Published on Fri, 12/16/2011 

ഡമസ്കസ്: സിറിയക്കെതിരെ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്ന പാശ്ചാത്യ ശക്തികള്‍ പ്രമേയത്തെ സ്വാഗതം ചെയ്തു. സിവിലിയന്മാര്‍ക്കു നേരെ നടത്തുന്ന അതിരുവിട്ട അതിക്രമങ്ങള്‍ക്ക് ശക്തമായി അപലപിക്കുന്നതാണ് പ്രമേയം.അക്രമം ആരു നടത്തിയാലും ശിക്ഷ നല്‍കണമെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ക്കുമേലും ഉപരോധത്തിന് പ്രമേയത്തില്‍ ആഹ്വാനമില്ല. അധികൃതരും പ്രതിപക്ഷവും നടത്തുന്ന അക്രമങ്ങളെ ഒരുപോലെ അപലപിക്കുന്ന പ്രമേയം ആയുധ ഉപരോധവും ആവശ്യപ്പെടുന്നില്ല. സിറിയക്കെതിരെ നടപടിയെടുക്കാന്‍ രക്ഷാസമിതിക്കുമേല്‍ പാശ്ചാത്യര്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ റഷ്യയും ചൈനയും അത് വിറ്റോ ചെയ്തിരുന്നു.
ഒമ്പതുമാസമായി തുടരുന്ന അക്രമങ്ങളില്‍ 5000ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വിദൂരമല്ളെന്നും രക്ഷാസമിതി ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിറിയയിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ളതിനാല്‍ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല.
അതിനിടെ, ഹുംസില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡമസ്കസിലുടനീളം രണ്ടുലക്ഷത്തോളം പേര്‍ റാലി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സിറിയയിലെ കാനഡക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കാനഡ വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ വാഷിങ്ടണും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരായുധരായ സിവിലിയന്മാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട 74 കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 06/10/2011 -ട്രിപളി: കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ താഴെയിറക്കാന്‍ സായുധ കലാപം നടത്തിവരുന്ന ലിബിയന്‍ പ്രക്ഷോഭകര്‍ക്ക് 100 കോടി ഡോളറിന്റെ സഹായം നല്‍കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. അടുത്ത നാലു മാസക്കാലത്തേക്ക് 300 കോടി ഡോളര്‍  ആവശ്യമാണെന്ന് പ്രക്ഷോഭകര്‍ രൂപം നല്‍കിയ ഭരണമാറ്റ കൗണ്‍സില്‍ അറിയിച്ചിരുന്നു. അതിനിടെ ലിബിയയില്‍ ഭരണം നടത്താന്‍ നിയമസാധുതയുള്ള വേദിയായ ഭരണമാറ്റ കൗണ്‍സിലിന് അമേരിക്കയും അംഗീകാരം പ്രഖ്യാപിച്ചു. ആസ്‌ട്രേലിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിന് അംഗീകാരം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി ംെംംദേവിന്റെ ദൂതന്‍ മിഖായേല്‍ മാര്‍ഗലേവ് ലിബിയന്‍ അധികൃതരുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ബെന്‍ഗാസിയല്‍ അറിയിച്ചു. ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാധ്യസ്ഥ നീക്കം ആരംഭിച്ച ഇദ്ദേഹം ബെന്‍ഗാസിയില്‍ പ്രക്ഷോഭകരുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഭാഷണം നടത്തിയിരുന്നു.

ലിബിയക്ക് 30 ലക്ഷം ഡോളര്‍ ഇന്ത്യന്‍ സഹായം

ന്യൂയോര്‍ക്: യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന ലിബിയക്ക് ഇന്ത്യ 30 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
ഇതില്‍ പത്തു ലക്ഷം ഡോളര്‍ യു.എന്‍ മുഖേനയാണ് നല്‍കുക. ബാക്കി 20 ലക്ഷം ഡോളര്‍ ബെന്‍ഗാസിയിലും ട്രിപളിയിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കുമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പറഞ്ഞു. യു.എന്നിനുള്ള സംഖ്യ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി ഫ്രാന്‍സിന്റെ ആയുധവര്‍ഷം

ലിബിയന്‍ പ്രക്ഷോഭകര്‍ക്കായി  ഫ്രാന്‍സിന്റെ ആയുധവര്‍ഷം
ട്രിപളി: ലിബിയയിലെ സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയെന്ന് ഫ്രാന്‍സ് സമ്മതിച്ചതോടെ പ്രക്ഷോഭകരുടെ കൈകളിലേക്ക് മറ്റുരാജ്യങ്ങള്‍ വഴിയെത്തിയ ആധങ്ങളെക്കുറിച്ച് ആഫ്രിക്കന്‍ യൂനിയനില്‍ ആശങ്കയുയരുന്നു.  ലിബിയയില്‍ ഫ്രാന്‍സ് ആയുധവര്‍ഷം നടത്തിയതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാണെന്ന ആശങ്ക ആഫ്രിക്കന്‍ യൂനിയന്‍ കമീഷണര്‍ ജീന്‍ പിന്‍ഗ് പ്രകടിപ്പിച്ചു.
പ്രക്ഷോഭകര്‍ക്ക് ലഭിച്ചിട്ടുള്ള ആയുധങ്ങള്‍ അല്‍ഖാഇദയുടെ കൈകളിലെത്തുമോയെന്ന സന്ദേഹവും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. ആയുധങ്ങള്‍ അനധികൃതമായി വര്‍ഷിക്കപ്പെട്ടത് തീവ്രവാദസംഘടനയുടെ കൈകളിലെത്തിച്ചേരുമെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് നല്‍കിയ ആയുധങ്ങളില്‍ മെഷീന്‍ ഗണ്‍, റോക്കറ്റുകള്‍, ഗ്രനേഡുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍  ഉള്‍പ്പെടുന്നതായാണ് വിവരം. മുമ്പ് വാര്‍ത്താ ഏജന്‍സികളും 'ലേ ഫിഗാറോ' എന്ന പത്രവും ഫ്രാന്‍സ് ലിബിയയില്‍ ആയുധവര്‍ഷം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിബിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ തുനീഷ്യക്കിടയിലുള്ള നാഫ്യൂസ മലനിരകളിലാണ് ആയുധവര്‍ഷം നടന്നത്. ലിബിയയിലെ പ്രക്ഷോഭകര്‍ക്കുമേല്‍ ഖദ്ദാഫി അനുകൂലികള്‍ മേല്‍ക്കോയ്മ നേടുമെന്നുറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ ഭക്ഷണവും വസ്ത്രങ്ങളൂം മരുന്നും മറ്റും വിതരണം ചെയ്തതെന്ന് ഫ്രഞ്ച്‌സേനാ വൃത്തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് സ്വയംരക്ഷക്കായാണ് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ നാറ്റോ സഖ്യസൈന്യം ആക്രമണം ആരംഭിച്ചത്. ഖദ്ദാഫിക്കെതിരായ ജനങ്ങളുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ലിബിയന്‍ ജനതയെ വിട്ടുകൊടുക്കേണ്ടതില്ലെന്ന് യു.എന്‍ പ്രമേയം പാസാക്കിയതിനെ തുടര്‍ന്നായിരുന്നു നാറ്റോ ഫസൈന്യത്തിന്റെ ഇടപെടല്‍.

ഫ്രാന്‍സിന്റെ ആയുധവര്‍ഷം യു.എന്‍ പ്രമേയങ്ങള്‍ക്കെതിര്: റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി 1970 ല്‍ യു.എന്‍ സുരക്ഷാ സമിതി സമവായത്തിലൂടെ കൈക്കൊണ്ട പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരു ദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭകര്‍ക്ക് സ്വയം രക്ഷക്കായാണ് തങ്ങള്‍ ആയുധം നല്‍കിയതെന്ന് വ്യാഴാഴ്ച അവര്‍  വ്യക്തമാക്കി.

ഫ്രാന്‍സിന്റെ ആയുധ വര്‍ഷത്തിെനതിെര റഷ്യ

മോസ്‌കോ: ലിബിയയില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയ ഫ്രാന്‍സിന്റെ നടപടി   1970ല്‍ യു.എന്‍ സുരക്ഷാ സമിതി  സമവായത്തിലൂടെ കൈക്കൊണ്ട  പ്രമേയങ്ങള്‍ക്കെതിരെയുള്ള ശക്തമായ  ലംഘനമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. . ഫ്രഞ്ച് വിദേശമന്ത്രിയായ അലൈന്‍ ജൂപ്പ മോസ്‌കോയിലെത്തുന്നതിന്റെ  ഒരുദിവസം മുമ്പാണ് സെര്‍ജി ലെവ്‌റോവിന്റെ പ്രസ്താവന. നാറ്റോ സഖ്യസൈന്യം ലിബിയയില്‍ നടത്തിയ ആക്രമണത്തിന് ആയുധവര്‍ഷം നടത്തിയതായി  ബുധനാഴ്ച  ഫ്രാന്‍സ് സമ്മതിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati