Published on Thu, 11/10/2011
ലണ്ടന്‍: കുത്തകകള്‍ക്കും മുതലാളിത്ത അസമത്വങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി സി.പി.എം നേതാവ് സീതാറാം യെച്ചൂരി ലണ്ടനിലെത്തി.വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്നതിനുപകരം ഭരണകൂടങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ക്കുവേണ്ടി വിഭവങ്ങള്‍ വകയിരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ലണ്ടനിലെ സെന്‍റ് പോള്‍ കത്തീഡ്രലില്‍ ക്യാമ്പ് ചെയ്യുന്ന പ്രക്ഷോഭകരെ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യയിലെ മുഴുവന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് താന്‍ ലണ്ടനിലെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.
സാധാരണ ജനതയെ തഴഞ്ഞ് വന്‍കിട കമ്പനികള്‍ ലാഭത്തിന് പിറകെ ഓടുന്നതിനോടുള്ള ജനരോഷമാണ് ലോകത്തുടനീളം പ്രകടമായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ പരാജയപ്പെട്ടാല്‍ മനുഷ്യരാശി കടുത്ത അപകടങ്ങള്‍ക്കിരയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a comment