Published on Wed, 05/18/2011

സ്‌പെയിനില്‍ ഈജിപ്ത് മോഡല്‍ സമരം
മഡ്രിഡ്: സ്‌പെയിന്‍ തലസ്ഥാനത്ത് ഈജിപ്ത് മോഡല്‍ സമരം. രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി 2,000ത്തോളം വരുന്ന യുവതീ യുവാക്കള്‍ മഡ്രിഡിലെ പ്രശസ്തമായ പ്യൂര്‍ട ഡെല്‍ സോള്‍ സ്‌ക്വയറില്‍ ക്യാമ്പ് ചെയ്തു. കിടക്കയും മറ്റുമായാണ് സമരക്കാര്‍ എത്തിയത്.ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഞായറാഴ്ച രാത്രി ഇവിടെ തങ്ങാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും പൊലീസ് അവരെ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി നടന്ന പരിപാടി അധികൃതര്‍ അവഗണിച്ചു.
സോഷ്യല്‍ നെറ്റ്‌വര്‍കിങ് സൈറ്റുകളിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് സമരക്കാര്‍ ആളെ കൂട്ടിയത്. സ്‌പെയിനിലെ മൊത്തം ജനസംഖ്യയുടെ 21.3 ശതമാനം പേര്‍ തൊഴില്‍രഹിതരാണ്. ഇത് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 06/10/2011 -ട്രിപളി: കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ താഴെയിറക്കാന്‍ സായുധ കലാപം നടത്തിവരുന്ന ലിബിയന്‍ പ്രക്ഷോഭകര്‍ക്ക് 100 കോടി ഡോളറിന്റെ സഹായം നല്‍കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. അടുത്ത നാലു മാസക്കാലത്തേക്ക് 300 കോടി ഡോളര്‍  ആവശ്യമാണെന്ന് പ്രക്ഷോഭകര്‍ രൂപം നല്‍കിയ ഭരണമാറ്റ കൗണ്‍സില്‍ അറിയിച്ചിരുന്നു. അതിനിടെ ലിബിയയില്‍ ഭരണം നടത്താന്‍ നിയമസാധുതയുള്ള വേദിയായ ഭരണമാറ്റ കൗണ്‍സിലിന് അമേരിക്കയും അംഗീകാരം പ്രഖ്യാപിച്ചു. ആസ്‌ട്രേലിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിന് അംഗീകാരം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി ംെംംദേവിന്റെ ദൂതന്‍ മിഖായേല്‍ മാര്‍ഗലേവ് ലിബിയന്‍ അധികൃതരുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ബെന്‍ഗാസിയല്‍ അറിയിച്ചു. ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാധ്യസ്ഥ നീക്കം ആരംഭിച്ച ഇദ്ദേഹം ബെന്‍ഗാസിയില്‍ പ്രക്ഷോഭകരുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഭാഷണം നടത്തിയിരുന്നു.

ലിബിയക്ക് 30 ലക്ഷം ഡോളര്‍ ഇന്ത്യന്‍ സഹായം

ന്യൂയോര്‍ക്: യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന ലിബിയക്ക് ഇന്ത്യ 30 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
ഇതില്‍ പത്തു ലക്ഷം ഡോളര്‍ യു.എന്‍ മുഖേനയാണ് നല്‍കുക. ബാക്കി 20 ലക്ഷം ഡോളര്‍ ബെന്‍ഗാസിയിലും ട്രിപളിയിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കുമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പറഞ്ഞു. യു.എന്നിനുള്ള സംഖ്യ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati