Published on Fri, 10/21/2011 

ലിബിയക്ക് ചരിത്രപരമായ പരിവര്‍ത്തനത്തിന്‍െറ ദിവസമാണ് ഇതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്കും എല്ലാം നഷ്ടമായവരുടെ ദുഃഖങ്ങള്‍ക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ലിബിയന്‍ ജനതക്ക് ഒറ്റക്കെട്ടായി നില്‍ക്കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തിന്‍െറ അവസാനമാണ് ഖദ്ദാഫിയുടെ മരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഹെര്‍മന്‍ വാന്‍ റോംപി പറഞ്ഞു. കാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലില്‍നിന്ന് ലിബിയന്‍ ജനതയുടെ മോചനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലിബിയന്‍ ജനതക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ലിബിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം അവസാനിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി പറഞ്ഞു.
എട്ടു മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തിലെ നിര്‍ണായക ചുവട്വെപ്പാണ് ഖദ്ദാഫിയുടെ അന്ത്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നികോളാസ് സര്‍കോസി പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 10/21/2011

അതികായന്റെ പതനം
അധികാരവും സമ്പത്തും സുഖലോലുപതയുമെല്ലാം കൂടിച്ചേരുന്നൊരു മായിക ജീവിതം. അതായിരുന്നു ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫി എന്ന കേണല്‍ ഖദ്ദാഫി. സുരക്ഷക്കായി വനിതാ അംഗരക്ഷകരെ നിയോഗിക്കുകയും രാജ്യത്തെ തന്‍െറ ചൊല്‍പ്പടിയിലൊതുക്കുകയും ചെയ്ത ഏകാധിപതിയായി ഖദ്ദാഫി വളര്‍ന്നു.
അധികാരക്കൊതി സിരകളില്‍ പടര്‍ന്ന ഖദ്ദാഫി 1969ല്‍ പട്ടാള അട്ടിമറിയിലൂടെ ലിബിയയുടെ ഭരണം കൈപ്പിടിയിലൊതുക്കി. 1900നുശേഷം ഏറ്റവും കുടുതല്‍ കാലം ഒരു രാജ്യം ഭരിക്കുന്ന രാജാവല്ലാത്ത നാലാമത്തെ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനായി. ഏറ്റവും കൂടുതല്‍ കാലം ഭരിക്കുന്ന അറബ് നേതാവുമായി. സഹോദര നേതാവ്, വിപ്ളവ നായകന്‍, രാജാക്കന്മാരുടെ രാജാവ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തിനല്‍കി.
അധികാരത്തിലെത്തിയശേഷം ആദ്യം ചെയ്തത് 1951ലെ ലിബിയന്‍ ഭരണഘടന വലിച്ചെറിയുകയാണ്. സ്വയം രൂപകല്‍പന ചെയ്ത രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്‍െറ അടിത്തറയില്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിച്ചു. രാജ്യത്തെ സമ്പത്തിന്‍െറ നല്ളൊരു ഭാഗവും ഖദ്ദാഫിയും കുടുംബവും സ്വന്തക്കാരും കൈയടക്കി. കണക്കില്ലാതെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി. ആഡംബര ജീവിതത്തിന് സമ്പത്ത് വാരിക്കോരി ചെലവഴിച്ചു.
1942 ജൂണ്‍ ഏഴിനാണ് ഖദ്ദാഫിയുടെ ജനനം. സിര്‍ത്തിന് സമീപത്തെ മരുഭൂമിയിലെ ബെദൂയിന്‍ ഗോത്ര വര്‍ഗത്തിലാണ് വളര്‍ന്നത്.അറബികളിലെ ചെറുവിഭാഗമായ ഖദ്ദാദ്ഫ വിഭാഗക്കാരനാണ് ഇദ്ദേഹമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുത്തച്ഛന്‍ അബ്ദുസലം ബൗമിന്യാര്‍ 1911ല്‍ ലിബിയയിലെ ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ പോരാടി കൊല്ലപ്പെട്ടുവെന്നാണ് ഖദ്ദാഫി അവകാശപ്പെടുന്നത്.
വീടിനടുത്തുള്ള സബ്ഹയിലെ മുസ്ലിം എലിമെന്‍ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിസ്റതയില്‍ സ്വകാര്യ അധ്യാപകന്‍െറ കീഴിലായിരുന്നു തുടര്‍ന്നുള്ള വിദ്യാഭ്യാസം. ചരിത്രമായിരുന്നു മുഖ്യവിഷയം. 1961ല്‍ ബെന്‍ഗാസിയിലെ ലിബിയന്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. 1966ല്‍ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തുടര്‍ പഠനത്തിനായി യൂറോപ്പിലേക്ക് പറന്നു. ഇംഗ്ളണ്ടില്‍ നാല് മാസത്തെ സൈനിക പരിശീലനവും നേടി. കേണല്‍ ഖദ്ദാഫി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അധികാരത്തിലെത്തുമ്പോള്‍ ലഫ്റ്റനന്‍റ് മാത്രമായിരുന്നു അദ്ദേഹം.
പിന്നീട് അദ്ദേഹത്തിന്‍െറ റവലൂഷനറി കമാന്‍ഡ് കൗണ്‍സിലിലെ മിക്ക സഹപ്രവര്‍ത്തകരും സൈനിക പരിശീലന കാലത്തെ അദ്ദേഹത്തിന്‍െറ സഹപാഠികളായിരുന്നു.
ഈ കാലയളവില്‍ അറബ് ലോകത്തെ പ്രധാന സംഭവങ്ങള്‍ ഖദ്ദാഫിയെ സ്വാധീനിച്ചു. ഫലസ്തീനിന്‍െറ വിജയത്തിനുവേണ്ടി ആവേശംകൊണ്ടു. 1948ല്‍ ഫലസ്തീന് ഇസ്രായേല്‍ സേനയില്‍നിന്നേറ്റ പരാജയത്തില്‍ ദുഃഖിതനായി. ഇക്കാലത്ത് ഈജിപ്ത് പ്രസിഡന്‍റ് ജമാല്‍ അബ്ദു നാസറിന്‍െറ ആരാധകനായി അദ്ദേഹം. 1956ല്‍ സൂയസ് പ്രതിസന്ധിക്കാലത്ത് ഇസ്രായേല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തു.
1967ല്‍ അറബ് സൈന്യത്തിന് ഇസ്രായേലില്‍നിന്നേറ്റ തിരിച്ചടികളില്‍ മനംനൊന്ത ഖദ്ദാഫിയും കൂട്ടരും ലിബിയന്‍ രാജഭരണത്തെ പുറത്താക്കാന്‍ തീരുമാനിച്ചുറച്ചു. 1969 സെപ്റ്റംബര്‍ ഒന്നിന് ഖദ്ദാഫിയുടെ നേതൃത്വത്തില്‍ ഒരുസംഘം ജൂനിയര്‍ ഓഫിസര്‍മാര്‍ രക്തരഹിത വിപ്ളവത്തിലൂടെ ഇദ്രീസ് രാജാവിനെ പുറത്താക്കി.
തുര്‍ക്കിയില്‍ ചികിത്സയിലായിരുന്നു ഈ സമയം രാജാവ്. ഇദ്രീസിന്‍െറ മരുമകന്‍ സയ്യിദ് ഹസന്‍ അര്‍റിദ അല്‍ മഹ്ദി അസ്സനുസിയെ പുറത്താക്കി വീട്ടുതടങ്കലിലാക്കി. രാജഭരണം അവസാനിപ്പിച്ച ഖദ്ദാഫിയും കൂട്ടരും ലിബിയന്‍ അറബ് റിപ്പബ്ളികിന് തുടക്കം കുറിച്ചു.
അധികാരത്തിലെത്തിയ ഖദ്ദാഫി ആദ്യം ചെയ്തത് അമേരിക്കയുടെയും ബ്രിട്ടന്‍െറയും സൈനിക ക്യാമ്പുകള്‍ അടച്ചുപൂട്ടുകയെന്നതാണ്. കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയാറാകുന്നില്ളെങ്കില്‍ ലിബിയയിലെ ഓയില്‍പാടങ്ങളില്‍നിന്ന് വിദേശ കമ്പനികളെ പുറത്താക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കി. ഇത് വിജയം കണ്ടു. വിദേശ എണ്ണക്കമ്പനികള്‍ ലിബിയയുടെ വിഹിതം 50 ശതമാനത്തില്‍നിന്ന് 79 ശതമാനമായി ഉയര്‍ത്തി.
1969 ഡിസംബറില്‍ ഖദ്ദാഫിയുടെ ഉയര്‍ന്ന അനുയായികളില്‍ ചിലര്‍ ആസൂത്രണം ചെയ്ത അട്ടിമറി ഈജിപ്ത് ഇന്‍റലിജന്‍റ്സ് പരാജയപ്പെടുത്തി. എല്ലാ രാഷ്ട്രീയ വിമത നീക്കങ്ങളും കുറ്റകരമാക്കിയും കുടുംബാംഗങ്ങളെ മാത്രം അധികാരത്തില്‍ പങ്കാളികളാക്കിയുമാണ് ഖദ്ദാഫി ഇതിനോട് പ്രതികരിച്ചത്.
1970ല്‍ ലിബിയയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരെ ഖദ്ദാഫി പുറത്താക്കി. ഇസ്ലാമിക് കലണ്ടര്‍ രാജ്യത്തിന്‍െറ ഒൗദ്യോഗിക കലണ്ടറാക്കി.
1971 മുതല്‍ 77 വരെ അറബ് സോഷ്യലിസ്റ്റ് യൂനിയന് ലിബിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്നുള്ള മാസങ്ങളില്‍ ഖദ്ദാഫി തന്ത്രപൂര്‍വമായ ഒളിവു ജീവിതത്തിലായിരുന്നു. വിശാല അറബ് ദേശീയതക്കുവേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ഇക്കാലയളവില്‍ അദ്ദേഹം. ഇതേത്തുടര്‍ന്ന് ദൈനംദിന ഭരണച്ചുമതല മേജര്‍ ജലൂദിന്‍െറ ചുമലിലായി. 1972ല്‍ ഖദ്ദാഫിക്ക് പകരം ഇദ്ദേഹം പ്രധാനമന്ത്രിയുമായി. രണ്ട് വര്‍ഷത്തിനുശേഷം ഖദ്ദാഫിയുടെ മറ്റ് അധികാരങ്ങളും ജലൂദ് ഏറ്റെടുത്തു. ഖദ്ദാഫി സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി തുടര്‍ന്നു. ലിബിയന്‍ ഭരണത്തില്‍ ഖദ്ദാഫിയുടെ സ്വാധീനം ഇല്ലാതാകുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ സംശയിച്ചു. എന്നാല്‍, ലിബിയന്‍ സമൂഹത്തെ ഉടച്ചുവാര്‍ക്കുന്ന നടപടികളുമായി ഖദ്ദാഫി ഈ സംശയം അസ്ഥാനത്താണെന്ന് തെളിയിച്ചു.
വിമത നീക്കങ്ങള്‍ മുളയിലെ നുള്ളുന്നതിന് രാജ്യമെമ്പാടും വിപ്ളവ കമ്മിറ്റികള്‍ക്ക് ഖദ്ദാഫി രൂപം നല്‍കി. രാജ്യത്തെ 20 ശതമാനത്തോളം ജനങ്ങള്‍ ഖദ്ദാഫിയുടെ രഹസ്യ വിവരദായകരായി പ്രവര്‍ത്തിച്ചു. സര്‍ക്കാരിലും ഫാക്ടറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കര്‍ശനമായി നിരീക്ഷണം ഏര്‍പ്പെടുത്തി. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചവരെ നിഷ്കരുണം വധിച്ചു. വിദേശികളുമായി  രാഷ്ട്രീയം സംസാരിക്കുന്നവരെ മൂന്നുവര്‍ഷം വരെ ജയിലിലിട്ടു. ഏകപക്ഷീയ അറസ്റ്റുകള്‍ വ്യാപകമായി.  രാഷ്ട്രീയ എതിരാളികളെ പരസ്യമായി വധിക്കുകയോ അംഗഛേദം നടത്തുകയോ ചെയ്തു. ഇതിന്‍െറ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ടു. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു.
1970കളില്‍ ഇസ്ലാമിക യാഥാസ്ഥിതികരായ ഹിസ്ബുത്തഹ്രീര്‍ അംഗങ്ങളെ വധശിക്ഷക്ക് വിധേയരാക്കി. ഖദ്ദാഫിതന്നെ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചു.
ഇതിനിടയിലും ആഭ്യന്തര കലഹം ഉരുത്തിരിഞ്ഞുവരുന്നുണ്ടായിരുന്നു. 1980 ആഗസ്റ്റില്‍ ലിബിയന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തി. 1980 മുതല്‍ 87 വരെ വിദേശങ്ങളില്‍ കഴിഞ്ഞിരുന്ന 25ഓളം വിമര്‍ശകരെ വധിക്കാന്‍ ഖദ്ദാഫി തന്‍െറ ചാരന്മാരെ നിയോഗിച്ചു. ലിബിയയുടെ സല്‍പേര് വിദേശങ്ങളില്‍ മോശമാക്കുന്ന ഇത്തരക്കാരെ ഉന്മൂലനം ചെയ്യുന്നത് ലിബിയന്‍ ജനതയുടെ ഉത്തരവാദിത്തമാണെന്ന് 1982ല്‍ ഗദ്ദാഫി പരസ്യമായി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും കഴിഞ്ഞ ലിബിയന്‍ വിമതരെ ഖദ്ദാഫി ചാരന്മാര്‍ വധിച്ചു.
ഉത്തരാഫ്രിക്കയിലെ അനറബികളായ ബെര്‍ബര്‍ വംശത്തോട് കടുത്ത വിദ്വേഷം അദ്ദേഹം പുലര്‍ത്തി. കുട്ടികള്‍ക്ക് ബെര്‍ബര്‍ ഭാഷയിലെ പേരിടുന്നതും സ്കൂളുകളില്‍ ആ ഭാഷ പഠിപ്പിക്കുന്നതും നിരോധിച്ചു.
ലിബിയയിലെ സമ്പത്തില്‍ ഭൂരിഭാഗവും കുടുംബങ്ങളും അടുപ്പക്കാരും കൈയടക്കി. മിക്ക വ്യവസായ സ്ഥാപനങ്ങളും ഇവരുടെ കൈയിലായി. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍തന്നെ കഴിഞ്ഞു. 1970കളില്‍ എണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ ഖദ്ദാഫിയുടെ സമ്പത്തും കുതിച്ചുയരാന്‍ തുടങ്ങി. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ് സമ്പത്തില്‍ നല്ളൊരു ഭാഗവും ചെലവഴിച്ചത്. ആഡംബര വീടുകളും ഹോളിവുഡ് നിക്ഷേപവും അമേരിക്കന്‍ പോപ് താരങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ പാര്‍ട്ടികളുമായി ഖദ്ദാഫിയുടെ ബന്ധുക്കള്‍ ജീവിതം ആഘോഷമാക്കി.
ഈജിപ്തുമായി തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്ന ഖദ്ദാഫി ഇസ്രായേലിനോടുള്ള ഈജിപ്തിന്‍െറ നിലപാട് മയപ്പെടുന്നതില്‍ പ്രതിഷേധിച്ച്  അവരുമായി അകന്നു. 1981ല്‍ അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടപ്പോള്‍ ഖദ്ദാഫി അത് ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈജിപ്തില്‍ അബ്ദുന്നാസറിന്‍െറ മരണശേഷം അറബ് ദേശീയതയുടെ നേതാവാകാന്‍ ഗദ്ദാഫി കൊതിച്ചിരുന്നു. ഈജിപ്തും ലിബിയയും ചേര്‍ന്ന് ഒറ്റ രാജ്യമാക്കാനും അന്‍വര്‍ സാദത്ത് ആ രാജ്യത്തിന്‍െറ പ്രസിഡന്‍റും ഖദ്ദാഫി പ്രതിരോധ മന്ത്രിയുമാകുന്നതിനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
1984ല്‍ മോറിത്താനിയ, മൊറോക്കോ, തുനീഷ്യ, അല്‍ജീരിയ, ലിബിയ എന്നിവ ചേര്‍ന്ന് ഒപ്പുവെച്ച മഗ്രിബ് കരാര്‍ ഒരൊറ്റ അറബ് രാജ്യത്തിനുവേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
1978ല്‍ ശിയാ ഇമാമായ മൂസ അല്‍ സദര്‍ ലിബിയയിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷനായത്  അറബ് ലോകത്ത് ഖദ്ദാഫിയുടെ പ്രതിച്ഛായ ഇല്ലാതാക്കി. ലബനാനിലെ ആഭ്യന്തര യുദ്ധത്തില്‍ ഫലസ്തീനെതിരായ നിലപാട് സ്വീകരിച്ചതിന്‍െറ പേരില്‍ യാസര്‍ അറാഫത്തിന്‍െറ നിര്‍ദേശപ്രകാരം ഖദ്ദാഫിയാണ് അല്‍ സദറിന്‍െറ തിരോധാനത്തിന് പിന്നിലെന്ന്  ലബനാന്‍ ആരോപിച്ചു. എന്നാല്‍, 1995ല്‍ ഇസ്രായേലും പി.എല്‍.ഒയും ആരംഭിച്ച സമാധാന ശ്രമങ്ങളുടെ പേരില്‍ ലിബിയയിലെ 30000ഓളം ഫലസ്തീനികളെ ഖദ്ദാഫി പുറത്താക്കി.
1972ല്‍ ഖദ്ദാഫി മാരക നശീകരണായുധങ്ങള്‍ സ്വന്തമാക്കാനാരംഭിച്ചു. അണുബോംബ് തന്‍െറ രാജ്യത്തിന് വില്‍ക്കാന്‍ അദ്ദേഹം ചൈനയെ സമീപിച്ചു. 1977ല്‍ പാകിസ്താനില്‍നിന്ന് ബോംബ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇന്ത്യയില്‍നിന്ന് അണുബോംബ് സ്വന്തമാക്കാനും ശ്രമം നടത്തി. എന്നാല്‍, ഇന്ത്യയും ലിബിയയും പിന്നീട് ആണവായുധങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുകയാണ് ചെയ്തത്. രാസായുധങ്ങള്‍ നിര്‍മിക്കാനും ഖദ്ദാഫി ശ്രമങ്ങള്‍ നടത്തി. ലിബിയയില്‍ രാസായുധങ്ങളുണ്ടെന്ന് 2004ല്‍ രാസായുധ കണ്‍വെന്‍ഷന്‍ പരിശോധകര്‍ സ്ഥിരീകരിച്ചു. 2003ല്‍ ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയപ്പോള്‍ ഖദ്ദാഫി തങ്ങള്‍ക്ക് കൂട്ട നശീകരണായുധങ്ങളുള്ള കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ഇവ നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈദി അമിന്‍, സ്ലൊബോദാന്‍ മിലോസെചിച്ച് തുടങ്ങിയ ഏകാധിപതികളുമായും ഖദ്ദാഫി അടുപ്പം പുലര്‍ത്തിയിരുന്നു. 1998ല്‍ വിശാല അറബ് ദേശീയത എന്ന ആശയം ഉപേക്ഷിക്കുന്നതായി ഖദ്ദാഫി പ്രഖ്യാപിച്ചു. പകരം ആഫ്രിക്കയുടെ ഏകീകരണമാണ് പുതിയ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
പാശ്ചാത്യ വിരുദ്ധ മനോഭാവം വെച്ചുപുലര്‍ത്തിയ ലോകമെങ്ങുമുള്ള ഭീകര സംഘടനകളെ ഖദ്ദാഫി പിന്തുണച്ചു. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലുമൊക്കെ ഇത്തരം സംഘടനകള്‍ വളര്‍ന്നുവന്നു. 1986ല്‍ ഖദ്ദാഫിയുടെ ഏജന്‍റുമാര്‍ പശ്ചിമ ബര്‍ലിനിലെ ലാ ബെല്ളെ നിശാ ക്ളബില്‍ ബോംബ് സ്ഫോടനം നടത്തി. 1988ല്‍ ലോക്കര്‍ബിക്ക് മുകളില്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തതാണ് ഖദ്ദാഫിയെ കുപ്രസിദ്ധനാക്കിയ മുഖ്യസംഭവങ്ങളിലൊന്ന്. ഇതില്‍ കുറ്റക്കാരായ രണ്ട് ലിബിയക്കാരെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത് അമേരിക്കയുമായുള്ള  ബന്ധം വഷളാക്കി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ഇടപെടലിനെത്തുടര്‍ന്ന് 1999ല്‍ രണ്ടു കുറ്റവാളികളെയും നെതര്‍ലന്‍ഡ്സിലെ സ്കോട്ടിഷ് കോടതിക്ക് കൈമാറി. പിന്നീട് അമേരിക്കയും ബ്രിട്ടനുമായുള്ള  ബന്ധം ഖദ്ദാഫി മെച്ചപ്പെടുത്തി. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ ഖദ്ദാഫി ശ്രമങ്ങള്‍ നടത്തി.
ഒടുവില്‍ അനിവാര്യമായ ദുരന്തമാണ് ഖദ്ദാഫിയെയും കാത്തിരുന്നത്. പൊറുതിമുട്ടിയ ജനങ്ങളുടെ പ്രക്ഷോഭത്തെ തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 10/22/2011 

ലിബിയന്‍ വിപ്ളവം
അറബുവസന്തത്തിലേക്ക് ഒരു ലിബിയന്‍ പുഷ്പം കൂടി. ഈ പുഷ്പത്തിന് പക്ഷേ, രക്തത്തിന്‍െറ മണം അല്‍പം കൂടി എന്നുമാത്രം. തുനീഷ്യയില്‍ മുല്ലപ്പൂവിന്‍െറ സുഗന്ധമായി തുടങ്ങി, ഈജിപ്തില്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് ലിബിയയില്‍ തളരാത്ത പോരാട്ടവീര്യത്തിന്‍െറ ബലത്തില്‍ ഏകാധിപതികളെ കടപുഴക്കിയ പുതിയ ജനകീയ വിപ്ളവത്തിന്‍െറ അടുത്തവേദി ഏതെന്നുമാത്രമേ ഇപ്പോള്‍ സംശയമുള്ളൂ. അത് സിറിയ ആയാലും യമന്‍ ആയാലും ശരി ഒരു കാര്യം ഉറപ്പിക്കാം; സാധാരണ പൗരസഞ്ചയത്തിന്‍െറ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിനുമുന്നില്‍ സ്വേച്ഛാധിപതികളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
അവസാനത്തെ ‘ലിബിയന്‍ പൗരന്‍’ മരിച്ചുവീഴുന്നതുവരെയും ഒടുവിലത്തെ വെടിയുണ്ട തീരുന്നതുവരെയും പോരാടിനില്‍ക്കുമെന്ന് വീരവാദം മുഴക്കിയ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിയെ മാത്രമേ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും നാലുപതിറ്റാണ്ട് തങ്ങളെ അടിച്ചമര്‍ത്തിയ ഖദ്ദാഫിയെയും അയാളുടെ ചാരത്തലവനടക്കമുള്ള കൂട്ടാളികളെയും ഇല്ലാതാക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ് ലിബിയന്‍ ജനത. കഴിഞ്ഞ ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി കീഴടക്കിയശേഷം ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ അയാളുടെ സൈന്യം നടത്തിയ ചെറുത്തുനില്‍പും അവസാനിച്ചതില്‍ മതിമറന്നാഹ്ളാദിക്കുകയാണ് അവരിപ്പോള്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചിതരാകാന്‍ ആഗ്രഹിച്ച യുവതയുടെ അടിയുറച്ച സ്വാതന്ത്ര്യവാഞ്ഛയുടെയും ത്യാഗപൂര്‍ണമായ സമരപോരാട്ടത്തിന്‍െറയും സ്വാഭാവിക പരിണാമമാണ് ലിബിയന്‍ ജനതയുടെ ഈ വിജയമെന്ന് പറയാം.
കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ 42 വര്‍ഷംനീണ്ട ഏകാധിപത്യത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ബഹുജനപ്രക്ഷോഭം അതിന്‍െറ മൂര്‍ധന്യത്തിലെത്തിനിന്ന സന്ദര്‍ഭത്തിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ് ആ നാവില്‍നിന്നുതിര്‍ന്നുവീണുകൊണ്ടിരുന്നത്. വിചിത്രമായ വേഷവിധാനവും അമ്പരപ്പിക്കുന്ന സ്വഭാവചേഷ്ടകളുമായി അറബ് ലോകത്തും അന്താരാഷ്ട്ര വേദികളിലും പ്രത്യക്ഷപ്പെട്ട ഈ വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരിയെന്നതിനെക്കാളുപരി  കോമാളിയായിരുന്നു. അവസാനം,  നാറ്റോയടക്കമുള്ള അന്താരാഷ്ട്ര സേനകളുടെയും ജനകീയ പോരാളികളുടെയും ശക്തമായ നിരീക്ഷണവലയത്തിലായിരുന്നതിനാല്‍ ലിബിയ വിട്ടുപോകാന്‍ സാധിക്കാതെ, സിര്‍ത്തിലെ പഴയ കെട്ടിടങ്ങളിലൊന്നില്‍ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയ ഖദ്ദാഫിയുടെ കാര്യത്തില്‍ വിധിയുടെ കാവ്യനീതിയാണ് പുലര്‍ന്നത്! സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്വന്തം ജനതയെ എലികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ലിബിയയുടെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി ഈ എലികളെ വാലുപൊക്കി എറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാള്‍ക്കുതന്നെ ചുണ്ടെലിയെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കേണ്ടിവരുകയും മരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തു. ഒരുകാലത്ത് ബെനിറ്റോ മുസോളിനി നേതൃത്വം കൊടുത്ത ഇറ്റാലിയന്‍ സാമ്രാജ്യത്വദാഹത്തിന്‍െറ കൊടുംക്രൂരതകള്‍ക്കിരയായ ലിബിയന്‍ ജനതയെയും അവരുടെ സമ്പത്തിനെയും അതേ ഇറ്റലിയുടെ നവകോര്‍പറേറ്റ് സാമ്രാജ്യാധിപതി സില്‍വിയോ ബെര്‍ലുസ്കോനിയുടെ ആലയില്‍ കൊണ്ടുപോയിക്കെട്ടിയ ഖദ്ദാഫിക്ക് ലിബിയന്‍ സ്വാതന്ത്ര്യപോരാളി ഉമര്‍ മുഖ്താറിന്‍െറ പിന്‍ഗാമികള്‍ നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയായി ഈ വിജയത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
അറബ്ലോകത്ത് സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്തിലെയും തന്‍െറ ‘സഹോദരങ്ങളി’ല്‍നിന്നും വ്യത്യസ്തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. അയല്‍രാജ്യങ്ങളില്‍നിന്നും മധ്യേഷ്യന്‍ റിപ്പബ്ളിക്കുകളില്‍നിന്നും ഇറക്കുമതിചെയ്ത കൂലിപ്പട്ടാളമായിരുന്നു പലപ്പോഴും സ്വന്തം ജനതയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഖദ്ദാഫിയും മകന്‍ സൈഫുല്‍ ഇസ്ലാമും ലിബിയന്‍ ചാരവലയത്തിന്‍െറ തലവനായിരുന്ന അബ്ദുല്ല സനൂസിയും ഉപയോഗിച്ചിരുന്നത്. ആഴ്ചക്ക് 10,000 യൂറോ വരെയായിരുന്നത്രെ അവരില്‍ ചിലരുടെ കൂലി! താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്വെയെപ്പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഖദ്ദാഫിക്ക് പ്രത്യുപകാരം ചെയ്തത് കൂലിപ്പട്ടാളത്തെ എത്തിച്ചുകൊണ്ടാണ്.
കഴിഞ്ഞ എട്ടുമാസമായി തികഞ്ഞ ആത്മധൈര്യത്തോടെയും ശക്തമായ മനോദാര്‍ഢ്യത്തോടെയും പോരാടിയ ‘ഫെബ്രുവരി 17’ എന്ന വിപ്ളവസംഘത്തിന് അവരുടെ ക്ഷമയുടെയും സ്ഥൈര്യത്തിന്‍െറയും ഫലം കൊയ്യാന്‍ സാധിച്ചു. ബെന്‍ഗാസിയില്‍നിന്ന് തുടങ്ങി ട്രിപളിയിലൂടെ കടന്ന് സിര്‍ത്തില്‍ അവസാനിച്ച  ഈ പ്രയാണത്തിനിടയില്‍ 8000ത്തില്‍പരം രക്തസാക്ഷികളെ അവര്‍ക്ക് ബലികഴിക്കേണ്ടിവന്നെങ്കിലും കൃത്യമായ ആസൂത്രണവും അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണയും അവരെ അന്തിമവിജയത്തിന് സഹായിച്ചു.
 വിപ്ളവം ജയിച്ചുനില്‍ക്കുമ്പോഴും അതിനുമുന്നിലുള്ള വെല്ലുവിളികള്‍ ചില്ലറയല്ളെന്നതും വാസ്തവമാണ്. മുസ്തഫ അബ്ദുല്‍ ജലീല്‍ എന്ന പഴയ നീതിന്യായമന്ത്രിയുടെ കീഴിലുള്ള നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ മേധാവിയുടെ ജോലി ഏറെ ഭാരിച്ചതാണെന്ന് ചുരുക്കം. മുമ്പ് ഖദ്ദാഫി ഭരണകൂടത്തിന്‍െറ ഭാഗമായിരുന്നെങ്കിലും നീതിന്യായ മന്ത്രിയായിരിക്കുമ്പോഴും അതിനുമുമ്പ് ജഡ്ജിയുടെ പദവി വഹിച്ചിരുന്നപ്പോഴും ഖദ്ദാഫിയുടെ രീതികളെയും അതിന്‍െറ ആളുകളെയും വിമര്‍ശിച്ച ആളെന്ന നിലക്ക്, ഇസ്ലാമിസ്റ്റുകളും ലിബറലുകളും മതേതരവിശ്വാസക്കാരുമൊക്കെയുള്ള പ്രതിപക്ഷത്തെ യോജിപ്പിച്ചുകൊണ്ടുപോകാന്‍  അദ്ദേഹത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. താന്‍ നേതൃത്വം നല്‍കുന്ന ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ലിബിയ ഭരിക്കാനില്ളെന്നും ഭരണാധികാരികളെ ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്‍െറ വാദം.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ലിബിയ. എണ്ണവരുമാനത്തിന്‍െറ സിംഹഭാഗവും ഖദ്ദാഫിയും ഒമ്പത് മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു ഇതുവരെ. ബ്രിട്ടനിലെ എക്സറ്റര്‍ യൂനിവേഴ്സിറ്റിയിലെ മധ്യപൂര്‍വ രാഷ്ട്രീയകാര്യ വിദഗ്ധനായ ടിം നിബ്ളോക്, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക് എണ്ണയില്‍നിന്ന് കിട്ടിയ വരുമാനവും ഗവണ്‍മെന്‍റ് ചെലവിട്ട തുകയും തമ്മില്‍ താരതമ്യപഠനം നടത്തിയിരുന്നു. ബില്യണ്‍കണക്കിന് ഡോളറുകളുടെ കുറവാണ് ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് നിബ്ളോക് പറയുന്നത്. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്ട്രീയകാര്യ നിരീക്ഷകനായ അലിസ്റ്റൈര്‍ ന്യൂട്ടണിന്‍െറ അഭിപ്രായവും ഇത്തരത്തില്‍ ബില്യണ്‍കണക്കിന് ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍നിന്ന് കടത്തിയിട്ടുണ്ടാകാമെന്നാണ്. രഹസ്യബാങ്ക് അക്കൗണ്ടുകള്‍ക്കുപുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത് വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സമ്പത്ത് കണ്ടെടുക്കുകയെന്നതും അത് ജനോപകാരപ്രദമായ പദ്ധതികളിലേക്ക് തിരിച്ചുവിടുകയെന്നതും പുതിയ ഗവണ്‍മെന്‍റിനുമുന്നിലുള്ള വെല്ലുവിളിയാണ്.
നാറ്റോ നല്‍കിയ സൈനികസഹായം വിപ്ളവകാരികള്‍ക്ക് ബാധ്യതയായി അവശേഷിക്കും. പ്രത്യേകിച്ച്, ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് പോരാളികള്‍ക്ക് ആയുധം നല്‍കിയതും അവരെ പരിശീലിപ്പിച്ചതും പലിശയടക്കം തിരിച്ചുവാങ്ങാന്‍ അവര്‍ ഒരുങ്ങിയാല്‍ കുഴങ്ങുന്നത് പുതിയ ഭരണകൂടമായിരിക്കും. ദശകങ്ങളായി പുരോഗതിയുടെ അരികിലൂടെപോലും കടന്നുപോകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതിരുന്ന ലിബിയന്‍ ജനതയെ  ഒരു ക്ഷേമരാഷ്ട്രത്തിലേക്ക് കൈപിടിച്ച് നയിക്കുകയെന്ന നിയോഗം എങ്ങനെ സാധ്യമാകുമെന്നതും പ്രശ്നമാണ്. സാമൂഹികസാംസ്കാരിക സ്ഥാപനങ്ങളുടെ പൂര്‍ണമായ അഭാവത്തില്‍ വളര്‍ന്നുവന്ന ഒരു ജനതയെ ഏകോപിപ്പിക്കുകയെന്നതും ശക്തമായ ഒരു സിവില്‍ സൊസൈറ്റിയെ വളര്‍ത്തിക്കൊണ്ടുവരുകയെന്നതും ഏറെക്കാലം പുതിയ ഭരണാധികാരികളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍, ഇതര ആഫ്രിക്കന്‍ സമൂഹങ്ങളെക്കാള്‍ സൗമ്യസ്വഭാവക്കാരാണ് ലിബിയന്‍ ജനതയെന്നതാണ് അവരുടെ വലിയ നേട്ടം. എണ്ണംപറഞ്ഞ ഈ സൈനികവിജയത്തിനിടയിലും തീരെ അഹങ്കരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ളെന്നത് ശ്രദ്ധേയമാണ്. വിപ്ളവത്തിനുശേഷം നടക്കുമായിരുന്ന കൂട്ടപ്രതികാരമോ തടവുകാരോടുള്ള അപമാനമോ ഇതുവരെ സംഭവിച്ചിട്ടില്ല.
ലിബിയയുടെ ഭാവിഭരണാധികാരി ആരായാലും ഒരുകാര്യം ഉറപ്പിക്കാം: ജനങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിമാറ്റി ഇനിയും മുന്നോട്ടുപോകാന്‍ ലിബിയയിലെന്നല്ല അറബ്ലോകത്തെവിടെയും സാധ്യമല്ല. ജനങ്ങളുടെ പേടി മാറിക്കഴിഞ്ഞു. ഉരുക്കുമുഷ്ടി വിജയിക്കില്ളെന്ന് തുനീഷ്യക്കും ഈജിപ്തിനുംശേഷം ലിബിയയും തെളിയിച്ചുകഴിഞ്ഞു. സിറിയയില്‍ ബശ്ശാര്‍ അല്‍ അസദും യമനില്‍ അലി അബ്ദുല്ല സാലിഹും ചെവിതുറന്നുപിടിച്ചിട്ടുണ്ടോ ആവോ?
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 05/26/2011

ലണ്ടന്‍: യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ചര്‍ച്ച നടത്തി.
തുടര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, ലിബിയയില്‍നിന്ന് കേണല്‍ ഖദ്ദാഫി അധികാരമൊഴിയണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അമേരിക്കക്ക് യു.കെയുമായി 'പ്രത്യേക' ബന്ധമാണുള്ളതെന്നും അത് മുമ്പെന്നെത്തേക്കാളും കരുത്തുറ്റതാണെന്നും ഒബാമ പറഞ്ഞു.
അമേരിക്കയും ബ്രിട്ടനും ഖദ്ദാഫി വാഴ്ച തകര്‍ക്കാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് കാമറണ്‍ പറഞ്ഞു.സിവിലിയന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ ലിബിയയില്‍ അന്താരാഷ്ട്ര സമൂഹം ഏറെ സഹായിച്ചിട്ടുണ്ട്.
ഖദ്ദാഫിക്കുമേലുള്ള സമ്മര്‍ദത്തില്‍ ഒരു കുറവും ഉണ്ടാകുമെന്ന് അദ്ദേഹം കരുതേണ്ടതില്ലെന്ന് ഒബാമ പറഞ്ഞു. ഈ ദൗത്യം പൂര്‍ത്തിയാക്കുമെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ നാറ്റോ സേന പുതിയ ദൗത്യങ്ങളിലേക്ക് കടക്കുകയാണെന്നും രാഷ്ട്രീയ ചര്‍ച്ചക്ക് താല്‍പര്യമുണ്ടെങ്കില്‍ താലിബാന്‍ അല്‍ഖാഇദയുമായി ബന്ധം വിഛേദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 06/10/2011 -

ഖദ്ദാഫിക്ക് ഇനിഎണ്ണപ്പെട്ട ദിനങ്ങള്‍-ഹിലരി
അബൂദബി: ലിബിയന്‍ പ്രസിഡന്റ് കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍. ലിബിയക്കെതിരെ രാഷ്ട്രീയവും സാമ്പത്തികുമായ സമ്മര്‍ദം ചെലുത്താനും അവര്‍ അബൂദബിയില്‍ ചേര്‍ന്ന സഖ്യരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കോണ്‍ടാക്ട് ഗ്രൂപ്പിനോട് ആഹ്വാനം ചെയ്തു. ഇപ്പോള്‍ സമയം നമ്മുടെ കൈയിലാണ്, ഖദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു -അവര്‍ പറഞ്ഞു.
ഖദ്ദാഫിക്കുശേഷമുള്ള ലിബിയയിലെ ഭരണകൂടങ്ങളെയും സൈനിക നീക്കങ്ങളെയുംപറ്റി ഇന്നലെ കോണ്‍ടാക്ട് ഗ്രൂപ്പ് ചര്‍ച്ചചെയ്തു. യോഗത്തില്‍ നാറ്റോ അംഗരാഷ്ട്രങ്ങള്‍ക്കൊപ്പം അറബ് ലീഗിലെ അംഗങ്ങളായ ജോര്‍ഡന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും യു.എന്‍ പ്രതിനിധികളും പങ്കെടുത്തു.
പട്ടാളക്കാരെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് അവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്ത് ബലാത്സംഗത്തെ ഒരു യുദ്ധമുറയായി സ്വീകരിച്ചുവെന്ന ആരോപണം ലിബിയന്‍ സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരിഗണനയിലിരിക്കെയാണ് പുതിയ രാഷ്ട്രീയ സമ്മര്‍ദങ്ങളുമായി സഖ്യകക്ഷികള്‍ രംഗത്തെത്തിയത്.
ലിബിയയില്‍ സൈനിക സമ്മര്‍ദം നേരത്തേയുണ്ട്. അതിനിടെ, ലിബിയയില്‍ ഇന്നലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഖദ്ദാഫിയുടെ സൈന്യം മിസ്‌റാത്ത നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ പത്ത് വിമത പോരാളികള്‍ കൊല്ലപ്പെട്ടു. റോക്കറ്റുകളും ടാങ്കുകളുമടക്കം വന്‍ സന്നാഹത്തോടെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് പോരാളികളുടെ വക്താവ് ഹസന്‍ അല്‍ ഗലായ് പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 06/27/2011 

ഖദ്ദാഫിക്ക് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്
ഹേഗ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിക്ക് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന എതിരാളികള്‍ക്കെതിരെ ഗദ്ദാഫി നടത്തുന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഖദ്ദാഫിക്ക് പുറമെ മകന്‍ സൈഫുല്‍ ഇസ്‌ലാമിനും  ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെനുസ്സിക്കും വാറണ്ട് അയച്ചിട്ടുണ്ട്.
ജഡ്ജി സാന്‍ജി എമ്മസനോനോ മൊണാഗെങ് ആണ് മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ട പാനലിന്റെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖദ്ദാഫിയും മകനും അദ്ദേഹത്തിന്റെ ഇന്റലിജന്‍സ് മേധാവിയും കോടതിക്ക് മുന്നില്‍ ഹാജരാവണമെന്ന് ജഡ്ജി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാഷ്ട്ര തലവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. 2009 ല്‍ സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബഷീറിനെതിരെയാണ് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറണ്ട് ഇവര്‍ക്കെതിരായ കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലല്ലെന്നും കുറ്റം വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ജഡ്ജി സാന്‍ജി എമ്മസനോനോ മൊണാഗെങ് വ്യക്തമാക്കി.
,
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 08/07/2011 

കറാക്കസ്: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് വെനിേസ്വലന്‍ പ്രസിഡന്റ് ഊഗോ ചാവെസിന്റെ കത്ത്.
ലിബിയയില്‍ വിജയമുണ്ടാകട്ടെയെന്ന് ചാവെസ് ദേശീയ ടെലിവിഷന്‍ ചാനലായ വി ടി.വിയില്‍ വായിച്ചു കേള്‍പ്പിച്ചു.
ലിബിയയില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ പാര്‍ട്ടിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിനെ വെനിേസ്വലന്‍ വിദേശ മന്ത്രാലയം അംഗീകരിക്കുന്നില്ല.
പ്രക്ഷോഭകരെ അംഗീകരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്ന് ചാവെസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഖദ്ദാഫിയെ പഴിക്കാന്‍ വയ്യ -ചാവെസ്

ഖദ്ദാഫിയെ പഴിക്കാന്‍ വയ്യ -ചാവെസ്
കറാക്കസ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെ അപലപിക്കാന്‍ കഴിയില്ലെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് ഊഗോ ചാവെസ്. ലിബിയ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്ന അമേരിക്കക്കെതിരെ ലോകം  ജാഗ്രത പുലര്‍ത്തണമെന്നും ടെലിവിഷന്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഖദ്ദാഫിയെ താഴെയിറക്കുന്നതിനുള്ള പ്രചാരണത്തിന് പിന്നിലെ കൈകള്‍ അമേരിക്കയുടേതാണ്. അതിനാല്‍ അതിന്റെ പേരില്‍ ഖദ്ദാഫിയെ വിമര്‍ശിക്കാന്‍ കഴിയില്ല -ലിബിയക്കെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 08/21/2011 

ഇത് മുഖംമൂടി ധരിച്ച വിപ്ലവം - ഖദ്ദാഫി
ട്രിപളി: രാജ്യത്ത് നടക്കുന്നത്മുഖംമൂടി ധരിച്ച വിപ്ലവമാണെന്നും അതിനെ തകര്‍ക്കാന്‍ പതിനായിരങ്ങള്‍ അണിനിരക്കണമെന്നും ലിബിയന്‍ പ്രസിഡന്റ്  മുഅമ്മര്‍  ഖദ്ദാഫി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വഞ്ചകര്‍, ചാരന്മാര്‍, പെരുച്ചാഴികള്‍ എന്നൊക്കെ വിശേഷിപ്പിച്ച് വിമതര്‍ക്ക് നേരെ ശകാരവര്‍ഷം തുടര്‍ന്ന ഖദ്ദാഫി രാജ്യത്തെ ഇവര്‍ തകര്‍ക്കുകയാണെന്നും ആരോപിച്ചു. അവര്‍ വൃത്തികെട്ടവരാണ്, പള്ളികള്‍പോലും അവര്‍ തകര്‍ക്കുന്നു'. ലിബിയയുടെ സമ്പത്തില്‍ കണ്ണും നട്ട് ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍കോസിയെപ്പോലുള്ളവരാണ് രാജ്യത്തേക്ക് ചാരന്മാരെ കടത്തുന്നത്- ഖദ്ദാഫി ആരോപിച്ചു
കലാപകാരികള്‍ക്കെതിരായ പോരാട്ടം അവസാനിക്കില്ലെന്ന് ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാമും മറ്റൊരു ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ വ്യക്തമാക്കി.
അതിനിടെ, പുലര്‍ച്ചെ തന്നെ നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ നഗരത്തിനുമുകളില്‍ ചീറിപ്പായുന്നത് കാണാമായിരുന്നെന്ന് ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.  ഉടന്‍ തന്നെ നാല് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി.    സൗജോമ, അറാന, താജുറ, ഫശ്‌ലൂ തുടങ്ങിയ നഗരപ്രാന്തങ്ങളിലും പോരാട്ടം രൂക്ഷമാണ്. കാല്‍ നടയായും ട്രക്കുകളിലും തോക്കുകളുമായി പോവുന്ന ചെറു സംഘങ്ങളെ നഗരത്തില്‍ എവിടെയും കാണാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
'അവര്‍ ചകിതരാണെന്ന് ഞങ്ങള്‍ക്ക് ഖദ്ദാഫിയുടെ അഭ്യന്തര വൃത്തങ്ങളില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ദൈവ സഹായത്താല്‍, എല്ലാ സൂചനകളും വിരല്‍ ചൂണ്ടുന്നത് അവരുടെ പതനം അടുത്തെന്നാണ്.' വിമത ഭരണസമിതിയായ റെബല്‍ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍(എന്‍.ടി.സി) ചെയര്‍മാന്‍ മുസ്തഫ ജലീല്‍ പറഞ്ഞു.
ഇവിടങ്ങളില്‍ രാവിലെ മുതല്‍തന്നെ പള്ളികളിലൂടെ മൈക് അനൗണ്‍സ്‌മെന്റ് നടത്തിയാണ് തെരുവുകളില്‍ ആളെ കൂട്ടുന്നത്. പലയിടങ്ങളിലായി ടയര്‍ അടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതിനാല്‍ എങ്ങും കനത്ത പുകയാണ്. ഖദ്ദാഫി അനുകൂലികളാവട്ടെ എസ്.എം.എസ് പ്രചാരണമാണ് ശക്തമാക്കിയത്. 'ചതിയന്മാരെ തുരത്തുക, രാജ്യത്തെ രക്ഷിക്കുക' തുടങ്ങിയ ഗ്രൂപ്പ് മെസേജുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
ട്രിപളി വീഴുമെന്ന പ്രതീതി ഉയര്‍ന്നതോടെ അവശേഷിക്കുന്ന തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. മാള്‍ട്ടയില്‍നിന്ന് ബോട്ടുവഴി കുറെ ബ്രിട്ടീഷ് പൗരന്മാരെ കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. ലിബിയയില്‍ താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
 തലസ്ഥാനത്തേക്കുള്ള എണ്ണ, വാതക കുഴലുകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തതും ഖദ്ദാഫി ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അതേസമയം, ചെറിയ പോരാട്ടം മാത്രമാണ് നടക്കുന്നതെന്ന് പറഞ്ഞ ഗവണ്‍മെന്റ് വക്താവ് മൂസ ഇബ്രാഹീം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അവകാശപ്പെട്ടു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 08/23/2011 

ഫെബ്രുവരി 15: രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫെത്തി താര്‍ബല്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബെന്‍ഗാസിയില്‍  പ്രക്ഷോഭം  ആരംഭിക്കുന്നു.
ഫെബ്രുവരി 24: ഖദ്ദാഫിയുടെ  സൈന്യത്തില്‍നിന്ന് മിസ്‌റത്തയുടെ നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു.
ഫെബ്രുവരി 26: ഖദ്ദാഫിക്കും കുടുംബത്തിനും യു.എന്‍ രക്ഷാ കൗണ്‍സില്‍ ഉപരോധമേര്‍പ്പെടുത്തുന്നു. വിമതരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് വിട്ടു.
ഫെബ്രുവരി 28: യാത്രക്കും ആയുധകടത്തിനുമെതിരെ ഖദ്ദാഫിക്കും അടുത്ത അനുയായികള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ ഉപരോധമേര്‍പ്പെടുത്തി.
മാര്‍ച്ച് 5: സമാന്തര ഭരണസമിതിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ബെന്‍ഗാസിയില്‍ ഒത്തുകൂടുന്നു. ലിബിയന്‍ ജനതയുടെ യഥാര്‍ഥ  പ്രതിനിധികള്‍ തങ്ങളാണെന്ന് പ്രഖ്യാപിക്കുന്നു.
മാര്‍ച്ച് 10: നാഷനല്‍ ട്രാന്‍സിഷനല്‍  കൗണ്‍സിലിനെ ഫ്രാന്‍സ് അംഗീകരിച്ചു.
മാര്‍ച്ച് 11: ഫ്രാന്‍സുമായുള്ള നയതന്ത്രബന്ധം ലിബിയ ഉപേക്ഷിച്ചു.
മാര്‍ച്ച് 28: ലിബിയന്‍ വിമതര്‍ക്ക്  ഖത്തറിന്റെ അംഗീകാരം. എന്‍.ടി.സിയെ അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യം.
മാര്‍ച്ച് 30: ലിബിയന്‍ വിദേശമന്ത്രി മൂസ കൗസ ഖദ്ദാഫി ഭരണകൂടത്തില്‍നിന്ന് രാജിവെച്ച് ബ്രിട്ടനിലേക്കുപോയി.
ഏപ്രില്‍ 30: ട്രിപളിയിലെ വസതിക്കു നേരെയുണ്ടായ നാറ്റോ ആക്രമണത്തില്‍ ഖദ്ദാഫിയുടെ ഇളയ മകനും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു.
ജൂണ്‍ 8: പാശ്ചാത്യ-അറബ് രാഷ്ട്രങ്ങള്‍ അബൂദബിയില്‍വെച്ച് എന്‍.ടി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ജൂണ്‍ 27: മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ ചുമത്തി ഖദ്ദാഫിക്കും മകന്‍ സെയ്ഫുല്‍ ഇസ്‌ലാമിനും രഹസ്യാന്വേഷണ മേധാവി അബ്ദുല്ല അല്‍ സനൂസിക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ജൂലൈ 15: തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ ട്രാന്‍സിഷനല്‍ നാഷനല്‍ കൗണ്‍സിലിന് (എന്‍.ടി.സി) യു.എസ് അംഗീകാരം നല്‍കുന്നു.
ജുലൈ 27: എന്‍.ടി.സിയെ ബ്രിട്ടന്‍ അംഗീകരിക്കുന്നു. ബ്രിട്ടനിലെ ലിബിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നു
ജൂലൈ 28: ഖദ്ദാഫിയുടെ മുന്‍ ആഭ്യന്തരമന്ത്രിയും വിമത സേനാ തലവനുമായിരുന്ന അബ്ദുല്‍ ഫതഹ് യൂനിസ് കൊല്ലപ്പെട്ടു.
ആഗസ്റ്റ് 9: പടിഞ്ഞാറന്‍ മിസ്‌റത്തയിലെ സ്‌ലീതനിലുണ്ടായ വ്യോമാക്രമണത്തില്‍ 85 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 11: പ്രക്ഷോഭകര്‍ ബ്രേഗ ഭാഗികമായി പിടിച്ചെടുത്തു.
ആഗസ്റ്റ് 14: ട്രിപളിക്കു സമീപമുള്ള അസാവിയ പിടിച്ചെടുത്തു.
സിര്‍ത്തെക്കു സമീപം ഖദ്ദാഫി സഖ്യം സ്‌കഡ് മിസൈല്‍ വിക്ഷേപിച്ചു.
ആഗസ്റ്റ് 16: തലസ്ഥാന നഗരിയിലേക്കുളള റോഡുകള്‍ പ്രക്ഷോഭകര്‍ തടഞ്ഞു.
ആഗസ്റ്റ് 20: ട്രിപളിയില്‍ വെടിവെപ്പും സ്‌ഫോടനങ്ങളും രൂക്ഷമാകി.
ആഗസ്റ്റ് 21: വിമതര്‍ ട്രിപളിയില്‍ പ്രവേശിക്കുന്നു.
ആഗസ്റ്റ് 22:  ട്രിപളി പിടിച്ചടക്കിയതായി  വിമതസേന അവകാശപ്പെട്ടു. ഖദ്ദാഫിയുടെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 08/24/2011 

കറാക്കസ്: ഖദ്ദാഫിക്ക് പിന്തുണപ്രഖ്യാപിച്ച് വെനിേസ്വലന്‍ പ്രസിഡന്റ് ഊഗോ ചാവെസ് രംഗത്ത്. ലിബിയയുടെ ഭരണാധികാരിയായി വെനിസ്വേല ഖദ്ദാഫിയെ മാത്രമാണ് അംഗീകരിക്കുകയെന്ന് ബുധനാഴ്ച ചാവെസ് വ്യക്തമാക്കി. എണ്ണശേഖരത്തില്‍ കണ്ണുവെച്ചാണ് യു.എസ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പടിയിറക്കല്‍ നാടകത്തിലൂടെ ലിബിയയില്‍ കയറിപ്പറ്റി വന്‍ എണ്ണ ശേഖരം കടത്തുകയാണ് യു.എസ് അടക്കമുള്ള നാറ്റോ രാഷ്ട്രങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 08/25/2011 

ലിബിയയിലെ വെനിസ്വേലന്‍ എംബസി കൊള്ളയടിച്ചെന്ന് ചാവെസ്
കറാക്കസ് : ഖദ്ദാഫി സേനയും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ലിബിയയിലെ വെനിസ്വേലന്‍ എംബസി കൊള്ളയടിക്കപ്പെട്ടതായി പ്രസിഡന്റ് ഊഗോ ചാവെസ് അറിയിച്ചു. തലസ്ഥാനമായ ട്രിപളിയിലുള്ള എംബസി ആക്രമിച്ച് മുഴുവനായും കൊള്ളയടിക്കപ്പെട്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും ചാവെസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
42 വര്‍ഷമായി ലിബിയയില്‍ സേച്ഛാധിപത്യഭരണം നടത്തുന്ന ഖദ്ദാഫിക്കെതിരെ ജനരോഷമുണ്ടായപ്പോള്‍ തുടക്കം മുതലേ ഖദ്ദാഫിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ചാവെസിന്റേത്. ഖദ്ദാഫി ഭരണകൂടം നിലംപൊത്തുന്നതോടെ ലിബിയയിലെ നാടകീയ സംഭവങ്ങള്‍ അവസാനിക്കുകയല്ലെന്നും ദുരന്തങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും ചാവെസ് മുന്നറിയിപ്പ് നല്‍കി.
ലിബിയയുടെ ഭരണാധികാരിയായി വെനിസ്വേല ഖദ്ദാഫിയെ മാത്രമാണ് അംഗീകരിക്കുക. എണ്ണശേഖരത്തില്‍ കണ്ണുവെച്ചാണ് യു.എസ് ഖദ്ദാഫിയെ ഓടിക്കുന്നത്. പടിയിറക്കല്‍ നാടകത്തിലൂടെ ലിബിയയില്‍ കയറിപ്പറ്റി വന്‍ എണ്ണ ശേഖരം കടത്തുകയാണ് യു.എസ് അടക്കമുള്ള നാറ്റോ രാഷ്ട്രങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 08/26/2011 -

ഖദ്ദാഫി യുഗം അവസാനിക്കുന്നു -ഹിലരി
ന്യൂയോര്‍ക്ക്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുടെ യുഗം അവസാനിക്കുകയാണെന്ന് യു .എസ് സ്‌റ്റേ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ . ലിബിയയിലെ ഈ ആഴ്ച്ചയിലെ സംഭവങ്ങള്‍ ലോകത്തിനെ നടുക്കുന്നതാണ് .സ്വാതന്ത്ര്യത്തിന്‍േറയും നീതിയുടേയും സമാധാനത്തിന്‍േറയും പുതിയ യുഗം ലിബിയയില്‍ പിറക്കും. യു .എസ് മരവിപ്പിച്ച അമേരിക്കയിലെ 1.5 ബില്ല്യണ്‍ ഡോളര്‍ വരുന്ന ലിബിയയുടെ നിക്ഷേപം വിട്ടു കൊടുക്കുന്നതിനുള്ള തീരുമാനം അംഗീകരിച്ച ശേഷം സംസാരിക്കുകയായിരവുന്നു അദ്ദേഹം.  ലിബിയന്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനുള്ള നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എന്‍ .ടി .സി ) അന്തര്‍ദേശീയ മര്യാദകളും സഹകരണവും പാലിച്ച് മികച്ച ജനാധിപത്യരാഷ്ടം കെട്ടിപ്പടുക്കും .നേതാക്കളും ജനങ്ങളും സമാധാനം പുലര്‍ത്തുന്നിടത്താണ് ലിബിയയുടെ നല്ല ഭാവി .താന്തോന്നിയായ സേ്വഛാധിപതി ഖദ്ദാഫിയെ അമര്‍ച്ചചെയ്യാന്‍ സുപ്രധാന റോള്‍ യു .എസ്്് നടത്തുന്നുണ്ടന്നും ഹിലരി അറിയിച്ചു .അതേസമയം,നീളുന്ന സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ലിബിയന്‍ നേതാക്കളോടും അനുയായികളോടും അവര്‍ ആവശ്യപ്പെട്ടു.  അമേരിക്കയും സഖ്യ രാജ്യങ്ങളും എന്നും ലിബിയന്‍ ജനതക്കൊപ്പമാണ് . എന്നാല്‍, ലിബിയയുടെ ഭാവി നിലനില്‍ക്കുന്നത് നല്ല പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 09/02/2011 -

നാറ്റോ ഇടപെടല്‍ അവസാനിപ്പിക്കണം  പോരാട്ടം തുടരും, ഞങ്ങള്‍ പെണ്ണുങ്ങളല്ല- ഖദ്ദാഫി
ട്രിപളി: വിദേശരാജ്യങ്ങളുടെ അനാവശ്യ ഇടപെടലാണ് ലിബിയയില്‍ ആഭ്യന്തരയുദ്ധത്തിന് വഴിവെച്ചതെന്ന് മുഅമ്മര്‍ ഖദ്ദാഫി. രാജ്യത്തെ എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും കണ്ടാണ് അവര്‍ ലിബിയയുെട ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നതെന്നും ഖദ്ദാഫി കുറ്റപ്പെടുത്തി. വ്യാഴാഴ്ച ഒരു സിറിയന്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട ശബ്ദസേന്ദശത്തിലാണ് ഖദ്ദാഫി രാജ്യത്തെ വിദേശശക്തികളെ രൂക്ഷമായി വിമര്‍ശിച്ചത്. 'സാമ്രാജ്യത്വത്തെ ലിബിയന്‍ ജനത വെറുക്കുന്നു. ആര്‍ക്കാണ് അതിനെ അംഗീകരിക്കാനാവുക? രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണം' -അദ്ദേഹം പറഞ്ഞു. നാറ്റോ തങ്ങളുടെ വ്യോമാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നല്‍കിയ മറ്റൊരു ഓഡിയോ സന്ദേശത്തില്‍, പ്രക്ഷോഭകര്‍ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ അനുയായികളോട് അദ്ദേഹം ആവശ്യപ്പെട്ടു. 'പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ ഒരിക്കലും കീഴടങ്ങില്ല. ഞങ്ങള്‍ പെണ്ണുങ്ങളല്ല, പോരാട്ടം തുടരുക തന്നെ ചെയ്യും' -അദ്ദേഹം പറഞ്ഞു. തന്റെ അനുയായികള്‍ ഒരിക്കലും തന്നെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 09/04/2011 

ട്രിപളി:  ഭീകരരെന്ന് സംശയിച്ച് അന്യരാജ്യങ്ങളില്‍ നിന്ന് പിടികൂടിയവരെ ലിബിയയില്‍ ചോദ്യം ചെയ്യുന്നതിന് മുഅമ്മര്‍ ഖദ്ദാഫിയുടെ ഇന്‍റലിജന്‍സ് ഏജന്‍സികളുമായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ സഹകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ട്രിപളിയിലെ ലിബിയന്‍ സുരക്ഷാ ഏജന്‍സി കെട്ടിടത്തില്‍നിന്ന് കണ്ടെത്തിയ രേഖയിലാണ് ഈ വിവരം പുറത്തുവന്നത്. അമേരിക്കയും ലിബിയയിലെ പുതിയ ഭരണാധികാരികളും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇത് കാരണമായേക്കും.
ഖദ്ദാഫി ഭരണകൂടവും സി.ഐ.എയും തമ്മില്‍ ഇത്തരം വിഷയങ്ങളില്‍ നേരത്തേയും സഹകരിച്ചിരുന്നുവെങ്കിലും ലിബിയയിലെ ഭരണമാറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ലിബിയയില്‍ വിമതര്‍ ഖദ്ദാഫിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയത് അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും അവരുടെ സംയുക്ത സേനയായിരുന്ന നാറ്റോയുടെയും പിന്തുണയോടെയായിരുന്നു.
സി.ഐ.എ ഏജന്‍റുമാര്‍ തന്നെ രഹസ്യ തടവറയില്‍ പീഡിപ്പിച്ചിരുന്നതായി ഖദ്ദാഫിവിരുദ്ധ വിമതസേനയുടെ കമാന്‍ഡറും അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദ സംഘടനയുടെ മുന്‍ നേതാവുമായ അബ്ദുല്‍ ഹകീം ബില്‍ഹാജ് ആരോപിക്കുന്നു.
സി.ഐ.എയും ഖദ്ദാഫി  ഭരണകൂടവും തമ്മിലുള്ള രഹസ്യബന്ധം അമേരിക്കന്‍ ഇന്‍റലിജന്‍സിന്‍െറ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ചിലെ പീറ്റര്‍ ബുക്കാര്‍ട്ട് പറഞ്ഞു. എന്നാല്‍, ഭീകരതയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായി അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിദേശ രാജ്യങ്ങളുമായി സഹകരിക്കാറുണ്ടെന്ന് സി.ഐ.എ വക്താവ് ജെന്നിഫര്‍ യങ്ബ്ളഡ് വാഷിങ്ടണില്‍ പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati