Published on Thu, 12/15/2011
ന്യൂയോര്‍ക്: 2011ലെ മികച്ച വ്യക്തിയായി അമേരിക്കയിലെ ടൈം വാരിക പ്രതിഷേധിക്കുന്ന പ്രക്ഷോഭകാരിയെ തെരഞ്ഞെടുത്തു. ലോകത്തുടനീളം ഈ വര്‍ഷം ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ തെരുവിലിറങ്ങിയ പ്രതിഷേധ പ്രക്ഷോഭകര്‍ക്കുള്ള അംഗീകാരമായാണ് വാരിക ‘ദി പ്രൊട്ടസ്റ്റര്‍’ എന്ന ശീര്‍ഷകത്തില്‍ പ്രതിഷേധകന്‍െറ ചിത്രവുമായി പുതിയ ലക്കം പുറത്തിറക്കിയത്. ഓരോ വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച സ്വാധീനമുളവാക്കിയ വ്യക്തികളെയാണ് ടൈം വാരിക വര്‍ഷാവസാനം മികച്ച വ്യക്തിയായി തെരഞ്ഞെടുത്തുവരാറുള്ളത്. ടൈം ലേഖകന്‍ കൂര്‍ദ് ആന്‍ഡേഴ്സണ്‍ തയാറാക്കിയ കവര്‍ സ്റ്റോറിയില്‍ തുനീഷ്യന്‍ വിപ്ളവത്തിന് തുടക്കം കുറിച്ച വഴിവാണിഭക്കാരന്‍െറ മരണവും ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിലെ പ്രക്ഷോഭവും ഇന്ത്യയില്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ തുടക്കമിട്ട പ്രക്ഷോഭങ്ങളും ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ നൂതന മാധ്യമങ്ങളും പ്രത്യേക പരാമര്‍ശം നേടി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati