Published on Thu, 12/15/2011 

ഒടുവില്‍ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങും ഡോ. രങ്കരാജനും ഡോ. അഹ്ലുവാലിയയും പ്രണബ് മുഖര്‍ജിയും പ്രതീക്ഷിച്ചതുപോലെയും അവകാശപ്പെട്ടതുപോലെയുമല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നതുപോലെയുമല്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തുമെന്ന് വീമ്പിളക്കിയവരുടെയെല്ലാം അവകാശവാദങ്ങളെ തള്ളിക്കളയുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് 2011 ഡിസംബര്‍ 12ലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെയോ ആരോഗ്യത്തെയോ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നില്ല ഇതെല്ലാം. മറിച്ച്, സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ സംബന്ധിക്കുന്നവയായിരുന്നു ഈ വാര്‍ത്തകള്‍.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിന്‍െറ രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. 2011 ഒക്ടോബറില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തിലേതിനെ അപേക്ഷിച്ച് വ്യവസായികോല്‍പാദനം 5.1 ശതമാനം കുറഞ്ഞിരിക്കുകയാണ്.
2009 ജൂണിനുശേഷം ഇതാദ്യത്തെ അനുഭവമാണ്. അന്ന് തുടര്‍ച്ചയായി ഏഴുമാസത്തോളം വ്യവസായിക വളര്‍ച്ച നിഷേധ രൂപത്തിലായിരുന്നു. ആഗോള ധനകാര്യ, സാമ്പത്തിക അലിഞ്ഞുപോക്കിന്‍െറ കാലഘട്ടവുംകൂടിയായിരുന്നു അത്. ഇതാവര്‍ത്തിക്കുമെന്ന ഭയപ്പാടിലാണ് അധികാര കേന്ദ്രങ്ങള്‍. പുറത്തുവരുന്ന ലക്ഷണങ്ങള്‍ ഒട്ടുംതന്നെ ആശാവഹമല്ല. നിര്‍മാണ, ഖനന മേഖലകളും ഉല്‍പാദന വീഴ്ചയാണ് അഭിമുഖീകരിക്കുന്നത്. ഫാക്ടറി ഉല്‍പാദന മേഖലയിലെ തകര്‍ച്ച ആറുശതമാനമാണെങ്കില്‍ ഖനന മേഖലയിലേത് 7.2 ശതമാനമാണ്. ഇതിനേക്കാളേറെ നാടകീയവും അവിശ്വസനീയവുമായ തകര്‍ച്ചയാണ് മൂലധന ഉല്‍പന്ന നിര്‍മാണ മേഖല രേഖപ്പെടുത്തിയിരിക്കുന്നത്- 25 ശതമാനത്തിലേറെ. സെപ്റ്റംബറില്‍ തുടക്കമിട്ട 6.5 ശതമാന നിരക്കിലുള്ള ഈ തകര്‍ച്ച ഒക്ടോബറിലും തുടരുകയായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ജി.ഡി.പി വളര്‍ച്ചയില്‍ പ്രതീക്ഷവെച്ചുപുലര്‍ത്തിവന്നിരുന്ന ന്യൂദല്‍ഹിയിലെയും മുംബൈയിലെയും നയരൂപവത്കരണ വിദഗ്ധരുടെ മുന്നില്‍ ഈ സാഹചര്യങ്ങള്‍ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണിപ്പോള്‍. അവരെല്ലാം പ്രകടമാക്കിയിരുന്ന ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരിക്കുന്നു.
കേന്ദ്ര എക്സൈസ് നികുതി പിരിവില്‍ നവംബറില്‍ 6.5 ശതമാനം ഇടിവാണ് മുന്‍ വര്‍ഷത്തിലേതിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം ഈയിടെ പുറത്തിറക്കിയ ഇടക്കാല വിശകലന രേഖയില്‍ പ്രകടമാക്കിയതുപോലെ, സമ്പദ്വ്യവസ്ഥ ആഗോള മാന്ദ്യത്തിന്‍െറ കെടുതിയില്‍നിന്നും കരകയറിയതിനുശേഷം അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന പ്രതീക്ഷയും തകര്‍ന്നിരിക്കുന്നു. വിവിധ വികസന മേഖലകളില്‍നിന്നു ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് പുതുതായി വികസന പദ്ധതികള്‍ തുടങ്ങാനോ  നിലവിലുള്ളവയുടെ ശേഷി ഉയര്‍ത്താനോ ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു എന്നാണ്. സാമ്പത്തിക വളര്‍ച്ച നിരക്ക് 7.5 ശതമാനമോ, 7.3 ശതമാനമെങ്കിലുമോ ആക്കി നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ, മൂലധന നിക്ഷേപ മേഖലകളിലെ തകര്‍ച്ചയോടെ വെറുമൊരു ദിവാസ്വപ്നമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വിനയായിരിക്കുന്നതെന്ന അധികാരി വര്‍ഗത്തിന്‍െറ വാദഗതിയില്‍ പറയത്തക്ക അടിസ്ഥാനമൊന്നുമില്ല. അമേരിക്കയുടെ ധനകാര്യ പ്രതിസന്ധിയും യൂറോപ്യന്‍ മേഖലയുടെ കടബാധ്യതാ പ്രതിസന്ധിയും ഒരു പരിധിവരെ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍, ഈ ഘടകങ്ങള്‍ 2008-09ലേതുപോലെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ പ്രതിസന്ധിക്കുള്ള പഴി ഏറ്റെടുക്കേണ്ടത് ഏറിയകൂറും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാണ്. ഇതിന് നിദാനമായി ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച മാത്രം ഉദാഹരണമായെടുത്താല്‍ മതിയാകും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യവും മറ്റു ചില കറന്‍സികളുടെ മൂല്യവും തമ്മില്‍ 2011ല്‍ മാത്രം ഉണ്ടായ ബന്ധം പരിശോധിച്ചാല്‍ വ്യക്തമാകും. യു.എസ് ഡോളറും രൂപയും തമ്മില്‍ 14.5 ശതമാനം മൂല്യത്തകര്‍ച്ചയുണ്ടായപ്പോള്‍ യൂറോയും രൂപയും തമ്മില്‍ 15.5 ശതമാനവും ബ്രിട്ടീഷ് പൗണ്ടും രൂപയും തമ്മില്‍ 14.4 ശതമാനവും ജാപ്പനീസ് യെന്നും രൂപയും തമ്മില്‍ 19 ശതമാനവും ആസ്ട്രേലിയന്‍ ഡോളറും രൂപയും തമ്മില്‍ 14.2 ശതമാനവും സ്വിസ് ഫ്രാങ്കും രൂപയും തമ്മില്‍ 16 ശതമാനവുമാണ് മൂല്യത്തകര്‍ച്ച നേരിട്ടതെന്ന് കാണുന്നു. രൂപയുടെ മൂല്യശോഷണം എങ്ങനെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി എന്നതിന് മറ്റു രാജ്യങ്ങളെ പഴിപറഞ്ഞിട്ടു കാര്യമില്ല. 2011 ഡിസംബര്‍ 13ന് ഒരു ഡോളറിന് 53.24 രൂപവരെയായി വിനിമയമൂല്യം ചെന്നെത്തിയത് നിസ്സാരമല്ല.
രൂപയുടെ വിലത്തകര്‍ച്ച വിദേശ വ്യാപാരമേഖലയെ ഗുരുതരമായി ബാധിക്കും. കയറ്റുമതി താഴോട്ട് പോകുമ്പോള്‍, ഇറക്കുമതിയുടെ ഗതി സ്ഥിരമായി മേലോട്ടുതന്നെയാണ്. തന്മൂലം കയറ്റുമതിവരുമാനം കുറയുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യും. അതേസമയം, പെട്രോളിയം പോലുള്ളവയുടെ ഇറക്കുമതി ഒഴിവാക്കാനും കഴിയില്ല. സ്വാഭാവികമായും വിദേശ വ്യാപാരകമ്മി ഉയരാതിരിക്കില്ല. ഈ പ്രതിഭാസം സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ അല്ല പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാണല്ളോ. രോഗാതുരമായൊരു സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആര്‍ക്കും വേണ്ടാത്ത ഒന്നായി രൂപപ്പെടുകയും ചെയ്യുന്നു. അതേഅവസരത്തില്‍, ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് മിച്ചംകാശ് കൈവശമുണ്ടെങ്കില്‍ അത് നാട്ടിലേക്കയക്കാന്‍ പറ്റിയ അവസരമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നിരുന്നാല്‍ തന്നെയും തീര്‍ത്തും അപ്രതീക്ഷിതമല്ളെങ്കിലും തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ കറന്‍സിയായ രൂപയെ ആര്‍ക്കും വേണ്ടാത്തൊരു വസ്തുവായി മാറ്റിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. എല്ലാ അര്‍ഥത്തിലും ഒരപ്രിയസത്യം. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്‍റിലൂടെ വിദേശ വ്യാപാര കമ്മി പരമാവധി കുറക്കുകവഴി രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനാകും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.പി.എ ഭരണകൂടത്തിനുണ്ടെങ്കില്‍ മാത്രം. രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്ന മറ്റൊരു ഘടകംകൂടി. കേന്ദ്ര ഭരണകൂടവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും  വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കുണ്ടായ ഇടിവാണ് ഇതിനുള്ള മുഖ്യകാരണമെന്നാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും സ്വര്‍ണത്തിന്‍െറ ഇറക്കുമതിക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടികളെടുക്കാത്ത സര്‍ക്കാര്‍ സമീപനം മാറ്റാതെ തരമില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു എന്നത് രൂപയുടെ മൂല്യക്കുറവിന്‍െറ പ്രതിഫലനമാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്.   
സ്വര്‍ണത്തിനു പുറമെ വിലവര്‍ധന നേരിടേണ്ടിവന്നിരിക്കുന്ന മറ്റുചില ഉല്‍പന്നങ്ങള്‍ റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോവേവ് അവന്‍, സെല്‍ഫോണ്‍ തുടങ്ങിയവയാണ്. നിരവധി ഒൗഷധങ്ങളുടെയും വിലനിലവാരം ഉയരും. ഒരു ഡോളറിന് 55 രൂപവരെ വിനിമയ മൂല്യമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്ക വിപണിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് ഏഷ്യയിലെ ഏറ്റവും കരുത്തേറിയ കറന്‍സി എന്ന് വാഴ്ത്തപ്പെട്ടിരുന്ന രൂപക്കാണ് ഇന്നിപ്പോള്‍ ആവശ്യക്കാരില്ലാത്തൊരു സ്ഥിതി വിശേഷമുണ്ടായിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഇന്ത്യന്‍ ജനത നേരിടുന്നൊരു ഗതികേട്, രാജ്യാന്തര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ തുടരുന്നു എന്നതാണ്. ഈ ഗതികേടിന് നിദാനം രൂപയുടെ വില ഇടിവുമാണ്.
ചുരുക്കത്തില്‍, പ്രശ്നങ്ങളുടെ നടുക്കയത്തില്‍ അകപ്പെട്ടിരിക്കുന്ന ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാറിന് ഇവക്ക് പരിഹാരമെന്ന നിലയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിയാതെയും വന്നിരിക്കുന്നു. ഒരു ഉദാഹരണമെടുക്കുക. ഉല്‍പാദന വര്‍ധനക്ക് ഒരുതരത്തിലും സഹായകമല്ലാത്തൊരു തീരുമാനമെടുക്കുകയും സഖ്യകക്ഷികളുടെയും ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍ എന്നിവ അടങ്ങുന്ന പ്രതിപക്ഷത്തിന്‍െറയും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിക്കുകയും ചെയ്തൊരു തീരുമാനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ എഫ്.ഡി.ഐ (പ്രത്യക്ഷ വിദേശ നിക്ഷേപം) ക്ക് 51 ശതമാനം പ്രവേശാനുമതി നല്‍കാനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നയമാണ് സ്വയം വിഴുങ്ങേണ്ടിവന്നതെന്നോര്‍ക്കുക. ഇതിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടംനല്‍കുന്ന തീരുമാനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്നത്. തുടരത്തുടരെ പണപ്പെരുപ്പ പ്രതിരോധത്തിനെന്ന പേരില്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു. ഇതിലൂടെ പണപ്പെരുപ്പം തടയാന്‍ കഴിയുന്നില്ളെന്നു മാത്രമല്ല, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ഈ നയത്തില്‍ ഇനിയെങ്കിലും മാറ്റംവരുത്താതെ തരമില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ ആകാം. പക്ഷേ, അവ നടപ്പാക്കുന്നതിനു മുമ്പ് ദേശീയതലത്തില്‍ സമവായമുണ്ടായേ തീരൂ. യു.പി.എ ഭരണനേതൃത്വം മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വളഞ്ഞ വഴിയിലൂടെ ലക്ഷ്യംനേടാന്‍ പരിശ്രമിച്ചതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള വിവേകവും യുക്തിബോധവും ഡോ. മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കുമുണ്ടാകുമെന്ന് കരുതാന്‍ കഴിയുമോ? കാത്തിരുന്നു കാണുകതന്നെ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 12/16/2011

ന്യൂദല്‍ഹി: ഫലസ്തീന് സമ്പൂര്‍ണ രാഷ്ട്രപദവി നല്‍കണമെന്ന ആവശ്യം ആഗോളതലത്തില്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് ദല്‍ഹിയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി ദുരിതജീവിതം നയിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടാന്‍ ലോകസമൂഹം വൈകിയാണെങ്കിലും തയാറായിരിക്കുകയാണ്. യു.എന്‍ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക നേരില്‍കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.  അടുത്തിടെ, ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ആ ജനത ഇന്ത്യയോട് പുലര്‍ത്തുന്ന താല്‍പര്യം ഒരിക്കല്‍കൂടി ബോധ്യപ്പെടുകയും ചെയ്തുവെന്ന് അഹമ്മദ് വിശദീകരിച്ചു.
കിഴക്കന്‍ ജറൂസലേം കേന്ദ്രമായുള്ള ഫലസ്തീന്‍ രാഷ്ട്രംതന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.1975ല്‍ ആദ്യമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച അറബിതര രാജ്യംകൂടിയായ ഇന്ത്യ ആ ജനതയുടെ പോരാട്ടങ്ങളോട് എന്നും നിറഞ്ഞ അനുഭാവം പ്രകടിപ്പിച്ചതായും അഹമ്മദ് ചൂണ്ടിക്കാട്ടി. മേഖലയില്‍ സമാധാന സാഹചര്യം ഒരുക്കി സമ്പൂര്‍ണ ഫലസ്തീന്‍ രാഷ്ട്രപദവി നേടുന്നതിനായിരിക്കണം ശ്രമം. ഇസ്രായേലുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.
സാധ്യമായ എല്ലാ നിലക്കും ഫലസ്തീന്‍ പ്രദേശങ്ങളില്‍ വികസന സഹായം ഉറപ്പുവരുത്താനും ഇന്ത്യ നീക്കം നടത്തുമെന്ന് മന്ത്രി അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ അറബ് അംബാസഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 06/10/2011 -ട്രിപളി: കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ താഴെയിറക്കാന്‍ സായുധ കലാപം നടത്തിവരുന്ന ലിബിയന്‍ പ്രക്ഷോഭകര്‍ക്ക് 100 കോടി ഡോളറിന്റെ സഹായം നല്‍കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. അടുത്ത നാലു മാസക്കാലത്തേക്ക് 300 കോടി ഡോളര്‍  ആവശ്യമാണെന്ന് പ്രക്ഷോഭകര്‍ രൂപം നല്‍കിയ ഭരണമാറ്റ കൗണ്‍സില്‍ അറിയിച്ചിരുന്നു. അതിനിടെ ലിബിയയില്‍ ഭരണം നടത്താന്‍ നിയമസാധുതയുള്ള വേദിയായ ഭരണമാറ്റ കൗണ്‍സിലിന് അമേരിക്കയും അംഗീകാരം പ്രഖ്യാപിച്ചു. ആസ്‌ട്രേലിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിന് അംഗീകാരം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി ംെംംദേവിന്റെ ദൂതന്‍ മിഖായേല്‍ മാര്‍ഗലേവ് ലിബിയന്‍ അധികൃതരുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ബെന്‍ഗാസിയല്‍ അറിയിച്ചു. ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാധ്യസ്ഥ നീക്കം ആരംഭിച്ച ഇദ്ദേഹം ബെന്‍ഗാസിയില്‍ പ്രക്ഷോഭകരുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഭാഷണം നടത്തിയിരുന്നു.

ലിബിയക്ക് 30 ലക്ഷം ഡോളര്‍ ഇന്ത്യന്‍ സഹായം

ന്യൂയോര്‍ക്: യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന ലിബിയക്ക് ഇന്ത്യ 30 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
ഇതില്‍ പത്തു ലക്ഷം ഡോളര്‍ യു.എന്‍ മുഖേനയാണ് നല്‍കുക. ബാക്കി 20 ലക്ഷം ഡോളര്‍ ബെന്‍ഗാസിയിലും ട്രിപളിയിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കുമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പറഞ്ഞു. യു.എന്നിനുള്ള സംഖ്യ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 10/01/2011

യുനൈറ്റഡ് നാഷന്‍സ്: സ്വതന്ത്ര രാഷ്ട്രമായി ഫലസ്തീനെ അംഗീകരിക്കാന്‍ ലഭിച്ച അപേക്ഷയില്‍ ഐക്യരാഷ്ട്രസഭയുടെ അംഗത്വാനുമതി സമിതി ചര്‍ച്ച ആരംഭിച്ചു. ഫലസ്തീന്‍െറ അംഗത്വത്തിന് പൂര്‍ണ പിന്തുണ ഉണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.മഹ്മൂദ് അബ്ബാസ് കഴിഞ്ഞയാഴ്ചയാണ് യു.എന്‍ അംഗത്വത്തിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 11/18/2011 

മോസ്കോ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി.
സിറിയയിലെ എല്ലാ കക്ഷികളും അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പര്യടനത്തില്‍ അദ്ദേഹം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനംചെയ്തു.
സിറിയന്‍ പ്രതിസന്ധിയുടെ കാരണം സര്‍ക്കാറില്‍ മാത്രം കെട്ടിവെക്കാനാകില്ല.
അയല്‍രാജ്യങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്കുവേണ്ടി എത്തുന്ന ആയുധങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശമന്ത്രി ലാപ്റോവ് വിലയിരുത്തി. അക്രമം ഉപേക്ഷിക്കാന്‍ അറബ്ലീഗ് പ്രതിപക്ഷ ഗ്രൂപ്പുകളിലും സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ ഇടപെടലുകള്‍ അവസാനിപ്പിക്കണം -ബശ്ശാര്‍

കഴിഞ്ഞദിവസം, ബശ്ശാറിന്‍െറ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സൈനിക നടപടിയില്‍  40 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറബ് ലീഗിന്‍െറ പ്രതികരണം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 11/21/2011

ഫലസ്തീന് യു.എന്‍ അംഗത്വം നല്‍കാത്തത് അനീതി -മന്ത്രി  ഇ. അഹമ്മദ്
റാമല്ല: ഫലസ്തീന് യു.എന്‍ അംഗത്വം നല്‍കാതിരിക്കുന്നതിന് യാതൊരു നീതീകരണവുമില്ളെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയില്‍ ചര്‍ച്ച നടത്തവെയാണ് അദ്ദേഹം യു.എന്‍ അംഗത്വത്തിനുള്ള രാജ്യത്തിന്‍െറ പിന്തുണ അറിയിച്ചത്.ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ  കൂട്ടായ്മയായ ‘ഇബ്സ’ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.
ഫലസ്തീന് യു.എന്‍ അംഗത്വം ലഭിക്കണമെന്നാണ് ‘ഇബ്സ’ ആഗ്രഹിക്കുന്നത്. അതിനായി യു.എന്നുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അഹമ്മദ് പറഞ്ഞു.
 ബ്രസീല്‍ അംബാസഡര്‍ പൗളോ കോര്‍ഡിയറോ ഡി അന്‍ട്രേഡ് പിന്‍േറ, ദക്ഷിണാഫ്രിക്കന്‍ വിദേശ സഹമന്ത്രി മാരിയസ് ഫ്രാന്‍സ്മാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റാമല്ലയില്‍ വിവിധോദ്ദേശ്യ സ്പോര്‍ട്സ് കോംപ്ളക്സ് ഉദ്ഘാടനത്തിനും ഗസ്സയിലെ അഭയാര്‍ഥികള്‍ക്ക് സഹായധനം നല്‍കുന്നതിനും വേണ്ടിയാണ് ഇബ്സ പ്രതിനിധികള്‍ ഫലസ്തീനിലെത്തിയത്.
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യം ഇസ്രായേല്‍ അവഗണിക്കരുതെന്നും ഇ. അഹമ്മദ് ആവശ്യപ്പെട്ടു.
യുനെസ്കോയില്‍  അംഗത്വം നേടാന്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചതായി ഫലസ്തീന്‍നേതൃത്വം ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുനെസ്കോ; ഫലസ്തീന്‍ അംഗത്വത്തിനെതിരെ കാനഡയും


പാരിസ്: ഫലസ്തീന് അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച്    അമേരിക്കക്ക് പിന്നാലെ  കാനഡയും യുനെസ്കോക്ക് നല്‍കാറുള്ള ധനസഹായം നിര്‍ത്തലാക്കി. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയാണ്  യുനെസ്കോ . പാരിസില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇസ്രായേലിന്‍്റെയും അമേരിക്കയുടെയും എതിര്‍പ്പ് അവഗണിച്ച് യുനെസ്കോ ഫലസ്തീന് അംഗത്വം നല്‍കിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനമല്ല യുനെസ്കോ ലക്ഷ്യമിടുന്നതെന്ന് കാനഡയുടെ വിദേശമന്ത്രി ജോണ്‍ ബയേര്‍ഡ് കുറ്റപ്പെടുത്തി.
യുനെസ്കോയുടെ തീരുമാനം അപക്വവും ഖേദകരവുമാണെന്നാണ ് യു.എസ പറഞ്ഞത്. ഈ മാസം നല്‍കാന്‍ തീരുമാനിച്ചിരുന്ന ആറു കോടി ഡോളര്‍ യുനെസ്കോയ്ക്കു കൈമാറില്ളെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍്റ് വക്താവ് വിക്ടോറിയ ന്യൂലന്‍ഡ്  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യുനെസ്കോ യോഗത്തില്‍ 193 അംഗങ്ങളില്‍ 107 രാജ്യങ്ങളും ഫലസ്തീന്‍്റെ അംഗ്വത്തിന് അനൂകൂലമായി വോട്ട്ചെയ്തപ്പോള്‍ ഇസ്രായേലും അമേരിക്കയും അംഗത്വത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. 14 രാഷ്ട്രങ്ങള്‍ എതിര്‍ത്തപ്പോള്‍ 52 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യു.എന്നില്‍ പൂര്‍ണാംഗത്വത്തിനായി കഴിഞ്ഞ മാസം അപേക്ഷിച്ച ഫലസ്തീന്‍ അധികൃതരുടെ വിജയമായിട്ടാണ് യുനെസ്കോ അംഗത്വം വിലയിരുത്തപ്പെടുന്നത്.
രക്ഷാസമിതിയുടെ പരിഗണനയിലുള്ള ഫലസ്തീന്‍്റെ അപേക്ഷ അമേരിക്ക വീറ്റോ അധികാരത്തിലൂടെ തള്ളിക്കളയുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, 107 രാജ്യങ്ങള്‍ ഇപ്പോള്‍ നല്‍കിയ പിന്തുണ പൊതു സഭയില്‍ അപേക്ഷ പരിഗണനക്ക് വന്നാല്‍ അംഗത്വം ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗത്വത്തെ എതിര്‍ത്തപ്പോള്‍ ബ്രിട്ടന്‍ വോട്ടെടുപ്പില്‍ നിന്ന്  വിട്ടുനിന്നു. എന്നാല്‍, ഫ്രാന്‍സ് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത് .
ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഫലസ്തീന്‍്റെ യുനെ്സകോ അംഗത്വത്തെ സ്വാഗതം ചെയ്തു. യുനെസ്കോ എന്ന സങ്കല്‍പത്തെ തന്നെ തകര്‍ത്തുകളയുന്നതാണ് ഫലസ്തീന്‍്റെ അംഗത്വമെന്നാണ്  ഇസ്രായേല്‍ പ്രതിനിധി നംറൂദ് ബര്‍കന്‍ പ്രസ്താവിച്ചത്
.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati