Published on Sat, 02/12/2011 -

അല്‍ജീരിയയിലും   ജനകീയ പ്രക്ഷോഭം
അല്‍ജിയേഴ്‌സ്:  അല്‍ജീരിയയിലും ജനാധിപത്യത്തിനായുള്ള റാലികള്‍. സര്‍ക്കാറിന്റെ വിലക്കുകളെ അതിജീവിച്ചാണ് അല്‍ജീരിയയില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. പൊലീസും പ്രക്ഷോഭകാരികളുമായി  ശനിയാഴ്ച ഏറ്റുമട്ടലുകള്‍ നടന്നു. ചില പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റു  ചെയ്തു. രാഷ്ട്രീയ മാറ്റത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനുമായാണ് ഈജിപ്ത്, തുനീഷ്യ, യമന്‍  മാതൃകയില്‍ അല്‍ജീരിയയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. 1992 മുതല്‍ അല്‍ജീരിയയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ റാലികള്‍ക്ക് വിലക്കുണ്ട്.
തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ മേയ് ഒന്ന് ചത്വരത്തിനു മുന്നില്‍ ശനിയാഴ്ച  നിരവധി പേര്‍ തടിച്ചുകൂടി.  
പ്രസിഡന്റിനെതിരായ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്തുപോയതിന്റെ പത്രവാര്‍ത്തകളും അവര്‍ കൈയിലേന്തിയിരുന്നു. 30,000ത്തിലധികം പൊലീസുകാരാണ് പ്രക്ഷോഭകാരികളെ നേരിടാനായി നിലയുറപ്പിച്ചത്. അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖിനെ പിന്തുണക്കുന്നവരും തെരുവിലിറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, അല്‍ജീരിയയില്‍ എവിടെ വേണമെങ്കിലും പ്രക്ഷോഭങ്ങള്‍ നടത്താമെന്നും തലസ്ഥാനത്ത് മാത്രമാണ് അനുവദിക്കാത്തതെന്നും സര്‍ക്കാറിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 02/26/2011 വാഷിങ്ടണ്‍: അല്‍ജീരിയയില്‍ 19 വര്‍ഷമായി നിലവിലുള്ള അടിയന്തരാവസ്ഥ പിന്‍വലിച്ച നടപടി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. സ്വന്തം ജനതയുടെ അഭിലാഷങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അല്‍ജീരിയന്‍ ഭരണകൂടം പരിഗണന നല്‍കാന്‍ തുടങ്ങിയത് ശുഭസൂചനയാണെന്ന് ഒബാമ വ്യക്തമാക്കി. അതിനിടെ മേഖലയില്‍ പര്യടനം ആരംഭിച്ച യു.എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ബില്‍ബേണ്‍സ് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ്  ബൂതഫ്‌ലീഖുമായി കൂടിക്കാഴ്ച നടത്തി.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati