ഖാലിദ് മൂസാ നദ്‌വി

സമൂഹത്തെ പരിവര്‍ത്തിപ്പിച്ചും നീതിരഹിതമായ രാഷ്ട്രീയ വ്യവസ്ഥകളോട് കലഹിച്ചും സാമൂഹിക നീതിയലധിഷ്ഠിതമായ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഇസ്‌ലാം ചരിത്രത്തില്‍ എന്നും മുന്നില്‍ നടന്നിട്ടുണ്ട്. ഇബ്‌ലീസിന്റെ ജാതി മഹിമാ മേധാവിത്വ സിദ്ധാന്തത്തോട് വിയോജിച്ചുകൊണ്ടാണ് പരമാധികാരിയായ അല്ലാഹു ഭൂമിയുടെ ഭരണച്ചുമതല മനുഷ്യനെ ഏല്‍പിച്ചത്. പ്രാതിനിധ്യ ജനാധിപത്യം അഥവാ ഖിലാഫത്താണ് അതിന്റെ അടിസ്ഥാനം. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ ദര്‍ശനത്തിലും കണിശമായ പരലോക ചിന്തയിലും ഊന്നുന്ന മതാത്മക സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം ഇസ്‌ലാമില്‍ പിന്നീട് ഏതെങ്കിലും ദാര്‍ശനികന്‍ ചേര്‍ത്തുവെച്ചതല്ല. ഇസ്‌ലാമിന്റെ തനിസ്വഭാവം തന്നെയാണത്. ഈ തനിസ്വഭാവം പ്രവാചകന്മാര്‍ സാധിച്ച വിപ്ലവത്തിലൂടെ നമുക്ക് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഇബ്‌റാഹീം (അ) ആസറിനോടും നംറൂദിനോടും ഒരേ സമയം ഏറ്റുമുട്ടിയത് ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രധാന മുന്‍മാതൃകകളിലൊന്നാണ്. സുഭിക്ഷതയിലധിഷ്ഠിതമായ ക്ഷേമ രാഷ്ട്രമാണ് തൗഹീദിന്റെ ബലത്തില്‍ യൂസുഫ്(അ) പണ്ട് ഈജിപ്തില്‍ കെട്ടിപ്പടുത്തത്. മൂസ(അ) ഫറോവയുടെ മര്‍ദക ഭരണകൂടത്തെ എതിര്‍ത്തതും ഖാറൂനിയന്‍ മുതലാളിത്തത്തോട് പടവെട്ടിയതും അതേ ഈജിപ്തില്‍ തന്നെയാണ്. മുഹമ്മദ് (സ) വിജയിപ്പിച്ചെടുത്ത മദീനാ വിപ്ലവത്തിന്റെ അടിത്തറയായി വര്‍ത്തിച്ചതും തൗഹീദും ഖിലാഫത്തും തന്നെ. തുടര്‍ന്ന് ദീര്‍ഘകാലം ഒരു ലോക ഗവണ്‍മെന്റിന്റെ ചാലകശക്തിയായി ഇസ്‌ലാം നിലകൊള്ളുകയുണ്ടായി.
പുതിയ കാലത്ത് ഇസ്‌ലാമിന്റെ വിപ്ലവപദ്ധതി ഒരു ദാര്‍ശനിക ചട്ടക്കൂടായി അവതരിപ്പിച്ച മഹാ പ്രതിഭകളായ ധിഷണാശാലികളാണ് മൗലാനാ മൗദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, അലി ശരീഅത്തി, മാലിക് ബിന്നബി തുടങ്ങിയവര്‍. അനറബ് ലോകത്ത് ജമാഅത്തെ ഇസ്‌ലാമി എന്ന പൊതു ബാനറിലും അറബ് നാട്ടില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന നാമത്തിലും ആ ദാര്‍ശനിക ചട്ടക്കൂടിന് സംഘടനാ രൂപം ലഭിക്കുകയും ചെയ്തു. പ്രസ്തുത വിപ്ലവ ദര്‍ശനത്തെ നാം ജീവിക്കുന്ന കാലത്ത് ആദ്യമായി തെരുവിലിറക്കിയത് ഇമാം ഖുമൈനിയാണ്. മതാത്മക ജനാധിപത്യത്തിന്റെ വിപ്ലവ പരീക്ഷണത്തിനും ക്രമാനുഗതമായ അതിന്റെ വളര്‍ച്ചക്കും ഇറാന്‍ വേദിയായിത്തീര്‍ന്നു. സാമ്രാജ്യത്വ ഭീകരതയെ, മതേതര ഫാഷിസത്തെ, ജനാധിപത്യ പക്ഷത്തുനിന്ന് ലോക വേദികളില്‍ നിന്ന് ചോദ്യം ചെയ്യുന്ന അഹ്മദീ നിജാദ് ഇറാന്‍ വിപ്ലവത്തിന്റെ പുത്രനാണ്. മതേതര അപമാനവീകരണവും സായുധ ഭീകരതയും ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവും മുഖമുദ്രയാക്കിയ അമേരിക്കന്‍ അഹന്തക്ക് ഏറ്റ ഏറ്റവും കരുത്തുള്ള തിരിച്ചടിയും വിപ്ലവത്തിന് ചുവപ്പുനിറമേയുള്ളൂ എന്ന ഇടതുപക്ഷ ഡോഗ്മക്ക് നല്‍കിയ മറുപടിയും ആയിരുന്നു ഇറാന്‍ വിപ്ലവം. സുസ്ഥിര മതമൂല്യങ്ങളും ജനാധിപത്യ നവ മൂല്യങ്ങളും പരസ്പരം പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നിടത്താണ് ഇറാന്‍ വേറിട്ട റിപ്പബ്ലിക്കായി മാറുന്നത്.
ഇറാനു ശേഷം തുര്‍ക്കിയാണ് ആ രംഗത്ത് കൂടുതല്‍ സര്‍ഗാത്മകമായ, നിശ്ശബ്ദമനോഹരമായ പുതിയ ചുവടുവെപ്പ് നടത്തിയത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മതവും മതേതരത്വവും വിസ്മയാവഹമാണ്. ശില്‍പഭംഗിയും ശില്‍പഭദ്രതയുമുണ്ടതിന്. യൂറോപ്പിന്റെ 'രോഗിയെ' മതമൂല്യങ്ങളുടെ കാന്തിക ശക്തിയാലും ജനാധിപത്യ മൂല്യങ്ങളുടെ പ്രയോഗബലത്താലും 'കര്‍മയോഗി'യാക്കി മാറ്റുന്നതില്‍ ഉര്‍ദുഗാന്‍ ജയിച്ചിരിക്കുന്നു.
ഇറാന്റെയും തുര്‍ക്കിയുടെയും വഴിയേ അറബിത്തെരുവുകള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അറബ്-ബാത്തിസ്റ്റ്-സെക്യുലരിസ്റ്റ് വാഴ്ച അറബികള്‍ക്ക് നല്‍കിയത് വിശപ്പും തൊഴിലില്ലായ്മയുമായിരുന്നു. ഭരണകൂടത്തിന്റെ കൂലിത്തല്ലുകാരല്ലാതെ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു. ഒരേ കക്ഷി എപ്പോഴും 99.99 ശതമാനം വോട്ട് നേടി അധികാരത്തില്‍ വരുന്ന വിചിത്രമായ തെരഞ്ഞെടുപ്പ് ഫലമാണ് പല മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും മുക്കാല്‍ നൂറ്റാണ്ട് കാലമായി നാം കേട്ടുകൊണ്ടിരുന്നത്. ആധുനികതയുടെ പേരില്‍ അധികാരമേറ്റവര്‍ പുസ്തകരചന പോലും ക്രിമിനല്‍ കുറ്റമായി കണ്ടു. വഴിയടയാളങ്ങള്‍ എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ സയ്യിദ് ഖുത്വ്ബിനെ അവര്‍ തൂക്കിക്കൊന്നു. 'പൗരസ്വാതന്ത്ര്യം മുസ്‌ലിം നാടുകളില്‍' എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ റാശിദുല്‍ ഗനൂശിയെ അവര്‍ നാടുകടത്തി. ഇബ്‌നു ഖല്‍ദൂന്‍ ഉള്‍പ്പെടെയുള്ള മഹാ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സൈത്തൂന യൂനിവേഴ്‌സിറ്റി അവര്‍ അടച്ചുപൂട്ടി. വ്യക്തിജീവിതത്തിലെ മതാനുഷ്ഠാനങ്ങള്‍ക്ക് പോലും അവര്‍ വിലക്കേര്‍പ്പെടുത്തി. വിദേശ സുന്ദരികളെ കണ്ടുമുട്ടുന്ന മുറക്ക് ഭാര്യമാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന സെക്യുലര്‍ വീരപ്രസുക്കള്‍ ശരീഅത്ത് നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന കാഴ്ചയും നാം കണ്ടു. ആധുനികതയുടെ പേരില്‍ ആക്രോശമിട്ടവര്‍ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. ഫെമിനിസത്തിന്റെ പേരില്‍ പെണ്ണുങ്ങളുടെ പര്‍ദ വലിച്ചുകീറിയവര്‍ സൈനബുല്‍ ഗസാലിയെ പോലുള്ള വീരാംഗനകളെ തടവറയില്‍ പീഡിപ്പിച്ചു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ മതേതര ഗുണ്ടാരാജിനെതിരെയുള്ള മതാത്മ സാമൂഹികതയുടെ ജനാധിപത്യ പ്രയോഗമായിട്ടാണ് അറബ് വസന്തം പീലിവിടര്‍ത്തിയിരിക്കുന്നത്.
വിശക്കുന്നവന്‍ വിപ്ലവകാരിയാവണമെന്നത് ഒരു ഖുര്‍ആനിക ആഹ്വാനമാണ്. വിശപ്പിനെതിരെ വിപ്ലവം സംഘടിപ്പിക്കാത്തവന്റെ വിശ്വാസം മുഖവിലക്കെടുക്കാനാവില്ലെന്നതാണ് ഖുര്‍ആനിക നിലപാട്. അനീതി ചെയ്യുന്ന ഭരണാധികാരിയോട് സത്യം വിളിച്ചു പറയലാണ് മഹത്തായ വിപ്ലവമെന്ന പ്രവാചക പാഠം ഏറെ പഠിച്ചവരാണ് അറബ് വസന്തത്തിന്റെ മുന്നണിയിലുള്ളത്. വിശക്കുന്നവന് ഭക്ഷണമായിത്തീരാനും ഭയത്തില്‍നിന്ന് മോചനമേകാനും മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കാനുമുള്ള കെല്‍പ് ഇസ്‌ലാമിന് സ്വയം സിദ്ധമാണ്. ആ കെല്‍പ് നെഞ്ചേറ്റിയവരാണ് അറബ് വസന്തത്തിന് വഴിയൊരുക്കിയിരിക്കുന്നത്. യൂസുഫി(അ)ന്റെയും മൂസാ(അ)യുടെയും മുഹമ്മദി(സ)ന്റെയും പാദമുദ്രകള്‍ പിന്തുടര്‍ന്ന ഒരു ജനത മുക്കാല്‍ നൂറ്റാണ്ടുകാലമായി അറബിത്തെരുവുകളില്‍ സഹന സമരത്തിന്റെ വീരചരിതം രചിച്ചുവരികയായിരുന്നു. ഫാറൂഖ് രാജാവിനെതിരായ ജനാധിപത്യ മുന്നേറ്റത്തില്‍ സ്വന്തം സ്ഥാപക നേതാവിനെ ബലി നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനമാണ് അറബ് വസന്തത്തിന്റെ പ്രധാന ചാലകശക്തി. ജമാല്‍ അബ്ദുന്നാസിറിന്റെ തടവറയില്‍ ആയിരക്കണക്കിന് ഇഖ്‌വാനികള്‍ ചോരനല്‍കി നനച്ചുവളര്‍ത്തിയ വിപ്ലവവിത്തുകളാണ് പുതിയ വസന്തത്തില്‍ മുളപൊട്ടിയത്. ദീര്‍ഘ ദീര്‍ഘമായ സമരപ്പോരാട്ടത്തിലൂടെ ഇഖ്‌വാന്‍ പാകപ്പെടുത്തിയ മണ്ണിലാണ് വാഇല്‍ ഗുനൈം ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അകമ്പടിയോടെ വിപ്ലവത്തിന്റെ വില്ലുകുലച്ചത്.
അറബ് വസന്തത്തെ വിശപ്പും തൊഴിലില്ലായ്മയും സൃഷ്ടിച്ച കേവലം കലാപമായും ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും അകമ്പടിയോടെ ചെറുപ്പക്കാര്‍ തട്ടിക്കൂട്ടിയ ഉടന്‍ വിപ്ലവമായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉപരിസൂചിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്തവരാണ്. പ്രമുഖ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായ സലീം അസീസി കുറിച്ചിട്ടത് അവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാവേണ്ടതാണ്. ''ജാസ്മിന്‍ കാറ്റ് ശാന്തമാവും മുമ്പ് റാശിദുല്‍ ഗനൂശി തിരിച്ചെത്തിയിരുന്നെങ്കില്‍ ഖുമൈനി പാരീസില്‍ നിന്ന് തെഹ്‌റാനില്‍ ഇറങ്ങിയ ദിനം തൂനിസില്‍ പുനര്‍ജനിക്കുമായിരുന്നു.'' ഇറാന്‍ വിപ്ലവത്തിന്റെയും തുനീഷ്യന്‍ വിപ്ലവത്തിന്റെയും ദാര്‍ശനിക ഉള്ളടക്കത്തിലെ സമാനതയാണ് സലീം അസീസി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. അറബിത്തെരുവുകളിലെ പ്രക്ഷോഭങ്ങളെ അനുനിമിഷം പ്രചോദിപ്പിച്ചുകൊണ്ടിരുന്നത് യൂസുഫുല്‍ ഖറദാവി എന്ന മതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ജുമുഅ ഖുത്വ്ബകള്‍ പ്രക്ഷോഭങ്ങള്‍ക്ക് വെള്ളവും വളവുമായി വര്‍ത്തിച്ചു. ജുമുആനന്തരം സംഘടിപ്പിക്കപ്പെട്ട മഹാ റാലികളാണ് അറബിത്തെരുവുകളെ ഇളക്കിമറിച്ചത്. ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന്റെ വിജയോത്സവം നടന്നത് രണ്ട് മില്യന്‍ ജനങ്ങള്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരം വഴിയാണ്. യൂസുഫുല്‍ ഖറദാവിയാണ് അന്ന് ഖുത്വ്ബ നിര്‍വഹിച്ചത്. യമനില്‍ മാര്‍ച്ച് 11 ജുമുഅത്തുസ്സമൂദ് ആയി പ്രഖ്യാപിക്കുകയുണ്ടായി. മൂന്ന് മില്യന്‍ ജനങ്ങള്‍ അന്ന് തെരുവിലിറങ്ങി. സിറിയയില്‍ ഏപ്രില്‍ എട്ട് രോഷത്തിന്റെ വെള്ളിയാഴ്ചയായും ഏപ്രില്‍ 22 മഹത്തായ വെള്ളിയാഴ്ചയായും പ്രഖ്യാപിച്ചുകൊണ്ട് വിപ്ലവത്തെ പ്രക്ഷോഭകാരികള്‍ ജ്വലിപ്പിക്കുകയുണ്ടായി. ചുരുക്കത്തില്‍ മതാത്മക സാമൂഹികതയുടെ ദാര്‍ശനിക ഉള്ളടക്കവും മതചിഹ്നങ്ങളുടെ വൈകാരിക ഉള്ളടക്കവും സമം ചേര്‍ത്തുകൊണ്ടാണ് വിപ്ലവം മുന്നേറിയതെന്നത് സൂര്യവെളിച്ചം പോലെ വ്യക്തം.
ഇസ്‌ലാമിന്റെ ജനാധിപത്യ ശേഷിയെ അംഗീകരിക്കാന്‍ ലോക രാഷ്ട്രീയത്തെ നിര്‍ബന്ധിച്ചു എന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ ഫലം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയെല്ലാം ഭീകരപട്ടികയില്‍ പെടുത്തി വേട്ടയാടുകയും ബാത്തിസ്റ്റ്-മതേതര ഗുണ്ടാരാജിനെ വെള്ള പൂശുകയും ചെയ്ത യൂറോ-യു.എസ് വൈരുധ്യത്തെ വെളിപ്പെടുത്തുന്നതിനും അറബ് വസന്തം വിജയിച്ചിരിക്കുന്നു. 'ഞാന്‍ മൗദൂദിയുടെയും ഖുത്വ്ബിന്റെയും ശിഷ്യനാണെ'ന്ന് തുറന്നു പറഞ്ഞ റാശിദുല്‍ ഗനൂശി എന്ന രാഷ്ട്രീയക്കാരനെയും അദ്ദേഹം നയിക്കുന്ന അന്നഹ്ദ എന്ന രാഷ്ട്രീയ പാര്‍ട്ടിയെയും അംഗീകരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത ആഗോള സാഹചര്യമാണ് അറബ് വസന്താനന്തരം രൂപപ്പെട്ടിരിക്കുന്നത്. അള്‍ജീരിയന്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരത്തെ അട്ടിമറിച്ച അങ്കിള്‍ സാമിനെ കൊണ്ട് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിപ്പിച്ചതിന് ഗനൂശിക്കും വിപ്ലവകാരികള്‍ക്കും നാം നന്ദി പറയണം.
'ഇസ്‌ലാം ഭീതി' എന്ന തുറുപ്പുചീട്ടിലാണ് അറബ് നാടുകളിലെ ഏകാധിപത്യ വാഴ്ച ഇതുവരെയും നിലനിന്നിരുന്നത്. താലിബാനിസം എന്ന് പേരിട്ട് വിളിക്കുന്ന മതാന്ധതയുടെ മുല്ലായിസത്തെ ലോക ഇസ്‌ലാമിന്റെ വ്യാജ പ്രതീകമായി മതേതര മാധ്യമ ലോകം പരിചയപ്പെടുത്തുകയും ചെയ്തു. മക്കന ധരിക്കാതെ ഷോപ്പിംഗ് മാളുകളിലെത്തുന്ന യുവതികള്‍ക്കെതിരെ ചാട്ടവാര്‍ ചുഴറ്റുന്നവരായി, താടിവടിച്ചെടുക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിക്കുന്നവരായി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്ന സ്‌കൂളുകള്‍ക്ക് തീയിടുന്നവരായി, അവര്‍ ഇസ്‌ലാമിസ്റ്റുകളെ ലോകത്തിന് തെറ്റായി പരിചയപ്പെടുത്തി. മറുവശത്ത് മക്കനക്കാരെ കാമ്പസുകളില്‍ നിന്ന് പുറത്താക്കുന്ന, താടിക്കാരെ ഭീകരരാണെന്ന് വിളിച്ച് വേട്ടയാടുന്ന, നമസ്‌കാരവും നോമ്പും ക്രിമിനല്‍ കുറ്റമാക്കുന്ന സെക്യുലര്‍ ഫാഷിസത്തെ അവര്‍ പുരോഗമനത്തിന്റെ പേരില്‍ വെള്ളപൂശി. ഇവിടെ മതേതര ഗുണ്ടാരാജിനും മതാന്ധതയുടെ താലിബാന്‍ രാജിനും മതാത്മകമായ ജനകീയ രാഷ്ട്രീയം നല്‍കിയ സര്‍ഗാത്മക മറുപടിയാണ് അറബ് വസന്തം.
ഇസ്‌ലാം സമം സ്ത്രീവിരുദ്ധം എന്ന പടിഞ്ഞാറന്‍ സൂത്രവാക്യത്തെയും അറബ് വസന്തം അട്ടിമറിച്ചിരിക്കുന്നു. നാസിറിന്റെ ഭീകര തടവറയില്‍ മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി തന്റെ നിറയൗവനം ബലിനല്‍കിയ സൈനബുല്‍ ഗസാലിയെ കാണാതെ പോയവരെ കൊണ്ട് യമന്‍ വിപ്ലവത്തിന്റെ വീരപുത്രിയായ തവക്കുല്‍ കര്‍മാനെ അംഗീകരിപ്പിക്കാനും അറബ് വസന്തത്തിന് കഴിഞ്ഞിരിക്കുന്നു.
ഇസ്‌ലാമിന്റെ സപ്തവര്‍ണങ്ങളും മഴവില്ലായി വിടര്‍ന്നപ്പോഴാണ് അറബ് വസന്തം സാക്ഷാത്കരിക്കപ്പെട്ടത്. മതസംഘടനകളെയും ഇടതുപക്ഷക്കാരെയും വിവരസാങ്കേതിക വിദഗ്ധരെയും ലിബറലുകളെയും ക്രിസ്ത്യാനികളെയും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി, വൈവിധ്യത്തില്‍ സൗന്ദര്യമായി, മഴവില്ലുപോലെ ഏകോപിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞപ്പോഴാണ് അറബ് വസന്തത്തിന്റെ മുല്ലപ്പൂ സൗന്ദര്യം പടര്‍ത്തിവിടര്‍ന്നത്.
മാര്‍ക്‌സിസവും സോഷ്യലിസവും സെക്യുലരിസവും അവരുടെ വസന്തകാലത്ത് തുര്‍ക്കിയെയും തുനീഷ്യയെയും മാതൃകയാക്കാനും കാലഹരണപ്പെട്ട മതനിയമങ്ങളോട് ലാല്‍സലാം പറയാനും ഇസ്‌ലാമിസ്റ്റുകള്‍ ഉപദേശിച്ചത് ഒരു കൗതുകസ്മരണയായി ഇവിടെ രേഖപ്പെടുത്തട്ടെ. എല്ലാ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷവും ഏറ്റവും പുതിയ കാലത്തെ അഭിമുഖീകരിച്ചുകൊണ്ട് പുനരുദയം ചെയ്യാനുള്ള മതത്തിന്റെ വിപ്ലവ പ്രാപ്തിയെ മനസ്സിലാക്കാനുള്ള ഗൃഹപാഠം ചെയ്യാന്‍ ഇടതും വലതും പക്ഷത്തുള്ളവര്‍ മുന്നോട്ടുവരണമെന്നുള്ളതാണ് അറബ് വസന്തത്തിന്റെ പൊതു ആഹ്വാനം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നേരിടുന്നതില്‍ ഇസ്‌ലാമിസ്റ്റുകളെ സഹകരിപ്പിച്ചുകൂടെന്ന ഇടതുപക്ഷത്തിന്റെ 'പുറത്താക്കല്‍' രാഷ്ട്രീയത്തിനെതിരെ പൊതുശത്രുവിനെതിരെ ഐക്യമുന്നണി എന്ന ഇസ്‌ലാമിസ്റ്റുകളുടെ 'ഉള്‍ക്കൊള്ളല്‍' രാഷ്ട്രീയത്തിന്റെ വിജയഭേരി മുഴക്കം കൂടിയാണ് അറബ് വസന്തം. ബ്രാഹ്മണ്യ-പാശ്ചാത്യ അളവുകോല്‍ വെച്ചുള്ള 'ഇസ്‌ലാം വായന' തിരുത്താന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കും ഇതൊരവസരമാണ്. ഇസ്‌ലാമിനെയും അറബ് വസന്തത്തെയും ശരിയായി വിലയിരുത്താന്‍ പുതിയ പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ടുവരുമെന്ന് നമുക്കാശിക്കാം.
നമുക്ക് പുതിയ ഐക്യമുന്നണി വേണം. മതവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളില്‍ പരസ്പര രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പുതിയ ജനകീയ ഐക്യമുന്നണിയാണ് ഭാവിയുടെ ലോക രാഷ്ട്രീയം പ്രതീക്ഷിക്കുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 12/28/2011 -

ഗള്‍ഫ് ഭരണകൂടങ്ങള്‍ മാറിച്ചിന്തിക്കുമ്പോള്‍
‘മുല്ലപ്പൂവിപ്ളവ’ങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ‘അറബ് വസന്ത’ത്തില്‍, തങ്ങളുടെ ചുറ്റുപാടും ദ്രുതഗതിയില്‍ പൊട്ടിവീഴുന്ന മാറ്റങ്ങളെ ദേശാതിരുകള്‍കൊണ്ട് പ്രതിരോധിക്കാനാവില്ളെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ തിരിച്ചറിവിന്‍െറ പ്രതിഫലനമാണ് ഡിസംബര്‍ 20, 21 തീയതികളില്‍ റിയാദില്‍ ചേര്‍ന്ന 32ാം ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ദൃശ്യമായത്. സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യകൊട്ടാരത്തില്‍, ആറ് രാഷ്ട്രങ്ങളിലെ ഭരണ-ഉദ്യോഗസ്ഥ, മാധ്യമ സാരഥികളെ അഭിസംബോധന ചെയ്യവ, ആതിഥേയനായ അബ്ദുല്ല രാജാവിന് ഉണര്‍ത്താനുണ്ടായിരുന്നത് ഇതായിരുന്നു: ‘യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിര്‍നിമേഷരായി നില്‍ക്കുകയല്ല വേണ്ടതെന്നാണ് ചരിത്രത്തില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും നാം പാഠമുള്‍ക്കൊണ്ടത്. കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് നഷ്ടമുറപ്പാണ്. നിലവിലെ അവസ്ഥയില്‍ തൃപ്തരായി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടായിരിക്കില്ല. അങ്ങനെയെങ്കില്‍, ‘ഖാഫില’യുടെ (സാര്‍ഥവാഹക സംഘത്തിന്‍െറ) ഏറ്റവുമൊടുവിലായിരിക്കും നമ്മുടെ സ്ഥാനം. നമ്മുടെ രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷയുടെയും ഭദ്രതയുടെയും കാര്യമോര്‍ക്കുമ്പോള്‍ നമുക്കിത് ഒരിക്കലും ആശാസ്യമല്ല’.
1981ല്‍ നിലവില്‍വന്ന ആറ് രാഷ്ട്രങ്ങളുടെ സഹകരണ കൂട്ടായ്മയെ ഒരു യൂനിയനായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്് എന്ന അബ്ദുല്ല രാജാവിന്‍െറ ആഹ്വാനം അറബ്-ഇസ്ലാമിക ലോകത്ത് ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുണീഷ്യയില്‍നിന്ന് തുടങ്ങി, നൈല്‍ തീരത്തൂടെ ആഞ്ഞുവീശി, യമനിലും ലിബിയയിലും സിറിയയിലുമൊക്കെ വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന മാറ്റത്തിന്‍െറ കൊടുങ്കാറ്റിന് മുന്നില്‍ ശാശ്വതമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ധാരണ മിഥ്യയാണ് എന്ന മുന്നറിയിപ്പാണ് മേഖലയിലെ ഏറ്റവും അനുഭവസമ്പന്നനായ അബ്ദുല്ല രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്്. എണ്ണയുടെയും വാതകങ്ങുടെയും അക്ഷയ ഖനികളാല്‍ അനുഗൃഹീതമായ ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂവിഭാഗത്തിന്‍െറ മുന്നിലും ഋതുപ്പകര്‍ച്ചയുടെ ഈ സന്ദിഗ്ധ കാലസന്ധി ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുള്ളതാണ് ഈ താക്കീത്.
 ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ മേഖലയുടെ ശാക്തിക ബലാബലം പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം, ബ്രിട്ടനും ഫ്രാന്‍സും  ഒപ്പുവെച്ച 1916ലെ കുപ്രസിദ്ധമായ സ്കെയ്സ്- പൈകോട് ഉടമ്പടിയുടെ ഫലമായി നിലവില്‍വന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും  തൂത്തെറിഞ്ഞ് അറബ്സമൂഹം സ്വന്തം സ്വത്വവും ഹിതവും തിരിച്ചുപിടിക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ചക്കാണ്് ലോകമിന്ന് ദൃക്സാക്ഷിയാവുന്നത്. ഇതുവരെ ഈ ഭൂവിഭാഗത്തിന്മല്‍േ ആധിപത്യം നിലനിര്‍ത്തുകയും അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്ത ബാഹ്യശക്തികളുടെ സ്വാധീനം കുറഞ്ഞില്ലാതാവുന്നു എന്നതാണ് ഈ മാറ്റങ്ങളുടെ കാതല്‍. അതോടെ ഉടലെടുക്കുന്ന വിടവ് നികത്താന്‍ അറബ് ഇസ്ലാമിക ലോകത്തുതന്നെ പുതിയ ശാക്തിക കൂട്ടുകെട്ടുകള്‍ രൂപപ്പെടുക സ്വാഭാവികം. ഇതിലേക്കായി രണ്ടു രാഷ്ട്രീയ പദ്ധതികള്‍ ഇതിനകം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നാണ്് ചിന്തകനും മനുഷ്യാവകാശവാദിയുമായ അബ്ദുല്‍ ഹുസൈന്‍ ശാബാനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന്, മിതവാദ ഇസ്ലാമിനെയും മതേതരത്വത്തെയും സമന്വയിപ്പിച്ച് ബഹുസ്വരതയോടും ആഗോളീകൃത സമ്പദ്വ്യവസ്ഥയോടും രമ്യതയില്‍ വര്‍ത്തിക്കുന്ന തുര്‍ക്കി മാതൃകയാണ്. തുണീഷ്യയും മൊറോക്കോയും ഇതിനകം ഈ മാതൃകയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ പാത തെരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇറാന്‍ നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ പദ്ധതി ഷിയാ വിഭാഗീയതയില്‍ അധിഷ്ഠിതമായ പേര്‍ഷ്യന്‍, സഫാവിദ് മാനങ്ങളുള്ള ദേശീയതയാണെന്നും അത് മേഖലക്ക് അപകടകരമാണെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങളും നിരീക്ഷകരും എടുത്തുകാട്ടുന്നത്. അറബ് ഇസ്ലാമിക ലോകത്ത് ഭിന്നത വളര്‍ത്താനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും കലാപങ്ങള്‍ സൃഷ്ടിക്കാനും ഇറാന്‍െറ നേതൃത്വത്തില്‍ വ്യാപകമായ ചാരപ്പണിയും കുത്സിത നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് അറബ് മീഡിയ നിറഞ്ഞുകവിയുന്നു. കോളമിസ്റ്റ് അലി ബ്ലൂവി എഴുതുന്നു: ‘അറബ് വസന്തം ഇറാനിയന്‍ വിപ്ളവത്തിന്‍െറ മറ്റൊരു പതിപ്പാണെന്ന ധാരണ പരത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന ഇറാന്‍ അധികൃതര്‍ നല്‍കുന്ന പരോക്ഷമായ സന്ദശേമിതാണ്: മേഖല സാക്ഷ്യം വഹിക്കുന്നത് ഇസ്ലാമിക ഉണര്‍വിന്‍െറ ഒരു കാലഘട്ടത്തിനാണെന്നും ഇറാന്‍ അതിന്‍െറ നേതൃപദവി ഏറ്റടെുക്കണമെന്നും. അറബ് വസന്തത്തിന് ഇറാന്‍ സാമ്പത്തിക സഹായം ചെയ്യന്നതായി തെളിവുകളുണ്ട്. സുരക്ഷയുടെ കാര്യം പറഞ്ഞാണ് ഇറാന്‍ അറബ് രാജ്യങ്ങളെ സമീപിക്കുന്നത്. എന്നാല്‍, അറബികള്‍ക്ക് ഇറാന്‍െറ കാര്യത്തില്‍ ലവലേശം വിശ്വാസമില്ല. ഇറാനില്‍നിന്നുള്ള തീര്‍ഥാടകരെ പരിശോധിച്ചാല്‍ മനസ്സിലാവും അവര്‍ റവലൂഷനറി ഗാര്‍ഡിന്‍െറ ഭാഗമാണെന്ന്. എന്തിന്, ഇറാനിയന്‍ കമ്പനികളുടെ കാര്യത്തില്‍ പോലും വിശ്വാസമില്ല; എന്നിട്ടല്ളേ എംബസിയുടെ കാര്യം? (അറബ് ന്യൂസ്-2011ഡിസംബര്‍ 3).
ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മേഖലയില്‍ ഇസ്രായേലും ഇറാനും ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. ഇസ്രായേലും ഇറാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ളെങ്കില്‍ അത്തരം ആയുധങ്ങള്‍ സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കേണ്ടിവന്നേക്കാമെന്നും അല്ളെങ്കില്‍ വരുംതലമുറയോട് നാം മറുപടി പറയേണ്ടിവരുമെന്നും സൗദിയുടെ മുന്‍ യു.എസ് അംബാസഡറും കിങ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിന്‍െറ തലവനുമായ  തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ റിയാദില്‍ ‘ദ ഗള്‍ഫ് ആന്‍ഡ് ദ  ഗ്ളോബ് ’ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ബാഹ്യവെല്ലുവിളികളെ നേരിടുന്നതിനുള്ള ഒറ്റമൂലി ഒന്നിച്ച് ശക്തിയാര്‍ജിക്കുക എന്നതാണെന്ന് അദ്ദഹേം ഊന്നിപ്പറഞ്ഞു. ജി.സി.സിയെ ‘പരമാധികാര രാഷ്ട്രങ്ങളുടെ യൂനിയന്‍’ ആയി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ട മുന്‍ ഉപാധികളും തുര്‍ക്കി അല്‍ഫൈസല്‍ മുന്നോട്ടുവെച്ചു.‘ ഏകീകൃത അറേബ്യന്‍ ഉപവന്‍കര, തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍, ഏകീകൃത പട്ടാളം, പൊതു പ്രതിരോധ വ്യവസായം, ഏകീകൃത കറന്‍സി, ഏകീകൃത ഐ.ടി വ്യവസായം, പൊതു കരിക്കുലത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, ഏകീകൃത നീതിന്യായ വ്യവസ്ഥ’... മികച്ച ഗൃഹപാഠത്തിന് ശേഷമാവണം വിഷയത്തെ അദ്ദഹേം ആഴത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്‍െറ ശാക്തിക സന്തുലനം മാറിമറിയുന്നുണ്ടെന്നും ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും ജപ്പാനും റഷ്യന്‍ ഫെഡററേഷനുമൊക്കെ അധികാരത്തിലും പദവിയിലും വളരുകയാണെന്നും ഓര്‍മപ്പെടുത്താനും അദ്ദഹേം മറന്നില്ല.
പരസ്പര സഹകരണം എന്നതിനപ്പുറം, യൂറോപ്യന്‍ യൂനിയന്‍െറ മാതൃകയില്‍ ശക്തമായ രാഷ്ട്ര കൂട്ടായ്മയിലേക്ക് വളരുന്നതോടെ പൊതു വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനാവുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ ചിന്തിപ്പിച്ചത് സമീപകാല അനുഭവങ്ങള്‍ തന്നെയാണ്്. അംഗരാജ്യമായ ബഹ്റൈനില്‍ ഷിയാ വിഭാഗം തെരുവിലിറങ്ങിയപ്പോള്‍ അതിന്‍െറ പിന്നില്‍ അയല്‍ രാജ്യത്തിന്‍െറ കുത്സിത അജണ്ടയുണ്ടെന്നാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫ് പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികളുടെ കരങ്ങളാണെന്ന് അധികൃതര്‍ എടുത്തുകാട്ടി.  ജി.സി.സിക്ക് പൊതുവായ പ്രതിരോധ സേന എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ജി.സി.സിയുടെ ശൈശവദശയിലുള്ള പൊതു മിലിട്ടറി വിങ് -പെനിന്‍സുല ഷീള്‍ഡ് ഫോഴ്സ് ബഹ്റൈനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ രംഗത്തിറങ്ങുന്നത്. ആറ് രാജ്യങ്ങളില്‍നിന്നുള്ള 10,000 ഭടന്മാരാണ് നിലവില്‍ ഈ വിങ്ങിലുള്ളത്. ഭാവിയിലേക്ക് ഈ സൈനികശേഷി മതിയാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് കുടുതല്‍ സൈനികക്കരുത്തുള്ള അറബ് രാജ്യങ്ങളെ കൂടി കൂട്ടായ്മയില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടതത്രെ. ജോര്‍ഡനെയും മൊറോക്കോയെയും ജി.സി.സിയില്‍ ഉള്‍പ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈജിപ്തും യമനും കൂട്ടായ്മയിലേക്ക് ഇന്നല്ളെങ്കില്‍ നാളെ വന്നുചേരുമെന്നാണ് കേള്‍ക്കുന്നത്.
ബാഹ്യ വെല്ലുവിളി മാത്രമല്ല; ആഭ്യന്തര യാഥാര്‍ഥ്യങ്ങളും ചുവരെഴുത്ത് വായിക്കാന്‍ ജി.സി.സി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. വസന്തമെന്നോ ശൈത്യമെന്നോ എന്ത് പേരിട്ടുവിളിച്ചാലും മാറ്റം അനിവാര്യമാണെന്നും പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും തൃണവല്‍ഗണിച്ച് ആര്‍ക്കും ഇനിമുന്നോട്ടുപോവാനാവില്ളെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറയുമ്പോള്‍ അദ്ദഹേം കൈമാറാന്‍ ശ്രമിക്കുന്ന താക്കീത് മാറ്റങ്ങള്‍ക്കായി തെരുവിലിറങ്ങിയ ‘സോഷ്യല്‍നെറ്റ്വര്‍ക് ജനറേഷന്‍’ ദേശാതിരുകള്‍ക്കതീതമായ ഒരു പ്രതിഭാസത്തിന്‍െറ സന്തതികളാണെന്നതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴിലില്ലായ്മക്ക് അറുതികാണാനും സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും കലാ-കായിക മേഖലകളിലേക്ക് യുവതയുടെ ശ്രദ്ധ തിരിച്ചുവിടാനും വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന തിരക്കിലാണിന്ന്. അതിന്‍െറ പ്രത്യാഘാതമെന്നോണം വിദേശി തൊഴില്‍സേന പലതരത്തിലുള്ള ആശങ്കള്‍ക്ക് നടുവിലാണ്്. ഗള്‍ഫിന്‍െറ കവാടങ്ങള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെടില്ളെങ്കിലും, അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് അറുതി കുറിക്കപ്പെടാന്‍ പോവുകയാണെന്നും മടക്കയാത്രയുടെ ആരംഭം കുറിച്ചുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യത്തോട് ഇന്ത്യക്കാരടക്കമുള്ളവര്‍ സമരസപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ജി.സി.സി എന്ന സഹകരണ കൂട്ടായ്മയില്‍നിന്ന് ആറ് രാഷ്ട്രങ്ങളുടെ യൂനിയന്‍ എന്ന വിശാലമായ ആശയത്തിലേക്കുള്ള വഴിയില്‍ കടമ്പകള്‍ ഒട്ടനവധിയാണെങ്കിലും ലക്ഷ്യം കരഗതമാവുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു ബ്ളോക്കായിരിക്കും ഉദയം ചെയ്യക. 1940 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വേവഴി കൂട്ടിയിണക്കുന്ന ഈ രാജ്യങ്ങളെ വാണിജ്യ-വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒറ്റ രാഷ്ട്രീയ ശക്തിയായി മാറുന്നതോടെ ആര്‍ജിക്കുന്ന വിലപേശല്‍ശേഷി രാഷ്ട്രാന്തരീയ തലങ്ങളില്‍പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, തുര്‍ക്കിയുടേതില്‍നിന്നും ഇറാന്‍റേതില്‍നിന്നും  ഭിന്നമായ മൂന്നാമതൊരു രാഷ്ട്രീയ പദ്ധതിയുടെ പിറവി മുസ്ലിം ലോകത്തിലെ നിര്‍ണായക വഴിത്തിരിവായേക്കാം. അപ്പോഴും, ജി.സി.സിയുടെ റിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്ന, രാഷ്ട്രീയ പരിഷ്കരണവും രാജ്യകാര്യത്തില്‍ പൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കുള്ള പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള ആന്തരിക ഘടനാമാറ്റങ്ങള്‍ തന്നെയാവും അടിസ്ഥാന രോഗപ്രതിവിധി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

അറബ്‌ വസന്തം ഒരു മരീചിക


ചരിത്രത്തില്‍നിന്നും ഒന്നുമേ പഠിക്കാത്തവര്‍ അമേരിക്കക്കാര്‍. ഇന്തോ-ചൈനയിലെ ഫ്രാന്‍സിന്റെ അനുഭവത്തെ അവര്‍ അവഗണിച്ചു. പശ്ചിമേഷ്യയില്‍ ബ്രിട്ടനു പറ്റിയ പരാജയങ്ങളില്‍നിന്നും അവര്‍ ഒരു പാഠവും ഉള്‍ക്കൊണ്ടതുമില്ല. ഇതാണ്‌ ‘അറബ്‌ വസന്ത’ത്തോടുള്ള യുഎസ്‌ സമീപനം തെളിയിക്കുന്നത്‌.

ഓക്സ്ഫോര്‍ഡ്‌ ചരിത്രകാരന്‍ ഫൈസല്‍ ദേവ്ജി നിരീക്ഷിച്ചത്‌ വളരെ ശരിയാണ്‌.
“ടര്‍ക്കി കേന്ദ്രമായ ഒട്ടോമന്‍ ഇസ്ലാമിക സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ പിന്നീട്‌ വിഘടിച്ചപ്പോള്‍ തീരെ ചെറിയവയും ദുര്‍ബലവുമായതിനാല്‍ തന്‍കാലില്‍ നില്‍ക്കുവാന്‍ അവയ്ക്ക്‌ ത്രാണിയില്ലായിരുന്നു. അതിനാല്‍ കൊച്ചു രാഷ്ട്രങ്ങള്‍ വിദൂരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വന്‍ശക്തികളുടെ സാമന്തരാജ്യങ്ങളായി മാറി. ഇത്‌ ആ മുഴുവന്‍ അറബിനാടുകളെയും പരസ്പ്പര കലാപങ്ങളുടെ ചെളിക്കുണ്ടാക്കി മാറ്റി. ആ രാജ്യങ്ങളില്‍ പണത്തിനോടു അത്യാര്‍ത്തിയുള്ള മര്‍ദ്ദക ഭരണകൂടങ്ങള്‍ നിലവില്‍ വന്നു.”
ആ രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാജാക്കന്മാര്‍ അവിടെ ക്രമസമാധാനപാലനം നടത്തുമെന്നും പാശ്ചാത്യാനുകൂല നയങ്ങള്‍ നടപ്പിലാക്കുമെന്നും സങ്കല്‍പ്പിച്ച ബ്രിട്ടീഷുകാര്‍ മതത്തിന്റെ കരുത്ത്‌ മറന്നുപോയി.
പ്രസ്തുത മേഖലയിലെ ഏറ്റവും ഹീനന്‍മാരായ സ്വേച്ഛാധിപതികളില്‍ ചിലര്‍ മറയത്ത്‌ പോയെങ്കിലും ഈജിപ്ത്‌, ടുണീഷ്യ, ലിബിയ തുടങ്ങിയയിടങ്ങളില്‍ ഉണ്ടായിരിക്കുന്ന അധികാരശൂന്യതയെ നിറയ്ക്കുവാന്‍ പോകുന്നത്‌ “ഇസ്ലാമാണ്‌ പരിഹാരം” എന്നോതുന്ന ഭ്രാന്തന്‍ ശക്തികളാണ്‌. നവംബര്‍ 28 ന്‌ തുടങ്ങി അടുത്തകൊല്ലം മാര്‍ച്ച്‌ വരെ നീളുന്ന ഈജിപ്തിലെ പൊല്ലാപ്പു പിടിച്ച ഇലക്ഷനില്‍ വോട്ടര്‍മാരെ വശത്താക്കാന്‍ യത്നിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ്‌ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ മുദ്രാവാക്യവും മറ്റൊന്നല്ല.
പര്‍ദ്ദയെ ഗര്‍ഹണീയമായ പഴന്തുണി എന്നു വിശേഷിപ്പിച്ച, ടുണീഷ്യയുടെ രാഷ്ട്രപിതാവ്‌, ഹബീബ്‌ ബോര്‍ഗ്യൂബ അറബ്‌ മേഖലയിലെ ചുരുക്കം ചില യഥാര്‍ത്ഥ മതേതര മാനസരില്‍ ഒരാളായിരുന്നു. മറ്റു ഭരണാധികാരികള്‍, ഗദ്ദാഫിയും സദ്ദാം ഹുസൈനും മറ്റും തങ്ങളുടെ ഭരണകൂടങ്ങളെ മതനിരപേക്ഷമാക്കി നിറുത്തിയത്‌ രാജ്യാധികാരത്തിനുമേല്‍ കണ്ണുണ്ടായിരുന്ന മുസ്ലീം പുരോഹിതവര്‍ഗത്തെ ഭയന്നാണ്‌, ഇറാനിലെ റിസാഷാ പഹ്ലവി അയത്തൊള്ളന്മാരെ പേടിച്ചതുപോലെ.
1956 ല്‍ ഫ്രഞ്ച്‌ ഭരണം തീര്‍ന്ന്‌ ഇതാദ്യമായി, ടുണീഷ്യയില്‍ ഈയിടെ നടന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വരാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു. ഒരു മലക്കറി വില്‍പ്പനക്കാരന്റെ ആത്മാഹുതി അറബ്‌ വസന്തത്തിന്‌ കുയില്‍പാട്ടായിത്തീര്‍ന്നതിനുശേഷം അറബിനാട്ടില്‍ ഇദംപ്രഥമമായി നടന്ന ജനാധിപത്യ പ്രക്രിയ ആണത്‌.
അയല്‍പക്കങ്ങളെക്കാള്‍, വിദ്യാസമ്പന്നരായ ടുണീഷ്യക്കാര്‍ മതത്തിനോട്‌ അലസ വീക്ഷണമുള്ളവരും മദ്യപിക്കുന്നവരും അനിസ്ലാമിക വസ്ത്രങ്ങളണിഞ്ഞു ശരീരഭാഗങ്ങളെ അനാവൃതമാക്കുന്നവരും സര്‍വോപരി അപൂര്‍വമായി മാത്രം പള്ളിയില്‍ പോയി നിസ്കരിക്കുന്നവരുമാകുന്നു. ഇത്തരം ഒരു ലിബറല്‍ അന്തരീക്ഷം ടുണീഷ്യയുടെ പ്രസരിപ്പാര്‍ന്ന ടൂറിസം വ്യവസായത്തിന്‌ അത്യന്താപേക്ഷിതമാകുന്നു. പാശ്ചാത്യ നയതന്ത്ര പ്രതിനിധികള്‍ പ്രത്യാശിക്കുന്നത്‌, ബിസിനസ്സുകാര്‍ ധനസഹായം ചെയ്യുന്ന റാഷിദ്‌ ഘനൗച്ചിയുടെ എന്നാഹ്ദാ പാര്‍ട്ടി ഇസ്ലാമിക മര്‍ക്കടമുഷ്ടിയെ തിരസ്ക്കരിച്ച്‌ മാര്‍ക്കറ്റനുകൂല സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുമെന്നും മതേതരകക്ഷികളുമായി സഖ്യമുണ്ടാക്കുമെന്നാണ്‌.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട്‌, പൊതുജീവിതത്തില്‍ ഇസ്ലാമിന്‌ കൂടുതല്‍ സാന്നിദ്ധ്യമുണ്ടാകുമെന്ന്‌ വാഗ്ദാനം ചെയ്ത്‌, എന്നാഹ്ദാ, ആക്രമണോത്സുകമായി അടിച്ചേല്‍പ്പിക്കപ്പെട്ട മതനിരപേക്ഷതയാല്‍ ക്ഷുഭിതരായ, സാദാ ടുണീഷ്യക്കാരെ വശീകരിച്ചു ഈ ഒത്തുതീര്‍പ്പ്‌ എത്രത്തോളം ഘനൗച്ചിയുടെ കൈകളെ കെട്ടിവരിയുമെന്നറിഞ്ഞുകൂടാ. അദ്ദേഹം വ്യക്തിപരമായി ഇസ്ലാംവല്‍ക്കരണത്തിനോട്‌ പ്രതിബദ്ധതയില്ലാത്തയാളാണെന്നാണ്‌ വെയ്പ്‌. എന്തായാലും നിയമനിര്‍മാണസഭയില്‍ അധ്യക്ഷയാകാന്‍ മുഖംമൂടി അണിയാത്ത ഒരു വനിതയെ നിര്‍ദ്ദേശിച്ചത്‌ ശുഭസൂചകമായി പരിഗണിക്കപ്പെടുന്നു.
അടുത്ത വസന്തരാഷ്ട്രമായ ലിബിയയില്‍ ഗോത്രനേതാക്കള്‍ “വിദേശ ഇടപെടല്‍ വേണ്ട-ലിബിയക്കാര്‍ക്ക്‌ ഇത്‌ തനിയെ ചെയ്യാനാകും” എന്ന മുദ്രാവാക്യമുയര്‍ത്തിയിരിക്കുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന ഇസ്ലാമിക്‌ ഫൈറ്റിംഗ്‌ ഗ്രൂപ്പിന്റെ നേതാവ്‌ അബ്ദെല്‍ ഹക്കീം ബെല്‍ഹാജിന്‌ ഖത്തര്‍ പണവും ആയുധങ്ങളും സപ്ലൈ ചെയ്യുകയുണ്ടായി. ആ സംഘമാണ്‌ ഇപ്പോള്‍ ലിബിയയിലെ മാറ്റത്തിനായുള്ള ഇസ്ലാമിക പ്രസ്ഥാനം.
ലിബിയയിലെ കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത്‌ സകല മൗലികവാദ പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴിലാക്കി നിര്‍ത്തിയിരിക്കുന്ന, എത്തിലാഫ്‌ എന്ന അണിയറ സംഘടനയാണ്‌. സ്ത്രീകള്‍ വാഹനങ്ങളോടിക്കുന്നത്‌ ഹറാമാണെന്നാണ്‌ ഇതിന്റെ ഫത്‌വ. മനുഷ്യരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകം, സിനിമ ആദിയായ കലാവൈകൃതങ്ങള്‍ തീര്‍ത്തും അനിസ്ലാമികമെന്നു കണ്ട്‌ അവയെ അപ്പാടെ നിരോധിക്കണമെന്നാണ്‌ ട്രിപ്പോളി കൗണ്‍സില്‍ അംഗങ്ങള്‍ക്കു വെളിപാടുണ്ടായിരിക്കുന്നത്‌.
പശ്ചിമേഷ്യ ഏത്‌ ദിശയില്‍ പോകുമെന്ന്‌ കാണിക്കുന്ന വഴി സൂചനാ ബോര്‍ഡാകുന്നു ഈജിപ്ത്‌. 1928 ല്‍ ഹസ്സന്‍ അല്‍-ബന്നയാല്‍ സ്ഥാപിക്കപ്പെടുകയും രാഷ്ട്രീയ കൊലപാതക ശ്രമങ്ങള്‍ ആരോപിക്കപ്പെട്ടു നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റ്‌ മര്‍ക്കടമുഷ്ടിയായ മുസ്ലീം ബ്രദര്‍ഹുഡ്‌ 2005 ല്‍ അമേരിക്കയുടെ പിന്തുണയില്‍, തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ അനുവദിക്കപ്പെടുകയുണ്ടായി. 2011 ഏപ്രിലില്‍ ബ്രദര്‍ഹുഡിനെ സര്‍ക്കാര്‍ നിയമപരമായി അംഗീകരിക്കയും ചെയ്തിരിക്കുന്നു.
ഇസ്ലാമിക രാജ്യങ്ങളില്‍ ജനാധിപത്യത്തിന്‌ കൊടുക്കേണ്ട വില ഇസ്ലാമീകരണം ആകുന്നു. ഏതുതരം ഇസ്ലാമീകരണം എന്നതാണ്‌ ചോദ്യം. ഇസ്ലാം വര്‍ണരാജിയുടെ ഒരറ്റം അല്‍ഖ്വയ്ദയും താലിബാനും കൈയടക്കിയിരിക്കുന്നു. അനേകം നിറങ്ങളുള്ള ഇസ്ലാം മഴവില്ലിന്റെ മറ്റേയറ്റത്ത്‌ 2003 മുതല്‍ ടര്‍ക്കിയെ ഭരിക്കുന്ന ജസ്റ്റിസ്‌ ആന്‍ഡ്‌ ഡെവലപ്മെന്റ്‌ പാര്‍ട്ടി നില്‍ക്കുന്നു. ഈ രണ്ട്‌ അറ്റങ്ങള്‍ക്കും ഇടയിലായി ജെമാ അഹ്‌ ഇസ്ലാമിയ, സലാഫികള്‍, ഹമാസ്‌, ഹിസ്ബുല്ല തുടങ്ങിയ അക്രമികളും മര്‍ക്കടമുഷ്ടികളും വിപ്ലവകാരികളുമൊക്കെ ഇടം കണ്ടെത്തിയിട്ടുണ്ട്‌.
ഈ വക ദുരൂഹ ടീമുകളുമായി പശ്ചിമേഷ്യയിലെ സ്വേച്ഛാധിപതികള്‍ താല്‍ക്കാലിക ലാഭത്തിനായി ചില രഹസ്യബന്ധങ്ങള്‍ പുലര്‍ത്താതിരുന്നിട്ടില്ല. എങ്കിലും, മൊത്തത്തിലെടുത്താല്‍, ഇസ്ലാമിക അക്രമോത്സുകതയെ തളച്ചിടുന്നത്‌ അവരുടെ സുരക്ഷിതത്വത്തിന്‌ ആവശ്യമായിരുന്നു. വ്യവസ്ഥാപിത ഭരണകൂടങ്ങളെ മറിച്ചിട്ട്‌ സ്വന്തം കാലിഫേറ്റ്‌ സ്ഥാപിക്കാനുദ്ദേശിക്കുന്ന അല്‍ഖ്വയ്ദയെ പിന്തുണയ്ക്കാന്‍ ഏറ്റവും അധികം മതനിഷ്ഠയുള്ള മുഹമ്മദീയ ഭരണാധികാരികള്‍ പോലും ഒരുമ്പെട്ടിട്ടില്ല. കുവൈത്തിനെ ആക്രമിച്ച്‌ ഐറിഷ്‌ ഭീകരരെ ആയുധമണിയിച്ചു എന്നൊക്കെ കുറ്റപത്രങ്ങള്‍ നല്‍കി മുഹമ്മദീയ ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയ യുഎസ്‌ മേല്‍പ്പറഞ്ഞ അന്തര്‍ലീന വൈരുദ്ധ്യത്തെ കണ്ടില്ലെന്ന്‌ നടിച്ചിട്ടുണ്ട്‌.
ജനാധിപത്യത്തിന്‌ അമേരിക്ക നല്‍കുന്ന പരമപ്രാധാന്യമാണ്‌ ഇന്ന്‌ അറബി നാടുകളില്‍ ദൃശ്യമാകുന്ന മാറ്റത്തിന്‌ ഒരു പരിധിവരെ നിദാനമാകുന്നത്‌. പ്രസ്തുത രാഷ്ട്രീയ പരിവര്‍ത്തനവുമായി രാജിയാകുവാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇസ്ലാമിക മര്‍ക്കടമുഷ്ടികളായ ബ്രദര്‍ഹുഡ്‌ ഉള്‍പ്പെടുന്ന ഒരു ഗവണ്‍മെന്റുമായി സഹകരിക്കാന്‍ അമേരിക്ക തയ്യാറെന്ന്‌ ഹിലാരി ക്ലിന്റണ്‍ ഈജിപ്ഷ്യന്‍ ടിവി ചാനലിനോട്‌ പറയുമ്പോള്‍, “ഉയര്‍ന്നുവരുന്ന എല്ലാ രാഷ്ട്രീയശക്തികളോടും ബന്ധം പുലര്‍ത്തേണ്ട ആവശ്യകത” മറ്റൊരു യുഎസ്‌ ഡിപ്ലോമാറ്റ്‌ ചൂണ്ടിക്കാട്ടുന്നു.
അപ്പറയുന്നത്‌ തീര്‍ച്ചയായും ശരി തന്നെ-പക്ഷേ, ഈജിപ്തിന്റെ ഭരണസംവിധാനം തുലാസില്‍ ആടുന്നു എന്നത്‌ കൂടുതല്‍ ശരിയാണ്‌, പ്രത്യേകിച്ചും സദ്ദാം ഹുസൈനെ തൂക്കുമരത്തിലേക്ക്‌ കൊണ്ടുപോയ ജയിലിലെ ഇരുമ്പഴി സ്മാരകങ്ങളെ അമേരിക്കക്കാര്‍ നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍.
സുനന്ദ കെ. ദത്താറായ്‌
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ടി. മുഹമ്മദ് വേളം

വിപ്ലവം ഇപ്പോള്‍ തോക്കിന്‍ കുഴലിലൂടെയല്ല വരുന്നത്. അത് മുല്ലപ്പൂവായി വിരിയുകയാണ്. അത് കാടുകളില്‍ പതുങ്ങിയിരിക്കുന്നതിനുപകരം തെരുവില്‍ നൃത്തംചെയ്യുകയാണ്, നമസ്കരിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം നടത്തുകയും കേള്‍ക്കുകയുമാണ് ചില സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍. അധികാരത്തില്‍നിന്ന് താഴെയിറക്കപ്പെട്ടു, അവിടങ്ങളില്‍ ജനാധിപത്യ ഭരണകൂടങ്ങളോ താല്‍ക്കാലിക ഭരണസംവിധാനങ്ങളോ നിലവില്‍ വന്നു എന്ന് മാത്രമല്ല അറബ്വസന്തത്തെ ചരിത്രപ്രധാനമാക്കിത്തീര്‍ക്കുന്നത്. അപ്രമാദിത്വത്തോടെ നിലനില്‍ക്കുന്ന നിരവധി ധാരണകള്‍ക്ക് ഈ വിപ്ളവം പരിക്കേല്‍പിക്കുന്നുണ്ട്. നിരവധി പുനരാലോചനകള്‍ അറബ് വിപ്ളവം ലോകത്തോടാവശ്യപ്പെടുന്നുണ്ട്. അറബ് ഇസ്ലാം സമൂഹങ്ങള്‍ ഒന്നുകില്‍ ഇര അല്ളെങ്കില്‍ അക്രമിയെന്ന ദ്വന്ദ്വത്തില്‍നിന്നും പുറത്തുകടന്ന് ക്രിയാത്മകമായ സ്രഷ്ടാവ്, പങ്കാളി എന്ന നിലയിലേക്ക് തങ്ങളുടെ സ്ഥാനത്തെ ലോകത്തിനുമുന്നില്‍ നേടിയെടുക്കുകയാണ്.
അറബ്വസന്തത്തെക്കുറിച്ച ചര്‍ച്ച അറബ് സമൂഹത്തെക്കുറിച്ച മാത്രം ചര്‍ച്ചയല്ല. അത് കേരളത്തെക്കുറിച്ച ചര്‍ച്ചകൂടിയാണ്. കാരണം, ദേശീയത, മതേതരത്വം, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദവിരുദ്ധത മുതലായ നമ്മുടെ പൊതുമണ്ഡലത്തിലെ പ്രധാന വ്യവഹാരങ്ങളുമായി ചില സംവാദങ്ങള്‍ ഈ വിപ്ളവം മുന്നോട്ടുവെക്കുന്നുണ്ട്. അത് ഏറ്റെടുക്കാനുള്ള ധീരത അല്ളെങ്കില്‍ ചരിത്രബോധം നമ്മുടെ വൈജ്ഞാനിക സാംസ്കാരിക സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. അറബ് സമൂഹത്തിലെ ഈ സംഭവവികാസത്തിന് മുമ്പുള്ള കാര്യങ്ങളില്‍  ഒരു സമൂഹമെന്ന നിലക്ക് നാം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ആ നിലപാടുകളുടെ രാഷ്ട്രീയവും നൈതികതയുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
മതത്തെ ആരാധനക്ക് പുറത്തുള്ള ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്തുന്ന മതേതരത്വം മനുഷ്യന് നന്മകള്‍ ചുരത്തുമെന്നും ആരാധനകള്‍ക്കപ്പുറം ജീവിതത്തില്‍ ഇടപെടുന്ന മതം മനുഷ്യന് ദുരിതങ്ങളായിരിക്കും നല്‍കുക എന്ന വിശ്വാസത്തിന്‍െറ പുറത്താണ് നമ്മുടെ പൊതുമണ്ഡലംതന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അറബ്നാടുകളിലെ പുതിയ മാറ്റത്തോടെയെങ്കിലും ഇതിനെതിരായ  ചില വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബര്‍ലിന്‍ മതിലിന്‍െറ തകര്‍ച്ച ഭൗതികവും ആശയപരവുമായ മതില്‍ത്തകര്‍ച്ചയായിരുന്നുവെങ്കില്‍ അറബ് വിപ്ളവം ആശയപരമായ ഒരു മതില്‍ത്തകര്‍ച്ചയാണ്.
മുല്ലപ്പൂവിപ്ളവം പൊട്ടിപ്പുറപ്പെട്ട തുനീഷ്യ ഏറ്റവും ഭീകരമായ മതവിരുദ്ധത അടിച്ചേല്‍പിക്കപ്പെട്ട രാജ്യമാണ്. തുനീഷ്യയില്‍ മാത്രമല്ല, ഈജിപ്്തിലും യമനിലുമെല്ലാം മതേതരത്വത്തിന്‍െറ ചെലവിലും ന്യായത്തിലുമാണ് അറബ് ഭരണാധികാരികള്‍ എല്ലാ പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തി ഇക്കാലംവരെ നിലനിന്നിരുന്നത്. അവിടങ്ങളില്‍ ഏറ്റവും വലിയ ചെറുത്തുനില്‍പ് കഴിഞ്ഞ അര മുക്കാല്‍ നൂറ്റാണ്ടുകാലം നടത്തിപ്പോന്നത് ആത്മീയ രാഷ്ട്രീയത്തിന്‍െറ വക്താക്കളായിരുന്നു. മതേതരത്വം വിമോചനവും മതം അടിമത്തവും എന്ന സൂത്രവാക്യം അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവുമെങ്കിലും നേരെ തിരിച്ചായിരുന്നു.  തുനീഷ്യയില്‍ താഴെ ഇറക്കപ്പെട്ട ബിന്‍ അലിക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമി ബുര്‍ഗീബകും ഈജിപ്തിലെ ഹുസ്നിമുബാറക്കും അദ്ദേഹത്തിന്‍െറ മുന്‍ഗാമികളായ അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും   മതേതരത്വത്തിന്‍െറ കറതീര്‍ത്ത പ്രതീകങ്ങളാണ്. തുനീഷ്യയില്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗനൂഷിയും ഈജിപ്തിലെ പഴയ ഭരണകൂടങ്ങളുടെ യഥാര്‍ഥ പ്രതിപക്ഷമായ ബ്രദര്‍ഹുഡും സാമ്പ്രദായിക വ്യവഹാരങ്ങളില്‍ മതമൗലികവാദത്തിന്‍െറ പ്രതീകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവാഴ്ചക്ക് ചില താത്ത്വിക അടിത്തറകള്‍ ഉണ്ടായിരുന്നു. അതേപോലെ സാമ്രാജ്യത്വ പിന്‍ബലത്തോടെ അറബ് ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നുപോന്ന മര്‍ദകപ്രത്യയശാസ്ത്രമായിരുന്നു ആത്മീയ രാഷ്ട്രീയത്തിനെതിരായ തീവ്ര മതേതരത്വം. അവിടങ്ങളില്‍ ഇത്തരം ഭരണകൂടങ്ങള്‍ തകരുമ്പോള്‍ ഭരണകൂടം മാത്രമല്ല തകരുന്നത്, ഭരണകൂട പ്രത്യയശാസ്ത്രംകൂടിയാണ്. അതുകൊണ്ടാണ് വിപ്ളവാനന്തരം തുനീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ ജനത ‘അന്നഹ്ദ’ എന്ന മതമൗലികവാദം ആരോപിക്കപ്പെട്ട്, ഇത്രയും കാലം നിരന്തരം അടിച്ചമര്‍ത്തപ്പെട്ട സംഘടനക്ക് മുന്‍തൂക്കം നല്‍കിയത്. കാരണം, അവരെ അടിച്ചമര്‍ത്തിയത് മതവിരുദ്ധതയായിരുന്നെങ്കില്‍ അവരുടെ ചെറുത്തുനില്‍പുകളെ നയിച്ചത് മതമായിരുന്നു.
2001ല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പൊടുന്നനെ സംഭവിച്ച ഒരു മുന്നേറ്റമാണിതെന്ന് മനസ്സിലാക്കുന്നത് അങ്ങേയറ്റം ചരിത്രവിരുദ്ധമായിരിക്കും. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായതുതന്നെ തദ്ദേശീയ കൊളോണിയലിസത്തിന്‍െറ കൈകളിലേക്കായിരുന്നു. പട്ടാളമായിരുന്നു ഈ ആഭ്യന്തര കൊളോണിയലിസത്തിന്‍െറ കൈയാളുകള്‍. ജനാധിപത്യ അവകാശങ്ങളുടെ നിരന്തരലംഘനത്തിന്‍േറതാണ് ഈ ഭരണകൂടങ്ങളുടെ ചരിത്രം. എന്നാല്‍, ബ്രദര്‍ഹുഡും സമാന സംഘടനകളും സമാധാനപരമായ രീതിയില്‍ അതിനെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ആ മുക്കാല്‍ നൂറ്റാണ്ടുകളോളം വരുന്ന ചെറുത്തുനില്‍പുകളുടെ മൂലധനത്തിലാണ് അറബ് വിപ്ളവം ഉണ്ടായത്.
 സഹനത്തിന്‍െറ കൊടുമുടികള്‍ താണ്ടിക്കൊണ്ട് ഈ ചെറുത്തുനില്‍പുകള്‍ നടക്കുമ്പോള്‍ പ്രബുദ്ധമായ ഒരു ജനത എന്ന നിലക്ക് നാം എവിടെയായിരുന്നു? നമ്മുടെ സാമൂഹികപ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു എന്നാലോചിക്കേണ്ടതാണ്. 1966ല്‍ സാഹിത്യനിരൂപകനും ഖുര്‍ആനിന് സൗന്ദര്യാത്മക വ്യാഖ്യാനം എഴുതിയ പണ്ഡിതനും നിരവധിഗ്രന്ഥങ്ങളുടെ കര്‍ത്താവും ബ്രദര്‍ഹുഡിന്‍െറ സംഘാടകരില്‍ ഒരാളുമായിരുന്ന സയ്യിദ് ഖുതുബിനെ ജമാല്‍ അബ്ദുന്നാസിറിന്‍െറ ഭരണകൂടം ‘വഴിയടയാളങ്ങള്‍’ എന്നപേരില്‍ മലയാളത്തിലടക്കം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന്‍െറ പേരില്‍ കഴുമരത്തിലേറ്റി.  ആ രക്തമാണ്, അത്തരം നിരവധി രക്തസമര്‍പ്പണമാണ് ഇപ്പോള്‍ മുല്ലപ്പൂവായി വിടര്‍ന്ന് പരിലസിച്ചത്. പുസ്തകം ആധുനികമായ ഒരു സാംസ്കാരിക രൂപമാണ്. പ്രബുദ്ധതയുടെ ചിഹ്നമാണ്. സംവാദത്തിനുള്ള ക്ഷണമാണ്. വിയോജിപ്പിനുള്ള സാധ്യതയാണ്. സയ്യിദ് ഖുതുബ് ആരുടെയും ഒരുതുള്ളി ചോരയും ചിന്തിയിട്ടില്ല. ആരുടെയും ചോരക്കുവേണ്ടി കൊലവിളി നടത്തിയിട്ടില്ല. പകരം ‘ഇസ്ലാമിലെ സാമൂഹികനീതി’പോലെ സാമൂഹിക- സാമ്പത്തിക സമത്വത്തിന്‍െറ ദൈവശാസ്ത്രം വാദിച്ചുറപ്പിച്ച ഗ്രന്ഥത്തിന്‍െറ  രചയിതാവാണ് അദ്ദേഹം. ഖുര്‍ആനിന്‍െറ അലൗകിക സംഗീതത്തെ, ദിവ്യമായ കവിതയെ ഇത്രയേറെ ആസ്വദിപ്പിച്ച മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഈ കുറിപ്പുകാരന്‍െറ ഓര്‍മകളുടെ ഷെല്‍ഫില്‍ ഏതായാലും ഇല്ല. പുസ്തകത്തിന് ജീവന്‍ വിലയായി കൊടുത്ത എഴുത്തുകാരനാണ് സയ്യിദ് ഖുതുബ്.
അന്ന് നമ്മള്‍, നമ്മുടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏതു പക്ഷത്തായിരുന്നു? നമ്മുടെ രാഷ്ട്രീയ ഭാവുകത്വം അന്ന് നാസറിനെ ആഘോഷിക്കുകയായിരുന്നു. നാസറായിരുന്നു നമുക്ക് താരം. മൂന്നാം ലോകത്തിലെ പുതിയ  ജനാധിപത്യത്തിന്‍െറ  ജനനായകന്‍ നെഹ്റു, ടിറ്റോ, നാസര്‍ അച്ചുതണ്ടിനെ ആഘോഷിക്കുകയായിരുന്നു നാം. സയ്യിദ് ഖുതുബ്, നാസര്‍ എന്ന മതേതര ജനാധിപത്യവാദിയാല്‍ കൊലചെയ്യപ്പെടേണ്ട, കൊലചെയ്യപ്പെടാവുന്ന ഒരു ഭീകരന്‍ മാത്രമായിരുന്നു. അതല്ളെങ്കില്‍, നാം അറിയുകപോലും ചെയ്യേണ്ടതില്ലാത്ത ഒരാളായിരുന്നു.
1984ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് കൊടുത്ത ഒരു ഉപദേശം ഇങ്ങനെ വായിക്കാം: ‘‘എന്‍െറ അഭിപ്രായത്തില്‍ ജാതിയെയും മതത്തെയും ആസ്പദമാക്കി പ്രത്യേകമായി നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് മുതലാളിത്തത്തിന്‍െറയും അതിന്‍െറതന്നെ ഭാഗമായ സോഷ്യലിസത്തിന്‍െറയും ഉയര്‍ച്ചയോടുകൂടി പ്രസക്തി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തുര്‍ക്കിയില്‍ തുടങ്ങി സാമൂഹികപരിഷ്കാരപരമായ നിയമനിര്‍മാണങ്ങള്‍ ബലത്തില്‍ വന്നത്. കേരളമടക്കം ഇന്ത്യയിലാകട്ടെ, നായര്‍,നമ്പൂതിരി മുതലായ വിവിധ ജാതികള്‍ക്ക് വെവ്വേറെ നിയമമുണ്ടായിരുന്നത് ഏകീകരിച്ച് ഒരു ഹിന്ദുകോഡ് നിലവില്‍ വന്നിരിക്കുന്നു. അത് മുസ്ലിം സമുദായത്തിലും അധികം ചെല്ലുന്നതിനുമുമ്പ് വരുമെന്നാണ് എന്‍െറ വിശ്വസം.’’
മതനിയമങ്ങള്‍ക്ക് എതിരായ ബലപ്രയോഗം തുര്‍ക്കിക്കുശേഷം ഏറ്റവും തീവ്രമായി നടന്ന രാജ്യമാണ് തുനീഷ്യ. പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട രാജ്യത്തെ, രാജ്യങ്ങളെ ജനവിഭാഗങ്ങള്‍ക്ക് മാതൃകയായി നിര്‍ദേശിക്കാന്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെ  കഴിയും. ഇ.എം.എസ് മാതൃകയായി സമര്‍പ്പിച്ച തുര്‍ക്കിയില്‍ മതവിരുദ്ധ പട്ടാള സ്വേച്ഛാധിപത്യത്തെ ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള എ.കെ പാര്‍ട്ടി മറികടന്നുകഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇപ്പോള്‍ ശരീഅത്ത് വേണ്ടവര്‍ക്ക് അതനുസരിച്ചും വേണ്ടാത്തവര്‍ക്ക്  അതില്ലാതെയും ജീവിക്കാവുന്ന മതം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യമാണ് പുലരുന്നത്. അതോടൊപ്പം പുതിയ ഭരണകൂടം സാമ്രാജ്യത്വത്തിനും  സയണിസത്തിനും എതിരെ പഴയ ഭരണകൂടങ്ങളുടെ റാന്‍മൂളി നയത്തിന് തീര്‍ത്തും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നു. മതത്തിന്‍െറ വിമോചനപരതയെ, നൈതികബോധത്തെ തുര്‍ക്കി ഇപ്പോള്‍ രാഷ്ട്രീയമായി ആവിഷ്കരിക്കുകയാണെന്നര്‍ഥം. ഏറ്റവും ഭീകരമായി കൊളോണിയന്‍ സെക്കുലറിസം നടപ്പാക്കപ്പെട്ട രാജ്യങ്ങളില്‍തന്നെയാണ് ഏറ്റവും ആദ്യം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1984-86 കാലത്തെ ശരീഅത്ത് വിവാദത്തില്‍ ഏറ്റവും വലിയ മാതൃകയായി സെക്കുലര്‍ സമൂഹം  മുസ്ലിം സമൂഹത്തിനുമുന്നില്‍ നിര്‍ദേശിച്ച രണ്ട് രാഷ്ട്രസമൂഹമാതൃകകളായിരുന്നു തുര്‍ക്കിയും തുനീഷ്യയും. ആ മതേതരത്വത്തിന്‍െറ തിണ്ണബലം കൊടിയ സ്വേച്ഛാധിപത്യമായിരുന്നു. അതിനെ താങ്ങിനിര്‍ത്തിയിരുന്നത് സാമ്രാജ്യത്വമായിരുന്നു. മതം ആശയപരമായും പ്രായോഗികമായും ചെറുത്തുനില്‍ക്കുകയായിരുന്നു. മതത്തെ പ്രതിനിധാനംചെയ്യുക എന്നതുതന്നെ അവിടങ്ങളില്‍ ചെറുത്തുനില്‍പായിരുന്നു. പക്ഷേ, നമുക്ക് മതം, പ്രത്യേകിച്ച് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള മതം വെറുക്കപ്പെടേണ്ടതും മര്‍ദക മതേതരത്വം ഹസ്തദാനം ചെയ്യപ്പെടേണ്ട സുഹൃത്തുമായിരുന്നു.
അറബ് രാഷ്ട്രീയത്തിന്‍െറ പൂക്കാലം അഹിംസാത്മകമായതും യാദൃച്ഛികമല്ല. ഈ ആഭ്യന്തര കൊളോണിയലിസത്തിനെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡും മറ്റ് അയല്‍രാജ്യങ്ങളിലെ സമാന പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പുകള്‍ ഏകപക്ഷീയ സമാധാനത്തില്‍ അധിഷ്ഠിതമായിരുന്നു. അതൊരിക്കലും ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പ്രചാരണ യുദ്ധത്തിന്‍െറയോ മതേതരസമ്മര്‍ദത്തിന്‍െറയോ ഫലമായി ഉണ്ടായതല്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കംമുതല്‍ അവരുടെ റഫറന്‍സുകള്‍ മുന്നില്‍വെച്ചെടുത്ത തീരുമാനമായിരുന്നു അത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ഭീകരവാദത്തിന്‍െറ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന  അബുല്‍ അഅ്ലാ മൗദൂദി സായുധ വിപ്ളവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു നല്‍കിയ മറുപടി സിയാവുദ്ദീന്‍ സര്‍ദാര്‍ ഉദ്ധരിക്കുന്നുണ്ട്:
‘‘നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’’ എന്നായിരുന്നു ഒരു നിമിഷംപോലും സംശയിക്കാതെയുള്ള അദ്ദേഹത്തിന്‍െറ മറുപടി. ‘‘അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിനുപകരം അത്യന്തം ഹാനികരമായി പതിക്കും. സായുധ വിപ്ളവത്തിലൂടെ നിങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍തന്നെ ഇസ്ലാമിക രീതിയില്‍ രാഷ്ട്രത്തിന്‍െറ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം വളരെ ലളിതം, സമൂഹവും സമൂഹത്തിലെ വിവിധവിഭാഗങ്ങളും ഇസ്ലാം ഉന്നംവെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുന്നിലും  സായുധവിപ്ളവം തുറന്നുകിടക്കുന്നുണ്ട്. അപ്പോള്‍ മുസ്ലിം രാജ്യങ്ങള്‍ വിപ്ളവങ്ങളുടെയും പ്രതിവിപ്ളവങ്ങളുടെയും ഗൂഢാലോചനകളുടെയും പ്രതിഗൂഢാലോചനയുടെയും ദൂഷിതവലയത്തില്‍ അകപ്പെടലായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ളവം നടത്തണമെങ്കില്‍ ഗൂഢസംഘങ്ങളുടെ രീതിയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതിന് അതിന്‍േറതായ ചില പെരുമാറ്റരീതികളുണ്ട്, അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമര്‍ശശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. അതിന്‍െറ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും. രഹസ്യസംഘടനകളുടെ ആന്തരയുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ചതി, കള്ളം, വ്യാജവത്കരണം, രക്തച്ചൊരിച്ചില്‍ തുടങ്ങി ഇസ്ലാം അനുവദിക്കാത്ത പലതും പ്രവര്‍ത്തകര്‍ക്ക് അതനുവദിച്ചുകൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവില്‍വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്‍െറ സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും.’’
 ഈ അക്രമരഹിതനിലപാടിന്‍െറ കാരണങ്ങള്‍ തീര്‍ത്തും അവരുടേത് തന്നെയായിരുന്നു. അതിന്‍െറ അച്ചുതണ്ട് ധാര്‍മികതയാണ്. അഹിംസയുടെ നൂറ്റാണ്ടോളം വരുന്ന ഈ പോരാട്ട നിക്ഷേപമാണ് അറബ് രാഷ്ട്രീയ വിപ്ളവത്തെ രക്തരഹിതമായ പൂക്കാലമാക്കിയത്.
ഇതിനിടയില്‍ സായുധലൈന്‍ സംബന്ധിയായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് പല സംവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞുപോകുന്നുണ്ട്. അപ്പോഴെല്ലാം മാതൃപ്രസ്ഥാനങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. സായുധലൈന്‍ സ്വീകരിച്ച ചില ഗ്രൂപ്പുകള്‍ ഈജിപ്തില്‍ വിപ്ളവത്തിന്‍െറ ഒന്നുരണ്ടുവര്‍ഷം മുമ്പ് തങ്ങളുടെ വഴിയെക്കുറിച്ച് മതപരമായി പുനരാലോചനകള്‍ നടത്തുകയും അത്തരം ആഭ്യന്തരചര്‍ച്ചകളുടെ രേഖകള്‍ പബ്ളിക്കില്‍ പ്രസിദ്ധീകരിക്കുകയും അക്രമരാഹിത്യത്തിന്‍െറ വഴിയിലേക്ക് തിരികെ പോരുകയും ചെയ്തിട്ടുണ്ട്.
വിപ്ളവം ബഹുവചനമാണ് എന്നതാണ് ഈ മുല്ലപ്പൂവുകള്‍ സുഗന്ധംപരത്തി പറയുന്നത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറല്‍ സെക്കുലറിസ്റ്റുകളും നവ സാമൂഹിക ഗ്രൂപ്പുകളും എല്ലാം ഒത്തുചേര്‍ന്നതിന്‍െറ ഫലമാണ് ഈ ചരിത്രസംഭവം. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഇസ്ലാമിസ്റ്റുകളുമായി സഹകരിക്കുകയില്ലായെന്ന് ഏതെങ്കിലും സാമൂഹിക പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെക്കുറിച്ച്  ഒ.വി. വിജയന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ: ‘‘എങ്കില്‍ ചരിത്രത്തിന്‍െറ പുറമ്പോക്കില്‍ പ്രകടനം നടത്താനായിരിക്കും അവര്‍ക്ക് വിധി.’’
മുതലാളിത്തത്തിന്‍െറ അതേസമീപനം മറ്റുപല കാര്യങ്ങളിലെന്നപോലെ മത-സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് കമ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച അബദ്ധം. വികസനത്തിന്‍െറ കാര്യത്തില്‍ മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ ഒരു കമ്യൂണിസ്റ്റ് തനതുസമീപനം വികസിപ്പിക്കാന്‍ കഴിയാതെപോയതാണ് സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചക്കുതന്നെ കാരണമായതും പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതില്‍നിന്നും കമ്യൂണിസ്റ്റുകളെ തടഞ്ഞതും. അതുപോലെ ആത്മീയ രാഷ്ട്രീയത്തിന്‍െറ കാര്യത്തിലോ അത്തരം അടിസ്ഥാനങ്ങളുള്ള പ്രസ്ഥാനങ്ങളുടെ കാര്യത്തിലോ മുതലാളിത്തത്തില്‍നിന്ന്  വ്യത്യസ്തമായ  തനതു കമ്യൂണിസ്റ്റ് ശൈലി വികസിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട്, ഇസ്ലാമിസ്റ്റുകളും സാമ്രാജ്യത്വവും തമ്മിലുള്ള, ഇസ്ലാമിസ്റ്റുകളും ഏകാധിപതികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏകാധിപത്യത്തിന്‍െറയും സാമ്രാജ്യത്വത്തിന്‍െറയും പക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടിവന്നു. അവര്‍ നടത്തിയ തിരുത്തലിന്‍െറ ഫലവും വിളംബരവുമാണ് അറബ് വിപ്ളവം.
അറബ് പത്രപ്രവര്‍ത്തകര്‍ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണങ്ങള്‍ക്ക് സാധ്യതയുള്ളത് ഒരു ആദര്‍ശവിഭാഗത്തിലെ മിതവാദഗ്രൂപ്പും തീവ്രവാദഗ്രൂപ്പുകള്‍ക്കുമിടയിലല്ല, വ്യത്യസ്ത ആദര്‍ശവിഭാഗങ്ങളുടെ മിതവാദികള്‍ക്കിടയിലാണ്. നമുക്കിടയില്‍ സംവാദങ്ങള്‍ നടക്കുന്നത് ഒരു ആദര്‍ശ പ്രത്യയശാസ്ത്രത്തിനകത്തെ തീവ്രധാരകളും മിതധാരകളും തമ്മിലാണ്, അതല്ളെങ്കില്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ജീര്‍ണതകളുടെ ഒത്തുചേരലാണ്. 21ാം നൂറ്റാണ്ട് ആദര്‍ശാധിഷ്ഠിത മിതവാദങ്ങളുടെ നൂറ്റാണ്ടാവാന്‍തന്നെയാണ് സാധ്യതയെന്നാണ് പുലരികണ്ടിട്ട് തോന്നുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 12/13/2011 

സംഭവിക്കേണ്ടത് സമാധാനത്തിന്‍െറ ആഗോളീകരണം
കരുണാവാരിധിയും കൃപാനിധിയുമായ ദൈവത്തിന്‍െറ നാമത്തില്‍. സമാദരണീയരായ രാഷ്ട്രനേതാക്കളേ, പുരസ്കാരസമിതി അംഗങ്ങളേ, സ്വാതന്ത്ര്യവും മാറ്റവും സൃഷ്ടിച്ചുകൊണ്ട് അറബ്വസന്തം സാക്ഷാത്കരിച്ച യുവവിപ്ളവകാരികളേ, ലോകത്തെങ്ങുമുള്ള സ്വതന്ത്രരായ മനുഷ്യസമൂഹങ്ങളേ, നിങ്ങള്‍ സര്‍വരിലും സമാധാനവും ദിവ്യകാരുണ്യവും വര്‍ഷിക്കുമാറാകട്ടെ.
പ്രസിഡന്‍റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലിമബോവി എന്നീ സമാധാന പ്രവര്‍ത്തകര്‍ക്കൊപ്പം ഈ അന്താരാഷ്ട്ര ബഹുമതി സമ്മാനിച്ചതില്‍ എനിക്കുള്ള നന്ദി സന്തോഷപൂര്‍വം ഇവിടെ രേഖപ്പെടുത്തട്ടെ. ഈ അവാര്‍ഡിന്‍െറ ധാര്‍മികവും മാനവികവുമായ വിവക്ഷ അത്യുജ്വലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വ്യക്തിപരമായി ഇത് എനിക്കുള്ള ആദരവായിരിക്കെ ഈ പുരസ്കാരം എന്‍െറ മാതൃദേശമായ യമനും അറബ് വനിതകള്‍ക്കും ലോകത്തെ മുഴുവന്‍ സ്ത്രീസമൂഹത്തിനും സ്വാതന്ത്ര്യം അഭിലഷിക്കുന്ന ഓരോ മനുഷ്യനുമുള്ള ബഹുമതി കൂടിയാണെന്ന് ഞാന്‍ കരുതുന്നു. യമന്‍ ജനതയെയും, മര്‍ദകവാഴ്ചക്കും അഴിമതിക്കുമെതിരെ രാഷ്ട്രീയ വിവേകത്തോടെ ധീരവും സമാധാനപരവുമായി പൊരുതുന്ന അറബ് യുവജനങ്ങളെയും പ്രതിനിധാനംചെയ്തുകൊണ്ട് ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നു.
സമാധാനം പുലരുകയും യുദ്ധങ്ങള്‍ തിരോഭവിക്കുകയും ചെയ്യുന്ന ഒരു ലോകത്തെയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍ സ്വപ്നംകണ്ടിരുന്നത്. ഈ സ്വപ്നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രത്യാശ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുകയാണ്. അത് സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളും ഊര്‍ജിതപ്പെട്ടുകൊണ്ടിരിക്കുന്നു. നൊബേല്‍ പുരസ്കാരം ജ്വലിപ്പിക്കുന്നതും അതേ പ്രതീക്ഷയുടെ തിരിനാളത്തെ തന്നെയാണ്. അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയുള്ള സമാധാനപരമായ സമരത്തിന്‍െറ മൂല്യങ്ങളെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നൊബേല്‍ പുരസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. മഹാകെടുതികള്‍ സമ്മാനിക്കുന്ന യുദ്ധങ്ങളും ഹിംസയും എത്രമാത്രം തെറ്റാണെന്നതിനുള്ള തെളിവുകൂടിയാണ് ഈ ബഹുമതിദാനം.
അടിച്ചമര്‍ത്തലിനെയും അതിക്രമങ്ങളെയും അതേ നാണയത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയല്ല തിരിച്ചടിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീപുരുഷന്മാരുടെ ഐക്യത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലശ്രുതിയാണ് മാനവസംസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നിടത്ത് സാമൂഹിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കുന്നു. ഒടുവില്‍ ആണും പെണ്ണും ഉള്‍പ്പെടുന്ന സമൂഹത്തിന് മൊത്തം ദോഷകരമായ പരിണതിയിലാണ് അത് കലാശിക്കുക. സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ മാത്രമേ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. സംസ്കാരത്തെ മാനവസംസ്കാരം എന്നാണ് നാം വിളിക്കാറ്. പുരുഷന്‍േറത്, സ്ത്രീയുടേത് എന്നിങ്ങനെ അതിനെ വിഭജിക്കുന്നില്ല.
1901ല്‍ ആദ്യമായി നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമായി ജനലക്ഷങ്ങള്‍ വധിക്കപ്പെടുകയുണ്ടായി. വിവേകവും ധൈര്യവും ഉണ്ടായിരുന്നുവെങ്കില്‍ ഈ ജീവഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. പ്രവാചകന്മാരുടെയും ദിവ്യവെളിപാടുകളുടെയും ഭൂമിയായ അറബ്ദേശങ്ങളിലും ഇത്തരം കുരുതികള്‍ സംഭവിക്കുകയുണ്ടായി. നിങ്ങള്‍ ആരെയും വധിക്കരുതെന്ന് തൗറ ഉദ്ബോധിപ്പിക്കുകയുണ്ടായി. സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് ബൈബ്ള്‍ നല്‍കുന്ന വിശേഷണം. ‘അന്യായമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മാനവരാശിയെയും വധിക്കുന്നതിന് തുല്യമായ പാതകമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ശാസ്ത്രനേട്ടങ്ങള്‍ക്കിടയിലും മാനവചരിത്രം രക്തപങ്കിലമായി തുടരുന്നു. പുരാതന ചരിത്രകാലത്ത് രാജാക്കന്മാരുടെ ഉത്ഥാനപതന പേരുകളില്‍ നിരവധി മനുഷ്യര്‍ കുരുതി കഴിക്കപ്പെട്ടു. അതേ കഥ ആധുനികകാലത്തും ആവര്‍ത്തിക്കപ്പെടുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമാധാനാഹ്വാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ശാന്തിക്കുവേണ്ടിയുള്ള മുറവിളികള്‍ പോര്‍വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബോംബുകളുടെയും ഇരമ്പലുകളില്‍ മുങ്ങിയൊടുങ്ങുന്നു. സമകാലിക ലോകജനത, അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിദഗ്ധരാല്‍ നിര്‍വചിക്കപ്പെട്ട പുതിയൊരു ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. സ്വാതന്ത്ര്യം, സത്യം, നീതി, സമാധാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ആഗോളീകൃത ലോകത്തേക്കായിരിക്കണം ഈ മുന്നേറ്റം. മനുഷ്യരെ മനുഷ്യര്‍ അടിമകളാക്കാത്ത, മനുഷ്യാന്തസ്സില്‍  ഊന്നുന്ന നിയമങ്ങള്‍ നടപ്പാകുന്ന പുതിയൊരു ലോകമായിരിക്കണം അത്. അടിച്ചമര്‍ത്തല്‍, വിവേചന-നീതിരാഹിത്യനയങ്ങള്‍ തിരോഭവിക്കുന്ന ലോകം. പരസ്പരം സ്വീകരിക്കുന്ന, സഹിഷ്ണുതയുടെയും സഹകരണത്തിന്‍െറയും ലോകം. അധികാരവും ആധിപത്യവും  അന്യമനുഷ്യര്‍ക്കും അന്യദേശങ്ങള്‍ക്കുമെതിരെ തേര്‍വാഴ്ച നടത്താത്ത ലോകം. സ്വാതന്ത്ര്യവും അന്തസ്സും ആധിപത്യക്കോയ്മകള്‍ കവര്‍ന്നെടുക്കുന്ന വ്യവസ്ഥ എന്നെന്നേക്കുമായി തിരോഭവിക്കുന്ന ലോകം. കണക്കില്‍ കവിഞ്ഞ് സ്വപ്നം കാണുകയാണോ ഞാന്‍?
അടിച്ചമര്‍ത്തലും ഭീതിയും മനുഷ്യക്കുരുതികളും ദുരന്തങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ഇരുണ്ട ചരിത്രത്തില്‍നിന്ന് വിമുക്തമായ, സ്നേഹവും സാഹോദര്യവും പുലരുന്ന ഭാസുരമായ പുതിയൊരു ഭാവിയുടെ അരുണോദയത്തിന്‍െറ കിരണങ്ങള്‍ എനിക്ക് ചക്രവാളസീമയില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. യുദ്ധങ്ങളുടെ അന്ത്യം എന്നതുമാത്രമല്ല സമാധാനം. അത് അനീതിയുടെയും അടിച്ചമര്‍ത്തലിന്‍െറയും കൂടി അന്ത്യമാണ്. സമാധാനപരമായി മാര്‍ച്ച് നടത്തുന്ന അറബ്യുവജനങ്ങള്‍ക്കുനേരെ അധികാരശക്തികള്‍ മരണയന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോകമനസ്സാക്ഷിക്ക് സാധ്യമല്ല. അതിനാല്‍, സമാധാനപരമായ ഈ സമരാവേശം ലോകത്തിന്‍െറ പിന്തുണ അര്‍ഹിക്കുന്നു-നൊബേല്‍ സമാധാന സമ്മാനത്തിന്‍െറ ആത്മാവിന് നിരക്കുന്ന പിന്തുണ. നിങ്ങള്‍ അത്തരമൊരു പിന്തുണ നല്‍കുന്നപക്ഷം അടിച്ചമര്‍ത്തലിന്‍െറയും യുദ്ധത്തിന്‍െറയും ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ട് ഈ സമാധാന സമരങ്ങള്‍ക്ക് എന്ന് ഞങ്ങള്‍ തെളിയിക്കാം.
തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ ദേശങ്ങളില്‍ അറബ്വസന്തം അചിന്ത്യവും വിസ്മയകരവുമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് ചേരി രാജ്യങ്ങളില്‍ 90കളില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി നമുക്ക് ഇതിനെ തുലനംചെയ്യാം.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കുമൊപ്പം നിലയുറപ്പിക്കണമെന്ന സന്ദേശമാണ് സര്‍വപ്രത്യയശാസ്ത്രങ്ങളും വിശ്വസനീയമായ സംഹിതങ്ങളും മതങ്ങളും ചാര്‍ട്ടറുകളും മാനവരാശിയോട് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഉണര്‍ന്നെഴുന്നേറ്റ യമന്‍ ജനതക്ക് മുഴുവന്‍ ലോകത്തിന്‍െറയും പിന്തുണയാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. ‘ഉമ്മമാര്‍ സ്വതന്ത്ര ജന്മങ്ങളായി പ്രസവിച്ച വ്യക്തികളെ നിങ്ങള്‍ എങ്ങനെയാണ് അടിമകളാക്കി മാറ്റുന്നത്’ എന്ന ഖലീഫ ഉമറിന്‍െറ ചോദ്യത്തിന്‍െറ പൊരുള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ് യമന്‍ ജനത.
സന്‍ആയിലെ മാറ്റചത്വരത്തിലെ സമരപ്പന്തലിലിരുന്നാണ് ഞാന്‍ നൊബേല്‍ പുരസ്കാര വാര്‍ത്ത ശ്രവിച്ചത്. പുരസ്കാരലബ്ധിയില്‍ ആഹ്ളാദപ്രകടനം നടത്താന്‍ ഞങ്ങള്‍ക്കപ്പോള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ ചരിത്രത്തിന്‍െറ നേര്‍ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചത്. ഏകാധിപതിയായ അലി അബ്ദുല്ല സ്വാലിഹ് ജനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ വേണ്ടുവോളം ആയുധങ്ങള്‍ സംഭരിക്കുകയുണ്ടായി. ഞങ്ങള്‍ കൈകളില്‍ പൂക്കളും ഹൃദയത്തില്‍ സ്വാതന്ത്ര്യവാഞ്ഛയുമായാണ് ആ മര്‍ദക സംവിധാനത്തിനെതിരെ തെരുവീഥികളില്‍ എത്തിയത്. അടിച്ചമര്‍ത്തലും അഴിമതിയും അവസാനിപ്പിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും നിയമവാഴ്ചയും സ്ഥാപിക്കാനായിരുന്നു യമന്‍ ജനത സമരഭൂമിയിലേക്കിറങ്ങിത്തിരിച്ചത്. തീര്‍ത്തും സമാധാനപരമായ സമരം. അറബ്വസന്തം സംഭവിച്ച ഇതരരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതായിരുന്നില്ല ഈ സമരം. ദൗര്‍ഭാഗ്യകരമെന്നു പറയാം ഇതര ദേശങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ച പിന്തുണയും അനുഭാവവും ലോകം ഞങ്ങളോട് കാണിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ ഈ വിവേചനം അനീതിയായിരുന്നു. ഈ വികലസമീപനം ലോകമനഃസാക്ഷിയെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നുണ്ടാകണം.
വിശിഷ്ടമിത്രങ്ങളേ, മഹത്തായ ത്യാഗങ്ങളും ബലികളുമാണ് യമന്‍ ജനത ഈ പ്രക്ഷോഭവേളയില്‍ കാഴ്ചവെച്ചത്. അധികാരികള്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ഞങ്ങളെ നേരിടുകയുണ്ടായി. ജനങ്ങളെ കൊന്നുതള്ളുകയും ചെയ്തു. എന്നിരുന്നാലും പ്രക്ഷോഭത്തിന്‍െറ സമാധാനപരമായ രീതിയാണ് ഞങ്ങള്‍ നിരന്തരം അവലംബിച്ചത്. ആ  സമാധാനപൂര്‍ണമായ രീതിയില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ളെന്ന് വിപ്ളവകാരികളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
യമന്‍ വിപ്ളവം പൂര്‍ത്തീകരിക്കുന്നതോടെ ഏകാധിപതിയുടെയും സില്‍ബന്ധികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പരിഷ്കൃത നാഗരികലോകം തയാറാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും ഭക്ഷണവും അപഹരിച്ച അധികാരികളെയും സുരക്ഷാമേധാവികളെയും ഇതര ഘാതകരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി നീതിപൂര്‍വകമായി വിസ്തരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ജനാധിപത്യത്തിന്‍െറ ഉത്കൃഷ്ടത, സല്‍ഭരണത്തിന്‍െറ മേന്മ എന്നിവ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നത് ജനാധിപത്യലോകം തന്നെയാണ്. എന്നാല്‍, യമനിലും സിറിയയിലും അരങ്ങേറുന്ന സംഭവങ്ങളെ സംബന്ധിച്ച് അവര്‍ ഒരിക്കലും ഉദാസീനത പ്രകടിപ്പിക്കാന്‍ പാടില്ളെന്നാണ് അവരോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അറബ്രാജ്യങ്ങളിലെയും അറബിതര രാജ്യങ്ങിലെയും സ്വാതന്ത്ര്യവാഞ്ഛയെ നിങ്ങള്‍ നിസ്സംഗമായി വീക്ഷിക്കരുത്. ജനാധിപത്യം പിറവികൊള്ളുമ്പോള്‍ അനുഭവപ്പെടുന്ന നോവുകള്‍ക്ക് നിങ്ങള്‍ സാന്ത്വനം പകരണം. ഭയപ്പെടുത്തലും താക്കീതുകളുമല്ല അവക്ക് വേണ്ടത്. മാന്യമിത്രങ്ങളേ, സമാധാനത്തിന്‍െറ പ്രത്യാശ എന്നും മാനവരാശിയോടൊപ്പം ശേഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാസുരമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് ഉത്കൃഷ്ട വചനങ്ങള്‍ ഉരുവിടാനും ഉത്കൃഷ്ടകര്‍മങ്ങള്‍ അനുഷ്ഠിക്കാനും നമുക്ക് പ്രേരണയരുളുന്നത്. മാനവസമ്പൂര്‍ണതയുടെ ലോകം സ്ഥാപിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.
പുരസ്കാരദാനത്തിന്‍െറ ആരും കൊതിച്ചുപോകുന്ന നിമിഷമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ മുഹൂര്‍ത്തത്തില്‍ ആയിരക്കണക്കിന് അവകാശപോരാട്ട ഭൂമിയിലിറങ്ങിയ അറബ് വനിതകളുടെ കഠിനയത്നങ്ങള്‍ ഞാന്‍ അനുസ്മരിക്കുന്നു. പുരുഷമേധാവിത്വം വാണ ഒരു സമൂഹത്തില്‍ അവര്‍ പോരാട്ടപാത സ്വീകരിച്ചിരുന്നില്ളെങ്കില്‍ ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല. സ്ത്രീ-പുരുഷഭേദമന്യെ അധികാരികള്‍ ജനങ്ങളോട് കാട്ടിക്കൊണ്ടിരുന്നത് കടുത്ത അനീതികളായിരുന്നു. പുതിയ ആരോഗ്യപൂര്‍ണമായ സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ച യമനിലെ സ്ത്രീസമൂഹത്തോടുള്ള കൃതജ്ഞത ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും അവസരസമത്വത്തിനും വേണ്ടി ലോകമെമ്പാടും ഇപ്പോഴും സമരരണാങ്കണത്തില്‍ നിലയുറപ്പിച്ച സ്ത്രീസമൂഹങ്ങളേ! നിങ്ങള്‍ക്കും എന്‍െറ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പടയണി ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ശുഭദിനം സംഭവിക്കുമായിരുന്നില്ല. വിട.
ഒരിക്കല്‍ക്കൂടി സര്‍വര്‍ക്കും സമാധാനവും ശാന്തിയും നേരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati



 
 
സാമ്രാജ്യത്വത്തിനെതിരെയുള്ള തങ്ങളുടെ കുരിശുയുദ്ധത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്ന ജനശക്തി മുസ്‌ലിം സമൂഹമാണെന്ന് സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍. അമേരിക്കന്‍ പ്രതിഷ്ഠിത ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങളിലെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും ജനകീയ സമരങ്ങളുടെയും ശക്തിസ്രോതസ്സ് അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്ന തിരിച്ചറിവാണ്, ധീരോദാത്തമായ ഈ മുസ്‌ലിം പോരാട്ട പ്രസ്ഥാനങ്ങളോട് കൈകോര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷങ്ങള്‍ ഉദ്യുക്തരായത്.
 
ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ അതിക്രൂരമായ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മുന്നേറിയ ഈജിപ്തിലെ ഏറ്റവും പ്രബല ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിലുള്ള അനിഷേധ്യ പങ്ക് തിരിച്ചറിഞ്ഞ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞതെന്തെന്നോ? ''മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം'' (ദേശാഭിമാനി 14.2.2011).
 
''കഴിഞ്ഞ 10 വര്‍ഷമായി സാമ്രാജ്യത്വത്തിനെതിരെ ആത്മാര്‍ഥതയോടെ ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. ഇസ്‌ലാമിക സമൂഹമുണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് അമേരിക്കന്‍ ആധിപത്യം എന്നോ യാഥാര്‍ഥ്യമാകുമായിരുന്നു.'' പ്രശസ്ത മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസിന്റെ നിരീക്ഷണമാണിത്.
 
എന്നാല്‍, സോഷ്യലിസ്റ്റ് ചേരി മാത്രമല്ല, ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ബദ്ധവൈരികളായി അരങ്ങ് തകര്‍ക്കുന്ന പാശ്ചാത്യ മുതലാളിത്ത ചേരിയും അവരുടെ നിവൃത്തികേട് മൂലം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതമായ കാഴ്ചയാണ് അഭിനവലോകം കണ്ടുകൊണ്ടിരിക്കുന്നത്.
 
''മുസ്‌ലിം സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നതുപോലുള്ള, ഇത്രമാത്രം വിഷവും വിദ്വേഷവും നിരന്തരവും അനിയന്ത്രിതവും നടുക്കമുളവാക്കുന്നതുമായ ഫാഷിസ്റ്റ് പദപ്രയോഗങ്ങളും സാങ്കല്‍പികവും അതിശയോക്തിപരവുമായ അധിക പ്രസംഗങ്ങളും എനിക്കൊരിക്കലും അറിയില്ലായിരുന്നു'' (ദി ഹിന്ദു 30.5.2004). ബ്രിട്ടനിലെ ഏറ്റവും ആദരണീയരായ മനുഷ്യാവകാശ അഭിഭാഷകരിലൊരാളായ ശാരെത് പെയിഴ്‌സിന്റെ മുകളിലുദ്ധരിച്ച വാക്കുകള്‍ സാമ്രാജ്യത്വം മുസ്‌ലിം സമൂഹത്തിന് നേരെ വെച്ചുപുലര്‍ത്തുന്ന വിദ്വേഷാധിക്യത്തിന്റെ പാരമ്യമാണ് വിളിച്ചോതുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഇസ്‌ലാമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ തന്നോട് പറഞ്ഞുവെന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറുടെ വെളിപ്പെടുത്തല്‍ (പഴിക്കേണ്ടത് മുസ്‌ലിംകളെ മാത്രമോ?- കുല്‍ദീപ് നയാര്‍, മാധ്യമം 24.7.2007) പാശ്ചാത്യ മനസ്സ് എന്തുമാത്രം മുസ്‌ലിം വിദ്വേഷ ജഡിലമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
 
ലോകഗതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍  തങ്ങളുടെ പാദസേവകരായി പ്രതിഷ്ഠിക്കപ്പെട്ട ഏകാധിപതികളെ മലര്‍ത്തിയടിച്ച് ഇസ്‌ലാമിസ്റ്റുകളുടെ സജീവ പങ്കാളിത്തത്തിലുള്ള ജനകീയ സമരങ്ങള്‍ വിജയപതാക നാട്ടിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അധിനിവേശ ശക്തികളെ കിടിലം കൊള്ളിക്കുകയാണ്. രാജ്യത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് സൗഹൃദത്തിന്റെയും അനുനയത്തിന്റെയും മാര്‍ഗം പിന്തുടരാതെ തങ്ങള്‍ക്കിനി നിലനില്‍പില്ലെന്ന് ബന്ധപ്പെട്ടവര്‍ ഹൃദയമിടിപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു.
 
''അക്രമ മാര്‍ഗം കൈവെടിഞ്ഞ് ഏത് ഇസ്‌ലാമിക സംഘടനകളുമായും ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പിശാചുക്കളായി ചിത്രീകരിച്ച് അറബ് ഭരണകര്‍ത്താക്കള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു''മുള്ള ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ജൂപ്പെയുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും ഇതൊന്നിച്ച് വായിക്കാവുന്നതാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


November 28th, 2011


എസ്സേയ്‌സ് / ടി.കെ മുഹമ്മദ് ഹാരിസ്


‘അറബ് വസന്തം എന്ന പേരില്‍ അറബ് ലോകത്ത് ആഞ്ഞുവീശിയ ജനകീയ പ്രക്ഷോഭ കൊടുങ്കാറ്റില്‍ ടുണീഷ്യ, ഈജിപ്ത് ലിബിയ എന്നീ രാജ്യങ്ങളില്‍ ഏകാധിപത്യ വാഴ്ച്ചക്കറുതി വരികയും ജനാധിപത്യ പ്രക്രിയ സമാരംഭിക്കുകയും ചെയ്തിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ടുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍നഹ്ദ (നവോത്ഥാനം) എന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഈജിപ്തിലും മുസ്ലിം ബ്രദര്‍ഹുഡ് എന്ന മതമൗലിക കക്ഷി നേട്ടം കൊയ്യുമെന്നാണ് നിരീക്ഷക മതം. ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ അവരെ സന്തോഷിപ്പിക്കുകയും മതേതര ജനാധിപത്യവാദികളില്‍ ഉതികണ്ഠ ജനിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.
എന്നാല്‍ അറബ് വസന്തം ഇസ്ലാമിസത്തിന് രൂപപരിണാമം വരുത്തിയിരിക്കുന്നുവെന്ന വാദം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘പോസ്റ്റ് ഇസ്ലാം’ എന്നൊരു പ്രയോഗം ഇപ്പോള്‍ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. സിവിക് ഇസ്ലാമിസം എന്നും ഇത് വിശേഷിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയതോടെ ഇസ്ലാമിസം പോസ്റ്റ് ഇസ്ലാമിസത്തിലേക്ക്് പരിണമിച്ചിരിക്കുന്നുവെന്നാണ് വാദം.
ജനുവരിയില്‍ ടുണീഷ്യന്‍ തെരുവുകളില്‍ ‘മുല്ലപ്പൂ വിപ്ലവം’ അരങ്ങേറിയത് ഒരു നേതാവോ, രാഷ്ട്രീയ പാര്‍ട്ടിയോ, മതസംഘടനകളോ, ഒരു പ്രത്യയശാസ്ത്രമോ നേതൃത്വം കൊടുത്തുകൊണ്ടല്ല. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ റസന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ ഈ വിപ്ലവം മറ്റു അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രചോദനമായി. ബഹ്‌റൈനിലും യമനിലും ലിബിയയിലും സിറിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഈജിപ്തിലേയും ലിബിയയിലേയും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലം പതിക്കുകയും അവിടങ്ങളില്‍ ജനാധിപത്യ പ്രക്രിയ ആരംഭിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരികയും ചെയ്യുന്നു.
റാഷിദ് ഗനൂഷി എന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികന്‍ നേതൃത്വം നല്കുന്ന അല്‍ നഹ്ദ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി ടുണീഷ്യയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു.സെയ്‌നുല്‍ ആബിദിന്റെ ഭരണത്തില്‍ കീഴില്‍ നിരോധിക്കപ്പെട്ട സംഘടനയായിരുന്നു അല്‍നഹ്ദ. ഗനൂഷി 20 വര്‍ഷം പ്രവാസിയായി വിദേശത്തായിരുന്നു. വിപ്ലവത്തിനു ശേഷമാണ് അദ്ദേഹം ടുണീഷ്യയില്‍ മടങ്ങിയെത്തിയത്. 2006ലെ ഫലസ്തീന്‍ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയത്തിന് ശേഷം അറബ് ലോകത്തെ ആദ്യത്തെ ഇസ്ലാമിസ്റ്റ് തെരെഞ്ഞെടുപ്പു വിജയമാണ് ടുണീഷ്യയിലേത്. അല്‍നഹ്ദ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിന് ‘പുതിയൊരു മാതൃക’യെന്നാണ് ഞങ്ങളൊരു ആധുനിക ജനാധിപത്യ കക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു.
സാമുഹ്യ രംഗത്ത് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ടുണീഷ്യ കൈവരിച്ച പുരോഗതിയെ ഇസ്ലാമിസ്റ്റ് പാര്‍ട്ടി പിറകോട്ട് നയിക്കാമോയെന്നാണ് മതേതരവാദികള്‍ ഭയപ്പെടുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കുകയും സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന്ന് അവകാശം നല്‍കുകയും വിവാഹ പ്രായപരിധി ഉയര്‍ത്തുകയും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യ പൗരവകാശം നല്കുകയും ചെയ്തിരുന്നു ടുണീഷ്യയിലെ മുന്‍ സര്‍ക്കാരുകള്‍. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരികയും സമൂഹത്തില്‍ സ്ത്രീകളുടെ നില ഭദ്രമാക്കുകയും ചെയ്തിരുന്നു. സാര്‍വത്രിക വിദ്യഭ്യാസം നടപ്പിലാക്കി സാക്ഷരതാ നിലവാരം ഉയര്‍ത്തി കൊണ്ടുവന്നു. ദേശീയ ബജറ്റിന്റെ 30 ശതമാനം വിദ്യഭ്യാസത്തിന് നീക്കിവെച്ച്‌കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ നില കൊണ്ടു ടുണീഷ്യ.
മധ്യധരണ്യാഴി തീരത്തെ ഒരു ചെറിയ ആഫ്രിക്കന്‍ അറബ് മുസ്ലിം രാജ്യമായ ടുണീഷ്യയുടെ നീണ്ടകാലത്തെ മതേതര പാരമ്പര്യം സുവിഭിതമാണ്. കൂടാതെ ഒരു ശക്തമായ പൗരസമൂഹത്തിന്റെ സാന്നിധ്യവും മതവിശ്വാസത്തോടുളള ഭൂരിപക്ഷത്തിന്റേയും ഉദാസീന മനോഭാവവും സ്ത്രീകളുടെ ഉയര്‍ന്ന സാമൂഹ്യ പദവിയും ടുണീഷ്യയിലെ മറ്റെല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നു.
ഈ നേട്ടങ്ങളൊക്കെ ഒറ്റയടിക്കല്ലെങ്കിലും ക്രമേണ ഇല്ലാതാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുമോ എന്നാണ് മതേതരവാദികള്‍ ആശങ്കപ്പെടുന്നത്. ടുണീഷ്യന്‍ ജനത നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കാനാണ് ഇസ്ലാമിസ്റ്റുകള്‍ തുനിയുന്നതെങ്കില്‍ അവരോടു ഒരു തരത്തിലുമുള്ള ദയാ ദാക്ഷണ്യവും കാട്ടുകയില്ല എന്നാണ് പ്രൊഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) യുടെ ചെയര്‍മാന്‍ നജീബ് ചെബ്ബി മുന്നറിയിപ്പ് നല്കിയത്. ജനങ്ങളെ സ്വാധീനിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് ടുണീഷ്യന്‍ ജനതയെ എക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് പി.ഡി.പി സെക്രട്ടറി ജനറല്‍ മായ് ജ്രിബിയും അഭിപ്രായപ്പെട്ടു.
എന്നാല്‍, മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെയും മതേതര വാദികളുടേയും ഭയാശങ്കകള്‍ അസ്ഥാനത്താണെന്നാണ് ഗനൂഷി പറയുന്നത്. അല്‍നഹ്ദയെക്കുറിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടൂറിസത്തിന്ന് ഹാനികരമാകും വിധം മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ലെന്നും ശിരോവസ്ത്രം എന്ന ബാഹ്യവും പ്രകടവുമായ മതചിഹ്നം അടിച്ചേല്പ്പിക്കുകയില്ലെന്നും അല്‍നഹ്ദയുടെ കാര്യ പരിപാടിയില്‍ ഇവയെന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിന്ന് തങ്ങള്‍ എതിരാണെന്നതിനോടൊപ്പം മതേതരത്വത്തിന്റെയോ ആധുനികതയുടെയോ പേരില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്ന് തങ്ങള്‍ എതിരാണ് എന്നും ഗനൂഷി അല്‍നഹ്ദയുടെ നയം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ മാത്രകയിലുളള സാമൂഹിക സാമ്പത്തിക വ്യവസ്ഥയായിരിക്കും ടുണീഷ്യയില്‍ നടപ്പിലാക്കുക. തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇവയൊക്കെയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.
ഒരു സംഭാഷണത്തില്‍ തുര്‍ക്കിയുടെ ഇസ്ലാമിസ്റ്റ് ഭരണകക്ഷിയായ എ.കെ.പി (ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പമെന്റ് പാര്‍ട്ടി) യുടെ നയങ്ങളാണ് തന്റെ കക്ഷിയുടെ നയങ്ങള്‍ക്ക് സാദൃശ്യമുളളത് എന്ന് ഗനൂഷി വ്യകതമാക്കിയിരുന്നു. സംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായും തുര്‍ക്കിയുടെ അനുഭവങ്ങളുമായാണ് ടുണീഷ്യന്‍ സാഹചര്യങ്ങള്‍ അടുത്തു നില്‍ക്കുന്നത്. അതിനാല്‍ അല്‍നഹ്ദ എന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തെ മറ്റേതെങ്കിലും രാജ്യത്തെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ യോജിക്കുക തുര്‍ക്കിയിലെ എ.കെ.പിയുമായിട്ടായിരിക്കാം. അല്ലാതെ ഇറാനുമായോ താലിബാനുമായോ സാദൃശ്യം കാണുന്നതില്‍ അര്‍ത്ഥമില്ല. തന്റെ ഗ്രന്ഥങ്ങളും ലേഖനങ്ങളും ടര്‍ക്കിഷ് ഭാഷയിലേക്ക് വ്യാപകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.പിയുടെ നയരൂപീകരണത്തില്‍ ഇതേറെ സഹായിച്ചിട്ടുണ്ടാകുമെന്നും ഗനൂഷി അവകാശപ്പെടുന്നു.

തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പരീക്ഷണവും ഗനൂഷിയുടേയും മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില നേതാക്കളുടേയും പ്രസ്താവനളും കണക്കിലെടുത്ത് കൊണ്ടാണ് ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കാണ് അറബ് വസന്താനന്തര കാലത്തെ അറബ് രാഷ്ട്രീയം നീങ്ങുന്നതെന്ന് ചില രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
‘അറബ് ലോക’ത്തെ വിവിധ രാഷ്ട്രങ്ങളെ സാമാന്യവത്കരിക്കുന്നത് അബദ്ധമാണെന്നതുപോലെ അതിലും വലിയ അബദ്ധമായിരിക്കും ഏതെങ്കിലും അറബ് രാജ്യത്തെ തുര്‍ക്കിയുമായി സാദൃശ്യപ്പെടുത്താന്‍ തുനിയുന്നത്. ടുണീഷ്യയില്‍ തെരെഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷി ഏറ്റവും വലിയ ഒറ്റ കക്ഷിയായതും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രതീക്ഷിക്കുന്ന വിജയവും കൊണ്ട് മാത്രം ഇസ്ലാമിസ്റ്റ് കക്ഷി ഭരിക്കുന്ന തുര്‍ക്കിയുമായി അവയ്ക്ക് സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.
തുര്‍ക്കിയില്‍ എ.കെ.പി. നടപ്പിലാക്കുന്ന ഇസ്ലാമിസ്റ്റ് നയങ്ങളും ടുണീഷ്യയിലും ഈജിപ്തിലും അവിടങ്ങളിലെ ഇസ്ലാമിക കക്ഷികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നയങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുകയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി മാതൃകയായിരിക്കും അല്‍നഹ്ദയും മുസ്ലിം ബ്രദര്‍ഹുഡും സ്വീകരിക്കുക എന്ന നിഗമനത്തിലെത്തുന്നത്. എന്നാല്‍ ഒരു കാര്യത്തിലെങ്കിലും തുര്‍ക്കി മേല്‍ പറഞ്ഞ അറബ് രാജ്യങ്ങില്‍ നിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
അറബ് രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്നതിന്റെ ആപത്ത് കുറച്ച് കാണാന്‍ ചിലര്‍ ശ്രമിക്കുന്നതും തുര്‍ക്കിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ്. തുര്‍ക്കിയുടെ സാഹചര്യം തുലോം വ്യത്യസ്ഥമാകേണ്ട കാര്യം ഇവര്‍ കാണുന്നില്ല. തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ അവിടുത്തെ സൈന്യം വഹിച്ച് കൊണ്ടിരിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. അവര്‍ തുര്‍ക്കിയിലെ മതനിരപേക്ഷകരുടെ കാവല്‍ ഭടന്മാരായി നില കൊളളുന്നു. 90 വര്‍ഷത്തെ മതേതര പാരമ്പര്യം തകര്‍ത്തെറിയാന്‍ സൈന്യം ഒരു ഇസ്ലാമിസ്റ്റ് കക്ഷിയേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നത് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുളള വസ്തുതയാണ്.
എ.കെ .പി യുടെ മുന്‍ഗാമിയും തീവ്ര മതമൗലിക സംഘടനയുമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമികവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. അധികാരത്തിന്ന് പിന്നില്‍ എപ്പോഴും ജാഗരൂകരായി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാകും. മുസ്തഫാ കമാല്‍ പാഷ നടപ്പിലാക്കിയ ‘അത്താതുര്‍ക്കിസം’ എന്നു വിളിച്ചു വരുന്ന തത്വങ്ങളില്‍ ഒന്നായ മതനിരപേക്ഷതയ്ക്ക് തുര്‍ക്കിയുടെ പരിവര്‍ത്തനത്തിലും ബോധ നവീകരണങ്ങളിലും ചരിത്രപരമായ പങ്കുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യമതേതരത്വ ആശയങ്ങള്‍ക്കും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും സൈന്യം വളരെയധികം പ്രാധാന്യം കൊടുക്കുന്നു.
ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്
സൈന്യത്തിന്റെ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഇസ്ലാമികവത്ക്കരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. അതേ മൗലികവാദികള്‍ തന്നെയാണ് പേരും കൊടിയും നേതൃത്വവും മാറി എ.കെ.പിയായി രൂപാന്തരം പ്രാപിച്ചത്. തുര്‍ക്കിയില്‍ രാഷ്ട്രീയ കക്ഷിയായി നിലനില്‍ക്കുകയും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണത്തിലേറുകയും ചെയ്യണമെങ്കില്‍ തങ്ങളുടെ മതപ്രോക്തമായ വാശി ഉപേക്ഷിച്ചേ തീരൂവെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.
തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അധീശത്വം വഹിക്കുന്ന സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ട് തുര്‍ക്കിയെ ഇസ്ലാമികവത്കരിക്കാന്‍ സാധ്യമല്ലെന്നു അവര്‍ മനസ്സിലാക്കി. മതനിരപേക്ഷകതയ്ക്കു സൈന്യം കാവല്‍ നില്‍ക്കുന്നതു കൊണ്ട് തങ്ങളുടെ പിന്തിരിപ്പന്‍ മതമൗലിക ആശയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവാതെ വന്നപ്പോള്‍ ‘മൃദുഇസ്ലാമിസം’ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.
അടവുപരമായി എ.കെ.പി തുര്‍ക്കിയില്‍ സ്വീകരിച്ച ‘മൃദു ഇസ്ലാമിസ’ സമീപനമാണ്. ടുണീഷ്യയില്‍ അല്‍അഹ്ദ സ്വീകരിക്കാനുദ്ദേശിക്കുന്നതായി പറയുന്നത്. ടുണീഷ്യയിലെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടാവണം ഇങ്ങിനെയൊരു നിലപാട് അല്‍നഹ്ദ സ്വീകരിക്കുന്നത്. 40 ശതമാനം വോട്ട് അല്‍നഹ്ദക്കു കിട്ടിയപ്പോള്‍ 60 ശതമാനം മതേതര ജനാധിപത്യ കക്ഷികള്‍ക്കാണ് ലഭിച്ചതെന്നോര്‍ക്കണം. ഇസ്ലാമിക മൗലികവാദികളുടെ നീക്കങ്ങളെ ജാഗരൂകരായി വീക്ഷിക്കുന്ന ഒരു പൗരസമൂഹം ഏതായാലും ടുണീഷ്യയിലുണ്ട്.
ചിട്ടയായി സംഘടിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത ഇസ്ലാമിസ്റ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നേടുന്ന വിജയം ഇസ്ലമിസത്തിന്റെ വിജയമായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. അറബു രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് പോസ്റ്റ് ഇസ്ലാമിസം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലത്തിലേക്ക് ഇസ്ലാമിസ്റ്റുകളുടെ പ്രത്യയ ശാസ്ത്രത്തെ പുനര്‍നിര്‍വ്വചിക്കേണ്ടി വരുന്നത്. ഇത് ഇസ്ലാമിസത്തിന്റെ പരാജയം തന്നെയാണ്.
http://www.doolnews.com/islamism-to-post-islamism-arab-springt-k-mohamad-haris-232.html

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


December 7th, 2011
Email this page

എസ്സേയ്‌സ് /മുസ്തഫ പി.എറയ്ക്കല്‍

mustafa-p-erakkalകൈ­റോ­യി­ലെ ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും സ­മ­ര­കേ­ന്ദ്ര­മാ­കു­ന്ന­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ കാ­ഴ്­ച­യാ­ണ് ക­ഴി­ഞ്ഞ വാ­രം ലോ­കം ക­ണ്ട­ത്. പ്രക്ഷോ­ഭാ­ന­ന്തരം ആദ്യമായി നട­ക്കുന്ന പാര്‍ല­മെന്റ് തിര­ഞ്ഞെ­ടു­പ്പിന്റെ ഒന്നാം ഘട്ട­ത്തില്‍ ഈജി­പ്ഷ്യന്‍ ജനത ആവേ­ശ­പൂര്‍വം വോട്ട് രേഖ­പ്പെ­ടു­ത്തുന്ന കാഴ്ചയും സമാ­ന്ത­ര­മായി കണ്ടു. മുസ്ലിം ബ്രദര്‍ഹുഡ്മേല്‍ക്കൈ നേടു­മെ­ന്നാണ് വില­യി­രു­ത്തല്‍. ഈ സാഹ­ച­ര്യ­ത്തില്‍ പുതിയ സംഭ­വ­വി­കാ­സ­ങ്ങളെ അല്‍പ്പം കൂടി അടുത്ത് വിശ­ക­ലനം ചെയ്യേ­ണ്ട­തു­ണ്ട്.
ഈ­ജി­പ്­തില്‍ ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സ്ഥാ­ന­ഭ്ര­ഷ്­ട­നാ­ക്കി­യ ജ­ന­കീ­യ പോ­രാ­ട്ട­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്ന ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും ജ­ന­നി­ബി­ഡ­മാ­കു­ന്ന­ത് നേ­ടി­യെ­ടു­ത്ത മാ­റ്റ­ത്തി­ന്റെ അര്‍­ഥ­വും അ­ന്ത­സ­ത്ത­യും അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­ത് ത­ട­യാന്‍ വേ­ണ്ടി­യാ­ണ്. വി­പ്ല­വ­ങ്ങള്‍ പാ­ഴാ­ക്കാന്‍ അ­തി­ന്റെ കൂ­ടെ നി­ന്നു പോ­ലും സാ­മ്രാ­ജ്യ­ത്വം ക­രു­ക്കള്‍ നീ­ക്കു­മെ­ന്ന പാഠ­മാ­ണ് ഈ­ജി­പ്­തു­കാര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­യു­ന്ന­ത്.
ഈ­ജി­പ്­തി­ന്റെ അ­ധി­നി­വേ­ശവി­രു­ദ്ധ പോ­രാ­ട്ട­ങ്ങ­ളി­ലെ­ല്ലാം ഇ­ത്ത­രം ച­തി­കള്‍ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നാല്‍ ച­രി­ത്ര­ബോ­ധ­മു­ള്ള പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് സം­ഭ­വ­ത്തി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ഗ­തി മ­ന­സ്സി­ലാ­ക്കാന്‍ പ്ര­യാ­സ­മു­ണ്ടാ­കി­ല്ല. സ­ത്യ­ത്തില്‍ ഇ­ത് ഈ­ജി­പ്­തി­ന്റെ മാ­ത്രം ദു­ര­വ­സ്ഥ­യ­ല്ല. എ­വി­ടെ­യൊ­ക്കെ മ­നു­ഷ്യര്‍ സ്വ­യം നിര്‍­ണ­യ­ത്തി­നാ­യി പൊ­രു­തി­യി­ട്ടു­ണ്ടോ അ­വി­ടെ­യൊ­ക്കെ അ­ധി­കാ­ര­വര്‍­ഗം ആ പോ­രാ­ട്ട­ത്തി­ന്റെ ഗു­ണ­ഫ­ലം ക­വര്‍­ന്നെ­ടു­ത്ത് പു­തു­രൂ­പ­ത്തി­ലു­ള്ള അ­ധീ­ശ­ത്വം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്.
ടു­ണീ­ഷ്യ­യില്‍ നി­ന്ന് തു­ട­ങ്ങി­യ പ്ര­ക്ഷോ­ഭ­ക്കൊ­ടു­ങ്കാ­റ്റ് ഈ­ജി­പ­തി­ലേ­ക്ക് പ­ടര്‍­ന്ന­പ്പോള്‍ അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള­വര്‍ ആ­ദ്യം ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സം­ര­ക്ഷി­ക്കാ­നാ­ണ് തു­നി­ഞ്ഞ­ത്. അ­തില്‍ ഇ­സ്‌­റാ­ഈ­ലി­ന്റെ താ­ത്­പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­നാ­യി നി­ല­കൊ­ള്ളു­ന്നു­വെ­ന്ന് മേ­നി ന­ടി­ക്കു­ന്ന അ­മേ­രി­ക്ക ഈ നി­ല­പാ­ട് കൈ­ക്കൊ­ള്ളു­ന്ന­തി­നെ­തി­രെ ലോ­ക­ത്താ­ക­മാ­നം പ്ര­തി­ഷേ­ധ­മു­യര്‍­ന്നു. സ­ഖ്യ­ക­ക്ഷി­ക­ളാ­യ ബ്രി­ട്ട­നും ഫ്രാന്‍­സും വ­രെ പ്ര­ത്യ­ക്ഷ­ത്തില്‍ പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ പി­ന്തു­ണ­ച്ചു.
പ്ര­ക്ഷോ­ഭം ല­ക്ഷ്യം ക­ണ്ടേ അ­ട­ങ്ങൂ എ­ന്ന് ഉ­റ­പ്പാ­യ­പ്പോള്‍ അ­മേ­രി­ക്ക­യും നി­ല­പാ­ട് മാ­റ്റി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് ‘ഉ­പ­ദേ­ശം’ നല്‍­കാന്‍ പ്ര­തി­നി­ധി സം­ഘ­ത്തെ അ­യ­ച്ചു­കൊ­ണ്ടാ­ണ് അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ നി­റം മാ­റ്റം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. ആ ഉ­പ­ദേ­ശ­ത്തി­ന്റെ ഫ­ല­മാ­ണ് ഇ­പ്പോള്‍ ഈ­ജി­പ്­ത് അ­നു­ഭ­വി­ക്കു­ന്ന­ത്. അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന്റെ ആ­ശ­യ­ക്കു­ഴ­പ്പം ത­ര­ണം ചെ­യ്യാന്‍ സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ മേല്‍­നോ­ട്ട­ത്തി­ലു­ള്ള സി­വി­ലി­യന്‍ ഭ­ര­ണം എ­ന്ന തീര്‍പ്പ് അ­വ­രു­ടെ­താ­യി­രു­ന്നു.
സു­പ്രീം കൗണ്‍­സില്‍ ഓ­ഫ് ആം­ഡ് ഫോ­ഴ്‌­സസി­ന്റെ ക­ര­ങ്ങ­ളി­ലേ­ക്ക് അ­ധി­കാ­രം വ­ഴു­തി­മാ­റു­ന്ന­താ­ണ് പി­ന്നെ ക­ണ്ട­ത്. മാര്‍­ഷല്‍ തന്‍­ത്വാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സു­പ്രീം കൗണ്‍­സില്‍ ഇ­ട­ക്കാ­ല സി­വി­ലി­യന്‍ സര്‍­ക്കാ­റി­നെ സ­ഹാ­യി­ക്കു­ന്ന­തി­ന് പ­ക­രം ഭ­രി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. മാ­സ­ങ്ങള്‍ പി­ന്നി­ട്ട­പ്പോ­ഴും യ­ഥാര്‍­ഥ അ­ധി­കാ­രം കൈ­മാ­റാന്‍ സൈ­നി­ക നേ­തൃ­ത്വം ത­യ്യാ­റാ­യി­ല്ല.
മു­ബാ­റ­ക് പോ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ ഭ­ര­ണം അ­ങ്ങ­നെ സാ­ധ്യ­­മാ­യി. ഇ­സ്സാം ശ­റ­ഫ് വെ­റും പാ­വ പ്ര­ധാ­ന­­മ­ന്ത്രി­യാ­യി അ­ധഃ­പ­തി­ച്ചു. എ­ല്ലാ നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങ­ളും സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ­താ­യി­രു­ന്നു. അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള വന്‍­ശ­ക്തി­ക­ളു­മാ­യി ആ­ലോ­ചി­ച്ചാ­ണ് സൈ­ന്യം ക­രു­ക്കള്‍ നീ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ത്. ര­ണ്ട് മാ­സ­ത്തി­ന­കം പു­തി­യ ഭ­ര­ണ­ഘ­ട­ന­ക്ക് രൂ­പം നല്‍­കു­മെ­ന്നും പു­തി­യ പ്ര­സി­ഡന്റി­നെ തി­ര­ഞ്ഞെ­ടു­ക്കു­മെ­ന്നു­മു­ള്ള സൈ­ന്യ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം കാ­റ്റില്‍ പ­റ­ന്നു. 2013ലേ പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ക­യു­ള്ളൂ­വെ­ന്നും അ­തു­വ­രെ ഇ­പ്പോ­ഴു­ള്ള സം­വി­ധാ­നം തു­ട­രു­മെ­ന്നു­മാ­ണ് പു­തി­യ പ്ര­ഖ്യാ­പ­നം.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

എ­ങ്ങ­നെ­യാ­ണ് ജ­ന­ഹി­ത­ത്തെ അ­ട്ടി­മ­റി­ക്കു­ക­യെ­ന്ന­തി­ന്റെ ക്ലാ­സി­ക്കല്‍ ഉ­ദാ­ഹ­ര­ണ­മാ­യി ഈ­ജി­പ്­ത് മാ­റു­മെ­ന്ന് പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഘ­ട്ട­ത്തില്‍ ത­ന്നെ വി­ദ­ഗ്­ധര്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. പ്ര­ക്ഷോ­ഭ­ത്തില്‍ സൈ­നി­ക നേ­തൃ­ത്വ­ത്തില്‍ ചി­ലര്‍ പ­ങ്ക് ­ചേര്‍­ന്ന­പ്പോ­ഴാ­ണ് ഈ സം­ശ­യം പ്ര­ക­ടി­പ്പി­ക്ക­പ്പെ­ട്ട­ത്.
ഈ സം­ശ­യം ശ­രി­വെ­ക്കു­ന്ന­താ­ണ് ക­ഴി­ഞ്ഞ മാ­സം ഒ­ടു­വില്‍ സു­പ്രീം കൗണ്‍­സില്‍ പു­റ­പ്പെ­ടു­വി­ച്ച രേ­ഖ. രാ­ജ്യ­ത്തി­ന്റെ പ­ര­മോ­ന്ന­ത അ­ധി­കാ­രം സൈ­ന്യ­ത്തി­നാ­യി­രി­ക്കു­മെ­ന്ന് രേ­ഖ അ­സ­ന്ദി­ഗ്­ധ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു. സൈ­നി­ക ബ­ജ­റ്റി­ന് സി­വി­ലി­യന്‍ സര്‍­ക്കാ­റി­ന്റെ അ­നു­മ­തി ആ­വ­ശ്യ­മി­ല്ലെ­ന്ന് രേ­ഖ പ­റ­യു­ന്നു. സൈ­നി­ക കോ­ട­തി­യാ­യി­രി­ക്കും രാ­ജ്യ­ത്തെ പ­ര­മോ­ന്ന­ത നീ­തി­ന്യാ­യ യൂ­നി­റ്റ്. വി­ചാ­ര­ണ വേ­ണോ വേ­ണ്ട­യോ എ­ന്ന് ആ­ത്യ­ന്തി­ക­മാ­യി തീ­രു­മാ­നി­ക്കാ­നു­ള്ള അ­ധി­കാ­രം സൈ­നി­ക കോ­ട­തി­യില്‍ നി­ക്ഷി­പ്­ത­മാ­യി­രി­ക്കും.
വി­പ്ല­വ­ത്തെ പി­ന്തുണ­ച്ചു­വെ­ന്ന പ്ര­തീ­തി സൃ­ഷ്­ടി­ച്ച അ­തേ സൈ­നി­ക നേ­തൃ­ത്വം പ്ര­ക്ഷോ­ഭ­ത്തില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന പേ­രില്‍ ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളെ വി­ചാ­ര­ണ ചെ­യ്­ത് ജ­യി­ലി­ല­ട­ച്ചു­വെ­ന്ന­ത് ഇ­തി­നോ­ട് ചേര്‍­ത്ത് മ­ന­സ്സി­ലാ­ക്കേ­­ണ്ട­താ­ണ്.
മാ­ര­ക­മാ­യ പ­ട്ടാ­ള ഭ­ര­ണ­ത്തി­ന്റെ കേ­ളി­കൊ­ട്ടാ­ണ് ഈ രേ­ഖ­യെ­ന്ന തി­രി­ച്ച­റി­വാ­ണ് പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ വീ­ണ്ടും ത­ഹ്‌­രീര്‍ ച­ത്ര­ത്തി­ലും അ­ല­ക്‌­സാ­ന്‍ഡ്രി­യ­യി­ലെ തെ­രു­വു­ക­ളി­ലും എ­ത്തി­ച്ച­ത്.
പുതി­യ സ­മ­ര­ത്തോട് മു­ബാ­റക്ക് ഭ­ര­ണ­ത്തി­ലി­രി­ക്കു­മ്പോള്‍ ഇ­ല്ലാ­തി­രു­ന്ന ക്രൗ­ര്യ­മാ­ണ് സൈ­ന്യം പു­റ­ത്തെ­ടു­ത്ത­ത്. 42­പേ­രെ വ­ക­വ­രു­ത്തി. നാ­ടെ­ങ്ങും ബ­ല­പ്ര­യോ­ഗം. ത­ഹ്‌­രീര്‍ ര­ണ്ട് എ­ന്ന് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട പ്ര­ക്ഷോ­ഭ­ത്തെ ചോ­ര­യില്‍ മു­ക്കി­ക്കൊ­ല്ലാ­നാ­യി­രു­ന്നു ശ്ര­മം. അ­മേ­രി­ക്ക­യില്‍ നി­ന്നും ബ്രി­ട്ട­നില്‍ നി­ന്നും വെ­ടി­ക്കോ­പ്പു­കള്‍ അ­ട­ങ്ങി­യ ക­പ്പ­ലു­കള്‍ സൂ­യ­സ് വ­ഴി വ­രു­ന്ന­ത് പ്ര­ക്ഷോ­ഭ­കാ­രി­ക­ള്‍ ത­ട­ഞ്ഞു­വെ­ന്ന് റി­പ്പോര്‍­ട്ടു­ണ്ട്. എ­ന്നു­വെ­ച്ചാല്‍ സി­വി­ലി­യന്‍ ഭ­ര­ണ­ം സാ­ധ്യ­മാ­ക്ക­ണ­­മെ­ന്ന് പു­റ­മേ പ­റ­യു­ന്ന ഒ­ബാ­മ ഭ­ര­ണ­കൂ­ടം, പ്ര­ക്ഷോ­ഭം അ­ടി­ച്ച­മര്‍­ത്താന്‍ സൈ­ന്യ­ത്തി­ന് ഒ­ത്താ­ശ ചെ­യ്യു­ന്നു­വെ­ന്നു ത­ന്നെ. മ­ഹ­ത്താ­യ മാ­റ്റം സാ­ധ്യ­മാ­കു­ന്നി­ട­ത്തെ­ല്ലാം ഈ മാ­തൃ­ക പ­യ­റ്റു­മെ­ന്നും ഇ­തില്‍ നി­ന്ന് പാഠം പഠി­ക്കാം.
ഒ­ടു­വില്‍ ഇ­സ്സാം ശ­റ­ഫി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള മ­ന്ത്രിസ­ഭ രാ­ജി­ വെ­ച്ചൊ­ഴി­ഞ്ഞു. ഇ­ത് സൈ­നി­ക സു­പ്രീം കൗണ്‍­സി­ലി­നെ സ­മ്മര്‍­ദ­ത്തി­ലാ­ഴ്­ത്തി­. ­ മു­ബാ­റ­ക്ക് ഭ­ര­ണ­കൂ­ട­ത്തി­ലെ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ക­മാല്‍ അല്‍ ഗന്‍­സൗ­രി­യെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി വാ­ഴി­ച്ചു. നേ­ര­ത്തെ പ്ര­ഖ്യാ­പി­ച്ച പ്ര­കാ­രം ആ­ദ്യ ഘ­ട്ട പാര്‍­ലി­മെന്റ് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­മ്പോ­ഴും ത­ഹ്‌­രീര്‍ ശാ­ന്ത­മാ­യി­ട്ടി­ല്ല.
ഈ­ജി­പ്ഷ്യന്‍ ജ­ന­ത ആ­വേ­ശ­ക­ര­മാ­യി തി­ര­ഞ്ഞെ­ടു­പ്പില്‍ പ­ങ്കെ­ടു­ത്തു­വെ­ന്ന­ത് ഇ­പ്പോ­ഴു­ള്ള വ്യ­വ­സ്ഥ­യോ­ട് രാ­ജി­യാ­കു­ന്ന­തി­ന്റെ തെ­ളി­വ­ല്ല. മ­റി­ച്ച് സ­മ്പൂര്‍­ണ­മാ­യ സി­വി­ലി­യന്‍ ഭ­ര­ണ­ത്തി­നു വേ­ണ്ടി­യാ­ണ് അ­വ­രു­ടെ വോ­ട്ട്. ത­ഹ്‌­രീ­റില്‍ ത­ടി­ച്ചു­കൂ­ടി­യ ആ­യി­ര­ങ്ങള്‍ ത­ന്നെ­യാ­ണ് പോ­ളിം­ഗ് ബൂ­ത്തില്‍ ജ­ന­ങ്ങ­ളെ എ­ത്തി­ക്കാന്‍ രം­ഗ­ത്ത് ഇ­റ­ങ്ങി­യ­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാ­നാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ എ­ന്ന ആ­രോ­പ­ണ­ത്തി­ന് ഇ­തോ­ടെ മു­ന­യൊ­ടി­ഞ്ഞി­രി­ക്കു­ക­യാ­ണ്.
ഒ­ന്നാം ത­ഹ്‌­രീര്‍ പ്ര­ക്ഷോ­ഭ­ത്തില്‍ വ­ള­രെ വൈ­കി മാ­ത്രം പ­ങ്കെ­ടു­ക്കു­ക­യും ഒ­ടു­വില്‍ വി­ജ­യം വ­രി­ച്ച­പ്പോള്‍ മുന്‍ നി­ര­യി­ലേ­ക്ക് നീ­ങ്ങി­നില്‍­ക്കു­ക­യും ചെ­യ്­ത മു­സ്‌­ലിം ബ്ര­ദര്‍­ഹു­ഡ് ര­ണ്ടാം ത­ഹ്‌­രീ­റി­നോ­ട് കൈ­ക്കൊ­ണ്ട സ­മീ­പ­നം പ്ര­ത്യേ­കം വി­ശ­ക­ല­നം ചെ­യ്യേ­ണ്ട­താ­ണ്. വര്‍­ഷ­ങ്ങ­ളാ­യി നി­രോ­ധ­ത്തി­ലൂ­ടെ­യും അ­ടി­ച്ച­മര്‍­ത്ത­ലി­ലൂ­ടെ­യും ക­ട­ന്നു വ­ന്ന ബ്ര­ദര്‍­ഹു­ഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) രാ­ജ്യ­ത്ത് സൃ­ഷ്­ടി­ച്ചെ­ടു­ത്ത കു­റ്റ­മ­റ്റ പാര്‍­ട്ടി സം­വി­ധാ­ന­ത്തി­ന്റെ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി­യു­ടെ ബാ­ന­റില്‍ തി­ര­ഞ്ഞെ­ടു­പ്പ് പോ­രാ­ട്ട­ത്തി­നി­റ­ങ്ങു­മ്പോ­ഴാ­ണ് ര­ണ്ടാം ത­ഹ്‌­രീര്‍ അ­ര­ങ്ങേ­റു­ന്ന­ത്.

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

വോ­ട്ടെ­ടു­പ്പി­ന് ഒ­രാ­ഴ്­ച മാ­ത്രം ബാ­ക്കി നില്‍­ക്കെ­യാ­ണ് തെ­രു­വു­കള്‍ വീ­ണ്ടും പ്ര­ക്ഷോ­ഭ­ഭ­രി­ത­മാ­യ­ത്. ത­ങ്ങള്‍ മേല്‍­ക്കൈ നേ­ടു­മെ­ന്നു­റ­പ്പു­ള്ള തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റി വെ­ക്കേ­ണ്ടി വ­രു­മോ­യെ­ന്ന ഒ­റ്റ­ക്കാ­ര­ണ­ത്താല്‍ ബ്ര­ദര്‍­ഹു­ഡ് ഈ പോ­രാ­ട്ട­ത്തെ ത­ള്ളി­പ്പ­റ­ഞ്ഞു. പ്ര­ക്ഷോ­ഭം ഉ­യര്‍­ത്തി­യ മു­ദ്രാ­വാ­ക്യ­ത്തെ­യാ­ണ് അ­തു വ­ഴി ബ്ര­ദര്‍­ഹു­ഡ് അ­വ­മ­തി­ച്ച­ത്. തി­ര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മ­റി­ക്കാന്‍ പു­റ­മേ നി­ന്നു­ള്ള­വര്‍ ന­ട­ത്തി­യ ഗൂ­ഢാ­ലോ­ച­ന­യു­ടെ ഫ­ല­മാ­ണ് ര­ണ്ടാം ത­ഹ്‌­രീ­റെ­ന്ന് പ്ര­ച­രി­പ്പി­ക്കാ­നാ­ണ് ഇ­ഖ്‌­വാ­ന്റെ ശ്ര­മം. ഇ­ത് വ­ലി­യ ഇ­ടര്‍­ച്ച­ക­ളി­ലേ­ക്കും ഒ­ത്തുതീര്‍­പ്പി­ലേ­ക്കു­മു­ള­ള വാ­താ­യ­ന­ങ്ങ­ളാ­ണ്. സൈ­ന്യ­ത്തി­ന്റെ മു­ഷ്­കി­ന് മു­മ്പില്‍ കേ­വ­ലം പാര്‍­ലി­മെന്റ­റി സ്വ­പ്‌­ന­ങ്ങ­ളു­ടെ പേ­രില്‍ മു­ട്ടി­ലി­ഴ­യു­ക­യാ­ണ്.
ല­ക്ഷ­ക്ക­ണ­ക്കാ­യ മ­നു­ഷ്യര്‍ തെ­രു­വി­ല­റ­ങ്ങി ജീ­വന്‍ പ­ണ­യം വെ­ച്ച് നേ­ടി­യ സ്വാ­ത­ന്ത്ര്യ­ത്തേ­യും ഭ­ര­ണ­മാ­റ്റ­ത്തേ­യും അ­ട്ടി­മ­റി­ക്കാന്‍ പാ­ശ്ചാ­ത്യര്‍ ത­യ്യാ­റാ­ക്കി­യ പ­ദ്ധ­തി­ക്ക് മു­ന്നില്‍ കീ­ഴ­ട­ങ്ങു­ന്ന ബ്ര­ദര്‍­ഹു­ഡ് ച­രി­ത്ര­പ­ര­മാ­യ ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ലാ­യ്­മ­യാ­ണ് കാ­ണി­ക്കു­ന്ന­ത്. ബ്ര­ദര്‍­ഹു­ഡ് പ­ല­പ്പോ­ഴും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടു­ള്ള പാ­ശ്ചാ­ത്യ പ­ക്ഷ­പാ­തി­ത്വം ത­ന്നെ­യാ­ണ് ഇ­വി­ടെ­യും സം­ഭ­വി­ക്കു­ന്ന­തെ­ന്ന് ആ­ഴ­ത്തില്‍ പ­രി­ശോ­ധി­ച്ചാല്‍ മ­ന­സ്സി­ലാ­കും.
ബ്ര­ദര്‍­ഹു­ഡി­ന്റെ രാ­ഷ്­ട്രീ­യ രൂ­പ­മാ­യ ഫ്രീ­ഡം ആന്‍­ഡ് ജ­സ്റ്റി­സ് പാര്‍­ട്ടി ആ­ദ്യ ഘ­ട്ട­ത്തില്‍ 40 ശ­ത­മാ­നം വോ­ട്ട് നേ­ടു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. എ­ന്ന് വെ­ച്ചാല്‍ ചെ­റു ഗ്രൂ­പ്പു­ക­ളു­മാ­യി ചേര്‍­ന്ന് ബ്ര­ദര്‍­ഹു­ഡ് ഭ­രി­ക്കു­മെ­ന്ന് ത­ന്നെ. ഇ­വി­ടെ­യാ­ണ് ഇ­സ്‌ലാ­മി­സ്റ്റു­­കള്‍ എ­ന്ന് സ്വ­യം വി­ശേ­ഷി­പ്പി­ക്കു­ന്ന­വര്‍ അ­വ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്വം നിര്‍­വ­ഹി­ക്കു­മോ­യെ­ന്ന ചോ­ദ്യം ഉ­യ­രു­ന്ന­ത്. സൈ­ന്യ­ത്തി­നെ­തി­രെ ഒ­ര­ക്ഷ­രം മി­ണ്ടാന്‍ അ­വര്‍ ത­യ്യാ­റാ­യി­ട്ടി­ല്ല. മ­റി­ച്ച് പ്ര­ക്ഷോ­ഭ­ത്തി­ന് എ­തി­ര് നി­ന്ന് സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ അ­നു­ഭാ­വം നേ­ടാ­നാ­ണ് അ­വര്‍ ശ്ര­മി­ച്ച­ത്. മു­ബാ­റ­ക്കു­മാ­രില്‍ നി­ന്ന് ഓ­ടി­യ­ക­ന്ന് മു­ബാ­റ­ക്കു­മാ­രില്‍ ത­ന്നെ എ­ത്തി­ച്ചേ­രു­ന്ന ദു­ര­വ­സ്ഥ­യി­ലേ­ക്കാ­ണ് ബ്ര­ദര്‍­ഹു­ഡി­ന്റെ ഇ­തു­വ­രെ­യു­ള്ള സ­മീ­പ­ന­ങ്ങള്‍ വി­രല്‍ ചൂ­ണ്ടു­ന്ന­ത്.
ബ്ര­ദര്‍­ഹു­ഡി­ന്റെ മു­ന്നേ­റ്റം രാ­ഷ്­ട്രീ­യ ഇ­സ്‌­ലാ­മി­ന്റെ കു­തി­പ്പാ­ണെ­ന്ന് ആ­വേ­ശം കൊ­ള്ളു­ക­യും വി­ശ­ക­ല­നം ചെ­യ്­ത് ആ ധാ­ര­ണ ഉ­റ­പ്പി­ക്കാന്‍ സ്വ­യം പാ­ടുപെ­ടു­ക­യും ചെ­യ്യു­ന്ന­വര്‍ ബ്ര­ദര്‍­ഹു­ഡ് ഈ­ജി­പ്­തില്‍ ഇ­പ്പോള്‍ പ്ര­ഖ്യാ­പി­ച്ച ന­യ­സ­മീ­പ­ന­ങ്ങ­ളി­ലേ­ക്ക് ഒ­ന്ന് ക­ണ്ണ­യ­ക്കു­ന്ന­ത് ന­ന്നാ­യി­രി­ക്കും. ഇ­സ്‌­ലാ­മി­ക മൂ­ല്യ­ങ്ങ­ളില്‍ ഒ­ന്ന് പോ­ലും ത­ങ്ങ­ളു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഭ­ര­ണ­കൂ­ടം ന­ട­പ്പാ­ക്കാന്‍ ശ്ര­മി­ക്കി­ല്ലെ­ന്ന് അ­വര്‍ തീര്‍­ത്ത് പ­റ­ഞ്ഞ് ക­ഴി­ഞ്ഞു. മ­ദ്യം പോ­ലും നി­രോ­ധി­ക്കി­ല്ലെ­ന്ന് മാ­ത്ര­മ­ല്ല മ­നു­ഷ്യ­രെ മ­ഹ­ത്താ­യ മൂ­ല്യ­ങ്ങ­ളി­ലേ­ക്ക് ക്ഷ­ണി­ക്കാന്‍ ഒ­രു ന­യ­പ­രി­പാ­ടി­യു­മി­ല്ല.
ഇ­ത് ഈ­ജി­പ്­തി­ലെ മാ­ത്രം കാ­ര്യ­മ­ല്ല. ടു­ണീ­ഷ്യ­യി­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ മു­ന്നി­ലെ­ത്തി­യ അ­ന്ന­ഹ്­ദ­യും ഇ­തേ നി­ല­പാ­ടി­ലാ­ണ്. ബ്ര­ദര്‍­ഹു­ഡി­ന്റെ സ­ഹോ­ദ­ര സം­ഘ­ട­ന­യാ­യ അ­ന്ന­ഹ്­ദ ടു­ണീ­ഷ്യ­യില്‍ മു­ല്ല­പ്പൂ വി­പ്ല­വം ന­ട­ക്കു­മ്പോള്‍ മുന്‍ നി­ര­യി­ലു­ണ്ടാ­യി­രു­ന്നി­ല്ല. ബിന്‍ അ­ലി­യു­ടെ പ­ത­നം ഉ­റ­പ്പാ­യ­പ്പോ­ള്‍ രാ­ജ്യ­ത്ത് പ്ര­ത്യ­ക്ഷ­പ്പെ­ട്ട് നേ­തൃ­സ്ഥാ­ന­ത്തേ­ക്ക് ഉ­യര്‍­ന്ന അ­ന്ന­ഹ്­ദ നേ­താ­വ് റ­ശീ­ദ് ഗ­ന്നൗ­ശി ല­ണ്ട­നി­ലാ­യി­രു­ന്നു. ബ്രി­ട്ടന്‍ അ­ഭ­യം നല്‍­കു­ന്നി­ട­ത്ത് ത­ന്നെ അ­ന്ന­ഹ്­ദ നേ­താ­വി­ന്റെ പ­ക്ഷ­പാ­തി­ത്വം വ്യ­ക്ത­മാ­ണ്.
പാ­ശ്ചാ­ത്യര്‍ നല്‍­കു­ന്ന സ­ഹാ­യ­ത്തി­നും അ­ഭ­യ­ത്തി­നും ആ­ശ­യ­പ­ര­മാ­യ പി­ഴ­യൊ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന­ത് ച­രി­ത്ര­പ­ര­മാ­യ വ­സ്­തു­ത­യാ­ണ്. അ­ധി­കാ­ര­ത്തി­ലേ­ക്ക് ന­ട­ക്കു­ന്ന ഗ­ന്നൗ­ശി­യു­ടെ മാ­നി­ഫെ­സ്റ്റോ­യി­ലെ പ്ര­ധാ­ന വാ­ഗ്­ദാ­നം ടൂ­റി­സം മെ­ച്ച­പ്പെ­ടു­ത്തു­മെ­ന്നാ­ണ്. പൊ­തു ജീ­വി­ത­ത്തില്‍ മു­സ്‌­ലിം ചി­ഹ്ന­ങ്ങള്‍ തി­രി­ച്ചു പി­ടി­ക്കു­ന്ന­തി­നെ അ­ദ്ദേ­ഹം പി­ന്തു­ണ­ക്കു­ന്നി­ല്ല. അ­വി­ടെ­യും മ­ദ്യം നി­രോ­ധി­ക്കി­ല്ല. വി­ദേ­ശ ടൂ­റി­സ്റ്റു­കള്‍­ക്ക് എ­ല്ലാ സൗ­ക­ര്യ­ങ്ങ­ളും ഒ­രു­ക്കും. ഉ­ദാ­ര­വ­ത്­കൃ­ത പു­ത്തന്‍ സാ­മ്പ­ത്തി­ക ന­യ­ങ്ങള്‍ തു­ട­രും. പ­ടി­ഞ്ഞാ­റന്‍ ശ­ക്തി­ക­ളു­മാ­യി വ­ള­രെ അ­ടു­പ്പം പു­ലര്‍­ത്തു­ന്ന വി­ദേ­ശ ന­യം മു­റു­കെ­പ്പി­ടി­ക്കും.
എ­ന്താ­ണ് ഇ­തി­ന്റെ അര്‍­ഥം? വി­പ­ണി­യു­ടെ ഉ­പ­ക­ര­ണ­ങ്ങ­ളില്‍ വി­ശ്വ­സി­ക്കു­ന്ന, ഇ­സ്‌­ലാ­മി­ന്റെ പേ­രില്‍ അ­റി­യ­പ്പെ­ടു­മ്പോ­ഴും പാ­ശ്ചാ­ത്യ മൂ­ല്യ­ങ്ങ­ളി­ല­ധി­ഷ്­ഠി­ത­മാ­യ ഭ­ര­ണ­കൂ­ടം കെ­ട്ടി­പ്പ­ടു­ക്കാന്‍ കി­ണ­ഞ്ഞ് ശ്ര­മി­ക്കു­ന്ന സം­ഘ­മാ­ണ് ഈ ഇ­സ്‌­ലാ­മി­സ്റ്റു­കള്‍ എ­ന്ന് ത­ന്നെ­യാ­ണ് ആ­ദ്യ­ത്തെ അ­വ­സ­ര­ത്തില്‍ ത­ന്നെ തെ­ളി­യി­ക്ക­പ്പെ­ടു­ന്ന­ത്. അ­തുകൊ­ണ്ട് ഇ­വര്‍ ഭ­ര­ണ­ത്ത­ലേ­റാന്‍ ആ­രു­മാ­യും കൂ­ട്ടു­കൂ­ടും. ഇ­വര്‍ ഭ­ര­ണ­ത്തി­ലേ­റു­ന്ന­തി­നെ പാ­ശ്ചാ­ത്യര്‍ പി­ന്തു­ണ­ക്കും. (സി­റി­യ­യില്‍ ബ്ര­ദര്‍­ഹു­ഡി­ന് ഒ­ത്താ­ശ­കള്‍ ചെ­യ്യു­ന്ന­ത് യു എ­സ് സ്ഥാ­ന­പ­തി­യാ­ണ്). കാ­ര­ണം ഇ­വര്‍ മു­ന്നോ­ട്ട് വെ­ക്കു­ന്ന ഇ­സ്‌­ലാം മു­ഖ്യ­ധാ­ര­ക്ക് പ­റ്റി­യ ഒ­ന്നാ­ണ്.
മു­ഖ്യ­ധാ­ര­യി­ല്‍ ഒ­രു ഇ­രി­പ്പി­ടം കി­ട്ടാന്‍ എ­ന്ത് നീ­ക്കു­പോ­ക്കി­നും ഇ­വര്‍ ത­യ്യാ­റാ­കു­മെ­ന്ന് സാ­മ്രാ­ജ്യ­ത്വ­ത്തി­ന് അ­റി­യാം. ചോ­ദ്യ­മി­താ­ണ്, ത­ഹ്‌­രീര്‍ ച­ത്വ­ര­ത്തില്‍ മി­ടി­ച്ച ഈ­ജി­പ്­തി­ന്റെ മ­ന­സ്സ് തേ­ടി­യ­ത് ഈ നീ­ക്കുപോ­ക്ക് രാ­ഷ്­ട്രീ­യ­മാ­ണോ? ഈ ഭ­ര­ണം പി­ടി­ക്കല്‍ പ്ര­ക്രി­യ­യെ മു­സ്‌­ലിം മു­ന്നേ­റ്റ­ത്തി­ന്റെ ക­ണ­ക്കി­ലെ­ഴു­ത­ണോ? പ­ടി­ഞ്ഞാ­റോ­ട്ട് കൂ­ടു­തല്‍ ചാ­യു­ന്ന ഒ­രു കി­ഴ­ക്ക് എ­ങ്ങ­നെ­യാ­ണ് ബ­ദ­ലാ­കു­ക.
mtsuhafaerrakkal@yahoo.co.in
കടപ്പാട്: സിറാജ്
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati