Published on Tue, 10/18/2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണയുമായി മൂണ്‍
യുനൈറ്റഡ് നാഷന്‍സ്: കോര്‍പറേറ്റുകളുടെ ദുരാര്‍ത്തിക്കും സാമ്പത്തിക അസമത്വങ്ങള്‍ക്കുമെതിരെ ‘വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍’ എന്ന പേരില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തു വന്നു. കുത്തക വിരുദ്ധ സമരം ലോകമാകെ വ്യാപിക്കുകയാണെന്നും പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഭരണകൂടങ്ങള്‍ തയാറാകണമെന്നും മൂണ്‍ വ്യക്തമാക്കി.
സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ക്കു ഉപരിയായി ചിന്തിക്കാന്‍ മൂണ്‍ ജി 20 രാജ്യങ്ങളെ ആഹ്വാനം ചെയ്തു. നവംബര്‍ നാലിന് ഫ്രാന്‍സിലെ കാനില്‍ ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ചേരാനിരിക്കുകയാണ്. സ്വന്തം ഉത്കണ്ഠകളില്‍ ശ്രദ്ധയൂന്നുന്നതിനു പകരം ആഗോള സമ്പദ്ഘടനയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ യത്നിക്കണമെന്ന് മൂണ്‍ അഭ്യര്‍ഥിച്ചു.
മൊത്തം ആഗോള ഉല്‍പാദനത്തിന്‍െറ 80 ശതമാനവും ജി 20  രാജ്യങ്ങളിലായിരിക്കെ ആഗോള സമ്പദ്ഘടന ശരിപ്പെടുത്താന്‍ ജി 20ന് സവിശേഷ ബാധ്യതയുണ്ട്. സ്വന്തം ജനങ്ങളെ വിശ്വാസത്തിലെടുക്കാനും അവര്‍ തയാറാകണം.
വിട്ടുവീഴ്ചക്ക് തയാറാകാനും പ്രായോഗികമായി നടപ്പാക്കാവുന്ന പദ്ധതികളുമായി രംഗപ്രവേശം ചെയ്യാനും അദ്ദേഹം ജി 20 രാഷ്ട്രങ്ങളെ ഉണര്‍ത്തി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment