-ശുഎെബ് ഹൈതമി വാരാമ്പറ്റ
അറബ് പ്രക്ഷോഭങ്ങളെ മുല്ലപ്പൂവസന്തമെന്ന് വിളിക്കുന്നതിന്റെ ലോജിക് ഇനിയും തിരുത്താത്തവര്‍ വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ രാഷ്ട്രീയ, സാങ്കേതിക ശക്തികള്‍ക്കെതിരെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരക്കഥയെഴുതി വേദിയും വേഷവും തെരഞ്ഞു നടന്നിരുന്ന സയണിസ്റ്റുകളുടെ ബൗദ്ധികശ്രമവും വിജയവുമാണ് തഹ്രീര്‍ ചത്വരത്തിലും ട്രിപ്പോളിയിലും ഏദനിലും സന്‍ആയിലുമെല്ലാം അരങ്ങേറുന്നത് എന്ന് ശരാശരി വിചക്ഷണര്‍ക്ക് സുഗ്രാഹ്യമായി വ്യക്തമാക്കിയിട്ടും ഒട്ടിച്ച്പോയ നോട്ടീസും അച്ചടിച്ച്പോയ അനര്‍ത്ഥങ്ങളും ന്യായീകരിക്കാന്‍ വേണ്ടി അന്ത:ദോഷങ്ങള്‍ വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ ചരിത്രത്തോട് നീതിപാലിക്കണം; മനഃസാക്ഷിയോടും; ഓര്‍മ്മകള്‍ അഭിനയിക്കുന്നതിനിടെ ചിലതൊക്കെ മറന്നുപോകുന്നുണ്ട്.
ജറൂസലമിലെ ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ 980 നവംബര്‍ പതിനാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജൂത ബുദ്ധിജീവി ഓഡഡ്യിനോണ്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി കാണാം. അടിസ്ഥാനപരമായി, അറബ് സാമൂഹിക ഘടനയെ ഭിന്നിപ്പിച്ചും, വംശീയ, കുലഗോത്രപരമായി ശിഥിലകരണമുണ്ടാക്കിയും അറബ് നാടുകളുടെ സംഘടിത ശക്തിയും സാങ്കേതികപുരോഗതിയുമൊക്കെ നിര്‍വീര്യമാക്കുകയെന്നതാണ് ലേഖനത്തിന്റെ കാതല്‍. സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്കാരിക സംഘട്ടനത്തെക്കാള്‍ പ്രായോഗിക സാധ്യത അന്നുതന്നെ ഓഡഡ്യിനോണിന്റെ ചിന്തകള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. ജനകീയമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കി, അധിനിവേശം നടത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും തകര്‍ത്തെറിയണമെന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വേദമോതിയതാണെന്ന കാര്യം പ്രസ്താവ്യമാണ്. അമേരിക്കയെ നയിക്കുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യാനികളെ പ്രലോഭിക്കാന്‍ വേണ്ടി ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഷ്ണിച്ചെടുത്ത് ചെറിയ ചെറിയ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ ഉണ്ടാക്കണമെന്നും ആ ജൂതന്‍ ഉപദേശിച്ചിട്ടുണ്ട്, ഹുസ്നി മുബാറക്കിന്റെ ഈജിപ്തിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ കോപ്ടിക് രാജ്യമാകണം എന്നുപോലും പറഞ്ഞിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സ്വാഭാവികമായ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിരുദ്ധസമരമാക്കി ചിത്രീകരിക്കാന്‍ ഇക്കാലമത്രയും കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നിരുന്നു. അറബ് പ്രക്ഷോഭങ്ങള്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെ സംക്രമണം ചെയ്യപ്പെട്ട കല്‍പ്പിത കഥയായിരുന്നുവെന്ന് വ്യക്തമാണല്ലോ. ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന അപക്വവും അപകടകരവുമായ രണാഹ്വാനങ്ങളാണ് ഈ സന്ദര്‍ഭത്തിലും നിരത്തുകളില്‍ ചീറ്റിപ്പിടയുന്നത്. അഭ്യസ്തവിദ്യരായ അറബ് യൗവനങ്ങളെ നിരാശാ രോഗത്തിന്റെ വൈറസ് വ്യാപനത്തിലൂടെ ഇ.വുഡുകള്‍ കീഴടക്കുകയായിരുന്നു; വൈകാരികതയുടെ കോളിളക്കത്തില്‍ ഉറവയുടെ ഉല്‍ഭവം നാടകതുല്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സൈബര്‍ ആഢംബരതയുടെ വക്താക്കളായ ലിബിയയിലെയും ഈജിപ്തിലെയും തൊഴില്‍രഹിതരായ യുവാക്കളെ ഇ.തരംഗങ്ങള്‍ തെരുപ്പില്‍ കയറ്റുകയായിയരുന്നു. ഒരിട, ഹുസ്നിമുബാറക്ക് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുക പോലും ചെയ്തിരുന്നു. പൊതുവെ, ഏകാധിപത്യ രാഷ്ട്രീയത്തിന്റെയും രാജകുടുംബ വാഴ്ച്ചയുടെയും അനുബന്ധ ഗുണങ്ങള്‍ വികസന രംഗത്ത് മുതല്‍കൂട്ടാണെന്ന് വിശ്വസിച്ചിരുന്ന അറബികളുടെ സൈക്കോളജി ആന്റി നോര്‍മല്‍ പെയ്സിലോടിയതല്ല, ഓടിച്ചതാണ്; ആര്? ഉത്തരം വ്യക്തമാണ്.
എഴുത്തുകാരന്‍ റാന്‍യൂഫ്ഫോയിയുടെ അറസ്റ്റ്. അറബ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ റാന്‍യൂഫ് ബ്ലോഗില്‍ നിരന്തരമെഴുതിയ ഴൗലൃശഹഹമ എന്ന ആശയക്കൂട്ടായ്മയുടെ പേരിലാണ് കേസ്. വാള്‍സ്ട്രീറ്റിലെ വാര്‍ത്താ വിചാരങ്ങള്‍ ഉണ്ടാക്കിയ അന്താരാഷ്ട്ര നാണക്കേട് ബെയ്ജിംഗില്‍ കൊണ്ടുപോയി കഴുകിവെടിപ്പാക്കാന്‍ അമേരിക്ക ബദ്ധപ്പെടില്ല എന്നാരുകണ്ടു. ഇതിനു തത്തുല്ല്യമായ സംഭവങ്ങള്‍ തന്നെയാണ് അറബ് ലോകത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റാന്‍യൂഫിന്റെ അറസ്റ്റിന്റെ അതെ സമയത്ത് തന്നെ അസര്‍ബൈജാനില്‍, ഏകാധിപതി ഇല്‍ഹാന്‍ അലിയേവിനെതിരെ ബ്ലോഗെഴുത്ത് നടത്തിയെന്നാരോപിച്ച് പത്തൊമ്പത്കാരനായ ജബ്ബാര്‍ സവാല്‍ എന്ന യുവാവും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ, ഇലക്ട്രോണിക് പ്രക്ഷോഭങ്ങളെ ഗവണ്‍മെന്റിന് പിടിച്ച് നിര്‍ത്താനായില്ല. അത്തരം രാസ തരംഗങ്ങള്‍ രംഗബോധമില്ലാതെ ഗതിമാറ്റങ്ങള്‍ക്ക് ചടുലത പകര്‍ന്നു.ജബ്ബാര്‍ സവാലിന്റെ മോചനത്തിന് വേണ്ടി പിന്നീട് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഒന്നിച്ച് ശബ്ദിക്കുന്നതാണ് പിന്നെ കണ്ടത്. ണൃശലേ ളീൃ ഞശഴവsേ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വെബ്സൈറ്റ് പകര്‍ന്നും നുകര്‍ന്നും വിഷയം അന്താരാഷ്ട്ര പ്രശ്നമാക്കി. പക്ഷേ കരങ്ങള്‍ക്ക് പിന്നിലെ കരത്തെ കുറിച്ച് ആരും മിണ്ടിയില്ല.
1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Chandrika 19.12.2011
മലയാളി മുസ്ലിം മനസ്സിലേക്ക് തുളച്ച് കയറാന്‍ സഹായിക്കുന്ന ഏത് വിഷയവും നിലം തൊടുന്നതിന് മുമ്പേ തട്ടിപ്പറിച്ച് ഓടുന്ന സ്വഭാവം ഇടതുപക്ഷം കുറേ നാളായി സ്വീകരിച്ച് വരികയാണ്. യാസര്‍ അറഫാത്തിന്റെയും സദ്ദാം ഹുസൈന്റെയും പടം വച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് നേടാന്‍ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍പോലും അവകാശമില്ലാത്ത വിഷയങ്ങള്‍ സ്വന്തം പേരിലാക്കി കൊണ്ടാടുന്നത് കാണുമ്പോള്‍ ആഗോള ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഊറി ചിരിക്കും. അറബ്ഇസ്ലാമിക ലോകത്തെ ചെറു ചലനങ്ങള്‍ പോലും ഇടതുപക്ഷ പരിപ്രേക്ഷ്യത്തില്‍ വായിച്ച് വക്രീകരിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ച് വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അറബ് വസന്തം ഇടതുപക്ഷത്തിന്റെ വിജയമായി ആഘോഷിക്കുന്ന ഫലിതം.
അറബ് വസന്തം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികതക്കും ബൗദ്ധികതക്കും വേണ്ടി വായിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തീവ്ര മതേതരവാദികളും ഇസ്ലാമിക ശരീഅത്തിനോട് പ്രതിജ്ഞാബദ്ധത കാണിക്കുന്നവരും ഇടതുപക്ഷവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ചും വികലമാക്കിയുമാണ് അറബ് ലോകത്തെ പ്രക്ഷോഭങ്ങളെ അവതരിപ്പിക്കുന്നത്. "വന' (ണഅചഅണലtെേഅശെമചീൃവേ അളൃശരമ) രാഷ്ട്രങ്ങളില്‍ നടക്കുന്ന മാറ്റങ്ങളോട് നിഷ്പക്ഷമായി പ്രതികരിക്കാന്‍ ശ്രമിക്കാതെ ഭേദവിചാരത്തോടെയുള്ള സമീപനമാണ് പ്രത്യയശാസ്ത്രം ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാണിക്കുന്നത്.
പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇടതുപക്ഷത്തിന് മൈലേജ് നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ (വിമോചനം പൂക്കാത്ത അറബ് വസന്തം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസം.18) നടത്തുന്നത്. "വന' മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ തനിനിറം തുറന്ന് കാണിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധപൂര്‍വ്വം മൂടിവയ്ക്കാന്‍ പാടുപെടുകയാണ്.
തുനീഷ്യയിലെ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നിമുബാറക്കും ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിയും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ സ്വോധിപതികളാവുമ്പോള്‍ സിറിയയില്‍ നരനായാട്ട് നടത്തുന്ന ബശ്ശാറുല്‍ അസദ് സാമ്രാജ്യത്വ വിരുദ്ധ പോരാളിയാവുന്നു. ബശ്ശാര്‍ ബഅസ് പാര്‍ട്ടിയുടെ നേതാവാണെന്നതാണ് സാമ്രാജ്യവിരുദ്ധതയുടെ കവചം നിര്‍മ്മിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്വോധിപത്യത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖംമൂടി നല്‍കി സംരക്ഷിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കാനാവും. സോഷ്യലിസത്തിന്റെയും കോളനി മേധാവികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ഇടത് ബുദ്ധിജീവികള്‍ എത്ര തന്നെ വാചകാതിസാരം നടത്തിയാലും ചിന്തിക്കുന്ന സമൂഹത്തെ തൃപ്തിപ്പെടുത്താനാവില്ല. മതവിരുദ്ധതയും മൂല്യനിരാസവും മികവായി കാണുന്നവര്‍ മുഴുവന്‍ ഏത് രാജ്യത്തും കമ്മ്യൂണിസ്റ്റുകളുടെ ഉറ്റമിത്രങ്ങളാണ്. നീതിയും, സ്വാതന്ത്രyവും മനുഷ്യാവകാശങ്ങളും സാമൂഹിക സമത്വവും കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കുന്ന ഇസ്ലാമിക ശരീഅത്തിനോട് ചില ഭരണാധികാരികള്‍ കാണിച്ച അവജ്ഞയില്‍ നിന്നാണല്ലോ തീവ്ര മതേതരവാദികളും, ദുര്‍ബ്ബലമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബദലായി കാണുന്നവരുമെല്ലാം അറബ് ലോകത്ത് ഉദയം ചെയ്തത്. തീവ്ര മതേതരവാദികള്‍ ഇത്തരം പഴുതുകളിലൂടെ അറബ് ലോകത്ത് കടന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇറാഖും സിറിയയും ഈജിപ്തും തുണീഷ്യയും ലിബിയയുമെല്ലാം ഇതിന്റെ പ്രത്യക്ഷ ചിത്രങ്ങളാണ് നല്‍കുന്നത്.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ മഹത്വവത്ക്കരണത്തിന് ഉറക്കമൊഴിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോവുകയോ ബോധപൂര്‍വ്വം തെന്നിമാറുകയോ ചെയ്യുന്ന ഒരു ഭാഗമുണ്ട്. അത് ബഅസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംരക്ഷകരെ കുറിച്ചുള്ളതാണ്. സിറിയയിലെ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെട്ടവരാണ് അസദ് കുടുംബം. അലവികള്‍ക്ക് സിറിയയില്‍ സംരക്ഷണം നല്‍കുകയെന്ന വ്യാജേന ഇറാന്‍ സായുധ ഗ്രൂപ്പുകള്‍ സിറിയന്‍ വ്യവസ്ഥയെ സംരക്ഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായിരിക്കുകയാണ്. അറബ്ഇസ്ലാമിക ലോകം മുഴുവനും ബശ്ശാറുല്‍ അസദിന്റെ ക്രൂര ചെയ്തികള്‍ക്കെതിരെ ഉപരോധം പോലുള്ള കടുത്ത നടപടികളിലേക്ക് പ്രവേശിക്കുമ്പോഴും ഇറാന്‍ പ്രത്യക്ഷത്തില്‍ തന്നെ സിറിയന്‍ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുകയാണ്. ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും തമ്മിലുള്ള ബന്ധം വന (ണഅചഅ) രാജ്യങ്ങളില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. നിരപരാധികളെ കൊന്നൊടുക്കാന്‍ സിറിയയുടെ സമ്പത്ത് തുലച്ച് കളയുന്ന ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും ശ്രമിക്കുന്നുവെന്നതിന് ഏറെ ഉദാഹരണങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അലവി വിഭാഗത്തെയും ബഅസ് പാര്‍ട്ടിയെയും മനസ്സറിഞ്ഞ് സഹായിക്കുന്ന മറ്റൊരു കൂട്ടര്‍ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ല നേതാവ് നസ്റുല്ല അമേരിക്കന്‍ സയണിസ്റ്റ് വിരുദ്ധ നിലപാടിന്റെ മറക്കുടയാണ് ബശ്ശാറിന് രക്ഷാപേടകമായി സമ്മാനിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാതന്ത്രyത്തിന് പോലും കത്രികപൂട്ടിട്ട രാജ്യമാണ് സിറിയ.
ബഅസ് പാര്‍ട്ടിയുടെ പുതിയ സംരക്ഷകരായ ഇറാന്‍ഹിസ്ബുല്ല ഗ്രൂപ്പുകളുടെ മഹത്വം കൂടി ഇടതുബുദ്ധി ജീവികള്‍ ചികഞ്ഞെടുക്കണമെന്നാണ് അപേക്ഷ. സത്യസന്ധമായി ഇക്കാര്യം അന്വേിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സംരക്ഷകര്‍ക്ക് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ശരീഅത്ത് വിരുദ്ധരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്താനാവും. ബഅസിന്റെ നരവേട്ടയില്‍ അയ്യായിരത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
ഇസ്ലാമിക ശരീഅത്തിന്റെ മഹത്വവും പ്രായോഗികതയും ബോദ്ധ്യമായ ജനതയെ, ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച് വഞ്ചിച്ച സ്വോധിപതികളാണ് ഇപ്പോള്‍ അറബ് ലോകത്ത് വീണുടഞ്ഞിട്ടുള്ളത്. ഇസ്ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന നന്മകള്‍ അയല്‍നാടുകളില്‍ നിന്ന് കണ്ണ് നിറയെ കണ്ടവരാണ് തങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയത്. ശിലായുഗത്തിലേക്കല്ല, കാലത്തോടൊപ്പം സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നതിലേക്കാണ് ഇസ്ലാമിക ശരീഅത്ത് കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ മനസ്സിലാക്കി.
വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മതമാണ് മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എന്നും ഇസ്ലാം സംരക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്രyത്തെ കുറിച്ച് വല്ലാതെ വാ കീറുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്തുകൊണ്ട് അറബ് ജനതയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രyത്തെ സംശയിക്കണം. പ്രതികരിക്കാന്‍ കഴിയാതെ കാലങ്ങള്‍ തള്ളിനീക്കിയ അറബ് ജനതക്ക് അറബ് വസന്തം നല്‍കിയ സ്വാതന്ത്രyം ഇസ്ലാമിക ശരീഅത്ത് തെരഞ്ഞെടുക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. അത് കൊണ്ടാണല്ലോ, വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ സൈദ്ധാന്തികാചാര്യനായ സയ്യിദ് ഖുതുബിന്റെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അവതരിപ്പിക്കാന്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെ പോലും പ്രേരിപ്പിച്ചത്. ഖുതുബിന്റെ സ്വന്തം ബ്രദര്‍ഹുഡിന് പോലും ഫ്രീഡം പാര്‍ട്ടിയുടെ മേല്‍വിലാസത്തിലേ നിരത്തിലിറങ്ങാന്‍ ധൈര്യമുണ്ടായുള്ളൂ. കാരണം, തീവ്ര നിലപാടുകളെ ജനം തിരിച്ചറിയുമെന്ന് ബോദ്ധ്യമുണ്ടായതിനാലാണ്. തീവ്ര മതേതരവാദികളും ദേശീയവാദത്തിന്റെ വസ്ത്രമണിഞ്ഞ മതവിരുദ്ധരുമെല്ലാം അണിനിരന്ന തെരഞ്ഞെടുപ്പില്‍ അറബ്ലോകം നീതിയും സ്വാതന്ത്രyവും നല്‍കുന്ന ഇസ്ലാമിനെയാണ് സ്വീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വോധിപതികള്‍ പടിയിറങ്ങുമ്പോള്‍ മത സ്വോധിപത്യം വാഴുമെന്ന് ഭയപ്പെടുത്തുന്നത്. മതമൂല്യങ്ങളോടുള്ള കട്ടപിടിച്ച് കിടക്കുന്ന വെറുപ്പാണെന്നോ മതവിരുദ്ധരുടെ കയ്യടി പ്രതീക്ഷിച്ചിട്ടാണെന്നോ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. ഒരു ജനതയുടെ ആവിഷ്കാര സ്വാതന്ത്രyവും മതം അടിച്ചേല്‍പ്പിക്കലും തമ്മിലുള്ള വ്യത്യാസം ബോധപൂര്‍വ്വം മറച്ച് പിടിച്ച് അവതരിപ്പിച്ചിട്ട് ഇടതുപക്ഷ കുഴലൂത്തുകാര്‍ക്ക് എന്ത് നേടാനാണ്. ഇസ്ലാമിനെ തീവ്ര ഇസ്ലാമിസ്റ്റുകളിലേക്ക് ചേര്‍ത്തിയാലേ ഇടതുപക്ഷത്തിന് ലക്ഷ്യം നേടാനാവൂവെന്ന് അവര്‍ വിശ്വസിക്കുന്നു.
ഈജിപ്തിലെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ സയണിസ്റ്റ്അമേരിക്കന്‍ ലോബിയുടെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറന്‍ തന്ത്രങ്ങളില്‍ കുടുങ്ങിയ ചിലരുടെ അവിവേകത്തെ സാമാന്യവത്ക്കരിക്കാനുള്ള ശ്രമം അത്യന്തം അപലപനീയമാണ്. ഇസ്ലാമിസ്റ്റുകളുടെ ഭരണത്തെ വല്ലാതെ ഭയപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ നയം തിരുത്താതെ ഈജിപ്തില്‍ ഭരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക ശരീഅത്തിനെയല്ല ഭയപ്പെടേണ്ടത്. അതിനെ വികലമാക്കി അവതരിപ്പിക്കുന്നവരെയാണ്. താലിബാനെയോ അല്‍ഖാഇദയെയോ, മറ്റു സായുധ ഗ്രൂപ്പുകളെയോ, ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നവരാക്കി ബോധപൂര്‍വ്വം അവതരിപ്പിക്കുമ്പോഴാണ്, അറബ് ലോകത്ത് മതസ്വോധിപത്യത്തിന്റെ ഭീകരമുഖത്തെ കുറിച്ച് ഭയപ്പെടേണ്ടിവരുന്നത്. അപനിര്‍മ്മിതികളെ ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ ചെലവാക്കി, അറബ് വസന്തം കക്ഷത്തിലൊതുക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂവെന്ന് വ്യാജവാദങ്ങളുടെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


മുല്ലപ്പൂ വിപ്ലവത്തിന്റെ ജനാധിപത്യ സൗരഭ്യം നിറയുന്ന പൂക്കള്‍ സിറിയന്‍ മണ്ണില്‍ വിരിയുമോ എന്ന ചോദ്യം ലോകം ചോദിക്കാന്‍ തുടങ്ങിയിട്ട് മാസം എട്ടുകഴിഞ്ഞു. സമാധാനപരമായി ടുണീഷ്യയില്‍ നിന്ന് ഈജിപ്തിലെത്തിലെത്തിയ അറബ് വിപ്ലവം ചോരയില്‍ കൊണ്ടാണ് ലിബിയയില്‍ ചരിത്രമെഴുതിയത്. അതിന്റെ രക്തക്കറ ഇനിയും മായാത്ത പശ്ചാത്തലത്തില്‍ നിന്നാണ് സിറിയയെ കുറിച്ചുള്ള ചോദ്യങ്ങളും ആശങ്കകളും ലോകത്തിന് മുമ്പിലെത്തുന്നത്.
എട്ടുമാസമായി പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് അനുകൂല സൈന്യവും ജനാധിപത്യ പ്രക്ഷോഭകാരികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ് സിറിയയില്‍. ഇരുപക്ഷത്തു നിന്നുമായി ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സിവിലിയന്മാര്‍ക്ക് നേരെ അതിക്രൂര മര്‍ദനങ്ങളാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടകള്‍ ആരോപിക്കുന്നു.
സാധാരണക്കാരെ ചോരയില്‍ മുക്കിക്കൊല്ലുന്ന സൈനിക നടപടിക്ക് അന്ത്യമിടാന്‍ അറബ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ജി.സി.സിയില്‍ നിന്ന് സിറിയയെ വിലക്കണമെന്ന മനുഷ്യാവകാശ സംഘടനകള്‍ അംഗീകരിക്കപ്പെട്ടതാണ് ഇതുമായി ബന്ധപ്പെട്ട അവസാനത്തെ സംഭവം. ഇതിന് അനുകൂലമായും പ്രതികൂലമായും രാജ്യത്ത് നിരവധി പ്രകടനങ്ങള്‍ അരങ്ങേറി. മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ മറ്റു രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി പ്രസിഡണ്ട് ബശ്ശാറുല്‍ അസദിന് അനുകൂലമായി നിരവധി പേര്‍ രാജ്യത്തിന്റെ തെരുവുകളില്‍ ഇറങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. ടുണീഷ്യയിലെ അലി അബ്ദുല്ല സാലിഹിനും ഈജിപ്തിലെ ഹുസ്്നി മുബാറകിനും സമരസന്ധികളില്‍ ഇത്തരമൊരു പിന്തുണ ലഭിച്ചിരുന്നില്ല. ലിബിയന്‍ പ്രസിഡണ്ട് മുഅമ്മര്‍ ഖദ്ദാഫി സൈന്യത്തെ കൂടെ നിര്‍ത്താനാണ് വിപ്ലവ വേളകളില്‍ ശ്രമിച്ചത്.
സിറിയയില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഒന്നാമതായി രാജ്യത്തെ സൈന്യത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഇപ്പോഴും പ്രസിഡണ്ട് അസദിന്റെ കൈകളിലാണ്. ആ സൗകര്യം രാജ്യത്തെ പ്രക്ഷോഭങ്ങള്‍ള്‍ അടിച്ചമര്‍ത്താന്‍ ക്രൂരമായ രീതിയിലാണ് അസദ് ഉപയോഗിക്കുന്നത്. തനിക്കു വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളില്‍ മിക്കവരും അസദിന്റെ ഗ്രൂപ്പുകാരായ ഷിയാക്കളാണെന്ന വസ്തുത ഇവിടെ വിസ്മരിച്ചു കൂടാ. ഷിയാക്കളിലെ അലവിയ്യ വിഭാഗത്തില്‍ പെട്ടയാളാണ് 2000 മുതല്‍ രാജ്യത്തിന്റെ അധികാരക്കസേരയില്‍ വാഴുന്ന അസദ്.
തെരുവുകളില്‍ പതിനായിരങ്ങളെ അണിനിരത്തി അരങ്ങേറുന്ന സമരങ്ങള്‍ തീര്‍ച്ചയായും രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അവിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണെന്നതില്‍ സംശയമില്ല. 2000 ജൂലൈ പത്തിന് നടന്ന രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ അസദ് സര്‍ക്കാര്‍ 97.29 ശതമാനം വോട്ടു നേടി വിജയിച്ചുവെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍. മൂന്ന് ദശാബ്ദത്തോളം അധികാരത്തിലിരുന്ന പിതാവ് ഹാഫിസ് അല്‍ അസദിന് പിന്‍ഗാമിയായാണ് ബശ്ശാര്‍ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. പ്രസിഡണ്ടാവാനുളള പ്രായപരിധി 40 ല്‍ നിന്ന് 34 വയസ്സാക്കിയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം തന്നെ. എന്നാല്‍ ഇക്കാലയളവില്‍ രാജ്യത്തിനകത്ത് ഉടലെടുത്ത അസംതൃപ്തിയില്‍ നിന്ന് നിരവധി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിന് ഈ സംഘടനകള്‍ മുന്നോട്ടു വെച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വിപണിയുമായി ബന്ധപ്പെട്ട ചില പരിഷ്കാരങ്ങള്‍ മാത്രമാണ് ഭരണകൂടം നടപ്പാക്കിയത് എന്നതു തന്നെ അസദ് എന്തിനെയോ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ്. രാജ്യത്ത് കര്‍ശനമായി ഇന്റര്‍നെറ്റ് സെന്‍ഷര്‍ഷിപ്പ് തുടക്കം മുതലേ ഭരണകൂടം നടപ്പാക്കുകയും ചെയ്തു. മിക്ക വാര്‍ത്താ ഉറവിടങ്ങളും ഇപ്പോഴും സ്റ്റേറ്റിനു കീഴില്‍ നില്‍ക്കുന്ന രാജ്യത്ത് വിക്കിപീഡിയ, യൂട്യൂബ്, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈജിപ്തിലുണ്ടായ പോലെ ഒരു സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മയും സിറിയയില്‍ സാധ്യമല്ല താനും.
ജനുവരി 26 നാണ് സിറിയയില്‍ ജനകീയ പോരാട്ടം ആരംഭിച്ചത്. 1963 മുതല്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള അടിയന്തരാവസ്ഥ എടുത്തുകളയുകയും മനുഷ്യാവകാശം പുനസ്ഥാപിക്കുകയും വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രധാന നഗരങ്ങളായ ദമസ്കസ്, ദര്‍അ, ഹമ, അല്‍ ഹസാക, അലെപ്പോ തുടങ്ങിയിടങ്ങളില്‍ പതിനായിരങ്ങളുടെ പ്രതിഷേധങ്ങളാണ് ദിവസവും അരങ്ങേറുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ഫ്രീഡം ഹൗസ് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ലിസ്റ്റില്‍ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്ന സിറിയയില്‍ സമരത്തെ അതിക്രൂരമായാണ് അസദ് അടിച്ചമര്‍ത്തുന്നതെന്ന് വ്യക്തം.
എട്ടു മാസത്തിനകം നാലായിരത്തോളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പരിക്കേറ്റവരും പലായനം ചെയ്തവരും പതിനായിരങ്ങള്‍ വരും. നിരവധി സമ്മര്‍ദങ്ങള്‍ക്കിടയില്‍ നേരത്തെ, പരിഷ്കാരങ്ങള്‍ക്ക് അസദ് സന്നദ്ധമായിരുന്നെങ്കിലും അധികാരം കൈവിടുമെന്ന ഭീതിയില്‍ അതില്‍ നിന്നു പിന്മാറുകയായിരുന്നു. അറബ് ലീഗ് നടപടിക്കെതിരെ അക്രമ മാര്‍ഗത്തില്‍ പ്രതികരിക്കുന്നതിന് പകരം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് അസദ് സന്നദ്ധമാകുകയാണ് വേണ്ടത്. ഇത് മേഖലയുടെയും അറബ് ലോകത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. ലിബിയന്‍ ജനത അനുഭവിച്ചത് പോലെ ചോരയുടെ മണമുള്ള സമധാനത്തിന്റെ മുല്ലപ്പൂക്കള്‍ സിറിയക്ക് ആവശ്യമില്ല. സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും വഴിയാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കാനുള്ള ഏക മാര്‍ഗമെന്ന് പോരാളികളും അധികാരികളും ഓര്‍ക്കേണ്ടതുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ജനാധിപത്യത്തിന്റെ കടന്നുകയറ്റത്തിനു മുമ്പില്‍ ഏകാധിപത്യത്തിന്റെ വടവൃക്ഷങ്ങള്‍ ഓരോന്നായി നിലംപതിച്ചുകൊണ്ടിരിക്കുന്ന അറബ് വിപ്ലവ വസന്തത്തിന്റെ കാഴ്ച, ലോകം ആവേശത്തോടെ സ്വീകരിക്കുകയാണ്. ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള ഈ മാറ്റം അറബ് ലോകത്തടക്കം വലിയ അനുരണനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അറബ് വസന്തത്തിന്റെ അനന്തര ഫലങ്ങള്‍ പ്രവചനാതീതമാണെങ്കിലും 2011 ജനുവരിയില്‍ തുനീഷ്യയിലെ ജാസ്മിന്‍ വിപ്ലവത്തില്‍ നിന്നാരംഭിച്ച് അറബ് ലോകത്തുടനീളം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിപ്ലവത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്രകാര്യ വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും വിപ്ലവത്തിന്റെ മതവും രാഷ്ട്രീയവും വിശകലന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തുര്‍ക്കിയും ഇപ്പോള്‍ തുനീഷ്യയും നടപ്പിലാക്കിയ രാഷ്ട്രീയ നയതന്ത്രജ്ഞതയും ബഹുസ്വര ജനാധിപത്യ വിശാലതയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഗുണപാഠമാകുന്ന വേറിട്ട രണ്ട് ഉദാഹരണങ്ങളാണ്.
ഒരു രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തോട് ഏറ്റുമുട്ടാതെ അതിന്റെ പൈതൃകവും ദേശീയതയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിജയമാണ് ഇരുരാജ്യങ്ങളിലുമുണ്ടായത്. രാജ്യത്തിന്റെ അഗാധമായ പാരമ്പര്യങ്ങളെ ചോദ്യംചെയ്യാതെ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ക്ക് ജനകീയ അംഗീകാരം നേടിയെടുക്കുന്ന രാഷ്ട്രീയ മെക്കാനിസമാണ് തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും തുനീഷ്യയിലെ "അന്നഹ്ദ'യും രൂപപ്പെടുത്തിയത്. എന്നാല്‍ അരനൂറ്റാണ്ടിലധികം പ്രായമുള്ള പല ഇസ്ലാമിക പ്രസ്ഥാനങ്ങളും മുസ്ലിംകള്‍ മഹാഭൂരിപക്ഷമുള്ള രാജ്യത്തുപോലും അംഗീകരിക്കപ്പെടാതെ പോയത് വ്യവസ്ഥിതിയോടുള്ള മുഖാമുഖ പോരാട്ടത്തിലൂടെ സംഭവിച്ച സങ്കുചിത നിലപാടുകളുടെ തിരിച്ചടികളായിരുന്നു. തുര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി ഉറുദുഖാന്റെ നേതൃത്വത്തില്‍ രണ്ടാംതവണയും വന്‍ ഭൂരിപക്ഷത്തോടെ ഉജ്ജ്വലവിജയം നേടിയതിന്റെ അടിസ്ഥാന കാരണം തുര്‍ക്കിയുടെ അള്‍ട്രാ സെക്യുലറിസ്റ്റ് ദേശീയ പാരമ്പര്യത്തെ അവഗണിക്കാതെ രാജ്യത്തെ പൊതുവികസനത്തിലേക്ക് വളര്‍ത്താനുള്ള തീവ്രശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു. എ.കെ പാര്‍ട്ടിയുടെ ഭരണഘടനയിലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ആമുഖത്തിലും തുര്‍ക്കിയുടെ പാരമ്പര്യത്തില്‍ അഭിമാനബോധമുയര്‍ത്തിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ധാരാളം കാണാം. മതചിഹ്നങ്ങളും അറബിഭാഷയുമടക്കം നിരോധിക്കപ്പെട്ട രാജ്യത്ത് ഇസ്ലാമിക താല്‍പര്യങ്ങള്‍ പ്രചോദനമായി സ്വീകരിക്കുന്ന ഒരു പാര്‍ട്ടി ഇത്രയധികം രാഷ്ട്രീയസ്വാധീനം നേടിയത് ആധുനിക തുര്‍ക്കിയുടെ ജനവികാരങ്ങളെ കൃത്യമായി എ.കെ. പാര്‍ട്ടിക്ക് നിര്‍ണ്ണയിക്കാന്‍ സാധിച്ചതുകൊണ്ടാണ്. തുര്‍ക്കിയുടെ വിദേശ നയങ്ങളില്‍പോലും ഈ ദീര്‍ഘവീക്ഷണം പ്രതിഫലിക്കുന്നതായി കാണാം. ഇസ്രാഈലുമായി രാഷ്ട്രീയ വിയോജിപ്പുണ്ടായിട്ടും രാജ്യങ്ങള്‍ തമ്മിലുള്ള പൊതുബന്ധത്തെ തകര്‍ക്കാന്‍ തുര്‍ക്കി തയാറായിട്ടില്ല. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ ഘട്ടത്തിലും ആണവകരാര്‍ വിഷയത്തിലും മുസ്ലിംലീഗിനോട് മുന്നണിവിട്ട് ആര്‍ജ്ജവം കാണിക്കാന്‍ ഉപദേശിച്ചവര്‍ക്ക് എ.കെ. പാര്‍ട്ടിയുടെ നയതന്ത്രജ്ഞതയെ എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയെന്നറിയില്ല. ദീര്‍ഘവീക്ഷണവും വിശാല കാഴ്ചപ്പാടുമുള്ള രാഷ്ട്രീയ നിലപാടുകളാണ് വികാര പ്രകടനങ്ങളേക്കാള്‍ ജനസ്വാധീനം നേടിയെടുക്കുക.
തുര്‍ക്കി നല്‍കുന്ന രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു തുടര്‍ച്ചയാണ് ഇപ്പോള്‍ തുനീഷ്യന്‍ തെരഞ്ഞെടുപ്പിലും നാം കാണുന്നത്. 2011 ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിലധികം വോട്ടും 90 സീറ്റും കരസ്ഥമാക്കിയ "അന്നഹ്ദ'യുടെ വിജയം അവരുടെ ബഹുസ്വര ജനാധിപത്യ നിലപാടിന് തുനീഷ്യന്‍ ജനത നല്‍കിയ അംഗീകാരമാണ്. "അന്നഹ്ദ'യുടെ ഊര്‍ജ്ജമായ റാശിദുല്‍ ഗനൂഷിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണത്. ബഹുസ്വര ജനാധിപത്യം കാത്തുസൂക്ഷിക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിദേശ മുതല്‍മുടക്കുകള്‍ ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ള കരാറുകള്‍ പാലിക്കുമെന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കില്ലാത്ത വിശാലമായ കാഴ്ചപ്പാടിന്റെ ഉടമയാണ് ദാര്‍ശനികനായ ഈ രാഷ്ട്രീയ നേതാവ്.
ഓരോ രാജ്യത്തെയും വ്യവസ്ഥിതികളോടും സംവിധാനങ്ങളോടും തീവ്രനിലപാട് പുലര്‍ത്തുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളോട് കടുത്ത വിയോജിപ്പാണ് ഗനൂഷി രേഖപ്പെടുത്താറുള്ളത്. മൗലാനാ മൗദൂദിയടക്കമുള്ള പണ്ഡിതന്‍മാരുടെ നിലപാടുകളോട് പലപ്പോഴും വിയോജിപ്പ് അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഒരു വര്‍ഷത്തെ കാലാവധിയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാണ് "അന്നഹ്ദ' ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കും മുസ്തഫാ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള "തകത്തുലും'മായുള്ള ചര്‍ച്ച ഇതിനകം പലവട്ടം നടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയിലെ പ്രതിയോഗികളെ വരെ ഭരണനിര്‍വ്വഹണത്തില്‍ ഉപയോഗപ്പെടുത്താനുള്ള "അന്നഹ്ദ'യുടെ നിലപാട് ലോക ബഹുസ്വര ജനാധിപത്യ ശക്തികള്‍ക്കുതന്നെ മഹത്തായ മാതൃകയാണ്.
ബദല്‍ ഭരണകൂടം ലക്ഷ്യമാക്കുന്ന പല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ജനകീയ സ്വാധീനമില്ലാതെ പോകുന്നത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തീവ്രതയാണ്. തുനീഷ്യയില്‍തന്നെ ഇഖ്വാന്റെ രാഷ്ട്രീയ ഘടകമായ "ഹിസ്ബുല്‍ ഹുരിയ്യത്തിവല്‍ അദാലത്ത്' തുനീഷ്യന്‍ ജനതയെ ഒട്ടും സ്വാധീനിക്കാന്‍ കഴിയാതെ പോയതും നാം ഇവിടെ കാണുന്നു. അന്നഹ്ദയുടെ മിതവാദ സമീപനങ്ങള്‍ക്കാണ് തുനീഷ്യന്‍ ജനത അംഗീകാരം നല്‍കിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്വാനുല്‍ മുസ്ലിമൂന് 70 രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും ഒരു രാജ്യത്തും ജനസ്വാധീനം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജന്‍മഗേഹമായ ഈജിപ്തില്‍ ഹുസ്നി മുബാറക് വിരുദ്ധ ജനകീയ വിപ്ലവത്തില്‍ പങ്കാളിയായെങ്കിലും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ സംവിധാനിക്കാനുള്ള നേതൃപരമായ പങ്കിലേക്ക് അവര്‍ ഉയര്‍ന്നുവരാന്‍ ഒരു സാധ്യതയുമില്ല. ഹുസ്നി മുബാറക് വിരുദ്ധ വിപ്ലവത്തിന് ശേഷമാണ് ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന തിരിച്ചറിവുപോലും ഇഖ്വാന്‍ നേതൃത്വത്തിനുണ്ടായത്. "ഫ്രീഡം ആന്റ് ജസ്റ്റിസ്' പാര്‍ട്ടിയില്‍ ഈജിപ്തിന് ഇണങ്ങുന്ന രാഷ്ട്രീയ കാഴ്ചപ്പാടുമായി രംഗത്ത് വരുന്നതിന് പകരം പാര്‍ട്ടിക്ക് മതേതര മുഖംനല്‍കാന്‍ കോപ്റ്റിക് ക്രിസ്ത്യാനിയായ ഡോ. റഫീഖ് ഹസീബിനെ വിദേശകാര്യ ചുമതലയുള്ള വൈസ് പ്രസിഡണ്ടാക്കി രംഗത്തുവന്ന് 100 ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ അണിചേര്‍ത്തുകയാണ് ചെയ്തത്. ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറച്ചുപിടിച്ച് മതേതരമുഖം സൃഷ്ടിക്കാന്‍ നടത്തുന്ന രാഷ്ട്രീയ വേലകള്‍ എവിടെയും ക്ലച്ച് പിടിക്കാറില്ല. ഇതാണ് ഈജിപ്തിന്റെ മണ്ണില്‍ രാഷ്ട്രീയ നീക്കം നടത്തുന്ന ഇഖ്വാനും നേരിടാന്‍ പോകുന്നത്. ആദര്‍ശവും സംസ്കാരവുമുയര്‍ത്തിപ്പിടിച്ച് ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവധാനതയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിക്കേണ്ടത്. പാക്കിസ്താനിലും ഇന്ത്യയിലും ജമാഅത്തെ ഇസ്ലാമിക്ക് അടിതെറ്റുന്നതും ഇവിടെയാണ്. കേരള സന്ദര്‍ശനവേളയില്‍ റാഷിദുല്‍ ഗനൂഷി ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ ഉപദേശിച്ചതും ഇതുതന്നെയാണ്. യൂസുഫുല്‍ ഖര്‍ദാവി പലവട്ടം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയോട് ഉണര്‍ത്തിയതും ഇതേ കാര്യംതന്നെ. പാക്കിസ്താന്‍ ജമാഅത്തെ ഇസ്ലാമി വരേണ്യവര്‍ഗ നിലപാടും തീവ്രവാദവും ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അനുഭവിച്ചറിഞ്ഞതാണ്. പാക്കിസ്താനില്‍ ഭൂപരിഷ്കരണം ആവശ്യപ്പെട്ടു ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നെങ്കില്‍ അവരുടെ രാഷ്ട്രീയവിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഗനൂഷിതന്നെ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ പരീക്ഷണം പ്രസക്തമാകുന്നത് തുര്‍ക്കി, തുനീഷ്യന്‍ പശ്ചാത്തലത്തിലാണ്. ബഹുസ്വരതയിലും ജനാധിപത്യത്തിലും ലോകത്തെ ഒന്നാംകിട രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ പോരാട്ടത്തിലൂടെ അവകാശ സംരക്ഷണമെന്ന ലീഗ് രാഷ്ട്രീയം ഈ അന്തര്‍ദ്ദേശീയ ധാരയുമായി നല്ല സമാനതകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ ഇതിന്റെ പ്രായോഗികത തെളിയിക്കാന്‍ മുസ്ലിംലീഗിന് ഇതിനകം സാധിച്ചിട്ടുണ്ട്. സാമൂഹിക സംവിധാനത്തിന്റെ തലച്ചോറായ നിയമ നിര്‍മ്മാണ സഭകളിലൂടെ ന്യൂനപക്ഷ അവകാശ പോരാട്ടം നയിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ മുസ്ലിംലീഗ് നിര്‍വ്വഹിച്ച രാഷ്ട്രീയ ദൗത്യം സുപ്രധാനങ്ങളാണ്. തുര്‍ക്കിതുനീഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ സമീപനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ ഈ അന്തര്‍ദ്ദേശീയ പൊതുബന്ധങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


 എല്ലാം തുടങ്ങിയത് ടുണീഷ്യയില്‍ നിന്നാണ്. ഈ ഉത്തരാഫ്രിക്കന്‍ രാജ്യത്തിന്റെ സര്‍വ്വാധിപതിയായി വിരാജിച്ച ബെന്‍ അലിക്ക് ജനരോഷത്തിന്റെ തീച്ചൂടില്‍ പലായനം ചെയ്യേണ്ടിവന്നു. പിന്നീട് ഈജിപ്തിലെ തഹ്രീര്‍ ചത്വരം തിളയ്ക്കുന്നതാണ് കണ്ടത്. ഈജിപ്തിനെ ഉരുക്കുമുഷ്ടിയോടെ ഭരിച്ച് സഹസ്രകോടികളുടെ സ്വകാര്യആസ്തിയുമായി സ്വര്‍ഗീയ ജീവിതം നയിച്ചുവന്ന മുബാറക് കുടുംബത്തെയും ജനങ്ങള്‍ തൊഴിച്ചുപുറത്താക്കി. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്കും കുടുംബത്തിനും മൃഗീയ ശിക്ഷയാണ് ജനങ്ങള്‍ നല്‍കിയത്. യമനില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹ് ഒടുവില്‍ സ്ഥാനത്യാഗം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. സിറിയയില്‍ ബഷര്‍ അല്‍ അസദ്, അറബ് വസന്തത്തില്‍ നിന്ന് തരിമ്പും പാഠമുള്‍ക്കൊള്ളാതെ, ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സുപ്രധാനമായും മൂന്ന് കാരണങ്ങളാണ് അറബ് വസന്തത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒന്നാമതായി, രാഷ്ട്രീയ കാരണം പരിശോധിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദം തൊട്ടുതന്നെ അറബ് ജനത കടുത്ത സാമ്രാജ്യത്വവിരുദ്ധത പ്രദര്‍ശിപ്പിച്ചു പോന്നിട്ടുണ്ട്. ഖിലാഫത്ത് പ്രശ്നം ഇതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വസ്തുതയത്രെ. സാമ്രാജ്യത്വവിരുദ്ധത പ്രഘോഷണം ചെയ്തുകൊണ്ട് രംഗത്തുവന്ന ഏകാധിപതികളെ, അവര്‍ ഏകാധിപതികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അറബ് ജനത സ്വീകരിക്കുകയായിരുന്നു. ജനതയുടെ സാമ്രാജ്യത്വവിരോധത്തെ അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി ഈ സ്വോധിപതികള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരിക്കണം ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ ഏകാധിപതികളില്‍ ഭൂരിപക്ഷവും സാമ്രാജ്യത്വവിരുദ്ധത പടിപടിയായി കൈയൊഴിയുകയും അങ്കിള്‍ സാമിന്റെ സൃഗാല തന്ത്രങ്ങള്‍ക്ക് വശംവദരാകുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇത് ആദ്യം ദൃശ്യമായത് ഈജിപ്തിലാണ്. 1970കളോടെ ഈജിപ്ത് അമേരിക്കന്‍ ജൂതരാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലിലെ നിസ്സഹായ ശിശുവായി മാറി. 1980കളുടെ ഒടുവില്‍ ടുണീഷ്യയിലെ ബെന്‍ അലിയും രായ്ക്കുരാമാനം കളം മാറി. സര്‍വ്വരെയും അല്‍ഭുതപരതന്ത്രരാക്കിയ കാഴ്ച ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നായിരുന്നു. 1990 കളുടെ മധ്യംവരെ അമേരിക്കക്കെതിരെയും അതിന്റെ ഭരണാധികാരികള്‍ക്കെതിരെ വ്യക്തിപരമായും ഏത് സാമ്രാജ്യത്വവിരുദ്ധനെയും ഹര്‍ഷപുളകമണിയിക്കുമാറ് ഘോരഘോരം അധരവ്യായാമം നടത്തിയിരുന്ന കേണല്‍ ഗദ്ദാഫി വൈറ്റ്ഹൗസിന്റെ ആജ്ഞാനുസാരിയായി മാറിയതാണ് ഒടുവില്‍ കണ്ടത്. അവിശ്വസനീയമായിരുന്നു ആ മാറ്റം. അറബ്ജനതയില്‍ അന്തര്‍ലീനമായ സാമ്രാജ്യത്വവിരുദ്ധതയ്ക്ക് അപ്പോഴും അണുയിട കുറവുണ്ടായിരുന്നില്ലെന്ന് ഈ ഏകാധിപതികള്‍ പക്ഷേ, അറിഞ്ഞില്ല.
ആസന്നകാരണമെന്ന് പറയാവുന്നത് സാമ്പത്തികമാണ്. മേല്‍പരാമര്‍ശിച്ച പല രാജ്യങ്ങളിലും 1990കളില്‍ അമേരിക്കന്‍ കുറിപ്പടിയനുസരിച്ചുള്ള കടിഞ്ഞാണില്ലാത്ത നവസാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ഖജനാവിന്റെ പകുതിയും ഏകാധിപതികള്‍ കൈയിട്ടുവാരിയ ഇത്തരം രാജ്യങ്ങളില്‍ നവ സാമ്പത്തികനയങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ ദുരന്തം വിതച്ചു. രൂക്ഷമായ തൊഴിലില്ലായ്മ യുവജനങ്ങളെ കോപാക്രാന്തരാക്കി മാറ്റി. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലുമൊക്കെ പ്രക്ഷോഭത്തിന് ഇന്ധനം പകര്‍ന്നതില്‍ തൊഴില്‍പ്രശ്നങ്ങള്‍ മുഖ്യമായിരുന്നു. ടുണീഷ്യയെപ്പോലുള്ള രാജ്യത്താവട്ടെ സംസ്കൃതിയുടെതന്നെ അടിമാന്തുന്ന ടൂറിസത്തിന്റെ വ്യാപനം ദൂരവ്യാപകങ്ങളായ ഫലങ്ങളുളവാക്കി. ഇസ്ലാമികസംസ്കൃതിയില്‍ അധിഷ്ഠിതമായ ടുണീഷ്യന്‍ സംസ്കാരത്തെ വെല്ലുവിളിച്ച് തലസ്ഥാനമായ ടൂനീസിലെ തെരുവുകളില്‍ അര്‍ദ്ധ നഗ്നരായ വിദേശ യുവതീയുവാക്കളും അകമ്പടിയായി മദ്യവും മയക്കുമരുന്നുമൊക്കെ കടന്നുവന്നു.
ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നു പറയാവുന്നത് ജനാധിപത്യത്വര സിരകളിലാവാഹിച്ച ഒരു യുവജനസഞ്ചയത്തിന്റെ ആവിര്‍ഭാവമാണ്. തങ്ങളെ ദശാബ്ദങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന ഏകാധിപതികളും അവരുടെ പുത്ര കളത്രാദികളും രാഷ്ട്രസമ്പത്ത് വിദേശബാങ്കുകളിലേക്ക് കടത്തുകയാണെന്നും ആര്‍ഭാടജീവിതത്തില്‍ അഭിരമിച്ച് തിമിര്‍ക്കുകയാണെന്നും അവര്‍ കണ്ടു. ജനക്ഷേമത്തില്‍ ഒട്ടും താല്പര്യമില്ലാതിരുന്ന, തരാതരംപോലെ സാമ്രാജ്യത്വ വിരുദ്ധതയും സാമ്രാജ്യത്വ ദാസ്യവും ശീലമാക്കിയ ഈ ഉദരംഭരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടാല്‍ മാത്രമേ തങ്ങളുടെ സമൂഹം രക്ഷപ്പെടുകയുള്ളൂ എന്ന് ഈ യുവസഹസ്രങ്ങള്‍ മനസ്സിലാക്കി. അവരാണ് പ്രക്ഷോഭങ്ങള്‍ക്ക് ദിശയും വീര്യവും പകര്‍ന്നത്. ആധുനികസാങ്കേതികവിദ്യകളായ ട്വിറ്ററും ഫേസ്ബുക്കുമൊക്കെ പ്രക്ഷോഭജ്വരം പടര്‍ത്താന്‍ ഈ ചെറുപ്പക്കാര്‍ അക്ഷീണം ഉപയോഗിച്ചു. ""വി ആര്‍ ആള്‍ ഖാലിദ് സെയ്ദ്'', ""ഇനഫ് ഈസ് ഇനഫ്'' തുടങ്ങിയ ആവേശകരമായ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം, പിന്നീട് അമേരിക്കയില്‍ അരങ്ങേറിയ "വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍' പ്രക്ഷോഭ കാരികള്‍ക്കുപോലും വലിയ തോതില്‍ പ്രചോദനം നല്‍കിയത് ഈ അറബ് ചെറുപ്പക്കാരാണ് എന്നതാണ്.
""മുല്ലപ്പൂ വിരിഞ്ഞ'' ടുണീഷ്യയിലാണ് ആദ്യമായി സുതാര്യമായ ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നത്. പ്രതീക്ഷിക്കപ്പെട്ടതുപോലെ ഇബ്രാഹീം ഗനൂഷിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദ അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇബ്രാഹിം ഗനൂഷി ടുണീഷ്യയില്‍ കൊണ്ടുവരാനാഗ്രഹിക്കുന്നത് മലേഷ്യന്‍ മാതൃകയിലോ തുര്‍ക്കി മാതൃകയിലോ ഉള്ള ഒരു ഭരണക്രമമാണ്. ഇസ്ലാമും ജനാധിപത്യവും മതേതരത്വവും ആരൂഢങ്ങളായ ഒരു ഭരണക്രമമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മതഭരണം അന്നഹ്ദയുടെ അജണ്ടയിലില്ലെന്ന് ഇബ്രാഹിം ഗനൂഷി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ടുണീഷ്യയുടെ ബഹുസ്വരതയെ പരിരക്ഷിക്കുന്ന, ജനാധിപത്യം ഉത്തരോത്തരം സുദൃഢമാക്കുന്ന, സുതാര്യഭരണമായിരിക്കും ടുണീഷ്യയിലുണ്ടാവുക എന്ന് അന്നഹ്ദ പാര്‍ട്ടി പലപാട് പറഞ്ഞുകഴിഞ്ഞു.
ഈജിപ്തില്‍ വിപ്ലവം അതിന്റെ രണ്ടാംഘട്ടത്തിലാണ്. ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രഭരണം ഇപ്പോഴും അദ്ദേഹത്തിന്റെ ശിങ്കിടികളുടെ കൈയില്‍ത്തന്നെയാണ്. വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അവിടെ ഒരു ജനാധിപത്യപ്രക്രിയ നടന്നുകഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങള്‍ തഹ്രീര്‍ ചത്വരത്തിലേക്ക് വീണ്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൗതുകകരമായ വസ്തുത, ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡ് പോലും അവിടെ മതഭരണം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോഴവര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറഞ്ഞ് രംഗത്തുവന്ന് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അറബിത്തെരുവുകളില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഏറ്റവും വലിയ തമാശ നടന്നത് ഇങ്ങ് കേരളത്തിലാണ്. ഊണിലും ഉറക്കിലും മതഭരണം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പുസ്തകങ്ങളിറക്കിയും പരശ്ശതം ലേഖനങ്ങളെഴുതിയും ജനാധിപത്യത്തിന്റെ ധ്വജവാഹകരായ, ഏകസ്വരതയുടെ പ്രണേതാക്കളല്ലാത്ത അറബ് പ്രക്ഷോഭകാരികളെ കലവറയില്ലാതെ വാഴ്ത്തിയത് എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ ദിവാസ്വപ്നം കണ്ടിരുന്നത് അറബ് വസന്തം നടന്ന എല്ലാ നാടുകളിലും ഹുകൂമത്തെ ഇലാഹി വരുമെന്നായിരിക്കാം. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരെ ഇപ്പോള്‍ അത്രയൊന്നും സന്തോഷിപ്പിക്കുന്നുണ്ടാകില്ല.
ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൗദൂദിയന്‍ മായാലോകത്തുനിന്ന് വിമുക്തരായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമായിരുന്നെങ്കില്‍ പത്താള്‍ പോലും കൈറോവിലെ തഹ്രീര്‍ ചത്വരത്തിലോ ടൂണിസിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുന്‍പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിച്ചുപോന്ന ജമാഅത്തെ ഇസ്ലാമിക്ക് "ഇന്നലെ' പുലര്‍കാലത്താണ് ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭാഗഭാക്കാകണമെന്ന ബോധോദയമുണ്ടായത്. "മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നത് സി. രാധാകൃഷ്ണന്റെ ഒരു നോവല്‍ ശീര്‍ഷകമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ എക്കാലത്തും "പിന്‍പേ പറക്കുന്ന പക്ഷികള്‍' തന്നെ.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


കോഴിക്കോട്‌: അറബ്‌ വസന്തത്തെക്കുറിച്ച്‌ അമിതാവേശം കൊള്ളേണ്ടതില്ലെന്നു മുസ്‌ ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി. അറബ്‌ വസന്തത്തിന്റെ ഭാവി പ്രവചിക്കാന്‍ സമയമായിട്ടില്ല. എം.എസ്‌.എഫ്‌ സംസ്ഥാന കൗണ്‍സില്‍ മീറ്റിനോടനുബന്ധിച്ചു നടന്ന അറബ്‌ വസന്തം വര്‍ത്തമാനവും പ്രതീക്ഷയും ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഏകാധിപതികളെ പുറത്താക്കാന്‍ ഉടന്‍ വിപ്ലവങ്ങള്‍ കൊണ്ടു സാധിക്കും. അതേസമയം ജനാധിപത്യ സംവിധാനം സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കണം. ഗാന്ധിജിയെപ്പോലുള്ള മഹാന്‍മാര്‍ അഹിംസകൊണ്ടു നേടിയെടുത്ത ജനാധിപത്യത്തിനു ശക്തിയും നിലനില്‍പ്പും ഏറെയാണ്‌. കേണല്‍ ഗദ്ദാഫി ചെറുത്തുനില്‍പ്പിന്റെ ശക്തി ഉപയോഗിച്ചു പല രാജ്യങ്ങളിലെയും സ്വാതന്ത്ര്യപോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ പറയുന്നതു പ്രവാചകനു ബാലായി ഉപയോഗിക്കണമെന്ന പട്ടാളക്കാരന്റെ ധാര്‍ഷ്ട്യമാണ്‌ ഗദ്ദാഫിയുടെ പതനത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.കെ ഫിറോസ്‌ അധ്യക്ഷത വഹിച്ചു. ഗുജറാത്ത്‌ മുന്‍ ഡി.ജി.പി ആര്‍.വി ശ്രീകുമാര്‍ മുഖ്യാതിഥിയായി. വി.എ കബീര്‍, സി.കെ സുബൈര്‍, യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ നജീബ്‌ കാന്തപുരം, ആഷിക്‌ ചെലവൂര്‍, എ.പി മിസ്‌ വാര്‍, അന്‍വര്‍ സാദത്ത്‌, ഗഫൂര്‍ കോല്‍കളത്തില്‍, അഡ്വ. എ.പി മുസ്തഫ, എന്‍.കെ അഫ്സല്‍ റഹ്മാന്‍, ടി.പി അഷ്‌റഫ്‌ അലി എന്നിവര്‍ പ്രസംഗിച്ചു.

Lybia Thangal Samshayam.JPG
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati