ആര്‍ക്കും വഴങ്ങാത്ത ഖദ്ദാഫി




അബ്ദുസ്സലാം ജലൂദ്/റശീദ് ഖശാന
1969 സെപ്റ്റംബറിലെ വിപ്ലവാനന്തര ലിബിയന്‍ ഭരണകൂടത്തില്‍ ഖദ്ദാഫിയുടെ വലംകൈയായിരുന്ന മേജര്‍ അബ്ദുസ്സലാം ജലൂദ് ഇതാദ്യമായി മനസ്സ് തുറക്കുന്നു. 1972-'77 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ജലൂദ് വിപ്ലവ സഖാവായിരുന്ന മുഅമ്മറുല്‍ ഖദ്ദാഫിയുമായുള്ള അഭിപ്രായ ഭിന്നതയുടെ ഫലമായി അധികാര സിരാകേന്ദ്രങ്ങളില്‍ നിന്ന് ക്രമത്തില്‍ അകറ്റപ്പെടുകയായിരുന്നു. ഭരണപരിഷ്‌കരണങ്ങള്‍ക്കായുള്ള തന്റെ നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ കഥ വിവരിക്കുകയാണ് അദ്ദേഹം.
നിയമാനുസൃത വഴിയിലൂടെ ലിബിയ വിട്ടുപോകാന്‍ മൂന്ന് തവണ ശ്രമിക്കുകയുണ്ടായെങ്കിലും ഭരണകൂടം തടയുകയായിരുന്നുവെന്ന് ജലൂദ് വെളിപ്പെടുത്തുന്നു. അവസാനം ഭരണകൂടത്തിന്റെ കണ്ണ് വെട്ടിച്ച് ഒളിച്ചോടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലിബിയന്‍ പ്രക്ഷോഭകാരികള്‍ സന്‍തമന്‍ കീഴടക്കിയപ്പോള്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന് പ്രക്ഷോഭകാരികളുടെ സഹായത്തോടെ ദഹീബ ട്രാന്‍സീറ്റ് വഴി തുനീഷ്യന്‍ അതിര്‍ത്തി കടന്ന് ജര്‍ബ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് റോമിലേക്ക് പറന്നു. ഇപ്പോള്‍ റോമിലാണ് താമസം. ലിബിയന്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന തുനീഷ്യന്‍ ജനതയുടെ നിലപാടിനെ ജലൂദ് അഭിനന്ദിക്കുകയുണ്ടായി. കഴിഞ്ഞ കാലത്തെ തന്റെ ആത്മസംഘര്‍ഷങ്ങളെയും തിരശ്ശീലക്ക് പിന്നില്‍ തനിക്കും ഖദ്ദാഫിക്കുമിടയില്‍ നടന്ന ഏറ്റുമുട്ടലുകളെയും ഈ അഭിമുഖത്തില്‍ ജലൂദ് അനാവരണം ചെയ്യുന്നു. ഇക്കാലമത്രയും വീട്ടുതടങ്കലിലെന്നോണമാണ് ലിബിയയില്‍ അദ്ദേഹം കഴിഞ്ഞുപോന്നിരുന്നത്.

എപ്പോഴായിരുന്നു ഖദ്ദാഫിയുമായുള്ള അഭിപ്രായ ഭിന്നതയുടെ തുടക്കം?

1969-ല്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ ആരംഭിച്ചിരുന്നു. 'ലിബിയന്‍ വിപ്ലവം ഏകപക്ഷമല്ല, ദ്വിപക്ഷമാണെ'ന്ന് ഞങ്ങളുടെ സഹയാത്രികനായ ഒരു അറബ് ചിന്തകന്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, 1980-'81 കാലത്ത് വിദേശരാജ്യങ്ങളില്‍ ലിബിയക്കാര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ ആരംഭിച്ചതോടെയാണ് ഭിന്നത മൂര്‍ഛിച്ചത്. അക്കാലത്ത് ആറു മാസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയുണ്ടായില്ല. വിപ്ലവം സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്നതോടെ രാഷ്ട്രീയമായും ധൈഷണികമായും ധാര്‍മികമായും അത് ചരമം പ്രാപിക്കുമെന്ന്, വീട്ടില്‍ വിശ്രമം തേടും മുമ്പേ ഞാന്‍ ഖദ്ദാഫിയോട് പറഞ്ഞതായി ഓര്‍ക്കുന്നു.
ആറ് മാസം കഴിഞ്ഞപ്പോള്‍ ഖദ്ദാഫി എന്നെ സംഭാഷണത്തിനായി ക്ഷണിച്ചു. കൂടിക്കാഴ്ച നടക്കും മുമ്പ് ബുശ്‌റായില്‍ നിന്നുള്ള ഒരാളെ ഞാനവിടെ കണ്ടു.രക്തപ്പാടുകളുള്ള അയാളുടെ മുഖവും ശരീരവും അവിടവിടെ തിണര്‍ത്ത് വീര്‍ത്തിട്ടുണ്ട്. 'അസ്സഹ്ഫുല്‍ അഖ്ദര്‍' (ഹരിത മുന്നേറ്റം) എന്ന പത്രത്തിന്റെ അധിപര്‍ ഹാമിദ് ഹുദൈരിയായിരുന്നു അത്. അക്കാലത്തെ ആഭ്യന്തര സുരക്ഷാ തലവന്‍ അബ്ദുസ്സലാം സാമിദ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)യെ വിമര്‍ശിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടുവത്രെ. ലേഖനം വെളിച്ചം കണ്ടതോടെ സാമിദയും കുടുംബക്കാരും ഇളകിവന്ന് ഹുദൈരിയെ പൊതിരെ തല്ലി. ഈ കഥകേട്ട ഞാന്‍ ഉടനെ സാമിദയെ ഹാജരാക്കാന്‍ കല്‍പിച്ചു. സാമിദ വന്നപ്പോള്‍ ഹുദൈരിയെ പ്രഹരിച്ചതായ ആരോപണം സത്യമാണോ എന്ന് ചോദിച്ചു. കൈയേറ്റം നടത്തിയത് ശരിയാണെന്ന് സാമിദ സമ്മതിച്ചു. പിന്നെ എനിക്ക് ക്ഷമയുണ്ടായില്ല. ഞാന്‍ സാമിദയുടെ കരണത്തിട്ട് കൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഇങ്ങനെ പെരുമാറുന്നത്. സാമിദയെ തടവിലിടാനും ഞാന്‍ ഉത്തരവിട്ടു. അതിനു ശേഷമാണ് ഖദ്ദാഫിയുമായി സംഭാഷണം നടക്കുന്നത്. പരിഹാസ സ്വരത്തില്‍ ഖദ്ദാഫി എന്നോട് ചോദിച്ചു: ''അബ്ദുസ്സലാം, താങ്കള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? അവസാനം അലിഹുദൈറല്ലാതെ ആരും താങ്കളുടെ കൂടെ ഉണ്ടാകില്ലെന്നാണ് എന്റെ ആശങ്ക.'' ഉടനെ ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കാണ് ആശങ്ക. അഹ്മദ് ഇബ്‌റാഹീം (വിപ്ലവത്തിന് മുമ്പത്തെ പാര്‍ലമെന്റായ ജനറല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് സെക്രട്ടറി) അല്ലാതെ ഒരാളും താങ്കള്‍ക്കൊപ്പമില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ന്യായമായും എനിക്ക് ആശങ്കയുണ്ട്.''
ഇത്രയും പറഞ്ഞ ശേഷം ഞങ്ങള്‍ തമ്പിലേക്ക് നീങ്ങി. അവിടെ അബ്ദുല്ല സനൂസി (രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി പിന്നീട് നിയമിക്കപ്പെട്ട ആള്‍), സഈദ് റാഷിദ്, അഹ്മദ് ഖദ്ദാഫുദ്ദം, മുഹമ്മദ് മജ്ദുബ് തുടങ്ങിയവരുമുണ്ടായിരുന്നു. അവരെ അഭിമുഖീകരിച്ച് ഖദ്ദാഫി പറഞ്ഞു: ''ഇനി മുതല്‍ ഉന്മൂലന പദ്ധതി ഉണ്ടാവില്ല.'' ആ പ്രതിജ്ഞയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വീണ്ടും സര്‍ക്കാറില്‍ സജീവമായി.
പിന്നീട് വീണ്ടും വീട്ടില്‍ വിശ്രമത്തിലേക്ക് മടങ്ങിയോ?

അതെ. 1986-ലായിരുന്നു അത്. അപ്പോഴും സംഭാഷണത്തിനായി ഖദ്ദാഫിയുടെ ക്ഷണമുണ്ടായി. സിര്‍തില്‍ വെച്ചായിരുന്നു ആ സംഭാഷണം. നഗരത്തിന് പുറത്ത് ഒരു താഴ്‌വരയില്‍ സ്ഥാപിച്ച തമ്പില്‍ വെച്ച്. ഖദ്ദാഫിയുമായി തനിച്ചായിരുന്നു സംഭാഷണം. പിന്നീട് ഖലീഫ ഹനീഷ്, സയ്യിദ് ഖദ്ദാഫുദ്ദം, അഹ്മദ് ഖദ്ദാഫുദ്ദം, അബ്ദുല്ല സനൂസി, മസ്ഊദ് അബ്ദുല്‍ ഹഫീസ്, അഹ്മദ് സനൂസി, അബ്ദുസ്സലാം സാദിമ എന്നിവരും സംഭാഷണത്തില്‍ ഭാഗഭാക്കായി. 'ലിബിയയെ സംബന്ധിച്ചേടത്തോളം അനുഗൃഹീതമായ പതിനൊന്ന് ദിനങ്ങള്‍' എന്ന് ഈ സംഭാഷണത്തെക്കുറിച്ച് ഹനീഷും ഹഫീസും അഭിപ്രായപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അതൊരു ആത്മപരിശോധനയായിരുന്നു. സമഗ്രമായൊരു മാറ്റത്തിനായി ഞങ്ങള്‍ യോജിപ്പിലെത്തുകയും ചെയ്തു.
വിദേശ സേനകള്‍ ലിബിയയില്‍ നിന്ന് പുറത്തുപോയതിന്റെ വാര്‍ഷിക അനുസ്മരണ ദിനമായ ജൂണ്‍ 11-നായിരുന്നു ഈ സംഭവം. സംഭാഷണാനന്തരം ഞങ്ങള്‍ ഒന്നിച്ച് റഅ്‌സുല്‍ അനൂഫ് നഗരത്തില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി. ഞങ്ങള്‍ സഞ്ചരിച്ച ഓഡി കാര്‍ ഖദ്ദാഫി തന്നെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചടങ്ങ് നടക്കുന്നിടത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രക്ക് ശുഷ്‌കമായിരുന്നു സദസ്സ്. മഹ്മൂദ് ജിബ്‌രീലും അബൂ മൂസയും മറ്റും സന്നിഹിതരായിരുന്നു. ചടങ്ങിനു ശേഷം ഞങ്ങള്‍ ബന്‍ഗാസിയിലേക്ക് തിരിച്ചു. അവിടത്തെ ചടങ്ങില്‍ സംബന്ധിച്ച യുവാക്കളും സ്ത്രീകളും ഞങ്ങളെ ആഘോഷപൂര്‍വം സ്വാഗതം ചെയ്തു. അവരോടൊപ്പം ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. 'ലിബിയന്‍ ജനതയില്‍ 10 ശതമാനം നിങ്ങളോടൊപ്പമുണ്ടെന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒരു കള്ളം പറയുകയാണെന്ന്' സദസ്യരിലൊരാള്‍ അന്ന് ഖദ്ദാഫിയോട് പറയുകയുണ്ടായി. 1986-ലാണ് ഇതെന്ന് ഓര്‍ക്കണം. അപ്പോള്‍ 1996-ലെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ ഊഹിച്ചുകൊള്ളുക. ഞങ്ങള്‍ ബൈദാ പട്ടണത്തിലേക്ക് തിരിച്ചു. വഴിമധ്യേ നിര്‍ദിഷ്ട പരിവര്‍ത്തന പദ്ധതിയെക്കുറിച്ച് അവലോകനം നടത്തി. ഖദ്ദാഫി ബൈദായിലേക്കും ഞാന്‍ ബന്‍ഗാസിയിലേക്കും മടങ്ങി.
പരിഷ്‌കരണ പദ്ധതിയുടെ ഉള്ളടക്കത്തില്‍ നിങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായോ?

പരിഷ്‌കരണ പരിപാടികളുടെ പേപ്പറുകള്‍ ഞാന്‍ തയാറാക്കുകയും തുടര്‍ന്ന് വിപ്ലവ സമിതികളുടെ പത്താം കോണ്‍ഗ്രസ്സിന്റെ പരിഗണനക്ക് വെക്കുകയും ചെയ്യുക എന്ന വിഷയത്തില്‍ യോജിപ്പിലെത്തിയിരുന്നു. അക്കാലത്ത് ഫലസ്ത്വീന്‍ പോപ്പുലര്‍ ഫ്രന്റിന്റെ നേതാവ് ജോര്‍ജ് ഹബശ് ലിബിയയിലുണ്ടായിരുന്നു. പേപ്പറുകള്‍ അദ്ദേഹത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവ വായിച്ച ശേഷം അദ്ദേഹം പറഞ്ഞു: ''ഇങ്ങനെയൊരു പേപ്പര്‍ തയാറാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു. ഞങ്ങളും ഒരുപാട് അബദ്ധങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. ഞങ്ങളും ആത്മപരിശോധന നടത്തുകയുണ്ടായി. എന്നാല്‍ അതൊന്നും ഈയൊരു നിലവാരത്തിലെത്തുകയുണ്ടായില്ല.'' ലിബിയയിലെ റഷ്യന്‍ സ്ഥാനപതിയും ഈ പേപ്പറുകള്‍ കാണുകയുണ്ടായി. സോവിയറ്റ് നേതൃത്വത്തിന് വേണ്ടി അതിന്റെയൊരു പകര്‍പ്പെടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അല്‍ ഫാതിഹ് യൂനിവേഴ്‌സിറ്റിയില്‍ പത്താം കോണ്‍ഗ്രസ് ചേര്‍ന്നു. മുവ്വായിരത്തോളം പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. പക്ഷേ, ഖദ്ദാഫി എത്തിയതും ഒരു പ്രസംഗം കാച്ചി. പ്രസംഗത്തിലെ പ്രധാന മര്‍മം ഇതായിരുന്നു: ''നമ്മള്‍ ഒരു മാതൃക മുന്നോട്ടുവെച്ചു. നമ്മള്‍ നമ്മളെ തന്നെ തകര്‍ത്തു. എന്നാല്‍ ഇനിയതില്‍ നിന്ന് പിന്തിരിയാന്‍ നമ്മള്‍ക്ക് സാധ്യമല്ല.'' സദസ് കൈയടിച്ചു. അദ്ദേഹത്തിന്റെ അരികെ ചെന്ന് തെറ്റായൊരു പ്രവൃത്തി മാതൃകയാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. എന്തു ഫലം?
1986-ല്‍ മൂന്നാമതൊരു ശ്രമം കൂടി നടന്നു. സിര്‍തില്‍ സംഭാഷണം പുനരാരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനത്തിലെത്തി. നഗരത്തിന് വെളിയില്‍ 'അത്അതി'ല്‍ ഞങ്ങള്‍ ഒത്തുകൂടി. അബ്ദുസ്സലാം സാദിമ ഡ്രൈവ് ചെയ്തിരുന്ന കാറില്‍ ഞങ്ങള്‍ മടങ്ങി. ഖദ്ദാഫിയോട് സാദിമ പറഞ്ഞു: ''നേതാവേ, സഹോദരാ, ഇത്തവണ ഞാന്‍ നിങ്ങളിരുവരുടെയും  ശ്രോതാവ് മാത്രമാണ്; സാക്ഷി മാത്രം.'' അന്നും സമഗ്രമായ പരിഷ്‌കരണ വിഷയത്തില്‍ ഞങ്ങള്‍ യോജിപ്പിലെത്തുകയുണ്ടായി. കാര്യങ്ങളുടെ സുഗമമായ നിര്‍വഹണത്തിന് ഞാനൊരു നിര്‍ദേശം വെച്ചു. ''താങ്കള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ പേപ്പറുകള്‍ ഞാന്‍ തയാറാക്കാം. ആത്മാര്‍ഥതയുള്ള അമ്പതോ അറുപതോ ആളുകളെ തെരഞ്ഞെടുത്ത് അവരുമായി ഞാന്‍ ചര്‍ച്ച ചെയ്യാം. അബ്ദുര്‍റഹ്മാന്‍ ശല്‍ക്കം, വിജ്ദുല്ല അസൂസ് ത്വല്‍ഗി, അബൂ സൈദ് ദൗറദ, അബ്ദുല്ല സഊദി തുടങ്ങിയ സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളുമായിരുന്നു എന്റെ പരിഗണനയിലുണ്ടായിരുന്നത്. പക്ഷേ, പരിഷ്‌കരണ പദ്ധതി തല്‍ക്കാലം നീട്ടിവെക്കാന്‍ ഖദ്ദാഫി എന്നോട് ഫോണ്‍ ചെയ്ത് പറഞ്ഞു. അങ്ങനെ ആ ശ്രമവും നിശ്ചലമായി.
അതായിരുന്നോ ഒടുവിലത്തെ ശ്രമം?

അല്ല. 1991-ല്‍ മുസ്ത്വഫ ഖറൂബി, ഖുവൈലിദി ഹുമൈദി, അബൂബക്കര്‍ യൂനുസ് ജാബിര്‍ എന്നിവരോടൊപ്പം ഹുസ്‌നീ മുബാറക് പ്രസിഡന്റ് പദവിയിലെത്തിയതിന്റെ പത്താം വാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ ഖദ്ദാഫി സലൂമിലേക്ക് യാത്രയായി. അനുഗമിക്കാന്‍ എന്നെയും ക്ഷണിച്ചു. ഞാനതില്‍ താല്‍പര്യം കാണിച്ചില്ല. ആ വര്‍ഷം നാലാമതൊരു പരിഷ്‌കരണ സംരംഭത്തിന് കൂടി ഞാന്‍ മുന്നിട്ടിറങ്ങി. ശരിക്കും പറഞ്ഞാല്‍ ഖദ്ദാഫിയെ കുരുക്കിലകപ്പെടുത്താനുള്ള ശ്രമായിരുന്നു അത്. മന്‍സൂര്‍ ശുഐബ് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല), മുസ്ത്വഫ തീര്‍, അമീന്‍ മാസിന്‍, അലി ഫഹ്മി ഖശീം (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) തുടങ്ങി ഏതാനും ബുദ്ധിജീവികളെ ഞാനൊരു സംവാദത്തിന് ക്ഷണിച്ചു. 'വിപ്ലവത്തിന്റെയും അധികാരത്തിന്റെയും സ്വത്വ നിര്‍ണയം' എന്നതായിരുന്നു വിഷയം. ഉമര്‍ ഹാമിദിയാണ് മോഡറേറ്റര്‍. സംവാദത്തിന്റെ തല്‍ക്ഷണ പ്രക്ഷേപണത്തിന് ഒരുക്കം ചെയ്യാന്‍ അലി കീലാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംസാരത്തിന് പരിധിയുണ്ടോ എന്ന് സംവാദത്തില്‍ പങ്കാളിയായവര്‍ ചോദിച്ചപ്പോള്‍ ഒരു പരിധിയുമില്ലെന്ന് ഞാന്‍ വ്യക്തമാക്കി. മനസ്സാക്ഷിക്കനുസരിച്ച്, ലിബിയന്‍ സമൂഹത്തിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ച് സ്വതന്ത്രമായി തുറന്ന് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. ആദ്യ ദിവസം ഗൗരവമുള്ള തുറന്ന ചര്‍ച്ച നടന്നു. പിറ്റേന്ന് രാത്രി, ഖദ്ദാഫി കടന്നുവന്നു. ''ഇത് അമേരിക്കന്‍ ഉപജാപമാണ്.'' ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരുടെ മുഖത്ത് നോക്കി ഖദ്ദാഫി അട്ടഹസിച്ചു. അതോടെ സംവാദവും നിലച്ചു. മാത്രമല്ല, പങ്കെടുത്തവര്‍ക്കെതിരെ പോലീസന്വേഷണവുമുണ്ടായി. ഞാന്‍ ഖദ്ദാഫിയെ ഫോണ്‍ ചെയ്ത് ചോദിച്ചു: ''മൂന്ന് ദിവസത്തെ ചര്‍ച്ചക്കിടയില്‍ പ്രകടിപ്പിക്കുന്ന ഒരു എതിരഭിപ്രായം പോലും പൊറുപ്പിക്കാന്‍ കഴിയാത്തത്ര ദുര്‍ബലരാണോ നമ്മള്‍?''
എന്നിട്ടും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഒരു പരിപാടി ഞങ്ങള്‍ എഴുതി തയാറാക്കി. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഞാന്‍ ക്ഷണിക്കപ്പെട്ടു. ഖദ്ദാഫിയുടെ കൂടാരത്തിലേക്ക് ഞാന്‍ പോയി. അദ്ദേഹം എത്തുന്നതിന് മുമ്പേ ഞാനവിടെ എത്തി. അദ്ദേഹം നടന്ന് വരികയാണ്. പിന്നില്‍ അബൂബക്കര്‍ യൂനുസ് ജാബിറുമുണ്ട്. അതിന്റെ പിന്നാമ്പുറം അപ്പോള്‍ തന്നെ എനിക്ക് മണത്തു. അടുത്തെത്തിയ അബൂബക്കര്‍ പറഞ്ഞു തുടങ്ങി: ''ഈ പരിപാടി വിദേശത്തു നിന്ന് അടിച്ചേല്‍പിക്കുന്നതാണ്.'' ഞാന്‍ തിരിച്ചടിച്ചു: ''താങ്കളുടെ റോള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം.'' അബൂബക്കറിന്റെ പ്രതികരണം ഒറ്റ വാചകത്തിലൊതുങ്ങി. ''നിങ്ങള്‍ പരസ്പരം കുത്തുകൂടുന്ന മുട്ടനാടുകള്‍. അതില്‍ എനിക്കെന്ത് കാര്യം!'' അതും പറഞ്ഞ് അബൂബക്കര്‍ സ്ഥലം വിട്ടു. ഇതിനു ശേഷം മറ്റൊരു ശ്രമം കൂടി നടന്നു.
യു.എസ് ഉപരോധത്തിന്റെ തുടക്കത്തില്‍, അല്ലേ?

ഉപരോധമൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. അതുകൊണ്ടൊന്നും ഒരു ബുദ്ധിമുട്ടുണ്ടായിട്ടുമില്ല. പെട്രോള്‍ കുത്തിയൊഴുകുന്നുണ്ടായിരുന്നു. പണത്തിന് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. വ്യോമ ഉപരോധം മാത്രമായിരുന്നു ഒരു പ്രശ്‌നം. ചില രാജ്യങ്ങളില്‍ നയതന്ത്രപ്രാതിനിധ്യത്തിന്റെ അളവില്‍ അല്‍പം കുറവും ഉണ്ടായി. ഇതല്ലാതെ മറ്റൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അഞ്ചാമത് നടന്ന ശ്രമത്തിനിടയിലും ചില കരട് പത്രികകള്‍ ഞങ്ങള്‍ തയാറാക്കിയിരുന്നു. ഖദ്ദാഫിയുടെ സ്വന്തം സംഘത്തില്‍ പെട്ട അഹ്മദ് ഇബ്‌റാഹീമിനെ പോലുള്ള ചിലരെ അത് കാണിക്കുകയും ചെയ്തിരുന്നു. 'ലിബിയയെ രക്ഷിക്കാനുള്ള ദേശീയ പദ്ധതി' എന്നാണ് അഹ്മദ് ഇബ്‌റാഹീം ഇതിനെ വിശേഷിപ്പിച്ചത്. പരേതനായ ലിബിയന്‍ ചിന്തകന്‍ സാദിഖ് നയ്ഹും ഇക്കാലത്ത് എന്നെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു: ''സഹോദരാ, അബ്ദുസ്സലാം, ഈ പദ്ധതി നടപ്പിലാവുകയാണെങ്കില്‍ നാളെ തന്നെ സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ലിബിയയില്‍ സ്ഥിരതാമസമാക്കാന്‍ ഞാന്‍ മടങ്ങും.'' പദ്ധതി ആഘോഷിക്കാനായി സുഹൃത്ത് യൂസുഫ് ദബ്‌രിക്ക് അദ്ദേഹം എഴുത്തയക്കുകയും ചെയ്തിരുന്നു. പക്ഷേ, ഖദ്ദാഫി അത് അപ്പാടെ തള്ളിക്കളഞ്ഞു. ഇത് സമ്മതിച്ചാല്‍ പിന്നെ തനിക്കെന്താണ് പണി എന്നായിരുന്നു ഖദ്ദാഫിയുടെ ചോദ്യം. പരിഷ്‌കരണങ്ങള്‍ സ്വന്തം അധികാരങ്ങളെ നിയന്ത്രിക്കുമെന്നായിരുന്നു ആ വാക്കുകളുടെ ധ്വനി.
അപ്പോള്‍ എന്തായിരുന്നു താങ്കളുടെ പ്രതികരണം?

ഞാന്‍ വീണ്ടും വീട്ടില്‍ വിശ്രമ ജീവിതത്തിലേക്ക് മടങ്ങി. സൈനിക ഓഫീസര്‍മാര്‍ വീട്ടിലെത്തി. എന്തിനാണ് താങ്കള്‍ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു അവരുടെ പരാതി. ''താങ്കള്‍ അദ്ദേഹത്തിന് മേല്‍ പരിഷ്‌കരണ പദ്ധതികള്‍ അടിച്ചേല്‍പിക്കുകയാണ്.'' അവര്‍ ആവലാതി പറഞ്ഞു. എന്റെ ആലോചന പോയത് വേറെ വഴിക്കാണ്. തന്റെ സ്വന്തം പരിപാടിയായി അദ്ദേഹം ഇത് അവതരിപ്പിച്ചുകൊള്ളട്ടെ എന്നൊരു നിര്‍ദേശം ഞാനവരുടെ മുമ്പില്‍ സമര്‍പ്പിച്ചു. പിന്നീടതില്‍ നിന്ന് പിന്മാറാതിരിക്കാനും അതാണ് നല്ലത്. പക്ഷേ, അതും ഖദ്ദാഫിക്ക് സമ്മതമായില്ല. പഴയ ആക്ഷേപം തന്നെ സൈനിക ഓഫീസര്‍മാര്‍ പിന്നെയും ആവര്‍ത്തിച്ചു. വീട്ടില്‍ വന്ന ഓഫീസര്‍മാരോട് ഞാന്‍ പറഞ്ഞു: ''ഇതിനപ്പുറം ഇനി എനിക്കൊന്നും ചെയ്യാനില്ല. എന്നെ അടിവാരാന്‍ ഞാനും സമ്മതിക്കുകയില്ല.''
എങ്കിലും ഒടുവിലത്തെ പോംവഴിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പരിഷ്‌കരണ പദ്ധതിക്കായി ഞാനൊരു മുഖവുര എഴുതി തയാറാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ലിബിയയും അറബ് ദേശവും കെട്ടിപ്പെടുക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളുമായി ചേര്‍ന്ന് ഇങ്ങനെ ഒരു പരിപാടി ആവിഷ്‌കരിക്കാന്‍ മുഅമ്മര്‍ ഖദ്ദാഫിയാണ് എന്നെ ചുമതലപ്പെടുത്തിയതെന്ന് മുഖവുരയില്‍ ഞാന്‍ എഴുതിച്ചേര്‍ത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. ആ ആശയം അദ്ദേഹത്തിന് കൊള്ളാമെന്ന് തോന്നി. പക്ഷേ, വിഷയം ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ചപ്പോള്‍ ലിബിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലെന്നും പതിനാലാം നൂറ്റാണ്ടിലാണെന്നും പറഞ്ഞ് അദ്ദേഹം ഞങ്ങളെ അമ്പരപ്പിച്ചു. എന്നെ ഉന്നം വെച്ച്, 'ജനങ്ങളേക്കാള്‍ ഗ്രാഹ്യതയുള്ളവനാണോ ഇയാള്‍' എന്ന് ചോദിച്ചു. പരിപാടിയില്‍ ലിബിയയെക്കുറിച്ചുള്ള ഭാഗം അദ്ദേഹം നിരാകരിച്ചു. അറബ് ലോകത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഭാഗികമായി അംഗീകരിച്ച ഖദ്ദാഫി അത് ചര്‍ച്ച ചെയ്യാന്‍ കിഴക്കന്‍ അറബ് ദേശങ്ങളിലേക്ക് അബൂബക്കര്‍ ജാബിറിനെയും പശ്ചിമ ദേശങ്ങളിലേക്ക് ഖുവൈലിദി ഹുമൈദിയെയും അയച്ചു. എങ്കിലും സൈന്യം സംഭാഷണം തുടരണമെന്ന് നിര്‍ബന്ധം പിടിച്ചു: ''മതി... എല്ലാം കഴിഞ്ഞു.'' ഞാന്‍ അവരോട് പറഞ്ഞു: ''ഒന്നും ഗൗരവത്തിലെടുക്കുന്ന ആളല്ല ഈ മനുഷ്യന്‍. ഇയാളുടെ പൊളിപ്പന്‍ പരിപാടിക്ക് ഇനി എന്നെ കിട്ടില്ല.'' എന്താണ് പരിഹാരമെന്നായി അവര്‍. ലിബിയ നാശത്തിന്റെ നെല്ലപ്പടിയിലെത്തിക്കഴിഞ്ഞു എന്നായിരുന്നു എന്റെ മറുപടി. ഫ്രീ ഓഫീസര്‍മാരും വിപ്ലവ സമിതി അംഗങ്ങളും എന്റെ വീട്ടില്‍ ഒത്തുകൂടി. മാറ്റത്തിനു വേണ്ടി ഖദ്ദാഫിയില്‍ സമ്മര്‍ദം ചെലുത്താമെന്നൊരു നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചു. ''അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ താങ്കള്‍ക്കേ കഴിയൂ. ഞങ്ങളുടെ കാര്യത്തില്‍ സുരക്ഷിതത്വത്തിന് ഒരു ഉറപ്പുമില്ല.'' ഇതായിരുന്നു അവരുടെ പ്രതികരണം.
ഏറെ സമ്മര്‍ദമുണ്ടായെങ്കിലും ഖദ്ദാഫിയെ കാണാന്‍ പിന്നെ ഞാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ അദ്ദേഹം എന്റെ സഹോദരന്‍ സാലിമിനെ വിളിപ്പിച്ചു. ഒന്നിച്ചു അത്താഴം കഴിക്കാമെന്നൊരു നിര്‍ദേശം ഖദ്ദാഫി സാലിം വഴി അറിയിച്ചു. അതും ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ മകന്‍ ഹുസാമിനെ കാണാന്‍ ഖദ്ദാഫി ആഗ്രഹം പ്രകടിപ്പിച്ചു. എന്തു വേണമെന്ന് മകന്‍ എന്നോട് അഭിപ്രായമാരാഞ്ഞു. ചെന്ന് നോക്കെന്ന് ഞാന്‍ പറഞ്ഞു. ഉപയോഗിക്കുന്ന കാര്‍ ഏത് മോഡലാണെന്നായിരുന്നു അവനോടുള്ള ഖദ്ദാഫിയുടെ ആദ്യ ചോദ്യം. പഴയ മോഡലാണെന്ന് അവന്‍ പറഞ്ഞു. പുതുതായൊരു ഗോള്‍ഫ് മോഡല്‍ വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അബ്ദുസ്സലാമിന്റെ മക്കളെക്കുറിച്ച് മോശമായതൊന്നും തനിക്ക് കേള്‍ക്കേണ്ടിവന്നിട്ടില്ലെന്ന് അപ്പോള്‍ ഖദ്ദാഫി പറഞ്ഞു: ''ഞാനൊരു ഏകാധിപതിയാണെന്നാണ് നിന്റെ പിതാവ് പറയുന്നത്. അങ്ങനെ തന്നെയാണെന്നിരിക്കട്ടെ. എന്നാല്‍ എന്താണതിനൊരു പരിഹാരം?'' ഖദ്ദാഫി തുടര്‍ന്നു ചോദിച്ചു.
1995-ല്‍ ഫാതിഹ് വിപ്ലവത്തിന്റെ വാര്‍ഷിക അനുസ്മരണത്തില്‍ കൂടിക്കാഴ്ചക്ക് വേണ്ടി ഖദ്ദാഫി വീണ്ടും എന്നെ ക്ഷണിച്ചു. അന്ന് വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ റസീവര്‍ പൊക്കിയപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍, എന്താണ് മിണ്ടാത്തതെന്ന് ഖദ്ദാഫി ചോദിച്ചു. താങ്കള്‍ ഇങ്ങോട്ട് വിളിച്ചതല്ലേ എന്നായി ഞാന്‍. അപ്പോള്‍ വിപ്ലവ വാര്‍ഷികമായിട്ടു എന്താണഭിനന്ദിക്കാത്തതെന്ന് ഖദ്ദാഫി ചോദിച്ചു. ലിബിയന്‍ ജനതയെ സംബന്ധിച്ചേടത്തോളം വിപ്ലവം ഒന്നുമല്ലാതായി കഴിഞ്ഞുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്ന് വൈകുന്നേരം സിര്‍ത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെക്കുന്നവര്‍ മൂന്നാം ലോകത്ത് വധിക്കപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ആണ് പതിവ്. എന്നാല്‍ റോമക്കാര്‍ സ്വന്തം മക്കളോട് പെരുമാറുന്ന പോലെ ബഹുമാനപൂര്‍വമാണ് നാം അവരോട് പെരുമാറുന്നത്.''
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ഖദ്ദാഫി താങ്കളുമായി ബന്ധപ്പെടുകയുണ്ടായോ?

ഉവ്വ്. കൂടിക്കാഴ്ചക്ക് അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ഭരണകൂടത്തെ വെള്ളപൂശാന്‍ അത് ദുരുപയോഗപ്പെടുത്തുമെന്ന് ആശങ്കിച്ച് ആവശ്യം ഞാന്‍ നിരസിച്ചു. ടെലിവിഷനിലൂടെ ഭരണകൂടത്തോടൊപ്പം നില്‍ക്കുന്നതിന് ജനങ്ങളോടാഹ്വാനം ചെയ്യാനും യുവാക്കളുടെ മനോവീര്യം ഉയര്‍ത്തുന്നതിന് നാറ്റോ ആക്രമണത്തെ അപലപിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനും ഞാന്‍ വിസമ്മതിച്ചു. സമ്മര്‍ദത്തിന് വിധേയനാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് എന്റെ നിലപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അറിയിക്കുകയും ചെയ്തു.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് ലിബിയയെ മോചിപ്പിക്കാന്‍ എന്താണ് വഴി?

ഒന്നാമതായി, ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ദേശീയ ശക്തികളെ ആശ്രയിച്ച് നില്‍ക്കുന്നതാണ് ഈ ഘട്ടം. ചുമതലാബോധമുള്ളവരായിരിക്കണം അവര്‍. നിസ്വാര്‍ഥതയാണ് അവരുടെ ഏക ആയുധം. രണ്ടാമതായി, ഓരോ പാര്‍ട്ടിയുണ്ടാക്കി ലിബിയയെ പരസ്പരം വീതം വെക്കാന്‍ കാത്തിരിക്കുന്നവരായിരിക്കരുത് അവര്‍. ഏറ്റവും വലിയ ഓഹരിക്കായി കടിപിടികൂടുന്ന കക്ഷികളായി അവര്‍ പരിണമിക്കരുത്. അങ്ങനെയായിത്തീര്‍ന്നാല്‍ ഇരകളുടെ ആത്മാവുകള്‍ ഒരിക്കലും അത് പൊറുക്കുകയില്ല. ഈ മാര്‍ഗത്തില്‍ രക്തസാക്ഷികളായവരെ അപമാനിക്കുകയായിരിക്കും അപ്പോള്‍ നാം. ലിബിയയില്‍ ഫാതിഹ് വിപ്ലവം നടക്കുന്നതിനു മുമ്പ് വരെ രണ്ട് പാര്‍ട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. 'അല്‍ മുഅ്തമറും' 'അല്‍ കത്‌ല'യും. ഇംഗ്ലീഷുകാരുടെ ഉപജാപ ഫലമായി ഇരു പാര്‍ട്ടികളിലെയും ദേശീയ നേതൃത്വങ്ങള്‍ നാടുകടത്തപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭവങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടത്തില്‍ പാര്‍ട്ടികള്‍ നിരോധിക്കപ്പെടുകയും ചെയ്തു. അതിനാല്‍ ജനാധിപത്യപരമായ അനുഭവങ്ങളുടെ അനുഗ്രഹം ആസ്വദിക്കാന്‍ നമുക്ക് സാധിച്ചില്ല. തൊഴിലാളി  പ്രസ്ഥാനം മാത്രമായിരുന്നു നമ്മുടെ ഏക അനുഭവ സമ്പത്ത്. തെരഞ്ഞെടുപ്പുകളുടെയും ജനപ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ബഹുസ്വര സിവില്‍ ഭരണകൂടമാണ് ലിബിയക്ക് ഇന്ന് ആവശ്യമായിട്ടുള്ളത്. ഇവിടെ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യം ജനാധിപത്യത്തെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നാണ്. നമുക്ക് അതൊരു കച്ചവടച്ചരക്കാണോ, അതോ പെരുമാറ്റ രീതിയോ? പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ജനാധിപത്യത്തിന്റെ അനുഭവ ഫലങ്ങള്‍ സങ്കീര്‍ണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഉറച്ച ജനാധിപത്യ പാരമ്പര്യമുണ്ടായിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പലപ്പോഴും അവിടെ തര്‍ക്കങ്ങളുണ്ടാകുന്നു. അറബ് ലോകത്ത് ഇപ്പോള്‍ നടന്ന വിപ്ലവങ്ങള്‍ തങ്ങള്‍ക്കനുയോജ്യമായ ഒരു മോഡലിന്റെ അന്വേഷണത്തിലാണ്. ജനാധിപത്യത്തിന്റെ ആള്‍ക്കൂട്ടവശമായിരിക്കരുത് നമ്മുടെ മാതൃക. ഭദ്രമായ വ്യക്തിയുടെയും കെട്ടുറപ്പുള്ള സമൂഹത്തിന്റെയും നിര്‍മാണമാണ് ജനാധിപത്യത്തിന്റെ മൗലിക സത്ത. മാധ്യമങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രമായ ജുഡീഷ്യറിയും വഴി രാജ്യത്തിന്റെ സ്തംഭങ്ങള്‍ ശക്തിപ്പെടുത്തണം. ഈ സ്തംഭങ്ങള്‍ ശക്തമാണെങ്കില്‍ ആ ശക്തി ഭരണത്തിലും പ്രതിഫലിക്കും. ലിബിയയില്‍ നമുക്കൊരു ദീര്‍ഘപഥം തന്നെ താണ്ടേണ്ടിവരും. കാരണം, ഖദ്ദാഫി സാമ്പത്തിക വ്യവസ്ഥ മാത്രമല്ല തകര്‍ത്തത്. മൂല്യങ്ങളും ധര്‍മങ്ങളും മതവും യുവാക്കളെയുമൊക്കെ ഖദ്ദാഫി നശിപ്പിച്ചുകളഞ്ഞു. ദശകങ്ങളോളം ലിബിയയെ പിറകോട്ട് കൊണ്ടുപോയി.
നിലവിലെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

ചെറിയ ജിഹാദില്‍ നിന്ന് വലിയ ജിഹാദിലേക്ക് നീങ്ങിയ ഒരു ഘട്ടത്തിലാണ് നമ്മളിപ്പോള്‍. ബുദ്ധിജീവികളും സമൂഹത്തിലെ നേതൃവിഭാഗങ്ങളും ഇപ്പോള്‍ ജിഹാദ് നടത്തേണ്ടത് തങ്ങളോടു തന്നെയാണ്. സ്വന്തം അഹന്തയെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ പരിപാടികളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം. ചുമതലാ ഭാരത്തിന്റെ ബോധത്താല്‍ പദവികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മാനസികാവസ്ഥ സംജാതമാകണം. അങ്ങനെ പദവികള്‍ക്ക് പിന്നാലെ പായുന്നതിന് പകരം പദവികളേറ്റെടുക്കാന്‍ ക്ഷണിക്കപ്പെടുന്ന ഒരു അവസ്ഥ നിലവില്‍ വരണം. ഗോത്രാഭിമുഖ്യവും പ്രാദേശികാഭിമുഖ്യവുമുള്ള പാര്‍ട്ടികളല്ല നമുക്കാവശ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഈ വശത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. നമ്മുടെ പ്രശ്‌നങ്ങളിലൊന്നാണിത്. ദേശീയ ശക്തികള്‍ക്കും സമൂഹ നേതൃത്വത്തിനും ബുദ്ധിജീവികള്‍ക്കും ഉദ്ദേശ്യശുദ്ധിയും അധികാര വിരക്തിയും ഐക്യബോധവുമുണ്ടെങ്കില്‍ ലിബിയയെ നമുക്ക് നേര്‍വഴിക്ക് നയിക്കാനാകും. അഭിപ്രായ ഭേദങ്ങളുണ്ടെങ്കില്‍ തന്നെ അത് സങ്കുചിത കക്ഷിത്വത്തിലേക്ക് പരിണമിക്കരുത്. രക്തസാക്ഷികളുടെ ചിത്രം സദാ നമ്മുടെ കണ്‍മുന്നിലുണ്ടായിരിക്കണം. അവരെ നാം ചതിക്കരുത്. എങ്കില്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെയും നാഗരികതയുടെയും പുരോഗതിയുടെയും പാതയില്‍ മുന്നേറാന്‍ കഴിയും; നാളത്തെ ലിബിയയെ, മനോഹരമായൊരു ലിബിയയെ കെട്ടിപ്പടുക്കാന്‍ കഴിയും.
ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് താങ്കളെന്ന് കേള്‍ക്കുന്നുണ്ടല്ലോ?

ഹിസ്ബുല്‍ വത്വന്‍ ലില്‍ ഹുര്‍രിയ്യ വല്‍ അദാല (നാഷ്‌നല്‍ ഫ്രീഡം ആന്റ് ജസ്റ്റിസ്) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങളുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ലിബിയയുടെ ഏത് മേഖലയിലുള്ളവര്‍ക്കും പാര്‍ട്ടിയില്‍ അംഗങ്ങളാകാം. പടിഞ്ഞാറും തെക്കും മേഖലകളില്‍ ഈ നീക്കത്തിന് ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ സമ്പര്‍ക്ക ഫലങ്ങള്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. 25-50 വയസ്സിന് മധ്യേയുള്ള യുവാക്കള്‍ക്കായിരിക്കും നേതൃത്വം എന്നതാണ് ഈ പാര്‍ട്ടിയുടെ സവിശേഷത. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ പുതിയ ഭരണനേതൃത്വവും ഈ പ്രായത്തിലുള്ളവരുടെ കരങ്ങളിലായിരിക്കും. ഞങ്ങളെ സംബന്ധിച്ചേടത്തോളം സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധ വിഭാഗം മാത്രമല്ല, സമൂഹത്തിന്റെ മുന്‍നിര എഞ്ചിന്‍ തന്നെയാണെന്നും മനസ്സിലാക്കുക. ഉഭയ വിഭാഗങ്ങളില്‍ നിന്നുള്ള യുവകരങ്ങളിലായിരിക്കും ഭാവി ഭരണകൂടത്തിന്റെ നേതൃത്വം.
(കടപ്പാട്: ശഫാഫ്)
വിവ: വി.എ.കെ
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


അസ്ഹര്‍ പുള്ളിയില്‍
 
2011 ജനുവരിയില്‍ അറബ്‌വസന്ത വിജയത്തിന് ആരംഭം കുറിച്ചത് തുനീഷ്യയില്‍ നിന്നാണ്. വടക്കന്‍ ആഫ്രിക്കന്‍ അറബ് രാജ്യമായ വിപ്ലവാനന്തര തുനീഷ്യ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ ഇക്കഴിഞ്ഞ ദിവസം ലോകത്തിന് തന്നെ ഉദാത്ത മാതൃക സമര്‍പ്പിച്ച് ഒരടി കൂടി മുന്നോട്ട് വെച്ചു. ഒക്‌ടോബര്‍ 23-ന് നടന്ന, കൃത്രിമമില്ലാത്തതും സംശുദ്ധവുമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദ വന്‍ വിജയം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. 500ലധികം വിദേശ നിരീക്ഷകര്‍ ഉള്‍പ്പെടെ 13,000 വരുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പിനെ ആദ്യമായി അനുമോദിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയാണ്. ചരിത്രത്തിന്റെ ഒഴുക്ക് തിരുത്തിക്കുറിച്ച ദശലക്ഷക്കണക്കിന് തുനീഷ്യന്‍ ജനതയെ താന്‍ അനുമോദിക്കുന്നു എന്നാണ് ഒബാമ പറഞ്ഞത്. ലോക ജനതക്ക് മാതൃക കാണിക്കാന്‍ തുനീഷ്യക്ക് കഴിഞ്ഞു എന്ന് ഹിലരി ക്ലിന്റണും വ്യക്തമാക്കുകയുണ്ടായി.
 
217 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിംഗ് നടന്നത് തന്നെ ലോകത്തെ അമ്പരപ്പിച്ചിരുന്നു. 40 ശതമാനത്തിലധികം വോട്ടുകള്‍ നേടി 90 സീറ്റുകള്‍ കരസ്ഥമാക്കിയ അന്നഹ്ദയുടെ ബഹുസ്വര ജനാധിപത്യ നിലപാടിന് തുനീഷ്യന്‍ ജനത നല്‍കിയ അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വിപ്ലവാനന്തരം ജീവനുംകൊണ്ട് ഒളിച്ചോടിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കാലത്ത് ഡമ്മി പ്രതിപക്ഷമായിരുന്ന, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അന്നഹ്ദയുടെ മുഖ്യ എതിരാളിയായിരുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതെങ്കിലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാര്‍ട്ടിയുടെ തോല്‍വി സമ്മതിക്കുന്നുവെന്നാണ് അതിന്റെ സ്ഥാപകനായ അഹ്മദ് നജീബ് അശ്ശാബി പറഞ്ഞത്. അതേസമയം 'തുനീഷ്യക്കാര്‍ ഇസ്‌ലാം തെരഞ്ഞെടുത്തു'വെന്ന് തുറന്ന് സമ്മതിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിയ അല്‍ജിറൈബിയും നിര്‍ബന്ധിതയായി.
 
പ്രവാസികളായ തുനീഷ്യക്കാര്‍ക്ക് നീക്കിവെച്ച 18 സീറ്റുകളിലേക്ക് പൊതു തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് പോളിംഗ് അനുവദിച്ചിരുന്നു. ഇതില്‍ 50 ശതമാനം വിജയം നേടി 9 സീറ്റുകള്‍ അന്നഹ്ദ കരസ്ഥമാക്കുകയുണ്ടായി. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അധിനിവേശം നടത്തിയിരുന്ന, ആ രാജ്യങ്ങളിലെ ഇസ്‌ലാമിക ചായ്‌വിനെ ഏറ്റവും കൂടുല്‍ എതിര്‍ക്കുന്ന ഫ്രാന്‍സിലെ പ്രവാസികളില്‍ നിന്നാണ് അന്നഹ്ദക്ക് 37 ശതമാനം വോട്ടുകള്‍ ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. പതിറ്റാണ്ടിലേറെക്കാലം നിരോധിക്കപ്പെടുകയും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത പാര്‍ട്ടിയാണ് അനുകൂല സാഹചര്യം ലഭിച്ച ആദ്യഘട്ടത്തില്‍ പൊതുജന പിന്തുണയോടെ രാജ്യത്തിന്റെ അമരത്തേക്ക് ഉയര്‍ന്ന് വന്നത് എന്ന് വിലയിരുത്തുമ്പോഴാണ് 'അന്നഹ്ദ'’എന്ന 'നവോത്ഥാന' നാമം അര്‍ഥവത്താകുന്നത്.
 
ബഹസ്വര ജനാധിപത്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു നല്‍കുമെന്നും അന്നഹ്ദ എക്‌സിക്യൂട്ടീവ് അംഗം നൂറുദ്ദീന്‍ അല്‍ബുഹൈരി ഉറപ്പു നല്‍കിയിട്ടുണ്ട്. വിദേശ മുതല്‍മുടക്ക് ആകര്‍ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറുകള്‍ പാലിക്കുമെന്ന് വിജയം സുനിശ്ചിതമായ സന്ദര്‍ഭത്തില്‍ അന്നഹ്ദ വക്താവ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ബിന്‍ അലിയുടെ കിരാത ഭരണത്തില്‍ 22 വര്‍ഷം പ്രവാസ ജീവിതം നയിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന റാശിദുല്‍ ഗനൂശിയാണ് അന്നഹ്ദക്ക് ഊര്‍ജം നല്‍കുന്നതെങ്കിലും ഭരണത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഒരു വര്‍ഷക്കാലാവധിയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് അന്നഹ്ദ കരുനീക്കം നടത്തുന്നത്. മുന്‍സിഫ് മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കും മുസ്ത്വഫ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള 'തകത്തുലും' ഇതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് ശുഭസൂചനയാണ്. ദീര്‍ഘകാലം ബിന്‍ അലിയുടെ തടവറയില്‍ കഴിഞ്ഞ ഹമ്മാദി ജിബാലിയാണ് അന്നഹ്ദയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കിന്റെയോ 'തകത്തുലി'ന്റെയോ നേതാവിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്നഹ്ദ പരിഗണിക്കുക എന്നറിയുന്നു. അതേസമയം ഭരണഘടനാ രൂപവത്കരണ അസംബ്ലിയിലേക്ക് ആവശ്യമായത്ര ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മുന്നണി രൂപവത്കരണത്തിലൂടെ നിലവില്‍ വരുന്ന ഇടക്കാല സര്‍ക്കാറിന് ഘടകകക്ഷികളുടെ ഭീഷണി പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും ആശങ്കിക്കണം. 1959 മുതല്‍ രാജ്യത്ത് നിലവിലുള്ള ഭരണഘടന പുതുക്കിപ്പണിയലും ഭാവി സര്‍ക്കാറിനെ തെരഞ്ഞെടുക്കലുമാണ് ഇടക്കാല സര്‍ക്കാറിന്റെ ഭാരിച്ച ഉത്തരവാദിത്വം.
 
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിന് അറബ് ലോകം എത്രത്തോളം കൊതിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തുനീഷ്യയില്‍ കണ്ട ദൃശ്യം. രാവിലെ ആറ് മണിക്ക് പോളിംഗ് ആരംഭിച്ച ബൂത്തുകളില്‍ വൈകീട്ട് ആറ് മണിക്കും നീണ്ട നിര ബാക്കിയായതിനാല്‍ നിശ്ചയിച്ച സമയത്തിലും ഒരു മണിക്കൂര്‍ പോളിംഗ് സമയം നീട്ടേണ്ടിവന്നു. ബിന്‍ അലിയുടെ കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലം മുന്‍കൂട്ടി അറിയാമെന്നതിനാല്‍ ജനപങ്കാളിത്തം വളരെ കുറവായിരുന്നു. മുന്‍കൂട്ടി ഫലം അറിയാതെയുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തുന്നതെന്ന് പറഞ്ഞ് സന്തോഷക്കണ്ണീരോടെ വയോവൃദ്ധരും കൗമാരക്കാരും ഒരു പോലെ പങ്കെടുത്ത തെരഞ്ഞെടുപ്പാണ് 90 ശതമാനം പോളിംഗിലൂടെ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
 
അറബ് വസന്തത്തിന്റെ വിജയക്കൊടി പാറിക്കുന്നതില്‍ തുനീഷ്യക്ക് തൊട്ടുടനെ സ്ഥാനം നേടിയ ഈജിപ്തില്‍ ഉടനെ നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനും തുനീഷ്യയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം ആവേശം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
azharpulliyil@gmail.com
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഫഹ്മീ ഹുവൈദി
 
നമുക്കാദ്യം തുനീഷ്യയില്‍ കഴിഞ്ഞ ഒക്ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പ് സംക്ഷിപ്തമായി ഒന്ന് അവലോകനം ചെയ്യാം. 217 അംഗ നിയമനിര്‍മാണ സഭയില്‍ അന്നഹ്ദ നേടിയത് 90 സീറ്റ്. തുനീഷ്യയിലെ നാല് പ്രമുഖ ലിബറല്‍-ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മൊത്തമായി പോലും അതിനേക്കാള്‍ കുറഞ്ഞ സീറ്റേ ലഭിച്ചുള്ളൂ. അവര്‍ക്ക് ലഭിച്ച മൊത്തം സീറ്റ് 70. അന്നഹ്ദക്ക് 41 ശതമാനം വോട്ട് ലഭിച്ചുവെന്നത് തുനീഷ്യന്‍ അധികൃതരെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇടക്കാല പ്രധാനമന്ത്രി ബാജി അസ്സബ്സി പ്രഖ്യാപിച്ചത് അന്നഹ്ദക്ക് 20 ശതമാനത്തിലധികം വോട്ട് കിട്ടില്ലെന്നായിരുന്നു.
 
ഈ തെരഞ്ഞെടുപ്പ് ഫലം സമകാലിക അറബ് പരീക്ഷണങ്ങളുടെ കേന്ദ്രസ്ഥാനത്ത് അന്നഹ്ദയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തുകയും തുടര്‍ന്ന് ഭരണനിര്‍വഹണത്തിന് അനുവാദം ലഭിക്കുകയും ചെയ്ത ആദ്യത്തെ ഇസ്ലാമിക പ്രസ്ഥാനം എന്ന് അന്നഹ്ദയെ വിശേഷിപ്പിക്കാവുന്നതാണ്(ഹമാസ് ഫലസ്ത്വീനില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയെങ്കിലും ഒരു പ്രത്യേക  രാഷ്ട്രീയ അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രയേലിന്റെ ഉപരോധം കാരണം തുടക്കം മുതലേ അതിന്റെ ഭരണനിര്‍വഹണം തടസ്സപ്പെട്ടുകൊണ്ടേയിരുന്നു). 1989ല്‍ ഒരു സംഘം ഇസ്ലാമിസ്റുകള്‍ സുഡാനില്‍ അധികാരത്തില്‍ വന്നു- അവര്‍ പക്ഷേ സൈനിക അട്ടിമറിയിലൂടെയാണ് അത് സാധിച്ചത്. 1991ലെ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) വിജയിച്ചുവെങ്കിലും സൈന്യം അട്ടിമറി നടത്തി സംഘടനയെ അധികാരമേല്‍ക്കുന്നതില്‍നിന്ന് തടഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ളവത്തിന് ശേഷം പണ്ഡിതസമിതി അധികാരത്തിലെത്തിയതാണ് മറ്റൊരു സംഭവം. 2002 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്നത് ജസ്റിസ് ആന്റ് ഡവലപ്മെന്റ്(എ.കെ) പാര്‍ട്ടിയാണെങ്കിലും അവര്‍ സ്വയം ഇസ്ലാമിസ്റുകള്‍ എന്ന് അവകാശപ്പെടുന്നില്ല; അതിന്റെ അടിവേര് ഇസ്ലാമിസമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമില്ലെങ്കിലും. ഈയര്‍ഥത്തിലാണ് അറബ് ലോകത്തെ ആദ്യത്തെ ജനാധിപത്യ പരീക്ഷണത്തിന്റെ ഹൃദയഭൂമിയായി അന്നഹ്ദ മാറുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ റാശിദുല്‍ ഗനൂശി രൂപം നല്‍കിയ ഇസ്ലാമിക് ടെന്‍ഡന്‍സി മൂവ്മെന്റ് മുന്നോട്ട് വെച്ച തുറന്ന പരിഷ്കരണങ്ങള്‍ക്ക് വേദിയൊരുങ്ങുകയാണ് അവിടെ.
 
ഈ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സംഭവം അന്നഹ്ദ നേടിയ ഉയര്‍ന്ന വോട്ടിംഗ് ശതമാനം മാത്രമായിരുന്നില്ല (തെരഞ്ഞെടുപ്പില്‍ ജയിച്ച 49 വനിതകളില്‍ 42ഉം അന്നഹ്ദയുടെ ടിക്കറ്റില്‍ ജയിച്ചവരാണെന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). വോട്ടിംഗ് ശതമാനം 90 വരെ എത്തിയതും അപ്രതീക്ഷിതം തന്നെ. മിതവാദ ഇടതുപക്ഷ-സെക്യുലര്‍ ധാരകള്‍ നടത്തിയ മുന്നേറ്റമാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രവണത. മിതവാദ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചത് ഡോ. മുന്‍സ്വിഫ് മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കാണ്. അവര്‍ക്ക് 30 സീറ്റ് ലഭിച്ചു. മിതവാദ സെക്യുലര്‍ ധാരയെ പ്രതിനിധീകരിച്ചത് മുസ്ത്വഫ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള 'അത്തകത്തുലും.' അവര്‍ 21 സീറ്റുകള്‍ സ്വന്തമാക്കി. പോപുലര്‍ പെറ്റിഷന്‍ പാര്‍ട്ടിക്ക് 19 സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പിരിച്ചുവിടപ്പെട്ട മുന്‍പ്രസിഡന്റ് ബിന്‍അലിയുടെ പാര്‍ട്ടിയുമായി അതിന് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചില സീറ്റുകളില്‍ അവരുടെ വിജയം റദ്ദാക്കിയിട്ടുണ്ട്. മറ്റൊരു നാടകീയ സംഭവം അഹ്മദ് നജീബ് ശാബി നേതൃത്വം നല്‍കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണ്. 17 സീറ്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഡമോക്രാറ്റിക് മോഡേണിസ്റ് പോള്‍ പാര്‍ട്ടിക്കാകട്ടെ 5 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. തുനീഷ്യന്‍ വര്‍ക്കേഴ്സ് എന്ന കമ്യൂണിസ്റ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും. അവസാനം പറഞ്ഞ ഈ രണ്ട് കക്ഷികളും യഥാക്രമം ലിബറല്‍-മാര്‍ക്സിസ്റ് തീവ്ര സെക്യുലറിസത്തെ പ്രതിനിധീകരിക്കുന്നു.
 
 
* * * * * *
 
കൂടുതല്‍ വോട്ടും സീറ്റും അന്നഹ്ദ നേടിയെന്നത് ശരിതന്നെ. എന്നാല്‍ സെക്യുലറും ഇസ്ലാമികവുമായ മിതവാദ ധാരകളെ ജനം പിന്തുണച്ചു എന്നതാണ് ഏറ്റവും സൂക്ഷ്മമായ വിലയിരുത്തല്‍. ആഴത്തിലുള്ള വളരെയേറെ അര്‍ഥധ്വനികളുണ്ട് ഈ ജനകീയ വികാരത്തിന്. 1956 മുതല്‍ തുനീഷ്യ ഭരിക്കുന്നത് കടുത്ത അള്‍ട്രാ സെക്യുലറിസ്റുകളാണ്; അതിലേറ്റവും സ്വേഛാധിപത്യപരമായിരുന്നു കഴിഞ്ഞ 23 വര്‍ഷത്തെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണം. മതത്തിന്റെ സകല ചിഹ്നങ്ങളോടും അയാള്‍ യുദ്ധം ചെയ്തു. സൈത്തൂന യൂനിവേഴ്സിറ്റി അടച്ചുപൂട്ടി. ഇസ്ലാമിക പ്രസ്ഥാനങ്ങളെ വേട്ടയാടി. അതിന്റെ നേതൃനിരയെ ജയിലിലടച്ചു. പലരും ഫ്രാന്‍സിലും ഇംഗ്ളണ്ടിലും സ്വീഡനിലും പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. ഇസ്ലാമിക പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ തന്നെ, കമ്യൂണിസ്റ് പാര്‍ട്ടിക്ക് എല്ലാവിധ പ്രവര്‍ത്തന സ്വാതന്ത്യ്രവും നല്‍കി. ഇസ്ലാമിക പാരമ്പര്യത്തെയും സ്വത്വത്തെയും വികൃതമാക്കാനുള്ള പടപ്പുറപ്പാടാണ് ദേശീയ മീഡിയയില്‍ കണ്ടത്. സകലവിധ അതിക്രമങ്ങളും പിന്നാക്കാവസ്ഥകളും ഇസ്ലാമുമായി മാത്രം കണ്ണിചേര്‍ക്കപ്പെട്ടു.
 
ഈയൊരു അന്തരീക്ഷം ജനുവരി 14ലെ വിപ്ളവത്തിന് ശേഷവും അധികമൊന്നും മാറിയിട്ടില്ല. ഏകാധിപത്യ ഭരണകൂടം വീഴുകയും അന്നഹ്ദക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം ലഭിക്കുകയും അതിന്റെ നേതാക്കള്‍ പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് ശരി. പക്ഷേ, പൊതുയിടങ്ങള്‍ ഇപ്പോഴും തീവ്രസെക്യുലര്‍ ജണ്ടയുടെ പിടിയില്‍ തന്നെ, പ്രത്യേകിച്ച് മീഡിയ. ഇടക്കാല ഭരണസംവിധാനങ്ങളിലൊക്കെ ഇടതുപക്ഷത്തിന്റെ പിടിത്തം ഏറക്കുറെ പൂര്‍ണമായിരുന്നു. അന്നഹ്ദ അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വാതന്ത്യ്രം അപകടത്തിലാവുമെന്ന് മീഡിയയിലൂടെ അവര്‍ നിരന്തരം പേടിപ്പിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു, മുഖംമൂടിയില്ലാതെ ഇനി വഴിയിലേക്കിറങ്ങാന്‍ പറ്റില്ല, സ്ത്രീകള്‍ നേടിയതൊക്കെയും ഇതാ കവര്‍ന്നെടുക്കാന്‍ പോകുന്നു, സാഹിത്യകലാദികള്‍ കുഴിച്ച് മൂടപ്പെടാന്‍ സമയമായി, ബാങ്കുകള്‍ക്കിനി വാതിലുകള്‍ കൊട്ടിയടക്കാം, ടൂറിസത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞു.... ഇങ്ങനെ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍! തീവ്ര സെക്യുലറിസ്റുകള്‍ മാത്രമായിരുന്നില്ല ഇതിന് പിന്നില്‍. സകല ഫ്രഞ്ച് മാധ്യമങ്ങളും ഇതേറ്റു പിടിക്കുകയും ലോകമൊട്ടുക്കും ഭീതി പരത്തുകയും ചെയ്തു.
 
ഈ കനത്ത പ്രചാരവേലകള്‍ക്കിടയിലും ജനങ്ങളുടെ ഭീതി അകറ്റാനും അവരുടെ മനസ്സിന് ആശ്വാസം പകരാനുമാണ് അന്നഹ്ദ ശ്രമിച്ചത്. ഈ കുപ്രചാരണങ്ങളെയൊക്കെ ജനം പുഛിച്ച് തള്ളി എന്നാണ് അന്നഹ്ദയുടെ ഗംഭീര വിജയം നമ്മോട് പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈജിപ്തിലും ഏറക്കുറെ ഇതിന്റെ അതേ പതിപ്പാണ് നാം കണ്ടത്. ഭരണഘടനാ പരിഷ്കരണത്തിനുള്ള ഹിതപരിശോധന നടന്ന സന്ദര്‍ഭത്തില്‍ അവിടത്തെ മിക്ക മാധ്യമങ്ങളും സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും ഭരണഘടനാ പരിഷ്കാരങ്ങള്‍ക്ക് എതിരായിരുന്നു. അവര്‍ പലതും പറഞ്ഞ് പേടിപ്പിച്ചു. ഇതിനെയെല്ലാം അവഗണിച്ച് 70 ശതമാനം ഈജിപ്തുകാരും ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
 
 
* * * * * *
 
തുനീഷ്യയും ഈജിപ്തും തമ്മിലുള്ള സാദൃശ്യങ്ങള്‍ നിരവധിയാണ്. ഇരു രാജ്യത്തും പോലീസ്രാജ് ആണ് നിലവിലുണ്ടായിരുന്നത്. അവയുടെ സ്വഭാവത്തിലും അളവിലും ചില്ലറ വ്യത്യാസങ്ങള്‍ കണ്ടേക്കാം. തുനീഷ്യയില്‍ അള്‍ട്രാ സെക്യുലറിസത്തിന്റെ രൌദ്രത ഒട്ടും മറയില്ലാതെ അഴിഞ്ഞാടുകയായിരുന്നു. ഈജിപ്തിലേത് അണിയറക്ക് പിന്നില്‍ ഒളിഞ്ഞിരുന്ന് കൌശലത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇരുരാജ്യങ്ങളിലും ഇസ്ലാമിക മുദ്രയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്; കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് യാതൊരു വിലക്കുകളും ഉണ്ടായിരുന്നുമില്ല. തുനീഷ്യയിലിത് പ്രകടവും ഈജിപ്തില്‍ ഏറക്കുറെ ഗോപ്യവും ആയിരുന്നെന്ന് മാത്രം. ഇസ്ലാമിസ്റുകളെയാണ് ഈ ഏകാധിപതികള്‍ ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ത്തിക്കാട്ടിയത്. ഇസ്ലാമിസ്റുകള്‍ വന്നാല്‍ 'നിങ്ങളുടെ എല്ലാ താല്‍പര്യങ്ങളും അപകടത്തിലാവും' എന്ന് അവര്‍ തങ്ങളുടെ പാശ്ചാത്യ യജമാനന്മാരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും മീഡിയയെയും രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരെയും കൂട്ടു പിടിച്ചു കൊണ്ടായിരുന്നു ഈ ഇസ്ലാമിസ്റ് വിരുദ്ധ കാമ്പയിന്‍.
 
ഇരു രാജ്യങ്ങളിലെയും വിപ്ളവം സമാധാനപരമായിരുന്നു. പൊതുജനമാണ് അത് തുടങ്ങിയതും അതിന് നേതൃത്വം നല്‍കിയതും. ഇരു നാടുകളിലും പ്രസിഡന്റിന്റെ കക്ഷിക്കായിരുന്നു അധികാരക്കുത്തക. 'ജനാധിപത്യത്തിന്റെ അലങ്കാര'ത്തിന് വേണ്ടി കുറെ ഈര്‍ക്കില്‍പാര്‍ട്ടികളെയും പ്രതിഷ്ഠിച്ചിരുന്നു. വിപ്ളവ വിജയത്തിന് ശേഷം പാര്‍ട്ടിയുണ്ടാക്കാനുള്ള ഉന്തും തള്ളുമായിരുന്നു ഇരു നാടുകളിലും. തുനീഷ്യയില്‍ 115 പാര്‍ട്ടികളാണ് പൊട്ടിമുളച്ചത്, ഈജിപ്തില്‍ അമ്പതും. ഈജിപ്തില്‍ സലഫികള്‍ വരെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി. തുനീഷ്യയിലെ സലഫികളാകട്ടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ 48 മണിക്കൂര്‍ മുമ്പ് വരെ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. തുനീഷ്യയില്‍ ഇസ്ലാമിസ്റ് ധാരയെ പ്രതിനിധീകരിക്കാന്‍ അന്നഹ്ദ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തില്‍ ഇസ്ലാമിസ്റ് ധാരയില്‍ തന്നെ ഏഴ് പാര്‍ട്ടികളുണ്ട്.
 
 
* * * * * *
 
ഇസ്ലാമിസ്റുകള്‍ക്കും സെക്യുലറിസ്റുകള്‍ക്കുമിടയില്‍ ഒരു സിവില്‍ കലാപത്തിന് വഴിയൊരുക്കുന്ന എല്ലാറ്റില്‍നിന്നും വിട്ടുനില്‍ക്കുക- കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കിന്റെ നേതാവും മുതിര്‍ന്ന പോരാളിയുമായ ഡോ. മുന്‍സ്വിഫ് മര്‍സൂഖി അറബ് ദേശീയ വാദികള്‍ക്കും ലിബറിസ്റുകള്‍ക്കും നല്‍കുന്ന ഉപദേശമാണിത്. സെക്യുലര്‍ മിതവാദത്തെ പ്രതിനിധീകരിക്കുന്ന കക്ഷിയാണിത്. അന്നഹ്ദയുമായി അവര്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മര്‍സൂഖിയും 'അത്തകത്തുല്‍' നേതാവ് മുസ്ത്വഫ ജഅ്ഫറും അന്നഹ്ദയുമായി ചേര്‍ന്ന് നിയമനിര്‍മാണ സഭയില്‍ ശക്തമായ ഒരു മുന്നണി രൂപവത്കരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പ്രത്യയശാസ്ത്ര മാത്സര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. മര്‍സൂഖി പറയുന്നത് പലതവണ ഞാന്‍ കേട്ടിരിക്കുന്നു.
 
തുനീഷ്യന്‍ തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ ഏതാനും ഉപദേശങ്ങളായി നമുക്കിങ്ങനെ സംഗ്രഹിക്കാം: സാധാരണ പൌരന്മാരിലുള്ള വിശ്വാസം നിങ്ങള്‍ക്കൊരിക്കലും നഷ്ടപ്പെടരുത്. അവരുടെ ലളിതമായ വസ്ത്രധാരണവും മറ്റും ദ്യോതിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവേകവും തിരിച്ചറിവും ഉള്ളവരാണ് അവര്‍. ചുറ്റുംനിന്ന് ആര്‍ എത്രയൊക്കെ ഉച്ചത്തില്‍ അലറിയാലും നല്ലതും പേട്ടയും ഏതെന്നും, ഡ്യൂപ്ളിക്കേറ്റും ഒറിജിനലും ഏതെന്നും നന്നായി വകതിരിച്ച് മനസ്സിലാക്കാനുള്ള ശേഷി അവര്‍ക്കുണ്ട്.
 
- സെക്യുലറിസ്റ്, ഇസ്ലാമിസ്റ്, ഇടതുപക്ഷ മിതവാദ ധാരകള്‍ തമ്മിലാണ് ഏറെ അടുപ്പമുള്ളത്; അല്ലാതെ, ഇതേ ധാരകളുടെ തീവ്രവാദ ഗ്രൂപ്പുകളുമായല്ല. മിതവാദഗ്രൂപ്പുകള്‍ ഒരു മുന്നണിയായി പ്രവര്‍ത്തിച്ചാലല്ലാതെ രാഷ്ട്രം സുരക്ഷിതമായി കരപറ്റുകയില്ല.
 
- രാഷ്ട്രം ഓരോ പൌരന്റെയും സ്വത്താണ്. അതിനെ സ്വന്തമായി നയിച്ചുകളയാം എന്ന് ഒരു ഗ്രൂപ്പിനും തോന്നികൂടാത്തതാണ്. ആ തോന്നലിന് ഒരടിസ്ഥാനവുമില്ല. വിവിധ സാമൂഹിക ചേരികളെ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന ശക്തികളുടെ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ഭാവി.
 
- ജനാധിപത്യം, സാമൂഹിക നീതി പോലുള്ള പൊതുലക്ഷ്യങ്ങള്‍ക്ക് പകരം ഓരോ കക്ഷിയും അവരവരുടെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഭിന്നത ഉടലെടുക്കും, ശ്രമം വൃഥാവിലാവും, ശക്തി ശിഥിലമാവും.
 
- പൊതു സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ ദേശീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കുള്ള സ്വാധീനം ചെറുതായി കാണരുത്.
 
- ഇസ്ലാമിസ്റുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നാല് കാര്യങ്ങളാല്‍ കേന്ദ്രീകരിക്കണം. 1) ജനമനസ്സുകളില്‍നിന്ന് തങ്ങളെക്കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭീതി അകറ്റുക. 2) ഉപദേശ പ്രസംഗങ്ങള്‍ ഒഴിവാക്കി ജനസേവനത്തിന് മുന്നിട്ടിറങ്ങുക. 3) ചിലയാളുകള്‍ക്ക് സ്വര്‍ഗവും ചിലയാളുകള്‍ക്ക് നരകവും പതിച്ചു കൊടുക്കുന്ന രീതിയിലുള്ള, മനുഷ്യന്റെ ആത്യന്തിക ഭാഗധേയം സ്വയം തീരുമാനിക്കുന്ന മട്ടിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. 4) നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കുന്നേടത്തോളം കാലം ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൈവെക്കാതിരിക്കുക.
 
- പാഠങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കാതെ അവ ഉള്‍ക്കൊള്ളാന്‍ പഠിക്കുക.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഡോ. അബ്ദുസ്സലാം വാണിയമ്പലം
 
തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ പുറത്തുവിടാനാവൂ എന്നവര്‍ എന്നോട് മാന്യമായി പറഞ്ഞു. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രഹസ്യാന്വേഷണ വിഭാഗം ലോകത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും  എന്നെ കരിമ്പട്ടികയിലുള്‍പ്പെടുത്തി വിവരം നല്‍കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും എനിക്കു അതിനാല്‍ തന്നെ പ്രവേശനമില്ല. ഇന്ത്യ അതിലുള്‍പ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്''.
 
ഇംഗ്ലണ്ടില്‍ നിന്നാണ് അന്ന് ഗനൂശി വന്നത്. 22 വര്‍ഷമായി അദ്ദേഹം ലണ്ടനിലായിരുന്നു. ബിന്‍ അലിയുടെ പട്ടാള കോടതി ജീവപര്യന്തം തടവു വിധിച്ച പശ്ചാത്തലത്തിലായിരുന്നു ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയത്. അന്നഹ്ദ പാര്‍ട്ടിക്ക് തുനീഷ്യന്‍ സ്വേഛാധിപത്യം തുടക്കം മുതലേ നിരോധമേര്‍പ്പെടുത്തിയിരുന്നു. 1981 ലാണ് ഗനൂശി മറ്റുള്ളവരുമായി ചേര്‍ന്ന് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് രൂപീകരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടെയും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെയും അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബിയുടെയും ചിന്തകളായിരുന്നു ടെന്‍ഡന്‍സിയുടെ ദാര്‍ശനികാടിത്തറ. സംഘടനയുടെ രാഷ്ട്രീയവേദിയായാണ് പിന്നീട് അന്നഹ്ദ രംഗത്ത് വരുന്നത്. സംഘടന അതിവേഗം തുനീഷ്യന്‍ ജനതയില്‍ വേരോടിത്തുടങ്ങിയതോടെ അന്നത്തെ സ്വേഛാധിപതിയും ഇസ്‌ലാംവിരോധിയുമായിരുന്ന പ്രസിഡന്റ് ബുറഖീബ നിരോധമേര്‍പ്പെടുത്തി. 1981ല്‍ ഗനൂശിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയാല്‍ വിട്ടയക്കാമെന്ന വാഗ്ദാനം അദ്ദേഹം പുഛിച്ചു തള്ളി. 'അല്ലാഹുവാണ, സ്വേഛാധിപതികളോട് ക്ഷമ യാചിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ജയിലില്‍ നിന്ന് എന്നെ മയ്യിത്ത്കട്ടിലില്‍ കൊണ്ടുപോകുന്നതാണ്' എന്നായിരുന്നു പ്രതികരണം.1987-ല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍ വന്നപ്പോള്‍ ഗനൂശിയെ വിട്ടയച്ചെങ്കിലും അതേവര്‍ഷം തന്നെ ജീവപര്യന്തം തടവു വിധിച്ചു. അങ്ങനെയാണ് അള്‍ജീരിയയിലേക്കും പിന്നീട് സുഡാനിലേക്കും നാടുവിട്ട ഗനൂശി അവസാനം ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നത്.
 
ലണ്ടനില്‍ നിന്നുകൊണ്ട് അദ്ദേഹം ബിന്‍അലിയുടെ സ്വേഛാധിപത്യത്തിനെതിരെയുളള പോരാട്ടം തുടര്‍ന്നു. അന്നഹ്ദയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ ബിന്‍അലി ജയിലിലാക്കിയെങ്കിലും പ്രവര്‍ത്തനം നിലച്ചില്ല.
 
അറബ്‌ലോകത്തെ മറ്റേതു സ്വേഛാധിപതിയെയും പോലെ ബിന്‍ അലിയും ഏറ്റവും ഭയപ്പെട്ടത് ഇസ്‌ലാമിനെ തന്നെയായിരുന്നു. പൗരന്മാരുടെ ഇസ്‌ലാമികബോധം തങ്ങളുടെ സ്വേഛാധിപത്യത്തിനു ഏറ്റവും വലിയ ഭീഷണിയായിരിക്കും എന്നവര്‍ക്കറിയാം.  അങ്ങനെയാണ് സകല ഇസ്‌ലാമിക ചിഹ്നങ്ങളെയും നശിപ്പിക്കാന്‍ തന്റെ മുന്‍ഗാമി ബുറഖീബയെപ്പോലെത്തന്നെ ബിന്‍ അലിയും ശ്രമിച്ചത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വേഷവിധാനം നിരോധിച്ചു. പള്ളിയില്‍ നമസ്‌കരിക്കാന്‍ പ്രത്യേക അനുവാദം വേണമെന്നു നിഷ്‌കര്‍ഷിച്ചു. മദ്യപാനം, വേശ്യാവൃത്തി തുടങ്ങി സകല തിന്മകളുടെയും വാതിലുകള്‍ തുറന്നിട്ടു. പൗരന്മാരെ മയക്കിക്കിടത്തി രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു ബിന്‍ അലിയും കുടുംബവും. അതിനിടെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തി നാലു ഒമ്പതുകളുടെ (99.99%) ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന 'അറബ് ജനാധിപത്യം'  പയറ്റും. എതിര്‍ സ്ഥാനാര്‍ത്ഥിപോലും താന്‍ ബിന്‍ അലിക്കാണ് വോട്ടു ചെയ്തത് എന്ന് പ്രസ്താവനയിറക്കും! വീണ്ടും മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാതെ വന്നപ്പോള്‍ ഭരണഘടന തന്നെ മാറ്റിയെഴുതിയാണ് അവസാനം അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 
ഇതിനിടയിലും അന്നഹ്ദയുള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ നിരോധം നിലനില്‍ക്കെത്തന്നെ സാധ്യമായ മാര്‍ഗേണ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വേഛാധിപത്യത്തോടുള്ള അമര്‍ഷം വളര്‍ത്തിക്കൊണ്ടിരുന്നു.
 
ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ബൂഅസീസി എന്ന സാധാരണക്കാരന്‍, ആ ഉപജീവനമാര്‍ഗവും ബിന്‍ അലി സര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജനുവരി 4ന് സ്വയം തീകൊളുത്തിയതോടെ, തന്റെ ദേഹത്ത് മാത്രമല്ല, ബിന്‍ അലിയുടെ 23 വര്‍ഷം സ്വേഛാധിപത്യത്തില്‍ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധത്തിനു മുഴുവനുമാണ് തീ കൊളുത്തിയത്. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അത്ഭുതമായി അറബ് വസന്തത്തിന്റെ ആദ്യ ഇടിമുഴക്കം  തുനീഷ്യയില്‍ സംഭവിക്കുന്നതും ബിന്‍ അലിക്ക് നാടുവിടേണ്ടി വന്നതും. റാശിദുല്‍ ഗനൂശി കേരളത്തില്‍ വന്നപ്പോള്‍ അങ്ങനെയൊരു ഇടിമുഴക്കത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഈജിപ്തിലായിരിക്കും അതിന്റെ തുടക്കം എന്നാണ് പ്രവചിച്ചിരുന്നത്. പക്ഷേ തന്റെ തുനീഷ്യക്കാണതിന്റെ ഭാഗ്യം ലഭിച്ചത്. ഈജിപ്തിലും ലിബിയയിലും സിറിയയിലും യമനിലും ജോര്‍ദാനിലും വമ്പിച്ച ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ അറബ് ജനതയെ പ്രചോദിപ്പിച്ചത് തുനീഷ്യന്‍ പോരാട്ടത്തിന്റെ വിജയമായിരിന്നു.
 
വിപ്ലവത്തെ വിജയിപ്പിച്ച തുനീഷ്യന്‍ ജനത ഇപ്പോള്‍ വിപ്ലവവിജയത്തിന്റെ പത്താം മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനവസരം ലഭിച്ചപ്പോള്‍, തുനീഷ്യന്‍ വിപ്ലവത്തിന്റെ മുന്നില്‍ നിന്ന അന്നഹ്ദ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കി  മറ്റൊരു പാഠം കൂടി ലോകത്തിനു നല്‍കിയിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിനും ഭരണസംവിധാനത്തിനും അടിത്തറയായി നില്‍ക്കാന്‍ കെല്‍പുള്ള പ്രത്യയശാസ്ത്രമായി ഭൂരിപക്ഷവും കാണുന്നത് ഇസ്‌ലാമിനെത്തന്നെയാകുന്നു എന്നതാണ് പാഠത്തിന്റെ മര്‍മം. ആ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചതുകൊണ്ടാണ് അന്നഹ്ദയെ അവര്‍ വിജയിപ്പിച്ചത്. ആ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്തുകൊണ്ടാണ് അവര്‍ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്കിനെയും അത്തകാത്തുലിനെയും പരാജയപ്പെടുത്തിയത്. അങ്ങനെ, 1956 മുതല്‍ ബൂറഖീബയും ബിന്‍ അലിയും മാറ്റിനിര്‍ത്തിയിരുന്ന ഇസ്‌ലാമിനെ, കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ തുനീഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അങ്ങനെയാണ് അന്നഹ്ദ നാല്‍പത് ശതമാനത്തിലേറെ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തുന്നത്.
 
അന്നഹ്ദയെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാക്കിയത് അതിന്റെ സ്ഥാപകരിലൊരാളായ റാശിദുല്‍ ഗനൂശിയുടെ ആധുനിക നിലപാടുകളാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൗരാവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിന്റെ പകുതിയും അവശേഷിക്കുന്ന പകുതിയുടെ മടിത്തട്ടും എന്ന അര്‍ഥത്തില്‍ സ്ത്രീക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനം, സ്വേഛാധിപത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാട്, ബഹുസ്വരതയോടുള്ള ആദരവ് തുടങ്ങിയ വിഷയങ്ങളില്‍ ഗനൂശി കഴിഞ്ഞ മൂന്നു ദശകങ്ങളായി മാതൃകാപരമായ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും അന്നഹ്ദ അത്തരം നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചു. ഉള്‍കൊള്ളല്‍ ജനാധിപത്യത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെയും ഒറ്റക്കു ഭരിക്കാനല്ല, മറ്റുള്ള പാര്‍ട്ടികളെക്കൂടി ഉള്‍ക്കൊള്ളിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം തങ്ങളുടെ ബദ്ധവൈരികളായ ഇടതുപക്ഷ അള്‍ട്രാസെക്യുലര്‍ പാര്‍ട്ടികളുമായി സഖ്യം പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെയാണ് തങ്ങള്‍ മാതൃകയാക്കുക എന്ന് ഗനൂശി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ മക്കന ധരിപ്പിക്കുകയോ മദ്യം നിരോധിക്കുകയോ ടൂറിസത്തിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ നിയമത്തിലൂടെ നടപ്പിലാക്കേണ്ടതാണെന്നു അന്നഹ്ദ വിചാരിക്കുന്നില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെ തുണിയുടുപ്പിക്കുന്നതിലല്ല  തങ്ങളുടെ മുന്‍ഗണനയെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അന്നഹ്ദ പറയുന്നു.
 
നിലപാടുകള്‍ പ്രഖ്യാപനങ്ങളിലൊതുക്കാതെ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് അന്നഹ്ദ. തെരഞ്ഞെടുപ്പ് പലം വന്നയുടന്‍ ഓഹരിവിപണിയിലുണ്ടായ ഇടിച്ചില്‍ മനസ്സിലാക്കി ഗനൂശി നേരിട്ടുതന്നെ മാര്‍ക്കറ്റിലിടപെടുകയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നറിയിക്കുകയും ചെയ്തതോടെ ഓഹരി വിപണി കരകയറി.
 
തുനീഷ്യയില്‍ ദേശീയ ഗവണ്‍മെന്റുണ്ടാക്കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പോലും അധികാരം കുത്തകയാക്കിവെക്കില്ലെന്നുമുള്ള അന്നഹ്ദയുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിലേക്ക് തങ്ങളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഹമാദി അല്‍ ജിബാലിയെ നിര്‍ദേശിച്ച അന്നഹ്ദ രണ്ടാം സ്ഥാനം നേടിയ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുന്‍സിഫ് അല്‍ മര്‍സൂഖിയെയോ ഇടതുപക്ഷ പാര്‍ട്ടിയായ അത്തകാത്തുലിന്റെ ജനറല്‍ സെക്രട്ടറി മുസ്ത്വഫ ബ്‌നു ജഅ്ഫറിനെയോ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ കൈവെട്ടുമെന്നും പര്‍ദയണിയിക്കുമെന്നും പറഞ്ഞു പേടിപ്പിച്ച അള്‍ട്രാസെക്യുലറിസ്റ്റുകളുടെ വായടപ്പിക്കുന്ന കാല്‍വെപ്പുകളായിരുന്നു അന്നഹ്ദയുടേത്. തുനീഷ്യക്കകത്തും പുറത്തുമുള്ള ഇസ്‌ലാം വിരോധികളെ ആ നിലപാടുകള്‍ നിരായുധരാക്കി. അന്നഹ്ദയെ താലിബാനായല്ല തങ്ങള്‍ കാണുന്നതെന്ന് സഖ്യത്തിനു തയാറായ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിറക്കി. അമേരിക്കയും യൂറോപ്പും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യാന്‍ നിര്‍ബന്ധിതരായി. യൂറോപ്യന്‍ യൂനിയന്‍ അന്നഹ്ദയെ അഭിനന്ദിക്കുക കൂടി ചെയ്തു.
 
തുനീഷ്യന്‍ ജനത പ്രകടിപ്പിച്ച ജനാധിപത്യബോധത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നടത്തിയത്. തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റുകള്‍ നേടിയ വിജയത്തെ ഉള്‍ക്കൊണ്ടുള്ള നിലപാടാണ് ഇത്തവണ അമേരിക്ക സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്. 1992ല്‍ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് വിജയിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചതും ഫലസ്ത്വീനില്‍ 2006 ല്‍ ഹമാസിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതുമുള്‍പ്പടെ ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തില്‍ ഒട്ടും സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്നതിന്റെ സൂചനകളാണിത്.  ഈജിപ്തിലെ ജനകീയവിപ്ലവത്തില്‍ ഇഖ്‌വാന്റെ പങ്കിനെ ഒബാമ എടുത്തുപറഞ്ഞതും അവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഹിലാരി ക്ലിന്റണ്‍ പ്രഖ്യാപിച്ചതും ചേര്‍ത്ത് വായിക്കുക. പാശ്ചാത്യ മാധ്യമങ്ങളും അന്നഹ്ദയുടെ വിജയത്തെ പൊതുവെ പോസിറ്റീവായാണ് വിലയിരുത്തിയത്. അറബ് വസന്തത്തിന്റെ ആദ്യഫലം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമാണെന്നും ഈജിപ്ഷ്യന്‍ തെരെഞ്ഞെടുപ്പില്‍ ഇത് മുസ്‌ലിം ബ്രദര്‍ഹുഡിന് അനുഗുണമായിത്തീരുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി.
 
ഇനി, കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലേറുന്നതോടെ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതവും മതേതരത്വവും പരസ്പരം രാജിയാവുന്നതിന്റെ മാതൃക കൂടി തുനീഷ്യ ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ജനാധിപത്യ-മതേതര ലോകത്ത് മതത്തിന്റെ ചിരസ്ഥായിയായ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ സാമൂഹിക വിപ്ലവ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനും മനുഷ്യാവകാശ- സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ന്യൂക്ലിയസായി മതത്തെ സ്വീകരിക്കാനും അതോടൊപ്പം അതേ മതത്തെ കാലത്തിനൊപ്പം സഞ്ചരിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാധ്യമാകുമെന്നതാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും ശക്തമായ സന്ദേശം
 
 

 
ഗനൂശി കേരളത്തിന്റെ അതിഥി
 
..... ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. ഇസ്‌ലാം അതിന്റെ പ്രയാണം ആരംഭിച്ചത് മുതല്‍ തന്നെ ഇന്ത്യക്ക് ആ പ്രയാണപഥത്തില്‍ വലിയൊരു സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ഇസ്‌ലാമിന്റെ കോട്ടകളിലൊന്നായാണ് ഇന്ത്യയെ കണ്ടെത്തുക. ശാഹ് വലിയ്യുല്ലാഹിയെപ്പോലുള്ള പൂര്‍വകാല പണ്ഡിതന്മാര്‍ക്കും മൗലാനാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, മസ്ഊദ് ആലം നദ്‌വി തുടങ്ങിയ സമകാലികര്‍ക്കും ശിഷ്യപ്പെടാതെ സമകാലിക ഇസ്‌ലാമിന് മുന്നോട്ട് പോവാനാവില്ല.
 
ആഗോള ഇസ്‌ലാമിക പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രസ്താവ്യമായ പങ്കാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. അവര്‍ക്ക് ഒരാഗോള അജണ്ടയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഖ്‌വാന് 60 കേന്ദ്രങ്ങളുണ്ട്. ആ പ്രസ്ഥാനം ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ഒരു ശാഖ തുടങ്ങട്ടെ എന്ന് ആലോചിച്ചിട്ടില്ല. കാരണം അവര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ കാണുന്നത് തങ്ങളെ തന്നെയാണ്.
 
.... ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നോക്കുക. ഇന്നവ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. ഈ പ്രസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ജന മസ്തിഷ്‌കങ്ങളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏതൊരു നാട്ടിലെ യൂനിവേഴ്‌സിറ്റിയിലോ ബാര്‍കൗണ്‍സിലിലോ ട്രേഡ് മേഖലകളിലോ പാര്‍ലമെന്റ് മണ്ഡലങ്ങളിലോ സ്വന്തമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ജയിക്കും എന്നതാണ് സ്ഥിതി. എന്താണിതിന്റെ അര്‍ഥം? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ അജണ്ട ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.
 
... ഇന്ന് മുസ്‌ലിം ലോകത്ത് അധികാരം മതവിരുദ്ധരായ സെക്യുലരിസ്റ്റുകളുടെ കൈകളിലാണ്. ഈ സെക്യുലരിസം പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതിന് ജനഹൃദയങ്ങളില്‍ സ്ഥാനമില്ലതന്നെ. ഇവരെപ്പറ്റി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് അഴിമതിക്കഥകളാണ്. ഭര ണകര്‍ത്താക്കള്‍ കൊള്ളക്കാരായി മാറിയിരിക്കുന്നു. ഇസ്രയേലും അമേരിക്കയുമാണ് അവരുടെ കൂട്ടാളികള്‍. എന്നാല്‍, ഇസ്‌ലാമുമായി ബന്ധപ്പെടുത്തി പറഞ്ഞു കേള്‍ക്കുന്നതോ? നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശം, വിമോചനം, അഗതി സംരക്ഷണം എന്നിങ്ങനെ ഉദാത്തമായ പലതും. പാവപ്പെട്ടവരെയും ദുര്‍ബലരെയും ഭരണകൂടങ്ങള്‍ കൈയൊഴിയുമ്പോള്‍ അവര്‍ക്ക് സഹായഹസ്തവുമായി ചെല്ലുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്.
 
(കോഴിക്കോട് ഹിറാ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ മുമ്പാകെ ചെയ്ത പ്രസംഗത്തില്‍ നിന്ന്).
 
2008 ഫെബ്രുവരിയില്‍ റാശിദുല്‍ ഗനൂശി കേരളം സന്ദര്‍ശിക്കുകയുണ്ടായി. ശാന്തപുരം അല്‍ജാമിഅയുടെ സനദ്ദാന സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രസ്ഥാന നേതൃത്വത്തെയും പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്തെ സ്വീകരണ പരിപാടിക്കും ശേഷമാണ് അന്നദ്ദേഹം യാത്ര തിരിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 11/20/2011 

തൂനിസ്: തുനീഷ്യയിലെ ജനകീയ സര്‍ക്കാര്‍ രൂപവത്കരണം പുരോഗമിക്കുന്നു. ഇടക്കാല ഭരണകൂടത്തിന്‍െറ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ധാരണയായി.പ്രധാനമന്ത്രിയായി അന്നഹ്ദയുടെ ഹമാദി ജബലിയേയും പ്രസിഡന്‍റായി  കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന്‍െറ മുന്‍സ്വിഫ് മര്‍സൂഖിയേയും  പാര്‍ലമെന്‍റ് സ്പീക്കറായി അത്തകത്തുലിന്‍െറ മുസ്തഫ ബിന്‍ ജഅ്ഫറിനേയും തെരഞ്ഞെടുക്കാനാണ് സഖ്യകക്ഷികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.അടുത്തയാഴ്ചയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് അന്നഹ്ദ വക്താവ് പറഞ്ഞു.
അന്നഹ്ദയുടെ മുതിര്‍ന്ന നേതാവ് ഹമാദി ജബലിയെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.217 അംഗ പാര്‍ലമെന്‍റില്‍ അന്നഹ്ദക്ക് 89ഉം കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന് 29ഉം അത്തകത്തുലിന് 21ഉം സീറ്റുകളാണുള്ളത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

സൈഫുല്‍ ഇസ്ലാം പിടിയില്‍


Published on Sat, 11/19/2011 -

 സൈഫുല്‍ ഇസ്ലാം പിടിയില്‍
ട്രിപളി: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം ഖദ്ദാഫി പിടിയിലായതായി ഇടക്കാല സര്‍ക്കാറിന്‍െറ സൈനികവൃത്തങ്ങള്‍ അറിയിച്ചു.ദക്ഷിണ ലിബിയയിലെ വാദി അല്‍ഹയാ ജില്ലയിലെ ഉബരിയില്‍നിന്നാണ് നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കവെ അദ്ദേഹം പിടിക്കപ്പെട്ടത്. സൈഫുല്‍ ഇസ്ലാമിനൊപ്പം അദ്ദേഹത്തിന്‍െറ അംഗരക്ഷകരെയും സൈന്യം പിടികൂടിയിട്ടുണ്ട്.ഇവരെ വടക്കുപടിഞ്ഞാറന്‍ ലിബിയയിലെ സിന്‍താനിലേക്ക് കൊണ്ടുവരുമെന്ന് ഇവിടത്തെ ഫീല്‍ഡ് കമാന്‍ഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൈഫുല്‍ ഇസ്ലാമിനെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിനകത്തുതന്നെ വിചാരണ ചെയ്യുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ അലഖി അല്‍ ജസീറയോട് പറഞ്ഞു.വിചാരണ വേളയില്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകുന്നത് കാര്യമാക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ, 39കാരനായ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ലിബിയയില്‍ നടന്ന മനുഷ്യാവകാശലംഘനങ്ങളെ തുടര്‍ന്നാണ് ഖദ്ദാഫിക്കും അദ്ദേഹത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അബ്ദുല്ല സനൂസിക്കുമൊപ്പം സൈഫുല്‍ ഇസ്ലാമിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.ഖദ്ദാഫി കൊല്ലപ്പെട്ടതോടെ സൈഫുല്‍ ഇസ്ലാം അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുന്നതിനും കീഴടങ്ങുന്നതിനും സന്നദ്ധത അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രോസിക്യൂട്ടറുമായി അദ്ദേഹത്തിന്‍െറ ദൂതന്മാര്‍ ചര്‍ച്ച നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലല്ല, ലിബിയയില്‍തന്നെയാണ് സൈഫുല്‍ ഇസ്ലാമിന്‍െറ വിചാരണ നടക്കേണ്ടത് എന്നായിരുന്നു ലിബിയയിലെ ദേശീയ ഭരണമാറ്റ കൗണ്‍സിലിന്‍െറ നിലപാട്.ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൂടിയതോടെ രാജ്യത്തിനകത്തുതന്നെ വിചാരണക്കുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. സൈഫുല്‍ ഇസ്ലാമിനെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടന്നു.

സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ വിചാരണ ചെയ്യണം -എന്‍.ടി.സി

ട്രിപളി: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ തന്നെ വിചാരണ ചെയ്യണമെന്ന് ദേശീയ ഭരണമാറ്റ സമിതി (എന്‍.ടി.സി ) ആവശ്യപ്പെട്ടു. സൈഫുല്‍ ഇസ്ലാമിനെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ശ്രമം വിജയം കാണാന്‍ പോകുന്നില്ളെന്ന് എന്‍.ടി.സി സൈനിക തലവവന്‍ കേണല്‍ അഹ്മദ് ബനീ പറഞ്ഞു. അദ്ദേഹത്തെ ആദ്യം വിചാരണ ചെയ്യേണ്ടത് ലിബിയയില്‍ വെച്ചാണ്.  ഇവിടെ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ അനന്തരഫലങ്ങള്‍ അദ്ദേഹം അനുഭവിക്കുക തന്നെ വേണം. ലിബിയയില്‍ കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥയുണ്ടെന്ന് ലോകജനതയെ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും  അഹ്മദ് ബനീ പറഞ്ഞു.
ഇതിനു വിരുദ്ധമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തുന്ന നീക്കങ്ങള്‍ ലിബിയയുടെ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

ഖദ്ദാഫി-ഹുസ്നി മുബാറക്-കാന്തപുരം



Kanthapuram -usni Mubarak.JPG
Kanthapuram_Husni.JPG
Kanthapuram_Husni Mub.JPG
Husni Mubarak_Kanthapuram.JPG

Gaddafi_Kanthapuram.JPG

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


അമേരിക്കയുടെ ദുഷ്ടലാക്ക്; ഇസ്രാഈലിന്റെയും

http://www.dubaiskssf.com/2011/01/blog-post_9084.html
പിണങ്ങോട് അബൂബക്കര്‍
ലോകവ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത് ആര് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. യു.എസി.ന്റെ സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാന്‍ വിപുലപദ്ധതികള്‍ തന്നെ അവര്‍ക്കുണ്ട്.
ഇയ്യിടെ ചില അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങള്‍ കേവലം ജനാധിപത്യാവകാശങ്ങളുടെ പേരില്‍ മാത്രം കാണാനാവുകയില്ല. അറബ് മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടും ഇല്ലെന്ന വിധമാണ് പലമാധ്യമങ്ങളും വിഷയങ്ങളെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ട് കാലം ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചക്ക് വന്നില്ലെന്ന അന്വേഷണം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ടുനീഷ്യയിലെ സൈനുല്‍ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്നിമുബാറക്, യമനിലെ അലിസാലിഹ്, ലിബിയയിലെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി, ജോര്‍ദ്ദാനിലെ തലാല്‍ഹുസൈന്‍, ബഹ്റൈനിലെ ഹമദ് ബിന്‍ ഈസാ, ഇറാനിലെ നജാദ് തുടങ്ങിയവരൊക്കെ പൂര്‍ണ്ണ ഏകാധിപതികളായിരുന്നുവെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ട് മാധ്യമ വിചാരണകള്‍ ഉണ്ടായില്ല. അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. ഇടപെടലുകള്‍ നടന്നില്ല.
ഇസ്രാഈലിന്നാവശ്യമുള്ള ഗ്യാസിന്റെ 80 ശതമാനവും നല്‍കുന്നത് ഈജിപ്താണ്. സയണിസ്റ്റ്, താല്‍പര്യങ്ങള്‍ രക്ഷിക്കുന്നവരാണ് ഭരണാധികാരികളിലും പട്ടാളമേധാവികളിലും പലരും തൊഴില്‍രംഗത്ത് വലിയമാന്ദ്യം, ശമ്പള നിരക്ക് നന്നേ കുറവ്, തൊഴില്‍രഹിതരുടെ വലിയ പട പടര്‍ന്ന് പിടിച്ച അഴിമതി, മികച്ച പ്ലാനിംഗിന്റെ അഭാവം, യു.എസി.ന്റെ വന്‍ സാമ്പത്തിക സഹായങ്ങള്‍ കൈപറ്റി സുഖ സുഷുപ്തിയില്‍ കൊട്ടാരവാസികളായി കഴിയുന്നതാണ് പല അറബ് ഭരണാധികാരികള്‍ക്കും സംഭവിച്ച അപചയം.
ഹുസ്നി മുബാറക്കിനെ ഇപ്പോള്‍ കരിംപട്ടികയില്‍ പെടുത്തുന്നവര്‍ അദ്ദേഹത്തിന്റെ പല നല്ലവശങ്ങളും കാണാന്‍ മടിക്കുകയാണ്. അധികമൊന്നും സാമ്പത്തിക ഭദ്രതയില്ലാത്ത ഈജിപ്തിനെ മധ്യപൗരസ്ത്യ നാടുകളുടെ അവസാനവാക്കായി ഉയര്‍ത്തിക്കൊണ്ടുവരാനും അറബ് ലീഗ് ആസ്ഥാനം കൈറോവില്‍ കൊണ്ടുവരാനും അയല്‍പക്കരാഷ്ട്രങ്ങളുമായി സംഘര്‍ഷം പരമാവധി ഒഴിവാക്കി രാജ്യസുരക്ഷയിലൂടെ പൗരന്മാര്‍ക്ക് സമാധാനം ഉറപ്പുവരുത്താനും പരിശ്രമിച്ചിരുന്നത് മുബാറക്കാണ്. എന്നാല്‍ ഭരണകാലത്തിന്റെ ദൈര്‍ഘ്യവും മികച്ച അഡ്മിനിസ്ട്രേറ്റിന്റെ അഭാവവും, ആലസ്യവും, സാമ്രാജ്യത്വ ഇടപെടലുകളും സ്വന്തം പൗരന്മാരുടെ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കാനദ്ദേഹത്തിന്ന് കഴിയാതെവന്ന കാരണങ്ങളാണ്. വീണുകിട്ടിയ വടിയായി കണക്കാക്കി മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടുമില്ലെന്ന് പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടെയല്ല എന്നുറപ്പ്.
പതിനെട്ട് ദിവസം നീണ്ടുനിന്ന സമരം എത്ര മാതൃകാപരമാണ്. പ്രാദേശിക നേതൃത്വത്തിന്റെ പക്വമായ സമീപനങ്ങള്‍ പ്രശംസാര്‍ഹമാണ്. അക്രമം, സ്വത്ത് നാശം, കടുത്ത പദപ്രയോഗങ്ങള്‍ ഇതൊന്നുമുണ്ടായില്ല. ലോക പ്രശസ്തനായ അല്‍ബറാദിയെ പോലുള്ളവരുടെ സമീപനങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ പരിഷ്കൃത മുഖം തന്നെയാണല്ലോ പ്രകടമാക്കുന്നത്.
തഹ്രീര്‍ സ്ക്വയറിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ സ്വയം നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച മുസ്ലിം സമരക്കാര്‍ക്ക് ജുമുഅ നിസ്കാരങ്ങള്‍ക്ക് പോകാന്‍ ക്രിസ്ത്യന്‍ സമരയോദ്ധാക്കളും ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോകാന്‍ മുസ്ലിംകളും ചെയ്ത് കൊടുത്ത സൗകര്യങ്ങള്‍ മാധ്യമ വാര്‍ത്തയില്‍ പ്രധാന ഇടം നേടിയതുമില്ല.
ഈജിപ്തിലും ടുനീഷ്യയിലും ഇതരരാജ്യങ്ങളിലും അധിവസിക്കുന്നവരില്‍ ഭൂരിപക്ഷം മുസ്ലിംകളാണെങ്കിലും അന്നാടുകളില്‍ മതവര്‍ഗ്ഗീയതകള്‍ ഒരുഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതാഭിമുഖ്യമുള്ള സംഘടനക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകളേ നേടാനായിരുന്നുള്ളൂ. അപ്പോള്‍ പ്രശ്നം മതപരമായിരുന്നില്ല. ഭരണാധികാരികളുടെ വീഴ്ചകള്‍ മാത്രമായിരുന്നു കാരണങ്ങള്‍.
ബഹ്റൈനില്‍ പതിറ്റാണ്ടുകളായി ശിയാസുന്നി ഭിന്നതകള്‍ നിലവിലുണ്ട്. നേരത്തെ അമീരി ഭരണമായിരുന്ന ബഹ്റൈനില്‍ ഇപ്പോള്‍ രാജഭരണമാണ്. ""അല്‍ഖലീഫ'' കുടുംബമാണവിടെ ഭരണം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് നിലവിലുണ്ട്. പൗരന്മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഒരു പരാതിയുമില്ലാത്തവിധം വന്‍വികസനങ്ങള്‍ നടന്ന രാജ്യം. യു.എസ്.ന്റെ ഏഴാം നാവികപ്പടയുടെ ആസ്ഥാനമെന്ന നിലക്ക് അമേരിക്കക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഈ കൊച്ചു ദ്വീപ് സമൂഹം. അമേരിക്കക്കും ഇസ്രാഈലിനും ഒരു പോലെ പ്രാധാന്യമുള്ളതാണ് ഈ രാഷ്ട്രങ്ങള്‍. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരസ്പരം യുദ്ധമോ, ആഭ്യന്തര യുദ്ധങ്ങളോ ഇവര്‍ സംഘടിപ്പിക്കുന്നത് സ്വാഭാവികം മാത്രം.
യമനില്‍ സാമ്പത്തിക പുരോഗതികള്‍ ഒട്ടും വന്നുതുടങ്ങിയിട്ടില്ല. അയല്‍പക്കത്തുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ തൊഴില്‍ ചെയ്തും വ്യാപാരം ചെയ്തുമായിരുന്നു യമനില്‍ കഴിഞ്ഞുകൂടിയത്. ഇറാഖ് യുദ്ധാവസരം സഊദി അറേബ്യക്കെതിരില്‍ നിലപാട് സ്വീകരിച്ചതിനാല്‍ യമനികളെ സഊദി ഒന്നടങ്കം പുറത്താക്കി. ഇത് യമനിന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. ദരിദ്രരുടെ ശതമാനം 40ലേക്കുയര്‍ന്നു. മികച്ച ഭരണത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം ഇരു യമനുകളും ഒന്നിച്ചിട്ടും അവിടെ നിലനിന്നു. പൊതുവെ കാര്‍ഷിക പ്രധാന്യമുള്ള നടാണ് യമന്‍. യു.എ.ഇ. ഉള്‍പ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ സഹായങ്ങള്‍ കൊണ്ടാണവര്‍ പല പദ്ധതികളും (സന്‍ആ അണക്കെട്ടുള്‍പ്പെടെ) പൂര്‍ത്തിയാക്കിയത്. പൗരന്മാര്‍ക്ക് മതിയായ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതില്‍ യമന്‍ ഭരണകൂടം വിജയിച്ചില്ല. ഈ അനുകൂലഘടകം ഉപയോഗപ്പെടുത്തി അമേരിക്കന്‍ താല്‍പര്യങ്ങള്‍ രക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് യാങ്കികളുടെ നീക്കം.
ലിബിയ, യമന്‍, ഇറാന്‍ തുടങ്ങിയ നാടുകള്‍ പൊതുവില്‍ അമേരിക്കന്‍വിരുദ്ധ പക്ഷത്തും ഇജിപ്ത്, ഗള്‍ഫ് നാടുകള്‍, ടുനീഷ്യ, ജോര്‍ദ്ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ യു.എസ്. പക്ഷത്തുമാണ് നിലകൊണ്ടിരുന്നത്. ഇപ്പോള്‍ ഫലസ്തീനിലും വിപ്ലവകൊടുങ്കാറ്റുകള്‍ ഉയര്‍ന്നു. ഈ ആഭ്യന്തര ശൈഥില്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്കാണ് കൂടുതല്‍ ഉപകരിക്കുന്നത്.
ഇസ്രാഈലുമായി ഉണ്ടാക്കിയ കരാര്‍ തുടരുമെന്നും, സൈനിക, സൈനികേതര സഹകരണം ശക്തിപ്പെടുത്തുമെന്നുമാണ് പട്ടാള ഭരണാധികാരികള്‍ പറയുന്ന ഉറപ്പ്. ഇതിന്നര്‍ത്ഥം ഒരു രഹസ്യവും ഇല്ലാത്ത തുറന്ന പ്രതിരോധമാണവര്‍ തുടരുക. യു.എസില്‍ നിന്നും ഇസ്രാഈലില്‍ നിന്നും അവര്‍ക്കൊന്നും മറച്ചുവെക്കാനാവില്ല. ആയുധങ്ങള്‍ പോലും യു.എസ്., ഇസ്രാഈല്‍ ബ്രാന്റുകളായിരിക്കുമെന്ന് വ്യക്തം.
ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സ്വതന്ത്രനിലപാടുകള്‍ മുളയിലെ നുള്ളി വീണ്ടും യു.എസ്. താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണകൂടങ്ങളെ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണവര്‍ നേടുന്നത്. ഇറാന്‍ മാത്രമാണ് പിടികൊടുക്കാത്ത മുസ്ലിം രാജ്യം. അവിടെ എന്ത് നടക്കുന്നു. എത്രത്തോളം അവര്‍ ശക്തിനേടി. സ്വയം വിഭവങ്ങളുടെ അളവും ശേഷിയുമെത്ര ഇതൊന്നും ഇപ്പോഴും യു.എസിനും ഇസ്രാഈലിനും തിട്ടപ്പെടുത്താനായിട്ടില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളെ അണിനിരത്തി ഇറാഖിനെ നിലംപരിശാക്കിയ ആനന്ദാനുഭവത്തില്‍ നിന്ന് മറ്റൊരു പരീക്ഷണത്തിലാണോ അമേരിക്ക എന്ന് സംശയിക്കണം. മധ്യപരൗസ്ത്യ നാടുകളില്‍ പരക്കെ അരാജകത്വം സൃഷ്ടിച്ചു ആഭ്യന്തരകലഹങ്ങളാല്‍ സ്വയം തകര്‍ന്നു ദുര്‍ബലമായാല്‍ യു.എസിന്റെ പിടി കൂടുതല്‍ മുറുക്കാന്‍ എളുപ്പമാവും.
അറബ് മുസ്ലിം രാജ്യമാണ് അമേരിക്കന്‍ വിപണി. യു.എസ്. ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ വിറ്റഴിക്കാന്‍ മറ്റ് പ്രധാനവിപണി വേറെ ഇല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോകാനും കഴിയുന്നു. ഒരു ഉപകാരവും ഇല്ലാത്തതും എന്നാല്‍ പരസ്പരം കൊന്നുകൂട്ടാന്‍ പറ്റുന്നതുമായ ആയുധങ്ങള്‍ നല്‍കി പകരം എണ്ണയും ഗ്യാസും കൊണ്ടുപോയി യു.എസും ഇസ്രാഈലും വ്യാവസായിക വളര്‍ച്ച ത്വരിതരപ്പെടുത്തുകയാണ്.
പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്വതന്ത്രചിന്തകളും ധര്‍മ്മ വിചാരങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി വീണ്ടുമത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരിച്ചുവിടാനാവുന്നു എന്നതാണ് വൈരുദ്ധ്യവും ഏറെ ഖേദകരവുമായിട്ടുള്ളത്.
പ്രാദേശികവും ദേശീയവുമായ വികാരങ്ങള്‍ ഊതി വീര്‍പ്പിച്ചാണിത് സാധിക്കുന്നത്. സദ്ദാംഹുസൈനെ അന്ധമായ അറബ് ദേശീയതയുടെ വക്താവായി വളര്‍ത്തി യുവാക്കളില്‍ ഒരുതരം അറബ് ദേശീയതാ ജ്വരം വളര്‍ത്തിയെടുത്താണ് സദ്ദാമിനെ പ്രബലപ്പെടുത്തി പിന്നെ ദുര്‍ബലപ്പെടുത്തിയത്. മാധ്യമങ്ങള്‍ പകര്‍പ്പെഴുത്തുകാരാവുന്നു എന്നതും അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍തന്നെ. യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യം ഒട്ടും ഇല്ലാത്തതല്ല കാരണങ്ങള്‍. ഉള്ള ജനാധിപത്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്ക് മതിയാവുന്നില്ലെന്ന തോന്നലുകളാണ് പ്രധാനം
അറബ് വസന്തം : ജമാഅത്തെ ഇസ്ലാമിയുടെ നീക്കം മുതലെടുപ്പിന്ന് :എസ്.വൈ.എസ്
കോഴിക്കോട് : ചില അറബ് രാജ്യങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന് യുവ ജനങ്ങളെ സജ്ജമാക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന് സുന്നി യുവജന സംഘം സെക്രട്ടരിമാരായ പി.പി. മുഹമ്മദ് ഫൈസി, ഉമ്മര്‍ ഫൈസി മുക്കം, ഹജി കെ മമ്മദ് ഫൈസി , പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ്ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവുച്ച സം യുക്ത പ്രസ്താവനയില്‍ പറഞ്ഞു.
തഹ്രീര്‍ സ്ക്വയര്‍ സ്വയം വ്ര്ത്തിയാക്കി മാത്രക കാണിച്ച പ്രക്ഷോപകരെ പകര്‍ത്താനല്ല , മറിച്ച് ഹുസ്നി മുബാരക്കെന്ന ഏകാദിപധിയുടെ പ്രതിഭിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ് ജമാ അത്ത് ശ്രമം. ഭരണകൂട ഭീകരതയുടെ അടയാളമായി കോടതികളെ പോലും അവതരിപ്പിച്ച് തീവ്ര മനസ്സുകളെ സ്രഷ്ടിക്കനും അവരിലൂടെ രാഷ്ട്രീയ അക്ക സംഖ്യ ഒപ്പിച്ച് രാഷ്ട്രീയ ഇടം നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ വിലപോകില്ലെന്നും, നവ സമൂഹം വഞ്ചിതരാകെരുതെന്നും നേതാക്കള്‍ പറഞ്ഞു.
http://www.dubaiskssf.com/2011/11/blog-post_14.html
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 09/08/2011 

ലിബിയ വിട്ടുപോകില്ല; നാറ്റോയും എന്‍.ടി.സിയും പരാജയപ്പെടും -ഖദ്ദാഫി
ട്രിപളി: വിമതര്‍ ട്രിപളി പിടിച്ചടക്കിയതിനെ തുടര്‍ന്ന് താനും  കുടുംബവും നൈജറിലേക്ക് പലായനം ചെയ്തുവെന്ന വാര്‍ത്ത മുഅമ്മര്‍ ഖദ്ദാഫി നിഷേധിച്ചു. തന്റെ  പൂര്‍വികരുടെ സ്മരണകള്‍ നിലനില്‍ക്കുന്ന  മണ്ണില്‍നിന്നും വിട്ടുപോകില്ലെന്ന് വ്യാഴാഴ്ച നല്‍കിയ ശബ്ദസേന്ദശത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയയില്‍നിന്ന്  സംപ്രേഷണം ചെയ്യുന്ന  അല്‍ റായ് ടെലിവിഷനാണ് ഖദ്ദാഫിയുടെ സന്ദേശം പുറത്തുവിട്ടത്.രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ള നാറ്റോ സൈന്യത്തെയും നാഷനല്‍ ട്രആന്‍സിഷനല്‍ കൗണ്‍സില്‍ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ രാജ്യദ്രോഹികളേയും ഭരണം കൈയ്യടക്കാന്‍ ശ്രമിക്കുന്നവരേയും പ്രതിരോധിക്കേണ്ടത് ഒരോ ലിബിയക്കാരന്‍േറയും കടമയാണ്.  തന്റെ സൈനികര്‍ നൈജറിലേക്ക് കടന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ ട്രിപളിയിലെ ബാബുല്‍ അസീസിയയും ജന്മനഗരമായ സിര്‍ത്തും പിടച്ചടക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും അദ്ദേഹം എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്. ആദ്യം അദ്ദേഹവും കുടുംബവും അല്‍ജീരിയയിലേക്ക് കടന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. മാനുഷികമായ പരിഗണനകളുടെ പുറത്ത് ഖദ്ദാഫിക്ക് സംരക്ഷണം നല്‍കുമെന്ന് അല്‍ജീരിയന്‍ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 200ഓളം വാഹനങ്ങളിലായി ഖദ്ദാഫി അനുകൂലികള്‍ നൈജറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാഹനവ്യൂഹത്തില്‍ ഖദ്ദാഫിയും അടുത്ത കൂട്ടാളികളും ഉണ്ടായിരുന്നതായി വാര്‍ത്ത വന്നു. ഇതു സംബന്ധിച്ച് നൈജര്‍ ഭരണകൂടം നടത്തിയ പ്രസ്താവനകളില്‍ വൈരുധ്യമുണ്ടായിരുന്നു. 20 ല്‍കൂടുതല്‍ വാഹനങ്ങള്‍ നൈജറില്‍ പ്രവേശിച്ചിട്ടില്ലെന്ന്   വിദേശകാര്യ മന്ത്രി മുഹമ്മദ് ബാസൂം പറഞ്ഞു. ലിബിയയിലെ ഏതാനും ഖദ്ദാഫി അനുകൂല ബിസിനസുകാര്‍ മാത്രമായിരുന്നു അവര്‍. അവര്‍ക്ക് നൈജറില്‍ സ്വതന്ത്രമായി കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൈജര്‍ നീതിന്യായ വകുപ്പ് മന്ത്രി മര്‍വാ അമാദുവും, സംഘത്തില്‍ ഖദ്ദാഫിയും കൂട്ടരും ഉണ്ടോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം, നൈജറിലേക്ക് കടന്ന സംഘത്തെ എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.ടി.സി  വക്താവ് പറഞ്ഞു.
ഇപ്പോള്‍ ഖദ്ദാഫിയുടേതായി പുറത്തു വന്ന ശബ്ദസന്ദേശം എവിടെ നിന്നാണെന്ന കാര്യത്തിലും എന്‍.ടി.സിക്ക് വ്യക്തമായ ധാരണയില്ല.
മിസ്‌റതയിലെ ബനീ വലീദില്‍നിന്നാണ് ഖദ്ദാഫി ഓഡിയോ പ്രഭാഷണം നടത്തിയതെന്നാണ് എന്‍.ടി.സി പറയുന്നത്്. ഇവിടെ വിമത സൈന്യം ആക്രമണത്തിനൊരുങ്ങുകയാണ്. ഒരു രക്തച്ചൊരിച്ചിലൊഴിവാക്കി ബനീ വലീദ് പിടിച്ചെടുക്കാന്‍ ഇവിടത്തെ ഗോത്ര തലവന്മാരുമായി എന്‍.ടി.സി നേതൃത്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വിമതപക്ഷം സൈനിക നടപടിക്കൊരുങ്ങുന്നത്. ബനീ വലീദ് കൂടി നിയന്ത്രണത്തിലാകുന്നതോടെ ഖദ്ദാഫി പിടിക്കപ്പെടുമെന്നാണ് എന്‍.ടി.സിയുടെ പ്രതീക്ഷ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 07/09/2011 -

തന്റെ ഭരണം തകരില്ലെന്ന് ഖദ്ദാഫി
ട്രിപളി: ലിബിയയിലെ തന്റെ ആധിപത്യം അവസാനിക്കാന്‍ പോവുന്നില്ലെന്ന് ലിബിയന്‍ അധിപതി മുഅമ്മര്‍ ഖദ്ദാഫി. ലിബിയന്‍ മണ്ണില്‍ നിന്ന് നാറ്റോ സഖ്യ സേന തിരിച്ച് പോവണമെന്നും തന്റെ സൈന്യത്തെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും അനുയായികള്‍ക്കായി പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍ വെള്ളിയാഴ്ച ഖദ്ദാഫി വ്യക്തമാക്കി.
ജനങ്ങളാണ് ഈ രാഷ്ട്രത്തിന്റെ അടിത്തറ. ഖദ്ദാഫിയല്ല. തന്റെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് നാറ്റോ കരുതുന്നുണ്ടെങ്കില്‍ അത് അസംബദ്ധമാണെന്നും ലിബിയന്‍ ഭരണാധികാരി കൂട്ടിച്ചേര്‍ത്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati