Published on Fri, 11/18/2011
മോസ്കോ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി.
സിറിയയിലെ എല്ലാ കക്ഷികളും അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പര്യടനത്തില്‍ അദ്ദേഹം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനംചെയ്തു.
സിറിയന്‍ പ്രതിസന്ധിയുടെ കാരണം സര്‍ക്കാറില്‍ മാത്രം കെട്ടിവെക്കാനാകില്ല.
അയല്‍രാജ്യങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്കുവേണ്ടി എത്തുന്ന ആയുധങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശമന്ത്രി ലാപ്റോവ് വിലയിരുത്തി. അക്രമം ഉപേക്ഷിക്കാന്‍ അറബ്ലീഗ് പ്രതിപക്ഷ ഗ്രൂപ്പുകളിലും സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ ഇടപെടലുകള്‍ അവസാനിപ്പിക്കണം -ബശ്ശാര്‍
ഡമസ്കസ്: സിറിയയിലെ വിദേശ ഇടപെടലുകളെ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രൂക്ഷമായി വിമര്‍ശിച്ചു. ബ്രിട്ടനിലെ സണ്‍ഡേ ടെലഗ്രാഫ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വിദേശശക്തികളുടെ അനാവശ്യ ഇടപെടല്‍ രാജ്യത്തെ മറ്റൊരു അഫ്ഗാനിസ്താനാക്കി മാറ്റുമെന്ന് അഭിപ്രായപ്പെട്ടത്. പടിഞ്ഞാറന്‍ ശക്തികള്‍ രാജ്യത്തിനെതിരെ സമ്മര്‍ദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, അറബ് മേഖലയിലെ ശ്രദ്ധാകേന്ദ്രമായ സിറിയയിലുണ്ടാകുന്ന പ്രശ്നം മുഴുവന്‍ മേഖലയേയും ബാധിക്കും. തുനീഷ്യ, യമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സിറിയയെന്നും ബശ്ശാര്‍ ഓര്‍മിപ്പിച്ചു. അതേസമയം, തന്‍െറ സൈന്യത്തിന്‍െറ ഭാഗത്തു നിന്ന് തെറ്റുകള്‍ സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. സൈന്യം രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം, ബശ്ശാറിന്‍െറ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സൈനിക നടപടിയില്‍ 40 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറബ് ലീഗിന്‍െറ പ്രതികരണം.

Leave a comment