Published on Tue, 12/13/2011 

സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം
കരുണാവാരിധിയും കൃപാനിധിയുമായ ദൈവത്തിന്‍െറ നാമത്തില്‍. സമാദരണീയരായ രാഷ്ട്രനേതാക്കളേ, പുരസ്കാരസമിതി അംഗങ്ങളേ, സ്വാതന്ത്ര്യവും മാറ്റവും സൃഷ്ടിച്ചുകൊണ്ട് അറബ്വസന്തം സാക്ഷാത്കരിച്ച യുവവിപ്ളവകാരികളേ, ലോകത്തെങ്ങുമുള്ള സ്വതന്ത്രരായ മനുഷ്യസമൂഹങ്ങളേ, നിങ്ങള്‍ സര്‍വരിലും സമാധാനവും ദിവ്യകാരുണ്യവും വര്‍ഷിക്കുമാറാകട്ടെ.
പ്രസിഡന്‍റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലിമബോവി എന്നീ സമാധാന പ്രവര്‍ത്തകര്‍ക്കൊപ്പം ഈ അന്താരാഷ്ട്ര ബഹുമതി സമ്മാനിച്ചതില്‍ എനിക്കുള്ള നന്ദി സന്തോഷപൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ. ഈ അവാര്‍ഡിന്‍െറ ധാര്‍മികവും മാനവികവുമായ വിവക്ഷ അത്യുജ്വലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വ്യക്തിപരമായി ഇത് എനിക്കുള്ള ആദരവായിരിക്കെ ഈ പുരസ്കാരം എന്‍െറ മാതൃദേശമായ യമനും അറബ് വനിതകള്‍ക്കും ലോകത്തെ മുഴുവന്‍ സ്ത്രീസമൂഹത്തിനും സ്വാതന്ത്ര്യം അഭിലഷിക്കുന്ന ഓരോ മനുഷ്യനുമുള്ള ബഹുമതി കൂടിയാണെന്ന് ഞാന്‍ കരുതുന്നു. യമന്‍ ജനതയെയും, മര്‍ദകവാഴ്ചക്കും അഴിമതിക്കുമെതിരെ രാഷ്ട്രീയ വിവേകത്തോടെ ധീരവും സമാധാനപരവുമായി പൊരുതുന്ന അറബ് യുവജനങ്ങളെയും പ്രതിനിധാനംചെയ്തുകൊണ്ട് ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നു.
സമാധാനം പുലരുകയും യുദ്ധങ്ങള്‍ തിരോഭവിക്കുകയും ചെയ്യുന്ന ഒരു ലോകത്തെയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍ സ്വപ്നംകണ്ടിരുന്നത്. ഈ സ്വപ്നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രത്യാശ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുകയാണ്. അത് സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളും ഊര്‍ജിതപ്പെട്ടുകൊണ്ടിരിക്കുന്നു. നൊബേല്‍ പുരസ്കാരം ജ്വലിപ്പിക്കുന്നതും അതേ പ്രതീക്ഷയുടെ തിരിനാളത്തെ തന്നെയാണ്. അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയുള്ള സമാധാനപരമായ സമരത്തിന്‍െറ മൂല്യങ്ങളെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നൊബേല്‍ പുരസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. മഹാകെടുതികള്‍ സമ്മാനിക്കുന്ന യുദ്ധങ്ങളും ഹിംസയും എത്രമാത്രം തെറ്റാണെന്നതിനുള്ള തെളിവുകൂടിയാണ് ഈ ബഹുമതിദാനം.
അടിച്ചമര്‍ത്തലിനെയും അതിക്രമങ്ങളെയും അതേ നാണയത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയല്ല തിരിച്ചടിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീപുരുഷന്മാരുടെ ഐക്യത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലശ്രുതിയാണ് മാനവസംസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നിടത്ത് സാമൂഹിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കുന്നു. ഒടുവില്‍ ആണും പെണ്ണും ഉള്‍പ്പെടുന്ന സമൂഹത്തിന് മൊത്തം ദോഷകരമായ പരിണതിയിലാണ് അത് കലാശിക്കുക. സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ മാത്രമേ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. സംസ്കാരത്തെ മാനവസംസ്കാരം എന്നാണ് നാം വിളിക്കാറ്. പുരുഷന്‍േറത്, സ്ത്രീയുടേത് എന്നിങ്ങനെ അതിനെ വിഭജിക്കുന്നില്ല.
1901ല്‍ ആദ്യമായി നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമായി ജനലക്ഷങ്ങള്‍ വധിക്കപ്പെടുകയുണ്ടായി. വിവേകവും ധൈര്യവും ഉണ്ടായിരുന്നുവെങ്കില്‍ ഈ ജീവഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. പ്രവാചകന്മാരുടെയും ദിവ്യവെളിപാടുകളുടെയും ഭൂമിയായ അറബ്ദേശങ്ങളിലും ഇത്തരം കുരുതികള്‍ സംഭവിക്കുകയുണ്ടായി. നിങ്ങള്‍ ആരെയും വധിക്കരുതെന്ന് തൗറ ഉദ്ബോധിപ്പിക്കുകയുണ്ടായി. സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് ബൈബ്ള്‍ നല്‍കുന്ന വിശേഷണം. ‘അന്യായമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മാനവരാശിയെയും വധിക്കുന്നതിന് തുല്യമായ പാതകമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ശാസ്ത്രനേട്ടങ്ങള്‍ക്കിടയിലും മാനവചരിത്രം രക്തപങ്കിലമായി തുടരുന്നു. പുരാതന ചരിത്രകാലത്ത് രാജാക്കന്മാരുടെ ഉത്ഥാനപതന പേരുകളില്‍ നിരവധി മനുഷ്യര്‍ കുരുതി കഴിക്കപ്പെട്ടു. അതേ കഥ ആധുനികകാലത്തും ആവര്‍ത്തിക്കപ്പെടുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമാധാനാഹ്വാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ശാന്തിക്കുവേണ്ടിയുള്ള മുറവിളികള്‍ പോര്‍വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബോംബുകളുടെയും ഇരമ്പലുകളില്‍ മുങ്ങിയൊടുങ്ങുന്നു. സമകാലിക ലോകജനത, അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദഗ്ധരാല്‍ നിര്‍വചിക്കപ്പെട്ട പുതിയൊരു ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. സ്വാതന്ത്ര്യം, സത്യം, നീതി, സമാധാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ആഗോളീകൃത ലോകത്തേക്കായിരിക്കണം ഈ മുന്നേറ്റം. മനുഷ്യരെ മനുഷ്യര്‍ അടിമകളാക്കാത്ത, മനുഷ്യാന്തസ്സില്‍  ഊന്നുന്ന നിയമങ്ങള്‍ നടപ്പാകുന്ന പുതിയൊരു ലോകമായിരിക്കണം അത്. അടിച്ചമര്‍ത്തല്‍, വിവേചന-നീതിരാഹിത്യനയങ്ങള്‍ തിരോഭവിക്കുന്ന ലോകം. പരസ്പരം സ്വീകരിക്കുന്ന, സഹിഷ്ണുതയുടെയും സഹകരണത്തിന്‍െറയും ലോകം. അധികാരവും ആധിപത്യവും  അന്യമനുഷ്യര്‍ക്കും അന്യദേശങ്ങള്‍ക്കുമെതിരെ തേര്‍വാഴ്ച നടത്താത്ത ലോകം. സ്വാതന്ത്ര്യവും അന്തസ്സും ആധിപത്യക്കോയ്മകള്‍ കവര്‍ന്നെടുക്കുന്ന വ്യവസ്ഥ എന്നെന്നേക്കുമായി തിരോഭവിക്കുന്ന ലോകം. കണക്കില്‍ കവിഞ്ഞ് സ്വപ്നം കാണുകയാണോ ഞാന്‍?
അടിച്ചമര്‍ത്തലും ഭീതിയും മനുഷ്യക്കുരുതികളും ദുരന്തങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ഇരുണ്ട ചരിത്രത്തില്‍നിന്ന് വിമുക്തമായ, സ്നേഹവും സാഹോദര്യവും പുലരുന്ന ഭാസുരമായ പുതിയൊരു ഭാവിയുടെ അരുണോദയത്തിന്‍െറ കിരണങ്ങള്‍ എനിക്ക് ചക്രവാളസീമയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. യുദ്ധങ്ങളുടെ അന്ത്യം എന്നതുമാത്രമല്ല സമാധാനം. അത് അനീതിയുടെയും അടിച്ചമര്‍ത്തലിന്‍െറയും കൂടി അന്ത്യമാണ്. സമാധാനപരമായി മാര്‍ച്ച് നടത്തുന്ന അറബ്യുവജനങ്ങള്‍ക്കുനേരെ അധികാരശക്തികള്‍ മരണയന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോകമനസ്സാക്ഷിക്ക് സാധ്യമല്ല. അതിനാല്‍, സമാധാനപരമായ ഈ സമരാവേശം ലോകത്തിന്‍െറ പിന്തുണ അര്‍ഹിക്കുന്നു-നൊബേല്‍ സമാധാന സമ്മാനത്തിന്‍െറ ആത്മാവിന് നിരക്കുന്ന പിന്തുണ. നിങ്ങള്‍ അത്തരമൊരു പിന്തുണ നല്‍കുന്നപക്ഷം അടിച്ചമര്‍ത്തലിന്‍െറയും യുദ്ധത്തിന്‍െറയും ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ട് ഈ സമാധാന സമരങ്ങള്‍ക്ക് എന്ന് ഞങ്ങള്‍ തെളിയിക്കാം.
തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ ദേശങ്ങളില്‍ അറബ്വസന്തം അചിന്ത്യവും വിസ്മയകരവുമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് ചേരി രാജ്യങ്ങളില്‍ 90കളില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി നമുക്ക് ഇതിനെ തുലനംചെയ്യാം.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കുമൊപ്പം നിലയുറപ്പിക്കണമെന്ന സന്ദേശമാണ് സര്‍വപ്രത്യയശാസ്ത്രങ്ങളും വിശ്വസനീയമായ സംഹിതങ്ങളും മതങ്ങളും ചാര്‍ട്ടറുകളും മാനവരാശിയോട് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഉണര്‍ന്നെഴുന്നേറ്റ യമന്‍ ജനതക്ക് മുഴുവന്‍ ലോകത്തിന്‍െറയും പിന്തുണയാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. ‘ഉമ്മമാര്‍ സ്വതന്ത്ര ജന്മങ്ങളായി പ്രസവിച്ച വ്യക്തികളെ നിങ്ങള്‍ എങ്ങനെയാണ് അടിമകളാക്കി മാറ്റുന്നത്’ എന്ന ഖലീഫ ഉമറിന്‍െറ ചോദ്യത്തിന്‍െറ പൊരുള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ് യമന്‍ ജനത.
സന്‍ആയിലെ മാറ്റചത്വരത്തിലെ സമരപ്പന്തലിലിരുന്നാണ് ഞാന്‍ നൊബേല്‍ പുരസ്കാര വാര്‍ത്ത ശ്രവിച്ചത്. പുരസ്കാരലബ്ധിയില്‍ ആഹ്ളാദപ്രകടനം നടത്താന്‍ ഞങ്ങള്‍ക്കപ്പോള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ ചരിത്രത്തിന്‍െറ നേര്‍ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചത്. ഏകാധിപതിയായ അലി അബ്ദുല്ല സ്വാലിഹ് ജനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ വേണ്ടുവോളം ആയുധങ്ങള്‍ സംഭരിക്കുകയുണ്ടായി. ഞങ്ങള്‍ കൈകളില്‍ പൂക്കളും ഹൃദയത്തില്‍ സ്വാതന്ത്ര്യവാഞ്ഛയുമായാണ് ആ മര്‍ദക സംവിധാനത്തിനെതിരെ തെരുവീഥികളില്‍ എത്തിയത്. അടിച്ചമര്‍ത്തലും അഴിമതിയും അവസാനിപ്പിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും നിയമവാഴ്ചയും സ്ഥാപിക്കാനായിരുന്നു യമന്‍ ജനത സമരഭൂമിയിലേക്കിറങ്ങിത്തിരിച്ചത്. തീര്‍ത്തും സമാധാനപരമായ സമരം. അറബ്വസന്തം സംഭവിച്ച ഇതരരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതായിരുന്നില്ല ഈ സമരം. ദൗര്‍ഭാഗ്യകരമെന്നു പറയാം ഇതര ദേശങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ച പിന്തുണയും അനുഭാവവും ലോകം ഞങ്ങളോട് കാണിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ ഈ വിവേചനം അനീതിയായിരുന്നു. ഈ വികലസമീപനം ലോകമനഃസാക്ഷിയെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നുണ്ടാകണം.
വിശിഷ്ടമിത്രങ്ങളേ, മഹത്തായ ത്യാഗങ്ങളും ബലികളുമാണ് യമന്‍ ജനത ഈ പ്രക്ഷോഭവേളയില്‍ കാഴ്ചവെച്ചത്. അധികാരികള്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ഞങ്ങളെ നേരിടുകയുണ്ടായി. ജനങ്ങളെ കൊന്നുതള്ളുകയും ചെയ്തു. എന്നിരുന്നാലും പ്രക്ഷോഭത്തിന്‍െറ സമാധാനപരമായ രീതിയാണ് ഞങ്ങള്‍ നിരന്തരം അവലംബിച്ചത്. ആ  സമാധാനപൂര്‍ണമായ രീതിയില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ളെന്ന് വിപ്ളവകാരികളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
യമന്‍ വിപ്ളവം പൂര്‍ത്തീകരിക്കുന്നതോടെ ഏകാധിപതിയുടെയും സില്‍ബന്ധികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പരിഷ്കൃത നാഗരികലോകം തയാറാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും ഭക്ഷണവും അപഹരിച്ച അധികാരികളെയും സുരക്ഷാമേധാവികളെയും ഇതര ഘാതകരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി നീതിപൂര്‍വകമായി വിസ്തരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ജനാധിപത്യത്തിന്‍െറ ഉത്കൃഷ്ടത, സല്‍ഭരണത്തിന്‍െറ മേന്മ എന്നിവ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നത് ജനാധിപത്യലോകം തന്നെയാണ്. എന്നാല്‍, യമനിലും സിറിയയിലും അരങ്ങേറുന്ന സംഭവങ്ങളെ സംബന്ധിച്ച് അവര്‍ ഒരിക്കലും ഉദാസീനത പ്രകടിപ്പിക്കാന്‍ പാടില്ളെന്നാണ് അവരോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അറബ്രാജ്യങ്ങളിലെയും അറബിതര രാജ്യങ്ങിലെയും സ്വാതന്ത്ര്യവാഞ്ഛയെ നിങ്ങള്‍ നിസ്സംഗമായി വീക്ഷിക്കരുത്. ജനാധിപത്യം പിറവികൊള്ളുമ്പോള്‍ അനുഭവപ്പെടുന്ന നോവുകള്‍ക്ക് നിങ്ങള്‍ സാന്ത്വനം പകരണം. ഭയപ്പെടുത്തലും താക്കീതുകളുമല്ല അവക്ക് വേണ്ടത്. മാന്യമിത്രങ്ങളേ, സമാധാനത്തിന്‍െറ പ്രത്യാശ എന്നും മാനവരാശിയോടൊപ്പം ശേഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാസുരമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് ഉത്കൃഷ്ട വചനങ്ങള്‍ ഉരുവിടാനും ഉത്കൃഷ്ടകര്‍മങ്ങള്‍ അനുഷ്ഠിക്കാനും നമുക്ക് പ്രേരണയരുളുന്നത്. മാനവസമ്പൂര്‍ണതയുടെ ലോകം സ്ഥാപിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.
പുരസ്കാരദാനത്തിന്‍െറ ആരും കൊതിച്ചുപോകുന്ന നിമിഷമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ മുഹൂര്‍ത്തത്തില്‍ ആയിരക്കണക്കിന് അവകാശപോരാട്ട ഭൂമിയിലിറങ്ങിയ അറബ് വനിതകളുടെ കഠിനയത്നങ്ങള്‍ ഞാന്‍ അനുസ്മരിക്കുന്നു. പുരുഷമേധാവിത്വം വാണ ഒരു സമൂഹത്തില്‍ അവര്‍ പോരാട്ടപാത സ്വീകരിച്ചിരുന്നില്ളെങ്കില്‍ ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല. സ്ത്രീ-പുരുഷഭേദമന്യെ അധികാരികള്‍ ജനങ്ങളോട് കാട്ടിക്കൊണ്ടിരുന്നത് കടുത്ത അനീതികളായിരുന്നു. പുതിയ ആരോഗ്യപൂര്‍ണമായ സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ച യമനിലെ സ്ത്രീസമൂഹത്തോടുള്ള കൃതജ്ഞത ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും അവസരസമത്വത്തിനും വേണ്ടി ലോകമെമ്പാടും ഇപ്പോഴും സമരരണാങ്കണത്തില്‍ നിലയുറപ്പിച്ച സ്ത്രീസമൂഹങ്ങളേ! നിങ്ങള്‍ക്കും എന്‍െറ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പടയണി ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ശുഭദിനം സംഭവിക്കുമായിരുന്നില്ല. വിട.
ഒരിക്കല്‍ക്കൂടി സര്‍വര്‍ക്കും സമാധാനവും ശാന്തിയും നേരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 10/19/2011 -

കുത്തകകളുടെ ആര്‍ത്തിക്കും ഭരണകൂടങ്ങളുടെ സമ്പന്നവര്‍ഗ പ്രീണന-ജനദ്രോഹ നയങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുക എന്ന ശക്തമായ നിലപാടാണ് മുതലാളിത്തലോകത്തെമ്പാടും കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും പ്രത്യക്ഷസമരത്തിലൂടെ സ്വീകരിച്ചുവരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക് നഗരത്തില്‍ പ്രക്ഷോഭകാരികള്‍ ‘സുക്കോട്ടിപാര്‍ക്ക്’ എന്ന പ്രദേശത്തെ ‘ലിബര്‍ട്ടി പ്ളാസ പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്ത് ‘വാള്‍സ്ട്രീറ്റ് കൈയടക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രത്യക്ഷസമരത്തിന് തുടക്കം കുറിച്ചതോടെയാണ് നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവുമുണ്ടാകുന്നത്. ലിബര്‍ട്ടി പ്ളാസ പാര്‍ക്ക് ശുചീകരിക്കുന്നതിന്‍െറ മറവില്‍ പ്രക്ഷോഭകാരികളെ നീക്കംചെയ്യാന്‍ പൊലീസ് ബലപ്രയോഗം നടത്തുന്ന ഘട്ടത്തില്‍, അത് എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കാന്‍ പ്രക്ഷോഭകാരികളും സംഘടിക്കുകയായിരുന്നു.  നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കും അതിലൂടെ പ്രയോഗത്തില്‍ വന്ന അനീതികള്‍ക്കും കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരായി അമേരിക്കന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രത്യക്ഷ സമരം, ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ മേഖലാ രാജ്യങ്ങളായ ഗ്രീസിലേക്കും ഇറ്റലിയിലേക്കും ഇംഗ്ളണ്ടിലേക്കും വ്യാപിക്കുകയാണുണ്ടായത്. മുതലാളിത്ത ലോകത്താകമാനമുള്ള 82 രാജ്യങ്ങളിലെ 951 നഗരങ്ങളിലാണ് അതിരൂക്ഷമായ പ്രതിഷേധസമരം അരങ്ങേറിയത്.  ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവര്‍ഗത്തിനും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുംവേണ്ടി 99 ശതമാനം സാമാന്യജനങ്ങളെയും തൊഴിലാളിവര്‍ഗത്തെയും തൊഴിലില്ലായ്മയിലേക്കും നിത്യദുരിതത്തിലേക്കും നയിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരായി ഇതുപോലൊരു ചെറുത്തുനില്‍പ് പ്രസ്ഥാനം ലോകചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുതോന്നുന്നില്ല. മാത്രമല്ല, തുടക്കം മുതല്‍ നാളിതുവരെയായി പ്രക്ഷോഭകാരികള്‍ക്ക് പ്രത്യേകമായ നേതൃത്വം ഉണ്ടായിരിക്കുന്നതായും പറയുക സാധ്യമല്ല. മര്‍ദിതജനത, ഗത്യന്തരമില്ലാത്തൊരു സ്ഥിതിവിശേഷമുണ്ടായപ്പോള്‍ സ്വയം സംഘടിക്കുകയായിരുന്നു.  അവര്‍ക്കു മുന്നില്‍ ഒരൊറ്റ വഴിമാത്രമാണുണ്ടായിരുന്നത്- വിപ്ളവത്തിലൂടെ ചൂഷണത്തിന് അറുതിവരുത്തുക. അതിനുള്ള ഏകമാര്‍ഗം തെരുവിലിറങ്ങുക എന്നതായിരുന്നു. ‘ചൂഷണത്തിനെതിരെ ലോകജനത ഉണരുന്നു’, ‘ലോകത്തെ മാറ്റിമറിക്കാന്‍ തെരുവിലിറങ്ങുന്നു’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തിവരുന്നത്. നികുതിയിളവുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും വാരിക്കോരി നല്‍കി കോര്‍പറേറ്റ്, സമ്പന്നവര്‍ഗ പ്രീണനനയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നുവരുന്ന ഭരണകൂടങ്ങള്‍തന്നെയാണ് ചെലവുചുരുക്കല്‍ നടപടികളിലൂടെ സാമൂഹികക്ഷേമ, ആരോഗ്യസുരക്ഷാ പരിപാടികള്‍ക്ക് പണമില്ളെന്ന പല്ലവി ആലപിക്കുന്നതെന്ന യാഥാര്‍ഥ്യം സാധാരണക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും റോമിലെയും മഡ്രിഡിലെയും തെരുവുകളിലേക്കൊഴുകിയെത്തിയവരുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മയിലൂടെയും വേതനം വെട്ടിക്കുറക്കുന്ന നടപടികളിലൂടെയും സാമ്പത്തികദുരിതത്തിനിരയായ തൊഴിലാളികളും അടുക്കളയിലെ ദാരിദ്ര്യം നേരിട്ടറിവുള്ള വീട്ടമ്മമാരും വിദ്യാഭ്യാസ വായ്പ വാങ്ങി മുതലും പലിശയും കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികളും തൊഴില്‍തേടി അലയാന്‍ വിധിക്കപ്പെട്ട യുവജനങ്ങളുമുണ്ടായിരുന്നു. തെരുവുകളിലിറങ്ങി, കാലാവസ്ഥക്കെടുതികള്‍ അവഗണിച്ച് മണിക്കൂറുകളോളം ചെലവഴിച്ച സമരക്കാര്‍ക്കിടയില്‍ വംശ-വര്‍ഗ-ലിംഗ-പ്രായ  വ്യത്യാസങ്ങള്‍ തെല്ലും ഇല്ളെന്നതും ശ്രദ്ധേയമാണ്. സംഘടിക്കുന്നതിലൂടെ ശക്തിയും ആത്മവിശ്വാസവും നേടിയ ഇവര്‍ 2011 ഒക്ടോബര്‍ 15ന് ആഗോളപരിവര്‍ത്തനദിനം ആചരിക്കുകയും ചെയ്തു.
നവലിബറല്‍ ചൂഷണനയങ്ങള്‍ക്കെതിരായി അണിചേര്‍ന്നവര്‍ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് മുതല്‍ അമേരിക്കയിലെ അലാസ്ക വരെയും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചും ആസ്ട്രേലിയയിലെ സിഡ്നി റിസര്‍വ് ബാങ്കും ജപ്പാന്‍ തലസ്ഥാനമായ ടോക്യോ നഗരവും പ്രതിഷേധവേദികളായി മാറ്റുകയായിരുന്നു. അമേരിക്കയിലെ ബാങ്കിങ്, ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റ് ചരിത്രത്തിലാദ്യമായാണ് ശക്തവും വിപുലവുമായ പ്രതിഷേധവേദിയായി രൂപാന്തരപ്പെടുന്നത്. തുടക്കത്തില്‍ അമേരിക്കന്‍ മാധ്യമലോകം പ്രക്ഷോഭവാര്‍ത്ത തമസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും റൂപര്‍ട്ട് മര്‍ഡോക്കിനും കൂട്ടാളികള്‍ക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനായില്ല.  അമേരിക്കയിലെ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍പെട്ട നിരവധി പ്രമുഖര്‍, അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയുണ്ടായി. പ്രമുഖ അമേരിക്കന്‍ സമ്പദ്ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ പ്രഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സും മറ്റൊരു പ്രമുഖ ധനശാസ്ത്ര നൊബേല്‍ സമ്മാനജേതാവും ന്യൂയോര്‍ക് ടൈംസ് കോളമിസ്റ്റുമായ പ്രഫ. പോള്‍ ക്രുഗ്മാനും പ്രക്ഷോഭകാരികള്‍ക്ക് ബൗദ്ധിക നേതൃത്വവുമായി എത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് ലോവര്‍ മാന്‍ഹട്ടനില്‍ നടന്ന ഐക്യദാര്‍ഢ്യ റാലിയില്‍ അണിചേര്‍ന്ന പതിനയ്യായിരങ്ങളെ സ്റ്റിഗ്ലിറ്റ്സ് നവലിബറലിസത്തിനെതിരെ ആവേശകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിസംബോധന ചെയ്യുകയുമുണ്ടായി. സമരത്തിലും മാര്‍ച്ചിലും പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം, ചികിത്സ, നിയമസഹായം, മാധ്യമപിന്തുണ, സുരക്ഷ എന്നിവ ഒരുക്കാന്‍ എ.എഫ്.എല്‍.സി. ഐ.ഒ ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയനുകളിലെ തൊഴിലാളികളുണ്ടായിരുന്നു.
കൂടാതെ, അമേരിക്കന്‍ സാമൂഹിക-സാംസ്കാരിക ജീവിതത്തില്‍ വന്‍തോതില്‍ ഇടപെട്ടിട്ടുള്ള നിരവധിപേര്‍ ലിബര്‍ട്ടി പ്ളാസയില്‍ പിന്തുണയുമായെത്തിയിരുന്നു. ഏറെ താരപരിവേഷമുള്ള റോസന്ന ബാര്‍, അയ്ന്‍ റാന്‍സ്, പ്രസിദ്ധ ഗ്രന്ഥകാരന്‍ കോര്‍ണല്‍ വെസ്റ്റ്,  ചലച്ചിത്ര നിര്‍മാതാവ് മിഷേല്‍ മൂര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രക്ഷോഭത്തിന്‍െറ അലയൊലികള്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലും തായ്വാന്‍ തലസ്ഥാനമായ തായ്പേയിലും ഉണ്ടായി. ജീവിതച്ചെലവ് വര്‍ധനക്കെതിരായിരുന്നു ഇത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് മുതലാളിത്തവിരുദ്ധ ശബ്ദം മുഴക്കി എത്തിയ നൂറുകണക്കിന് പേര്‍ ലണ്ടനിലെ സെന്‍റ്പോള്‍ കത്തീഡ്രലിനുമുന്നില്‍ തടിച്ചുകൂടുകയും ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കത്തീഡ്രലിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്ളക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ‘ബാങ്കര്‍മാരാണ് യഥാര്‍ഥ കൊള്ളക്കാര്‍’, ‘പൊലീസുകാരാണ് യഥാര്‍ഥ മോഷ്ടാക്കള്‍’ എന്നീ മുദ്രാവാക്യങ്ങളാണ്. ‘വാള്‍സ്ട്രീറ്റ് പിടിച്ചടക്കുക’  ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ലക്ഷ്യമിടുന്നത് കോര്‍പറേറ്റ് അത്യാര്‍ത്തിക്കും, സ്റ്റേറ്റ് നല്‍കിവരുന്ന സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന നയസമീപനങ്ങള്‍ക്കും അതിന് വഴിവെച്ചിരിക്കുന്ന നവ ലിബറല്‍ പ്രത്യയശാസ്ത്രത്തിനും എതിരെ തന്നെയാണ്.
നവലിബറല്‍-ആഗോളീകരണ നയങ്ങള്‍ക്കെതിരായി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിന്‍െറ ഈറ്റില്ലമായി കരുതപ്പെടുന്ന അമേരിക്കയുടെ ബിസിനസ്-ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റിലാണ് തുടക്കം കുറിച്ചതെങ്കിലും ദിവസങ്ങള്‍ക്കകംതന്നെ അത് മുതലാളിത്തലോകത്തെ മൊത്തത്തില്‍ പിടിച്ചുകുലുക്കുകയായിരുന്നു. അമേരിക്കയിലെ കോര്‍പറേറ്റ് ആധിപത്യ സംവിധാനത്തിനുകീഴില്‍ സാധാരണക്കാരുടെ നിത്യജീവിതം ദുസ്സഹമായിരിക്കുകയാണ്. പെരുകിവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കടബാധ്യത, ചികിത്സാസൗകര്യങ്ങളുടെ അഭാവം, വിദ്യാഭ്യാസ വായ്പകളുടെ ലഭ്യതക്കുറവ് തുടങ്ങിയ സാഹചര്യങ്ങള്‍ ജനങ്ങളെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇതിനു സമാനമായ സാഹചര്യത്തില്‍തന്നെ ചെറുതും വലുതുമായ യൂറോ മേഖലാ രാജ്യങ്ങളിലും നിലവിലുള്ളതിനാല്‍ ഈ പ്രക്ഷോഭം അവിടങ്ങളിലേക്കും വ്യാപിക്കുക സ്വാഭാവികം മാത്രം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 08/16/2011 

വാഷിങ്ടനില്‍നിന്ന്  നല്ല വാര്‍ത്തയും
വാഷിങ്ടനില്‍നിന്ന് വരുന്ന ചീത്ത വാര്‍ത്തകള്‍ കേട്ട് ലോകം മടുത്തു. അമേരിക്കയുടെ കടബാധ്യതയും അത് ആഗോള തലത്തില്‍ എങ്ങനെ ബാധിക്കുമെന്നതുമായിരുന്നു അടുത്ത കാലത്തെ വാര്‍ത്ത. വേണ്ടാത്ത യുദ്ധങ്ങള്‍ നടത്തി വരുത്തിക്കൂട്ടിയ കരകാണാത്ത കടങ്ങള്‍ ലോക സാമ്പത്തിക ക്രമത്തെ അങ്കലാപ്പിലാക്കി. അതു നേരിടാന്‍ ലോക വന്‍ ശക്തികളുടെ നെട്ടോട്ടവും. ഇതൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് അത്രയൊന്നും ശ്രദ്ധിക്കാതെപോയ ഒരു നല്ല വാര്‍ത്ത വാഷിങ്ടണില്‍നിന്ന് വരുന്നത്.
2001 സെപ്റ്റബര്‍ 11ന് ശേഷം ബുഷ് ഭീകരതാവിരുദ്ധ യുദ്ധയന്ത്രവുമായി മുന്നേറിയപ്പോള്‍ അമേരിക്ക സ്വന്തം ആത്മാവിനെ തന്നെ മറന്നുപോയിരുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അമേരിക്ക സ്വേച്ഛാധിപത്യ വാഴ്ചയുടെ തന്ത്രകുതന്ത്രങ്ങളിലേക്ക് കൂലംകുത്തി വീണു. മുസ്‌ലിംകളും മുസ്‌ലിം രാഷ്ട്രങ്ങളും നാസി ജര്‍മനിയിലെ ജൂതരെപ്പോലെ ചകിതരും പീഡിതരുമായി. ബുഷ് ഭരണകൂടത്തിന്റെ മുഴുവന്‍ തന്ത്രങ്ങളും അമേരിക്കന്‍ മുസ്‌ലിംകളുടെ മുന്നില്‍ ഒരു കരാള ഭാവിയുടെ ചിത്രം വരച്ചുവെച്ചു. എഫ്.ബി.ഐയും മറ്റു രാജ്യരക്ഷാ ഏജന്‍സികളും മുഴുവന്‍ ഗവണ്‍മെന്റ് മിഷനറികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഒറ്റക്കെട്ടായിനിന്ന് അതിന്റെ ഭീകരത വര്‍ധിപ്പിച്ചു.
ഈ അവസ്ഥാവിശേഷം പറ്റേ മാറിയെന്ന് പറഞ്ഞുകൂട. പക്ഷേ, മാറ്റത്തിന്റെ നാന്ദി കണ്ടുതുടങ്ങിയിരിക്കുന്നു. അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ തിരോധാനത്തോടെ വിശേഷിച്ചും. അമേരിക്കന്‍ അന്തരീക്ഷത്തിലും ബഹുജനങ്ങളിലും ഒരു ആശ്വാസത്തിന്റെ പുതിയ കാറ്റ് വീശുന്നപോലെ തോന്നുന്നു. ഈ  ഗതിക്ക് ആക്കവും തൂക്കവും നല്‍കുന്നതാണ് വൈറ്റ്ഹൗസില്‍നിന്ന് അടുത്ത ദിവസം പുറത്തുവന്ന ശ്രദ്ധേയമായ പ്രഖ്യാപനം. അമേരിക്കന്‍ മുസ്‌ലിംകളുടെ നേരെ പുതിയ സമീപനത്തിന്റെ ആവശ്യകത അത് ഊന്നിപ്പറയുന്നു. മുസ്‌ലിംകളിലെ ഏതാനും വ്യക്തികളോ ഒറ്റപ്പെട്ട സംഘടനകളോ തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിന്റെയോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയോ പേരില്‍ മുഴുവന്‍ മുസ്‌ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നതിനെ പ്രഖ്യാപനം നിരാകരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അല്‍ ഖാഇദയെ മുന്‍നിര്‍ത്തി മുഴുവന്‍ മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിക്കൂട. അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന അല്‍ ഖാഇദയുടെയും സമാന തീവ്രവാദിസംഘടനകളുടെയും പ്രചാരണം സത്യവിരുദ്ധവും അര്‍ഥശൂന്യവുമാണ്. വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വവും ബഹുസ്വരതയും അമേരിക്കയുടെ സനാതന മൂല്യങ്ങളാണ്. പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ ഭാഗങ്ങള്‍:
 'അമേരിക്ക ഒരു വിധത്തില്‍ ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന അല്‍ ഖാഇദാ പ്രചാരണം നേരിടേണ്ടതുണ്ട്.  വിശദമായ അന്വേഷണവും ഗവേഷണവുംകൊണ്ട്  തെളിയുന്നതിതാണ്: അല്‍ ഖാഇദ വിശ്വസിക്കുന്നത് (1) അമേരിക്ക ഇസ്‌ലാമിനെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് (2) അതിനാല്‍ അമേരിക്കക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാം...
വിശ്വാസസംഹിതകളും പശ്ചാതലങ്ങളും പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ക്രിയാത്മക പങ്കാളിത്തം ആദര്‍ശമായി വെച്ചുപുലര്‍ത്തുന്ന ഒരു നാടിന്റെ -അമേരിക്കയുടെ- ഭാഗമാണ് ഇസ്‌ലാം. ഏതൊരു ആദര്‍ശങ്ങള്‍ അല്‍ ഖാഇദ നിശ്ശേഷം തള്ളിപ്പറയുന്നുവോ അതേ ആദര്‍ശങ്ങള്‍-മതസ്വാതന്ത്ര്യം, ബഹുസ്വരത- നാം മുറുകെ പിടിക്കുന്നു.
ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹങ്ങളുമായി പരസ്‌പര ബഹുമാനത്തിലധിഷ്ഠിതമായ, ഭാഗഭാഗിത്വത്തിന്‍േറതായ ഒരു മാതൃകയാണ് നാം ഊന്നിപ്പറയുന്നത്. അമേരിക്കന്‍ ഗവണ്‍മെന്‍േറാ അമേരിക്കന്‍ ജനതയോ ഏതാനും വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വെച്ച് ഇതര സമൂഹങ്ങളെ ഒന്നടങ്കം അധിക്ഷേപ മുദ്രകുത്താന്‍ പാടില്ല.
ദൃഢമായ മതവിശ്വാസങ്ങളെ അക്രമാസക്തമായ തീവ്രവാദവുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതസ്വാതന്ത്ര്യം അമേരിക്കന്‍ മൗലികാവകാശമാണ് -നാം ശക്തമായി വാരിപ്പുണരുന്ന ആദര്‍ശം. വ്യത്യസ്ത മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയ ജനവിഭാഗങ്ങള്‍ സമൃദ്ധമായി വളര്‍ന്നിട്ടുണ്ട് അമേരിക്കയില്‍ -അതിന്റെ ജനനം മുതല്‍.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാം അനുവദിക്കുകയില്ലെങ്കിലും ഗവണ്‍മെന്റ് പോളിസിയോടുള്ള എതിര്‍പ്പ് നിയമവിരുദ്ധമോ ദേശസ്‌നേഹവിരുദ്ധമോ അല്ല. ആരെയെങ്കിലും തീവ്രവാദിയായി മുദ്രകുത്താനും അത് കാരണമായിക്കൂട. ചര്‍ച്ച, സംവാദം, സഹകരണം എന്നീ തത്ത്വങ്ങളിലാണ് നമ്മുടെ രാഷ്ട്രം അധിഷ്ഠിതമായിരിക്കുന്നത്'.
ഇത് കേവലം ഒരു പ്രഖ്യാപനമല്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ അടുത്ത പോളിസിയാണ് എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അഥവാ ഫെഡറല്‍ ഗവണ്‍മെന്റ്, സംസ്ഥാന-പ്രാദേശിക  ഭരണകൂടങ്ങള്‍, എഫ്. ബി.ഐ, മറ്റു രാജ്യരക്ഷാ ഏജന്‍സികള്‍ എല്ലാം നിര്‍ബന്ധമായും പാലിക്കേണ്ട നിലപാട് എന്ന നിലക്കാണ് ബറാക് ഒബാമ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇപ്പറഞ്ഞ ഏജന്‍സികളെല്ലാം മുസ്‌ലിം സമൂഹങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതിന്റെ രൂപരേഖ വരച്ചുകാട്ടുന്നുണ്ട് എട്ടു പേജ് വരുന്ന പ്രഖ്യാപനം. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണ സംഘടനയായ കെയര്‍ (Council of American Islamic Relations) പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. അതേപോലെ അമേരിക്കന്‍ മുസ്‌ലിം കളുടെ രാഷ്ട്രീയവേദിയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധ നിലപാടിന്റെ പേരുപറഞ്ഞ് ബുഷ് ഭരണകൂടം സൃഷ്ടിച്ചതും ആഴത്തില്‍ വേരൂന്നിയതുമായ മുസ്‌ലിംകള്‍ക്കെതിരായ സംശയത്തിന്റെ അന്തരീക്ഷം അത്രവേഗം മായ്ച്ചുകളയാന്‍ പറ്റില്ലെങ്കിലും തങ്ങളുടെ മനോഭാവം മാറ്റാന്‍ എഫ്.ബി.ഐ അടക്കമുള്ള അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ നിര്‍ബന്ധിതരാവുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ പൊതുജനാഭിപ്രായവും ഈ പുതിയ പോളിസിക്ക് അനുകൂലമായി മാറാനാണ് സാധ്യത. വിശിഷ്യാ ബുഷിന്റെ ഭീകരതാവിരുദ്ധ യുദ്ധങ്ങള്‍ സൃഷ്ടിച്ച കനത്ത കട ഭാരങ്ങള്‍ അമേരിക്കന്‍ പൗരന്മാരുടെ നട്ടെല്ലൊടിക്കുന്ന ഈ സന്ദര്‍ഭത്തില്‍.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 09/11/2011

9/11: ആഗോളമാറ്റങ്ങള്‍
9/11 ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന സിദ്ധാന്തങ്ങളെ തല്‍ക്കാലം മാറ്റിവെക്കാം. ഏത് അത്യാഹിതത്തെ തുടര്‍ന്നും അത് പതിവുള്ളതാണ്. എന്നാല്‍ സംഭവത്തിന്റെ മൂലകാരണങ്ങള്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലേക്കു നീളുന്നുണ്ടെന്നതില്‍ രണ്ടഭിപ്രായമില്ല. പതിറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ഈ പ്രതിസന്ധി അറബ്-ഇസ്രായേലി സംഘര്‍ഷത്തിന്റെയും അപരിഹാര്യമായ ഫലസ്തീന്‍പ്രശ്‌നത്തിന്റെയും വ്രണങ്ങള്‍ പൊട്ടിയൊലിച്ചുണ്ടായതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിടി പ്രശ്‌നങ്ങളുണ്ട്. അതില്‍ പ്രഥമപ്രധാനം, 'ആഗോളീകരണത്തെച്ചൊല്ലിയുള്ള അസന്തുഷ്ടി' എന്നു പറയാവുന്ന പ്രതിഭാസമാണ്. രാഷ്ട്രീയശാക്തീകരണത്തിനായുള്ള ഉല്‍ക്കടമായ അഭിനിവേശം പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവരുന്നതിന് ഇതിടയാക്കിയിട്ടുണ്ട്. രണ്ടാമത്, മുസ്‌ലിം പശ്ചിമേഷ്യയിലെ തന്ത്രപ്രധാനവും എണ്ണ സമ്പന്നവുമായ രാഷ്ട്രങ്ങള്‍ക്കുമേല്‍ പടിഞ്ഞാറ് സ്ഥാപിച്ചെടുത്ത രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികമേധാവിത്തവും.
ഇസ്രായേലിനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന ഏകപക്ഷീയ നയനിലപാടുകള്‍ കൈക്കൊള്ളുകയും 'പാശ്ചാത്യഅനുകൂല' അറബ് സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെ പ്രായോജകരായി മാറുകയും ചെയ്യുന്ന അമേരിക്ക പശ്ചിമേഷ്യാപ്രതിസന്ധിയുടെ മര്‍മസ്ഥാനത്താണുള്ളത്. അറബ്‌തെരുവുകളില്‍ പടിഞ്ഞാറിന്റെ ചൂഷണാധിപത്യത്തിനെതിരെ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകള്‍ ഇതിനു പുറമെയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ അനുഭവത്തില്‍ പശ്ചിമേഷ്യാ പ്രതിസന്ധിയുടെ മൂലകാരണങ്ങളെ അഭിമുഖീകരിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. എന്നുതന്നെയല്ല, നേര്‍വിപരീതമായി പുതിയ അറബ്‌വസന്തത്തെ വരുതിയിലാക്കി, മേഖലയിലെ പടിഞ്ഞാറന്‍ ആധിപത്യത്തെ പുതിയ രൂപത്തിലും ഭാവത്തിലും പുനഃസ്ഥാപിക്കാനുള്ള പ്രവണതകളും യു.എസ് ഭാഗത്ത് ദൃശ്യമാണ്.
9/11 ആക്രമണങ്ങള്‍, സ്വന്തം താല്‍പര്യങ്ങളും കരുതലുകളും ഭീഷണിയിലാണെന്ന് ആരോപിച്ച് ലോകത്തിന്റെ ഏതുഭാഗത്തും ഏകപക്ഷീയമായ മുന്‍കൂര്‍ സൈനികനീക്കങ്ങള്‍ നടത്തുന്നതിന്  അമേരിക്കക്ക് സാധുത നല്‍കി. വിദേശങ്ങളില്‍ പരമാധികാരരാഷ്ട്രങ്ങളുടെ അതിരുകള്‍ ഭേദിച്ചുള്ള സൈനികനടപടികള്‍ക്കായി 'അനുഭാവമുള്ളവരുടെ സഖ്യം' രൂപപ്പെടുത്താന്‍വേണ്ടി ഐക്യരാഷ്ട്രസഭയെയും അംഗീകൃത അന്താരാഷ്ട്രനിയമചട്ടങ്ങളെയും മറികടക്കാനും അമേരിക്ക ശ്രമിച്ചു. 'മനുഷ്യസ്‌നേഹപരമായ ഇടപെടല്‍' (Humanitarian Intervention) എന്നൊരു തത്ത്വം തന്നെ അവര്‍ രൂപപ്പെടുത്തി. ശീതയുദ്ധാനന്തര ലോകത്ത് ഈ തത്ത്വത്തിന്റെ പ്രാഗ്‌രൂപം കണ്ടത് 1990 കളില്‍ ബാള്‍ക്കന്‍നാടുകളില്‍ മുന്‍യൂഗോസ്‌ലാവ്യയുടെ ഇഴപിരിച്ചിലിലേക്ക് നയിച്ച പടിഞ്ഞാറന്‍ ഇടപെടലിലാണ്. എന്നാല്‍, 2001ഒക്‌ടോബറിലെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിലാണ് അതിന്റെ ഏറ്റവും ശക്തിമത്തായ സാന്നിധ്യം തെളിഞ്ഞുകണ്ടത്.
അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശം ഒഴിവാക്കാമായിരുന്നുവെന്നത് ഒരു രസിക്കാത്ത സത്യമാണ്. 9/11 ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അഫ്ഗാന്‍സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടാനും ആ ദുര്‍ഭഗരാഷ്ട്രത്തില്‍ ഭരണമാറ്റം വരുത്താനും കഴിയും വിധം, ലോകമെങ്ങുമുള്ള അമേരിക്കന്‍സഹതാപത്തെ മുതല്‍ക്കൂട്ടാന്‍ ബുഷ് ഭരണകൂടത്തിന് കഴിഞ്ഞു. ഈ അമേരിക്കന്‍നീക്കത്തിലെ ദുഷ്ടലാക്ക് വളരെ പ്രകടമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അമേരിക്കയായിരുന്നു താലിബാന്റെ പ്രായോജകര്‍. ഏതാണ്ട് 9/11 ആക്രമണത്തിന്റെ ഘട്ടം വരെ അമേരിക്കന്‍ഭരണകൂടം താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിവന്നതാണ്. 9/11 ആക്രമണത്തിനുശേഷം അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിക്കാനും നിഷ്പക്ഷനായ ഒരു മൂന്നാംകക്ഷിയിലൂടെ ഉസാമ ബിന്‍ലാദിനെ കൈമാറാനും താലിബാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ കാബൂളിന്റെ ഈ നിര്‍ദേശത്തെ വെറുമൊരു ഉപായം എന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു ബുഷ് ഭരണകൂടം. അതുമാത്രമല്ല. വടക്കന്‍സഖ്യം എന്നറിയപ്പെടുന്ന അഫ്ഗാനിലെ താലിബാന്‍വിരുദ്ധ ശക്തികളും റോമില്‍ പ്രവാസജീവിതം നയിച്ചിരുന്ന സാഹിര്‍ഷാ രാജാവുമൊക്കെ കൈകോര്‍ത്ത് കാബൂളില്‍ വിശാലമായൊരു ഭരണകൂടം സ്ഥാപിക്കാനും അല്‍ഖാഇദയെ സ്വന്തം മണ്ണില്‍ നിന്നു പുറന്തള്ളാനുമായി ഒരു ആഗോള അഫ്ഗാന്‍ പരിഹാരക്രിയക്ക് സന്നദ്ധമായിരുന്നു. അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നതിനുള്ള സാഹചര്യം അതൊഴിവാക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ബുഷ് ഭരണകൂടം ആ നിര്‍ദേശം പരിഗണിച്ചതേയില്ല.
9/11 ആക്രമണത്തെ തുടര്‍ന്നുളവായ അമേരിക്കയുടെ സുരക്ഷാ ആശങ്കകളുടെ പേരിലും താലിബാന്‍ ഭരണത്തിന്റെ 'കരാള ദംഷ്ട്രകളി'ല്‍ നിന്ന് അഫ്ഗാന്‍ ജനതയെ 'വിമോചിപ്പിക്കുക'യെന്ന മാനുഷികപരിഗണന മുന്‍നിര്‍ത്തിയും അഫ്ഗാനിലെ ഇടപെടല്‍ ന്യായീകരിക്കപ്പെട്ടു. യു.എന്നും അന്താരാഷ്ട്രസമൂഹവും മറുത്തൊന്നും പറയാത്ത നിസ്സംഗതയിലൂടെ അതിന് അംഗീകാരം നല്‍കി. തിരിഞ്ഞുനോക്കുമ്പോള്‍, അഫ്ഗാന്‍ ഇടപെടലിന് 'ഒളിയജണ്ട'യുണ്ടായിരുന്നു. 'ഭീകരതക്കെതിരായ യുദ്ധം' ഒരു ഉപായമായി മാറി, അല്‍ഖാഇദ 'ശത്രു'വും. ഇന്ന്, അമേരിക്ക ഒരു ചുവടു പിറകോട്ടുമാറി താലിബാനുമായി അധികാരപങ്കാളിത്ത ധാരണയ്ക്ക് ചര്‍ച്ച നടത്തുന്നിടത്തെത്തി കാര്യങ്ങള്‍. ബിന്‍ലാദിന്‍ കൊല്ലപ്പെടുകയും അല്‍ഖാഇദ ഏറെ ദുര്‍ബലമാകുകയും ചെയ്‌തെങ്കിലും മേഖലയില്‍ ഒരു ദീര്‍ഘകാല സൈനികസാന്നിധ്യം നിലനിര്‍ത്താനാണ് അമേരിക്കക്ക് താല്‍പര്യം.
നാറ്റോയുടെ സാന്നിധ്യം മധ്യേഷ്യയിലേക്ക് വികസിപ്പിക്കുകയാണിപ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യം. യു.എന്‍ മാന്‍ഡേറ്റിനൊന്നും കാത്തുനില്‍ക്കാതെ, ലോകത്തെങ്ങുമുള്ള 'ചുടുനില'ങ്ങളില്‍ കടന്നുകയറ്റശക്തിയായി മാറുന്ന പാശ്ചാത്യസഖ്യത്തിന്റെ ആഗോളസംഘടനയെന്ന ദീര്‍ഘകാല പദ്ധതിക്കു കണക്കുകൂട്ടിയുള്ള നീക്കമാണിത്. ഭൂരാഷ്ട്ര രസതന്ത്രമനുസരിച്ച്, ചൈന, റഷ്യ, ഇറാന്‍ (പാകിസ്താനും) എന്നീ രാജ്യങ്ങള്‍ക്ക് പ്രാബല്യമുള്ള ഏറെ തന്ത്രപ്രധാനമായൊരു മേഖലയില്‍ സ്ഥിരമായ പാശ്ചാത്യ സൈനികസാന്നിധ്യം ഉറപ്പിക്കാനുള്ള വഴിയായി അമേരിക്ക 9/11നെ മുതലെടുത്തിട്ടുണ്ട്. ഈ മേഖലാശക്തികള്‍ക്കെതിരായി ഒരു നിയന്ത്രണതന്ത്രം രൂപപ്പെടുത്താന്‍ അത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.  
2003 ഇറാഖിലെ അമേരിക്കന്‍അധിനിവേശം അഫ്ഗാനിലെ കടന്നുകയറ്റത്തിന്റെ കൂടുതല്‍ നഗ്‌നമായ ഉദാഹരണമായിരുന്നു. ഇറാഖ് യുദ്ധത്തിന് ഒരു ന്യായീകരണവുമുണ്ടായിരുന്നില്ല. അഫ്ഗാനിലെ പോലെ തന്നെ, ഇറാഖി ജനതയുടെ എതിര്‍പ്പിനെ മറികടന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാഖിനെ സൈനികമായി അധിനിവേശം ചെയ്യാന്‍ തന്നെയായിരുന്നു അമേരിക്കന്‍പരിപാടിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എണ്ണസമ്പന്നമായ രാജ്യത്തിനുമേല്‍ പിടിമുറുക്കിയും ഇറാനെ നിയന്ത്രിച്ചും മേഖലയിലെ അറബ്‌ദേശീയതയുടെ ആദിമൂലത്തെ നിഷ്‌കാസനം ചെയ്തുമുള്ള ജിയോപൊളിറ്റിക്കല്‍ അജണ്ടയാണ് യു.എസിനുണ്ടായിരുന്നത്. ഇതിനെല്ലാം പിറകില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനാന്‍യുദ്ധത്തില്‍ നഷ്ടപ്പെട്ടുപോയ ഇസ്രായേലിന്റെ മേഖലാ ആധിപത്യം തിരിച്ചുപിടിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യമാണുള്ളത്.
സംശയമില്ല, ഇറാഖ് , അഫ്ഗാന്‍ അനുഭവങ്ങള്‍ ലിബിയയില്‍ നാറ്റോയെ ഇടപെടീക്കാന്‍ അമേരിക്കക്ക് പ്രചോദനമായിട്ടുണ്ട്. ലിബിയയിലെ നാറ്റോ ഇടപെടല്‍ പ്രത്യക്ഷവും സ്‌പഷ്ടവുമായിരുന്നു. വിശേഷിച്ചും, നാറ്റോയുടെ പ്രത്യേക സേനാവിന്യാസവും ലിബിയന്‍ 'വിമതര്‍' എന്നു പറയപ്പെടുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പും. മാനുഷികപരിഗണനയുടെ മുഖാവരണമണിഞ്ഞുള്ള ഈ ഇടപെടല്‍ ട്രിപളിയിലെ 'ഭരണമാറ്റ'ത്തിനു വേണ്ടിയുള്ളതായിരുന്നു. ഒരു യു.എന്‍ മാന്‍ഡേറ്റിന്റെയും പിന്തുണയില്ലാതിരുന്നിട്ടും പാശ്ചാത്യശക്തികളൊന്നും അതിനെതിരെ വിരലുയര്‍ത്തിയില്ല.
സിറിയയാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം എന്നതിന് എല്ലാ സൂചനകളുമുണ്ട്. ബശ്ശാറുല്‍അസദിന്റെ ഭരണത്തെ സമീപഭാവിയില്‍ തന്നെ കശക്കിയെറിയാനുള്ള അതിയായ താല്‍പര്യം അമേരിക്കന്‍ മുറവിളിയിലുണ്ട്. ഉറപ്പിച്ചുകൊള്ളുക, സിറിയയിലെ സൈനിക ഇടപെടലും മുന്നില്‍ നിന്നുനയിക്കുക നാറ്റോ ആയിരിക്കും. സിറിയയിലെ മാറിവരുന്ന സ്ഥിതിഗതികള്‍ക്കനുസരിച്ച് ബറാക് ഒബാമ ഭരണകൂടം 'മാനുഷികപരിഗണനകള്‍' ഒന്നുകൂടി വിശദീകരിക്കും. ബാഹ്യ ഇടപെടലിനെ റഷ്യയും ചൈനയും എതിര്‍ക്കുന്നത് അമേരിക്കയെ ഒരു യു.എന്‍ രക്ഷാസമിതി പ്രമേയം ചുട്ടെടുക്കാന്‍ പ്രേരിപ്പിച്ചേക്കും. അസദിനെ മറിച്ചിട്ട് യു.എസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ ഒരു പാവഭരണകൂടത്തെ ഡമസ്‌കസില്‍ പ്രതിഷ്ഠിക്കും.
ചുരുക്കത്തില്‍, 9/11 ആക്രമണങ്ങള്‍ 'വിശാല പശ്ചിമേഷ്യ' എന്നറിയപ്പെടുന്ന പ്രവിശാലമായൊരു മേഖലയില്‍ അമേരിക്കന്‍ സൈനികഇടപെടലിന് വഴിതുറന്നിരിക്കുന്നു. ഈ ഇടപെടലിന്റെ ലാക്കുകള്‍ ഇങ്ങനെയാണ്: ഒന്നാമതായി,  'അഫ്പാക്' എന്നു പറയപ്പെടുന്ന മേഖലയിലും മധ്യേഷ്യയിലും തങ്ങളുടെ സൈനികസാന്നിധ്യം സ്ഥാപിച്ചെടുക്കാനുള്ള അവസരമായി 'ഭീകരവിരുദ്ധ യുദ്ധ'ത്തെ അമേരിക്ക മുതലെടുത്തു. 1979ലെ ഇറാന്‍ വിപ്ലവത്തിനുശേഷം മൂന്നു പതിറ്റാണ്ടായി പശ്ചിമേഷ്യയില്‍ അമേരിക്കന്‍സ്വാധീനം ക്ഷയോന്മുഖമായി വരുന്നതിനു ചിറകെട്ടുക. പശ്ചിമേഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നീ പ്രകൃതിവിഭവ സമ്പന്നമായ മേഖലകളിലെ അപൂര്‍വ സമ്പത്ത് വെട്ടിപ്പിടിക്കുക.
രണ്ടാമതായി, ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായി ഒരു നിയന്ത്രണ ബലതന്ത്രം കെട്ടിപ്പടുക്കണമെന്നാണ് യു.എസ് താല്‍പര്യം. പശ്ചിമേഷ്യയിലും മധ്യേഷ്യയിലും ചൈന പ്രബല കക്ഷിയാണിന്ന്. റഷ്യ പശ്ചിമേഷ്യയില്‍ തിരയിളക്കാന്‍ നോക്കുന്നുണ്ട്. മധ്യേഷ്യയില്‍ അവരുടെ പരമ്പരാഗത പിടിത്തമുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ശക്തിയായി ഇറാന്‍ ഉയര്‍ന്നുവരുന്നത് ഇസ്രായേലിന്റെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
മൂന്ന്, 'വിശാല പശ്ചിമേഷ്യ'യിലെ മുഖ്യ സുരക്ഷാ പ്രായോജകരായി നാറ്റോ എഴുന്നള്ളിക്കപ്പെടുന്നു. ഒരു ഭാഗത്ത് ഇസ്രായേലുമായും മറുഭാഗത്ത് മേഖലയില്‍ ഇറാന്‍ സ്വാധീനം വിപുലപ്പെടുത്തുന്നത് ഭയക്കുന്ന ഗള്‍ഫിലെ 'പാശ്ചാത്യ അനുകൂല' ഭരണകൂടങ്ങളുമായും  വ്യാജ പങ്കാളിത്ത കരാറിലേര്‍പ്പെടുകയാണ് നാറ്റോ. കഷ്ടമെന്നു പറയട്ടെ, 'ശിയാ ഇറാനെ' ഒറ്റപ്പെടുത്താന്‍ അമേരിക്ക മുസ്‌ലിംലോകത്തെ വിഭാഗീയതകള്‍ ചൂഷണം ചെയ്യുന്നുണ്ട്. ചില അറബ് ഭരണകൂടങ്ങളെങ്കിലും ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തില്‍ വീണുപോകുന്നുമുണ്ട്.
നാല്, സെലക്ടീവായ ഇടപെടലുകളിലൂടെയാണെങ്കിലും, പശ്ചിമേഷ്യയില്‍ മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ശക്തികളെ വശത്താക്കി, മേഖലയിലെ തങ്ങളുടെ തന്ത്രങ്ങള്‍ക്കും പാശ്ചാത്യതാല്‍പര്യങ്ങള്‍ക്കും സഹായകമായ രീതിയില്‍ അവരെ മാറ്റിയെടുക്കാനുള്ള നീക്കവും അമേരിക്ക ഊര്‍ജിതപ്പെടുത്തുന്നുണ്ട്.   
എല്ലാം വെച്ചുനോക്കുമ്പോള്‍ 9/11 ആക്രമണങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാരംഗത്ത് നിഷേധാത്മകഫലങ്ങളാണുണ്ടാക്കിയത്. 'ഭീകരതക്കെതിരായ യുദ്ധം' അമേരിക്കന്‍തന്ത്രങ്ങള്‍ക്ക് അനുസൃതമായ  ലോകക്രമത്തിന്റെ 'റീമേക്കി'നായി അമേരിക്ക തട്ടിയെടുത്തു. പുതുതായി രൂപപ്പെടുന്ന ആഗോളസാഹചര്യത്തിന്റെ സവിശേഷതകള്‍ ശ്രദ്ധിക്കുക -പ്രകൃതിവിഭവങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പോരാട്ടങ്ങള്‍, ചൈന ലോകശക്തിയായി ഉയര്‍ന്നുവരുന്ന പ്രതിഭാസം, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും പാശ്ചാത്യ മേല്‍ക്കോയ്മക്കെതിരായി ഉയരുന്ന പുതിയ വെല്ലുവിളികള്‍, വന്‍ശക്തി എന്ന നിലയിലെ അമേരിക്കന്‍മേധാവിത്തത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷയം, പാശ്ചാത്യ മുതലാളിത്തവ്യവസ്ഥയെ വരിഞ്ഞുമുറുക്കുന്ന പ്രതിസന്ധി. ചരിത്രപരമായി പാശ്ചാത്യസ്വാധീനത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു നില്‍ക്കുന്ന വിഭവസമൃദ്ധമായ മധ്യേഷ്യന്‍ മേഖലയിലേക്ക് യു.എസ്, നാറ്റോ സാന്നിധ്യം വിപുലപ്പെടുത്താനുള്ള മറയായി ഭീകരതക്കെതിരായ പോരാട്ടം മാറിയിരിക്കുന്നു. അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടല്‍ ഈ ലക്ഷ്യത്തിലേക്ക് വഴിതുറന്നിരിക്കുന്നു.
(മുന്‍ അംബാസഡറാണ് ലേഖകന്‍)
mkbhadrakumar@gmail.com
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/15/2011 -

ആഗോള ഭീകര വിരുദ്ധ യുദ്ധം: മിത്തും യാഥാര്‍ഥ്യവും
പുത്തന്‍ ആഗോളക്രമത്തില്‍ സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ക്ക് രണ്ടു തരത്തിലുള്ള ദുരന്ത പരിണതികളുണ്ടാവാം. ലക്ഷക്കണക്കായ മനുഷ്യര്‍ വിവിധ കാരണങ്ങളാല്‍ മരിക്കുമ്പോഴും ആഭ്യന്തര യുദ്ധങ്ങളോ വൈദേശിക ഇടപെടലുകളോ രാഷ്ട്രങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുമ്പോഴും ഇവയെല്ലാം വെറും സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറമുള്ള പ്രാധാന്യം കൈവരിക്കാനാവാതെ പോകുന്നതാണ് ഒന്നാമത്തെ ദുരന്തം. പ്രായേണ അപ്രധാനമായ  പ്രശ്നങ്ങള്‍ ചില പ്രത്യേക രാജ്യങ്ങളില്‍ സംഭവിക്കുകയും ഇവയെ ചില സവിശേഷ ചരിത്ര പശ്ചാത്തലത്തില്‍  പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ -മാധ്യമ മേല്‍ക്കൈയാണ് രണ്ടാമത്തെ ദുരന്തം. മൂവായിരത്തിലധികം മനുഷ്യരുടെ മരണത്തില്‍ കലാശിച്ച വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ തകര്‍ച്ച ഇത്തരത്തിലൊന്നായി വിലയിരുത്താനാവും.
ഭീകര വിരുദ്ധ യുദ്ധങ്ങള്‍ക്ക്   ഏകീകൃതമായ രൂപവും നേതൃത്വവും സംഘടനാ സംവിധാനവും ലഭിക്കുന്നത് 9/11 എന്ന പേരിലറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍  ആക്രമണത്തോടെയാണ്. ആരാണ് ഭീകരനെന്നോ എന്താണ് ഭീകരതയെന്നോ വ്യക്തമായ ധാരണയുണ്ടാക്കാതെ നടത്തുന്ന യുദ്ധത്തില്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും തിങ്ക് ടാങ്കുകളും ഒരുപോലെ കുറ്റക്കാരായിത്തീരുന്നു.
ഭീകര വിരുദ്ധ യുദ്ധമെന്നത് ഭീകരതയെ തുടച്ചുമാറ്റാനുള്ള യുദ്ധമല്ല. മറിച്ച്, ആധിപത്യത്തിനുവേണ്ടിയുള്ള ഭീകര യുദ്ധമാണ്- വ്യക്തമായും രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങളുള്ള യുദ്ധം. തൊണ്ണൂറുകളില്‍ മൂര്‍ച്ഛിച്ച മുതലാളിത്ത വൈരുധ്യങ്ങളും സാമ്പത്തിക കുഴപ്പങ്ങളും അമേരിക്കയുടെ നേതൃത്വ പദവിക്ക് വമ്പിച്ച തിരിച്ചടികള്‍ ഏല്‍പിക്കുകയുണ്ടായി. യൂറോപ്യന്‍ യൂനിയന്‍െറ വളര്‍ച്ചയും ഡോളറിനെ പിന്തള്ളാനുള്ള യൂറോയുടെ കെല്‍പും പുതിയ പ്രതിസന്ധികളാണ് വാഷിങ്ടണില്‍ സൃഷ്ടിച്ചത്. ബ്രസീല്‍, ചൈന, ഇന്ത്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ നേടിയ സാമ്പത്തിക വളര്‍ച്ച അമേരിക്കയുടെ മേധാശക്തിക്കേറ്റ തിരിച്ചടിയായിത്തീര്‍ന്നു. മധ്യ പൗരസ്ത്യ പ്രദേശത്തും അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഭീകര വിരുദ്ധ യുദ്ധത്തിന്‍െറ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ അമേരിക്ക എത്തുന്നത്. നാറ്റോയുടെ നേതൃത്വത്തിലുള്ള ‘പഴയ യൂറോപ്പും’ മനസ്സില്ലാ മനസ്സോടെ യുദ്ധത്തില്‍ പങ്കാളിയായിത്തീരുന്നു. സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ച മുതലെടുത്ത് പുതിയ രാഷ്ട്രീയ ബാന്ധവങ്ങള്‍ക്ക് ശ്രമിച്ച അമേരിക്കക്ക് മുന്നില്‍ ഇന്ത്യയടക്കമുള്ള നിരവധി മൂന്നാംലോക രാജ്യങ്ങള്‍ ഉപാധികളില്ലാതെ  കീഴടങ്ങുകയാണുണ്ടായത്.
ഭീകരതക്കെതിരായ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷ് അമേരിക്കന്‍ ജനതയെയും  അമേരിക്കന്‍ താല്‍പര്യങ്ങളെയും സംരക്ഷിക്കാന്‍  ഏതറ്റം വരെ പോകാനും തയാറാണെന്നു പറഞ്ഞു. ഏകപക്ഷീയതയിലൂന്നിയ വിദേശനയത്തിന്‍െറ ഭാഗമായി ആന്‍റി ബാലിസ്റ്റിക് മിസൈല്‍ ട്രീറ്റിയില്‍ നിന്ന് 2001ല്‍ അമേരിക്ക പിന്മാറി.
തെമ്മാടിരാഷ്ട്രങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായുള്ള അമേരിക്കന്‍ മിസൈല്‍ പ്രതിരോധ ഏജന്‍സിയുടെ രൂപവത്കരണത്തിന്‍െറ ഭാഗമായിട്ടാണ് അമേരിക്കയുടെ ഈ പിന്മാറ്റം.
ട്രേഡ് സെന്‍റര്‍ ആക്രമണം അമേരിക്കയുടെ യഥാര്‍ഥ മുഖം കൂടുതല്‍ വ്യക്തമാക്കാന്‍ ഉപകരിച്ചു. ഭീകര പ്രവര്‍ത്തനം നടത്തുന്നവരെയും അത്തരം ആളുകള്‍ക്കഭയം നല്‍കുന്നവരെയും തങ്ങള്‍  വേര്‍തിരിച്ചു കാണുന്നില്ളെന്ന് അമേരിക്ക വ്യക്തമാക്കി. കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തില്‍ 2001 സെപ്റ്റംബര്‍ 20ന് ബുഷ് പറഞ്ഞു: ‘ഭീകരവാദത്തിന് സഹായവും താവളവും നല്‍കുന്ന രാജ്യങ്ങളെ ഞങ്ങള്‍ പിന്തുടരും. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പമാണ്; അല്ളെങ്കില്‍ ഭീകരരോടൊപ്പം. ഈ ദിവസം മുതല്‍ ഭീകരര്‍ക്ക് സഹായവും താവളവും നല്‍കുന്ന രാജ്യങ്ങളെ ശത്രുരാജ്യങ്ങളായിട്ടാവും അമേരിക്ക കരുതുക.’ ഭീകരവാദ രാഷ്ട്രങ്ങളില്‍ മുന്‍കൂര്‍ ആക്രമണം നടത്താനുള്ളഅവകാശവും തങ്ങള്‍ക്കുണ്ടെന്ന് ബുഷ് പറഞ്ഞു. മധ്യപൗരസ്ത്യ പ്രദേശങ്ങളില്‍ (ഇസ്ലാമിക രാജ്യങ്ങളില്‍) ജനാധിപത്യ സ്ഥാപനത്തിനുള്ള ദൗത്യവും തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെട്ടത്.
ഐക്യരാഷ്ട്രസഭയുടെ ആഗമനത്തോടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം ഒരു നിയമവിധേയമായ നടപടിയല്ലാതായി മാറി. പ്രശ്നപരിഹാരത്തിന് സമാധാനപരമായ വിവിധ മാര്‍ഗങ്ങള്‍ ആരായേണ്ടതാണ്. അതിനൊടുവില്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍, സമാധാനഭഞ്ജനം നടത്തിയ രാജ്യത്തിനെതിരെ സൈനിക നടപടിയടക്കമുള്ള നീക്കങ്ങള്‍ നടത്താം. എന്നാല്‍, പെട്ടെന്നുള്ള ഒരു രാഷ്ട്രത്തിന്‍െറ ആക്രമണത്തിനെതിരെ ഇരയായ രാഷ്ട്രത്തിന് പ്രത്യാക്രമണം നടത്താന്‍ അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ ഒരു രാഷ്ട്രത്തിന്‍െറ അതിര്‍ത്തി ഭേദിച്ച് കടന്നുവരുമ്പോഴോ, രാജ്യത്തിന്‍െറ പ്രതിരോധ സേനകളെയും സംവിധാനങ്ങളെയും ആക്രമിക്കുമ്പോഴോ ആണ് അനുവദിക്കുക. പ്രത്യാക്രമണങ്ങള്‍ ആവശ്യാനുസരണവും  ആക്രമണത്തിന്‍െറ തോതനുസരിച്ചുമായിരിക്കണം എന്നുമാണ് നിയമം അനുശാസിക്കുന്നത്. ആക്രമണത്തെ തുരത്താനോ, ഇനി ആക്രമണം ഉണ്ടാകാതിരിക്കാനോ ആണ് പ്രത്യാക്രമണം നടത്തേണ്ടത്. മാത്രവുമല്ല, ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന അനുമാനത്തില്‍ മറ്റൊരു രാജ്യത്തെ ആക്രമിക്കാനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നില്ല. പ്രത്യാക്രമണത്തിനുള്ള അവകാശം രാഷ്ട്രങ്ങള്‍ക്കു മാത്രമാണ്  നല്‍കിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിനുള്ളില്‍ ആ രാഷ്ട്രത്തിന്‍െറ അംഗീകാരമില്ലാതെ കടന്നുകയറിയ ഭീകരരെ നേരിടാന്‍ ആ രാഷ്ട്രത്തിന്‍െറ അംഗീകാരമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണ്. ചുരുക്കത്തില്‍ ഭീകരവിരുദ്ധതയുടെ പേരില്‍ സ്വതന്ത്ര രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്‍െറ പിന്‍ബലമില്ല.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സംയുക്ത സേനയുടെ ഇറാഖ്, അഫ്ഗാനിസ്താന്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടേതാണ്.  നിരവധി മനുഷ്യാവകാശ സംഘടനകളും വാര്‍ത്താമാധ്യമങ്ങളും ഗ്വണ്ടാനമോ-അബൂ ഗുറൈബ് തടവറകളിലെ നിഷ്ഠുര പീഡനകഥകള്‍ ലോകത്തിനുമുന്നില്‍ എത്തിക്കുകയുണ്ടായി. ഇത്തരം പീഡനങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഹൈകമീഷണര്‍ നവനീതംപിള്ള 2010ല്‍ വെളിപ്പെടുത്തിയത്. ന്യൂറംബര്‍ഗ് വിചാരണകാലത്തെ പ്രോസിക്യൂട്ടറായിരുന്ന ബെഞ്ചമിന്‍ ഫെറന്‍സ് പറയുന്നത് സദ്ദാം ഹുസൈനോടൊപ്പം ജോര്‍ജ് ബുഷും ക്രിമിനല്‍ കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് എന്നാണ്.
ഇറാഖി ജയിലുകള്‍ (സംയുക്ത സേനയുടെ നിയന്ത്രണത്തിലുള്ള) സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര റെഡ് ക്രോസിനെയോ മനുഷ്യാവകാശ സംഘടനകളെയോ പോലും അനുവദിക്കുകയുണ്ടായില്ല. അതിക്രൂരവും പ്രാകൃതവുമായ ശിക്ഷകളാണ് തടവുകാര്‍ക്ക് സഹിക്കേണ്ടിവന്നത്. മര്‍ദനം, മുഖംമറച്ചുള്ളശിക്ഷകള്‍,വെള്ളത്തില്‍ താഴ്ത്തല്‍, വിവസ്ത്രരാക്കല്‍, ലൈംഗിക പീഡനങ്ങള്‍, ഉറക്കം കെടുത്തല്‍, ശ്വാസംമുട്ടിക്കല്‍, വൈദ്യുത ഷോക്ക്, നായയെ ഉപയോഗിച്ച് ഭയപ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാ  മുറകള്‍ ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ (1985), ഹേഗ് കണ്‍വെന്‍ഷന്‍ (1907), ജനീവ കണ്‍വെന്‍ഷന്‍ (1949) എന്നിവയുടെ ലംഘനമാണ്.  സംയുക്ത സേനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നിരവധി ലക്ഷങ്ങളാണ്. ഇതിനായി ഉപയോഗിച്ച ആയുധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നിരോധിക്കപ്പെട്ടവയും. എം.കെ. 77 (നാപ്പാം അടങ്ങിയത്) ബോംബുകള്‍, വൈറ്റ് ഫോസ്ഫറസ്, ഡിപ്ളീറ്റഡ് യുറേനിയം, ക്ളസ്റ്റര്‍ ബോംബുകള്‍ തുടങ്ങിയവയെല്ലാം പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ശത്രുവിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളം, വെളിച്ചം,ആശുപത്രി, ഭക്ഷണം, വാഹനങ്ങള്‍ എന്നിവയെല്ലാം സിവിലിയന്‍ സമൂഹത്തിനും നിഷേധിക്കുകയുണ്ടായി. സാംസ്കാരിക സ്ഥാപനങ്ങളുടെ തകര്‍ച്ചയും അധിനിവേശ കാലത്ത് വ്യാപകമായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ജെസി ഹെംസ് 2000ത്തില്‍ ധാര്‍ഷ്ട്യത്തോടെ സുരക്ഷാ സമിതിയിലെ പ്രസംഗത്തില്‍, അമേരിക്കയുടെ വിദേശ നയമോ ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന തീരുമാനങ്ങളുടെ ന്യായാന്യായങ്ങളോ അന്വേഷിക്കാന്‍ ഒരു സ്ഥാപനത്തിനോ സുരക്ഷാ സമിതിക്കോ യൂഗോസ്ലാവ് ട്രൈബ്യൂണലിനോ ഭാവിയില്‍ രൂപപ്പെട്ടുവരുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കോ അവകാശമില്ല എന്ന് പറയുകയുണ്ടായി. അന്താരാഷ്ട്ര സ്ഥാപനങ്ങളെ സംബന്ധിച്ച് രണ്ടുതരം നിലപാടുകളാണ് അമേരിക്കക്കുള്ളത്. ഒന്നാമത്തെ തരത്തിലുള്ള സ്ഥാപനങ്ങളുടെ മേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കുകയും പുതിയ ആഗോള വ്യവസ്ഥിതിയുടെ നിര്‍മിതിക്കായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കന്‍ നിലപാട്. ഉദാഹരണമായി നാറ്റോ, ഡബ്ള്യു.ടി.ഒ എന്നീ സ്ഥാപനങ്ങള്‍. രണ്ടാമത്തെ വിഭാഗത്തിലുള്ളവയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍പ്പിലൂടെയും തന്ത്രപരമായ പിന്‍വാങ്ങലുകളിലൂടെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഐക്യരാഷ്ട്ര സഭ ഇതില്‍പ്പെടുന്നതാണ്. ഇറാഖിനെ ആക്രമിക്കാനായി ഐക്യരാഷ്ട്രസഭയുടെ സമ്മതി ആവശ്യമായിരുന്നു. ഇതിനായി അമേരിക്കയും ബ്രിട്ടനും 2002ല്‍ പലവട്ടം യു.എന്നില്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ഇതനുസരിച്ച് വിനാശകാരികളായ ആയുധങ്ങള്‍ ഇറാഖ് ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ‘പ്രമേയം 1441’ 2002 നവംബറില്‍ പാസാക്കി. ഈ പ്രമേയത്തിന്‍െറ മറപറ്റിയാണ് 2003 മാര്‍ച്ചില്‍ ബഹുരാഷ്ട്ര സേന ഇറാഖിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ‘കൊയ്ലീഷന്‍ ഓഫ് ദ  വില്ലിങ്’ എന്ന വിശാല മുന്നണിയുടെ പ്രവര്‍ത്തനം ഐക്യരാഷ്ട്ര സഭാ ചട്ടങ്ങളിലെ ‘സംയുക്ത സുരക്ഷ’ എന്ന ജനാധിപത്യ ആശയത്തില്‍ നിന്നും എത്രയോ അകലെയാണ്.
സെപ്റ്റംബര്‍ 11 ആക്രമണം പുതിയൊരുആഗോള ശക്തിയുടെ വരവറിയിക്കുന്നതായി മാറി. സോവിയറ്റ് യൂനിയന്‍െറ അന്ത്യത്തോടെ ‘ശത്രുക്കളി’ല്ലാതായ നാറ്റോ ആഗോള ഭീകരതക്കെതിരായ കുരിശു യുദ്ധത്തിന്‍െറ നേതൃത്വമേറ്റെടുത്തു. നാറ്റോ ചാര്‍ട്ടറിന്‍െറ അഞ്ചാം അനുച്ഛേദം ഏതെങ്കിലുമൊരു നാറ്റോ രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗ രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി പരിഗണിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഓപറേഷന്‍ ഈഗ്ള്‍ അസിസ്റ്റിലൂടെ അമേരിക്കന്‍ വന്‍കരയുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടികള്‍ നാറ്റോ ഊര്‍ജിതമാക്കി. ഏപ്രില്‍ 2003 മുതല്‍ അന്താരാഷ്ട്ര സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സ് (ഐ.എസ്.എ.എഫ്) അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉത്തര അറ്റ്ലാന്‍റിക്കിനു വെളിയിലുള്ള ഒരു പ്രദേശത്തിന്‍െറ സുരക്ഷ ആദ്യമായി നാറ്റോയുടെ കൈയിലെത്തുന്നത് ഇങ്ങനെയാണ്. 2006നുശേഷം ദക്ഷിണ അഫ്ഗാനിസ്താനിലെ വിവിധ മേഖലകളില്‍ ഐ.എസ്.എ.എഫ് ഭീകര വിരുദ്ധ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ലിബിയയിലെ ഖദ്ദാഫി വിരുദ്ധ പോരാട്ടങ്ങളിലും നാറ്റോ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഓപറേഷന്‍ യൂനിഫൈഡ് പ്രൊട്ടക്റ്റര്‍ എന്ന പേരില്‍ നാറ്റോ കപ്പലുകളും അന്തര്‍വാഹിനികളും വിമത സൈന്യത്തിന് സഹായമെത്തിക്കുന്നതില്‍ വ്യാപൃതമാണ്.
ആഗോള തീവ്രവാദത്തിന്‍െറ മുക്കാല്‍ ഭാഗത്തോളം ആഘാതം ഏറ്റുവാങ്ങുന്ന പ്രദേശമെന്ന തലത്തില്‍ ദക്ഷിണേഷ്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനുമടക്കമുള്ള രാജ്യങ്ങള്‍ ആഗോള ഭീകര വിരുദ്ധ യുദ്ധത്തിലെ കണ്ണികളാക്കി ചേര്‍ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ രാജ്യങ്ങളുടെ പ്രകടമായ അമേരിക്കന്‍ പക്ഷപാതം ഇസ്ലാമിക ഭീകര സംഘടനകളുടെവളര്‍ച്ചക്ക് വഴിയൊരുക്കാം. ഇന്ത്യ -പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ ബന്ധങ്ങളിലെ വിള്ളലുകളും മത/വംശീയ ചേരിതിരിവുകളും ഭീകരതയെ വളര്‍ത്താനേ ഉപകരിക്കൂ. മത-സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആന്തരികമായ ദേശീയ സ്വയം നിര്‍ണയാവകാശത്തെ മാനിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കു മാത്രമേ ദക്ഷിണേഷ്യയില്‍ സമാധാനം കൈവരുത്താനാവൂ. തീവ്രവാദത്തിന്‍െറ രാഷ്ട്രീയ- സമ്പദ്ശാസ്ത്രവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഭരണകൂട ഭീകരത തീവ്രവാദത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്ന  പ്രദേശങ്ങളിലൊന്നാണ് ദക്ഷിണേഷ്യ. എതിര്‍പ്പിന്‍െറ എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുകയെന്ന ഭരണകൂട തന്ത്രം തീവ്രവാദത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുക മാത്രമേ ചെയ്യൂ.
(കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ അധ്യാപകനാണ് ലേഖകന്‍ - shajivarkey@gmail.com)
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 10/08/2011 - 00:32 ( 7 weeks 4 days ago)

അമേരിക്കയുടെ സെന്‍സസ് ബ്യൂറോ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് പുറത്തുവിട്ട വിവരങ്ങള്‍ നല്‍കുന്ന സൂചന 2010ല്‍ മാത്രം പുതുതായി 2.6 മില്യന്‍ (26 ലക്ഷം) ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെ പോയി എന്നാണ്. ഇപ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 46.2 മില്യനാണ്. പിന്നിട്ട അഞ്ചു പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ബി.ബി.സിയും ന്യൂയോര്‍ക് ടൈംസ് ന്യൂസ് സര്‍വീസും പ്രസിദ്ധീകരിച്ച ഈ കണക്കുകളും വിവരങ്ങളും അവിശ്വസിക്കേണ്ടതില്ല. ഇടത്തരം വര്‍ഗങ്ങളില്‍പെട്ടവരുടെ വരുമാനത്തിലും 1997നുശേഷം ഗണ്യമായ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹാര്‍വാഡിലെ ധനശാസ്ത്രാധ്യാപകന്‍ പ്രഫ. ലോറന്‍സ് കാട്സ് പറയുന്നത്, ഈ വിഭാഗക്കാരുടെ വരുമാനം 1930കളിലെ മഹാമാന്ദ്യത്തിനുശേഷം ഇത്രയധികം ഇടിവ് അനുഭവപ്പെട്ടതായി ഓര്‍ക്കുന്നില്ളെന്നാണ്. ‘നഷ്ടപ്പെട്ടുപോയൊരു ദശകം’ എന്നാണ് 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം, ഇതുവരെയുള്ള അനുഭവം ഓരോ തലമുറ പിറവിയെടുക്കുമ്പോഴും തൊട്ടുമുമ്പുള്ള തലമുറയെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും ജീവിതസൗകര്യങ്ങളും നേടാന്‍ കഴിഞ്ഞിരുന്നുവെന്നാണ്. എന്നാല്‍, ഇന്നത്തെ അവസ്ഥ 1990കളെ അപേക്ഷിച്ച് തീര്‍ത്തും ദയനീയമാണെന്നേ പറയാന്‍ കഴിയൂ. അമേരിക്കന്‍ ധനശാസ്ത്രജ്ഞന്മാര്‍ ഇത്തരമൊരു അനുഭവം അപ്രതീക്ഷിതമായിരുന്നു എന്നാണ് ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നതും. 2008 മുതല്‍ തുടരുന്ന ധനപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവുമാണ് ഈ ഗതികേടിലേക്ക് അമേരിക്കന്‍ ജനതയെ നയിച്ചിരിക്കുന്നതെന്നതാണ് വസ്തുത. ജനസംഖ്യാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത് അതിബൃഹത്തായൊരു തൊഴില്‍നിയമം പാസാക്കിയെടുക്കാന്‍ ഒബാമാ ഭരണകൂടം സര്‍വസന്നാഹങ്ങളും ഒരുക്കിവരുന്ന അവസരത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിവരങ്ങള്‍ അദ്ദേഹത്തിന്‍െറ തൊഴില്‍നിയമത്തിന്‍െറ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും. അതോടൊപ്പം തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഒബാമയുടെ എതിരാളികള്‍ ഈ സെന്‍സസ് റിപ്പോര്‍ട്ടിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യും. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോണ്‍ ഹോകിന്‍സ് അഭിപ്രായപ്പെടുന്നത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെപ്പറ്റിയുള്ള മോശപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇതെന്നാണ്. ഒബാമ ഭരണകൂടത്തിന്‍െറ ചുമലില്‍ വന്നെത്തുന്ന മറ്റൊരു കുരിശുതന്നെയാണിത് എന്നതില്‍ തര്‍ക്കമില്ല എന്നും അദ്ദേഹം തുടര്‍ന്നുപറയുന്നു.
പിന്നിട്ട ദശകം മറ്റൊരു പ്രതിഭാസത്തിനുകൂടി സാക്ഷ്യം വഹിക്കുകയുണ്ടായി. സാമ്പത്തികാസമത്വങ്ങളിലുണ്ടായ വന്‍ വര്‍ധനയാണിത്. 1999നും 2010നും ഇടക്ക് താണ വരുമാന വിഭാഗക്കാരുടെ വരുമാനത്തില്‍ 12 ശതമാനം ഇടിവുണ്ടായപ്പോള്‍, ജനസംഖ്യയില്‍ 10 ശതമാനം വരുന്ന ഉയര്‍ന്ന വരുമാനക്കാരുടെ വരുമാനത്തില്‍ നാമമാത്രമായ 1.5 ശതമാനം ഇടിവാണുണ്ടായത്. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളുടെ വരുമാനം, പണപ്പെരുപ്പ നിരക്കുകൂടി കണക്കിലെടുത്താല്‍ 2009നും 2010നും ഇടക്ക് 2.3 ശതമാനം കുറഞ്ഞ് 53,252 ഡോളറില്‍നിന്ന് 49,445 ഡോളറായി. അതേസമയം, ഈ കാലയളവില്‍ ദാരിദ്ര്യരേഖക്കു താഴെയുള്ള അമേരിക്കന്‍ ജനത 15.1 കണ്ട് ഉയരുകയായിരുന്നു. 1993നു ശേഷം ഏറ്റവുമുയര്‍ന്ന വര്‍ധനയായിരുന്നു ഇത്. 2011ലും ഇതേ സ്ഥിതി തുടരാനാണ് സാധ്യത. 1993ല്‍ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‍െറ വരുമാനം 22,314 ഡോളറായിരുന്നു. സാമ്പത്തിക ഉത്തേജനത്തിനായി നല്‍കപ്പെട്ടിരുന്ന പ്രത്യേക ധനസഹായം ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണെങ്കില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതു കൂടാതെ, സാമൂഹിക പദ്ധതികള്‍ക്കുള്ള ബജറ്റിലും കുറവുവരുത്തിയിരിക്കുകയാണ്. ഇതിന്‍െറ ഫലമായി ഇപ്പോള്‍തന്നെ സാമ്പത്തികമായി ബലഹീനമായ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്കുതന്നെ തള്ളിവിടപ്പെടുമെന്നത് ഉറപ്പാണ്. അമേരിക്കന്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമായ ആഫ്രിക്കന്‍ അമേരിക്കക്കാരാണ് ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരായുള്ളത്. അവരുടെ ദാരിദ്ര്യത്തിന്‍െറ നിരക്ക് 2010ല്‍ 27 ശതമാനമായിരുന്നു. 2009നെ അപേക്ഷിച്ച് രണ്ടു ശതമാനം അധികം. വെളുത്തവര്‍ഗക്കാരുടെ ദാരിദ്ര്യത്തിന്‍െറ നിരക്ക് 2009-10 കാലയളവില്‍ 9.4ല്‍നിന്ന് 9.9 ശതമാനമായും ഏഷ്യക്കാരുടേത് മാറ്റമില്ലാതെ 12.1 ശതമാനത്തില്‍ തുടരുകയും ചെയ്തു. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ പഠനം കാണിക്കുന്നത് നിലവിലുള്ള മാന്ദ്യനിരക്ക് കണക്കിലെടുത്താന്‍ ഈ പതിറ്റാണ്ടിന്‍െറ മധ്യത്തോടെ 10 മില്യന്‍ പേര്‍കൂടി ദാരിദ്ര്യരേഖക്കു താഴെ എത്തിയിരിക്കുമെന്നാണ്. ഈ വിധത്തില്‍ ദാരിദ്ര്യം പെരുകാനിടയാക്കിയ പ്രധാന സാഹചര്യം സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും മൂലം തൊഴിലില്ലായ്മയിലുണ്ടായ അഭൂതപൂര്‍വമായ പെരുപ്പമാണ് എന്ന് ധനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2010ല്‍ 18-64 വയസ്സുള്ള 48 മില്യന്‍ പേര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസംപോലും പണിയില്ലായിരുന്നെങ്കില്‍ 2009ല്‍ ഇത് 45 മില്യന്‍ പേരുടെ അനുഭവമായിരുന്നു. ഹാര്‍വാഡിലെ ധധശാസ്ത്ര പ്രഫസര്‍ ഡോ. കാട്സിന്‍െറ അഭിപ്രായം ‘ഒരിക്കല്‍ നിങ്ങള്‍ പണിയില്‍നിന്ന് കുറേക്കാലം പുറത്തുനില്‍ക്കേണ്ടിവന്നാല്‍, തിരികെ ജോലി സ്ഥലത്ത് കയറുക വളരെ പ്രയാസമായിരിക്കും’ എന്നാണ്. മധ്യവര്‍ഗവിഭാഗത്തിന്‍െറ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായി എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, നാം തിരിച്ചറിയേണ്ടതായ ഗുരുതരമായ പ്രശ്നം വരുമാനത്തില്‍ ഇതിലേറെ ഇടിവ് അനുഭവപ്പെട്ടത്15-24 വയസ്സുകാരായ യുവാക്കള്‍ക്കിടയിലായിരുന്നു എന്നതാണ്. അതായത്, ഒമ്പതു ശതമാനം വരുമാന തകര്‍ച്ച. അതേയവസരത്തില്‍ മിഷിഗന്‍ സര്‍വകലാശാലയിലെ പ്രഫ. ഷെല്‍സന്‍ ഡാന്‍സിങ്ങറിന്‍െറ കണ്ടെത്തല്‍ ഇടത്തരം വരുമാനവിഭാഗത്തില്‍പെട്ട ഒരു പുരുഷന്‍െറ വാര്‍ഷിക വരുമാനത്തില്‍ 1973നും 2010നും ഇടക്ക് നാമമാത്രമായ വ്യത്യാസം മാത്രമാണുണ്ടായതെന്നായിരുന്നു. അതായത്, 49,065 ഡോളറില്‍നിന്ന് 47,715 ഡോളറിലേക്ക്. ഈ കാലയളവില്‍ ജീവിതചെലവില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായതെന്ന വസ്തുതയും നാം തിരിച്ചറിയണം. കോളജ് ഡിഗ്രി പോലുമില്ലാത്ത ഇടത്തരക്കാരുടെ ഗതി ഇതിലേറെ പരിതാപകരമായിരുന്നു. മാന്ദ്യത്തിന്‍െറ പിടിയില്‍ അകപ്പെട്ടിരിക്കുന്ന അമേരിക്കന്‍ ജനത, വിശേഷിച്ച് യുവാക്കള്‍, സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്തുക്കളെയും സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. 2008നും 2011നും ഇടക്ക് 25-34 വയസ്സുള്ള യുവാക്കള്‍ 25 ശതമാനത്തോളം അധികസ്ഥലം സ്വന്തം കുടുംബത്തിനായി കണ്ടുപിടിക്കേണ്ടിവന്നിരിക്കുകയാണ്. ഈ വിഭാഗത്തില്‍പെട്ടവരില്‍ പകുതിയിലേറെപ്പേര്‍, അവരുടെ രക്ഷിതാക്കളുടെ വരുമാനം ഒഴിവാക്കിയാല്‍, ദാരിദ്ര്യരേഖക്കു താഴെയാണ് എന്ന് കാണാന്‍ കഴിയും. ഏകാംഗ കുടുംബത്തിന്‍െറ ദാരിദ്ര്യ നിലവാരം 11,344 ഡോളര്‍ വരെയാണ്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ യുവാക്കള്‍ക്ക് തൊഴിലില്ലായ്മമൂലം സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് നേരിട്ടുവരുന്നതെന്ന് വിസ്കോന്‍സില്‍ സര്‍വകലാശാലയിലെ ഗവേഷണത്തിനും ദാരിദ്ര്യപഠനത്തിനുമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടര്‍ തിമോത്തി സ്മീസിങ്ങ് പറയുന്നു. മാന്ദ്യത്തിന്‍െറ കാലഘട്ടത്തിനു മുമ്പും ഇടത്തരം വരുമാനക്കാരുടെയും തൊഴിലാളികളുടെയും അവസ്ഥ ഇതില്‍നിന്ന് ഏറെ ഭിന്നമായിരുന്നില്ല. ദാരിദ്ര്യത്തിന്‍െറ വിപത്ത് ശിശുക്കളെയും ഗുരുതരമായ വിധത്തില്‍ ബാധിച്ചിരിക്കുന്നു. 2010ല്‍ ദാരിദ്ര്യംമൂലം കഷ്ടത നേരിടേണ്ടിവന്ന ശിശുക്കളുടെ വര്‍ധന 16 മില്യനോളമായിരുന്നു. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ വില്യം ഫ്രെയുടെ അഭിപ്രായത്തില്‍ ഈ വര്‍ധന 1962നു ശേഷം ഏറ്റവും ഉയര്‍ന്ന തോതിലുള്ളതാണ്. ഇതിന്‍െറ അര്‍ഥം മൊത്തം ശിശുക്കളില്‍ 22 ശതമാനം ദാരിദ്ര്യത്തിലാണെന്നാണ്. 1993നു ശേഷമുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്. അമേരിക്കയിലെ പൊതുജനാരോഗ്യമേഖലയിലും സാമൂഹിക ഇന്‍ഷുറന്‍സ് മേഖലയിലും സര്‍ക്കാര്‍ ചെലവാക്കുന്നത് നിസ്സാരമായ തുക മാത്രമാണ്. ഇക്കാരണത്താല്‍ തന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാത്ത അമേരിക്കന്‍ പൗരന്മാരുടെ എണ്ണത്തില്‍ 2009-10 കാലയളവിലുണ്ടായ വര്‍ധന ഒമ്പതു ലക്ഷമായിരുന്നു. അതായത്, മൊത്തം 49.9 മില്യന്‍  പേര്‍. തൊഴിലുടമകള്‍ വഴിയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഇതേ കാലയളവില്‍ 55 ശതമാനത്തോളം കുറയുകയാണുണ്ടായിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് ഇത് 65 ശതമാനമായിരുന്നു. ചുരുക്കത്തില്‍, സാമ്പത്തികമാന്ദ്യ പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ സാമൂഹികസേവന തുറകള്‍ അങ്ങേയറ്റം അവഗരിക്കപ്പെട്ടു എന്നതിനു പുറമെ തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നതെന്ന് ജനസംഖ്യാ കണക്കെടുപ്പിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. അതേസമയം, ഒബാമ ഭരണകൂടം നേരിട്ടും നാറ്റോ സഖ്യകക്ഷികള്‍ വഴിയും മധ്യ ഏഷ്യന്‍ താല്‍പര്യങ്ങളെ ഒന്നൊന്നായി സ്വന്തം വരുതിയിലാക്കാന്‍ സൈനിക സജ്ജീകരണങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ വരുന്ന ആളും അര്‍ഥവുമാണ് ചെലവാക്കി വരുന്നതെന്നും നാം തിരിച്ചറിയണം. ഏതുവിധേനയും തങ്ങളുടെ സാമ്രാജ്യാധീശത്വം അതിവിപുലവും പൂര്‍ണവുമാക്കുന്നതിന് ഇറാനെക്കൂടി പിടിച്ചടക്കാനാണ് ഒബാമാ ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒബാമാ ഭരണകൂടത്തിന് അവസരം ലഭിക്കുന്നതെങ്ങനെ?
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 10/19/2011 

കഴിഞ്ഞ പല പതിറ്റാണ്ടുകളിലൂടെയായി മുതലാളിത്ത വ്യവസ്ഥിതിയുടെ തണലില്‍ ഭൂമുഖത്ത് മറ്റാരെക്കാള്‍ സ്വാധീനമുള്ള ഒരു വരേണ്യവിഭാഗം രൂപപ്പെട്ടുവന്നിട്ടുണ്ട്.  ലോകമെമ്പാടുമുള്ള ആറ് ബില്യനോളം (ഒരു ബില്യന്‍ =100 കോടി) ജനങ്ങളുടെ ജീവിതത്തെ നിരന്തരം സ്വാധീനിക്കാന്‍ ഈ  വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക്  കഴിഞ്ഞു. രാഷ്ട്രത്തലവന്മാര്‍, ലോകത്തിലെ വന്‍കിട കമ്പനികളുടെ സി.ഇ.ഒമാര്‍, മാധ്യമഭീമന്മാര്‍, ശതകോടീശ്വരന്മാരായ കുത്തക കമ്പനികളുടെ ഡയറക്ടര്‍മാര്‍, സാങ്കേതിക വ്യവസായിക സംരംഭകര്‍, നയതന്ത്രജ്ഞര്‍ തുടങ്ങി ഭീകര പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ വരെ ഉള്‍പ്പെടുന്ന ഈ ശ്രേണിയില്‍ ഏകദേശം ആറായിരം പേര്‍ വരുമെന്നാണ് ഇതുസംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയ ഡേവിഡ് റോത്കൊഫ് പറയുന്നത്. ഇവരെല്ലാംതന്നെ മുതലാളിത്ത  സ്വര്‍ഗമായ അമേരിക്കയുടെ നിലപാടുകള്‍ക്കനുസരിച്ച നയരൂപവത്കരണത്തിലൂടെ നേട്ടം ഉണ്ടാക്കിയവരാണ്. അമേരിക്കയുടെ നിലനില്‍പുതന്നെ, യുദ്ധം =ബിസിനസ് എന്ന സമവാക്യത്തില്‍നിന്ന് ഭീകരത =ബിസിനസ് എന്നതിലേക്ക് പരിവര്‍ത്തിക്കപ്പെട്ടപ്പോഴും മേല്‍പറഞ്ഞ വരേണ്യ വിഭാഗമുള്‍പ്പെടെയുള്ള കോര്‍പറേറ്റ് ഗണത്തില്‍ പെട്ടവര്‍ നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു. അമേരിക്കന്‍ കാപിറ്റലിസത്തിന്‍െറ പൊള്ളത്തരവും കള്ളത്തരങ്ങളും ലോകം ഇന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകത്ത് വരേണ്യവിഭാഗ ശ്രേണിയില്‍ സാമ്പത്തികമായി ഏറ്റവും വലിയ നേട്ടം കൊയ്തുകൊണ്ടിരുന്നത് രാഷ്ട്രാന്തര കോര്‍പറേഷനുകളായിരുന്നു.നിലവില്‍, രണ്ടായിരം കോര്‍പറേറ്റ് കുത്തകകളുടെ മൊത്തം ആസ്തി 103 ട്രില്യന്‍ ഡോളറും, അവയുടെ വാര്‍ഷിക വില്‍പന 27 ട്രില്യന്‍ ഡോളറും (ഒരു ട്രില്യന്‍=പതിനായിരം കോടി )വരുമെന്നാണ് കണക്കാക്കുന്നത്. ഈ കമ്പനികളില്‍ 70 മില്യനോളം (1 മില്യണ്‍ =ദശലക്ഷം) പേര്‍ ജോലി ചെയ്യുന്നുണ്ട്. ഈ ജീവനക്കാരില്‍ ഒരാളെ ആശ്രയിച്ച് നാലുപേര്‍ ജീവിക്കുന്നുവെന്ന് കണക്കാക്കിയാല്‍തന്നെ ഈ കോര്‍പറേറ്റ്   കമ്പനികളെ ആശ്രയിച്ച് 280  മില്യന്‍ പേര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നു പറയാം. കോര്‍പറേറ്റ് കമ്പനികള്‍  ഇതര ചെറുകിട കമ്പനികളുമായുണ്ടാക്കുന്ന കരാറുകള്‍കൂടി പരിഗണിച്ചാല്‍ തൊഴിലവസരങ്ങളുടെ കണക്ക് ഇതിലുമെത്രയോ കൂടുതല്‍ വരും. ഈ കോര്‍പറേറ്റ് കമ്പനികളിലെ മാനേജ്മെന്‍റും ബോര്‍ഡംഗങ്ങളും  ഉള്‍പ്പെടുന്ന ഏതാനും ആയിരം പേരുടെ തീരുമാനങ്ങള്‍ ഏകദേശം ഒരു ബില്യനോ അതിലധികമോ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് നാല് ബില്യനോളം ജനങ്ങള്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും  കോര്‍പറേറ്റ് അജണ്ടകള്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ ഓഹരിനിക്ഷേപങ്ങളില്‍ 85 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് അവിടത്തെ സമ്പന്നരായ പത്തു ശതമാനം പേരാണ്. അമേരിക്കയുടെ സമ്പത്തിന്‍െറ  40 ശതമാനവും രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈകളിലുമാണ്. സാമ്പത്തികമായി അമേരിക്ക എന്ന രാജ്യം മൂന്നാംലോക  രാജ്യങ്ങളുടെ സ്ഥിതിയിലേക്ക് താഴുമ്പോള്‍ അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ തടിച്ചു കൊഴുക്കുകയാണ്. 1929ലെ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ന് ലോകം ആഗോളീകരണത്തിലൂടെ  സ്വതന്ത്ര വിപണിയായി രൂപപ്പെട്ടതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഏല്‍ക്കേണ്ടി വരും. സ്വതന്ത്ര വിപണിയുടെ പ്രചാരകരായവര്‍പോലും ഇന്നതിനെ സ്ഥാപിത താല്‍പര്യക്കാരായ ഒരു ചെറിയ ശതമാനം ആളുകളുടെ ‘കോര്‍പറേറ്റിസ്റ്റ്’ കെണിയായി തിരിച്ചറിഞ്ഞു കഴിഞ്ഞു. അധ്വാനിക്കുന്നവന് എത്രമേല്‍ വേണമെങ്കിലും ഉയരാമെന്ന വാഗ്ദാനമായിരുന്നു അമേരിക്കന്‍ മുതലാളിത്തം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍, മുതലാളിത്തം ശക്തിപ്രാപിക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായാണ് ലോകം കണ്ടത്.
അമേരിക്കയോടൊപ്പം മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം  വന്‍ സാമ്പത്തിക കെടുതിയിലാണ്. അറബ് വസന്തത്തിന് ജനങ്ങളില്‍നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച സ്വീകാര്യതയാണ് അമേരിക്കയിലും യൂറോപ്പിലും മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ പടരുന്ന ജനരോഷത്തിന് പ്രചോദനമായി വര്‍ത്തിക്കുന്നത്. അറബ് വസന്തത്തിനുണ്ടായ ജനമുന്നേറ്റത്തിലെന്നപോലെ പ്രത്യേകിച്ചൊരു നേതാവോ നേതൃത്വമോ കോര്‍പറേറ്റ് വിരുദ്ധ കൂട്ടായ്മകളിലും കാണാനില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളാണ് എല്ലാ രാജ്യങ്ങളിലും ആളെ കൂട്ടാനായി ഉപയോഗിക്കുന്നത്.  അറബ് വസന്തത്തിലെന്നപോലെ പ്രതിഷേധത്തിനെത്തുന്ന പ്രകടനക്കാര്‍ റെഡിമെയ്ഡ് ടെന്‍റുകള്‍ ഉപയോഗിച്ച് ട്രാഫിക് സ്ക്വയറുകള്‍ക്കു സമീപം തമ്പടിക്കുന്ന കാഴ്ചയാണ് ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ദൃശ്യമാകുന്നത്. അമേരിക്കന്‍ ജനതയുടെ 79 ശതമാനം പേരും ഈ പ്രതിഷേധത്തെ പിന്തുണക്കുന്നവരാണെന്ന് റാസ്മുസ്സന്‍ നാഷനല്‍ ടെലിഫോണ്‍ സര്‍വേ ഫലം വെളിപ്പെടുത്തുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 10/24/2011 - 

ഒക്യുപ്പൈ ജ്ഞാനപ്പാന
സത്യത്തില്‍, നമ്മളീ അമേരിക്കയെ അവഗണിക്കേണ്ട കാലമായില്ളേ? തൊട്ടതിനും തൊടാത്തതിനുമൊക്കെ അമേരിക്കാപൂതി മനസ്സിലിട്ട് നടക്കുന്ന മലയാളി മുഖ്യധാരയുടെ (പ്രഖ്യാപിത സഖാക്കളടക്കം) വീക്ഷണപരമായ പിന്നാക്കാവസ്ഥയല്ളേ ഇക്കാര്യത്തില്‍ തടസ്സംനില്‍ക്കുന്നത്?
ഉദാഹരണമായി, എം.പി പരമേശ്വരനെപ്പോലുള്ളവര്‍ എഴുതിവിടുന്നു: ‘ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്’ പ്രക്ഷോഭത്തിന് നമ്മളെല്ലാംകൂടി സിന്ദാബാദ് വിളിക്കണമെന്ന്. കാരണം, എന്നാലേ അമേരിക്കയെ നന്നാക്കിയെടുക്കാന്‍ പറ്റൂ. അമേരിക്ക നന്നായാലേ ലോകം നന്നാവൂ, ആ വഴിക്ക് നമ്മളും ഗതിപിടിക്കൂ എന്നു വ്യംഗ്യം. എന്താണിവിടെ പ്രശ്നം?
അമേരിക്കന്‍ കാമ്പസുകളിലെ മധ്യവര്‍ഗപ്പിള്ളേര്‍ക്ക് വിദ്യാഭ്യാസ വായ്പയും ‘സ്കോളര്‍ഷിപുമൊക്കെ കിട്ടാന്‍ പാട്. കിട്ടിയാല്‍ത്തന്നെ തിരിച്ചടക്കാന്‍ അതിലും പാട് (ഇവിടത്തെപ്പോലല്ല, അവര്‍ക്ക് പഠനം വളരെ ചെലവുള്ള ഏര്‍പ്പാടാണ്). കൂടാതെ, പൊതുവായ സാമ്പത്തിക ഞെരുക്കം അതികലശല്‍. തൊഴിലില്ലായ്മാനിരക്ക് പത്തിനുമീതെ. ദാരിദ്ര്യരേഖക്കു കീഴിലായിരിക്കുന്നത് 15 ശതമാനം പേര്‍. സര്‍വോപരി  അസമത്വതോത് അതിഗംഭീരമാകുന്നു. നില്‍ക്കക്കള്ളിയില്ലാതായ പിള്ളേരും കൂട്ടരും തെരുവിലിറങ്ങി. അക്രമമൊന്നും ഏശില്ല (പുറംലോകരോട് പട്ടാളത്തെവിട്ട് അക്രമം കാണിച്ചേ ശീലമുള്ളൂ). പകരം നഗരപ്പാര്‍ക്കുകളില്‍ കമ്യൂണ്‍ ലൈനില്‍ കുടിപാര്‍പ്പും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിപ്ളവ വായാടിത്തവും. അമേരിക്കന്‍ പിള്ളേരിളകിയാല്‍ ഭൂഗോളം സ്തംഭിച്ചുകളയുമെന്ന പൊങ്ങന്‍ വിചാരം ഇക്കാലത്ത് സാമാന്യധാരണയുള്ള സ്കൂള്‍കുട്ടികള്‍ക്ക് പോലുമില്ല. കാരണം, ലോകചട്ടമ്പി പെന്‍ഷനായിട്ട് കൊല്ലം പത്താവുന്നു. അതിനും പത്തുകൊല്ലം മുമ്പേ തുടങ്ങി സൂപ്പര്‍ പവര്‍ കസേരയുടെ ആണിയിളക്കം. ഇതൊന്നും ഏതെങ്കിലും ബാഹ്യശക്തിയുടെ ഇടപെടലോ തന്ത്രമോ മൂലമല്ല. ഏതൊരു സാമ്രാജ്യത്തിനും ഒരു പ്രവര്‍ത്തനായുസ്സുണ്ട്. അതു കഴിയുമ്പോള്‍ സാമ്രാജ്യം സ്വയം വെടിതീരും. അതാണ് ചരിത്രം- റോമാ സാമ്രാജ്യം തൊട്ട് സോവിയറ്റ് യൂനിയന്‍ വരെ സാക്ഷി.
പോയനൂറ്റാണ്ടില്‍ ‘അമേരിക്കന്‍ അപൂര്‍വത’ എന്ന മയക്കുവെടിവെച്ചാണ് ആ സാമ്രാജ്യം സ്വന്തം പൗരാവലിയെ മയക്കിക്കിടത്തിയതും ആ മയക്കത്തിന്‍െറ ബലത്തില്‍ അന്യരാജ്യങ്ങളില്‍ ഗുണ്ടായിസം കാണിച്ചതും. ആ മിത്ത് 20ാം നൂറ്റാണ്ടിന്‍െറ ഒടുവോടെ കാലഹരണപ്പെട്ടു. ശരിക്കുപറഞ്ഞാല്‍ 1970കളില്‍ ആരംഭിച്ച സാമ്പത്തിക ജീര്‍ണതയും സോവിയറ്റ് യൂനിയന്‍െറ (എണ്‍പതുകളുടെ ഒടുവില്‍) തിരോധാനംമൂലമുണ്ടായ പ്രത്യയശാസ്ത്രപരമായ അങ്കലാപ്പുമൊക്കെ ചേര്‍ന്ന് സൂപ്പര്‍പവറിനെ ആന്തരികമായി ക്ഷുദ്രമാക്കിവന്നു. 21ാം നൂറ്റാണ്ടില്‍ അമേരിക്ക, ലോകരാഷ്ട്രങ്ങളില്‍ ഏതോ ഒന്നുമാത്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം അവിടത്തുകാര്‍ തിരിച്ചറിയാന്‍ സമയമെടുത്തു. കാരണം, തറവാട് കുളംതോണ്ടിപ്പോവുന്ന കഥ, തറവാട്ടിലെ താമ്പൂരിവിത്തുകള്‍ ഏറ്റവുമൊടുക്കം മാത്രമേ അറിയാറുള്ളൂ. ‘വാള്‍ സ്ട്രീറ്റ് കൈയടക്കൂ’ എന്ന പ്ളക്കാര്‍ഡും പിടിച്ചിറങ്ങിയിരിക്കുന്ന പിള്ളേര്‍ സംഗതി തിരിച്ചറിഞ്ഞതിപ്പഴാണ്. ‘മാളികമുകളേറിയ മന്നന്‍െറ തോളില്‍ മാറാപ്പു’ കേറിയ കാര്യം ദഹിക്കാന്‍ ഏതു മന്നനും ലേശം സമയം വേണ്ടിവരും.
അമേരിക്കന്‍ പിള്ളേരുടെ ആധിവ്യാധികള്‍ക്ക് നമ്മള്‍ ചങ്കുപറിച്ചുകൊടുക്കേണ്ട കാര്യമൊന്നുമില്ല. അന്യനാടുകളിലെ ഗതികേടുകളെപ്പറ്റി തരിമ്പും കൂസലുള്ള കൂട്ടരൊന്നുമല്ല ഇഷ്ടന്മാര്‍.
ഇനി, ലോകത്തിന് വല്ല ഗുണവുമുണ്ടാക്കാന്‍ പറ്റിയ പൊതുവായ വല്ല അജണ്ടയും ഈ കക്ഷികള്‍ മുന്നോട്ടുവെക്കുന്നെങ്കില്‍ ഒരുകൈ നോക്കാമായിരുന്നു. എന്താണവരുടെ അജണ്ടയും ചേതോവികാരവും?
സോഷ്യല്‍ നെറ്റ്വര്‍ക് മാധ്യമങ്ങളിലെ വാചകക്കസര്‍ത്തുകളൊക്കെ ഇരിക്കെത്തന്നെ, ഈ പ്രതിഷേധകര്‍ക്ക് പ്രത്യേകിച്ച്, ഒരാശയഗതിയും മുന്നോട്ടുവെക്കാനില്ല. ഒരു ശതമാനം മാത്രമുള്ള അമേരിക്കന്‍ സമ്പന്നര്‍ 99 ശതമാനം വരുന്ന ബാക്കി ജനതയെ പ്രതിസന്ധിയിലാക്കുന്നു എന്നതാണവരുടെ പരാതി. കുറ്റവാളിയെ അവര്‍ കണ്ടുവെക്കുകയും ചെയ്തു- വാള്‍സ്ട്രീറ്റ്. ബാങ്കുകള്‍, സ്വകാര്യ സെക്യൂരിറ്റിസ് വ്യവസായം, ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ ഇത്യാദിയുടെ ചുരുക്കപ്പേരാണവര്‍ക്ക് വാള്‍സ്ട്രീറ്റ്. ഈ റാക്കറ്റുകളെല്ലാംകൂടി തങ്ങളെ കൊള്ളയടിച്ച് ദരിദ്രരാക്കുന്നു എന്നാണ് പ്രതിഷേധകരുടെ പക്ഷം. അതിന് അമേരിക്കന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നെന്നും. നേരെന്താണ്?
2009ലെ കണക്കുപ്രകാരം, അമേരിക്കയുടെ ദേശീയ സമ്പത്തിന്‍െറ 35.6 ശതമാനം അന്നാട്ടിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്‍െറ പക്കലാണ്. പത്തുകൊല്ലം മുമ്പ് ഈ വര്‍ഗത്തിന്‍െറ പക്കലുണ്ടായിരുന്നത് 38 ശതമാനം. ഇനി സമ്പന്ന-ദരിദ്ര അന്തരം നോക്കാം. മൊത്തം വരുമാനത്തിന്‍െറ 21.7 ശതമാനം കൈയടക്കുന്നത് ഏറ്റവും മുകളിലത്തെ അഞ്ചുശതമാനം പേരാണ്. 1970കളില്‍ ഈ അഞ്ചുശതമാനത്തിന്‍െറ വരുതിയിലായത് 16.6 ശതമാനമായിരുന്നു. (ഈ കണക്കെല്ലാം യു.എസ് സെന്‍സസ് ബ്യൂറോയുടേത്). ചുരുക്കിപ്പറഞ്ഞാല്‍, അമേരിക്കയിലെ സാമ്പത്തികാസമത്വം പുതിയ കാര്യമേയല്ല. സത്യത്തില്‍ മുന്‍കാലത്തെക്കാള്‍ ലേശം കുറവുവന്നിട്ടുണ്ട്. അല്ലാതെ 99ശതമാനം  Vs ഒരുശതമാനം എന്ന വാചകമടിയൊക്കെ തനി ഉഡായിപ്പാണ്.
അതേസമയം, മറ്റു രണ്ടു കാര്യങ്ങളുണ്ട് -കഴമ്പുള്ളതായി. ഒന്ന്, പണക്കാര്‍ക്ക് സര്‍ക്കാറിന്‍െറ ഒത്താശ. ഉദാഹരണമായി, സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് തടിതപ്പാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 2008ല്‍ കൊടുത്ത കിഴി 413 ബില്യണ്‍ ഡോളറാണ്. ഇതില്‍ 314 ബില്യണ്‍ നികുതിദായകരില്‍നിന്ന് ട്രഷറിവകുപ്പ് പിരിച്ചെടുത്ത തുകയാണ്. ഇതുകൂടാതെ, സര്‍ക്കാര്‍ മറ്റൊരു 245 ബില്യണ്‍ നിക്ഷേപിക്കുകയും ചെയ്തു- കുഴപ്പത്തിലായ 700 ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍. ആ വകയില്‍ 256 ബില്യണ്‍ തിരിച്ചുകിട്ടി. എന്നുവെച്ചാല്‍, 11 ബില്യണ്‍ സര്‍ക്കാറിന് ലാഭം കിട്ടിയെന്നര്‍ഥം. എന്നാല്‍, സര്‍ക്കാറോ നാട്ടുകാരുടെ കാശെടുത്ത് തടിതപ്പിയ ബാങ്കുകളോ കാലണയുടെ നന്ദികാട്ടാതെ നാട്ടുകാരെ കടുത്ത ഞെരുക്കത്തിലേക്ക് തള്ളുന്നു എന്നാണ് ആവലാതി.
മറ്റൊന്ന്, ഈ സാമ്പത്തികാഭ്യാസത്തിലെ യഥാര്‍ഥ വില്ലന്‍ഗണത്തിന്‍െറ ഉദയമാണ്. മാനേജരെക്കാള്‍ ഊഹക്കച്ചോടക്കാരനും ഉല്‍പാദകനെക്കാള്‍ ഫൈനാന്‍സറും വിജയിക്കുന്ന സവിശേഷ സ്ഥിതി. ആധുനിക സാമ്പത്തിക ജീവിതത്തില്‍ ഫൈനാന്‍സിന് കൈവന്നിരിക്കുന്ന ഭീകരറോളാണിവിടെ പ്രശ്നം. ഇപ്പറയുന്ന ഫൈനാന്‍സര്‍ മുതലാളിയോ മുതലിറക്കുന്നവനോ അല്ളെങ്കിലും ഇടനിലനിന്ന് മുതല്‍ ഈടാക്കുന്ന ഇത്തിള്‍ക്കണ്ണിയാണെന്നും വകതിരിച്ചറിയേണ്ടതുണ്ട്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ എന്നൊക്കെ പല ലേബലൊട്ടിച്ചാണ് ഇത്തിള്‍ക്കണ്ണിയുടെ വിഹാരം. തങ്ങള്‍ മാനേജ് ചെയ്തുകൊടുക്കുന്ന മുതലിന് രണ്ടു ശതമാനം വാര്‍ഷികവരുമാനവും ലാഭമുണ്ടാകുന്നപക്ഷം ലാഭത്തിന്‍െറ 20 ശതമാനം വീതവും കൈപ്പറ്റി ചുളുവില്‍ കൊടുക്കുന്ന വര്‍ഗമാണിത്. വ്യക്തമായ അജണ്ടയുള്ള വര്‍ഗമൊന്നുമല്ല, മറിച്ച് വ്യാപകമായി വിതരണംചെയ്യപ്പെട്ടുകിടക്കുന്ന ഒരു ഐക്യമുന്നണിയാണ്. സമ്പത്തിന്‍െറയും വരുമാനത്തിന്‍െറയും  സാമൂഹിക വിതരണത്തിന് മുഖ്യതടസ്സം ഈ വിഭാഗമാണ്. ഫലമോ? ഇത്തരക്കാര്‍ക്ക് പ്രവര്‍ത്തനപുഷ്ടിമുള്ളിടങ്ങളില്‍ വിഭവങ്ങളുടെ പുനര്‍വിതരണം നടക്കാതെ സമൂഹം മുരടിച്ചുകിടക്കും. ഈ ‘മുതലെടുപ്പുവത്കരണ’ത്തിന് കൊടിപിടിച്ചുകൊടുത്ത സമൂഹമാണ് അമേരിക്കയിലെ മധ്യവര്‍ഗം. സ്വന്തം കാശു പെരുപ്പിക്കാന്‍ അവരെ ഉപയോഗിച്ചെന്നു മാത്രമല്ല, ആ വര്‍ഗത്തിലേക്ക് സ്വയം പ്രവേശിച്ച് മിടുക്കരാവുകയും ചെയ്തവരാണ് ഇപ്പോള്‍ ധാര്‍മികരോഷവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ഈ പോഴത്തം അറിയാതെ പറ്റിയതല്ല. അമേരിക്കന്‍ മുതലാളിത്തത്തിന്‍െറ സ്വാഭാവിക പരിണതികളില്‍ ഒന്നുമാത്രമാണിത്.
എന്നാല്‍, പ്രതിഷേധകരുടെ ഡയലോഗ് കേട്ടുനോക്കുക. ഒരുത്തനും ഈ സാമ്പത്തിക പ്രത്യയശാസ്ത്രത്തിന് എതിരല്ല. ഒക്കെ രാഷ്ട്രീയത്തിന്‍െറ കുഴപ്പമാണെന്നാണ് പെരുമ്പറ. രാഷ്ട്രീയമെന്നാല്‍, അമേരിക്കന്‍ പിള്ളേരെ സംബന്ധിച്ച് റിപ്പബ്ളിക്കന്‍/ ഡെമോക്രാറ്റ് കക്ഷിരാഷ്ട്രീയം. കമ്യൂണിസം പിന്നെ പണ്ടേതന്നെ ശത്രുമുദ്രയടിച്ച് ചോരയില്‍ പതിപ്പിച്ച ഉരുപ്പടിയാണ്. ഇതൊന്നുമല്ലാത്തത് തറവാട്ടുകുഞ്ഞുങ്ങള്‍ക്ക് പിടിയുമില്ല. അതുകൊണ്ട്, കാമ്പസിലെ ബുജിഗണം ഓതിക്കൊടുത്ത കലാപരിപാടിയാണ് രാഷ്ട്രീയവിരുദ്ധ ജനാധിപത്യം. അതെന്തു ജാതി ആനമയിലൊട്ടകമാണെന്ന് ചോദിക്കരുത്. കാരണം, അതില്‍നിന്ന് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കായ്കനികള്‍ പറിച്ചെടുത്ത് വ്യാഖ്യാനിച്ചവ നിര്‍വഹിക്കാന്‍ സൗകര്യമുണ്ട്. എം.പി. പരമേശ്വരനെപ്പോലുള്ളവര്‍ അതില്‍ പഴയ നാലാംലോക ഭക്ഷ്യവസ്തു കാണുന്നു. സിസേകിനെപ്പോലുള്ള സൈദ്ധാന്തിക കോമാളികള്‍ ‘നേരിട്ടുള്ള ജനാധിപത്യം’ ദര്‍ശിക്കുന്നു. ജോസഫ് സ്റ്റിഗ്ളിറ്റ്സിനെപ്പോലുള്ള മുന്‍ ലോകബാങ്ക് -പിന്‍സോഷ്യലിസ്റ്റ് ജീവികള്‍ അസമത്വത്തിന്‍െറ അഡ്ജസ്റ്റ്മെന്‍റ് സാധ്യത കാണുന്നു.
നേരുപക്ഷേ, ഇത്രകണ്ടങ്ങ് സങ്കീര്‍ണമൊന്നുമല്ല. മുതലാളിത്തം, ആത്യന്തികമായി അതിന്‍െറ പ്രായോജകരും മുഖ്യ ഉപഭോക്താക്കളുമായ മധ്യവര്‍ഗത്തെ (ബൂര്‍ഷ്വാസി) കൊന്നുതിന്നുമെന്ന് മാര്‍ക്സ് പ്രവചിച്ചത് അമേരിക്ക സത്യമാക്കുന്നു. അതുകൊണ്ട്, മാര്‍ക്സിന് സിന്ദാബാദ് വിളിച്ച് വാള്‍സ്ട്രീറ്റില്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ പതിക്കാന്‍ എടുത്തുചാടണ്ട. കാരണം, ഈ പ്രവചനം നടത്തിയത് മുതലാളിത്തത്തെ ശാസ്ത്രീയമായി വിശകലനംചെയ്ത മാര്‍ക്സിലെ നിര്‍മനായ ശാസ്ത്രജ്ഞനാണ്. അതുകഴിഞ്ഞ് ടിയാനിലെ വികാരജീവിയായ മനുഷ്യന്‍ നടത്തിയ പ്രവചനം ബാക്കിയുണ്ടല്ളോ- വര്‍ഗസമരംവഴി വിപ്ളവം വന്നാണ് മുതലാളിത്തത്തെ തകര്‍ക്കുകയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വരുത്തുകയും ചെയ്യുമെന്ന്. വികാരം തലക്കുപിടിക്കുമ്പോള്‍ വിവേകം കാശിക്കുപോകും. രണ്ടാമതുപറഞ്ഞ ഉരുപ്പടിയല്ല അമേരിക്ക തൊട്ട് എവിടെയും സ്ഥിതിമാറ്റം വരുത്തുന്നതെന്ന് നമുക്കറിയാം. മുതലാളിത്തത്തിന്‍െറ അന്തകന്‍ അതുതന്നെയാണ്. ഈ അനുഭവയാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ച് അഥവാ അങ്ങനൊന്നുണ്ടെന്ന് കാണാനറിയാതെ, രാഷ്ട്രീയ വിരുദ്ധ കോമാളിത്തം കാട്ടുന്ന പിള്ളേരുസെറ്റിനോട് അനുഭാവമല്ല, സഹതാപമാണ് വേണ്ടത്. സ്വയംകൃതാനര്‍ഥം മുടിയുന്ന തറവാട്ടിലെ ഗതികേടുകാരായ പുതുതലമുറയോടുള്ള മാനുഷികമായ സഹതാപം. ന്യൂയോര്‍ക്കിലെ ആ പാര്‍ക്കില്‍ കുത്തിയിരിക്കെ ബോറടിമാറ്റാന്‍ അവര്‍ക്കൊരു കുഞ്ഞുപുസ്തകവും അയച്ചുകൊടുക്കാം -ജ്ഞാനപ്പാന.
l
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati