Published on Sun, 08/07/2011
കറാക്കസ്: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് വെനിേസ്വലന്‍ പ്രസിഡന്റ് ഊഗോ ചാവെസിന്റെ കത്ത്.
ലിബിയയില്‍ വിജയമുണ്ടാകട്ടെയെന്ന് ചാവെസ് ദേശീയ ടെലിവിഷന്‍ ചാനലായ വി ടി.വിയില്‍ വായിച്ചു കേള്‍പ്പിച്ചു.
ലിബിയയില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ പാര്‍ട്ടിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിനെ വെനിേസ്വലന്‍ വിദേശ മന്ത്രാലയം അംഗീകരിക്കുന്നില്ല.
പ്രക്ഷോഭകരെ അംഗീകരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്ന് ചാവെസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഖദ്ദാഫിയെ പഴിക്കാന്‍ വയ്യ -ചാവെസ്
Published on Tue, 03/01/2011
കറാക്കസ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെ അപലപിക്കാന്‍ കഴിയില്ലെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് ഊഗോ ചാവെസ്. ലിബിയ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്ന അമേരിക്കക്കെതിരെ ലോകം ജാഗ്രത പുലര്‍ത്തണമെന്നും ടെലിവിഷന്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഖദ്ദാഫിയെ താഴെയിറക്കുന്നതിനുള്ള പ്രചാരണത്തിന് പിന്നിലെ കൈകള്‍ അമേരിക്കയുടേതാണ്. അതിനാല്‍ അതിന്റെ പേരില്‍ ഖദ്ദാഫിയെ വിമര്‍ശിക്കാന്‍ കഴിയില്ല -ലിബിയക്കെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.











Leave a comment