Published on Fri, 12/16/2011 മനാമ: ബഹ്ററൈന്‍ തലസ്ഥാനമായ മനാമയില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്നാരോപിച്ച് പ്രശസ്ത ബ്ലോഗ് എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സൈനബ് അല്‍ ഖൌജയെ പോലീസ് അറസ്റു ചെയ്തു. ഇവരോടൊപ്പം മറ്റൊരു വനിതാപ്രവര്‍ത്തകയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനാമയിലെ പ്രധാന റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച നൂറുകണക്കിനു പ്രക്ഷോഭകരെ പിരിട്ടുവിടാനായി പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസ് നടപടിക്കിടെയും റോഡില്‍ കുത്തിയിരുന്ന ഖൌജയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, ഖൌജയുടെ അറസ്റ്റിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തു മാസമായി ബഹ്റൈന്‍ ഭരണകൂടത്തിനെതിരെ ഷിയാ മുസ്ലിം വിഭാഗം പ്രക്ഷോഭം നടത്തിവരികയാണ്. സുന്നി ഭരണകൂടത്തില്‍ നിന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് പ്രക്ഷോഭം. ഷിയ വിഭാഗത്തെ അവഗണിക്കുന്നു എന്നാണ് പൊതുവെയുള്ള പരാതി. രാജ്യത്തെ 70 ശതമാനം ജനങ്ങളും ഷിയ വിഭാഗത്തില്‍പ്പെട്ടവരാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati