- By സുഹൈറലി
-
Postado December 20, 2011
at 11:57 AM
|
| -എ.എെ അബ്ദുല്‍ മജീദ്
ഫലസ്തീനികള്‍ക്ക് ഇനിയും നീതി നിഷേധിക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും സാധിക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് എെക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് നടത്തിയ ഉജ്വലപ്രഭാഷണത്തിന് ലഭിച്ച കയ്യടി സൂചിപ്പിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ അവശ ജനതയായി ഫലസ്തീനികള്‍ മാറിയിട്ട് പതിറ്റാണ്ടുകളായി. പടിഞ്ഞാറന്‍ ഗൂഢാലോചനയുടെ ഫലമായി പിറന്നമണ്ണ് നഷ്ടപ്പെട്ട ഫലസ്തീനികള്‍ വര്‍ഷങ്ങളായി ലോകത്തോട് കെഞ്ചുന്നത്, പിറന്നനാട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമേ എന്നാണ്. എത്രയെത്ര ചര്‍ച്ചകള്‍, ഉച്ചകോടികള്‍... ഒന്നിനും ഫലസ്തീനികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്രyവും സാമൂഹിക നീതിയും വാങ്ങിക്കൊടുക്കാന്‍ ഉപകരിച്ചില്ല. എെക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണഅംഗത്വം ആവശ്യപ്പെട്ട് മഹ്മൂദ് അബ്ബാസ് ബാന്‍ കി മൂണിന് കത്ത് നല്‍കുമെന്നറിഞ്ഞത് മുതല്‍ ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചാലറിയാം വഞ്ചനയുടെ സ്വരം. ചുളുവില്‍ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കണമെന്നാണോ പറയുന്നത് എന്ന ധാര്‍ഷ്ട്യത്തിന്റെ ശൈലിയാണ് ഒബാമയുടേത്. ഇസ്രായേല്‍ഫലസ്തീന്‍ സമാധാനചര്‍ച്ച പുനരാരംഭിക്കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് പറയുന്ന ഒബാമക്കുപോലും ഈ ചര്‍ച്ചയില്‍ കാര്യമില്ലെന്നറിയാം. അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഈ വാചക കസര്‍ത്തുകളൊക്കെയും. ഒരു ഊഴംകൂടി അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് കയറി ഇരിക്കണമെന്ന് സ്വപ്നംകാണുന്ന ഒബാമ ജൂതലോബിയുടെ ഇഷ്ടപുത്രനായി മാറാനുള്ള നിറംമാറലുകളാണ് നടത്തുന്നത്. മുസ്ലിംരാജ്യങ്ങളോടുള്ള തന്റെ ക്രിയാത്മകസമീപനത്തെകുറിച്ച് വാ കീറിയ ഒബാമ പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങി നിലനില്‍പു ഭദ്രമാക്കാന്‍ ശ്രമിക്കുകയാണ്. എെക്യരാഷ്ട്രസഭയില്‍ പൂര്‍ണഅംഗത്വത്തിന് മിക്ക ലോകരാഷ്ട്രങ്ങളുടെയും പിന്‍തുണ നേടിയെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സാധിച്ചുവെങ്കിലും വീറ്റോയെന്ന വാളുയര്‍ത്തി നില്‍ക്കുകയാണ് അമേരിക്ക. ഫ്രഞ്ച് പ്രസിഡണ്ടും ദേഹത്ത് ചെളി പറ്റാത്ത വര്‍ത്തമാനമാണ് പറയുന്നത്. എെക്യരാഷ്ട്രസഭയില്‍ പൂര്‍ണഅംഗത്വം ലഭിച്ചാലും ഇല്ലെങ്കിലും അമേരിക്കയുടേയും സാമന്തരാജ്യങ്ങളുടേയും ചങ്കില്‍ തറക്കുന്ന വാക്കുകളാണ് മഹ്മൂദ്അബ്ബാസ് എെക്യരാഷ്ട്രസഭയില്‍ പറഞ്ഞിട്ടുള്ളത്. അമ്പത് മിനുട്ട് നീണ്ടുനിന്ന ആ പ്രൗഢോജ്വല പ്രഭാഷണത്തെ നീണ്ട കയ്യടിയോടെയാണ് ലോകനേതാക്കള്‍ ഉള്‍കൊണ്ടത്. മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു രാഷ്ട്ര നായകന്റേയും ഹൃദയത്തില്‍ ഈ പ്രഭാഷണം അസ്വസ്ഥത സൃഷ്ടിക്കാതിരിക്കില്ല. പുതുരാഷ്ട്രമായ തെക്കന്‍ സുഡാന് ഫലസ്തീന്‍ അതോറിറ്റിയുടെ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് മഹ്മൂദ് അബ്ബാസ് പ്രസംഗം ആരംഭിച്ചത്. അമേരിക്കയുടെ താത്പര്യംകൊണ്ട് മാത്രമാണ് ഇത്രവേഗം തെക്കന്‍ സുഡാന് എെക്യരാഷ്ട്രസഭയുടെ അംഗീകാരം കിട്ടിയതെന്ന് ലോകത്തിനറിയാം.സുഡാന്‍ വംശീയമായി വിഭജിക്കുന്നതിന് കരുക്കള്‍ നീക്കിയത് അമേരിക്കയായിരുന്നല്ലോ. മഹ്മൂദ്അബ്ബാസിന്റെ പ്രഭാഷണം ശ്രദ്ധിക്കുക: 1948 ലെ ഒരു മഹാദുരന്തത്തിന്റെ ഫലമായാണ് ഫലസ്തീന്‍പ്രശ്നം ഉടലെടുക്കുന്നത്. പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. അന്ന് തൊട്ട് ഞങ്ങളുടെ നീതിക്കുവേണ്ടിയുള്ള പരിശ്രമവും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഈ ഹാളില്‍ ഫലസ്തീന്‍ വിഷയം നാം ചര്‍ച്ച ചെയ്തുവല്ലോ. അന്ന് എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനമുണ്ടാക്കാനുള്ള എല്ലാശ്രമങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണമായും സന്നദ്ധരായിരുന്നു. എല്ലാ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. എല്ലാ വാതിലുകളും ഞങ്ങള്‍ മുട്ടി. ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ ഏജന്‍സികളെയും സമീപിച്ചു. പക്ഷെ എല്ലാം ഇസ്രായേലിന്റെ കടുംപിടിത്തത്തിന്റെ മുന്‍പില്‍ തകരുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളും എെക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ അധിനിവേശം തുടരുകയാണ്. ഫല്തീനികളെ നിത്യേന അവരുടെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയാണ്. ഇസ്രായേല്‍ സൈന്യം സമാനതകളില്ലാത്ത ക്രൂരതയാണ് ഫലസ്തീനികളോട് കാണിക്കുന്നത്. 1993 ല്‍ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ച ചരിത്രപരമായ കാല്‍ വയ്പായി തീരുമെന്ന് നാം പ്രതീക്ഷിച്ചു. പക്ഷെ അതിനെ എല്ലാ നിലക്കും അവഗണിച്ച് ഇസ്രായേല്‍ അധിനിവേശം തുടരുകയായിരുന്നു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തല്ലിതകര്‍ത്താണ് ഇസ്രായേല്‍ സൈന്യം നായാട്ട് നടത്തിയത.് ഖുദ്സില്‍ പുതിയ അധിനിവേശ ശ്രമങ്ങളുണ്ടായി. ഖുദ്സിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന രൂപത്തിലാണ് ഖനനമെന്ന പേരില്‍ അതിക്രമം നടന്നത്. പടിഞ്ഞാറെ കരയില്‍ വ്യാപകമായ അധിനിവേശമുണ്ടായി. ഫലസ്തീനികളെ ഒരു ചെറു ദ്വീപിലേക്ക് ചുരുക്കുന്നതിന്റെ ഭാഗമായി ചുറ്റും വന്‍ മതില്‍ പണിതു. ആരാധനകള്‍ പോലും നടത്താനുള്ള സ്വാതന്ത്രyം ഫലസ്തീനികള്‍ക്ക് നിഷേധിക്കപ്പെട്ടു. എന്റെ ജനത ലോകത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണ്. അധിനിവേശം നടത്തുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റില്‍ പറത്തുന്ന ഒരു ധിക്കാരി രാഷ്ട്രമായി ഇസ്രായേലിനെ കെട്ടഴിച്ച് വിടുകയാണോ? ഫലസ്തീന്റെ മണ്ണ് ദൈവികസന്ദേശത്തിന്റെ മണ്ണാണ്. ദൈവദൂതന്മാര്‍ കാലൂന്നിയ വിശുദ്ധമണ്ണ്. 63 വര്‍ഷമായി എന്റെ ജനത ഇവിടെ കടുത്ത നിന്ദ്യത അനുഭവിക്കുകയാണ്. ഫലസ്തീന്‍ ജനതക്ക് സ്വാതന്ത്രyവും നീതിയും ലഭിക്കാന്‍ ഇനിയും സമയം വൈകിക്കൂടാ. ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാന്‍ സമയമായി. അറബ്ലോകത്ത് വസന്തം വിരിയിച്ച് ആ ജനത ജനാധിപത്യത്തിലേക്ക് അടുത്തിരിക്കുന്നു. ഫലസ്തീന്‍വസന്തത്തിനും അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഫലസ്തീന്റെ മണ്ണില്‍ സ്വൈരമായി കിടന്നുറങ്ങണം. മക്കള്‍ക്ക് സുരക്ഷിതമായി വിദ്യാലയങ്ങളിലേക്ക് പോകണം. രോഗികള്‍ക്ക് ചികിത്സ ലഭ്യമാകണം. നൂറുകണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഞങ്ങളുടെ ഒലീവുമരങ്ങള്‍ ചുട്ടെരിക്കുന്നത് അവസാനിക്കണം. ഞങ്ങളിലെ പുരുഷന്‍മാര്‍ക്ക് നിര്‍ഭയത്തോടെ ജോലിക്കുപോവാന്‍ കഴിയണം. ബന്ദികളായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനം വേണം. ഒരു സാധാരണ പൗരന്റെ അഭിലാഷങ്ങളേ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ കവി മഹ്മൂദ് ദര്‍വീഷ് പറഞ്ഞതുപോലെ: ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നു, ഇരിക്കുന്നു; ഇവിടെതന്നെ എന്നും കഴിയണമെന്ന ഒറ്റ ലക്ഷ്യത്തോടെ. 1988ല്‍ ഫലസ്തീന്‍ സ്വതന്ത്രമായതുമുതല്‍ എല്ലാ രാജ്യങ്ങളും ഞങ്ങളെ അംഗീകരിച്ച് പോരുന്നു. ഇപ്പോഴിതാ, എെക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്ത് കൈമാറുകയാണ്. 1967ലെ അതിര്‍ത്തി പ്രകാരം ഖുദ്സ് ഫലസ്തീന്റെ തലസ്ഥാനമാക്കി നിശ്ചയിച്ച് എെക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത്. ലോകത്തിന്റെ പിന്തുണ ഇതിനുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്.” നീണ്ട കരഘോഷത്തോടുകൂടിയാണ് ലോക നേതാക്കള്‍ നീതിക്കു വേണ്ടിയുള്ള ഈ ശബ്ദം കേട്ടത്. മഹ്മൂദ് അബ്ബാസിന്റെ പ്രസംഗത്തില്‍ ഫലസ്തീന്‍ ജനതയുടെ ഹൃദയവികാരം ഉള്‍ചേര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ പൂര്‍ണ്ണ അംഗീകാരത്തിനായി ഫലസ്തീനികള്‍ ഇനിയും കണ്ണീരു വീഴ്ത്തേണ്ടി വരുമോ? നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഒരു നല്ല നാളേക്ക് വേണ്ടി അവര്‍ എത്രയും കാത്തിരിക്കുമെന്നുറപ്പാണ്. |
|
Read more »
These icons link to social bookmarking sites where readers can share and discover new web pages.
|
| -എ.എെ.അബ്ദുല്‍ മജീദ് ഈജിപ്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇസ്ലാമിക കക്ഷികള്‍ നിര്‍ണ്ണായക വിജയം നേടിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിപ്ലവ ഇസ്ലാമിസ്റ്റുകളായ ബ്രദര്‍ഹുഡും മിതവാദികളും ഇസ്ലാമിക ശരീഅത്തിനോട് കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നവരുമായ അന്നൂര്‍ പാര്‍ട്ടിയും 65 ശതമാനത്തിലധികം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. എട്ടു പതിറ്റാണ്ടായി രാഷ്ട്രീയമുഖംമൂടി ധരിച്ച് ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡിനെ നവാഗതരായ അന്നൂര്‍പാര്‍ട്ടി മിന്നുന്ന പ്രകടനത്തിലൂടെ അമ്പരപ്പിച്ചിരിക്കുന്നു. ഇസ്ലാമിക ശരീഅത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയാണ് അന്നൂറിന്റെ സ്വീകാര്യതയ്ക്ക് ഹേതുകമായത്. ഈജിപ്തിനെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലേക്ക് എത്തിച്ച നാള്‍ വഴികളും വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ കാപട്യവും അനാവരണം ചെയ്യേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ.് വിപ്ലവത്തിന് ശേഷം മറ്റൊരു വിപ്ലവം കൂടി ഉണ്ടാകുമ്പോഴേ വിപ്ലവത്തിന്റെ ലക്ഷ്യം നേടാനാവൂയെന്നത് ഈജിപ്തിന്റെ കാര്യത്തില്‍ ഏറെ യോജിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് ഈജിപ്ത് ഭരിച്ച് കൊഴുത്ത ഹുസ്നി മുബാറകിനെ ജനകീയപ്രക്ഷോഭം സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ ജനം സന്തോഷിച്ചുവെങ്കിലും രാജ്യത്തിന്റെ ഭാവിയില്‍ അവര്‍ ഉത്കണ്ഠാകുലരായിരുന്നു. തലയില്ലാത്തൊരു ഉടലായിരുന്നു ഈജിപ്ഷ്യന്‍ വിപ്ലവം. പൊറുതി മുട്ടിയ ജനം തെരുവിലിറങ്ങി. ഹുസ്നി മുബാറക്കിന്റെ മാറ്റത്തില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും അവര്‍ സന്നദ്ധരായിരുന്നില്ല. ജനവികാരം ഈജിപ്തിലെ ചെറുപ്പക്കാരോടൊപ്പമായിരുന്നു. സാമൂഹ്യ കൂട്ടായ്മകളുടെ ശക്തിയും അചഞ്ചലതയും തെളിഞ്ഞ് നിന്നതായിരുന്നു ഈജിപ്തിലെ ജനകീയപ്രക്ഷോഭം. എല്ലാവരും അന്ധാളിച്ച് നിന്നപ്പോള്‍ ലക്ഷ്യബോധത്തോടെ ഈജിപ്ഷ്യന്‍ യുവത തഹ്രീര്‍ ചത്വരത്തിലെത്തി. ലോകം അത് ശ്രദ്ധിച്ചു. പ്രതിഷേധം കൊടുങ്കാറ്റായി മാറാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. അതിനിടയില്‍ കരക്ക് കയറി വിപ്ലവം കണ്ട് നിന്നിരുന്ന ബ്രദര്‍ഹുഡിനെപോലുള്ള വിപ്ലവ ഇസ്ലാമിസ്റ്റുകളും തഹ്രീര്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്നു. ബ്രദര്‍ഹുഡ് ആശയങ്ങളുടെ പ്രചാരകനും സൈദ്ധാന്തികനുമായ യൂസുഫുല്‍ഖര്‍ളാവിയെ തഹ്രീര്‍ സ്ക്വയറില്‍ കൊണ്ടു വന്ന് വിപ്ലവത്തിന്റെ വാല് പിടിക്കാന്‍ പരിശ്രമിച്ചു. വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ അധികാരക്കൊതിയോടെ ഓരോ ചുവടും വെച്ചപ്പോള്‍, ഈജിപ്ഷ്യന്‍ ജനത ഏറെ നാളായി കാത്തിരിക്കുന്ന മാറ്റത്തിനായി ആത്മാര്‍ത്ഥതയോടെ പോരാടി. ഏതായാലും അന്തിമവിജയം ഈജിപ്ഷ്യന്‍ ജനത നേടി. ഹുസ്നി മുബാറക്കിന്റെ മുപ്പത് വര്‍ഷത്തെ ഏകാധിപത്യത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ ജനതക്ക് മോചനം ലഭിച്ചു. പിന്നീടങ്ങോട്ട് വിപ്ലവത്തിലൂടെ എന്ത് സ്വന്തമാക്കാന്‍ പറ്റുമെന്നായി വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ ചിന്ത. അതിന് കരുതലോടെ കരുക്കള്‍ നീക്കി. അറബ് ലോകത്ത് അരാജകത്വം പടര്‍ത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത അടയാളങ്ങള്‍ അത്രയെളുപ്പം മായ്ച്ച് കളയാന്‍ പറ്റാത്ത ബ്രദര്‍ഹുഡ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖം മൂടിയുണ്ടാക്കി. ഈജിപ്ഷ്യന്‍ ജനത നേടിയെടുത്ത വിജയം സ്വന്തം പേരിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബ്രദര്‍ഹുഡ് തന്ത്രങ്ങള്‍ മെനഞ്ഞു. ബ്രദര്‍ഹുഡിന്റെ വിദ്വേദര്‍ശനങ്ങളോട് വിടപറഞ്ഞ് വിജയം നേടിയ തുര്‍ക്കിയിലെ എ.കെ.പാര്‍ട്ടിയുടെയും തുനീഷ്യയിലെ അന്നഹ്ദയുടെയും തിളക്കത്തില്‍ ജയിച്ച് കയറുമെന്ന് സ്വപ്നം കണ്ടിരിക്കുമ്പോഴാണ് തഹ്രീര്‍ ചത്വരത്തില്‍ ജനലക്ഷങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ഒത്തുചേര്‍ന്നിരിക്കുന്നത്. തഹ്രീര്‍ ചത്വരത്തില്‍ തുടരുന്ന രണ്ടാം പ്രക്ഷോഭത്തിലെ ശ്രദ്ധേയമായ വശം അസ്ഹര്‍ പണ്ഡിതരുടെ ഉറച്ച സാന്നിദ്ധ്യമാണ്. വിപ്ലവം പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന ബ്രദര്‍ഹുഡിനെതിരെ ധീരമായിട്ടാണ് അസ്ഹര്‍ സമൂഹം നിലകൊള്ളുന്നത്. ഈജിപ്തിലെ രണ്ടാം പ്രക്ഷോഭത്തില്‍ ഏറെ ഫലിതം നിറഞ്ഞ മറ്റൊരു വസ്തുതയുണ്ട്. ഈജിപ്ഷ്യന്‍ ജനത വിപ്ലവത്തിന്റെ ലക്ഷ്യം നേടാന്‍ തഹ്രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയപ്പോള്‍ അതില്‍ ചേരാതെ ഓരം പറ്റി കഴിയുകയായിരുന്ന ബ്രദര്‍ഹുഡ് ഈജിപ്ഷ്യന്‍ വിപ്ലവം കവര്‍ന്നെടുക്കാനുള്ള തങ്ങളുടെ തന്ത്രം ജനം തിരിച്ചറിഞ്ഞതിലുള്ള ജാള്യവും പകയുമായിരുന്നു തഹ്രീര്‍ സ്ക്വയറില്‍ നിന്ന് ബ്രദര്‍ഹുഡിനെ അകറ്റി നിര്‍ത്തിയത്. ഈജിപ്തില്‍ എന്ത് നടന്നാലും നൈല്‍ എങ്ങോട്ട് ഒഴുകിയാലും അധികാരക്കസേരയില്‍ കയറി പറ്റണമെന്ന ബ്രദര്‍ഹുഡ് ചിന്തക്കേറ്റ പ്രഹരമാണ് ഈജിപ്തിലെ രണ്ടാം പ്രക്ഷോഭമെന്ന കാര്യത്തില്‍ സംശയമില്ല. പ്രക്ഷോഭത്തിന്റെ സമയം വൈകിയെന്നാണ് മാധ്യമ ലോകത്തിന്റെ അഭിപ്രായം. ഹുസ്നിമുബാറകിന്റെ പടിയിറക്കത്തോടെ തന്നെ സിവില്‍ ഭരണകൂടത്തിന് ഈജിപ്ത് ഏല്‍പ്പിച്ച് കൊടുക്കാനുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവേണ്ടിയിരുന്നു. എന്നാലും സമയം അത്രയൊന്നും വൈകിയിട്ടില്ല. ഈജിപ്ത്യന്‍ ജനത വിചാരിച്ചാല്‍ വിപ്ലവത്തിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അധിക സമയം കാത്തിരിക്കേണ്ടിവരില്ല. സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും പരിഗണിക്കുന്ന ഒരു ഭരണകൂടത്തിന്റെ അഭാവം ഈജിപ്തിനെ എത്രമേല്‍ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇസ്രായീല്‍ അമേരിക്കന്‍ താല്‍പര്യങ്ങളെ മാറ്റി നിര്‍ത്താനുള്ള കരുത്ത് ഈജിപ്ഷ്യന്‍ ജനതക്കുണ്ടോയെന്നതാണ് അടുത്ത ചോദ്യം. ഈജിപ്തിന്റെ അന്തസ്സത്തയും ബഹുസ്വരതയും അംഗീകരിക്കാത്തവര്‍ക്ക് ഈജിപ്ത് താലത്തില്‍ വെച്ച് നല്‍കാന്‍ എന്തായാലും വിവേകമതികളായ ഈജിപ്ഷ്യന്‍ ജനത തയ്യാറാവുകയില്ലെന്ന് പ്രതീക്ഷിക്കാം. |
|
Read more »
These icons link to social bookmarking sites where readers can share and discover new web pages.
|
| Chandrika 19.12.2011 മലയാളി മുസ്ലിം മനസ്സിലേക്ക് തുളച്ച് കയറാന്‍ സഹായിക്കുന്ന ഏത് വിഷയവും നിലം തൊടുന്നതിന് മുമ്പേ തട്ടിപ്പറിച്ച് ഓടുന്ന സ്വഭാവം ഇടതുപക്ഷം കുറേ നാളായി സ്വീകരിച്ച് വരികയാണ്. യാസര്‍ അറഫാത്തിന്റെയും സദ്ദാം ഹുസൈന്റെയും പടം വച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് നേടാന്‍ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍പോലും അവകാശമില്ലാത്ത വിഷയങ്ങള്‍ സ്വന്തം പേരിലാക്കി കൊണ്ടാടുന്നത് കാണുമ്പോള്‍ ആഗോള ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഊറി ചിരിക്കും. അറബ്ഇസ്ലാമിക ലോകത്തെ ചെറു ചലനങ്ങള്‍ പോലും ഇടതുപക്ഷ പരിപ്രേക്ഷ്യത്തില്‍ വായിച്ച് വക്രീകരിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ച് വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അറബ് വസന്തം ഇടതുപക്ഷത്തിന്റെ വിജയമായി ആഘോഷിക്കുന്ന ഫലിതം. അറബ് വസന്തം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികതക്കും ബൗദ്ധികതക്കും വേണ്ടി വായിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തീവ്ര മതേതരവാദികളും ഇസ്ലാമിക ശരീഅത്തിനോട് പ്രതിജ്ഞാബദ്ധത കാണിക്കുന്നവരും ഇടതുപക്ഷവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ചും വികലമാക്കിയുമാണ് അറബ് ലോകത്തെ പ്രക്ഷോഭങ്ങളെ അവതരിപ്പിക്കുന്നത്. "വന' (ണഅചഅണലtെേഅശെമചീൃവേ അളൃശരമ) രാഷ്ട്രങ്ങളില്‍ നടക്കുന്ന മാറ്റങ്ങളോട് നിഷ്പക്ഷമായി പ്രതികരിക്കാന്‍ ശ്രമിക്കാതെ ഭേദവിചാരത്തോടെയുള്ള സമീപനമാണ് പ്രത്യയശാസ്ത്രം ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാണിക്കുന്നത്. പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇടതുപക്ഷത്തിന് മൈലേജ് നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ (വിമോചനം പൂക്കാത്ത അറബ് വസന്തം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസം.18) നടത്തുന്നത്. "വന' മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ തനിനിറം തുറന്ന് കാണിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധപൂര്‍വ്വം മൂടിവയ്ക്കാന്‍ പാടുപെടുകയാണ്. തുനീഷ്യയിലെ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നിമുബാറക്കും ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിയും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ സ്വോധിപതികളാവുമ്പോള്‍ സിറിയയില്‍ നരനായാട്ട് നടത്തുന്ന ബശ്ശാറുല്‍ അസദ് സാമ്രാജ്യത്വ വിരുദ്ധ പോരാളിയാവുന്നു. ബശ്ശാര്‍ ബഅസ് പാര്‍ട്ടിയുടെ നേതാവാണെന്നതാണ് സാമ്രാജ്യവിരുദ്ധതയുടെ കവചം നിര്‍മ്മിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്വോധിപത്യത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖംമൂടി നല്‍കി സംരക്ഷിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കാനാവും. സോഷ്യലിസത്തിന്റെയും കോളനി മേധാവികള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെയും ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ഇടത് ബുദ്ധിജീവികള്‍ എത്ര തന്നെ വാചകാതിസാരം നടത്തിയാലും ചിന്തിക്കുന്ന സമൂഹത്തെ തൃപ്തിപ്പെടുത്താനാവില്ല. മതവിരുദ്ധതയും മൂല്യനിരാസവും മികവായി കാണുന്നവര്‍ മുഴുവന്‍ ഏത് രാജ്യത്തും കമ്മ്യൂണിസ്റ്റുകളുടെ ഉറ്റമിത്രങ്ങളാണ്. നീതിയും, സ്വാതന്ത്രyവും മനുഷ്യാവകാശങ്ങളും സാമൂഹിക സമത്വവും കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കുന്ന ഇസ്ലാമിക ശരീഅത്തിനോട് ചില ഭരണാധികാരികള്‍ കാണിച്ച അവജ്ഞയില്‍ നിന്നാണല്ലോ തീവ്ര മതേതരവാദികളും, ദുര്‍ബ്ബലമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബദലായി കാണുന്നവരുമെല്ലാം അറബ് ലോകത്ത് ഉദയം ചെയ്തത്. തീവ്ര മതേതരവാദികള്‍ ഇത്തരം പഴുതുകളിലൂടെ അറബ് ലോകത്ത് കടന്നതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇറാഖും സിറിയയും ഈജിപ്തും തുണീഷ്യയും ലിബിയയുമെല്ലാം ഇതിന്റെ പ്രത്യക്ഷ ചിത്രങ്ങളാണ് നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ മഹത്വവത്ക്കരണത്തിന് ഉറക്കമൊഴിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോവുകയോ ബോധപൂര്‍വ്വം തെന്നിമാറുകയോ ചെയ്യുന്ന ഒരു ഭാഗമുണ്ട്. അത് ബഅസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംരക്ഷകരെ കുറിച്ചുള്ളതാണ്. സിറിയയിലെ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെട്ടവരാണ് അസദ് കുടുംബം. അലവികള്‍ക്ക് സിറിയയില്‍ സംരക്ഷണം നല്‍കുകയെന്ന വ്യാജേന ഇറാന്‍ സായുധ ഗ്രൂപ്പുകള്‍ സിറിയന്‍ വ്യവസ്ഥയെ സംരക്ഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായിരിക്കുകയാണ്. അറബ്ഇസ്ലാമിക ലോകം മുഴുവനും ബശ്ശാറുല്‍ അസദിന്റെ ക്രൂര ചെയ്തികള്‍ക്കെതിരെ ഉപരോധം പോലുള്ള കടുത്ത നടപടികളിലേക്ക് പ്രവേശിക്കുമ്പോഴും ഇറാന്‍ പ്രത്യക്ഷത്തില്‍ തന്നെ സിറിയന്‍ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുകയാണ്. ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും തമ്മിലുള്ള ബന്ധം വന (ണഅചഅ) രാജ്യങ്ങളില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. നിരപരാധികളെ കൊന്നൊടുക്കാന്‍ സിറിയയുടെ സമ്പത്ത് തുലച്ച് കളയുന്ന ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇറാന്‍ സായുധ ഗ്രൂപ്പുകളും അല്‍ഖാഇദയും ശ്രമിക്കുന്നുവെന്നതിന് ഏറെ ഉദാഹരണങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അലവി വിഭാഗത്തെയും ബഅസ് പാര്‍ട്ടിയെയും മനസ്സറിഞ്ഞ് സഹായിക്കുന്ന മറ്റൊരു കൂട്ടര്‍ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ല നേതാവ് നസ്റുല്ല അമേരിക്കന്‍ സയണിസ്റ്റ് വിരുദ്ധ നിലപാടിന്റെ മറക്കുടയാണ് ബശ്ശാറിന് രക്ഷാപേടകമായി സമ്മാനിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാതന്ത്രyത്തിന് പോലും കത്രികപൂട്ടിട്ട രാജ്യമാണ് സിറിയ. ബഅസ് പാര്‍ട്ടിയുടെ പുതിയ സംരക്ഷകരായ ഇറാന്‍ഹിസ്ബുല്ല ഗ്രൂപ്പുകളുടെ മഹത്വം കൂടി ഇടതുബുദ്ധി ജീവികള്‍ ചികഞ്ഞെടുക്കണമെന്നാണ് അപേക്ഷ. സത്യസന്ധമായി ഇക്കാര്യം അന്വേിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സംരക്ഷകര്‍ക്ക് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ശരീഅത്ത് വിരുദ്ധരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്താനാവും. ബഅസിന്റെ നരവേട്ടയില്‍ അയ്യായിരത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇസ്ലാമിക ശരീഅത്തിന്റെ മഹത്വവും പ്രായോഗികതയും ബോദ്ധ്യമായ ജനതയെ, ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച് വഞ്ചിച്ച സ്വോധിപതികളാണ് ഇപ്പോള്‍ അറബ് ലോകത്ത് വീണുടഞ്ഞിട്ടുള്ളത്. ഇസ്ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന നന്മകള്‍ അയല്‍നാടുകളില്‍ നിന്ന് കണ്ണ് നിറയെ കണ്ടവരാണ് തങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയത്. ശിലായുഗത്തിലേക്കല്ല, കാലത്തോടൊപ്പം സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നതിലേക്കാണ് ഇസ്ലാമിക ശരീഅത്ത് കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ മനസ്സിലാക്കി. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മതമാണ് മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എന്നും ഇസ്ലാം സംരക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്രyത്തെ കുറിച്ച് വല്ലാതെ വാ കീറുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്തുകൊണ്ട് അറബ് ജനതയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രyത്തെ സംശയിക്കണം. പ്രതികരിക്കാന്‍ കഴിയാതെ കാലങ്ങള്‍ തള്ളിനീക്കിയ അറബ് ജനതക്ക് അറബ് വസന്തം നല്‍കിയ സ്വാതന്ത്രyം ഇസ്ലാമിക ശരീഅത്ത് തെരഞ്ഞെടുക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. അത് കൊണ്ടാണല്ലോ, വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ സൈദ്ധാന്തികാചാര്യനായ സയ്യിദ് ഖുതുബിന്റെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അവതരിപ്പിക്കാന്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളെ പോലും പ്രേരിപ്പിച്ചത്. ഖുതുബിന്റെ സ്വന്തം ബ്രദര്‍ഹുഡിന് പോലും ഫ്രീഡം പാര്‍ട്ടിയുടെ മേല്‍വിലാസത്തിലേ നിരത്തിലിറങ്ങാന്‍ ധൈര്യമുണ്ടായുള്ളൂ. കാരണം, തീവ്ര നിലപാടുകളെ ജനം തിരിച്ചറിയുമെന്ന് ബോദ്ധ്യമുണ്ടായതിനാലാണ്. തീവ്ര മതേതരവാദികളും ദേശീയവാദത്തിന്റെ വസ്ത്രമണിഞ്ഞ മതവിരുദ്ധരുമെല്ലാം അണിനിരന്ന തെരഞ്ഞെടുപ്പില്‍ അറബ്ലോകം നീതിയും സ്വാതന്ത്രyവും നല്‍കുന്ന ഇസ്ലാമിനെയാണ് സ്വീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വോധിപതികള്‍ പടിയിറങ്ങുമ്പോള്‍ മത സ്വോധിപത്യം വാഴുമെന്ന് ഭയപ്പെടുത്തുന്നത്. മതമൂല്യങ്ങളോടുള്ള കട്ടപിടിച്ച് കിടക്കുന്ന വെറുപ്പാണെന്നോ മതവിരുദ്ധരുടെ കയ്യടി പ്രതീക്ഷിച്ചിട്ടാണെന്നോ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. ഒരു ജനതയുടെ ആവിഷ്കാര സ്വാതന്ത്രyവും മതം അടിച്ചേല്‍പ്പിക്കലും തമ്മിലുള്ള വ്യത്യാസം ബോധപൂര്‍വ്വം മറച്ച് പിടിച്ച് അവതരിപ്പിച്ചിട്ട് ഇടതുപക്ഷ കുഴലൂത്തുകാര്‍ക്ക് എന്ത് നേടാനാണ്. ഇസ്ലാമിനെ തീവ്ര ഇസ്ലാമിസ്റ്റുകളിലേക്ക് ചേര്‍ത്തിയാലേ ഇടതുപക്ഷത്തിന് ലക്ഷ്യം നേടാനാവൂവെന്ന് അവര്‍ വിശ്വസിക്കുന്നു. ഈജിപ്തിലെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ സയണിസ്റ്റ്അമേരിക്കന്‍ ലോബിയുടെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറന്‍ തന്ത്രങ്ങളില്‍ കുടുങ്ങിയ ചിലരുടെ അവിവേകത്തെ സാമാന്യവത്ക്കരിക്കാനുള്ള ശ്രമം അത്യന്തം അപലപനീയമാണ്. ഇസ്ലാമിസ്റ്റുകളുടെ ഭരണത്തെ വല്ലാതെ ഭയപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ നയം തിരുത്താതെ ഈജിപ്തില്‍ ഭരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക ശരീഅത്തിനെയല്ല ഭയപ്പെടേണ്ടത്. അതിനെ വികലമാക്കി അവതരിപ്പിക്കുന്നവരെയാണ്. താലിബാനെയോ അല്‍ഖാഇദയെയോ, മറ്റു സായുധ ഗ്രൂപ്പുകളെയോ, ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നവരാക്കി ബോധപൂര്‍വ്വം അവതരിപ്പിക്കുമ്പോഴാണ്, അറബ് ലോകത്ത് മതസ്വോധിപത്യത്തിന്റെ ഭീകരമുഖത്തെ കുറിച്ച് ഭയപ്പെടേണ്ടിവരുന്നത്. അപനിര്‍മ്മിതികളെ ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ ചെലവാക്കി, അറബ് വസന്തം കക്ഷത്തിലൊതുക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂവെന്ന് വ്യാജവാദങ്ങളുടെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതുണ്ട്. |
|
Read more »
These icons link to social bookmarking sites where readers can share and discover new web pages.
- By DATABANK
-
Postado November 24, 2011
at 3:40 PM
Read more »
These icons link to social bookmarking sites where readers can share and discover new web pages.