നാസര്‍ ഊരകം
|
Blog > Showing posts with label മീഡിയ. Show all posts
Showing posts with label മീഡിയ. Show all posts
സാമൂഹിക മാധ്യമങ്ങള്‍ ജനകീയ വിപ്ലവങ്ങളില്‍ ഇടപെടുമ്പോള്‍
- By DATABANK
- Postado November 29, 2011 at 10:31 PM
Published on Fri, 03/11/2011 -
ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക് ഈജിപ്ത്, തുനീഷ്യ വിപ്ലവങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ വിലയിരുത്തി അല്ജസീറയില് എഴുതിയ ലേഖനം.
2009ലെ വേനല്‍ക്കാലത്ത് ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്ന പേരില്‍ നാം വിളിച്ചു. അന്ന് ഇറാനിലുണ്ടായ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഉത്തേജിപ്പിക്കുന്നതിലും ട്വിറ്റര്‍ വഹിച്ച പങ്കിനെ അനുസ്മരിച്ചായിരുന്നു ഇത്. ഇന്ന് 2011ന്റെ ആദ്യപാദങ്ങളില്‍ ലോകത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ അധികാരി വര്‍ഗത്തിനെതിരെ ജനകീയ വിപ്ലവങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ സമ്മതിക്കുന്നു, അവ സമരായുധങ്ങളാണ്് . ഫേസ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ഈജിപ്ത്-തുനീഷ്യ വിപ്ലവങ്ങളില്‍ വഹിച്ച നിസ്തുലമായ പങ്ക് നാം കണ്ടു. ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ വിപ്ലവത്തില്‍ വഹിച്ച പങ്കിനെ ഒരു പിശുക്കുമില്ലാതെ പുകഴ്ത്തുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചു. ഇത്തരം മാധ്യമങ്ങളില്‍നിന്ന് വിപ്ലവമുഖത്തുണ്ടാകുന്ന വിപത്തുകള്‍ മറച്ചുകൊണ്ടു തന്നെ.
ഈ മാധ്യമസാഹസികതകള്‍ ചില അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ ഉദാഹരണമാണ് അസര്‍ബൈജാനില്‍ ഫേസ്ബുക് വഴി രാജ്യത്ത് വിപ്ലവാഹ്വാനം നടത്തിയ ആള് അറസ്റ്റിലായ സംഭവം. തുനീഷ്യയില്‍ വിപ്ലവമുഖത്തു നിന്നവരുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നശിപ്പിക്കപ്പെട്ടു.
ജനകീയ വിപ്ലവങ്ങള്‍ ആരംഭിച്ചു തുടങ്ങിയ മൊറോക്കോയില്‍ തങ്ങളുടെ ഫേസ്ബുക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ആരോ നുഴഞ്ഞുകയറിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു. ഒന്നുറപ്പാണ്- ഒന്നുകില്‍ സര്‍ക്കാറോ, അല്ലെങ്കില്‍ സര്‍ക്കാറനുകൂലികളോ മാത്രമേ ഇങ്ങനെ ചെയ്യൂ.
ഈജിപ്തില്‍ മുബാറക്കിനെതിരെ ജനങ്ങള്‍ നടത്തിയ വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍..? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വിപ്ലവകാരികള്‍ കൃത്യമായ അഡ്രസ്സോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ പാരയായി മാറിയേനെ. വിപ്ലവമുഖങ്ങളില്‍ സജീവമായിരുന്ന വാര്‍ത്താ ഏജന്‍സിയുടെയും സര്‍ക്കാറിന്റെ ഏറാന്മൂളികളായ മാധ്യമങ്ങളുടെയും കാമറക്കണ്ണുകളില്‍ പതിഞ്ഞ ഫോട്ടോയിലെ മുഖങ്ങള്‍ തേടി ഭരണകൂട ഭീകരത നാലുപാടും പാഞ്ഞേനെ. മുഖസാദൃശ്യമുള്ളവനെപ്പോലും ചവിട്ടിയരച്ചേനെ. അങ്ങനെ നോക്കിയാല്‍ ഫേസ്ബുക്കിലിടുന്ന ഓരോ ഫോട്ടോയിലെയും ആളുകളെ ഈജിപ്തിലെ പട്ടാളവും പൊലീസും വേട്ടയാടാതിരിക്കില്ലായിരുന്നു. ഫേസ്ബുക്കിന്റെ കാണാപ്പുറത്ത് അജ്ഞാതനായിരുന്ന് ചുവരെഴുത്തു നടത്തുന്നവനെയും ഭരണകൂടം കണ്ടെത്തുകയും ചവിട്ടിയരക്കുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനൊരുദാഹരണമാണ് 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്.
സുഹൃത്തുക്കളെ സ്വീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. തങ്ങളുടെ പ്രത്യേക ലക്ഷ്യത്തിനായി ഇവര്‍ ആളുകളെ പെട്ടെന്ന് വിശ്വാസത്തിലെടുക്കുകയും അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്നു. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും നിങ്ങള്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് ചിലപ്പോള്‍ നിങ്ങളെ തന്നെ കുരുക്കിലാക്കാന്‍ പര്യാപ്തമായിരിക്കും. സ്വന്തം രാജ്യത്തെ പൗരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കുമെങ്കിലും അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.

ഈജിപ്തില്‍ 'ഫേസ്ബുക്'ശിശു
Published on Tue, 02/22/2011 -
ബോസ്റ്റണ്‍ : ഈജിപ്ഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് 'ഫേസ്ബുക് ' എന്ന് പേരുനല്കി. ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യ സര്‍ക്കാറിനെതിരെ നടന്ന പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍നെറ്റ്വര്‍ക്കായ ഫേസ്ബുക്കിനോടുള്ള സ്നേഹപ്രകടനമായാണ് അവര്‍ ശിശുവിന് ഈ പേരു നല്‍കിയത്. ജമാല്‍ ഇബ്രാഹീം എന്ന 20 കാരനാണ് ആദ്യത്തെ പെണ്‍കുഞ്ഞിന് ഫേസ്ബുക്കിന്റെ പേരു നല്‍കിയത്. ജനകീയസമരത്തിലൂടെ മുബാറക്കിനെ തിരിച്ചിറക്കിയതില്‍ ജനങ്ങളോടുള്ള ആദരസൂചകമായാണ് ഈ പേര് കുട്ടിക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തില്‍ ഇപ്പോള്‍ 50 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്.
Tags:
ഫേസ്ബുക്ക് വിപ്ലവം,
മീഡിയ
Published on Sat, 08/06/2011 -
കൈറോ: ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്തായ ഈ ജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ വിചാരണയില്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിരാശയും അസംതൃപ്തിയും. ലോകരാഷ്ട്രങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം ബുധനാഴ്ച ആരംഭിച്ച വിചാരണയെ ചരിത്രപ്രധാന സംഭവമായി അടയാളപ്പെടുത്തുമ്പോഴാണ് ഒരു വിഭാഗം ഇസ്രായേല്‍ മാധ്യമങ്ങള്‍ വിചാരണക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.ഇസ്രായേലിലെ പ്രമുഖ വാര്‍ത്താ നെറ്റ്വര്ക്കായ 'ചാനല്‍ 10 ന്യൂസ്' ആണ് വാര്‍ത്തകളിലും വിശകലനങ്ങളിലുമായി വിചാരണയെ കടുത്ത അനീതിയായി അവതരിപ്പിച്ചത്. ബുധനാഴ്ച വിചാരണ ആരംഭിക്കുന്നതിന്റെ മുമ്പ് മുബാറക് അനുകൂലികളുടെ പ്രകടനങ്ങളും പ്രതികരണങ്ങളും മാത്രമാണ് ചാനലില്‍ സംപ്രേഷണം ചെയ്തത്. മുബാറക്കിന്റെ 'ദയനീയാവസ്ഥ' കണ്ട് പൊട്ടിക്കരയുന്ന ഒരു സ്ത്രീയെ ചാനല്‍ ആവര്‍ത്തിച്ചു കാണിക്കുകയുണ്ടായി. രാജ്യത്തെ പ്രക്ഷോഭം വിജയിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അവരുടെ നേതാവിനെ കുരുതികൊടുക്കുകയാണെന്നാണ് വിചാരണയെ അപലപിച്ചുകൊണ്ട് ചാനല്‍ ലേഖകന്‍ സ്വി യെഹ്സ്കേലി അഭിപ്രായപ്പെട്ടത്.
മറ്റൊരു ഇസ്രായേല്‍ ചാനലായ ചാനല്‍ 2 അതിന്റെ റിപ്പോര്‍ട്ടില്‍ കൂടുതലായും ശ്രദ്ധിച്ചത് മുബാറക്കിന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിലായിരുന്നു. മുബാറക്കിന് ലഭിക്കേണ്ട മാനുഷിക പരിഗണന ലഭിച്ചില്ലെന്ന് പ്രമുഖ ദിനപത്രമായ 'മആരിവ്' അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ദിനപത്രമായ 'യദിയൂത്ത് അഹ്റുനൂത്തും' വിചാരണ നടപടികളെ അപലപിച്ചു.
എന്നാല്‍, ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ബുധനാഴ്ചത്തെ വിചാരണ നടപടികളുടെ വിശദാംശങ്ങളോരോന്നും അതീവ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.
ഒരു ചരിത്ര നിമിഷത്തെ രേഖപ്പെടുത്തുന്ന ജാഗ്രത ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പാലിച്ചതായി മാധ്യമ നിരൂപകനായ റാണാ ഖസ്ബക് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള അല്‍ തഹ്രീറിന്റെയും ഭരണകൂടത്തിന്റെ കീഴിലുള്ള അല്‍ അഖ്ബാറിന്റെയും വ്യാഴാഴ്ചയിലെ മുന്‍ പേജുകള്‍ ഏതാണ്ട് ഒരുപോലെയായത് യാദൃച്ഛികമല്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
'ഈജിപ്ഷ്യന്‍ ഫറോവ കൂട്ടിലായി' എന്നാണ് അല്‍ തഹ്രീര്‍ തലവാചകം നല്‍കിയത്;അല്‍ അഖ്ബാര്‍, ' മുബാറക്ക് കൂട്ടിലായി, വിപ്ലവം വിജയിച്ചു' എന്നും. അല്‍ അഖ്ബാര്‍ ഒരു പടികൂടി മുന്നില്‍ കടന്ന് മുബാറക്കിനൊപ്പം വിചാരണ നേരിടുന്ന മുന്‍ ആഭ്യന്തര മന്ത്രിയെ 'കൊലയാളി'യെന്നും ജമാല്‍ മുബാറകിനെ 'ആര്ത്തിയുള്ളവന്' എന്നുമാണ് വിശേഷിപ്പിച്ചത്.
രാജ്യത്തെ മിക്കവാറും എല്ലാ പത്രങ്ങളും വിചാരണയില്‍ അതീവ സന്തോഷം രേഖപ്പെടുത്തിയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.
Published on Thu, 08/11/2011
ലണ്ടന്‍: ബ്രിട്ടീഷ് ജനജീവിതം അഞ്ച് ദിവസത്തോളം സ്തംഭിപ്പിച്ച ലഹളകള്‍ക്കൊടുവില്‍ പുതുകാല സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ നവീന മാധ്യമങ്ങള്‍ വഴിയാണ് ലഹളക്കാര്‍ തെരുവുകളില്‍ ജനങ്ങളെ സംഘടിപ്പിച്ചത് എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ബ്രിട്ടീഷ് ഭരണകൂടം പരിഗണനയിലെടുത്തതെന്ന് ലഹളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന അടിയന്തര ചര്‍ച്ചയില്‍ കാമറണ്‍ വിശദീകരിച്ചു. ലഹളസമയത്ത് തെരുവുകളില്‍ നന്നേ കുറച്ചേ പൊലീസ് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ നിയമപാലകര്‍ക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നത്തെ രാഷ്ട്രീയപ്രതിഷേധമായി കാണാനാകില്ലെന്നും കൊള്ളയും കൊള്ളിവെപ്പും അക്രമങ്ങളുമാണ് അരങ്ങേറിയതെന്നും വിശദീകരിച്ച കാമറണ്‍ ഇതിനകം 1200 പേരെ അറസ്റ്റ് ചെയ്തതായും പാര്‍ലമെന്റിനെ അറിയിച്ചു.
ഇസ്ലാമിക പ്രസ്ഥാനങ്ങളോട് സ്വരചേര്‍ച്ചയില്ലാത്ത നിലപാടുകള്‍
- By DATABANK
- Postado November 28, 2011 at 10:47 PM
ഡോ. ദാവൂദ് അബ്ദുല്ല
|
Tags:
ഗ്ലോബൽ ഇംപാക്ട്,
മീഡിയ
റഫീഖ് ഹബീബ്
|
ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ സംശയത്തിന്റെയും ആശയ കുഴപ്പത്തിന്റെയും ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മാറ്റത്തിന്റെ ഒരു ഘട്ടം നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത് പടിഞ്ഞാറന്‍ നയനിലപാടുകളെ ഒരു ചെറിയ കാലത്തേക്കെങ്കിലും വ്യത്യസ്തമാക്കിയേക്കും. ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ പടിഞ്ഞാറിന് സുവ്യക്തവും ദീര്‍ഘ കാലാടിസ്ഥാനത്തിലുമുള്ള ഒരു സ്ട്രാറ്റജി ഇല്ല. പടിഞ്ഞാറന്‍ പോളിസി പ്രധാനമായും ആഗ്രഹിക്കുന്നത്, അറബ് മുസ്ലിം മേഖലകളില്‍ അവരുടെ താല്പര്യങ്ങളുടെ സംരക്ഷണമാണ്. അതവര് ഉറപ്പ് വരുത്തുന്നത് രാഷ്ട്രീയാധിപത്യം പുലര്‍ത്തിയും ഇസ്രയേല്‍ എന്ന അധിനിവേശ രാഷ്ട്രത്തെ സംരക്ഷിച്ചും മേഖലയിലെ അറബ് പ്രഭു-രാജാക്കന്മാരുമായി കൂട്ടുകൂടിയുമാണ്. |
റഹീം ഓമശ്ശേരി26.2.2011
``എന്നെ ഗ്വാണ്ടനാമോയിലെ കല്‍തുറങ്കില്‍ അടച്ചത് എന്നോടുള്ള വിദ്വേഷം കൊണ്ടായിരുന്നില്ല, അല്‍ജസീറയെന്ന മാധ്യമത്തെ ഭീകര ശൃംഖലയില്‍ പെടുത്തി തകര്‍ക്കാനായിരുന്നു. എന്നാല്‍ അതിന് ഞാന്‍ നല്‍കേണ്ടിവന്ന വില എന്റെ ജീവിതമായിരുന്നു.'' ഗ്വാണ്ടനാമോ തുറുങ്കില്‍ വര്‍ഷങ്ങളോളം ജീവഛവമായി കഴിയേണ്ടിവന്ന അല്‍ജസീറ ക്യാമറാമാന് സാമി അല്ഹാജിന്റേതാണ് ഈ വാക്കുകള്‍. അഫ്ഗാനിലെ അമേരിക്കന്‍ നരനായാട്ട് ലോക മനസ്സാക്ഷിക്ക് മുമ്പില്‍ ഒപ്പിയെടുത്ത് നല്കിയ സമീപകാലത്തെ സാഹസിക ക്യാമറാമാന്മാരിലൊരാളായിരുന്നു സാമി അല്‍ഹാജ്. അല്‍ജസീറയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി അറിയപ്പെട്ട തൈസീര്‍ അല്ലൂനിയെ പോലുള്ളവരുടെ വാര്‍ത്തകള്‍ക്ക് ദൃശ്യാവിഷ്കാരം നല്‍കിയിരുന്ന സാമിയെ അമേരിക്കന്‍ സേന പിടികൂടുകയായിരുന്നു. തന്റെ അഞ്ചു വര്‍ഷത്തിലധികം നീണ്ട ഗ്വാണ്ടനാമോ ജീവിതം അല്‍ജസീറയിലെ അവതാരകന് മുഹമ്മദ് ക്രീഷാനുമായി പങ്കിട്ടപ്പോള്‍, ഒരു പക്ഷേ സാമിയേക്കാള്‍ വിങ്ങിപ്പൊട്ടിയത് മുഹമ്മദായിരിക്കുമെന്ന് തോന്നുന്നു. അത്രക്കായിരുന്നു അദ്ദേഹം സഹിച്ച പീഡനം.
അതെ, അല്‍ജസീറ വീണ്ടും രാഷ്ട്രങ്ങളുടെ ഗതി നിര്‍ണയിക്കുന്നു. ഈജിപ്തെന്ന അറബ് രാജ്യങ്ങളുടെ തലസ്ഥാനത്തിന്റെ വിധിയാണ് അല്‍ജസീറ ഏറ്റവും അവസാനമായി മാറ്റി എഴുതിയത്. കഴിഞ്ഞ ഒരു മാസം കൊണ്ട് രണ്ട് രാഷ്ട്രങ്ങളിലെ കുലപതികളെ തുടച്ചുമാറ്റാന്‍ ഒരു ചാനല്‍ പ്രധാന പങ്കുവഹിച്ചുവെന്നത് അത്ഭുതമായി മാറുകയാണ്.
തുനീഷ്യയില്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ ഭരണത്തില്‍ വിറങ്ങലിച്ചു പോയ അന്നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മുളവെച്ചത് അല്‍ജസീറ അതിന്റെ ദൗത്യ നിര്‍വഹണം ആരംഭിച്ചപ്പോഴാണ്. മുഹമ്മദ് ബൂഅസീസിയെന്ന ബിരുദധാരിയായ ചെറുപ്പക്കാരന് ഉമ്മാക്ക് ചോര കൊണ്ട് എഴുതിവെച്ച മരണക്കുറിപ്പ് ഏറ്റെടുത്തുകൊണ്ടാണ് അല്‍ജസീറ തുനീഷ്യയിലെ പ്രയാണം ആരംഭിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള ബിന്‍ അലിയുടെ കിരാത ഭരണത്തിന്റെ നേര് ചിത്രം അല്‍ജസീറ ലോകത്തിന് മുമ്പില്‍ എത്തിക്കുകയായിരുന്നു. തുനീഷ്യയില്‍ തന്നെയുള്ള ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പാരമ്യതയിലെത്തിയെന്നറിയുന്നത് ജസീറ വഴിയാണ്. അതുകൊണ്ടാണ് റാശിദുല്‍ ഗനൂശി ജസീറയുടെ പങ്കിനെ ഏറെ പ്രശംസിച്ചതും.
തുനീഷ്യയില്‍ തുടക്കമിട്ടത് ഏകാധിപതികളുടെ കൊട്ടാരങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നോട്ടു കുതിക്കുമെന്ന് വിവരമുള്ളവര്‍ അന്ന് തന്നെ പ്രവചിച്ചിരുന്നു. അല്‍ജസീറയുടെ രണ്ടാമത്തെ ദൗത്യം ഈജിപ്തിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഫലസ്ത്വീനില്‍ നടന്ന ഗസ്സ കൂട്ടക്കൊലയും ഉപരോധവും ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര യോഗം ദോഹയില്‍ വിളിച്ചുചേര്‍ക്കാന്‍ ഖത്തര്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു (അറബ് ലീഗിന്റെ ആസ്ഥാനമാണ് ഈജിപ്ത്). എന്നാല്‍ ഹുസ്നി മുബാറക്കും മഹ്മൂദ് അബ്ബാസും അടങ്ങിയ ഇസ്രയേല്‍ പിണിയാളുകള്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ തടയാനാണ് ശ്രമിച്ചത്. എന്നാല്‍ ഖത്തര്‍ പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല, തങ്ങള്‍ക്ക് കിട്ടാവുന്നവരെ വിളിച്ചുകൂട്ടി ഫലസ്ത്വീനികള്‍ക്ക് ഐക്യദാര്‍ഢ്യവും സഹായവും പ്രഖ്യാപിച്ചു. വിരോധാഭാസമെന്ന് പറയട്ടെ, ഫലസ്ത്വീനു വേണ്ടി നടന്ന ചര്‍ച്ച പൊളിക്കുന്നതിന് പ്രസ്തുത രാഷ്ട്രത്തിന്റെ പ്രസിഡന്റ് തന്നെ നേതൃത്വം കൊടുത്തതായി ഖത്തര്‍ തെളിവ് സഹിതം അല്‍ജസീറ വഴി പുറത്തുവിട്ടു. മഹ്മൂദ് അബ്ബാസിന്റെ ഈ നിലപാടിനെ ഖത്തര്‍ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. ഹുസ്നി മുബാറക്കിന്റെ പിന്തുണയോടെയായിരുന്നു മഹ്മൂദ് അബ്ബാസ് അത്തരമൊരു നീക്കം നടത്തിയത്. ഇക്കാര്യവും അല്‍ജസീറ അന്ന് പുറത്തുവിട്ടിരുന്നു.
ഹുസ്നി മുബാറകിന്റെ പൊയ്മുഖം ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുകയെന്ന ശ്രമകരമായ ജോലിയാണ് കഴിഞ്ഞ ഒരു മാസം അല്‍ജസീറ ചെയ്തതെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ഹഫ്മീ ഹുവൈദി പറഞ്ഞു. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് പതിനായിരക്കണക്കിന് ജനങ്ങളെയാണ് ഹുസ്നി മുബാറകിന്റെ പോലീസും പട്ടാളവും കഴിഞ്ഞ ദിവസം വരെയും പീഡിപ്പിച്ചത്. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ച് ജയിലിലടച്ചു. ഈ സംഭവങ്ങള്‍ മാസങ്ങളായി അല്‍ജസീറയിലെ `അതിരുകളില്ലാതെ' എന്ന പരമ്പരയില്‍ പ്രശസ്ത അറബ് കോളമിസ്റ്റും അല്‍ജസീറ ടീമില്‍ അംഗവുമായ അഹ്മദ് മന്‍സൂര്‍ അവതരിപ്പിച്ചുവരികയായിരുന്നു. ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസിറിന്റെ കാലം മുതലുള്ള ഉന്നത പട്ടാള ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തി വന്ന അനുഭവ വിവരണങ്ങളടങ്ങിയ അഭിമുഖങ്ങള്‍ ഹുസ്നി മുബാറകിനെ നേരത്തെ തന്നെ അരിശം കൊള്ളിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 25-നാണ് ഈജിപ്തില്‍ പ്രക്ഷോഭകര്‍ കയ്റോയിലെ തഹ്രീരി സ്ക്വയറില്‍ ഒത്തുകൂടി പ്രതിഷേധത്തിന് തിരികൊളുത്തിയത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെഇന്റര്നെറ്റിലൂടെയും ഫേസ്ബുക്ക് അടക്കമുള്ള വെബ് സൗഹൃദ കൂട്ടായ്മയിലൂടെയും ഹുസ്നി മുബാറകിന്റെ കുടുംബാധിപത്യവും ക്രൂരതയും ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. പല സന്ദര്‍ഭങ്ങളിലായി ഹുസ്നി മുബാറകിന്റെയും സൈന്യത്തിന്റെയും ക്രൂരത കാരണം നാടുവിടേണ്ടിവന്ന ഈജിപ്തുകാരുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖങ്ങള്‍ പ്രതിഷേധത്തിന് ആക്കം കൂട്ടി. അല്‍ജസീറ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ബ്രിട്ടനില്‍ നിന്ന് അബ്ദുല്‍ ബാരി അത്വ്വാന്‍ അടക്കമുള്ള പ്രമുഖരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതിഷേധക്കാര്‍ക്ക് ആവേശം പകര്‍ന്നു.
തഹ്രീര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കെതിരെ പോലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിച്ചപ്പോള് പ്രതിഷേധത്തിന്റെ വീറും വാശിയും വര്‍ധിച്ചു. ആള്‍ക്കൂട്ടത്തിലേക്ക് കടന്നുകയറിയ പോലീസ് വാഹനം വഴിയിലുള്ളവരെ തട്ടിത്തെറിപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്. ഇത് കാണുന്നവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. ഹുസ്നി മുബാറകിന്റെ വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ രാഷ്ട്രത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗം സംപ്രേക്ഷണം ചെയ്യുമ്പോള്‍ തന്നെ പോലീസിന്റെ ഈ ക്രൂരതയും സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് ഭരണം നത്തിയിട്ടും ഒന്നും ചെയ്യാതിരുന്ന മുബാറക് നാലു മാസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് അല്‍ജസീറ ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുബാറകും ഉമര്‍ സുലൈമാനും പല തരത്തിലുള്ള കമ്മിറ്റികള്‍ പ്രഖ്യാപിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ചതുപോലെ ആയിത്തീരുന്നതാണ് കണ്ടത്. അതിനിടെ കയ്റോയിലെ അല്‍ജസീറ ആസ്ഥാനം അധികൃതര്‍ അടച്ചുപൂട്ടുകയും ആറ് പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒളിക്യാമറകളുടെ സഹായത്തോടെയും മൊബൈല്‍ ദൃശ്യങ്ങള്‍ എടുത്തും വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കാന്‍ ചാനലിന് സാധിച്ചു. കഴിഞ്ഞ പതിനെട്ട് ദിവസവും മുഴുവന്‍ പരിപാടികളും മാറ്റിവെച്ച് ഈജിപ്ത് വിപ്ലവത്തിന് വേണ്ടി നീക്കിവെക്കുകയായിരുന്നു. അതിനിടെയാണ് എഴുപത് ബില്യന്‍ ഡോളറിന്റെ ആസ്തി ഹുസ്നി മുബാറകിനും കുടുംബത്തിനും വിവിധ ബാങ്കുകളിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അല്‍ജസീറ പുറത്ത് വിടുന്നത്. എയര്‍ഫോഴ്സില്‍ വെറുമൊരു പൈലറ്റായിരുന്ന മുബാറക് മുപ്പത് വര്‍ഷം കൊണ്ട് വാരിക്കൂട്ടിയ ആസ്തിയറിഞ്ഞ് ജനം ഞെട്ടി. തുടര്‍ന്ന് സാമ്പത്തിക വിദഗ്ധരെയും നിരീക്ഷകരെയും പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചകള്‍ മുബാറകിന്റെ പടിയിറക്കം ഉറപ്പിക്കുന്നതായി. ഒരു നിലക്കും പിടിച്ചുനില്ക്കാന് കഴിയാത്ത വിധം ഈജിപ്ഷ്യന്‍ ജനതയുടെ മനസ്സില്‍ ഹുസ്നി മുബാറക് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞിരുന്നു. ഫെബ്രുവരി പന്ത്രണ്ട് പുലര്‍ച്ചെ ഇന്ത്യന്‍സമയം രണ്ടേകാലിന് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ താന്‍ രാജ്യത്തിന് ചെയ്ത സേവനവും ത്യാഗവും മുബാറക് എണ്ണിപ്പറയാന്‍ തുടങ്ങിയതോടെ `ആരാച്ചാര്‍ നാടു വിടുക' എന്ന് അട്ടഹസിച്ച് ജനം ടെലിവിഷന്‍ സ്ക്രീനിനു നേരെ ചെരിപ്പെറിഞ്ഞു. ഇതെല്ലാം തല്‍സമയം സംപ്രേക്ഷണം ചെയ്ത അല്‍ജസീറയെ ഈജിപ്ഷ്യന്‍ ജനത ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. തഹ്രീര്‍ സ്ക്വയറില്‍ അല്‍ജസീറക്ക് വേണ്ടി കൂറ്റന്‍ സ്ക്രീനുകള്‍ ഉയര്‍ന്നു. ഹുസ്നി മുബാറക്ക് അപഹാസ്യനായി പടിയിറങ്ങുമ്പോള്‍ ഈജിപ്ഷ്യന്‍ ജനത ഒന്നാമതായി നന്ദി പറയുന്നത് അല്‍ജസീറയോട് തന്നെ. ജസീറയാകട്ടെ ഏറ്റെടുത്ത ദൗത്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലും.
1996 നവംബറില്‍ ഖത്തറെന്ന കൊച്ചു രാജ്യത്ത് നിന്ന് സംപ്രേക്ഷണം ആരംഭിച്ച ഈ ചാനല്‍ ഇന്ന് അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിസ്താനില്‍ നടന്ന നരനായാട്ട്, ഫലസ്ത്വീനിലെ നീതിനിഷേധത്തിന്റെ തുല്യതയില്ലാത്ത ക്രൂരതകള്‍, ഇറാഖിലെ മനുഷ്യത്വഹീനമായ അരുംകൊലകള്‍, തുനീഷ്യയിലെ അവകാശ നിഷേധത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇവയെല്ലാം ഈ ചാനല്‍ ഏറ്റെടുക്കുകയായിരുന്നു.
അടിച്ചര്മത്തപ്പെട്ടവന്റെയും നീതിനിഷേധിക്കപ്പെട്ടവന്റെയും മുറവിളിയായി അത് മാറി. മാധ്യമങ്ങള്‍ക്ക് ഇങ്ങനെയും സാധിക്കുമെന്ന് അല്‍ജസീറ ലോകത്തിന് കാണിച്ചുകൊടുത്തു. രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെ മറികടന്ന് അറബിയിലും ഇംഗ്ലീഷിലും സംഭവങ്ങള്‍ പച്ചയായി അവതരിപ്പിക്കാന്‍ അതിന് കഴിഞ്ഞു. അതുകൊണ്ടാണല്ലോ ജൂനിയര്‍ ബുഷ് `ഈ ചാനല്‍ ഭീകരത പരത്തുന്നു, നമുക്കതിനെ ഇല്ലായ്മ ചെയ്യേണ്ടിവരു'മെന്ന് തന്റെ ശിങ്കിടി ടോണി ബ്ലയറിനോട് പറഞ്ഞത്. ഖത്തറെന്ന, ഭൂപടത്തില്‍ പൊട്ട് പോലെ കാണപ്പെടുന്ന, ജനസംഖ്യ ലക്ഷങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാജ്യത്ത് നിന്ന് സര്‍വാധിപത്യത്തിന്റെ നെറുകയിലിരിക്കുന്നവര്ക്ക് ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന അല്‍ജസീറ ഒരു അത്ഭുതം തന്നെയാണ്. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലാത്ത ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്വതന്ത്ര ചാനല്‍ എങ്ങനെ ജന്മം കൊണ്ടുവെന്നത് ഇനിയും മനസ്സിലാകാത്ത കാര്യമാണ്. `അഭിപ്രായം, ഇതരന്റെയും' എന്ന പ്രഖ്യാപനവുമായാണ് ചാനലിന്റെ രംഗപ്രവേശം. സ്വന്തം അഭിപ്രായങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്കാന് അല്‍ജസീറക്കായി. തങ്ങള്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളെ ഒരിക്കലും അത് തള്ളിപ്പറഞ്ഞില്ല. മാത്രമല്ല, ചാനല്‍ കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച വ്യക്തിയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയപ്പോള്‍ മാറ്റിയിരിത്തുകയും ചെയ്തു.
യുദ്ധ സന്ദര്‍ഭങ്ങളില്‍ അഫ്ഗാനിലെ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞിരുന്നത് അല്‍ജസീറയിലൂടെ മാത്രമായിരുന്നു. താലിബാന് ഭരണകൂടം തങ്ങളുടെ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുന്നതിന് സ്വീകരിച്ച മാധ്യമവും അല്‍ജസീറ തന്നെ. ഉസാമാ ബിന്ലാദിന്, അയ്മന് സവാഹിരി, മുല്ല ഉമര്‍ തുടങ്ങിയവരൊക്കെ അല്‍ജസീറയിലൂടെ കയറിയിറങ്ങി. അമേരിക്കക്കും സഖ്യ സേനക്കുമുള്ള കൊട്ടുകളും മുന്നറിയിപ്പുകളും വെളിച്ചം കണ്ടതും അല്ജസീറയില് തന്നെ. ഇത് തെല്ലൊന്നുമല്ല അമേരിക്കന്‍ പടയെ ചൊടിപ്പിച്ചത്. അല്ജസീറയാകട്ടെ തങ്ങളുടെ ദൗത്യം തുടരുകയും ചെയ്തു. ഇത്രമാത്രം ധൈര്യം അല്‍ജസീറക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിക്കുന്നവരും ധാരാളം.
അല്‍ജസീറ ഒരു സംഭവമാവുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ രാജാക്കന്മാരെ വിറളി പിടിപ്പിച്ച് ഈ ചാനല്‍ കുതിക്കുകയാണ്. മറ്റൊരു അറബ് രാഷ്ട്രത്തിനും ചെയ്യാന്‍ കഴിയാത്ത ദൗത്യം ഏറ്റെടുത്ത് കൊണ്ട് അതിന്റെ പ്രയാണം തുടരുന്നു. നാളെ ഏത് രാജ്യത്തിന്റെ നെറികേടാണ് അത് പുറത്തുകൊണ്ടുവരികയെന്ന് എല്ലാവരും ഭയപ്പെടുന്നു. ഫലസ്ത്വീനിലെ അബ്ബാസ് ഭരണകൂടം ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യ ചര്‍ച്ചകളുടെ രേഖകള്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ ഓഫീസ് ചുമതലയുള്ള സാഹബ് അരീഖാത്തിന് വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നിരിക്കുന്നു. അടുത്ത ഊഴം മഹ്മൂദ് അബ്ബാസിന്റേതാകുമോ? അതോ അള്‍ജീരിയയിലെ അബ്ദുല്‍ അസീസ് ബൂതഫ്ലീഖയോ, യമനിലെ അലി സ്വാലിഹോ....? ഡോ. യൂസുഫുല്‍ ഖറദാവി അഭിനന്ദിച്ചതുപോലെ, വാഹ് ജസീറ, ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ട് കുതിക്കുക.
rahimomassery@hotmail.com

Published on Sat, 02/26/2011
ബെയ്ജിങ്: ജനാധിപത്യത്തിന് പാതയൊരുക്കാനുള്ള മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം ചൈനയിലേക്കും പടരുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈന ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഇപ്പോള്‍ ഈജിപ്ത്, മുല്ലപ്പൂ വിപ്ലവം, ഹിലരി ക്ലിന്റണ് തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞാല്‍ ഫലമില്ല. മാത്രമല്ല, യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതുന്ന ചൈനയിലെ യു.എസ് അംബാസഡര്‍ ജോണ്‍ ഹണ്ട്സ്മാന്റെ പേരു തിരഞ്ഞാലും കാണാന്‍ സാധിക്കില്ല.
ചൈനീസ് ഭാഷയിലുള്ളതും യു.എസില്‍ നിയന്ത്രിക്കുന്നതുമായ ഒരു വെബ്സൈറ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനായി അണിചേരാന്‍ ആഹ്വാനമുണ്ടായതിനെ തുടര്‍ന്നാണ് ചൈന ഇന്റര്‍നെറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബെയ്ജിങ്ങിലെ ഒരു തെരുവില്‍ വിപ്ലവകാരികളോടൊപ്പം ഹണ്ട്സ്മാനെ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്റര്‍നെറ്റില്‍ 'ഊരുവിലക്ക്' കല്പിച്ചത്. അദ്ദേഹം അബദ്ധവശാല്‍ പ്രക്ഷോഭകാരികള്‍ക്കരികെ എത്തിച്ചേര്‍ന്നതാണെന്ന് യു.എസ് പറയുന്നുണ്ടെങ്കിലും ടിയാനന്മെന് സ്ക്വയറിന് വളരെയടുത്തു നിന്ന് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം ചൈനയില്‍ വിജയം വരിക്കില്ലെന്ന് അധികൃതര്‍
Published on Fri, 02/25/2011ബെയ്ജിങ്: ജനകീയപ്രക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫിസ് മേധാവി ഷാവോ കിഷെങ് പ്രസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താഴെ ഇറങ്ങിയതുപോലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താഴെ ഇറങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിലെ സംഭവവികാസങ്ങളെപ്പറ്റി ആദ്യമായുണ്ടായ ഔദ്യോഗിക പ്രതികരണമാണിത്.
പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ചൈനയില്‍ ചെന്നണയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. എതിരഭിപ്രായക്കാരെ ജയിലിലടച്ചും പൗരാവാകശലംഘനങ്ങള്‍ നടത്തിയും സര്‍വാധിപത്യ രീതികള്‍ തുടരുന്ന ചൈനയില്‍ ഭരണപരിഷ്കരണത്തിനുവേണ്ടി പ്രക്ഷോഭാഹ്വാനം മുഴങ്ങുന്നുണ്ട്. ഓണ്‍ലൈനിലൂടെയും മറ്റും പ്രവഹിക്കുന്ന പ്രക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു. നിരവധിപേര്‍ അറസ്റ്റിലായി. പ്രധാന നഗരങ്ങളില്‍ കൂടുതല്‍സുരക്ഷാ വിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്.
ചൈനയിലും വിപ്ലവക്കാറ്റ്: ഇല്ലെന്ന് ചൈന
Published on Fri, 02/25/2011
ബെയ്ജിങ് : പശ്ചിമേഷ്യയില്‍ അലയടിക്കുന്ന ജാസ്മിന് വിപ്ലവത്തിന്റെ മണം ചൈനയിലേക്കും കടക്കുന്നു. ഓണ്‍ലൈനിലൂടെയും മറ്റും ്രപവഹിക്കുന്ന ്രപക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള ്രപകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ്രപക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയിറങ്ങവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു.
അതേസമയം ജനകീയ്രപക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി ഷാവോ കിഷെങ് ്രപസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ്രപക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താെഴ ഇറങ്ങിയതു േപാലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താെഴ ഇറങ്ങുമെന്ന് കരുതുന്നത് വിഡഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിശല സംഭവവികാസങ്ങളെപ്പറ്റി