Published on Sat, 11/26/2011 -

ഈജിപ്ത്, സിറിയ: മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് മൂണ്‍
യുനൈറ്റഡ് നാഷന്‍സ്: ഈജിപ്തിലും സിറിയയിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക പ്രകടിപ്പിച്ചു.ഇരു രാജ്യങ്ങളുടെയും ഭരണകൂടം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍  ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു.
ഈജിപ്ത് സൈനിക മേധാവി മുഹമ്മദ് ഹുസൈന്‍ തന്‍താവിയുമായി മൂണ്‍ ടെലിഫോണില്‍ സംസാരിച്ചു.തഹ്രീര്‍ സ്ക്വയറില്‍ 40 ഓളം ആളുകളുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടിയെ അദ്ദേഹം അപലപിച്ചു.  സിറിയക്കെതിരായ അറബ്ലീഗ് ഉപരോധത്തെ മൂണ്‍ സ്വാഗതം ചെയ്തു.

സിറിയയിലെ കുരുതി അവസാനിപ്പിക്കണം -മൂണ്‍

യുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുന്നത് എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനോടാവശ്യപ്പെട്ടു.
സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണത്തിന് തയാറാകണമെന്നും മൂണ്‍ ഉണര്‍ത്തി.സിറിയയില്‍ 3000 പേര്‍ ഇതിനകം കൊല്ലപ്പെടുകയുണ്ടായെന്നും ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അറുതിവരുത്താന്‍ എത്രയും വേഗം സംഭാഷണങ്ങള്‍ നടത്താന്‍ അസദ് തയാറാകണമെന്നും മൂണ്‍ ആവശ്യപ്പെട്ടു. കൊലപാതകങ്ങള്‍ പൊറുപ്പിക്കാനാവില്ല. രാഷ്ട്രീയ പരിഷ്കരണ ചര്‍ച്ചകള്‍ക്ക് അസദ് കഴിയുംവേഗം തുടക്കം കുറിക്കണം-സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment