Published on Thu, 08/11/2011
ലണ്ടന്‍: ബ്രിട്ടീഷ് ജനജീവിതം അഞ്ച് ദിവസത്തോളം സ്തംഭിപ്പിച്ച ലഹളകള്‍ക്കൊടുവില്‍ പുതുകാല സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ നവീന മാധ്യമങ്ങള്‍ വഴിയാണ് ലഹളക്കാര്‍ തെരുവുകളില്‍ ജനങ്ങളെ സംഘടിപ്പിച്ചത് എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ബ്രിട്ടീഷ് ഭരണകൂടം പരിഗണനയിലെടുത്തതെന്ന് ലഹളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന അടിയന്തര ചര്‍ച്ചയില്‍ കാമറണ്‍ വിശദീകരിച്ചു. ലഹളസമയത്ത് തെരുവുകളില്‍ നന്നേ കുറച്ചേ പൊലീസ് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ നിയമപാലകര്‍ക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്‌നത്തെ രാഷ്ട്രീയപ്രതിഷേധമായി കാണാനാകില്ലെന്നും കൊള്ളയും കൊള്ളിവെപ്പും അക്രമങ്ങളുമാണ് അരങ്ങേറിയതെന്നും വിശദീകരിച്ച കാമറണ്‍ ഇതിനകം 1200 പേരെ അറസ്റ്റ് ചെയ്തതായും പാര്‍ലമെന്റിനെ അറിയിച്ചു.











Leave a comment