Published on Fri, 02/04/2011 - 20:20 ( 42 weeks 4 days ago)

ഈജിപ്തിലേത് ഇസ്‌ലാമിക ഉയിര്‍ത്തെഴുന്നേല്‍പ് -ഖാംനഇ
തെഹ്‌റാന്‍: ഈജിപ്തില്‍ നടക്കുന്നത് ഇസ്‌ലാമിക ഉയിര്‍ത്തെഴുന്നേല്‍പാണെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. 1979ലെ ഇറാന്‍ വിപ്ലവത്തിന് സമാനമായ ജനമുന്നേറ്റമാണ് ഈജിപ്തില്‍ നടക്കുന്നതെന്നും തെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 'ഈജിപ്തിലും തുനീഷ്യയിലും മറ്റും നടക്കുന്നത് ഇറാനില്‍ നടന്നതിന്റെ മാതൃകയാണ്. അതിന് വ്യത്യസ്ഥ അര്‍ഥവും സാഹചര്യവും ഉണ്ടെന്നേയുള്ളൂ' -ഖാംനഇ തുടര്‍ന്നു. ഈജിപ്തിലെ പ്രക്ഷോഭത്തെ ഇറാനിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെതിരെ പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 02/24/2011 - 

പ്രക്ഷോഭം യു.എസിലേക്കും പടരും -നെജാദ്
തെഹ്‌റാന്‍: പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിന്റെ അലകള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷമാകുന്ന സമയം വിദൂരമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ്.
ജനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അമേരിക്കയും യൂറോപ്പും കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. അമേരിക്കന്‍ പിന്തുണയുള്ള മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരിലാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍. 1979ല്‍ ഇറാനില്‍ യു.എസ് പിന്തുണയുള്ള രാജഭരണകൂടത്തെ കടപുഴക്കിയ വിപ്ലവമാണ് ഈ പ്രക്ഷോഭകാരികള്‍ മാതൃകയായി കാണുന്നതെന്നും നെജാദ് പറഞ്ഞു. പ്രക്ഷോഭങ്ങള്‍ അറബ് മേഖലയെ മാത്രമല്ല, യൂറോപ്പിനേയും അമേരിക്കയേയും ഏഷ്യന്‍ രാഷ്ട്രങ്ങളെയും മൊത്തമായി വിഴുങ്ങാനാണ് സാധ്യതയെന്നും നെജാദ് പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/22/2011

വിയന: സമാധാനപരമായ ആണവോര്‍ജ പദ്ധതി ഇറാന്റെ അവകാശമാണെന്നും അതിന്റെ പേരില്‍ ഇറാനെ ഭീഷണിപ്പെടുത്താന്‍ ഏതാനും രാഷ്ട്രങ്ങള്‍ നടത്തുന്ന നീക്കം അപഹാസ്യമാണെന്നും ക്യൂബയും വെനിസ്വേലയും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി. ആണവായുധങ്ങള്‍ വികസിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തുവരുന്ന സമ്പന്ന രാഷ്ട്രങ്ങളുടെ ക്ലബാണ് ഇറാനെതിരെ കണ്ണുരുട്ടുന്നതെന്ന് ക്യൂബന്‍ പ്രതിനിധി ജുവാന്‍ കാര്‍ലോസ് കുറ്റപ്പെടുത്തി. ഈ ക്ലബ് വികസ്വര രാജ്യങ്ങളുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കെതിരെയും അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയെ ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു വെനിസ്വേലന്‍ പ്രതിനിധി അലിസി ജീസസ് ഉയര്‍ത്തിയ വിമര്‍ശം.
വന്‍തോതില്‍ ആണവായുധം സംഭരിച്ച ഇസ്രായേല്‍ മേഖലക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതായി സിറിയ കുറ്റപ്പെടുത്തി. എന്നാല്‍, ഇസ്രായേലി നീക്കങ്ങള്‍ക്ക് ഒറ്റപ്പെട്ട ഇറാന്റെ സമാധാനപരമായ പദ്ധതിയെ ഭീഷണിയായി മുദ്രകുത്താനാണ് അമേരിക്കന്‍ സഖ്യത്തിന്റെ ശ്രമമെന്ന് സിറിയ കുറ്റപ്പെടുത്തി.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 10/03/2011

ഫലസ്തീന്‍: പരിഹാരം നെജാദിന്‍െറ പക്കലുണ്ട്
തെഹ്റാന്‍: ഫലസ്തീന്‍ പ്രശ്നത്തില്‍ തന്‍െറ പക്കല്‍ വളരെ ലഘുവായ പരിഹാരമുണ്ടെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ്. എല്ലാവരും സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുന്നതോടെ മേഖലയിലെ പ്രശ്നങ്ങള്‍ ക്കെല്ലാം അറുതി വരുമെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം തെഹ്റാനില്‍ നടന്ന ഫലസ്തീനെക്കുറിച്ചുള്ള  ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഫലസ്തീനിലേക്ക് സുരക്ഷിതത്വവും ജോലിയുമെല്ലാം വാഗ്ദാനം ചെയ്ത് കുറെ പാവങ്ങളെ കൊണ്ടുവരുകയായിരുന്നു. പിന്നീടവര്‍ ഫലസ്തീനികളെ അഭയാര്‍ഥികളാക്കുകയാണുണ്ടായത്. അതിനാല്‍ ഫലസ്തീനികള്‍ അവരുടെ ഭവനങ്ങളില്‍ കഴിയട്ടെ; പുറത്തു നിന്ന് വന്നവര്‍ അവരുടെ ഭവനങ്ങളിലേക്ക് പോവുകയും വേണം -നെജാദ് പറഞ്ഞു.   
ഫലസ്തീനെ രണ്ടായി ഭാഗിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരത്തിന് സമ്മതിക്കില്ളെന്ന് സമ്മേളനത്തില്‍ ആയത്തുല്ല അലി ഖാംനഈയും പ്രസ്താവിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 10/12/201

ന്യൂയോര്‍ക്:  യു.എസിലെ വാള്‍സ്ട്രീറ്റില്‍  നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ  പറഞ്ഞു. അമേരിക്കയുടെ അഴിമതിയില്‍ നിര്‍മിക്കപ്പെട്ട അടിത്തറ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളില്‍ ഉണ്ടായതുപോലുളള പ്രക്ഷോഭങ്ങളാണ് വരുംദിവസങ്ങളില്‍ അരങ്ങേറുക. അറബ് ഏകാധിപതികളുടെ സ്ഥിതിയാവും അമേരിക്കയിലും ഉണ്ടാകുക. അതിനാല്‍, പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കും. സര്‍ക്കാരിന് പ്രക്ഷോഭം അടിച്ചമര്‍ത്താം പക്ഷേ, പിഴുതെറിയാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറ് കെര്‍മാന്‍ഷാ പട്ടണത്തില്‍ നടക്കുന്ന റാലിക്കിടെയാണ് ഖാംനഈയുടെ പരാമര്‍ശം.  കഴിഞ്ഞ മാസമാണ് ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ചത്. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati