Published on Mon, 12/19/2011 -

കൈറോ: സിറിയയില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ബശ്ശാര്‍ അല്‍ അസദിന്‍െറ ഭരണകൂടം അംഗീകരിച്ചു. സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ അല്‍ മഖ്ദാദും അറബ് ലീഗ് അസിസ്റ്റന്‍റ് സെക്രട്ടറി അഹമ്മദ് ബിന്‍ ഹില്ലിയുമാണ് തിങ്കളാഴ്ച കൈറോയില്‍ കരാര്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച്, അറബ് ലീഗിന്‍െറ നിരീക്ഷകരെ സിറിയയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം അനുവദിക്കും. നേരത്തേ, ഈ നിര്‍ദേശം സിറിയ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ്, അറബ് ലീഗ് സിറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്‍െറ സ്വയം നിര്‍ണയാവകാശത്തെ ഹനിക്കുന്നില്ളെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് സിറിയന്‍ വിദേശ കാര്യ മന്ത്രി വാലിദ് മുവാലം ഡമസ്കസില്‍ പറഞ്ഞു. നിരീക്ഷക സംഘത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.  അതിനിടെ, അറബ് ലീഗിന്‍െറ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബശ്ശാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 07/07/2011

ലണ്ടന്‍: സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം രാജ്യത്തെ സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന ക്രൂരകൃത്യങ്ങളെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് യു.എന്‍ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആംനെസ്റ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൈന്യത്തിന്റെ പീഡനങ്ങളെയും മറ്റും പരാമര്‍ശിക്കുന്ന പല വിവരങ്ങളുമുണ്ട്.  ലിബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെല്‍ ഖലാഖില്‍നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്്.
സിറിയയിലെ പ്രശ്‌നങ്ങള്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനക്ക് വിടണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു. എന്നാല്‍, സിറിയന്‍ അധികൃതര്‍ ഇതുവരെ ആംനെസ്റ്റി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 08/06/2011 

വാഷിങ്ടണ്‍: സിറിയയില്‍ 2000ത്തിലധികം സിവിലിയന്മാരുടെ മരണത്തിന് രാജ്യത്തെ ഭരണകൂടം ഉത്തരവാദിയാണന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന് രാജ്യം ഭരിക്കാനുള്ള നിയമപരമായ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. വാഷിങ്ടണില്‍ കാനഡയുടെ സ്‌റ്റേറ്റ് സെക്രട്ടറിയുമൊത്ത് നടത്തിയ സംയുക് വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ സിറിയന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. ഹമായില്‍ കഴിഞ്ഞദിവസം നാല്‍പതിലേറെ ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹിലരിയുടെ പ്രസ്താവന.
'ഞങ്ങളെല്ലാവരും കഴിഞ്ഞദിവസത്തെ യു.എന്‍ രക്ഷാസമിതി പ്രസിഡന്റിന്റെ പ്രസ്താവനയെ പൂര്‍ണമായും പിന്‍താങ്ങുന്നു. സിറിയയില്‍ നടക്കുന്ന എല്ലാ തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെയും അപലപിക്കുന്നതാണത്'-ഹിലരി പറഞ്ഞു.
സിറിയയില്‍ സിവിലിയന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിറിയന്‍ ജനതയുടെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടരുമെന്നും അവര്‍ പറഞ്ഞു. 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 08/07/2011 -

ആക്രമണംഅവസാനിപ്പിക്കണം  -ബശ്ശാറിനോട് മൂണ്‍
യു.എന്‍: സിറിയയില്‍ സിവിലിയന്മാര്‍ക്ക് നേരെ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബശ്ശാറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മൂണ്‍ യു.എന്നിന്റെ  ഈ വിഷയത്തിലുള്ള നിലപാടറിയിച്ചത്. ഒരാഴ്ചക്കിടെ സിറിയയിലുണ്ടായ സൈനിക നടപടികളില്‍ 300ലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍, ആക്രമണങ്ങളില്‍ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടതായി ബശ്ശാര്‍ പറഞ്ഞപ്പോള്‍, താന്‍ എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും അപലപിക്കുന്നതായി മൂണ്‍ അറിയിച്ചു. നേരത്തെ, വാഗ്ദാനം ചെയ്ത ഭരണഘടനാ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കണമെങ്കില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 10/02/2011

കറാക്കസ്:  ലിബിയന്‍ മുന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിക്കും സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനും വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസിന്‍െറ പിന്തുണ. ഇരുവരെയും സഹോദരങ്ങള്‍ എന്നാണ് കഴിഞ്ഞദിവസം ചവെസ് വിശേഷിപ്പിച്ചത്.
ഖദ്ദാഫിയുടെ ജീവന്‍ രക്ഷിക്കണമെന്നാണ് തന്‍െറ പ്രാര്‍ഥന. അദ്ദേഹം എങ്ങോ പോയിമറഞ്ഞു. മരുഭൂമിയിലേക്ക് കടന്നിട്ടുണ്ടാകും -ചാവെസ് പറഞ്ഞു.
ലിബിയയില്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഖദ്ദാഫിക്ക് ചാവെസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലിബിയയിലെ എണ്ണയിലാണ് നാറ്റോ ലക്ഷ്യംവെച്ചിരിക്കുന്നതെന്നും ചാവെസ് ആരോപിക്കുന്നു. ലിബിയയിലെ നവ നേതൃത്വമായ ദേശീയ ഭരണമാറ്റ സമിതിയെ (എന്‍.ടി.സി) ചാവെസ് തള്ളിപ്പറഞ്ഞു.
യാങ്കികളോടും പാശ്ചാത്യ ശക്തികളോടും പൊരുതുന്ന അസദിനോട് വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചതായി ചാവെസ് അറിയിച്ചു. വെനിസ്വേല സിറിയന്‍ ജനതയോടും അസദിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ചാവെസ് അറിയിച്ചു.

ലിബിയയുടെ പുതുനേതൃത്വത്തിന് എതിരെ ചാവെസ്

ലിബിയയുടെ പുതുനേതൃത്വത്തിന് എതിരെ ചാവെസ്
കറാക്കസ്: ലിബിയയിലെ കേണല്‍ ഖദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേക്ക് വരാനിരിക്കുന്ന പുതിയ നേതാക്കള്‍ക്കെതിരെ വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസ്. അമേരിക്കയുടെ പാവകളാണ് പുതിയ നേതാക്കളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.എസിലേക്ക് ലിബിയയുടെ പുതിയ പ്രതിനിധിയായി എത്തിയ ഇബ്രാഹീം ദുബ്ബാശിയെ അയച്ചത് യു.എസ് ഭരണകൂടമാണെന്നും അദ്ദേഹം ആരോപിച്ചു. ലിബിയന്‍ എണ്ണയുടെ നിയന്ത്രണമാണ് ആക്രമണത്തിലൂടെ നാറ്റോ ലക്ഷ്യമിടുന്നതെന്ന് ചാവെസ് ആരോപിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 11/18/2011 

മോസ്കോ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി.
സിറിയയിലെ എല്ലാ കക്ഷികളും അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പര്യടനത്തില്‍ അദ്ദേഹം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനംചെയ്തു.
സിറിയന്‍ പ്രതിസന്ധിയുടെ കാരണം സര്‍ക്കാറില്‍ മാത്രം കെട്ടിവെക്കാനാകില്ല.
അയല്‍രാജ്യങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്കുവേണ്ടി എത്തുന്ന ആയുധങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശമന്ത്രി ലാപ്റോവ് വിലയിരുത്തി. അക്രമം ഉപേക്ഷിക്കാന്‍ അറബ്ലീഗ് പ്രതിപക്ഷ ഗ്രൂപ്പുകളിലും സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ ഇടപെടലുകള്‍ അവസാനിപ്പിക്കണം -ബശ്ശാര്‍

കഴിഞ്ഞദിവസം, ബശ്ശാറിന്‍െറ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സൈനിക നടപടിയില്‍  40 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറബ് ലീഗിന്‍െറ പ്രതികരണം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 11/25/2011

ഡമസ്കസ്: സിറിയന്‍ പ്രശ്നപരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ച അവസാന സമയവും അവസാനിച്ചതോടെ ബശ്ശാര്‍ അല്‍ അസദിന്‍െറ ഭരണകൂടത്തിനുമേല്‍ പ്രഖ്യാപിക്കപ്പെട്ട അറബ് ലീഗ് ഉപരോധം പ്രാബല്യത്തില്‍ വന്നു.വ്യാഴാഴ്ച ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ സിറിയക്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ച സമയം ഒരു ദിവസം കൂടി നീട്ടിനല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയും സിറിയന്‍ സര്‍ക്കാറില്‍നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സാമ്പത്തിക മേഖലയിലുള്‍പ്പടെ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് ലീഗ് നേതൃത്വം തീരുമാനിച്ചത്.നേരത്തെ, സിറിയയിലേക്ക് 500 അംഗ നിരീക്ഷക സംഘത്തെ അനുവദിക്കണമന്ന് അറബ് ലീഗ് സിറിയയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനാവില്ളെന്നും 40 പേരെ മാത്രമേ അനുവദിക്കൂ എന്നുമായിരുന്നു ബശ്ശാര്‍ ഭരണകൂടത്തിന്‍െറ നിലപാട്. ഇത് തള്ളിയാണ് അറബ് ലീഗ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സിറിയന്‍ സെന്‍ട്രല്‍ ബാങ്കുമായുള്ള മുഴുവന്‍ ഇടപാടുകള്‍ മരവിപ്പിക്കുക, രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ നടപടികള്‍ക്കാണ് അറബ് ലീഗ് ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അറബ്ലീഗ് ഉപരോധത്തിനെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്.
 ഉപരോധമുള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ളെന്ന സുചന നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസവും സിറിയയില്‍ ശക്തമായ സൈനികാക്രമണങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്ച മാത്രം 51 സിവിലിയന്മാര്‍  കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സിറിയയിലെ വിമത  സൈനിക വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ (എഫ്.എസ്.എ) ഇടപെടല്‍ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി. കഴിഞ്ഞയാഴ്ച ഡമസ്കസിലെ ബഅസ് പാര്‍ട്ടി ആസ്ഥാനം ആക്രമിച്ച വിമത സേന ബശ്ശാറിന്‍െറ സൈനികര്‍ക്കെതിരെ വ്യോമാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് വിദേശ സൈനിക ഇടപെടലുകള്‍ അനുവദിക്കില്ളെന്നും എഫ്.എസ്.എ വ്യക്തമാക്കി.

അറബ്ലീഗിന്‍െറ നിരീക്ഷക സംഘത്തിന് അനുമതി നല്‍കും -സിറിയ

ഡമസ്കസ്:  സിറിയന്‍ പ്രശ്ന പരിഹാരത്തിനായി  അറബ് ലീഗ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ  എന്ന് നിരീക്ഷിക്കുന്നതിനുള്ള ദൗത്യസംഘത്തെ  രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് ബശ്ശാര്‍ ഭരണകൂടം സൂചന നല്‍കി.അറബ് ലീഗിനെ ഇക്കാര്യം  അറിയിച്ചതായി സിറിയന്‍ ഭരണകൂടം അറിയിച്ചു.  അറബ് ലീഗിന്‍െറ ഉപരോധം നിലവില്‍ വന്ന  ബുധനാഴ്ച സിറിയക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു.ഒന്നുകില്‍ അറബ് ലീഗ് നിര്‍ദേശങ്ങള്‍ നടപ്പാക്കുക, അല്ളെങ്കില്‍ ഉപരോധം നേരിടുക എന്നായിരുന്നു അറബ് ലീഗ് നിലപാട്.  പ്രധാന നഗരങ്ങളില്‍ നിന്ന് സൈനിക ടാങ്കറുകളും മറ്റും പിന്‍വലിക്കുക, സൈനിക നടപടി അവസാനിപ്പിക്കുക, നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നറിയാന്‍ നിരീക്ഷണ സംഘത്തെ അനുവദിക്കുക തുടങ്ങിയവയായിരുന്നു അറബ് ലീഗിന്‍െറ പ്രധാന നിര്‍ദേശങ്ങള്‍.

സിറിയയെ അറബ് ലീഗ് സസ്പെന്‍ഡ് ചെയ്തു

കൈറോ: രാജ്യത്ത് നടക്കുന്ന സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിറിയയെ അറബ് ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ കൈറോയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന പദ്ധതികള്‍ ബശ്ശാര്‍ അല്‍ അസദ് ഭരണകൂടം നടപ്പാക്കും വരെ സിറിയയെ അറബ് ലീഗ് യോഗങ്ങളില്‍ നിന്ന് വിലക്കുമെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ത്താനി പറഞ്ഞു.ഡമസ്കസില്‍ നിന്ന് അറബ് ലീഗ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ പിന്‍വലിക്കാനും കൈറോ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നവംബര്‍ 16 മുതലാണ് തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുകയെന്ന് അല്‍ത്താനി പറഞ്ഞു.ലീഗിലെ 16 രാജ്യങ്ങളും  സിറിയക്കെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ ലബനാന്‍, യമന്‍  എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ബശ്ശാള്‍ ഭരണകൂടത്തെ അനുകൂലിക്കുകയായിരുന്നു. ഇറാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിറിയയെ അറബ്ലീഗ് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ഹ്യൂമന്‍ റൈറ്റ് വാച്ച് ആവശ്യപ്പെട്ടിരുന്നു.

സിറിയ: അറബ് ലീഗിന് പടിഞ്ഞാറിന്‍െറ പ്രശംസ

 സിറിയ: അറബ് ലീഗിന് പടിഞ്ഞാറിന്‍െറ പ്രശംസ
കൈറോ:  രാജ്യത്ത്  നടക്കുന്ന രൂക്ഷമായ സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍  സിറിയയെ അറബ്ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിയെ അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അഭിനന്ദിച്ചു. തീരുമാനത്തെ ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. ശക്തവും ധീരവുമായ  നടപടിയെന്നാണ്  യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറബ് ലീഗ് തീരുമാനത്തെ വിശേഷിപ്പിച്ചത്.  
എന്നാല്‍, നടപടി ഏകപക്ഷീയമാണെന്ന് ബശ്ശാര്‍ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞദിവസം  കൈറോയില്‍ നടന്ന അറബ്ലീഗ് പ്രതിനിധികളുടെ യോഗത്തിലാണ് സിറിയയെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അറബ് ലീഗ് സമര്‍പ്പിച്ച സമാധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കും വരെയാണ് സസ്പെന്‍ഷന്‍. സാമ്പത്തിക ഉപരോധവും സിറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമാധാനപരമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടവര്‍ക്ക് നേരെ സൈനിക നടപടി സ്വീകരിച്ച ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള തന്ത്രപരമായ നിലപാടാണ് അറബ്ലീഗ്  കൈക്കൊണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. ഹവായില്‍  ഏഷ്യ-പസഫിക്  ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം അറബ് ലീഗ്  തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട്  പ്രസ്താവന നടത്തിയത്. സിറിയന്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ  തീരുമാനമാണിതെന്ന് അമേരിക്കന്‍ സ്റ്റേറ്റ്  സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പറഞ്ഞു. അറബ് ലീഗ് നിലപാടിന് യൂറോപ്യന്‍ യൂനിയനും യു.എന്‍ രക്ഷാസമിതിയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, അറബ് ലീഗിന്‍െറ സമാധാന നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ ഭരണകൂടം പ്രയോഗത്തില്‍  കൊണ്ടുവന്നിട്ടുണ്ടെന്ന് സിറിയന്‍ ഭരണകൂടം പറഞ്ഞു. അറബ് ലീഗ് തീരുമാനത്തില്‍ പ്രതിഷേധിച്ച്  ബശ്ശാര്‍ അനുകൂലികള്‍ പ്രകടനം നടത്തി. പ്രകടനക്കാര്‍  ഡമസക്സിലെ  സൗദി അറേബ്യന്‍ എംബസിയും  ലാദകിയയിലെ ഫ്രാന്‍സിന്‍െറയും  തുര്‍ക്കിയുടെയും  കോണ്‍സുലേറ്റുകളും തകര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati