Published on Fri, 11/25/2011 - 

അറബ് വസന്തം ജനാധിപത്യ വിരുദ്ധം -നെതന്യാഹു
തെല്‍അവീവ്: അറബ്ലോകത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് കടുത്ത അമര്‍ഷം. മേഖലയില്‍ നടക്കുന്നത് ഇസ്രായേലിനെതിരായ സമരമാണെന്ന് അദ്ദേഹം ആരോപിച്ചു.ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ അറബ് മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ അവലോകനം ചെയ്യവെയാണ് അദ്ദേഹം ഈജിപ്തിലും തുനീഷ്യയിലും സിറിയയിലും യമനിലും നടക്കുന്ന ജനീകീയ വിപ്ളവങ്ങളെ തള്ളിപ്പറഞ്ഞത്.ഇപ്പോള്‍ വിപ്ളവങ്ങളെ പിന്തുണക്കുന്ന അറബ് ലീഗ് നേതൃത്വം ലോകകാര്യങ്ങളെക്കുറിച്ച് അജ്ഞരാണെന്നും നെതന്യാഹു പറഞ്ഞു. അറബ് വസന്തത്തിന് നിര്‍ലോഭമായ പിന്തുണ നല്‍കുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മേഖലയിലെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.അറബ് വസന്തത്തിലൂടെ ലക്ഷ്യമിടുന്നത് ഇസ്രായേല്‍-പാശ്ചാത്യ വിരുദ്ധ ഇസ്ലാമിക വിപ്ളവങ്ങളാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment