Published on Sat, 02/26/2011 വാഷിങ്ടണ്‍: അല്‍ജീരിയയില്‍ 19 വര്‍ഷമായി നിലവിലുള്ള അടിയന്തരാവസ്ഥ പിന്‍വലിച്ച നടപടി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. സ്വന്തം ജനതയുടെ അഭിലാഷങ്ങള്‍ക്കും താല്പര്യങ്ങള്ക്കും അല്‍ജീരിയന്‍ ഭരണകൂടം പരിഗണന നല്കാന് തുടങ്ങിയത് ശുഭസൂചനയാണെന്ന് ഒബാമ വ്യക്തമാക്കി. അതിനിടെ മേഖലയില്‍ പര്യടനം ആരംഭിച്ച യു.എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ബില്‍ബേണ്‍സ് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂതഫ്ലീഖുമായി കൂടിക്കാഴ്ച നടത്തി.

Tags:
അൽജീരിയ,
ബറാക് ഒബാമ
Leave a comment