Published on Mon, 09/12/2011
അങ്കാറ: അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രാഷ്ട്രങ്ങളിലൂടെയുള്ള തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യബ് ഉര്‍ദുഗാന്‍െറ പര്യടനം തുടങ്ങി. ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. തിങ്കളാഴ്ച രാത്രിയോടെ കൈറോയിലെത്തിയ അദ്ദേഹം ഇടക്കാല സര്‍ക്കാറിന്‍െറ സൈനിക തലവനായ മുഹമ്മദ് ഹുസൈന്‍ തന്‍ത്വാവിയുമായും പ്രധാനമന്ത്രി ഇസാം ശരീഫുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കൈറോയില്‍ നടക്കുന്ന അറബ് ലീഗ് യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലുമായുള്ള ഈജിപ്തിന്‍െറയും തുര്‍ക്കിയുടെയും നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍െറ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. അതിനാല്‍തന്നെ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഉര്‍ദുഗാന്‍െറ സന്ദര്‍ശനത്തെ കാണുന്നത്. മേഖലയില്‍ തുര്‍ക്കിയുടെ മേധാവിത്വം ഉറപ്പിക്കാനാണ് ഉര്‍ദുഗാന്‍െറ പര്യടനമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.











Leave a comment