Published on Thu, 08/25/2011
കറാക്കസ് : ഖദ്ദാഫി സേനയും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ലിബിയയിലെ വെനിസ്വേലന്‍ എംബസി കൊള്ളയടിക്കപ്പെട്ടതായി പ്രസിഡന്റ് ഊഗോ ചാവെസ് അറിയിച്ചു. തലസ്ഥാനമായ ട്രിപളിയിലുള്ള എംബസി ആക്രമിച്ച് മുഴുവനായും കൊള്ളയടിക്കപ്പെട്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും ചാവെസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
42 വര്‍ഷമായി ലിബിയയില്‍ സേച്ഛാധിപത്യഭരണം നടത്തുന്ന ഖദ്ദാഫിക്കെതിരെ ജനരോഷമുണ്ടായപ്പോള്‍ തുടക്കം മുതലേ ഖദ്ദാഫിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ചാവെസിന്റേത്. ഖദ്ദാഫി ഭരണകൂടം നിലംപൊത്തുന്നതോടെ ലിബിയയിലെ നാടകീയ സംഭവങ്ങള്‍ അവസാനിക്കുകയല്ലെന്നും ദുരന്തങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും ചാവെസ് മുന്നറിയിപ്പ് നല്‍കി.
ലിബിയയുടെ ഭരണാധികാരിയായി വെനിസ്വേല ഖദ്ദാഫിയെ മാത്രമാണ് അംഗീകരിക്കുക. എണ്ണശേഖരത്തില്‍ കണ്ണുവെച്ചാണ് യു.എസ് ഖദ്ദാഫിയെ ഓടിക്കുന്നത്. പടിയിറക്കല്‍ നാടകത്തിലൂടെ ലിബിയയില്‍ കയറിപ്പറ്റി വന്‍ എണ്ണ ശേഖരം കടത്തുകയാണ് യു.എസ് അടക്കമുള്ള നാറ്റോ രാഷ്ട്രങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











Leave a comment