Published on Tue, 06/21/2011 

ബിന്‍ അലിക്കും ഭാര്യക്കും 35 വര്‍ഷത്തെ ജയില്‍ശിക്ഷ
ടുണിസ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കും ഭാര്യ ലൈല ട്രാബെല്‍സിക്കും കോടതി 35 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. പൊതുമുതല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനും നശിപ്പിച്ചതിനുമാണിത്. ഇതിന് പുറമെ 66 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
രാജ്യത്ത് ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ നാടുവിട്ട ഇരുവരും ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കയാണ്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 27 മില്യണ്‍ ഡോളര്‍ പണവും ആഭരണങ്ങളും ബിന്‍ അലിയുടെ ഒരു കൊട്ടാരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബിന്‍ അലിയുടെ മറ്റൊരു വസതിയില്‍ നിന്ന് ലഹരിയും ആയുധങ്ങളും കണ്ടെടുത്ത കേസില്‍ വിചാരണ ജൂണ്‍ 30ന് തുടങ്ങാനിരിക്കയാണ്. അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
വിധി രാഷ്ട്രീയപ്രേരിതവും ഒരു തമാശയുമാണെന്ന് ബിന്‍ അലിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ബിന്‍ അലിയെ കൈമാറുന്ന കാര്യത്തില്‍ ഇതുവരെ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. ബിന്‍ അലിയും ലൈലയും സൗദി അറേബ്യയിലേക്ക് കടന്ന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിചാരണ ടുണിസ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചത്. അഴിമതി, മോഷണം, കൊലപാതകകുറ്റം തുടങ്ങി നിരവധി കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 07/04/2011 

തൂനിസ്: മുല്ലപ്പൂവിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രണ്ടാം വിചാരണ തൂനിസില്‍ ആരംഭിച്ചു. മയക്കുമരുന്ന്-ആയുധക്കടത്ത് കുറ്റകൃത്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. ബിന്‍ അലിയും ഭാര്യ ലൈല ട്രാബെല്‍സിയും ജനുവരിയിലുണ്ടായ ജനകീയവിപ്ലവത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് നാടുവിട്ടിരുന്നു. പ്രാഥമികവിചാരണയില്‍ ഇവര്‍ക്ക് 35 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
രാജ്യത്തിന്റെ പൊതുമുതല്‍ ദുരുപയോഗം ചെയ്തതും കോടിക്കണക്കിനു സ്വത്തുക്കള്‍ ബിന്‍അലിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയതും ഇദ്ദേഹത്തിനെതിരെയുള്ള ശക്തമായ തെളിവുകളാണ്്. നിരവധിയാളുകള്‍ കോടതിക്കുവെളിയില്‍ വിചാരണ കേള്‍ക്കാനെത്തിയിരുന്നെങ്കിലും പ്രതിഷേധപ്രകടനങ്ങളൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 07/30/2011 

തൂനിസ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് വീണ്ടും 16 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിലാണ് അലിയുടെ അഭാവത്തില്‍ വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
നേരത്തെ നടത്തിയ രണ്ട് വിചാരണകളില്‍ അലിക്ക് 50 വര്‍ഷത്തിലധികം ശിക്ഷ വിധിച്ചിട്ടുണ്ട്. അനധികൃതമായി ലഹരിയും ആയുധങ്ങളും കൈവശം വച്ചെന്ന കേസില്‍ ബിന്‍ അലിക്ക് 15 വര്‍ഷം കഠിന തടവും പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ അദ്ദേഹത്തിനും ഭാര്യ ലൈല ട്രാബല്‍സിക്കും 35 വര്‍ഷത്തെ കഠിന തടവും ആണ് തുനീഷ്യ കോടതി വിധിച്ചിട്ടുള്ളത്.
ഇതിന് പുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി അലിയുടെ മകള്‍ക്ക് എട്ട് വര്‍ഷവും മരുമകന് 16 വര്‍ഷവും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati