Published on Thu, 10/13/2011
പ്രക്ഷോഭം പാലോ അള്ട്ടോയിലേക്കും
ന്യൂയോര്‍ക്: അമേരിക്കയിലെ തൊഴിലില്ലായ്മക്കും പുത്തന്‍ സാമ്പത്തിക നയത്തിനുമെതിരെ നടക്കുന്ന വാള്‍സ്ട്രീറ്റ് ജനകീയ പ്രക്ഷോഭത്തെ അനുകൂലിച്ച് വിവിധ നേതാക്കളും താരപ്രമുഖരും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രക്ഷോഭകരെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു. പോളണ്ട് മുന്‍ പ്രസിഡന്റ് ലെക് വലേസയാണ് ഇപ്പോള്‍ പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചത്. സമരവേദി സന്ദര്‍ശിക്കാനിരിക്കയാണ് അദ്ദേഹം എത്തിയത്. മൂന്നാഴ്ച പിന്നിട്ട സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച മന്‍ഹാട്ടനിലെ സമരപ്പന്തലിലേക്ക് പ്രശസ്ത റാപ് ഗായകന് കാന്യെ വെസ്റ്റ് എത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും പ്രമുഖ കലാകാരന്മാരുടെ നീണ്ടനിര രാജ്യത്തെ വിവിധ സമരവേദികളിലെത്തി. ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മാതാവ് മൈക്കിള്‍ മൂര്‍, അഭിനേതാക്കളായ സൂസന് സറാന്‍ഡന്‍, മാര്‍ക് റുഫലോ, റോസെന്‍ ബാര്‍, ടിം റോബിന്സന് തുടങ്ങിയവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെ ലക്ഷക്കണക്കിനാളുകള്ക്കുവേണ്ടി ആയിരങ്ങള്‍ നടത്തുന്ന മഹത്തായ സമരമാണിതെന്ന് മൈക്കിള്‍ മൂര്‍ പറഞ്ഞു. അതിനിടെ, പ്രക്ഷോഭം കാലിഫോര്‍ണിയയിലെ പാലോ ആള്ട്ടോയിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 200ലധികം പ്രക്ഷോഭകരാണ് ഇവിടെ ബാങ്ക് ഓഫ് അമേരിക്കക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിലേക്ക് പ്രതീകാത്മകമായി മാര്‍ച്ച് നടത്തുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.
ജനങ്ങള്‍ പ്രതികരിക്കുന്നതില്‍ സന്തോഷമെന്ന് മൂര്‍
Published on Sat, 10/15/2011
ലോസ് ആഞ്ജലസ്: കോര്‍പറേറ്റ് കമ്പനികളുടെ ദുരാര്‍ത്തിക്കെതിരെ അമേരിക്കന്‍ ജനത തെരുവുകളിലിറങ്ങി പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചലച്ചിത്ര സംവിധായകന് മൈക്ള്‍ മൂര്‍. ‘വാള്‍സ്ട്രീറ്റ് അധീനപ്പെടുത്തുക’ എന്നപേരില്‍ ആരംഭിച്ച കോര്‍പറേറ്റ് വിരുദ്ധ പ്രസ്ഥാനത്തിന് മൂര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരെ ഇനിയും ഡോക്യുമെന്ററികളുമായി പ്രതികരിക്കില്ളെന്ന് 2009ല്‍ ‘ക്യാപിറ്റലിസം എ ലവ് സ്റ്റോറി’ എന്ന ചിത്രം സംവിധാനംചെയ്ത മൂര്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രതികരണരാഹിത്യമാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് മൂര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ദേശവ്യാപകമായി ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്നത് ആഹ്ളാദമുളവാക്കുന്നു. പ്രതികരണങ്ങളുടെ സ്ഫോടനംതന്നെയാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. വാള് സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ക്ക് ലക്ഷ്യമില്ളെന്ന ആരോപണം മൂര്‍ നിഷേധിച്ചു.
നിലവിലെ സമ്പദ്ഘടനയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നീതിയും ജനാധിപത്യവും വേണ്ടത്ര അളവില്‍ പുലരുന്നില്ളെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരമാണ് അവര്‍ ലക്ഷ്യംവെക്കുന്നത്. പ്രശ്നങ്ങളോടുള്ള നിസ്സംഗ സമീപനം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറായി എന്നതാണ് ഇപ്പോള്‍ കൈവരിക്കാന്‍ കഴിഞ്ഞ വലിയ നേട്ടമെന്ന് മൂര്‍ വിശദീകരിച്ചു.

Tags:
ഗ്ലോബൽ ഇംപാക്ട്,
വാൾസ്ട്രീറ്റ്

Leave a comment