Published on Wed, 05/18/2011
മഡ്രിഡ്: സ്പെയിന് തലസ്ഥാനത്ത് ഈജിപ്ത് മോഡല്‍ സമരം. രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി 2,000ത്തോളം വരുന്ന യുവതീ യുവാക്കള്‍ മഡ്രിഡിലെ പ്രശസ്തമായ പ്യൂര്ട ഡെല്‍ സോള്‍ സ്ക്വയറില്‍ ക്യാമ്പ് ചെയ്തു. കിടക്കയും മറ്റുമായാണ് സമരക്കാര്‍ എത്തിയത്.ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഞായറാഴ്ച രാത്രി ഇവിടെ തങ്ങാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും പൊലീസ് അവരെ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി നടന്ന പരിപാടി അധികൃതര്‍ അവഗണിച്ചു.
സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് സമരക്കാര്‍ ആളെ കൂട്ടിയത്. സ്പെയിനിലെ മൊത്തം ജനസംഖ്യയുടെ 21.3 ശതമാനം പേര് തൊഴില്‍രഹിതരാണ്. ഇത് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
Tags:
സ്പെയിൻ











Leave a comment