Published on Sat, 12/03/2011 -

അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ ചര്‍ച്ചക്ക് തയാറാകണം -പനേറ്റ
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ കൂടുതല്‍ ഒറ്റപ്പെടാതിരിക്കാന്‍ ഇസ്രായേല്‍ അറബ് രാജ്യങ്ങളുമായി കൂടുതല്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോന്‍ പനേറ്റ പറഞ്ഞു. വാഷിങ്ടണിലെ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് ഫലസ്തീനുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രായേല്‍ നേതൃത്വം ചര്‍ച്ച പുനരാരംഭിക്കണമെന്ന് പനേറ്റ ആവശ്യപ്പെട്ടത്.
അറബ്ലോകത്ത് രാഷ്ട്രീയസ്ഥിരത ആഗ്രഹിക്കുന്ന ഈജിപ്ത്, തുര്‍ക്കി, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രായേല്‍ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. മേഖലയിലെ ഒറ്റപ്പെടലില്‍നിന്ന് രക്ഷപ്പെടാന്‍ അതാണ് അഭികാമ്യം. ഫലസ്തീനുമായും ഇസ്രായേല്‍ ചര്‍ച്ചക്ക് തയാറാകേണ്ടതുണ്ട്. ഇരുരാജ്യങ്ങളുടെയും ഇക്കാര്യത്തിലുള്ള ആശങ്ക അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട്.ഒരു മേശക്കു ചുറ്റുമിരുന്നുള്ള ചര്‍ച്ചയിലൂടെയാണ് അവയെല്ലാം പരിഹരിക്കേണ്ടത്. ചര്‍ച്ച നടക്കാത്തിടത്തോളം കാലം പരിഹാരവുമുണ്ടാകില്ല. രാജ്യത്തിന്‍െറ സുരക്ഷ സൈനിക ശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍, ശക്തമായ നയതന്ത്രത്തിന്‍െറ അഭാവം അതിനെ ക്ഷയിപ്പിച്ചേക്കാമെന്നും പനേറ്റ പറഞ്ഞു.
ഇറാനെതിരെ കടുത്ത ഭാഷയിലാണ് പനേറ്റ സംസാരിച്ചത്. അറബ്ലോകത്ത് ‘ആണവ ഇറാനേക്കാള്‍’ഭീഷണിയായി മറ്റൊന്നുമില്ളെന്ന് പനേറ്റ പറഞ്ഞു. ഇറാനെതിരെ സൈനികാക്രമണം ഉണ്ടാകുമോ എന്ന സദസ്യരുടെ ചോദ്യത്തിന്, സൈനികാക്രമണം ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഇറാന്‍െറ ആണവ പദ്ധതിയെ തടസ്സപ്പെടുത്താനാകുമെന്നായിരുന്നു പനേറ്റയുടെ മറുപടി.എന്നാല്‍, ഇറാന്‍െറ ആണവ സംവിധാനങ്ങള്‍ വ്യോമാക്രമണത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/04/2011 

 കൈറോ: ദശകങ്ങളായി ഏകാധിപത്യം നിലനിന്ന ഈജിപ്തില്‍ ഇസ്ലാമിക കക്ഷികള്‍ ചരിത്രവിജയത്തിലേക്ക്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കെ മുസ്ലിം ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) 40 ശതമാനം വോട്ടുകള്‍ കൊയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ്.
സലഫി ഗ്രൂപ്പായ ‘അന്നൂര്‍’ 25 ശതമാനത്തോളം വോട്ടുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അതി യാഥാസ്ഥിതിക വിഭാഗമെന്ന് വിശേഷിപ്പിക്കുന്ന സംഘടനയാണ് അന്നൂര്‍. ഇസ്ലാമിക കക്ഷികള്‍ മൊത്തം 65 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതേതര വിഭാഗമായി അറിയപ്പെടുന്ന ‘ഈജിപ്ഷ്യന്‍ ബ്ളോകി’ന് 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വോട്ടെടുപ്പിന്‍െറ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനിരിക്കെ ജനുവരി 11നുശേഷമേ പൂര്‍ണ ഫലം വ്യക്തമാകൂ എന്ന് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈജിപ്തിന്‍െറ ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ബി.ബി.സി നല്‍കിയ വിശേഷണം.
യഥാര്‍ഥ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഈ ജനവിധി മാനിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്താവനയില്‍ സര്‍വവിഭാഗങ്ങളെയും ആഹ്വാനം ചെയ്തു. ദശകങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബ്രദര്‍ഹുഡ് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


അറബ് വസന്തം (Arab Spring) എന്ന പേരിൽ ലോകത്ത് ഏറ്റവുംകൂടുതൽ ചർച ചെയ്യപ്പെടുന്ന പ്രതിഭാസം കേരളക്കരയിലും ഏതാണ്ടെല്ലാ മുസ്ലിം മതസംഘടനകളും രാഷ്ട്രീയ സംഘടനകളും വിഷയമാക്കി കൊണ്ടിരിക്കുന്നു. മുജാഹിദു വിഭാഗങ്ങളിൽ എ.പി വിഭാഗം സംശയലേശമന്യേ അതിന് പിന്നിൽ അമേരിക്കയും സാമ്രാജ്യശക്തികളുമാണ് എന്ന് കേരളീയരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. മടവൂർ വിഭാഗം പൊതുവെ അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതര സംഘടനകൾക്ക് വ്യക്തമായ അഭിപ്രായം പറയാതെ കാണികളുടെ റോളിലായിരുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമി ആദ്യം മുതൽ ഇതിനോടുള്ള നിലപാട് സംശയരഹിതമായി വ്യക്തമാക്കുകയും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം വരെ നടത്തുകയും ചെയ്തിരുന്നു. 

സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്ന പക്ഷം പലയിടത്തും ഇസ്ലാമിസ്റ്റ് സഖ്യം ഭരണത്തിൽ വരുമെന്നത് സംശയമുള്ള കാര്യമായിരുന്നില്ല. ഒന്നര വർഷം മുമ്പ് പ്രബോധനം പ്രസിദ്ധീകരിച്ച ലേഖനത്തിൽ റാഷിദ് ഗനൂഷി തന്നെ ഈ അവസ്ഥ വളരെ കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട്.  ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ലോകത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിതമായ ഒരു സംഭവമല്ല. ഇപ്പോഴുണ്ടായ കാരണം അപ്രതീക്ഷിതമായിരുന്നെങ്കിലും.  ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുള്ള ഒരു സംഖ്യം ഭരണത്തിൽ വന്നാൽ എന്താവും സംഭവിക്കുക, മറ്റൊരു താലിബാൻ ഭരണമോ അതല്ല സൗദി ഭരണമോ ആയിരിക്കും എന്നാണ് പലരും ഭയപ്പെട്ടിരുന്നത്. തുനീഷ്യയിൽ അന്നഹ്ദ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും, അവരുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ. നേരെത്തെയുള്ള ആശങ്കകൾ ദൂരീകരിക്കപ്പെടുകയും അറബ് വസന്തം ജമാഅത്ത് മാത്രം കൊണ്ടാടുന്നത് പല സംഘങ്ങൾക്കും അസഹ്യമായി മാറുകയും ചെയ്തു തുടങ്ങിയതാണ് സംഭവം. 

അറബ് വസന്തത്തിന് വല്ല നന്മയും അവകാശപ്പെടാനുണ്ടെങ്കിൽ അത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ജമാഅത്തെ ഇസ്ലാമിക്ക് അതിൽ കാര്യമില്ലെന്നുമാണ് അത്തരം ലേഖനങ്ങളുടെ ചുരുക്കം. ചന്ദ്രികയിൽ വന്ന ഷാജിയുടെ ലേഖനമാണ് ഇവിടെ നൽകുന്നത്. അടുത്ത് തന്നെ ഇതര സംഘടനകളും ജമാഅത്തിനെ ഇക്കാര്യത്തിൽ വിമർശിച്ചുകൊണ്ട് രംഗത്ത് വരും എന്നത് ഉറപ്പാണ്. കാന്തപുരം സുന്നി വിഭാഗത്തിന്റെ സെൻസിംഗ് വാരികയിലെ മുഖ്യലേഖനവും അറബ് വസന്തത്തിൽ ജമാഅത്ത് ചൂണ്ടക്ക് എന്ത് കാര്യം എന്ന് തിരക്കിയാണ്. മുജാഹിദ് എ.പി. വിഭാഗത്തിന്റെ വിചിന്തനത്തിലും അതിന്റെ അവകാശികൾ ഞങ്ങളാണെന്ന ഭാവത്തിൽ ലേഖനം വന്നു. ജമാഅത്ത് ഇസ്ലാമി അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന് പറയുമ്പോൾ. വിചിന്തനത്തിന് സംശയം അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയോ എന്നാണ് അവർ ചോദിക്കുന്നത്. (ചിത്രത്തിൽ ക്ലിക്കിയാൽ ആ ലേഖനവും വായിക്കാം). ഇവർ മറുപടി അർഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. 

അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന സന്ദേശ സമ്മേളനങ്ങൾ ജമാഅത്തെ ഇസ്ലാമി കേരളത്തിലങ്ങോളമിങ്ങോളം നടത്തിവരികയാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള  മുസ്ലികളല്ലാത്തവരടക്കം ഈ പരിപാടിയിൽ പങ്കെടുത്ത് വരുന്നുണ്ട്. 30-11-11 ന് പെരിന്തൽമണ്ണയിൽ നടന്ന സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കാമെന്ന് വാക്ക് തന്നിരുന്നെങ്കിലും എന്തോ കാരണത്താൽ പങ്കെടുക്കുകയുണ്ടായില്ല. 

സത്യത്തിൽ അറബ് വസന്തം നൽകുന്ന സന്ദേശം പ്രചരിപ്പിക്കാൻ കേരളത്തിൽ ഏറ്റവും അർഹതയുള്ള സംഘം എന്ന നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി അത് നിർവഹിച്ച് കൊണ്ടിരിക്കുന്നത്. പക്ഷെ ലീഗ് നേതാവായ ഷാജി ഇപ്പോൾ പറയുന്നത്. അവിടെയുള്ള പ്രക്ഷോഭകർ ദക്ഷിണേഷ്യയിലുള്ള (കേരളമായിരിക്കും ഉദ്ദേശിക്കുന്നത്) മുസ്ലിംലീഗിനെക്കുറിച്ച് കേട്ടാൽ അവർ അത്ഭുതപ്പെടുമെന്നാണ്. തങ്ങളുടെ മുൻഗാമികളായി ആറ് പതിറ്റാണ്ട് മുമ്പ് തന്നെ ഇത്തരം ഒരു സംഘം ഇവിടെ ഉണ്ടായിരുന്നുവല്ലോ എന്നോർത്ത് കൊണ്ട്.  അവർ ലജ്ജിക്കുമെന്ന് ഷാജി പറയാത്തത് ഭാഗ്യം. ലീഗാണത്രേ അവരുടെ മുമ്പേ പറക്കുന്ന പക്ഷികൾ. അപ്പോൾ പിമ്പേ പറക്കുന്ന പക്ഷികളോ സംശയമെന്ത് അത് ജമാഅത്തെ ഇസ്ലാമി തന്നെ. ഷാജിയുടെ ലേഖനത്തിന്റെ പ്രസക്തഭാഗം തുടർന്ന് വായിക്കുക. നർമം എന്ന ലേബലാണ് ഇതിന് സത്യത്തിൽ ചേരുക. 

['ഈജിപ്തില്‍ വിപ്ലവം അതിന്റെ രണ്ടാംഘട്ടത്തിലാണ്. ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രഭരണം ഇപ്പോഴും അദ്ദേഹത്തിന്റെ ശിങ്കിടികളുടെ കൈയില്‍ത്തന്നെയാണ്. വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അവിടെ ഒരു ജനാധിപത്യപ്രക്രിയ നടന്നുകഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങള്‍ തഹ്രീര്‍ ചത്വരത്തിലേക്ക് വീണ്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൗതുകകരമായ വസ്തുത, ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡ് പോലും അവിടെ മതഭരണം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോഴവര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറഞ്ഞ് രംഗത്തുവന്ന് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അറബിത്തെരുവുകളില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഏറ്റവും വലിയ തമാശ നടന്നത് ഇങ്ങ് കേരളത്തിലാണ്. ഊണിലും ഉറക്കിലും മതഭരണം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പുസ്തകങ്ങളിറക്കിയും പരശ്ശതം ലേഖനങ്ങളെഴുതിയും ജനാധിപത്യത്തിന്റെ ധ്വജവാഹകരായ, ഏകസ്വരതയുടെ പ്രണേതാക്കളല്ലാത്ത അറബ് പ്രക്ഷോഭകാരികളെ കലവറയില്ലാതെ വാഴ്ത്തിയത് എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ ദിവാസ്വപ്നം കണ്ടിരുന്നത് അറബ് വസന്തം നടന്ന എല്ലാ നാടുകളിലും ഹുകൂമത്തെ ഇലാഹി വരുമെന്നായിരിക്കാം. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരെ ഇപ്പോള്‍ അത്രയൊന്നും സന്തോഷിപ്പിക്കുന്നുണ്ടാകില്ല.
ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൗദൂദിയന്‍ മായാലോകത്തുനിന്ന് വിമുക്തരായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമായിരുന്നെങ്കില്‍ പത്താള്‍ പോലും കൈറോവിലെ തഹ്രീര്‍ ചത്വരത്തിലോ ടൂണിസിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുന്‍പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിച്ചുപോന്ന ജമാഅത്തെ ഇസ്ലാമിക്ക് "ഇന്നലെ' പുലര്‍കാലത്താണ് ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭാഗഭാക്കാകണമെന്ന ബോധോദയമുണ്ടായത്. "മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നത് സി. രാധാകൃഷ്ണന്റെ ഒരു നോവല്‍ ശീര്‍ഷകമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ എക്കാലത്തും "പിന്‍പേ പറക്കുന്ന പക്ഷികള്‍' തന്നെ.]ഇനിയും ഇത്തരം ലേഖനങ്ങൾ ധാരാളമായി പ്രതീക്ഷിക്കുന്നു. എല്ലാറ്റിന്റെയും ഉള്ളടക്കം ഏറെക്കുറെ ഒന്ന് തന്നെയാണ്. ജമാഅത്തെ ഇസ്ലാമി ഇത് വരെ വാദിച്ചത്. തൊടുപുഴമോഡൽ കൈവെട്ട് നടപ്പാക്കുന്ന ഇസ്ലാമിക ഭരണക്രമം നടപ്പാക്കാനാണ്. ഞങ്ങളൊക്കെ അംഗീകരിക്കുന്ന ഇസ്ലാമാണ് ഇപ്പോൾ വിജയം കാണുന്നത് എന്ന വാദം പ്രചരിപ്പിക്കാൻ. ഇതിലെ തമാശ ആസ്വദിക്കാൻ കഴിയുന്നവർക്കേ ഇപ്പോൾ നടക്കുന്നതെന്താണെന്ന് മനസ്സിലായി എന്ന് വിചാരിക്കാൻ കഴിയൂ.  
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

http://www.madhyamam.com/news/136574/111202

Published on Thu, 12/01/2011 

നാഷനല്‍ മീഡിയ വാച്ച് ഗ്രൂപ്പിന്‍െറ 25ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ നോം ചോംസ്കി മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ‘അറബ്ലോകത്ത് ജനഹിതത്തോട് പ്രതിബദ്ധതയുള്ള ഗവണ്‍മെന്‍റ് വരുന്നതിനോട് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഒരിക്കലും താല്‍പര്യമുണ്ടാവില്ല.’ അതിന്‍െറ കാരണവും അദ്ദേഹം നിരത്തി: ‘അറബ് ജനത മൊത്തം യു.എസ് വിരുദ്ധമാണ്. ജനഹിതം പ്രതിഫലിപ്പിക്കുന്ന ഏത് ഭരണകൂടവും അമേരിക്കക്ക് എതിരായിരിക്കും’. ഹുസ്നി മുബാറക് അധികാരഭ്രഷ്ടനാക്കപ്പെട്ട, ഫെബ്രുവരി 17ന്‍െറ വിപ്ളവ വിജയ മുഹൂര്‍ത്തം കൊണ്ടാടാന്‍ യു.എസ് ആഭ്യന്തര സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ കൈറോയിലേക്ക് പറന്നെത്തിയപ്പോള്‍ വന്‍ശക്തികള്‍ അതിരറ്റ ആഹ്ളാദത്തിലാണെന്ന് ധരിച്ചവരുണ്ടായിരുന്നു.നൈല്‍ തീരത്ത് പിറവി കൊള്ളുന്ന പുതുസ്വാതന്ത്ര്യത്തിന്‍െറ സൂതക്രിയ നടത്താന്‍ ഹിലരി അന്ന് കുതിച്ചെത്തിയത് യഥാര്‍ഥത്തില്‍ കുടിലതന്ത്രങ്ങള്‍ മെനയാന്‍ വേണ്ടിയായിരുന്നുവെന്ന് വിപ്ളവകാരികാരികള്‍ക്ക് മാത്രമല്ല ‘അറബ് വസന്തം ’ കൊണ്ടാടുന്ന ലോകത്തിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവണം.
ഈജിപ്തില്‍ തട്ടിയെടുക്കപ്പെട്ട വിപ്ളവം തിരിച്ചുപിടിക്കാന്‍ തഹ്രീര്‍ സ്ക്വയറിനെ വീണ്ടും പ്രക്ഷുബ്ധമാക്കുന്ന ജനതയുടെ പോരാട്ടം അധികാരം കൈപ്പിടിയിലൊതുക്കിയ സൈന്യാധിപത്യത്തോട് ( സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് ) ആണെങ്കിലും യഥാര്‍ഥ പോരാട്ടം ഇക്കാലമത്രയും അറബ്ദേശത്തുനിന്ന് ജനാധിപത്യത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ടിരുന്ന ശക്തികളോടാണ്. ഒന്നര നൂറ്റാണ്ടിലേറെയായി ഈ ഭൂവിഭാഗത്തിന്മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആധിപത്യം സ്ഥാപിച്ചുപോന്ന അതേ ശക്തികള്‍ തന്നെയാണ് അറബ് വസന്തത്തെ നിരര്‍ഥകമാക്കാനും വിപ്ളവത്തെ പാതിവഴിക്കുവെച്ച് ദിശതിരിച്ചുവിടാനും ആസൂത്രിത തന്ത്രങ്ങള്‍ പയറ്റുന്നത്.നൈല്‍തീരത്ത് ജനാധിപത്യം പുലരാന്‍ പാടില്ളെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കോളനി ശക്തികളും നമ്മുടെ കാലത്ത് സാമ്രാജ്യത്വ കുരുട്ടുബുദ്ധികളും ശഠിക്കുന്നത് അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനാണ്. നൈല്‍നദിയുടെ വെള്ളവും നദിക്കരയിലെ ഫലഭൂയിഷ്ഠമായ മണ്ണുമാണ് ബ്രിട്ടീഷ് കോളനിവാഴ്ചക്കാര്‍ക്ക് ഒരു വേള ഉസ്മാനിയ്യ ഖലീഫയില്‍നിന്ന് ഈജിപ്തിനെ പിടിച്ചടക്കാന്‍ പ്രചോദനമായതെങ്കില്‍ തുടര്‍ന്ന് സൂയസ് കനാലിലൂടെയുള്ള വാണിജ്യപാത തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ രക്തധമനിയാണെന്ന തിരിച്ചറിവ് മേഖലയുടെ മേല്‍ കൂടുതല്‍ പിടി മുറുക്കാന്‍ പ്രേരണയായി.ഇസ്രായേലിന്‍െറ സംസ്ഥാപനത്തോടെ യു.എസ്-സയണിസ്റ്റ് അജണ്ട പ്രയോഗവത്കരിക്കാനും മേഖലയിലെ ശാക്തിക മേധാവിത്വം ഊട്ടിയുറപ്പിക്കാനുമുള്ള ഭൂമികയായി എട്ടുകോടി ജനം അധിവസിക്കുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തെ ഉപയോഗപ്പെടുത്തിയതിന്‍െറ പരിണതിയാണ് നാമിതുവരെ കണ്ടത്.
ഈജിപ്തിന്‍െറ ജനകീയ പോരാട്ട ചരിത്രം തുടങ്ങുന്നത് അറബ്വസന്തത്തോടെയല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. 1882ല്‍ ബ്രിട്ടന്‍ ഈജിപ്ത് പിടിച്ചടക്കിയത് മുതല്‍ ജനഹൃദയം സ്വാതന്ത്ര്യത്തിനായി കേഴുന്നുണ്ടായിരുന്നു.1919ലെ ജനകീയ പ്രക്ഷോഭത്തെ  അടിച്ചമര്‍ത്തിയെങ്കിലും ജനത പ്രകാശിപ്പിച്ച വിമോചനത്വരയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ളെന്ന് കണ്ടപ്പോഴാണ്  1922ല്‍ ഭരണഘടനാധിഷ്ഠിത രാജഭരണത്തിന് ബ്രിട്ടന്‍ വഴിമാറിക്കൊടുക്കുന്നത്. വിപ്ളവം തിരിച്ചുപിടിക്കാന്‍ നവംബര്‍ 20തൊട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ മുഹമ്മദ് മഹമൂദ് സ്ട്രീറ്റില്‍ സംഗമിക്കുമ്പോള്‍ ആ പേര് പോലും ചരിത്രമറിയുന്നവരുടെ മനസ്സില്‍ കടലിരമ്പം സൃഷ്ടിക്കുന്നുണ്ടാവണം.കാരണം, രാജ്യത്തിന്‍െറ സ്വാതന്ത്ര്യം വിലപേശി വാങ്ങാന്‍ 1919ല്‍ പാരിസ് കോണ്‍ഫറന്‍സില്‍ പോയ നാലംഗ പ്രതിനിധിസംഘത്തിന്‍െറ നേതാവായിരുന്നു മുഹമ്മദ് മഹമൂദ്.  മാന്യതയുടെ സകല നിഷ്ഠകളും ലംഘിച്ച ബ്രിട്ടീഷ് ദുശ്ശക്തികള്‍ നാല് പേരേയും അറസ്റ്റ് ചെയ്ത് 1919 മാര്‍ച്ച് എട്ടിന് മാള്‍ട്ടയിലേക്ക് നാട് കടത്തുകയായിരുന്നു. അന്ന്  കൈറോവില്‍നിന്ന്  തിരി കൊളുത്തിയ രോഷാഗ്നി  രാജ്യമാസകലം ആളിപ്പടര്‍ന്നപ്പോള്‍ അധിനിവേശ പട്ടാളം പോലും ഞെട്ടിവിറച്ചു.മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ സായിപ്പന്മാര്‍  അങ്ങനെയാണ് നിര്‍ബന്ധിതരാവുന്നത്. എന്നിട്ടും ഭരണത്തില്‍ ജനഹിതം പ്രതിഫലിക്കരുത് എന്ന ശാഠ്യത്തില്‍ പരമാവധി കുതന്ത്രങ്ങള്‍ മെനഞ്ഞു. സൈന്യത്തിന്‍െറ ഉരുക്കുമുഷ്ടിയില്‍നിന്ന് കടിഞ്ഞാണ്‍ വഴുതിപ്പോകരുതെന്ന് കോളനി ശക്തികള്‍ തീരുമാനിച്ചപ്പോള്‍ രാജഭരണം അതിന്‍െറ എല്ലാ വൈകൃതങ്ങളോടെയും ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു.
 1952ല്‍ മറ്റൊരു ജനകീയ വിപ്ളവത്തിലൂടെ രാജഭരണത്തിന് അന്ത്യം കുറിച്ചെങ്കിലും ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയില്‍ വെച്ച് സൈന്യം വീണ്ടും ഭരണം തട്ടിയെടുത്തു. ആ സൈനിക നേതൃത്വത്തെ സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കി  മര്‍ദനോപാധിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വന്‍ശക്തികള്‍ വഹിച്ച പങ്ക് ചര്‍ച്ച ചെയ്യപ്പെടാന്‍ ഇന്ന് ആരും ഇഷ്ടപ്പെടില്ല. പിന്നീട്, രാജ്യത്തിന്‍െറ കടിഞ്ഞാണ്‍  സൈനിക പശ്ചാത്തലത്തില്‍നിന്ന് വന്നവരുടെ കൈകളിലമരുകയായിരുന്നു. ജമാല്‍ അബ്ദുന്നാസറും അന്‍വര്‍ സാദാത്തും ഹുസ്നി മുബാറക്കുമെല്ലാം ജനഹിതം ചവിട്ടിമെതിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം തുടര്‍ന്നതും  ഇസ്രായേലിന് ദാസ്യവേല ചെയ്തതും അഴിമതിയും സ്വജനപക്ഷപാതവും സ്ഥാപനവത്കരിച്ചതുമെല്ലാം  അങ്കിള്‍സാമിന്‍െറ  കൃപാശിസ്സുകളോടെ തന്നെ. തുനീഷ്യയില്‍നിന്ന് വീശിത്തുടങ്ങിയ വിപ്ളവക്കാറ്റ് എല്ലാം കടപുഴക്കി എറിയുമെന്ന് കണ്ടപ്പോഴാണ് അതുവരെ മൗനം പാലിച്ച പ്രസിഡന്‍റ് ബറാക് ഒബാമ,  മുബാറക്കിനെ ഭദ്രമായി വിശ്രമസങ്കേതത്തില്‍ എത്തിക്കാന്‍ ചരടുവലി നടത്തിയത്.സൈന്യം എഴുതിത്തയാറാക്കിയ തിരക്കഥയിലെ ചെറിയൊരു അധ്യായം മാത്രമായിരുന്നു മുബാറക്കിന്‍െറ സ്ഥാനത്യാഗം. അധികാരം ജനങ്ങളിലേക്ക് കൈമാറാനോ ജനഹിതം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്താനോ തങ്ങള്‍ സന്നദ്ധമല്ളെന്ന വ്യക്തമായ സന്ദേശമാണ് തഹ്രീര്‍ സ്ക്വയറില്‍ വിപ്ളവജ്വാലകള്‍ ഉയര്‍ത്തുന്ന യുവാക്കള്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍ തന്‍താവി നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തെ സൈന്യത്തിന്‍െറ പെരുമാറ്റങ്ങളും നീക്കങ്ങളും ജനാധിപത്യമോഹികള്‍ക്ക് അശേഷം പ്രത്യാശ നല്‍കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന പ്രക്ഷോഭകാരികളുടെ നിരന്തര ആവശ്യം നിരാകരിച്ചു എന്ന് മാത്രമല്ല, സെപ്റ്റംബറില്‍ നിയമത്തിന്‍െറ പരിധി വിപുലീകരിക്കാന്‍ സൈനിക സമിതി ഉദ്യുക്തരാവുകയും ചെയ്തു.സായുധ സേനയെയോ ഗവണ്‍മെന്‍റിനെയോ വിമര്‍ശിക്കുന്നതും ‘തെറ്റായ അഭ്യൂഹങ്ങള്‍’ പരത്തുന്നതും വന്‍ പാപമായി കണ്ട്  കടുത്ത ശിക്ഷ കൂട്ടിച്ചേര്‍ത്തു.  മിലിട്ടറി കോടതികള്‍ക്ക് സിവിലിയന്മാരെ വിചാരണ ചെയ്യാനുള്ള നിയമം കര്‍ക്കശമായി നടപ്പാക്കുകയും 12,000ത്തിലധികം പേരെ വിപ്ളവാനന്തരം വിചാരണ നടത്തുകയും ചെയ്തു. മുബാറക്  പോയെങ്കിലും  ഉരുക്ക് മുഷ്ടിയുടെ യുഗം കഴിഞ്ഞിട്ടില്ല എന്ന് സമര്‍ഥിക്കുന്നതായിരുന്നു  മെസ്പെറോ  കൂട്ടക്കൊല.ദേശീയ  ടെലിവിഷന്‍-റേഡിയോ സമുച്ചയമായ  മെസ്പെറോക്ക് മുന്നില്‍ പ്രകടനം നടത്തിയ  ക്രിസ്ത്യന്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം  നിറയൊഴിച്ചപ്പോള്‍ പിടഞ്ഞുവീണത്  രണ്ടുഡസന്‍ മനുഷ്യജീവനുകളായിരുന്നു. ‘ക്രിസ്ത്യന്‍ ഗുണ്ടകള്‍’ക്കെതിരെ  നടത്തിയ പച്ചയായ ഈ മനുഷ്യക്കുരുതി  രാജ്യത്തൊട്ടാകെ രോഷം പടര്‍ത്തി  എന്ന് മാത്രമല്ല, വിപ്ളവത്തില്‍ സജീവമായി പങ്കാളിത്തം വഹിച്ച മി നഡാനിയല്‍  എന്ന ചെറുപ്പക്കാരന്‍ മരണശയ്യയില്‍വെച്ച്  തഹ്രീര്‍ സ്ക്വയറില്‍ തന്‍െറ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കണം  എന്ന് ഒസ്യത്ത് ചെയ്തത് അവന് വിപ്ളവനായക പരിവേഷം നല്‍കുകയും ചെയ്തു.
ജനഹിതമല്ല, സൈന്യത്തിന്‍െറ അധികാരങ്ങളായിരിക്കും മേലിലും രാജ്യത്തിന്‍െറ ദിശ നിര്‍ണയിക്കുക എന്ന സായുധ സേനയുടെ തിട്ടൂരം ‘സെല്‍മി ഡോക്യുമെന്‍റ് ’ എന്ന പേരില്‍ പുറത്തുവന്നതോടെ  പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലുള്ളതെന്ന്  പ്രക്ഷോഭകര്‍ക്ക് ബോധ്യമായി. ഭരണഘടനക്ക് രൂപം നല്‍കാനുള്ള അസംബ്ളിയുടെ മേല്‍ സൈനിക സമിതിക്ക് അധികാരമുണ്ടായിരിക്കും എന്നാണ് ഈ രേഖയില്‍ പറയുന്നത്. മാത്രമല്ല, അസംബ്ളി  അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതും പട്ടാളമായിരിക്കുമത്രെ. അതുപ്രകാരം, 100 അംഗ ഭരണഘടനാ നിര്‍മാണ സഭയില്‍ 80പേരെയും സൈനിക സമിതിയായിരിക്കും നിര്‍ദേശിക്കുക.20പേരെ മാത്രമേ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടാവൂ. അധികാര കൈമാറ്റത്തെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍  മാര്‍ഷല്‍ തന്‍താവി തയാറല്ല. ഒരു പ്രസിഡന്‍റിനെ ലഭിക്കുന്നത് വരെ അധികാരം പട്ടാളത്തിന്‍െറ കരങ്ങളിലായിരിക്കുമെന്ന് മേജര്‍  ജനറല്‍ മുഹമ്മദ് ഹിജാസി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.  2013 വരെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കില്ളെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ ഹിതപരിശോധനയെ കുറിച്ചാണ് പറയുന്നത്. പട്ടാളം അധികാരത്തില്‍ തുടരണമോ  വേണ്ടേ എന്ന് ഹിതപരിശോധന നടത്തിയാല്‍ ‘വേണം’ എന്നായിരിക്കും  ജനം വിധിയെഴുതുക എന്നാണ്  റോയിട്ടര്‍, എ.പി, എ.എഫ്.പി തുടങ്ങിയ സാമ്രാജ്യത്വ ഉപകരണങ്ങളായ വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. തൊഴിലില്ലാത്ത, പക്വത കൈവരാത്ത, സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ മസ്തിഷ്കം വികൃതമാക്കപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരും  അലവലാതികളുമാണ് തഹ്രീര്‍ സ്ക്വയറില്‍ വന്ന്  രാപ്പാര്‍ക്കുന്നതെന്നും ജനങ്ങളില്‍ ഭൂരിപക്ഷവും സമാധാനം കാംക്ഷിക്കുന്നവരാണെന്നും വരെ പ്രചരിപ്പിച്ച് ഋതുപ്പകര്‍ച്ച വാഗ്ദാനം ചെയ്യുന്ന ഒരു വിപ്ളവത്തെ തള്ളിപ്പറയാന്‍ വരെ സൈന്യവും പിണിയാളുകളും ധാര്‍ഷ്ട്യം കാണിക്കുന്നു.
മാര്‍ഷല്‍ തന്‍താവിയുടെ കരുത്ത് ഈജിപ്തിന്‍െറ കാലഹരണപ്പെട്ട പരുക്കന്‍ വ്യവസ്ഥയും അദൃശ്യങ്ങളായ ബാഹ്യ പിന്തുണയുമാണ്. ജനതയും സൈന്യവും ഒറ്റക്കെട്ടാണ്  എന്ന് വിപ്ളവമുഹൂര്‍ത്തത്തില്‍ ലോകം തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍ ലോകത്തെ  തെറ്റിദ്ധരിപ്പിക്കാന്‍ അണിയറയില്‍ ഗൂഢാലോചനകള്‍ അരങ്ങേറുന്നുണ്ടായിരിക്കണം. പട്ടാള ബാരക്കില്‍നിന്ന്  ജനങ്ങളുടെ കൈകളിലേക്ക് അധികാരം കൈമാറ്റപ്പെടുകയും യഥാര്‍ഥ ജനാധിപത്യം പുലരുകയും ചെയ്യുന്നത്  വന്‍ശക്തികള്‍ക്ക് ഒരിക്കലും സഹിക്കാനാവുന്നില്ല.  മൂല്യാധിഷ്ഠിത ശക്തികളുടെ കൈകളില്‍ വിശ്വാസമര്‍പ്പിച്ച  തുനീഷ്യയിലെയും മൊറോക്കോയിലെയും  തെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് മേഖലയില്‍ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളുമായി  സദാ വട്ടമിട്ടു പറക്കുന്ന പടിഞ്ഞാറന്‍ ശക്തികള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കയാണ്.  ഇസ്ലാമും ജനാധിപത്യവും  ഇണങ്ങിപ്പോകില്ളെന്നും മുസ്ലിം ലോകത്തിന് സ്വേച്ഛാധിപതികളേ ചേരൂ എന്നുമുള്ള പഴകിപ്പുളിച്ച സിദ്ധാന്തങ്ങള്‍ തകര്‍ന്നടിയുന്ന,  ഈ  അറബ് വസന്തത്തില്‍ ഘടികാരത്തെ പിറകോട്ട് ചലിപ്പിക്കാന്‍  സാമ്രാജ്യത്വ-സയണിസ്റ്റ്- ഏകാധിപത്യ കൂട്ടുകെട്ട് എല്ലാ കുതന്ത്രങ്ങളും പുറത്തെടുക്കുമെന്നുറപ്പ്. ബിന്‍ അലിയെയും മുബാറക്കിനെയും ഖദ്ദാഫിയെയും അബ്ദുല്ല ബിന്‍ സ്വാലിഹിനെയും തൂത്തെറിയാന്‍ മാത്രമല്ല, അവരെ ഇതുവരെ പരിപാലിച്ചുപോന്ന വ്യവസ്ഥിതിയെയും ലോകശക്തികളെയും പരാജയപ്പെടുത്തി ജനഹിതത്തിന്‍െറ മഹത്വം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നുകൂടി തെളിയിക്കേണ്ട ഭാരിച്ച ദൗത്യമാണ് വിപ്ളവകാരികളുടെ ചുമലില്‍വന്നുപെട്ടിരിക്കുന്നത്. 1990വരെ ലോകം കണ്ടത്  ‘ജനാധിപത്യത്തിന്‍െറ മൂന്നാം തരംഗത്തില്‍’, ‘കാതലിക് വേവ്’ (സാമുവല്‍ ഹണ്ടിങ്ടന്‍െറ പ്രയോഗം )ആണെങ്കില്‍ 2011ല്‍ ലോകം ദര്‍ശിക്കുന്നത്  ജനായത്ത പോരാട്ടത്തിന്‍െറ ‘മുസ്ലിം വേവ്’ ആണ്. അറബ്-ഇസ്ലാമിക ലോകത്തെ ജനത നൂറ്റാണ്ടുകളായി ഇച്ഛിച്ചതും പടിഞ്ഞാറന്‍ വന്‍ശക്തികള്‍ ഇക്കാലമത്രയും തട്ടിത്തെറിപ്പിച്ചതുമെന്തോ, അത് രക്തവും വിയര്‍പ്പും ജീവനും കൊടുത്ത്  കൈറോവിന്‍െറയും സന്‍ആയുടെയും ചത്വരങ്ങളില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ ഇനി ഏത് കുത്സിത അജണ്ട കൊണ്ടും പൂര്‍ണമായും പരാജയപ്പെടുത്താനാവില്ളെന്നും  ഇന്നല്ളെങ്കില്‍ നാളെ ജനഹിതത്തിന്‍െറ ഒൗജ്വല്യം അറബ് ലോകത്താകമാനം ഉയര്‍ത്തിക്കെട്ടുമെന്നും  പ്രത്യാശിക്കുന്നതാവും ബുദ്ധി.
l
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Those who support democracy must welcome the rise of political Islam


Andrzej Krauze 2811
Illustration by Andrzej Krauze
Ennahda, the Islamic party in Tunisia, won 41% of the seats of the Tunisian constitutional assembly last month, causing consternation in the west. But Ennahda will not be an exception on the Arab scene. Last Friday the Islamic Justice and Development Party took the biggest share of the vote in Morocco and will lead the new coalition government for the first time in history. And tomorrow Egypt's elections begin, with the Muslim Brotherhood predicted to become the largest party. There may be more to come. Should free and fair elections be held in Yemen, once the regime of Ali Abdullah Saleh falls, the Yemeni Congregation for Reform, also Islamic, will win by a significant majority. This pattern will repeat itself whenever the democratic process takes its course.
In the west, this phenomenon has led to a debate about the "problem" of the rise of political Islam. In the Arab world, too, there has been mounting tension between Islamists and secularists, who feel anxious about Islamic groups. Many voices warn that the Arab spring will lead to an Islamic winter, and that the Islamists, though claiming to support democracy, will soon turn against it. In the west, stereotypical images that took root in the aftermath of 9/11 have come to the fore again. In the Arab world, a secular anti-democracy camp has emerged in both Tunisia and Egypt whose pretext for opposing democratisation is that the Islamists are likely to be the victors.
But the uproar that has accompanied the Islamists' gains is unhelpful; a calm and well-informed debate about the rise of political Islam is long overdue.
First, we must define our terms. "Islamist" is used in the Muslim world to describe Muslims who participate in the public sphere, using Islam as a basis. It is understood that this participation is not at odds with democracy. In the west, however, the term routinely describes those who use violence as a means and an end – thus Jihadist Salafism, exemplified by al-Qaida, is called "Islamist" in the west, despite the fact that it rejects democratic political participation (Ayman al-Zawahiri, the leader of al-Qaida, criticised Hamas when it decided to take part in the elections for the Palestinian legislative council, and has repeatedly criticised the Muslim Brotherhood for opposing the use of violence).
This disconnect in the understanding of the term in the west and in the Muslim world was often exploited by despotic Arab regimes to suppress Islamic movements with democratic political programmes. It is time we were clear.
Reform-based Islamic movements, such as the Muslim Brotherhood, work within the political process. They learned a bitter lesson from their armed conflict in Syria against the regime of Hafez al-Assad in 1982, which cost the lives of more than 20,000 people and led to the incarceration or banishment of many thousands more. The Syrian experience convinced mainstream Islamic movements to avoid armed struggle and to observe "strategic patience" instead.
Second, we must understand the history of the region. In western discourse Islamists are seen as newcomers to politics, gullible zealots who are motivated by a radical ideology and lack experience. In fact, they have played a major role in the Arab political scene since the 1920s. Islamic movements have often been in opposition, but since the 1940s they have participated in parliamentary elections, entered alliances with secular, nationalist and socialist groups, and participated in several governments – in Sudan, Jordan, Yemen and Algeria. They have also forged alliances with non-Islamic regimes, like the Nimeiri regime in Sudan in 1977.
A number of other events have had an impact on the collective Muslim mind, and have led to the maturation of political Islam: the much-debatedIslamic Revolution in Iran in 1979; the military coup in Sudan in 1989; the success of the Algerian Islamic Salvation Front in the 1991 elections and the army's subsequent denial of its right to govern; the conquest of much of Afghan territory by the Taliban in 1996 leading to the establishment of its Islamic emirate; and the success in 2006 of Hamas in the Palestinian Legislative Council elections. The Hamas win was not recognised, nor was the national unity government formed. Instead, a siege was imposed on Gaza to suffocate the movement.
Perhaps one of the most influential experiences has been that of the Justice and Development Party (AKP) in Turkey, which won the elections in 2002. It has been a source of inspiration for many Islamic movements. Although the AKP does not describe itself as Islamic, its 10 years of political experience have led to a model that many Islamists regard as successful. The model has three important characteristics: a general Islamic frame of reference; a multi-party democracy; and significant economic growth.
These varied political experiences have had a profound impact on political Islam's flexibility and capacity for political action, and on its philosophy, too.
However, political Islam has also faced enormous pressures from dictatorial Arab regimes, pressures that became more intense after 9/11. Islamic institutions were suppressed. Islamic activists were imprisoned, tortured and killed. Such experiences gave rise to a profound bitterness. Given the history, it is only natural that we should hear overzealous slogans or intolerant threats from some activists. Some of those now at the forefront of election campaigns were only recently released from prison. It would not be fair to expect them to use the voice of professional diplomats.
Despite this, the Islamic political discourse has generally been balanced. The Tunisian Islamic movement has set a good example. Although Ennahda suffered under Ben Ali's regime, its leaders developed a tolerant discourse and managed to open up to moderate secular and leftist political groups. The movement's leaders have reassured Tunisian citizens that it will not interfere in their personal lives and that it will respect their right to choose. The movement also presented a progressive model of women's participation, with 42 female Ennahda members in the constitutional assembly.
The Islamic movement's approach to the west has also been balanced, despite the fact that western countries supported despotic Arab regimes. Islamists know the importance of international communication in an economically and politically interconnected world.
Now there is a unique opportunity for the west: to demonstrate that it will no longer support despotic regimes by supporting instead the democratic process in the Arab world, by refusing to intervene in favour of one party against another and by accepting the results of the democratic process, even when it is not the result they would have chosen. Democracy is the only option for bringing stability, security and tolerance to the region, and it is the dearest thing to the hearts of Arabs, who will not forgive any attempts to derail it.
The region has suffered a lot as a result of attempts to exclude Islamists and deny them a role in the public sphere. Undoubtedly, Islamists' participation in governance will give rise to a number of challenges, both within the Islamic ranks and with regard to relations with other local and international forces. Islamists should be careful not to fall into the trap of feeling overconfident: they must accommodate other trends, even if it means making painful concessions. Our societies need political consensus, and the participation of all political groups, regardless of their electoral weight. It is this interplay between Islamists and others that will both guarantee the maturation of the Arab democratic transition and lead to an Arab political consensus and stability that has been missing for decades.
• Comments will be turned on for this article on Monday morning
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


പടിഞ്ഞാറന്‍ നാടുകളില്‍ പരിഭ്രാന്തി പരത്തി ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ, തുനീഷ്യന്‍ തെരഞ്ഞെടുപ്പില്‍ 41 ശതമാനം സീറ്റ് നേടിയെടുത്തിരിക്കുന്നു. പുതിയ അറബ് പശ്ചാത്തലത്തില്‍ അന്നഹ്ദ ഒറ്റപ്പെട്ട അനുഭവമല്ല. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മൊറോക്കന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. ചരിത്രത്തിലാദ്യമായി മൊറോക്കോയില്‍ കൂട്ടുകക്ഷി സര്‍ക്കാറിനെ അവര്‍ നയിക്കും.കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് ആരംഭിച്ച ഈജിപ്തിലാവട്ടെ, മുസ്ലിം ബ്രദര്‍ഹുഡ് മുമ്പിലെത്തുമെന്ന് എല്ലാവരും പ്രവചിക്കുന്നു. ഇനിയും കൂടുതല്‍ വരാനിരിക്കുന്നു. യമനില്‍ അലി അബ്ദുല്ല സ്വാലിഹ് ഭരണകൂടം നിലംപതിച്ചു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇസ്ലാമിക പാര്‍ട്ടിയായ റിഫോം കോണ്‍ഗ്രിഗേഷന്‍ (അല്‍ ഇസ്ലാഹ്) വ്യക്തമായ ഭൂരിപക്ഷം നേടും. എവിടെയെല്ലാം ജനാധിപത്യ പ്രക്രിയ നടക്കുന്നുവോ അവിടെയെല്ലാം ഈ അനുഭവം തന്നെ ആവര്‍ത്തിക്കപ്പെടും.
‘അറബ് വസന്തത്തില്‍നിന്ന്
ഇസ്ലാമിക ശൈത്യത്തിലേക്ക് ’
ഈ പ്രതിഭാസം ‘രാഷ്ട്രീയ ഇസ്ലാമി’ന്‍െറ (പൊളിറ്റിക്കല്‍ ഇസ്ലാം) ഉദയം എന്ന ‘പ്രശ്ന’ത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അറബ് ലോകത്താവട്ടെ, ഇസ്ലാമിസ്റ്റുകള്‍ക്കും അവരെക്കുറിച്ച് ആശങ്കയുള്ള സെക്യുലറിസ്റ്റുകള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുകയാണ്. അറബ് വസന്തം ഇസ്ലാമിക ശൈത്യത്തിലേക്ക് വഴിതുറക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യവാദികളെന്ന് ഭാവിക്കുന്നുണ്ടെങ്കിലും വൈകാതെ അവര്‍ ജനാധിപത്യത്തിനെതിരെ തിരിയുമെന്നാണ് അവരുടെ മുന്നറിയിപ്പ്.പാശ്ചാത്യ രാജ്യങ്ങളിലാവട്ടെ, 9/11ന് ശേഷം മൂടുറപ്പിക്കപ്പെട്ട വാര്‍പ്പു മാതൃകകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. മതേതരവാദികളുടെ മുന്‍കൈയില്‍ ഒരു ‘ജനാധിപത്യ വിരുദ്ധ ക്യാമ്പ്’ അറബ് ലോകത്ത് രൂപപ്പെട്ടിരിക്കുകയാണ്. ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചുകളയുമെന്നതാണ് ജനാധിപത്യവത്കരണത്തെ എതിര്‍ക്കാനുള്ള അവരുടെ ന്യായം. പക്ഷേ, ഇസ്ലാമിസ്റ്റ് മുന്നേറ്റത്തിനെതിരെ ഉയരുന്ന ബഹളങ്ങളൊന്നും ലക്ഷ്യം കാണാന്‍ പോവുന്നില്ല. രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ച ശാന്തവും വൈജ്ഞാനികവുമായ ഒരു സംവാദം നീണ്ടകാലത്തെ കുടിശ്ശികയായി ഇവിടെ ബാക്കി കിടപ്പുണ്ട്.
ഒന്നാമതായി നാം സംവാദത്തിന്‍െറ വ്യവസ്ഥകള്‍ നിര്‍ണയിക്കുക.‘ഇസ്ലാമിനെ അടിത്തറയായി സ്വീകരിച്ചുകൊണ്ട് പൊതുമണ്ഡലത്തില്‍ ഇടപെടുന്ന മുസ്ലിംകള്‍’ എന്നതാണ് ഇസ്ലാമിസ്റ്റുകളെ കുറിച്ച് മുസ്ലിം നാടുകളിലെ പൊതുവായ നിര്‍വചനം. ഈ ഇടപെടല്‍ ജനാധിപത്യവുമായി ഏറ്റുമുട്ടുന്നില്ല എന്നവര്‍ മനസ്സിലാക്കുന്നു. പടിഞ്ഞാറാകട്ടെ, ഹിംസയെ ലക്ഷ്യവും മാര്‍ഗവുമായി സ്വീകരിക്കുന്നവരെ കുറിക്കാനാണ് ഇസ്ലാമിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നത്. ജനാധിപത്യ ഇടപെടലുകളെ തിരസ്കരിക്കുന്ന, ‘ജിഹാദി സലഫിസ’ത്തിന്‍െറ വക്താക്കളായ അല്‍ ഖാഇദയെ കുറിക്കാന്‍ പാശ്ചാത്യര്‍ ഇസ്ലാമിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുന്നു. (അല്‍ഖാഇദ നേതാവായ അയ്മന്‍ സവാഹിരി, തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന്‍െറ പേരില്‍ ഹമാസിനെയും ഹിംസയെ തള്ളിക്കളഞ്ഞതിന്‍െറ പേരില്‍ മുസ്ലിം ബ്രദര്‍ഹുഡിനെയും രൂക്ഷമായി വിമര്‍ശിച്ച കാര്യം ഓര്‍ക്കുക.)
ഇസ്ലാമിസ്റ്റ് എന്ന പദത്തെ മനസ്സിലാക്കുന്നതില്‍ പടിഞ്ഞാറും മുസ്ലിം ലോകത്തും നിലനില്‍ക്കുന്ന ഈ വൈരുധ്യം സ്വേഛാധിപതികളായ അറബ് ഭരണാധികാരികള്‍ ഏറെ ചൂഷണം ചെയ്തിട്ടുണ്ട്. ജനാധിപത്യ പരിപാടികളുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ ഈ അവസരം ഉപയോഗിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ബ്രദര്‍ഹുഡ് പോലെയുള്ള പരിഷ്കരണവാദികളായ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രക്രിയക്കകത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. 1982ല്‍ സിറിയയില്‍ ഹാഫിസുല്‍ അസദിന്‍െറ ഭരണകൂടവുമായി നടന്ന സായുധ സംഘട്ടനത്തില്‍നിന്ന് അവര്‍ കയ്പേറിയ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. 20,000 മനുഷ്യജീവനുകളാണ് ആ സംഘട്ടനത്തില്‍ ഹോമിക്കപ്പെട്ടത്. വേറെയും ആയിരങ്ങള്‍ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. സായുധ രീതികള്‍ ഒഴിവാക്കുകയും തന്ത്രപരമായ ക്ഷമ അവലംബിക്കുകയും ചെയ്യുക എന്ന പാഠമാണ് സിറിയന്‍ അനുഭവം ഇസ്ലാമിസ്റ്റുകളെ പഠിപ്പിച്ചത്.
മേഖലയുടെ ചരിത്രം
രണ്ടാമതായി, മേഖലയുടെ ചരിത്രത്തെക്കുറിച്ചും നമുക്ക് ധാരണയുണ്ടാവണം. പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ ഇസ്ലാമിസ്റ്റുകള്‍ എന്നാല്‍  രാഷ്ട്രീയത്തിലെ നവാഗതരാണ്. അനുഭവങ്ങളില്ലാത്ത തീവ്രമായ ആദര്‍ശത്താല്‍ പ്രചോദിതരായ ക്ഷിപ്രോത്സാഹികള്‍. യഥാര്‍ഥത്തില്‍ 1920കള്‍ മുതല്‍ തന്നെ അറബ് രാഷ്ട്രീയത്തില്‍ സുപ്രധാന ദൗത്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നവരായിരുന്നു ഇസ്ലാമിസ്റ്റുകള്‍. മിക്കപ്പോഴും പ്രതിപക്ഷത്തായിരുന്നു അവര്‍. 1940കള്‍ മുതല്‍ അവര്‍ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ട്. ദേശീയവാദികളും മതേതരവാദികളും സോഷ്യലിസ്റ്റുകളുമായും തെരഞ്ഞെടുപ്പ് ധാരണകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സുഡാന്‍, അല്‍ജീരിയ, യമന്‍, ജോര്‍ഡന്‍ എന്നിവിടങ്ങളില്‍ ഭരണത്തില്‍ പങ്കാളികളായിട്ടുമുണ്ട്. 1977ല്‍, സുഡാനിലെ നുമൈരിയെപോലെ, ഇസ്ലാമികരല്ലാത്ത ഭരണാധികാരികളുമായും അവര്‍ സഖ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം പൊതുബോധത്തെ രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ ഇസ്ലാമിനെ പാകമാക്കുന്നതിലും മറ്റനവധി ഘടകങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. 1979ലെ ഇറാന്‍ വിപ്ളവം, 1989ല്‍ സുഡാനിലെ സൈനിക അട്ടിമറി, 1991ല്‍ അല്‍ജീരിയയിലെ  ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്‍െറ തെരഞ്ഞെടുപ്പ് വിജയവും അവര്‍ക്ക് ഭരിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള സൈനിക ഇടപെടലും, 1996ല്‍ താലിബാന്‍െറ അഫ്ഗാന്‍ മുന്നേറ്റവും ഇസ്ലാമിക് എമിറേറ്റിന്‍െറ പ്രഖ്യാപനവും, 1996ല്‍ ഫലസ്തീന്‍ തെരഞ്ഞെടുപ്പിലെ ഹമാസ് വിജയം എന്നിവ അതില്‍ പ്രധാനമാണ്. ഹമാസിന്‍െറ വിജയം അംഗീകരിക്കപ്പെടുകയോ ദേശീയ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുകയോ ചെയ്തില്ല. പകരം, ആ പ്രസ്ഥാനത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ഗസ്സക്കെതിരെ ഉപരോധം നടപ്പാക്കപ്പെടുകയാണുണ്ടായത്.
തുര്‍ക്കി ഫാക്ടര്‍
ഒരുപക്ഷേ, ഈ പ്രക്രിയയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവം തുര്‍ക്കിയിലെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടിയുടെ (എ.കെ.പി)2002ലെ തെരഞ്ഞെടുപ്പ് വിജയമായിരിക്കും. മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അത് വലിയ പ്രചോദനമായി. സ്വയം ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നില്ളെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തെ എ.കെ.പിയുടെ രാഷ്ട്രീയ അനുഭവങ്ങള്‍ വിജയപ്രദം എന്ന് ഇസ്ലാമിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന മാതൃകയാണ് സൃഷ്ടിച്ചത്. എ.കെ.പി മാതൃകയുടെ മൂന്നു പ്രധാന സവിശേഷതകള്‍ ഇവയാണ്: 1. പൊതുവായ ഇസ്ലാമിക ചട്ടക്കൂട് 2. ബഹുകക്ഷി ജനാധിപത്യം 3. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച.
വൈവിധ്യം നിറഞ്ഞ ഈ രാഷ്ട്രീയ അനുഭവങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്‍െറ ഇലാസ്തികതയെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അതിന്‍െറ ശേഷിയെയും അതിന്‍െറ ദര്‍ശനത്തെത്തന്നെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.
അതേസമയം,  ഏകാധിപതികളായ അറബ് ഭരണാധികാരികളില്‍നിന്ന് എണ്ണമറ്റ സമ്മര്‍ദങ്ങളെയും രാഷ്ട്രീയ ഇസ്ലാമിന് നേരിടേണ്ടി വന്നിട്ടുണ്ട്. 9/11ന് ശേഷം അത് രൂക്ഷത പ്രാപിക്കുകയും ചെയ്തു.ഇസ്ലാമിക സ്ഥാപനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. കയ്പേറിയ അനുഭവങ്ങളിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടിവന്നു. ചില പ്രവര്‍ത്തകരില്‍നിന്ന് അമിതാവേശത്തിന്‍െറ മുദ്രാവാക്യങ്ങളും സഹിഷ്ണുതയില്ലാത്ത സ്വരവുമുയരുന്നുണ്ടെങ്കില്‍ ഈ ചരിത്രാനുഭവം വെച്ചുനോക്കുമ്പോള്‍ അത് സ്വാഭാവികം മാത്രമാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുന്‍നിരയിലുള്ളവരില്‍ ചിലര്‍ അടുത്ത കാലത്തായി മാത്രം ജയില്‍മോചിതരായവരാണ്. പ്രഫഷനല്‍ നയതന്ത്രജ്ഞരുടെ സ്വരം അവരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല.
ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്ലാമിക രാഷ്ട്രീയ വ്യവഹാരം പൊതുവെ സന്തുലിതമാണ്. തുനീഷ്യന്‍ ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ നല്ല മാതൃകയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബിന്‍ അലിയുടെ ഭരണകൂടത്താല്‍ ക്രൂരമായി വേട്ടയാടപ്പെട്ടെങ്കിലും സഹിഷ്ണുതാപൂര്‍ണമായ രീതി വളര്‍ത്തിയെടുക്കുന്നതിലും സെക്കുലര്‍,  ഇടതുപക്ഷ കക്ഷികളുമായി തുറന്നിടപഴകുന്നതിലും അവര്‍ വിജയിച്ചിട്ടുണ്ട്. തുനീഷ്യന്‍ പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയില്ളെന്നും ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും അതിന്‍െറ നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഭരണഘടനാ അസംബ്ളിയിലേക്ക് 42 സ്ത്രീകളെ വിജയിപ്പിച്ചുകൊണ്ട് വനിതാ പങ്കാളിത്തത്തിന്‍െറ കാര്യത്തില്‍ മികച്ച മാതൃക കാഴ്ചവെക്കാനും അവര്‍ക്ക് സാധിച്ചു.
പാശ്ചാത്യര്‍ അറബ് മര്‍ദക ഭരണകൂടങ്ങളെ പിന്തുണച്ചിരുന്നുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ, പടിഞ്ഞാറിനോട് സന്തുലിതമായ സമീപനം സ്വീകരിക്കാനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും പരസ്പര ബന്ധിതമായ ലോകസാഹചര്യത്തില്‍ അന്തര്‍ദേശീയമായ വിനിമയങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.
പടിഞ്ഞാറിന്‍െറഅവസരം
പടിഞ്ഞാറന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അസുലഭമായൊരു അവസരമാണ്. മര്‍ദക ഭരണകൂടങ്ങളെ പിന്തുണക്കുന്നതിനു പകരം ജനാധിപത്യ പ്രക്രിയയോടൊപ്പം നില്‍ക്കാനും, ഒരു കക്ഷിക്കെതിരെ മറ്റൊരു കക്ഷിയെ മുന്‍നിര്‍ത്തിയുള്ള ഇടപെടല്‍ നടത്താതെ ജനാധിപത്യ പ്രക്രിയയുടെ ഫലങ്ങള്‍ അംഗീകരിച്ചുകൊണ്ട്  മുന്നോട്ടു പോവാനും അവര്‍ സന്നദ്ധമാവണം. അറബ് മേഖലയില്‍ സുരക്ഷയും സ്ഥിരതയും സൗഹാര്‍ദാന്തരീക്ഷവും കൊണ്ടുവരാനുള്ള ഏക വഴി ജനാധിപത്യമാണ്. അറബ് ഹൃദയങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യവും അതുതന്നെ. അതിനെ തകിടംമറിക്കാനുള്ള ഒരു ശ്രമവും അവര്‍ പൊറുക്കുകയില്ല.
ഇസ്ലാമിസ്റ്റുകളെ മാറ്റിനിര്‍ത്താനും പൊതുമണ്ഡലത്തിലെ അവരുടെ പങ്ക് നിഷേധിക്കാനുമുള്ള ശ്രമത്തിനിടയില്‍ മേഖല ഏറെ സഹിച്ചുകഴിഞ്ഞു. ഭരണകൂടത്തിലെ ഇസ്ലാമിസ്റ്റ് പങ്കാളിത്തം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നത് സംശയരഹിതം തന്നെയാണ്. ഇസ്ലാമിസ്റ്റുകള്‍ക്കിടയിലും ദേശീയവും സാര്‍വദേശീയവുമായ ശക്തികളുമായുള്ള ബന്ധത്തിന്‍െറ കാര്യത്തിലും ഇത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അമിത ആത്മവിശ്വാസത്തിന്‍െറ ചതിക്കുഴിയില്‍ ഇസ്ലാമിസ്റ്റുകള്‍ വീണുപോകരുത്.വേദനാപൂര്‍ണമായ ഇളവുകള്‍ നല്‍കിയാണെങ്കിലും മറ്റു രാഷ്ട്രീയ ധാരകളെയും പരിഗണിക്കാന്‍ അവര്‍ക്ക് കഴിയണം. തെരഞ്ഞെടുപ്പ് വിജയത്തിന്‍െറ ഘനം പരിശോധിക്കാതെയുള്ള രാഷ്ട്രീയ സമന്വയവും എല്ലാവരുടെയും പങ്കാളിത്തവുമാണ് നമ്മുടെ സമൂഹത്തിനാവശ്യം. ഇസ്ലാമിസ്റ്റുകള്‍ക്കും മറ്റുള്ളവര്‍ക്കുമിടയിലെ ഈ ആദാനപ്രദാനമാണ് അറബ് ജനാധിപത്യ പരിശ്രമങ്ങളെ പാകപ്പെടുത്തുക. ദശകങ്ങളായി നമുക്ക് നഷ്ടമായ രാഷ്ട്രീയ സമന്വയം രൂപപ്പെടുത്താനും സ്ഥിരത കൊണ്ടുവരാനും അതുതന്നെയാണ് വഴി.
(അല്‍ജസീറ ടെലിവിഷന്‍ ചാനലിന്‍െറ മുന്‍ ഡയറക്ടര്‍ ജനറലായ വദാഹ് ഖന്‍ഫര്‍ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയനില്‍ നവംബര്‍ 29ന് എഴുതിയ ലേഖനം. വിവര്‍ത്തനം: സി. ദാവൂദ്)
l

The supporters of democracy must welcome political Islam

Ennahda, the Islamic party in Tunisia, won 41 per cent of the seats of the Tunisian constitutional assembly last month, causing consternation in the West. But Ennahda will not be an exception on the Arab scene. Last Friday the Islamic Justice and Development Party took the biggest share of the vote in Morocco and will lead the new coalition government for the first time in history. And yesterday Egypt's elections began, with the Muslim Brotherhood predicted to become the largest party. There may be more to come. Should free and fair elections be held in Yemen, once the regime of Ali Abdullah Saleh falls, the Yemeni Congregation for Reform, also Islamic, will win by a significant majority. This pattern will repeat itself whenever the democratic process takes its course.
'Arab Spring to Islamic winter'
In the West, this phenomenon has led to a debate about the “problem” of the rise of political Islam. In the Arab world, too, there has been mounting tension between Islamists and secularists, who feel anxious about Islamic groups. Many voices warn that the Arab spring will lead to an Islamic winter, and that the Islamists, though claiming to support democracy, will soon turn against it. In the West, stereotypical images that took root in the aftermath of 9/11 have come to the fore again. In the Arab world, a secular anti-democracy camp has emerged in both Tunisia and Egypt whose pretext for opposing democratisation is that the Islamists are likely to be the victors.
But the uproar that has accompanied the Islamists' gains is unhelpful; a calm and well-informed debate about the rise of political Islam is long overdue.
First, we must define our terms. “Islamist” is used in the Muslim world to describe Muslims who participate in the public sphere, using Islam as a basis. It is understood that this participation is not at odds with democracy. In the West, however, the term routinely describes those who use violence as a means and an end — thus Jihadist Salafism, exemplified by al-Qaeda, is called “Islamist” in the West, despite the fact that it rejects democratic political participation (Ayman al-Zawahiri, the leader of al-Qaeda, criticised Hamas when it decided to take part in the elections for the Palestinian legislative council, and has repeatedly criticised the Muslim Brotherhood for opposing the use of violence).
This disconnect in the understanding of the term in the West and in the Muslim world was often exploited by despotic Arab regimes to suppress Islamic movements with democratic political programmes. It is time we were clear.
Reform-based Islamic movements, such as the Muslim Brotherhood, work within the political process. They learned a bitter lesson from their armed conflict in Syria against the regime of Hafez al-Assad in 1982, which cost the lives of more than 20,000 people and led to the incarceration or banishment of many thousands more. The Syrian experience convinced mainstream Islamic movements to avoid armed struggle and to observe “strategic patience” instead.
History of the region
Second, we must understand the history of the region. In western discourse Islamists are seen as newcomers to politics, gullible zealots who are motivated by a radical ideology and lack experience. In fact, they have played a major role in the Arab political scene since the 1920s. Islamic movements have often been in opposition, but since the 1940s they have participated in parliamentary elections, entered alliances with secular, nationalist and socialist groups, and participated in several governments — in Sudan, Jordan, Yemen and Algeria. They have also forged alliances with non-Islamic regimes, like the Nimeiri regime in Sudan in 1977.
A number of other events have had an impact on the collective Muslim mind, and have led to the maturation of political Islam: the much-debated Islamic Revolution in Iran in 1979; the military coup in Sudan in 1989; the success of the Algerian Islamic Salvation Front in the 1991 elections and the army's subsequent denial of its right to govern; the conquest of much of Afghan territory by the Taliban in 1996 leading to the establishment of its Islamic emirate; and the success in 2006 of Hamas in the Palestinian Legislative Council elections. The Hamas win was not recognised, nor was the national unity government formed. Instead, a siege was imposed on Gaza to suffocate the movement.
The Turkey factor
Perhaps one of the most influential experiences has been that of the Justice and Development Party (AKP) in Turkey, which won the elections in 2002. It has been a source of inspiration for many Islamic movements. Although the AKP does not describe itself as Islamic, its 10 years of political experience have led to a model that many Islamists regard as successful. The model has three important characteristics: a general Islamic frame of reference; a multi-party democracy; and significant economic growth.
These varied political experiences have had a profound impact on political Islam's flexibility and capacity for political action, and on its philosophy, too.
However, political Islam has also faced enormous pressures from dictatorial Arab regimes, pressures that became more intense after 9/11. Islamic institutions were suppressed. Islamic activists were imprisoned, tortured and killed. Such experiences gave rise to a profound bitterness. Given the history, it is only natural that we should hear overzealous slogans or intolerant threats from some activists. Some of those now at the forefront of election campaigns were only recently released from prison. It would not be fair to expect them to use the voice of professional diplomats.
Despite this, the Islamic political discourse has generally been balanced. The Tunisian Islamic movement has set a good example. Although Ennahda suffered under Ben Ali's regime, its leaders developed a tolerant discourse and managed to open up to moderate secular and leftist political groups. The movement's leaders have reassured Tunisian citizens that it will not interfere in their personal lives and that it will respect their right to choose. The movement also presented a progressive model of women's participation, with 42 female Ennahda members in the constitutional assembly.
The Islamic movement's approach to the West has also been balanced, despite the fact that western countries supported despotic Arab regimes. Islamists know the importance of international communication in an economically and politically interconnected world.
Opportunity for the West
Now there is a unique opportunity for the West: to demonstrate that it will no longer support despotic regimes by supporting instead the democratic process in the Arab world, by refusing to intervene in favour of one party against another and by accepting the results of the democratic process, even when it is not the result they would have chosen. Democracy is the only option for bringing stability, security and tolerance to the region, and it is the dearest thing to the hearts of Arabs, who will not forgive any attempts to derail it.
The region has suffered a lot as a result of attempts to exclude Islamists and deny them a role in the public sphere. Undoubtedly, Islamists' participation in governance will give rise to a number of challenges, both within the Islamic ranks and with regard to relations with other local and international forces. Islamists should be careful not to fall into the trap of feeling overconfident: they must accommodate other trends, even if it means making painful concessions. Our societies need political consensus, and the participation of all political groups, regardless of their electoral weight. It is this interplay between Islamists and others that will both guarantee the maturation of the Arab democratic transition and lead to an Arab political consensus and stability that has been missing for decades. (Wadah Khanfar was director general of the al-Jazeera network until September 2011.) —© Guardian Newspapers Limited, 2011

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Egypt's Islamists swear by secularism


ATUL ANEJA

2.12.2011
Counting of votes is in progress in Luxor, Egypt, after the first phase of the parliamentary elections on Tuesday. Muslim Brotherhood's political party has in many of the constituencies solidly outpaced its rivals. Photo: AP
Counting of votes is in progress in Luxor, Egypt, after the first phase of the parliamentary elections on Tuesday. Muslim Brotherhood's political party has in many of the constituencies solidly outpaced its rivals. Photo: AP
Islamist parties, set to win the majority of seats in the first round of the Egyptian parliamentary elections, have shifted into top gear to negate fears that their country could evolve into a theocracy.

The Muslim Brotherhood's Freedom and Justice Party (FJP) could end up winning around 40 per cent of the votes during the two-day poll, which wrapped up on Tuesday. The Al Nour coalition formed by the more doctrinaire Salafists is running in second place behind FJP in several constituencies.
“I expect Islamists [FJP and the Al Nour coalition] to win at least 65 per cent of seats in the first round,” said Diaa Rashwan, an expert on Islamic movements and head of the Ahram Center for Political and Strategic Studies. In the first round of the three-phased election, nine of 27 governorates went to the polls to elect deputies to the Lower House of Parliament.
Sources inside the Muslim Brotherhood said the FJP had done exceptionally well in Fayoum, south of the capital, and had also distinguished itself in the Cairo and Red Sea governorates. The Al Nour coalition offered stiff competition to the FJP in the governorates of Alexandria and Kafr al-Sheikh governorates, which have become Salafi strongholds.
The spectacular performance of the Islamists has jolted their secular and liberal opponents. “Egypt will get into its darkest era ever if the Brotherhood reached the Parliament and then assumed power, it will be the worst epoch ever … I think the country will suffer as long as the Brotherhood represents the majority,” author Gamal El-Gitani was quoted as saying by the Al Ahram website.
Analysts point out that the result has alarmed minorities such as the Coptic Christians, as well as leftists and secularists. Women activists, fearing the imposition of a dress code and Sharia law, are also wary of the Muslim Brothers' vibrant assertion at the polls.
But Islamists, including those belonging to the Al Nour coalition, are emphatic in dismissing these fears as groundless, which, they say, result from the complete ignorance of doctrinal evolution that Islamist parties have undergone over the past 60 years. “Some people are promoting the idea that Islamists would diminish women's rights and freedom of speech, damage the country's relationship with Israel and also prevent non-Islamic forces from being politically involved. That's among other allegations which are baseless,” said Essam Darbala of the Al-Jamaa Al-Islamiyya, an Al Nour alliance partner. In an earlier statement, Essam El-Erian, Vice Chairman of the Freedom and Justice Party (FJP), reassured minority groups by saying all Egyptians had equal rights. While calming fears of Egypt's possible slide into theocracy, echoing, however faintly, the 1979 Islamic revolution of Iran, Mr. El-Erian, on Thursday, served notice to the military to give way to elected representatives . In an op-ed in theGuardian , and was posted on the Muslim Brotherhood website, he said: “It is impossible for millions of Egyptians to go to the polls and vote for a Parliament without authority. So the military council must now announce the handover of legislative powers to Parliament, and the caretaker government must present any new legislation to the Parliament for approval.” He added that the military council “must also affirm that any government that does not enjoy the confidence of Parliament will not be able to remain in office and that the formation and survival of a government will be decided by the Parliament's majority”. Buoyed by the trends, he urged youth protesting at Tahrir Square to adopt “constitutional mechanisms while maintaining calm in the constituencies and Egyptian street”.

Islamists gain in Egypt elections

ATUL ANEJA

1.12.2011
Early counting in Egypt's parliamentary elections appears to confirm the region-wide trend of Islamists — moderate, hard-line and some who are yet to be fully tested — emerging as the most potent force in the aftermath of the Arab Spring.
Following the first phase of elections which ended on Tuesday, counting in Luxor, Cairo and elsewhere is showing that the Muslim Brotherhood's Freedom and Justice Party (FJP) has solidly outpaced its rivals in many of the constituencies.
The ultra-conservative Al Nour party is also doing well in some districts. It is either leading over the other contenders or is in second place to the FJP.
Except in a few constituencies, non-religious parties are, so far, heavily trailing the Islamists, who are not contesting as a unified bloc. The FJP and Al Nour are not pre-poll allies, though the latter is open to participation in a coalition. The Al Nour comprises mainly Salafists, who seek to recreate a society based on pristine Islam.
Hazy picture
The electoral picture, however hazy, that is emerging in Egypt, seems to amplify a political trend fast gathering momentum in West Asia and North Africa. Moderate Islamists have emerged as the most prominent political force in Tunisia and Morocco following recent elections. An Islamist assertion is also visible in Libya in the aftermath of the killing in October of Muammar Qadhafi. Some analysts say an Islamist political resurgence through the ballot can be traced to 2002, when the Justice and Development Party (AKP), the architect of the so-called “Turkish model” of new-age Islam, triumphed in Turkey.
Despite the AKP's Islamist roots, Turkey remains secular and has deeply engaged with moderate Islamists in Tunisia and sections of the Muslim Brotherhood in Egypt.
In Luxor — famed for its Pharonic-era architecture — where nearly 80 per cent of the counting has been completed, the FJP appears to be in the lead, closely followed by the Al Nour Party, the website of the Al Masry Al Youm daily reported. A somewhat similar trend prevails in Helwan where the FJP is followed by a triangular contest among the Al-Nour, the Egyptian Bloc and the Conservative Party for the second place. In Cairo's eighth constituency, the Al Nour and the FJP are vying for the top position.
However, the Islamists seem to have been challenged in Port Said, where a Leftist candidate has triumphed over an Al Nour candidate. Apart for voting along party lines, Egyptian voters have, on a separate ballot paper, balloted for candidates who represented specific social classes.
Subdued appearance
With Egyptians voting in droves, especially on Tuesday, and now awaiting results, Tahrir Square, the epicentre of the Egyptian revolt and recent scene of heavy clashes, has acquired an unusually subdued appearance. On Tuesday, there were heavy clashes between protesters and street vendors, which injured 108 people. Protesters said the regime had deployed armed provocateurs to wipe out the uprising in the fog of the elections.
On Twitter, elder statesman Mohamed ElBaradei wrote: “Thugs are now attacking the protesters in Tahrir. A regime that cannot protect its citizens has failed to carry out its main job.”
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati