Published on Sun, 01/08/2012 

വാഷിങ്ടണ്‍: ഈജിപ്തിലെ പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണനേതൃത്വം തയാറെടുക്കുന്നു. ഈജിപ്തിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മുസ്ലിം ബ്രദര്‍ഹുഡിന് അംഗീകാരം നല്‍കാനും അവരുമായി സംഭാഷണങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനെ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറകിന്‍െറ ഏകാധിപത്യ വാഴ്ചക്കായിരുന്നു നേരത്തേ അമേരിക്കയുടെ പിന്തുണ.
ഈജിപ്തിലെ ഏക രാഷ്ട്രീയ മേല്‍ക്കോയ്മയായി വളര്‍ന്ന ബ്രദര്‍ഹുഡുമായി സംഭാഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന്  ഞായറാഴ്ച കാര്‍ണെഗി എന്‍ഡോവ്മെന്‍റിലെ മധ്യപൗരസ്ത്യ വിഭാഗം മേധാവി മറീന ഒട്ടാവേ വ്യക്തമാക്കി.
‘ബ്രദര്‍ഹുഡ് ഇസ്ലാമിക കക്ഷിയാണെന്നും അവരുടെ തീവ്രവാദ ബന്ധം ഈജിപ്തിന് ഭീഷണിയാണെന്നുമുള്ള മുബാറകിന്‍െറ നിലപാടാണ് ബുഷ് ഭരണകൂടം കണ്ണുമടച്ച് സ്വീകരിച്ചത്. 2005ലെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് 20 ശതമാനം വോട്ടുകള്‍ നേടിയതോടെ ഈജിപ്തില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് ബുഷ് മൗനം ദീക്ഷിക്കാനും തുടങ്ങി’ -ഒട്ടാവേ ചൂണ്ടിക്കാട്ടി. മാധ്യസ്ഥ്യര്‍വഴി ബ്രദര്‍ഹുഡുമായി ബന്ധപ്പെടാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക തുടക്കംകുറിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.  മനുഷ്യാവകാശങ്ങള്‍ മാനിക്കാമെന്ന് ബ്രദര്‍ഹുഡ് മാധ്യസ്ഥ്യരെ അറിയിച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati



 
 
സാമ്രാജ്യത്വത്തിനെതിരെയുള്ള തങ്ങളുടെ കുരിശുയുദ്ധത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്ന ജനശക്തി മുസ്‌ലിം സമൂഹമാണെന്ന് സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍. അമേരിക്കന്‍ പ്രതിഷ്ഠിത ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങളിലെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും ജനകീയ സമരങ്ങളുടെയും ശക്തിസ്രോതസ്സ് അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്ന തിരിച്ചറിവാണ്, ധീരോദാത്തമായ ഈ മുസ്‌ലിം പോരാട്ട പ്രസ്ഥാനങ്ങളോട് കൈകോര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷങ്ങള്‍ ഉദ്യുക്തരായത്.
 
ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ അതിക്രൂരമായ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മുന്നേറിയ ഈജിപ്തിലെ ഏറ്റവും പ്രബല ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിലുള്ള അനിഷേധ്യ പങ്ക് തിരിച്ചറിഞ്ഞ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞതെന്തെന്നോ? ''മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം'' (ദേശാഭിമാനി 14.2.2011).
 
''കഴിഞ്ഞ 10 വര്‍ഷമായി സാമ്രാജ്യത്വത്തിനെതിരെ ആത്മാര്‍ഥതയോടെ ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. ഇസ്‌ലാമിക സമൂഹമുണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് അമേരിക്കന്‍ ആധിപത്യം എന്നോ യാഥാര്‍ഥ്യമാകുമായിരുന്നു.'' പ്രശസ്ത മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസിന്റെ നിരീക്ഷണമാണിത്.
 
എന്നാല്‍, സോഷ്യലിസ്റ്റ് ചേരി മാത്രമല്ല, ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ബദ്ധവൈരികളായി അരങ്ങ് തകര്‍ക്കുന്ന പാശ്ചാത്യ മുതലാളിത്ത ചേരിയും അവരുടെ നിവൃത്തികേട് മൂലം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതമായ കാഴ്ചയാണ് അഭിനവലോകം കണ്ടുകൊണ്ടിരിക്കുന്നത്.
 
''മുസ്‌ലിം സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നതുപോലുള്ള, ഇത്രമാത്രം വിഷവും വിദ്വേഷവും നിരന്തരവും അനിയന്ത്രിതവും നടുക്കമുളവാക്കുന്നതുമായ ഫാഷിസ്റ്റ് പദപ്രയോഗങ്ങളും സാങ്കല്‍പികവും അതിശയോക്തിപരവുമായ അധിക പ്രസംഗങ്ങളും എനിക്കൊരിക്കലും അറിയില്ലായിരുന്നു'' (ദി ഹിന്ദു 30.5.2004). ബ്രിട്ടനിലെ ഏറ്റവും ആദരണീയരായ മനുഷ്യാവകാശ അഭിഭാഷകരിലൊരാളായ ശാരെത് പെയിഴ്‌സിന്റെ മുകളിലുദ്ധരിച്ച വാക്കുകള്‍ സാമ്രാജ്യത്വം മുസ്‌ലിം സമൂഹത്തിന് നേരെ വെച്ചുപുലര്‍ത്തുന്ന വിദ്വേഷാധിക്യത്തിന്റെ പാരമ്യമാണ് വിളിച്ചോതുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഇസ്‌ലാമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ തന്നോട് പറഞ്ഞുവെന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറുടെ വെളിപ്പെടുത്തല്‍ (പഴിക്കേണ്ടത് മുസ്‌ലിംകളെ മാത്രമോ?- കുല്‍ദീപ് നയാര്‍, മാധ്യമം 24.7.2007) പാശ്ചാത്യ മനസ്സ് എന്തുമാത്രം മുസ്‌ലിം വിദ്വേഷ ജഡിലമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
 
ലോകഗതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍  തങ്ങളുടെ പാദസേവകരായി പ്രതിഷ്ഠിക്കപ്പെട്ട ഏകാധിപതികളെ മലര്‍ത്തിയടിച്ച് ഇസ്‌ലാമിസ്റ്റുകളുടെ സജീവ പങ്കാളിത്തത്തിലുള്ള ജനകീയ സമരങ്ങള്‍ വിജയപതാക നാട്ടിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അധിനിവേശ ശക്തികളെ കിടിലം കൊള്ളിക്കുകയാണ്. രാജ്യത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് സൗഹൃദത്തിന്റെയും അനുനയത്തിന്റെയും മാര്‍ഗം പിന്തുടരാതെ തങ്ങള്‍ക്കിനി നിലനില്‍പില്ലെന്ന് ബന്ധപ്പെട്ടവര്‍ ഹൃദയമിടിപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു.
 
''അക്രമ മാര്‍ഗം കൈവെടിഞ്ഞ് ഏത് ഇസ്‌ലാമിക സംഘടനകളുമായും ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പിശാചുക്കളായി ചിത്രീകരിച്ച് അറബ് ഭരണകര്‍ത്താക്കള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു''മുള്ള ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ജൂപ്പെയുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും ഇതൊന്നിച്ച് വായിക്കാവുന്നതാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


November 28th, 2011


എസ്സേയ്‌സ് / ടി.കെ മുഹമ്മദ് ഹാരിസ്


‘അറബ് വസന്തം എന്ന പേരില്‍ അറബ് ലോകത്ത് ആഞ്ഞുവീശിയ ജനകീയ പ്രക്ഷോഭ കൊടുങ്കാറ്റില്‍ ടുണീഷ്യ, ഈജിപ്ത് ലിബിയ എന്നീ രാജ്യങ്ങളില്‍ ഏകാധിപത്യ വാഴ്ച്ചക്കറുതി വരികയും ജനാധിപത്യ പ്രക്രിയ സമാരംഭിക്കുകയും ചെയ്തിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ടുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍നഹ്ദ (നവോത്ഥാനം) എന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഈജിപ്തിലും മുസ്ലിം ബ്രദര്‍ഹുഡ് എന്ന മതമൗലിക കക്ഷി നേട്ടം കൊയ്യുമെന്നാണ് നിരീക്ഷക മതം. ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ അവരെ സന്തോഷിപ്പിക്കുകയും മതേതര ജനാധിപത്യവാദികളില്‍ ഉതികണ്ഠ ജനിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.
എന്നാല്‍ അറബ് വസന്തം ഇസ്ലാമിസത്തിന് രൂപപരിണാമം വരുത്തിയിരിക്കുന്നുവെന്ന വാദം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘പോസ്റ്റ് ഇസ്ലാം’ എന്നൊരു പ്രയോഗം ഇപ്പോള്‍ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. സിവിക് ഇസ്ലാമിസം എന്നും ഇത് വിശേഷിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയതോടെ ഇസ്ലാമിസം പോസ്റ്റ് ഇസ്ലാമിസത്തിലേക്ക്് പരിണമിച്ചിരിക്കുന്നുവെന്നാണ് വാദം.
ജനുവരിയില്‍ ടുണീഷ്യന്‍ തെരുവുകളില്‍ ‘മുല്ലപ്പൂ വിപ്ലവം’ അരങ്ങേറിയത് ഒരു നേതാവോ, രാഷ്ട്രീയ പാര്‍ട്ടിയോ, മതസംഘടനകളോ, ഒരു പ്രത്യയശാസ്ത്രമോ നേതൃത്വം കൊടുത്തുകൊണ്ടല്ല. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ റസന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ ഈ വിപ്ലവം മറ്റു അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രചോദനമായി. ബഹ്‌റൈനിലും യമനിലും ലിബിയയിലും സിറിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഈജിപ്തിലേയും ലിബിയയിലേയും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലം പതിക്കുകയും അവിടങ്ങളില്‍ ജനാധിപത്യ പ്രക്രിയ ആരംഭിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരികയും ചെയ്യുന്നു.
റാഷിദ് ഗനൂഷി എന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികന്‍ നേതൃത്വം നല്കുന്ന അല്‍ നഹ്ദ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി ടുണീഷ്യയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു.സെയ്‌നുല്‍ ആബിദിന്റെ ഭരണത്തില്‍ കീഴില്‍ നിരോധിക്കപ്പെട്ട സംഘടനയായിരുന്നു അല്‍നഹ്ദ. ഗനൂഷി 20 വര്‍ഷം പ്രവാസിയായി വിദേശത്തായിരുന്നു. വിപ്ലവത്തിനു ശേഷമാണ് അദ്ദേഹം ടുണീഷ്യയില്‍ മടങ്ങിയെത്തിയത്. 2006ലെ ഫലസ്തീന്‍ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയത്തിന് ശേഷം അറബ് ലോകത്തെ ആദ്യത്തെ ഇസ്ലാമിസ്റ്റ് തെരെഞ്ഞെടുപ്പു വിജയമാണ് ടുണീഷ്യയിലേത്. അല്‍നഹ്ദ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിന് ‘പുതിയൊരു മാതൃക’യെന്നാണ് ഞങ്ങളൊരു ആധുനിക ജനാധിപത്യ കക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു.
സാമുഹ്യ രംഗത്ത് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ടുണീഷ്യ കൈവരിച്ച പുരോഗതിയെ ഇസ്ലാമിസ്റ്റ് പാര്‍ട്ടി പിറകോട്ട് നയിക്കാമോയെന്നാണ് മതേതരവാദികള്‍ ഭയപ്പെടുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കുകയും സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന്ന് അവകാശം നല്‍കുകയും വിവാഹ പ്രായപരിധി ഉയര്‍ത്തുകയും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യ പൗരവകാശം നല്കുകയും ചെയ്തിരുന്നു ടുണീഷ്യയിലെ മുന്‍ സര്‍ക്കാരുകള്‍. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരികയും സമൂഹത്തില്‍ സ്ത്രീകളുടെ നില ഭദ്രമാക്കുകയും ചെയ്തിരുന്നു. സാര്‍വത്രിക വിദ്യഭ്യാസം നടപ്പിലാക്കി സാക്ഷരതാ നിലവാരം ഉയര്‍ത്തി കൊണ്ടുവന്നു. ദേശീയ ബജറ്റിന്റെ 30 ശതമാനം വിദ്യഭ്യാസത്തിന് നീക്കിവെച്ച്‌കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ നില കൊണ്ടു ടുണീഷ്യ.
മധ്യധരണ്യാഴി തീരത്തെ ഒരു ചെറിയ ആഫ്രിക്കന്‍ അറബ് മുസ്ലിം രാജ്യമായ ടുണീഷ്യയുടെ നീണ്ടകാലത്തെ മതേതര പാരമ്പര്യം സുവിഭിതമാണ്. കൂടാതെ ഒരു ശക്തമായ പൗരസമൂഹത്തിന്റെ സാന്നിധ്യവും മതവിശ്വാസത്തോടുളള ഭൂരിപക്ഷത്തിന്റേയും ഉദാസീന മനോഭാവവും സ്ത്രീകളുടെ ഉയര്‍ന്ന സാമൂഹ്യ പദവിയും ടുണീഷ്യയിലെ മറ്റെല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നു.
ഈ നേട്ടങ്ങളൊക്കെ ഒറ്റയടിക്കല്ലെങ്കിലും ക്രമേണ ഇല്ലാതാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുമോ എന്നാണ് മതേതരവാദികള്‍ ആശങ്കപ്പെടുന്നത്. ടുണീഷ്യന്‍ ജനത നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കാനാണ് ഇസ്ലാമിസ്റ്റുകള്‍ തുനിയുന്നതെങ്കില്‍ അവരോടു ഒരു തരത്തിലുമുള്ള ദയാ ദാക്ഷണ്യവും കാട്ടുകയില്ല എന്നാണ് പ്രൊഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) യുടെ ചെയര്‍മാന്‍ നജീബ് ചെബ്ബി മുന്നറിയിപ്പ് നല്കിയത്. ജനങ്ങളെ സ്വാധീനിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് ടുണീഷ്യന്‍ ജനതയെ എക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് പി.ഡി.പി സെക്രട്ടറി ജനറല്‍ മായ് ജ്രിബിയും അഭിപ്രായപ്പെട്ടു.
എന്നാല്‍, മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെയും മതേതര വാദികളുടേയും ഭയാശങ്കകള്‍ അസ്ഥാനത്താണെന്നാണ് ഗനൂഷി പറയുന്നത്. അല്‍നഹ്ദയെക്കുറിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടൂറിസത്തിന്ന് ഹാനികരമാകും വിധം മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ലെന്നും ശിരോവസ്ത്രം എന്ന ബാഹ്യവും പ്രകടവുമായ മതചിഹ്നം അടിച്ചേല്പ്പിക്കുകയില്ലെന്നും അല്‍നഹ്ദയുടെ കാര്യ പരിപാടിയില്‍ ഇവയെന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിന്ന് തങ്ങള്‍ എതിരാണെന്നതിനോടൊപ്പം മതേതരത്വത്തിന്റെയോ ആധുനികതയുടെയോ പേരില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്ന് തങ്ങള്‍ എതിരാണ് എന്നും ഗനൂഷി അല്‍നഹ്ദയുടെ നയം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ മാത്രകയിലുളള സാമൂഹിക സാമ്പത്തിക വ്യവസ്ഥയായിരിക്കും ടുണീഷ്യയില്‍ നടപ്പിലാക്കുക. തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇവയൊക്കെയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.
ഒരു സംഭാഷണത്തില്‍ തുര്‍ക്കിയുടെ ഇസ്ലാമിസ്റ്റ് ഭരണകക്ഷിയായ എ.കെ.പി (ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പമെന്റ് പാര്‍ട്ടി) യുടെ നയങ്ങളാണ് തന്റെ കക്ഷിയുടെ നയങ്ങള്‍ക്ക് സാദൃശ്യമുളളത് എന്ന് ഗനൂഷി വ്യകതമാക്കിയിരുന്നു. സംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായും തുര്‍ക്കിയുടെ അനുഭവങ്ങളുമായാണ് ടുണീഷ്യന്‍ സാഹചര്യങ്ങള്‍ അടുത്തു നില്‍ക്കുന്നത്. അതിനാല്‍ അല്‍നഹ്ദ എന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തെ മറ്റേതെങ്കിലും രാജ്യത്തെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ യോജിക്കുക തുര്‍ക്കിയിലെ എ.കെ.പിയുമായിട്ടായിരിക്കാം. അല്ലാതെ ഇറാനുമായോ താലിബാനുമായോ സാദൃശ്യം കാണുന്നതില്‍ അര്‍ത്ഥമില്ല. തന്റെ ഗ്രന്ഥങ്ങളും ലേഖനങ്ങളും ടര്‍ക്കിഷ് ഭാഷയിലേക്ക് വ്യാപകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.പിയുടെ നയരൂപീകരണത്തില്‍ ഇതേറെ സഹായിച്ചിട്ടുണ്ടാകുമെന്നും ഗനൂഷി അവകാശപ്പെടുന്നു.

തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പരീക്ഷണവും ഗനൂഷിയുടേയും മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില നേതാക്കളുടേയും പ്രസ്താവനളും കണക്കിലെടുത്ത് കൊണ്ടാണ് ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കാണ് അറബ് വസന്താനന്തര കാലത്തെ അറബ് രാഷ്ട്രീയം നീങ്ങുന്നതെന്ന് ചില രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
‘അറബ് ലോക’ത്തെ വിവിധ രാഷ്ട്രങ്ങളെ സാമാന്യവത്കരിക്കുന്നത് അബദ്ധമാണെന്നതുപോലെ അതിലും വലിയ അബദ്ധമായിരിക്കും ഏതെങ്കിലും അറബ് രാജ്യത്തെ തുര്‍ക്കിയുമായി സാദൃശ്യപ്പെടുത്താന്‍ തുനിയുന്നത്. ടുണീഷ്യയില്‍ തെരെഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷി ഏറ്റവും വലിയ ഒറ്റ കക്ഷിയായതും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രതീക്ഷിക്കുന്ന വിജയവും കൊണ്ട് മാത്രം ഇസ്ലാമിസ്റ്റ് കക്ഷി ഭരിക്കുന്ന തുര്‍ക്കിയുമായി അവയ്ക്ക് സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.
തുര്‍ക്കിയില്‍ എ.കെ.പി. നടപ്പിലാക്കുന്ന ഇസ്ലാമിസ്റ്റ് നയങ്ങളും ടുണീഷ്യയിലും ഈജിപ്തിലും അവിടങ്ങളിലെ ഇസ്ലാമിക കക്ഷികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നയങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുകയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി മാതൃകയായിരിക്കും അല്‍നഹ്ദയും മുസ്ലിം ബ്രദര്‍ഹുഡും സ്വീകരിക്കുക എന്ന നിഗമനത്തിലെത്തുന്നത്. എന്നാല്‍ ഒരു കാര്യത്തിലെങ്കിലും തുര്‍ക്കി മേല്‍ പറഞ്ഞ അറബ് രാജ്യങ്ങില്‍ നിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
അറബ് രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്നതിന്റെ ആപത്ത് കുറച്ച് കാണാന്‍ ചിലര്‍ ശ്രമിക്കുന്നതും തുര്‍ക്കിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ്. തുര്‍ക്കിയുടെ സാഹചര്യം തുലോം വ്യത്യസ്ഥമാകേണ്ട കാര്യം ഇവര്‍ കാണുന്നില്ല. തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ അവിടുത്തെ സൈന്യം വഹിച്ച് കൊണ്ടിരിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. അവര്‍ തുര്‍ക്കിയിലെ മതനിരപേക്ഷകരുടെ കാവല്‍ ഭടന്മാരായി നില കൊളളുന്നു. 90 വര്‍ഷത്തെ മതേതര പാരമ്പര്യം തകര്‍ത്തെറിയാന്‍ സൈന്യം ഒരു ഇസ്ലാമിസ്റ്റ് കക്ഷിയേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നത് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുളള വസ്തുതയാണ്.
എ.കെ .പി യുടെ മുന്‍ഗാമിയും തീവ്ര മതമൗലിക സംഘടനയുമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമികവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. അധികാരത്തിന്ന് പിന്നില്‍ എപ്പോഴും ജാഗരൂകരായി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാകും. മുസ്തഫാ കമാല്‍ പാഷ നടപ്പിലാക്കിയ ‘അത്താതുര്‍ക്കിസം’ എന്നു വിളിച്ചു വരുന്ന തത്വങ്ങളില്‍ ഒന്നായ മതനിരപേക്ഷതയ്ക്ക് തുര്‍ക്കിയുടെ പരിവര്‍ത്തനത്തിലും ബോധ നവീകരണങ്ങളിലും ചരിത്രപരമായ പങ്കുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യമതേതരത്വ ആശയങ്ങള്‍ക്കും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും സൈന്യം വളരെയധികം പ്രാധാന്യം കൊടുക്കുന്നു.
ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്
സൈന്യത്തിന്റെ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഇസ്ലാമികവത്ക്കരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. അതേ മൗലികവാദികള്‍ തന്നെയാണ് പേരും കൊടിയും നേതൃത്വവും മാറി എ.കെ.പിയായി രൂപാന്തരം പ്രാപിച്ചത്. തുര്‍ക്കിയില്‍ രാഷ്ട്രീയ കക്ഷിയായി നിലനില്‍ക്കുകയും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണത്തിലേറുകയും ചെയ്യണമെങ്കില്‍ തങ്ങളുടെ മതപ്രോക്തമായ വാശി ഉപേക്ഷിച്ചേ തീരൂവെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.
തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അധീശത്വം വഹിക്കുന്ന സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ട് തുര്‍ക്കിയെ ഇസ്ലാമികവത്കരിക്കാന്‍ സാധ്യമല്ലെന്നു അവര്‍ മനസ്സിലാക്കി. മതനിരപേക്ഷകതയ്ക്കു സൈന്യം കാവല്‍ നില്‍ക്കുന്നതു കൊണ്ട് തങ്ങളുടെ പിന്തിരിപ്പന്‍ മതമൗലിക ആശയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവാതെ വന്നപ്പോള്‍ ‘മൃദുഇസ്ലാമിസം’ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.
അടവുപരമായി എ.കെ.പി തുര്‍ക്കിയില്‍ സ്വീകരിച്ച ‘മൃദു ഇസ്ലാമിസ’ സമീപനമാണ്. ടുണീഷ്യയില്‍ അല്‍അഹ്ദ സ്വീകരിക്കാനുദ്ദേശിക്കുന്നതായി പറയുന്നത്. ടുണീഷ്യയിലെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടാവണം ഇങ്ങിനെയൊരു നിലപാട് അല്‍നഹ്ദ സ്വീകരിക്കുന്നത്. 40 ശതമാനം വോട്ട് അല്‍നഹ്ദക്കു കിട്ടിയപ്പോള്‍ 60 ശതമാനം മതേതര ജനാധിപത്യ കക്ഷികള്‍ക്കാണ് ലഭിച്ചതെന്നോര്‍ക്കണം. ഇസ്ലാമിക മൗലികവാദികളുടെ നീക്കങ്ങളെ ജാഗരൂകരായി വീക്ഷിക്കുന്ന ഒരു പൗരസമൂഹം ഏതായാലും ടുണീഷ്യയിലുണ്ട്.
ചിട്ടയായി സംഘടിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത ഇസ്ലാമിസ്റ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നേടുന്ന വിജയം ഇസ്ലമിസത്തിന്റെ വിജയമായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. അറബു രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് പോസ്റ്റ് ഇസ്ലാമിസം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലത്തിലേക്ക് ഇസ്ലാമിസ്റ്റുകളുടെ പ്രത്യയ ശാസ്ത്രത്തെ പുനര്‍നിര്‍വ്വചിക്കേണ്ടി വരുന്നത്. ഇത് ഇസ്ലാമിസത്തിന്റെ പരാജയം തന്നെയാണ്.
http://www.doolnews.com/islamism-to-post-islamism-arab-springt-k-mohamad-haris-232.html

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


December 7th, 2011
Email this page

എസ്സേയ്‌സ് /മുസ്തഫ പി.എറയ്ക്കല്‍

mustafa-p-erakkalകൈ­റോ­യി­ലെ ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും സ­മ­ര­കേ­ന്ദ്ര­മാ­കു­ന്ന­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ കാ­ഴ്­ച­യാ­ണ് ക­ഴി­ഞ്ഞ വാ­രം ലോ­കം ക­ണ്ട­ത്. പ്രക്ഷോ­ഭാ­ന­ന്തരം ആദ്യമായി നട­ക്കുന്ന പാര്‍ല­മെന്റ് തിര­ഞ്ഞെ­ടു­പ്പിന്റെ ഒന്നാം ഘട്ട­ത്തില്‍ ഈജി­പ്ഷ്യന്‍ ജനത ആവേ­ശ­പൂര്‍വം വോട്ട് രേഖ­പ്പെ­ടു­ത്തുന്ന കാഴ്ചയും സമാ­ന്ത­ര­മായി കണ്ടു. മുസ്ലിം ബ്രദര്‍ഹുഡ്മേല്‍ക്കൈ നേടു­മെ­ന്നാണ് വില­യി­രു­ത്തല്‍. ഈ സാഹ­ച­ര്യ­ത്തില്‍ പുതിയ സംഭ­വ­വി­കാ­സ­ങ്ങളെ അല്‍പ്പം കൂടി അടുത്ത് വിശ­ക­ലനം ചെയ്യേ­ണ്ട­തു­ണ്ട്.
ഈ­ജി­പ്­തില്‍ ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സ്ഥാ­ന­ഭ്ര­ഷ്­ട­നാ­ക്കി­യ ജ­ന­കീ­യ പോ­രാ­ട്ട­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്ന ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും ജ­ന­നി­ബി­ഡ­മാ­കു­ന്ന­ത് നേ­ടി­യെ­ടു­ത്ത മാ­റ്റ­ത്തി­ന്റെ അര്‍­ഥ­വും അ­ന്ത­സ­ത്ത­യും അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­ത് ത­ട­യാന്‍ വേ­ണ്ടി­യാ­ണ്. വി­പ്ല­വ­ങ്ങള്‍ പാ­ഴാ­ക്കാന്‍ അ­തി­ന്റെ കൂ­ടെ നി­ന്നു പോ­ലും സാ­മ്രാ­ജ്യ­ത്വം ക­രു­ക്കള്‍ നീ­ക്കു­മെ­ന്ന പാഠ­മാ­ണ് ഈ­ജി­പ്­തു­കാര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­യു­ന്ന­ത്.
ഈ­ജി­പ്­തി­ന്റെ അ­ധി­നി­വേ­ശവി­രു­ദ്ധ പോ­രാ­ട്ട­ങ്ങ­ളി­ലെ­ല്ലാം ഇ­ത്ത­രം ച­തി­കള്‍ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നാല്‍ ച­രി­ത്ര­ബോ­ധ­മു­ള്ള പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് സം­ഭ­വ­ത്തി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ഗ­തി മ­ന­സ്സി­ലാ­ക്കാന്‍ പ്ര­യാ­സ­മു­ണ്ടാ­കി­ല്ല. സ­ത്യ­ത്തില്‍ ഇ­ത് ഈ­ജി­പ്­തി­ന്റെ മാ­ത്രം ദു­ര­വ­സ്ഥ­യ­ല്ല. എ­വി­ടെ­യൊ­ക്കെ മ­നു­ഷ്യര്‍ സ്വ­യം നിര്‍­ണ­യ­ത്തി­നാ­യി പൊ­രു­തി­യി­ട്ടു­ണ്ടോ അ­വി­ടെ­യൊ­ക്കെ അ­ധി­കാ­ര­വര്‍­ഗം ആ പോ­രാ­ട്ട­ത്തി­ന്റെ ഗു­ണ­ഫ­ലം ക­വര്‍­ന്നെ­ടു­ത്ത് പു­തു­രൂ­പ­ത്തി­ലു­ള്ള അ­ധീ­ശ­ത്വം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്.
ടു­ണീ­ഷ്യ­യില്‍ നി­ന്ന് തു­ട­ങ്ങി­യ പ്ര­ക്ഷോ­ഭ­ക്കൊ­ടു­ങ്കാ­റ്റ് ഈ­ജി­പ­തി­ലേ­ക്ക് പ­ടര്‍­ന്ന­പ്പോള്‍ അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള­വര്‍ ആ­ദ്യം ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സം­ര­ക്ഷി­ക്കാ­നാ­ണ് തു­നി­ഞ്ഞ­ത്. അ­തില്‍ ഇ­സ്‌­റാ­ഈ­ലി­ന്റെ താ­ത്­പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­നാ­യി നി­ല­കൊ­ള്ളു­ന്നു­വെ­ന്ന് മേ­നി ന­ടി­ക്കു­ന്ന അ­മേ­രി­ക്ക ഈ നി­ല­പാ­ട് കൈ­ക്കൊ­ള്ളു­ന്ന­തി­നെ­തി­രെ ലോ­ക­ത്താ­ക­മാ­നം പ്ര­തി­ഷേ­ധ­മു­യര്‍­ന്നു. സ­ഖ്യ­ക­ക്ഷി­ക­ളാ­യ ബ്രി­ട്ട­നും ഫ്രാന്‍­സും വ­രെ പ്ര­ത്യ­ക്ഷ­ത്തില്‍ പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ പി­ന്തു­ണ­ച്ചു.
പ്ര­ക്ഷോ­ഭം ല­ക്ഷ്യം ക­ണ്ടേ അ­ട­ങ്ങൂ എ­ന്ന് ഉ­റ­പ്പാ­യ­പ്പോള്‍ അ­മേ­രി­ക്ക­യും നി­ല­പാ­ട് മാ­റ്റി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് ‘ഉ­പ­ദേ­ശം’ നല്‍­കാന്‍ പ്ര­തി­നി­ധി സം­ഘ­ത്തെ അ­യ­ച്ചു­കൊ­ണ്ടാ­ണ് അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ നി­റം മാ­റ്റം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. ആ ഉ­പ­ദേ­ശ­ത്തി­ന്റെ ഫ­ല­മാ­ണ് ഇ­പ്പോള്‍ ഈ­ജി­പ്­ത് അ­നു­ഭ­വി­ക്കു­ന്ന­ത്. അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന്റെ ആ­ശ­യ­ക്കു­ഴ­പ്പം ത­ര­ണം ചെ­യ്യാന്‍ സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ മേല്‍­നോ­ട്ട­ത്തി­ലു­ള്ള സി­വി­ലി­യന്‍ ഭ­ര­ണം എ­ന്ന തീര്‍പ്പ് അ­വ­രു­ടെ­താ­യി­രു­ന്നു.
സു­പ്രീം കൗണ്‍­സില്‍ ഓ­ഫ് ആം­ഡ് ഫോ­ഴ്‌­സസി­ന്റെ ക­ര­ങ്ങ­ളി­ലേ­ക്ക് അ­ധി­കാ­രം വ­ഴു­തി­മാ­റു­ന്ന­താ­ണ് പി­ന്നെ ക­ണ്ട­ത്. മാര്‍­ഷല്‍ തന്‍­ത്വാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സു­പ്രീം കൗണ്‍­സില്‍ ഇ­ട­ക്കാ­ല സി­വി­ലി­യന്‍ സര്‍­ക്കാ­റി­നെ സ­ഹാ­യി­ക്കു­ന്ന­തി­ന് പ­ക­രം ഭ­രി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. മാ­സ­ങ്ങള്‍ പി­ന്നി­ട്ട­പ്പോ­ഴും യ­ഥാര്‍­ഥ അ­ധി­കാ­രം കൈ­മാ­റാന്‍ സൈ­നി­ക നേ­തൃ­ത്വം ത­യ്യാ­റാ­യി­ല്ല.
മു­ബാ­റ­ക് പോ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ ഭ­ര­ണം അ­ങ്ങ­നെ സാ­ധ്യ­­മാ­യി. ഇ­സ്സാം ശ­റ­ഫ് വെ­റും പാ­വ പ്ര­ധാ­ന­­മ­ന്ത്രി­യാ­യി അ­ധഃ­പ­തി­ച്ചു. എ­ല്ലാ നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങ­ളും സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ­താ­യി­രു­ന്നു. അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള വന്‍­ശ­ക്തി­ക­ളു­മാ­യി ആ­ലോ­ചി­ച്ചാ­ണ് സൈ­ന്യം ക­രു­ക്കള്‍ നീ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ത്. ര­ണ്ട് മാ­സ­ത്തി­ന­കം പു­തി­യ ഭ­ര­ണ­ഘ­ട­ന­ക്ക് രൂ­പം നല്‍­കു­മെ­ന്നും പു­തി­യ പ്ര­സി­ഡന്റി­നെ തി­ര­ഞ്ഞെ­ടു­ക്കു­മെ­ന്നു­മു­ള്ള സൈ­ന്യ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം കാ­റ്റില്‍ പ­റ­ന്നു. 2013ലേ പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ക­യു­ള്ളൂ­വെ­ന്നും അ­തു­വ­രെ ഇ­പ്പോ­ഴു­ള്ള സം­വി­ധാ­നം തു­ട­രു­മെ­ന്നു­മാ­ണ് പു­തി­യ പ്ര­ഖ്യാ­പ­നം.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

എ­ങ്ങ­നെ­യാ­ണ് ജ­ന­ഹി­ത­ത്തെ അ­ട്ടി­മ­റി­ക്കു­ക­യെ­ന്ന­തി­ന്റെ ക്ലാ­സി­ക്കല്‍ ഉ­ദാ­ഹ­ര­ണ­മാ­യി ഈ­ജി­പ്­ത് മാ­റു­മെ­ന്ന് പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഘ­ട്ട­ത്തില്‍ ത­ന്നെ വി­ദ­ഗ്­ധര്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. പ്ര­ക്ഷോ­ഭ­ത്തില്‍ സൈ­നി­ക നേ­തൃ­ത്വ­ത്തില്‍ ചി­ലര്‍ പ­ങ്ക് ­ചേര്‍­ന്ന­പ്പോ­ഴാ­ണ് ഈ സം­ശ­യം പ്ര­ക­ടി­പ്പി­ക്ക­പ്പെ­ട്ട­ത്.
ഈ സം­ശ­യം ശ­രി­വെ­ക്കു­ന്ന­താ­ണ് ക­ഴി­ഞ്ഞ മാ­സം ഒ­ടു­വില്‍ സു­പ്രീം കൗണ്‍­സില്‍ പു­റ­പ്പെ­ടു­വി­ച്ച രേ­ഖ. രാ­ജ്യ­ത്തി­ന്റെ പ­ര­മോ­ന്ന­ത അ­ധി­കാ­രം സൈ­ന്യ­ത്തി­നാ­യി­രി­ക്കു­മെ­ന്ന് രേ­ഖ അ­സ­ന്ദി­ഗ്­ധ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു. സൈ­നി­ക ബ­ജ­റ്റി­ന് സി­വി­ലി­യന്‍ സര്‍­ക്കാ­റി­ന്റെ അ­നു­മ­തി ആ­വ­ശ്യ­മി­ല്ലെ­ന്ന് രേ­ഖ പ­റ­യു­ന്നു. സൈ­നി­ക കോ­ട­തി­യാ­യി­രി­ക്കും രാ­ജ്യ­ത്തെ പ­ര­മോ­ന്ന­ത നീ­തി­ന്യാ­യ യൂ­നി­റ്റ്. വി­ചാ­ര­ണ വേ­ണോ വേ­ണ്ട­യോ എ­ന്ന് ആ­ത്യ­ന്തി­ക­മാ­യി തീ­രു­മാ­നി­ക്കാ­നു­ള്ള അ­ധി­കാ­രം സൈ­നി­ക കോ­ട­തി­യില്‍ നി­ക്ഷി­പ്­ത­മാ­യി­രി­ക്കും.
വി­പ്ല­വ­ത്തെ പി­ന്തുണ­ച്ചു­വെ­ന്ന പ്ര­തീ­തി സൃ­ഷ്­ടി­ച്ച അ­തേ സൈ­നി­ക നേ­തൃ­ത്വം പ്ര­ക്ഷോ­ഭ­ത്തില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന പേ­രില്‍ ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളെ വി­ചാ­ര­ണ ചെ­യ്­ത് ജ­യി­ലി­ല­ട­ച്ചു­വെ­ന്ന­ത് ഇ­തി­നോ­ട് ചേര്‍­ത്ത് മ­ന­സ്സി­ലാ­ക്കേ­­ണ്ട­താ­ണ്.
മാ­ര­ക­മാ­യ പ­ട്ടാ­ള ഭ­ര­ണ­ത്തി­ന്റെ കേ­ളി­കൊ­ട്ടാ­ണ് ഈ രേ­ഖ­യെ­ന്ന തി­രി­ച്ച­റി­വാ­ണ് പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ വീ­ണ്ടും ത­ഹ്‌­രീര്‍ ച­ത്ര­ത്തി­ലും അ­ല­ക്‌­സാ­ന്‍ഡ്രി­യ­യി­ലെ തെ­രു­വു­ക­ളി­ലും എ­ത്തി­ച്ച­ത്.
പുതി­യ സ­മ­ര­ത്തോട് മു­ബാ­റക്ക് ഭ­ര­ണ­ത്തി­ലി­രി­ക്കു­മ്പോള്‍ ഇ­ല്ലാ­തി­രു­ന്ന ക്രൗ­ര്യ­മാ­ണ് സൈ­ന്യം പു­റ­ത്തെ­ടു­ത്ത­ത്. 42­പേ­രെ വ­ക­വ­രു­ത്തി. നാ­ടെ­ങ്ങും ബ­ല­പ്ര­യോ­ഗം. ത­ഹ്‌­രീര്‍ ര­ണ്ട് എ­ന്ന് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട പ്ര­ക്ഷോ­ഭ­ത്തെ ചോ­ര­യില്‍ മു­ക്കി­ക്കൊ­ല്ലാ­നാ­യി­രു­ന്നു ശ്ര­മം. അ­മേ­രി­ക്ക­യില്‍ നി­ന്നും ബ്രി­ട്ട­നില്‍ നി­ന്നും വെ­ടി­ക്കോ­പ്പു­കള്‍ അ­ട­ങ്ങി­യ ക­പ്പ­ലു­കള്‍ സൂ­യ­സ് വ­ഴി വ­രു­ന്ന­ത് പ്ര­ക്ഷോ­ഭ­കാ­രി­ക­ള്‍ ത­ട­ഞ്ഞു­വെ­ന്ന് റി­പ്പോര്‍­ട്ടു­ണ്ട്. എ­ന്നു­വെ­ച്ചാല്‍ സി­വി­ലി­യന്‍ ഭ­ര­ണ­ം സാ­ധ്യ­മാ­ക്ക­ണ­­മെ­ന്ന് പു­റ­മേ പ­റ­യു­ന്ന ഒ­ബാ­മ ഭ­ര­ണ­കൂ­ടം, പ്ര­ക്ഷോ­ഭം അ­ടി­ച്ച­മര്‍­ത്താന്‍ സൈ­ന്യ­ത്തി­ന് ഒ­ത്താ­ശ ചെ­യ്യു­ന്നു­വെ­ന്നു ത­ന്നെ. മ­ഹ­ത്താ­യ മാ­റ്റം സാ­ധ്യ­മാ­കു­ന്നി­ട­ത്തെ­ല്ലാം ഈ മാ­തൃ­ക പ­യ­റ്റു­മെ­ന്നും ഇ­തില്‍ നി­ന്ന് പാഠം പഠി­ക്കാം.
ഒ­ടു­വില്‍ ഇ­സ്സാം ശ­റ­ഫി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള മ­ന്ത്രിസ­ഭ രാ­ജി­ വെ­ച്ചൊ­ഴി­ഞ്ഞു. ഇ­ത് സൈ­നി­ക സു­പ്രീം കൗണ്‍­സി­ലി­നെ സ­മ്മര്‍­ദ­ത്തി­ലാ­ഴ്­ത്തി­. ­ മു­ബാ­റ­ക്ക് ഭ­ര­ണ­കൂ­ട­ത്തി­ലെ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ക­മാല്‍ അല്‍ ഗന്‍­സൗ­രി­യെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി വാ­ഴി­ച്ചു. നേ­ര­ത്തെ പ്ര­ഖ്യാ­പി­ച്ച പ്ര­കാ­രം ആ­ദ്യ ഘ­ട്ട പാര്‍­ലി­മെന്റ് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­മ്പോ­ഴും ത­ഹ്‌­രീര്‍ ശാ­ന്ത­മാ­യി­ട്ടി­ല്ല.
ഈ­ജി­പ്ഷ്യന്‍ ജ­ന­ത ആ­വേ­ശ­ക­ര­മാ­യി തി­ര­ഞ്ഞെ­ടു­പ്പില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന­ത് ഇ­പ്പോ­ഴു­ള്ള വ്യ­വ­സ്ഥ­യോ­ട് രാ­ജി­യാ­കു­ന്ന­തി­ന്റെ തെ­ളി­വ­ല്ല. മ­റി­ച്ച് സ­മ്പൂര്‍­ണ­മാ­യ സി­വി­ലി­യന്‍ ഭ­ര­ണ­ത്തി­നു വേ­ണ്ടി­യാ­ണ് അ­വ­രു­ടെ വോ­ട്ട്. ത­ഹ്‌­രീ­റില്‍ ത­ടി­ച്ചു­കൂ­ടി­യ ആ­യി­ര­ങ്ങള്‍ ത­ന്നെ­യാ­ണ് പോ­ളിം­ഗ് ബൂ­ത്തില്‍ ജ­ന­ങ്ങ­ളെ എ­ത്തി­ക്കാന്‍ രം­ഗ­ത്ത് ഇ­റ­ങ്ങി­യ­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാ­നാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ എ­ന്ന ആ­രോ­പ­ണ­ത്തി­ന് ഇ­തോ­ടെ മു­ന­യൊ­ടി­ഞ്ഞി­രി­ക്കു­ക­യാ­ണ്.
ഒ­ന്നാം ത­ഹ്‌­രീര്‍ പ്ര­ക്ഷോ­ഭ­ത്തില്‍ വ­ള­രെ വൈ­കി മാ­ത്രം പ­ങ്കെ­ടു­ക്കു­ക­യും ഒ­ടു­വില്‍ വി­ജ­യം വ­രി­ച്ച­പ്പോള്‍ മുന്‍ നി­ര­യി­ലേ­ക്ക് നീ­ങ്ങി­നില്‍­ക്കു­ക­യും ചെ­യ്­ത മു­സ്‌­ലിം ബ്ര­ദര്‍­ഹു­ഡ് ര­ണ്ടാം ത­ഹ്‌­രീ­റി­നോ­ട് കൈ­ക്കൊ­ണ്ട സ­മീ­പ­നം പ്ര­ത്യേ­കം വി­ശ­ക­ല­നം ചെ­യ്യേ­ണ്ട­താ­ണ്. വര്‍­ഷ­ങ്ങ­ളാ­യി നി­രോ­ധ­ത്തി­ലൂ­ടെ­യും അ­ടി­ച്ച­മര്‍­ത്ത­ലി­ലൂ­ടെ­യും ക­ട­ന്നു വ­ന്ന ബ്ര­ദര്‍­ഹു­ഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) രാ­ജ്യ­ത്ത് സൃ­ഷ്­ടി­ച്ചെ­ടു­ത്ത കു­റ്റ­മ­റ്റ പാര്‍­ട്ടി സം­വി­ധാ­ന­ത്തി­ന്റെ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി­യു­ടെ ബാ­ന­റില്‍ തി­ര­ഞ്ഞെ­ടു­പ്പ് പോ­രാ­ട്ട­ത്തി­നി­റ­ങ്ങു­മ്പോ­ഴാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ അ­ര­ങ്ങേ­റു­ന്ന­ത്.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

വോ­ട്ടെ­ടു­പ്പി­ന് ഒ­രാ­ഴ്­ച മാ­ത്രം ബാ­ക്കി നില്‍­ക്കെ­യാ­ണ് തെ­രു­വു­കള്‍ വീ­ണ്ടും പ്ര­ക്ഷോ­ഭ­ഭ­രി­ത­മാ­യ­ത്. ത­ങ്ങള്‍ മേല്‍­ക്കൈ നേ­ടു­മെ­ന്നു­റ­പ്പു­ള്ള തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റി വെ­ക്കേ­ണ്ടി വ­രു­മോ­യെ­ന്ന ഒ­റ്റ­ക്കാ­ര­ണ­ത്താല്‍ ബ്ര­ദര്‍­ഹു­ഡ് ഈ പോ­രാ­ട്ട­ത്തെ ത­ള്ളി­പ്പ­റ­ഞ്ഞു. പ്ര­ക്ഷോ­ഭം ഉ­യര്‍­ത്തി­യ മു­ദ്രാ­വാ­ക്യ­ത്തെ­യാ­ണ് അ­തു വ­ഴി ബ്ര­ദര്‍­ഹു­ഡ് അ­വ­മ­തി­ച്ച­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാന്‍ പു­റ­മേ നി­ന്നു­ള്ള­വര്‍ ന­ട­ത്തി­യ ഗൂ­ഢാ­ലോ­ച­ന­യു­ടെ ഫ­ല­മാ­ണ് ര­ണ്ടാം ത­ഹ്‌­രീ­റെ­ന്ന് പ്ര­ച­രി­പ്പി­ക്കാ­നാ­ണ് ഇ­ഖ്‌­വാ­ന്റെ ശ്ര­മം. ഇ­ത് വ­ലി­യ ഇ­ടര്‍­ച്ച­ക­ളി­ലേ­ക്കും ഒ­ത്തുതീര്‍­പ്പി­ലേ­ക്കു­മു­ള­ള വാ­താ­യ­ന­ങ്ങ­ളാ­ണ്. സൈ­ന്യ­ത്തി­ന്റെ മു­ഷ്­കി­ന് മു­മ്പില്‍ കേ­വ­ലം പാര്‍­ലി­മെന്റ­റി സ്വ­പ്‌­ന­ങ്ങ­ളു­ടെ പേ­രില്‍ മു­ട്ടി­ലി­ഴ­യു­ക­യാ­ണ്.
ല­ക്ഷ­ക്ക­ണ­ക്കാ­യ മ­നു­ഷ്യര്‍ തെ­രു­വി­ല­റ­ങ്ങി ജീ­വന്‍ പ­ണ­യം വെ­ച്ച് നേ­ടി­യ സ്വാ­ത­ന്ത്ര്യ­ത്തേ­യും ഭ­ര­ണ­മാ­റ്റ­ത്തേ­യും അ­ട്ടി­മ­റി­ക്കാന്‍ പാ­ശ്ചാ­ത്യര്‍ ത­യ്യാ­റാ­ക്കി­യ പ­ദ്ധ­തി­ക്ക് മു­ന്നില്‍ കീ­ഴ­ട­ങ്ങു­ന്ന ബ്ര­ദര്‍­ഹു­ഡ് ച­രി­ത്ര­പ­ര­മാ­യ ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ലാ­യ്­മ­യാ­ണ് കാ­ണി­ക്കു­ന്ന­ത്. ബ്ര­ദര്‍­ഹു­ഡ് പ­ല­പ്പോ­ഴും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടു­ള്ള പാ­ശ്ചാ­ത്യ പ­ക്ഷ­പാ­തി­ത്വം ത­ന്നെ­യാ­ണ് ഇ­വി­ടെ­യും സം­ഭ­വി­ക്കു­ന്ന­തെ­ന്ന് ആ­ഴ­ത്തില്‍ പ­രി­ശോ­ധി­ച്ചാല്‍ മ­ന­സ്സി­ലാ­കും.
ബ്ര­ദര്‍­ഹു­ഡി­ന്റെ രാ­ഷ്­ട്രീ­യ രൂ­പ­മാ­യ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി ആ­ദ്യ ഘ­ട്ട­ത്തില്‍ 40 ശ­ത­മാ­നം വോ­ട്ട് നേ­ടു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. എ­ന്ന് വെ­ച്ചാല്‍ ചെ­റു ഗ്രൂ­പ്പു­ക­ളു­മാ­യി ചേര്‍­ന്ന് ബ്ര­ദര്‍­ഹു­ഡ് ഭ­രി­ക്കു­മെ­ന്ന് ത­ന്നെ. ഇ­വി­ടെ­യാ­ണ് ഇ­സ്‌ലാ­മി­സ്റ്റു­­കള്‍ എ­ന്ന് സ്വ­യം വി­ശേ­ഷി­പ്പി­ക്കു­ന്ന­വര്‍ അ­വ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്വം നിര്‍­വ­ഹി­ക്കു­മോ­യെ­ന്ന ചോ­ദ്യം ഉ­യ­രു­ന്ന­ത്. സൈ­ന്യ­ത്തി­നെ­തി­രെ ഒ­ര­ക്ഷ­രം മി­ണ്ടാന്‍ അ­വര്‍ ത­യ്യാ­റാ­യി­ട്ടി­ല്ല. മ­റി­ച്ച് പ്ര­ക്ഷോ­ഭ­ത്തി­ന് എ­തി­ര് നി­ന്ന് സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ അ­നു­ഭാ­വം നേ­ടാ­നാ­ണ് അ­വര്‍ ശ്ര­മി­ച്ച­ത്. മു­ബാ­റ­ക്കു­മാ­രില്‍ നി­ന്ന് ഓ­ടി­യ­ക­ന്ന് മു­ബാ­റ­ക്കു­മാ­രില്‍ ത­ന്നെ എ­ത്തി­ച്ചേ­രു­ന്ന ദു­ര­വ­സ്ഥ­യി­ലേ­ക്കാ­ണ് ബ്ര­ദര്‍­ഹു­ഡി­ന്റെ ഇ­തു­വ­രെ­യു­ള്ള സ­മീ­പ­ന­ങ്ങള്‍ വി­രല്‍ ചൂ­ണ്ടു­ന്ന­ത്.
ബ്ര­ദര്‍­ഹു­ഡി­ന്റെ മു­ന്നേ­റ്റം രാ­ഷ്­ട്രീ­യ ഇ­സ്‌­ലാ­മി­ന്റെ കു­തി­പ്പാ­ണെ­ന്ന് ആ­വേ­ശം കൊ­ള്ളു­ക­യും വി­ശ­ക­ല­നം ചെ­യ്­ത് ആ ധാ­ര­ണ ഉ­റ­പ്പി­ക്കാന്‍ സ്വ­യം പാ­ടുപെ­ടു­ക­യും ചെ­യ്യു­ന്ന­വര്‍ ബ്ര­ദര്‍­ഹു­ഡ് ഈ­ജി­പ്­തില്‍ ഇ­പ്പോള്‍ പ്ര­ഖ്യാ­പി­ച്ച ന­യ­സ­മീ­പ­ന­ങ്ങ­ളി­ലേ­ക്ക് ഒ­ന്ന് ക­ണ്ണ­യ­ക്കു­ന്ന­ത് ന­ന്നാ­യി­രി­ക്കും. ഇ­സ്‌­ലാ­മി­ക മൂ­ല്യ­ങ്ങ­ളില്‍ ഒ­ന്ന് പോ­ലും ത­ങ്ങ­ളു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഭ­ര­ണ­കൂ­ടം ന­ട­പ്പാ­ക്കാന്‍ ശ്ര­മി­ക്കി­ല്ലെ­ന്ന് അ­വര്‍ തീര്‍­ത്ത് പ­റ­ഞ്ഞ് ക­ഴി­ഞ്ഞു. മ­ദ്യം പോ­ലും നി­രോ­ധി­ക്കി­ല്ലെ­ന്ന് മാ­ത്ര­മ­ല്ല മ­നു­ഷ്യ­രെ മ­ഹ­ത്താ­യ മൂ­ല്യ­ങ്ങ­ളി­ലേ­ക്ക് ക്ഷ­ണി­ക്കാന്‍ ഒ­രു ന­യ­പ­രി­പാ­ടി­യു­മി­ല്ല.
ഇ­ത് ഈ­ജി­പ്­തി­ലെ മാ­ത്രം കാ­ര്യ­മ­ല്ല. ടു­ണീ­ഷ്യ­യി­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ മു­ന്നി­ലെ­ത്തി­യ അ­ന്ന­ഹ്­ദ­യും ഇ­തേ നി­ല­പാ­ടി­ലാ­ണ്. ബ്ര­ദര്‍­ഹു­ഡി­ന്റെ സ­ഹോ­ദ­ര സം­ഘ­ട­ന­യാ­യ അ­ന്ന­ഹ്­ദ ടു­ണീ­ഷ്യ­യില്‍ മു­ല്ല­പ്പൂ വി­പ്ല­വം ന­ട­ക്കു­മ്പോള്‍ മുന്‍ നി­ര­യി­ലു­ണ്ടാ­യി­രു­ന്നി­ല്ല. ബിന്‍ അ­ലി­യു­ടെ പ­ത­നം ഉ­റ­പ്പാ­യ­പ്പോ­ള്‍ രാ­ജ്യ­ത്ത് പ്ര­ത്യ­ക്ഷ­പ്പെ­ട്ട് നേ­തൃ­സ്ഥാ­ന­ത്തേ­ക്ക് ഉ­യര്‍­ന്ന അ­ന്ന­ഹ്­ദ നേ­താ­വ് റ­ശീ­ദ് ഗ­ന്നൗ­ശി ല­ണ്ട­നി­ലാ­യി­രു­ന്നു. ബ്രി­ട്ടന്‍ അ­ഭ­യം നല്‍­കു­ന്നി­ട­ത്ത് ത­ന്നെ അ­ന്ന­ഹ്­ദ നേ­താ­വി­ന്റെ പ­ക്ഷ­പാ­തി­ത്വം വ്യ­ക്ത­മാ­ണ്.
പാ­ശ്ചാ­ത്യര്‍ നല്‍­കു­ന്ന സ­ഹാ­യ­ത്തി­നും അ­ഭ­യ­ത്തി­നും ആ­ശ­യ­പ­ര­മാ­യ പി­ഴ­യൊ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന­ത് ച­രി­ത്ര­പ­ര­മാ­യ വ­സ്­തു­ത­യാ­ണ്. അ­ധി­കാ­ര­ത്തി­ലേ­ക്ക് ന­ട­ക്കു­ന്ന ഗ­ന്നൗ­ശി­യു­ടെ മാ­നി­ഫെ­സ്റ്റോ­യി­ലെ പ്ര­ധാ­ന വാ­ഗ്­ദാ­നം ടൂ­റി­സം മെ­ച്ച­പ്പെ­ടു­ത്തു­മെ­ന്നാ­ണ്. പൊ­തു ജീ­വി­ത­ത്തില്‍ മു­സ്‌­ലിം ചി­ഹ്ന­ങ്ങള്‍ തി­രി­ച്ചു പി­ടി­ക്കു­ന്ന­തി­നെ അ­ദ്ദേ­ഹം പി­ന്തു­ണ­ക്കു­ന്നി­ല്ല. അ­വി­ടെ­യും മ­ദ്യം നി­രോ­ധി­ക്കി­ല്ല. വി­ദേ­ശ ടൂ­റി­സ്റ്റു­കള്‍­ക്ക് എ­ല്ലാ സൗ­ക­ര്യ­ങ്ങ­ളും ഒ­രു­ക്കും. ഉ­ദാ­ര­വ­ത്­കൃ­ത പു­ത്തന്‍ സാ­മ്പ­ത്തി­ക ന­യ­ങ്ങള്‍ തു­ട­രും. പ­ടി­ഞ്ഞാ­റന്‍ ശ­ക്തി­ക­ളു­മാ­യി വ­ള­രെ അ­ടു­പ്പം പു­ലര്‍­ത്തു­ന്ന വി­ദേ­ശ ന­യം മു­റു­കെ­പ്പി­ടി­ക്കും.
എ­ന്താ­ണ് ഇ­തി­ന്റെ അര്‍­ഥം? വി­പ­ണി­യു­ടെ ഉ­പ­ക­ര­ണ­ങ്ങ­ളില്‍ വി­ശ്വ­സി­ക്കു­ന്ന, ഇ­സ്‌­ലാ­മി­ന്റെ പേ­രില്‍ അ­റി­യ­പ്പെ­ടു­മ്പോ­ഴും പാ­ശ്ചാ­ത്യ മൂ­ല്യ­ങ്ങ­ളി­ല­ധി­ഷ്­ഠി­ത­മാ­യ ഭ­ര­ണ­കൂ­ടം കെ­ട്ടി­പ്പ­ടു­ക്കാന്‍ കി­ണ­ഞ്ഞ് ശ്ര­മി­ക്കു­ന്ന സം­ഘ­മാ­ണ് ഈ ഇ­സ്‌­ലാ­മി­സ്റ്റു­കള്‍ എ­ന്ന് ത­ന്നെ­യാ­ണ് ആ­ദ്യ­ത്തെ അ­വ­സ­ര­ത്തില്‍ ത­ന്നെ തെ­ളി­യി­ക്ക­പ്പെ­ടു­ന്ന­ത്. അ­തുകൊ­ണ്ട് ഇ­വര്‍ ഭ­ര­ണ­ത്ത­ലേ­റാന്‍ ആ­രു­മാ­യും കൂ­ട്ടു­കൂ­ടും. ഇ­വര്‍ ഭ­ര­ണ­ത്തി­ലേ­റു­ന്ന­തി­നെ പാ­ശ്ചാ­ത്യര്‍ പി­ന്തു­ണ­ക്കും. (സി­റി­യ­യില്‍ ബ്ര­ദര്‍­ഹു­ഡി­ന് ഒ­ത്താ­ശ­കള്‍ ചെ­യ്യു­ന്ന­ത് യു എ­സ് സ്ഥാ­ന­പ­തി­യാ­ണ്). കാ­ര­ണം ഇ­വര്‍ മു­ന്നോ­ട്ട് വെ­ക്കു­ന്ന ഇ­സ്‌­ലാം മു­ഖ്യ­ധാ­ര­ക്ക് പ­റ്റി­യ ഒ­ന്നാ­ണ്.
മു­ഖ്യ­ധാ­ര­യി­ല്‍ ഒ­രു ഇ­രി­പ്പി­ടം കി­ട്ടാന്‍ എ­ന്ത് നീ­ക്കു­പോ­ക്കി­നും ഇ­വര്‍ ത­യ്യാ­റാ­കു­മെ­ന്ന് സാ­മ്രാ­ജ്യ­ത്വ­ത്തി­ന് അ­റി­യാം. ചോ­ദ്യ­മി­താ­ണ്, ത­ഹ്‌­രീര്‍ ച­ത്വ­ര­ത്തില്‍ മി­ടി­ച്ച ഈ­ജി­പ്­തി­ന്റെ മ­ന­സ്സ് തേ­ടി­യ­ത് ഈ നീ­ക്കുപോ­ക്ക് രാ­ഷ്­ട്രീ­യ­മാ­ണോ? ഈ ഭ­ര­ണം പി­ടി­ക്കല്‍ പ്ര­ക്രി­യ­യെ മു­സ്‌­ലിം മു­ന്നേ­റ്റ­ത്തി­ന്റെ ക­ണ­ക്കി­ലെ­ഴു­ത­ണോ? പ­ടി­ഞ്ഞാ­റോ­ട്ട് കൂ­ടു­തല്‍ ചാ­യു­ന്ന ഒ­രു കി­ഴ­ക്ക് എ­ങ്ങ­നെ­യാ­ണ് ബ­ദ­ലാ­കു­ക.
mtsuhafaerrakkal@yahoo.co.in
കടപ്പാട്: സിറാജ്
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/04/2011

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഇബ്റാഹീം ശംനാട്
 
മുഅമ്മര്‍ ഖദ്ദാഫിയുടെ കിരാത ഭരണത്തില്‍ കഴിഞ്ഞ നാല് ദശാബ്ദത്തോളമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന, അറബ് ലോകത്തുടനീളം വേരുകളും സ്വാധീനവുമുള്ള മുസ്ലിം ബ്രദര്‍ഹുഡ് അറബ് വസന്തത്തിന്റെ പ്രഭാതകുളിരേറ്റ് ശക്തിപ്രാപിച്ച് വരികയാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇഖ്വാന് ലിബിയയില്‍ ഒരു പൊതുസമ്മേളനം നടത്താന്‍ സാധിച്ചത്. നവംബര്‍ 18-ന് യോഗം ഉദ്ഘാടനം ചെയ്യവെ 'ഞങ്ങളെയും ലിബിയന്‍ ജനതയെയും സംബന്ധിച്ചേടത്തോളം ഇത് ഒരു ചരിത്ര സുദിന'മാണെന്ന് അതിന്റെ നേതാവ് സുലൈമാന്‍ അബ്ദുല്‍ ഖാദറിനെ കൊണ്ട് പറയിച്ചതും മറ്റൊന്നായിരുന്നില്ല.
 
ഖദ്ദാഫിയുടെ ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെടുമെന്ന ഭയത്താല്‍ രഹസ്യമായോ വിദേശത്ത് വെച്ചോ യോഗം ചേര്‍ന്നിരുന്നെങ്കിലും ലിബിയക്കകത്ത്വെച്ച് കാല്‍ നൂറ്റാണ്ടിനിടയില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ആദ്യ സമ്മേളനമായിരുന്നു ഇതെന്ന് സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന താല്‍ക്കാലിക ഭരണസമിതിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് പുറമെ ഇസ്ലാമിക കാര്യാലയ മന്ത്രി സാലിം അല്‍ ശൈഖലി, പ്രതിരോധ മന്ത്രി ജലാല്‍ അല്‍ ദിഗൈലി എന്നിവരും ബിന്‍ഗാസിയില്‍ ചേര്‍ന്ന ഇഖ്വാന്റെ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. നേതാവിനെ തെരെഞ്ഞെടുക്കാനും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും വേണ്ടിയായിരുന്നു സമ്മേളനം വിളിച്ച് ചേര്‍ത്തത്. ഇസ്ലാമിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സിവില്‍ സ്റേറ്റ് എന്ന ആശയത്തെ ബ്രദര്‍ഹുഡ് പിന്താങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യം അതിലുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിന്റെ നിര്‍മാണത്തില്‍ എല്ലാവരും ഭാഗഭാക്കാവേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതാവ് സുലൈമാന്‍ അബ്ദുല്‍ ഖാദര്‍, ഖദ്ദാഫിക്കെതിരെ നടന്ന ഈ വിപ്ളവത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ലിബിയയിലെ വിവിധ കക്ഷികള്‍ യോജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലിബിയയുടെ പുനര്‍നിര്‍മാണം ഒരു മഹാ യത്നം തന്നെയാണ്. അത് ഏതെങ്കിലും ഒരു ഗ്രൂപ്പിന് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല. ഒരോരുത്തരുടെയും കഴിവനുസരിച്ച് അതില്‍ ഭാഗഭാക്കാവണം. ബിന്‍ഗാസിയിലെ ഒരു കല്യാണമണ്ഡപത്തില്‍ 700 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സംഘടനയുടെ മിതവാദ നിലപാടിനെ അദ്ദേഹം ശക്തമായി ഊന്നിപ്പറഞ്ഞു. ഒരു മര്‍ദക ഭരണത്തെ മറ്റൊന്ന് കൊണ്ട് പകരം വെക്കാന്‍ നാം ഉദ്ദേശിക്കുന്നില്ല. എല്ലാറ്റിനുമുപരി നിത്യജീവിതത്തില്‍ ഇസ്ലാമിന്റെ മിതവാദ നിലപാട് സ്വീകരിക്കുന്ന ഒരു പൊതുസമൂഹത്തിന്റെ നിര്‍മിതിയാണ് നാം ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വം ലിബിയയെ സംരക്ഷിക്കുക എന്നതാണ്. പരസ്പരം പോരാടുന്നതിന് പകരം നാം ആശയ വിനിമയം നടത്തുകയാണ് വേണ്ടത്.
 
അടുത്ത ജൂണ്‍ മാസത്തില്‍ നിയമസഭ തെരെഞ്ഞെടുപ്പ് നടത്താന്‍ ബാധ്യസ്ഥമായ ഇടക്കാല മന്ത്രിസഭയില്‍ ബ്രദര്‍ഹുഡ് അംഗങ്ങള്‍ പങ്കാളിത്തം വഹിക്കുമോ എന്ന റോയിട്ടറുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ചിലര്‍ അവരുടെ യോഗ്യതയും കഴിവുമനുസരിച്ച് അതില്‍ ചേര്‍ന്നെന്ന് വരാം. പക്ഷേ ഒരു സംഘടന എന്ന നിലയില്‍ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ചേരുന്നില്ല.''
 
പുതിയ നേതൃത്വം വരുമ്പോള്‍ ഇപ്പോഴത്തെ നേതൃത്വം താഴെ ഇറങ്ങുമെന്നും ലിബിയ ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയനിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ തെരെഞ്ഞെടുപ്പില്‍ മറ്റു ഇസ്ലാമിക സംഘടനകളുമായി ചേര്‍ന്ന് സംഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ലിബിയന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നവരെ ഞങ്ങള്‍ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
ലിബിയ തീവ്ര മുസ്ലിം രാഷ്ട്രമായി പരിവര്‍ത്തിതമാവുമോ എന്നതിനെ കുറിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം താല്‍ക്കാലിക ഭരണകൂടത്തിന്റെ നേതാവ് മുസ്ത്വഫ അബ്ദുല്‍ ജലീല്‍ പുതിയ ലിബിയ ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ചുള്ള രാഷ്ട്രമായിരിക്കും എന്ന് പ്രസ്താവിച്ചത് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പിന്നീട് അദ്ദേഹം അത് ഇങ്ങനെ തിരുത്തി പറയുകയും ചെയ്തു: "ലിബിയ ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രമായിരിക്കുകയില്ല. മധ്യമ ഇസ്ലാമാണ് ഞങ്ങളുടേത്.''
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/04/2011 

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 02/15/2011 -

കൈറോ: ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഈജിപ്തില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കി. ഭരണഘടന പരിഷ്‌കരിക്കാനും സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്താനും മുബാറക്കില്‍നിന്ന് അധികാരം ഏറ്റെടുത്ത സൈനിക ജനറല്‍മാര്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബ്രദര്‍ഹുഡിന്റെ പ്രഖ്യാപനം.
മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ എട്ടംഗ ഭരണഘടനാ പരിഷ്‌കരണ പാനലില്‍ ബ്രദര്‍ഹുഡിന് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
എന്നാല്‍, അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശ്യമില്ലെന്ന് ബ്രദര്‍ഹുഡിന്റെ വെബ്‌സൈറ്റ് അറിയിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 06/07/2011 

കൈറോ: കടുത്ത ഭരണകൂട പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മുസ്‌ലിം ബ്രദര്‍ഹുഡിന് ഒടുവില്‍ ഈജിപ്തില്‍ നിയമാംഗീകാരം. ബ്രദര്‍ഹുഡ് കഴിഞ്ഞ ഏപ്രിലില്‍ രൂപം നല്‍കിയ 'ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി'ക്ക് ഈജിപ്ഷ്യന്‍ ഭരണകൂടം രാഷ്ട്രീയ പാര്‍ട്ടിയായി ചൊവ്വാഴ്ച അംഗീകാരം പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമ സാധുത അനുവദിക്കുന്ന കമീഷനാണ് പാര്‍ട്ടിക്ക് പ്രവര്‍ത്തനാനുമതി പ്രഖ്യാപിച്ചത്.
80 വര്‍ഷം മുമ്പ് രൂപവത്കരിക്കപ്പെട്ട ബ്രദര്‍ഹുഡിനെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഈജിപ്ഷ്യന്‍ ഭരണകൂടം നിരോധിക്കുകയും നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും തുറുങ്കിലടച്ച് പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 11ന് ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ വിപ്ലവത്തെതുടര്‍ന്നുണ്ടായ രാഷ്ട്രീയ കാലാവസ്ഥയാണ് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലേക്ക് വഴി തുറന്നത്. പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരത്തില്‍ ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് ആഹ്ലാദം പ്രകടിപ്പിച്ചു. അതേസമയം, ദേശീയ രാഷ്ട്രീയത്തിലെ പ്രബല സാന്നിധ്യമായി പാര്‍ട്ടിയെ വളര്‍ത്താന്‍ സമര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഡോ. റശാദ് മുഹമ്മദ് ബയ്യൂമി (മുസ്‌ലിം ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍)
 
മഹത്തായ ജനകീയ പ്രക്ഷോഭത്തില്‍ ഇഖ്‌വാന്റെ നിലപാട് എന്തായിരുന്നു, പാര്‍ട്ടി തുടക്കം മുതലേ അതില്‍ ഭാഗഭാക്കായിരുന്നുവോ?

 
സൈനിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ഈ ജനത സഹിക്കുകയായിരുന്നു. ചിത്രവധം മുതല്‍ സായുധ അതിക്രമങ്ങള്‍ വരെ അതിന് ഭരണകൂടം ഉപയോഗിച്ചു. ' ഏപ്രില്‍ 6' എന്ന യുവസമൂഹമാണ് ഇപ്പോഴത്തെ ചലനങ്ങള്‍ക്ക് തുടക്കമിട്ടത്. ഈജിപ്തിലെ വ്യവസായ പട്ടണങ്ങളിലൊന്നായ മഹല്ലയിലുണ്ടായ ചില തൊഴില്‍പ്രശ്‌നങ്ങളായിരുന്നു ഹേതു. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. അതിനിടെ അലക്‌സാണ്ട്രിയയില്‍ ഖാലിദ് സഈദ് എന്ന യുവാവ് കൊല്ലപ്പെട്ടു. ഫേസ്ബുക്കില്‍ ഒത്തൊരുമിച്ച യുവജനത തെരുവിലിറങ്ങാന്‍ തുടങ്ങിയതോടെ അതില്‍ പങ്കുചേരാന്‍ ഞങ്ങളും യുവാക്കളെ ആഹ്വാനം ചെയ്യുകയുണ്ടായി.
 
തുടക്കം തൊട്ടേ വിപ്ലവത്തെ കുഴിച്ചുമൂടാന്‍ ഭരണകൂടം എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ യുവാക്കളോട് കര്‍മഭൂമിയില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. അക്ഷരാര്‍ഥത്തില്‍ ജനകീയ വിപ്ലവമാണ് രാജ്യത്ത് അറങ്ങേറിയത്. അതില്‍ എല്ലാ വിഭാഗവും പങ്കുചേര്‍ന്നിട്ടുണ്ട്. തഹ്‌രീര്‍ സ്‌ക്വയറിലേക്ക് പോയവരില്‍ ഞാനുമുണ്ട്. ഞങ്ങളാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ജനം തെറ്റിദ്ധരിക്കാതിരിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയാണ് നിന്നതെന്നു മാത്രം.
 
 
വിപ്ലവം വിജയിച്ചിരിക്കെ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി സൈനിക സമിതിക്കു മേല്‍ എന്തെല്ലാം സമ്മര്‍ദങ്ങളാണ് പ്രയോഗിക്കുന്നത്?

 
ഈജിപ്ഷ്യന്‍ ജനതയുടെ ബോധവത്കരണമാണ് അടിസ്ഥാനപരമായ സമ്മര്‍ദ മാര്‍ഗം. നിരന്തരമായ അക്രമമുറകള്‍ ധൈര്യം സംഭരിക്കാന്‍ എല്ലാവര്‍ക്കും പ്രേരകമായിട്ടുണ്ട്. തൊഴിലാളികളും സാധാരണ ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ധൈര്യമുള്ളവരാണ്. കാരണം പല കമ്പനികളുടെയും സംരംഭങ്ങളുടെയും മേലാളന്മാര്‍ മില്യന്‍ കണക്കിന് സമ്പാദിച്ചപ്പോള്‍ ഈ ജീവനക്കാരുടെയും തൊഴിലാളികളുടെയും മാസാന്ത വരുമാനം 500 ഈജിപ്ഷ്യന്‍ പൗണ്ട് മാത്രമായിരുന്നു. ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി വമ്പിച്ച അന്തരമാണിത് സൃഷ്ടിച്ചത്. മധ്യവര്‍ഗമെന്ന ഒരു വിഭാഗം തന്നെ ഈജിപ്തിലില്ല. ഒരുവശത്ത് ന്യൂനപക്ഷമായ അതിസമ്പന്നര്‍. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന പരമ ദരിദ്ര വിഭാഗമാണ് ഭൂരിപക്ഷം. രണ്ട് ഡോളര്‍ പോലും പ്രതിദിന വരുമാനമില്ലാത്തവര്‍. ഭീതിയുടെ ഇരുമ്പു മറ തകര്‍ന്നിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഏതൊരു ശക്തിയോടും എതിരിട്ടുനില്‍ക്കുമെന്ന മനസ്സാണ് ഇന്ന് ജനങ്ങളുടേത്. ഇക്കാര്യങ്ങള്‍ പരമാവധി ക്രിയാത്മകമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ ശ്രമം.
 
 
വിപ്ലവം വിജയിച്ചിരിക്കെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് ഇഖ്‌വാന്റെ അടുത്ത കാല്‍വെപ്പ് എന്തായിരിക്കും?

 
ഇസ്‌ലാമികവും പ്രബോധനപരവുമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ ഇന്ധനം. അവ മുറുകെ പിടിക്കുന്നവര്‍ക്കേ ദൈവിക സഹായത്തോടെ വിജയം വരിക്കാനാവൂ. തീവ്രനിലപാടുകള്‍ മൂല്യരഹിതമായ തലമുറയെയാണ് സൃഷ്ടിക്കുക. കിരാത ഭരണകൂടം ചിന്തയെ തകര്‍ക്കാനും അക്രമം പ്രവര്‍ത്തിക്കാനുമാണ് തുനിഞ്ഞത്. ജനങ്ങളാകട്ടെ, അവരുടെ പശിയടക്കാനുള്ളത് നേടാനുള്ള ഓട്ടത്തിലുമായിരിക്കും. അത്തരമൊരു ഘട്ടത്തില്‍ ദഅ്‌വത്തിന് ചെവി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
 
 
പലതരം ഇസ്‌ലാമിക ചിന്തകള്‍ ഇന്നുണ്ട്. മധ്യമ നിലപാട് സ്വീകരിക്കുന്ന ചിന്തയാണ് അതിലൊന്ന്. തീവ്ര ജിഹാദി ബോധമാണ് മറ്റൊന്ന്. നിലവില്‍ രാജ്യത്തുണ്ടായ പരിവര്‍ത്തനത്തില്‍ തീവ്രവാദപരവും അക്രമപരവുമല്ലാത്ത മധ്യമ നിലപാടാണ് സ്വാധീനം ചെലുത്തിയിരിക്കുന്നതെന്നാണ് അനുഭവം. അതിനാല്‍ നവ ഈജിപ്തിന്റെ നയരൂപീകരണത്തില്‍ തീവ്ര ചിന്തകള്‍ക്കു വല്ല സ്വാധീനവും ചെലുത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

 
കൊടിയ അക്രമ മര്‍ദനങ്ങളിലൂടെയുള്ള പ്രയാണത്തേക്കാള്‍ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തിനേ നിലനില്‍ക്കാനാവൂ എന്ന് ഇതിനകം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഉപരോധവും അടിച്ചൊതുക്കലും നേരിട്ടപ്പോഴും ജനങ്ങള്‍ ഉറക്കെ വിളിച്ചാര്‍ത്തത് 'സമാധാനം, സമാധാനം' എന്നാണ്. പീരങ്കിയുടെ ശബ്ദത്തേക്കാളും ഹെലികോപ്റ്ററുകളുടെ ഗര്‍ജനത്തേക്കാളും തൊണ്ടപൊട്ടി അവര്‍ വിളിച്ചു പറഞ്ഞ ആ വാക്കുകള്‍ക്കായിരുന്നു കരുത്തും ശക്തിയും. ഇക്കാര്യമാണ് ജനം തിരിച്ചറിയേണ്ടത്. അവരില്‍ അധികമാളുകളും ഇപ്പോഴും ഇഖ്‌വാന്‍, അക്രമത്തിനും തീവ്രവാദത്തിനും പ്രേരിപ്പിക്കുന്ന ഒരു മേലാള സംഘടനയാണെന്നാണ് ധരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ 40-കളെയും 50-കളെയുമാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. മുസ്ത്വഫ മുഅ്മിന്‍ എന്ന സുഹൃത്ത് ഐക്യരാഷ്ട്ര സഭയില്‍ അംഗമായി കോട്ട് ധരിച്ച് ഇംഗ്ലീഷ് സംസാരിച്ച് കടന്നുചെന്നപ്പോള്‍ അത്ഭുതം കൂറിയവരായിരുന്നല്ലോ പലരും. അതുകൊണ്ട് വാളുകൊണ്ടല്ല, വാക്കു കൊണ്ടാണ് പ്രശ്‌ന പരിഹാരം. ആയുധമേന്തിയവര്‍ പരാജയപ്പെട്ടതാണല്ലോ രാജ്യത്തിന്റെ വര്‍ത്തമാനവും. ഇതിനര്‍ഥം 'പ്രതിരോധശക്തി' ഞങ്ങളുടെ ഡിക്ഷനറികളില്‍ നിന്ന് മാറ്റിവെച്ചിരിക്കുന്നുവെന്നല്ല. ആവശ്യം വരുമ്പോള്‍ പോരാട്ടവും ശക്തിയും ഒന്നിച്ചു ചേരുന്നവയാണ്.
 
 
രാഷ്ട്രത്തിന്റെ അധികാരം കൈയാളുന്നതില്‍നിന്നും പാര്‍ലമെന്റിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും ഇഖ്‌വാന്‍ പിറകോട്ട് പോകുന്നു എന്നാണ് കേള്‍വി. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് എന്തിനാണിങ്ങനെ ഉള്‍വലിയുന്നത്?

 
വിപ്ലവത്തിന്റെ തുടക്കത്തില്‍ ഇഖ്‌വാന്‍ അതില്‍ പങ്കുചേരുന്നുവെന്നറിഞ്ഞപ്പോള്‍ വിപ്ലവം ആ പാര്‍ട്ടി കൈപ്പിടിയിലൊതുക്കി കളയുന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയവരുണ്ടായിരുന്നു. അത്തരം കെട്ടുകഥകള്‍ക്ക് മറുപടി പറയലായിരുന്നു അപ്പോഴത്തെ അനിവാര്യത. ഏതായിരുന്നാലും ഒറ്റക്കൊരു ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. എല്ലാ വിഭാഗം ജനങ്ങളും അതിനു സഹായം നല്‍കുകയാണ് വേണ്ടത്.
 
രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ കരുത്തുള്ള നിരവധി പ്രഗത്ഭരായ ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമാവുകയും ഇഖ്‌വാന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവസരവും ലഭിക്കുകയും ചെയ്താല്‍ ഇക്കാര്യം ഏവര്‍ക്കും ബോധ്യമാകും. കാരണം ഭൂരിപക്ഷം വോട്ടും അവരിലെ സദ്‌വൃത്തര്‍ക്ക് ലഭിക്കാനാണ് സാധ്യത. അതിനാല്‍ എല്ലാ പാര്‍ട്ടികളും വിഭാഗങ്ങളും ഇപ്പോള്‍ അല്‍പം സമാധാനം കൈക്കൊള്ളുകയാണ് ആവശ്യം. ആധുനിക ഈജിപ്തിന്റെ നിര്‍മിതിയില്‍ ഞങ്ങള്‍ എല്ലാവര്‍ക്കും പൂര്‍ണ അവസരം നല്‍കുന്നതാണ്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ എല്ലാവരും പങ്കാളികളാവണം. കാരണം, അധികാരം ഞങ്ങളുടെ ലക്ഷ്യമല്ല, അധികാര കസേരയിലേക്കു മാത്രം ചുരുങ്ങാവുന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം അതിനേക്കാള്‍ മഹോന്നതമാണ്.
 
 
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു വേണ്ടി വിവിധചിന്താഗതിക്കാരെ ഒരേ മേശക്ക് ചുറ്റുമിരുത്തി സംവാദം സംഘടിപ്പിക്കാന്‍ ഇഖ്‌വാന്‍ മുന്‍കൈയെടുക്കുമോ?

 
എല്ലാ രാഷ്ട്രീയ ശക്തികളെയും ഇതിനകം ഞങ്ങള്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. അവരുമായി സൗഹാര്‍ദപൂര്‍ണമായ തുറന്ന ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. അത് പ്രകാരം എല്ലാ വിഭാഗവും ചില അടിസ്ഥാന വിഷയങ്ങളില്‍ ഏകോപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാമൂഹികനീതി എന്നിവയാണവ. അടിയന്തരാവസ്ഥയുടെ കരാള നിഴലില്‍ അവ സാക്ഷാത്കരിക്കാനാവില്ല. അതിനാല്‍ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ പ്രഥമമായി, ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കുന്നത്.
 
നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂലമായ മറുപടി ലഭിക്കാനാണ് സാധ്യത. പാര്‍ട്ടി രൂപവത്കരണ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് മറ്റൊരു കൂട്ടായ അഭ്യര്‍ഥന. രാജ്യത്തിന്റെ സുരക്ഷാ സെക്രട്ടറിയുടെ കൈയിലാണിപ്പോള്‍ അതിന്റെ അധികാരം. രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടണമെന്ന നിര്‍ദേശവും ഞങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷാ വിഭാഗം കനിഞ്ഞാലല്ലാതെ ഒരൊറ്റ പൗരനും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇവിടെയില്ലെന്നതായിരുന്നു സ്ഥിതി. ഒരൊറ്റ രാജ്യാന്തര സമ്മേളനത്തിലും സുരക്ഷാ വകുപ്പിന്റെ അനുവാദമില്ലാതെ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ അടിസ്ഥാന പോയിന്റുകളിലാണ് മറ്റുള്ളവരുമായി ഞങ്ങളുടെ കൂടിക്കാഴ്ച നടന്നത്. ചിലരില്‍ നിന്ന് അനുകൂല മറുപടിയും ലഭിച്ചു. വാസ്തവത്തില്‍ നിലവിലുളള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കടലാസ് സംഘടനകള്‍ മാത്രമാണ്. യുവാക്കളാണ് ഇപ്പോഴത്തെ കരുത്തുറ്റ യഥാര്‍ഥ പ്രതിപക്ഷം. അവരാണ് സമൂഹത്തിന്റെ ചാലകശക്തി. വിപ്ലവത്തിലെ സ്ത്രീസാന്നിധ്യത്തെയും ഞങ്ങള്‍ അവഗണിക്കുന്നില്ല.
 
പുതിയ സ്ട്രാറ്റജി പ്രകാരം യുവതക്കും ഞങ്ങള്‍ക്കുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലമാണ് ഞങ്ങളിടുന്നത്. അത് കേവലം രാഷ്ട്രീയ ഒത്തുതീര്‍പ്പിനു വേണ്ടിയല്ല. മറിച്ച് അവരാണ് യഥാര്‍ഥ ശക്തി. അവരെ അറിഞ്ഞ് മനസ്സിലാക്കി അവര്‍ക്കൊപ്പമാണ് ജനങ്ങള്‍ ജീവിക്കുക. അവരാണ് ഞങ്ങളുടെ പ്രവര്‍ത്തന വേദി.
 
 
ഈജിപ്ഷ്യന്‍ ഭരണകൂടത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങിയവരാണല്ലോ ഇഖ്‌വാനികള്‍. ഇക്കാര്യം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാവുമെന്ന് കരുതുന്നുണ്ടോ?

 
ഇക്കാര്യം ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് 2005-ലെ ഇലക്ഷനില്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ക്ക് പൊടിപാറുന്ന വിജയം അവര്‍ സമ്മാനിച്ചത്. പ്രാദേശിക-നഗര ഭരണങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ മേഖലകളിലും പാര്‍ട്ടി ജനങ്ങള്‍ക്ക് പരമാവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ ഞങ്ങളുടെ നിലപാടും ധീരമായിരുന്നു. ഭരണകൂടം ഉടക്കുവെക്കുന്നതിനിടയിലായിരുന്നു മിന്നുന്ന ഈ പ്രകടനങ്ങള്‍ മുഴുവന്‍. അതിനാല്‍ അന്യായമായാണ് ഇഖ്‌വാന്‍ ക്രൂശിക്കപ്പെടുന്നതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഖീറത്ത് ശ്വാതിര്‍ എന്ന എഞ്ചിനീയറുടെ കേസ് ഉദാഹരണമാണ്. മൂന്ന് കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്നാണ് വിധിച്ചത്. എന്നിട്ടും ഭരണകൂടം പ്രസ്തുത കേസ് സൈനിക കോടതിയില്‍ കൊണ്ടുവന്നു. ഇവിടത്തെ ന്യായാധിപനാകട്ടെ ഭരണകൂടത്തില്‍നിന്ന് മുന്‍കൂട്ടി ലഭിക്കുന്ന വിധിയേ പ്രസ്താവിക്കുകയുമുള്ളൂ. ഇഖ്‌വാന്റെ വ്യക്തിത്വം തകര്‍ക്കാന്‍ ഏറ്റവും നീചമായ ശൈലിയാണ് ഭരണകൂടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഈ കാര്‍മേഘം നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
 
(അല്‍മുജ്തമഅ്- 2011 മാര്‍ച്ച് 12-18, വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍)
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati