നാസര്‍ ഊരകം
|
പി. സുരേന്ദ്രന്
|
ഫസ്ലുര്‍റഹ്മാന്‍ കൊടുവള്ളി
|
Published on Sun, 01/08/2012
വാഷിങ്ടണ്‍: ഈജിപ്തിലെ പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണനേതൃത്വം തയാറെടുക്കുന്നു. ഈജിപ്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മുസ്ലിം ബ്രദര്‍ഹുഡിന് അംഗീകാരം നല്‍കാനും അവരുമായി സംഭാഷണങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിനെ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറകിന്‍െറ ഏകാധിപത്യ വാഴ്ചക്കായിരുന്നു നേരത്തേ അമേരിക്കയുടെ പിന്തുണ.
ഈജിപ്തിലെ ഏക രാഷ്ട്രീയ മേല്ക്കോയ്മയായി വളര്‍ന്ന ബ്രദര്‍ഹുഡുമായി സംഭാഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഞായറാഴ്ച കാര്‍ണെഗി എന്‍ഡോവ്മെന്റിലെ മധ്യപൗരസ്ത്യ വിഭാഗം മേധാവി മറീന ഒട്ടാവേ വ്യക്തമാക്കി.
‘ബ്രദര്‍ഹുഡ് ഇസ്ലാമിക കക്ഷിയാണെന്നും അവരുടെ തീവ്രവാദ ബന്ധം ഈജിപ്തിന് ഭീഷണിയാണെന്നുമുള്ള മുബാറകിന്‍െറ നിലപാടാണ് ബുഷ് ഭരണകൂടം കണ്ണുമടച്ച് സ്വീകരിച്ചത്. 2005ലെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് 20 ശതമാനം വോട്ടുകള്‍ നേടിയതോടെ ഈജിപ്തില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് ബുഷ് മൗനം ദീക്ഷിക്കാനും തുടങ്ങി’ -ഒട്ടാവേ ചൂണ്ടിക്കാട്ടി. മാധ്യസ്ഥ്യര്‍വഴി ബ്രദര്‍ഹുഡുമായി ബന്ധപ്പെടാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക തുടക്കംകുറിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. മനുഷ്യാവകാശങ്ങള്‍ മാനിക്കാമെന്ന് ബ്രദര്‍ഹുഡ് മാധ്യസ്ഥ്യരെ അറിയിച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

Tags:
അമേരിക്ക,
മുസ്ലിം ബ്രദർഹുഡ്
മുബാറക്കിനും കൂട്ടര്‍ക്കും വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂട്ടര്‍മാര്‍
- By സുഹൈറലി
- Postado January 07, 2012 at 9:48 AM
സ്വന്തം ലേഖകന്‍
മനോരമ 7.1.2012
കയ്റോ: മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനും മുന്‍ ആഭ്യന്തര മന്ത്രി ഹബിബ് എല്‍ അഡ്ലിയടക്കം മറ്റ് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഇൌജിപ്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ അധികാര ഭ്രഷ്ടരായ മുബാറക് ഭരണകൂടം, 18 ദിവസം നീണ്ട പ്രക്ഷോഭകാലത്ത് 800 പേരെ കൊലപ്പെടുത്തിയെന്നാണു കേസ്. മുബാറക്കിന്റെ ഏകാധിപത്യത്തിന് കീഴില്‍ ജനം അനുഭവിച്ച പീഡനങ്ങളുടെ മുറിവുകളില്‍ ചിലതെങ്കിലും കോടതി വിധിയിലൂടെ ഉണങ്ങുമെന്ന് ഇൌജിപ്തുകാര് കരുതുന്നു.
എന്നാല്‍ കടുത്ത ശിക്ഷയില്‍ നിന്നു മുബാറക്കും കൂട്ടരും രക്ഷപ്പെട്ടേക്കാം എന്നു കരുതുന്നവരുമുണ്ട്. സാക്ഷികളുടെ എണ്ണം, കുറ്റങ്ങളുടെ വൈവിധ്യം, സുരക്ഷാ സര്‍വീസില്‍ നിന്നു തെളിവുലഭിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവയാണ് കേസിനെ ദുര്‍ബലപ്പെടുത്തിയേക്കാവുന്ന ഘടകങ്ങള്‍.വിധിക്കു പിന്നാലെ നീണ്ട അപ്പീല്‍ നടപടികളും ഉണ്ടായേക്കാം. അതുപോലെ ഇൌജിപ്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന സൈനിക ജനറല്‍മാര്‍ക്ക് വധശിക്ഷ വീറ്റോ ചെയ്യാന്‍ അധികാരവുമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അവസാന തെളിവെടുപ്പില്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ മക്കള്‍ക്കും മുന്‍ ആഭ്യന്തര മന്ത്രിക്കും ആറ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം എണ്‍പത്തി രണ്ടുകാരനായ മുബാറക്കും ഉണ്ടായിരുന്നു.അഴിമതിക്കും മറ്റുമാണ് മുബാറക്കിന്റെ മക്കള്‍ വിചാരണ നേരിടുന്നത്. അതില്‍ വധശിക്ഷയ്ക്കു സാധ്യതയില്ല.
സ്വന്തം ലേഖകന്‍
മനോരമ 7.1.2012
കയ്റോ: ഇൌജിപ്തില്‍ നടന്ന അവസാന ഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക മുന്നണിയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്ജെപി)ക്ക് മുന്‍തൂക്കം. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞദിവസമാണു പൂര്‍ത്തിയായത്. ഇതില്‍ എഫ്ജെപി 37.5% വോട്ടു നേടി. കഴിഞ്ഞ റൌണ്ടുകളില്‍ കണ്ടതുപോലെ തന്നെ മൌലികവാദികളായ നൂര്‍ പാര്‍ട്ടി രണ്ടാമതെത്തി.
ഇസ്ലാമിക പാര്‍ട്ടികളാണ് എഫ്ജെപിയും നൂര്‍ പാര്‍ട്ടിയും. ഇതോടെ പുതിയ ഭരണ ഘടന തയാറാക്കുന്നതിലും മറ്റും ഇസ്ലാമിക പാര്‍ട്ടികള്‍ വന്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായി. എന്നാല്‍ എല്ലാ വിഭാഗത്തിലും പെട്ട ഇൌജിപ്തുകാരുടെ അഭിപ്രായം മാനിക്കുമെന്ന് ബ്രദര്‍ഹുഡ് പറയുന്നുണ്ട്.
ഇസ്ലാമിക നിയമങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപ്പാക്കലാണ് നൂര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ താരതമ്യേന മിതവാദികളായ ബ്രദര്‍ഹുഡ് മിതവാദ ഗ്രൂപ്പുകളുമായുള്ള മുന്നണി സാധ്യത ആരാഞ്ഞേക്കുമെന്നു ചില നിരീക്ഷകര്‍ കരുതുന്നു. മുബാറക്കിനുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത സൈനിക ജനറല്‍മാരാണ് രാജ്യത്ത് ഇപ്പോള്‍ അധികാരത്തിലുള്ളത്.
Details
- Published on Monday, 02 January 2012
- ഈജിപ്തിലെ ബീച്ച് റിസോര്‍ട്ടുകളില്‍ ഇനി നഗ്നരായി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജലകേളി നടത്തുമോ? സായാഹ്നങ്ങളില്‍ ടൂറിസ്റ്റ് ബീച്ചുകളില്‍ ആ നഗ്നതാപ്രദര്‍ശനം ഇനിയുണ്ടാവുമോ? ഈജിപ്തിന്റെ വസന്തം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ അവസാനിക്കുയാണ്. ഏകാധിപത്യം അവസാനിച്ച് ജനാധിപത്യം പുലരുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ഇത്ര കാലം കരുതിയിരുന്നത്. എന്നാല്‍ ക്രൂരമായ ഏകാധിപത്യത്തില്‍ തന്നെയായിരുന്നു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നത്. പാശ്ചാത്യ മതേതര മാധ്യമങ്ങള്‍ അറബ് വസന്തത്തിന് ശേഷമുള്ള ഈജിപ്തിനെയും, തുണീഷ്യയെയും കുറിച്ച് ഇങ്ങനെയൊക്കെ ആശങ്കപ്പെടുകയാണ്. അറബ്ലോകത്തെ ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ അകാരണമായി ഭയപ്പെടുകാണ് അള്‍ട്രാസെക്യുലര്‍ ബുദ്ധിജീവികള്‍.
അറബ് ലോകത്ത് ജനാധിപത്യം പുലരാന്‍ എന്തുചെയ്യണമെന്ന് ഏറെക്കാലം ചിന്തയിലാണ്ടവര് അതേ ജനാധിപത്യം പുലര്‍ന്നു കാണുമ്പോള്‍ നിരാശരാകുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ‘ടുണീഷ്യയിലും, ഈജിപ്തിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമാണ് എന്നതാണ് അവരെ നിരാശരാക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധരും, സ്ത്രീസ്വാതന്ത്ര്യത്തിന് പുല്ലുവില കല്പിക്കാത്ത മൃഗതുല്യരുടെ കൂട്ടായ്മകളുമാണ് എന്ന പ്രചാരവേലയുടെ അടിത്തറയിളക്കുന്നതാണ് യമനിലെയും, ഈജിപ്തിലെയും വിശേഷങ്ങള്‍ എന്ന് കൂടി അറിയുമ്പോള്‍ ജനാധിപത്യത്തോട് എന്തേ ഇത്ര ഭയം എന്നതിന് ഉത്തരങ്ങള്‍ ലഭിക്കുന്നു.
ഈജിപ്തിലെ തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും, സലഫീ അനുകൂല അന്നൂര്‍ പാര്‍ട്ടിയും ഉജ്വലവിജയം നേടുമെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചു കൊണ്ടിരിക്കേ ലഭിക്കുന്ന വിവരങ്ങള്‍. ആദ്യഫലങ്ങള്‍ ഇസ്ലാമിക പാര്‍ട്ടികള്‍ തികച്ചും അനുകൂലമാണ്.
ഈജിപ്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബി ബി സി ന്യൂസ് അന്നൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സലാഹ് അബ്ദുല്‍ മബൂദിനോട് നടത്തിയ ഇന്റര്‍വ്യൂവില്‍ ആഗോളതലത്തില്‍ മാധ്യമങ്ങള്‍ വളര്‍ത്തുന്ന തെറ്റിധാരണയോട് സലാഹ് പ്രതികരിക്കുന്നുണ്ട്. ഞങ്ങള്‍ കൈകളില്‍ വാളുകള്‍ ഏന്തിയല്ല സഞ്ചരിക്കുന്നത്. ഞങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും, കുതിര സവാരി നടത്തുകയും ചെയ്യുന്നു. പ്രാര്‍ഥന നടത്താത്തവരെ അടിക്കുന്നവരല്ല ഞങ്ങള്‍. സലാഹ് പറയുന്നു.
സലാഹ് അബ്ദുല്‍ മബൂദ് ഇത്രയൊക്കെ പറഞ്ഞിട്ടും, ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ച സലഫികളെ കുറിച്ച് ബി ബി സിക്ക് ആശങ്കകള്‍ തീരുന്നില്ല. അവര്‍ യഥാര്‍ഥ ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവര്‍ നേരത്തെ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരാണെന്നും, ഈജിപ്ഷ്യന്‍ ബീച്ച് റിസോര്‍ട്ടുകളിലെ കുളിസീനുകളില് അവര്‍ എതിര്‍പ്പുള്ളവരാണെന്നും ബി ബി സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബീച്ചുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ കുളിസ്ഥലങ്ങള്‍ തുടങ്ങിയ ഭീകരമായ ആശയങ്ങളാണ് സലഫി നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുള്ളതത്രേ.
ഈജിപ്തിലെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന മദ്യനിരോധം ആവശ്യമായി ഉന്നയിച്ചിട്ടുള്ള സലഫി സംഘടനയുടെ നിലപാട് മുസ്ലിം ഭീകരവാദത്തിന്റെ ജനാധിപത്യത്തിനകത്തെ ആദ്യ പരീക്ഷണമായി കരുതുന്നവരുമുണ്ട്. ഈജിപ്തിലെ സലഫി സംഘടന തീവ്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, എന്നാല്‍ ഇഖ്വാനുല്‍ മുസ്ലിമൂന് ഇത്തിരി കൂടി മധ്യമ നിലപാടിലാണെന്നും ബി ബി സി ലേഖകന്‍ ജോണ്‍ ലെയ്ന്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇഖ്വാനുല്‍ മുസ്ലിമൂന് ഒന്നാം സ്ഥാനത്തും, അല്‍ നൂര്‍ രണ്ടാം സ്ഥാനത്തും എത്തിയ ഈജിപ്ത് തെരഞ്ഞെടുപ്പില്‍ സെക്യുലറിസ്റ്റുകളും, സോഷ്യലിസ്റ്റുകളും വളരെയേറെ പിന്തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അറബ് വസന്തം ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമല്ലെന്ന് വിലയിരുത്തുന്നവരുണ്ട്. അവര്‍ക്ക് നൈല്‍നദീതീരത്തെ സ്ത്രീകള്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സലഫികള്‍ക്കാണ് വോട്ട് നല്‍കിയത്. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാചകവാതകം വെക്കാനുള്ള പുരയിടമാണ്. സലഫി സംഘടനയായ അല്നൂറിനെ പിന്തുണച്ച ഉള്‍പ്രദേശത്തെ സ്ത്രീയുടെ ഇതേ വികാരമാണ് മറ്റുള്ളവരെയും പ്രേരിപ്പിച്ചതെന്ന ബി ബി സിയുടെ വിലയിരുത്തല്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്രകാലം ഈജിപ്ത് ഭരിച്ച ഹുസ്നി മുബാറക്ക് ഈജിപ്തിന്റെ ഉള്‍പ്രദേശങ്ങളിലെ വികസനത്തിന് യാതൊന്നും ചെയ്തിട്ടില്ല. അവിടെ വികസനം വാഗ്ദാനം ചെയ്താണ് സലഫികളും, ഇഖ്വാനികളും വോട്ട് നേടിയത്. പറയുന്നത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന ഇസ്ലാമിക സംഘടനകളുടെ അവകാശവാദം ഈജിപ്തിലും യാഥാര്‍ഥ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുക.
ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മതമോ, തീവ്രവാദമോ അല്ല, ജനകീയ സ്വപ്നങ്ങളാണ് എന്ന യാഥാര്‍ഥ്യമാണ് ഈജിപ്തിലെ തെരുവുകള്‍ പറയുന്നത്. തഹ്രീര്‍ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത് അരാഷ്ട്രീയ വാദികളായ ആള്‍ക്കൂട്ടമായിരുന്നില്ല. ഇസ്ലാമിക ജനാധിപത്യത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ പ്രിയങ്കരമാകുമ്പോള്‍ നിരാശരാകുന്നവര്‍ ജനാധിപത്യ രഹിതമായിരുന്ന യു എസ് എസ് ആറിനെ അന്ധമായി പ്രണയിച്ചവരായിരുന്നു എന്നത് കൗതുകമാണ്. ഇഖ്വാുല് മുസ്ലിമൂന് ആഭിമുഖ്യമുള്ള ജസ്റ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടിയും, സലഫി സ്വഭാവമുള്ള അല്‍ നൂര്‍ പാര്‍ട്ടിയും ഈജിപ്ത് പാര്‍ലമെന്റില്‍ സഖ്യത്തിലാണ്. പുതിയ ഈജിപ്ത് കെട്ടിപ്പടുക്കാന്‍ അവര്‍ ഒന്നിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കാം. പുതിയ ലോകത്ത് ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാനും, ബഹുസ്വരതയെ അംഗീകരിക്കാനും, പുതിയ വികസനസംസ്കാരം അറബ്ലോകത്ത് വളര്‍ത്തിയെടുക്കാനും ഈജിപ്തിലെയും, തുണീഷ്യയിലെയും പുതിയ രാഷട്രീയനേതൃത്വങ്ങള്ക്ക് സാധ്യമാകേണ്ടതുണ്ട്.
തവക്കുല്‍ കര്മാന് എന്ന യെമനിലെ അല്‍ ഇസ്ലാഹ് പാര്‍ട്ടി നേതാവിന്റെ നൊബേല്‍ സമ്മാനലബ്ധി ഇസ്ലാമിസ്റ്റുകള്‍ സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന വാദത്തിന് ഏറെ പരുക്കുകള്‍ ഏല്പിച്ചിരുന്നു. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ എത്തിനില്‍ക്കുന്ന ജനാധിപത്യത്തിന്റെ തിരിച്ചു വരവുകള്‍ മുസ്ലിംകള് ജനാധിപത്യ വിരോധികളാണ് എന്ന പ്രചാരണത്തിനും ശക്തമായ വെല്ലവിളിയാണ് ഉയര്‍ത്തുന്നത്.
വിപ്ലവം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഏര്‍പ്പാടാണ്. ജനങ്ങളുടെ ഭരണകൂടത്തോടുള്ള അസംതൃപ്തിയും, ദാരിദ്ര്യവും മാത്രം വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നില്ല. എന്നാല്‍ അവ വിപ്ലവത്തിന് കാരണമാണ്. പട്ടിണിയെന്ന ഒറ്റക്കാരണം വിപ്ലവത്തിന് കാരണമാകുന്നുവെങ്കില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇപ്പോള്‍ കലാപങ്ങള്‍ ഉണ്ടാകണം. കാരണം ലോകത്തെ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണ്. അപ്പോള്‍ ലോകത്ത് ഏറെ സമയവും വിപ്ലവം ഉണ്ടാകണമല്ലോ. വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നത് കേവലം സോഷ്യല്‍നെറ്റ് വര്ക്കുകളുമല്ല. വിദ്യുത്പ്രവാഹം പോലെ ഒരു ചിന്താപ്രവാഹമാണ് വിപ്ലവത്തെ നയിച്ചത്. ടുണീഷ്യയിലും, ഈജിപ്തിലും ആ ചിന്താവിപ്ലവം നടന്നിട്ടുണ്ടാകണം. തികച്ചും രാഷ്ട്രീയമാനങ്ങളുള്ള ആ ചിന്താപ്രവാഹത്തിന്റെ തുടര്‍ച്ചയാണ് ജനാധിപത്യപരമായ വളര്‍ച്ചയും, തെരഞ്ഞെടുപ്പ് വിജയങ്ങളും എന്ന് അംഗീകരിക്കാനുള്ള വിശാലതയാണ് ഇപ്പോള്‍ പ്രകടിപ്പിക്കേണ്ടത്.
ജനാധിപത്യം എന്നത് ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നതാണ്. ഈ ലളിതമായ ബോധം പോലും നഷ്ടപ്പെടുന്നത് ഭൂഷണമല്ല.
ടി റിയാസ് മോന്
Published on Wed, 12/28/2011 -
കാസിം ഇരിക്കൂര്‍
‘മുല്ലപ്പൂവിപ്ളവ’ങ്ങള് വിരിയിച്ചുകൊണ്ടിരിക്കുന്ന ‘അറബ് വസന്ത’ത്തില്‍, തങ്ങളുടെ ചുറ്റുപാടും ദ്രുതഗതിയില്‍ പൊട്ടിവീഴുന്ന മാറ്റങ്ങളെ ദേശാതിരുകള്‍കൊണ്ട് പ്രതിരോധിക്കാനാവില്ളെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ തിരിച്ചറിവിന്‍െറ പ്രതിഫലനമാണ് ഡിസംബര്‍ 20, 21 തീയതികളില്‍ റിയാദില്‍ ചേര്‍ന്ന 32ാം ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ദൃശ്യമായത്. സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യകൊട്ടാരത്തില്‍, ആറ് രാഷ്ട്രങ്ങളിലെ ഭരണ-ഉദ്യോഗസ്ഥ, മാധ്യമ സാരഥികളെ അഭിസംബോധന ചെയ്യവ, ആതിഥേയനായ അബ്ദുല്ല രാജാവിന് ഉണര്‍ത്താനുണ്ടായിരുന്നത് ഇതായിരുന്നു: ‘യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിര്‍നിമേഷരായി നില്ക്കുകയല്ല വേണ്ടതെന്നാണ് ചരിത്രത്തില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും നാം പാഠമുള്‍ക്കൊണ്ടത്. കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് നഷ്ടമുറപ്പാണ്. നിലവിലെ അവസ്ഥയില്‍ തൃപ്തരായി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടായിരിക്കില്ല. അങ്ങനെയെങ്കില്‍, ‘ഖാഫില’യുടെ (സാര്‍ഥവാഹക സംഘത്തിന്‍െറ) ഏറ്റവുമൊടുവിലായിരിക്കും നമ്മുടെ സ്ഥാനം. നമ്മുടെ രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷയുടെയും ഭദ്രതയുടെയും കാര്യമോര്‍ക്കുമ്പോള്‍ നമുക്കിത് ഒരിക്കലും ആശാസ്യമല്ല’.
1981ല്‍ നിലവില്‍വന്ന ആറ് രാഷ്ട്രങ്ങളുടെ സഹകരണ കൂട്ടായ്മയെ ഒരു യൂനിയനായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്് എന്ന അബ്ദുല്ല രാജാവിന്‍െറ ആഹ്വാനം അറബ്-ഇസ്ലാമിക ലോകത്ത് ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുണീഷ്യയില്‍നിന്ന് തുടങ്ങി, നൈല്‍ തീരത്തൂടെ ആഞ്ഞുവീശി, യമനിലും ലിബിയയിലും സിറിയയിലുമൊക്കെ വന്മരങ്ങളെ കടപുഴക്കിയെറിഞ്ഞ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന മാറ്റത്തിന്‍െറ കൊടുങ്കാറ്റിന് മുന്നില്‍ ശാശ്വതമായി പിടിച്ചുനില്ക്കാന് സാധിക്കുമെന്ന ധാരണ മിഥ്യയാണ് എന്ന മുന്നറിയിപ്പാണ് മേഖലയിലെ ഏറ്റവും അനുഭവസമ്പന്നനായ അബ്ദുല്ല രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നല്കിയിരിക്കുന്നത്്. എണ്ണയുടെയും വാതകങ്ങുടെയും അക്ഷയ ഖനികളാല്‍ അനുഗൃഹീതമായ ലോകത്തിലെ ഏറ്റവും സമ്പല്സമൃദ്ധമായ ഒരു ഭൂവിഭാഗത്തിന്‍െറ മുന്നിലും ഋതുപ്പകര്‍ച്ചയുടെ ഈ സന്ദിഗ്ധ കാലസന്ധി ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുള്ളതാണ് ഈ താക്കീത്.
ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ മേഖലയുടെ ശാക്തിക ബലാബലം പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം, ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ച 1916ലെ കുപ്രസിദ്ധമായ സ്കെയ്സ്- പൈകോട് ഉടമ്പടിയുടെ ഫലമായി നിലവില്‍വന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും തൂത്തെറിഞ്ഞ് അറബ്സമൂഹം സ്വന്തം സ്വത്വവും ഹിതവും തിരിച്ചുപിടിക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ചക്കാണ്് ലോകമിന്ന് ദൃക്സാക്ഷിയാവുന്നത്. ഇതുവരെ ഈ ഭൂവിഭാഗത്തിന്മല്‍േ ആധിപത്യം നിലനിര്‍ത്തുകയും അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്ത ബാഹ്യശക്തികളുടെ സ്വാധീനം കുറഞ്ഞില്ലാതാവുന്നു എന്നതാണ് ഈ മാറ്റങ്ങളുടെ കാതല്‍. അതോടെ ഉടലെടുക്കുന്ന വിടവ് നികത്താന്‍ അറബ് ഇസ്ലാമിക ലോകത്തുതന്നെ പുതിയ ശാക്തിക കൂട്ടുകെട്ടുകള്‍ രൂപപ്പെടുക സ്വാഭാവികം. ഇതിലേക്കായി രണ്ടു രാഷ്ട്രീയ പദ്ധതികള്‍ ഇതിനകം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നാണ്് ചിന്തകനും മനുഷ്യാവകാശവാദിയുമായ അബ്ദുല്‍ ഹുസൈന് ശാബാനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന്, മിതവാദ ഇസ്ലാമിനെയും മതേതരത്വത്തെയും സമന്വയിപ്പിച്ച് ബഹുസ്വരതയോടും ആഗോളീകൃത സമ്പദ്വ്യവസ്ഥയോടും രമ്യതയില്‍ വര്‍ത്തിക്കുന്ന തുര്‍ക്കി മാതൃകയാണ്. തുണീഷ്യയും മൊറോക്കോയും ഇതിനകം ഈ മാതൃകയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ പാത തെരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇറാന് നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ പദ്ധതി ഷിയാ വിഭാഗീയതയില്‍ അധിഷ്ഠിതമായ പേര്‍ഷ്യന്‍, സഫാവിദ് മാനങ്ങളുള്ള ദേശീയതയാണെന്നും അത് മേഖലക്ക് അപകടകരമാണെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങളും നിരീക്ഷകരും എടുത്തുകാട്ടുന്നത്. അറബ് ഇസ്ലാമിക ലോകത്ത് ഭിന്നത വളര്‍ത്താനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും കലാപങ്ങള്‍ സൃഷ്ടിക്കാനും ഇറാന്‍െറ നേതൃത്വത്തില്‍ വ്യാപകമായ ചാരപ്പണിയും കുത്സിത നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് അറബ് മീഡിയ നിറഞ്ഞുകവിയുന്നു. കോളമിസ്റ്റ് അലി ബ്ലൂവി എഴുതുന്നു: ‘അറബ് വസന്തം ഇറാനിയന്‍ വിപ്ളവത്തിന്‍െറ മറ്റൊരു പതിപ്പാണെന്ന ധാരണ പരത്താനാണ് ഇറാന് ശ്രമിക്കുന്നത്. മുതിര്‍ന്ന ഇറാന് അധികൃതര്‍ നല്കുന്ന പരോക്ഷമായ സന്ദശേമിതാണ്: മേഖല സാക്ഷ്യം വഹിക്കുന്നത് ഇസ്ലാമിക ഉണര്‍വിന്‍െറ ഒരു കാലഘട്ടത്തിനാണെന്നും ഇറാന് അതിന്‍െറ നേതൃപദവി ഏറ്റടെുക്കണമെന്നും. അറബ് വസന്തത്തിന് ഇറാന് സാമ്പത്തിക സഹായം ചെയ്യന്നതായി തെളിവുകളുണ്ട്. സുരക്ഷയുടെ കാര്യം പറഞ്ഞാണ് ഇറാന് അറബ് രാജ്യങ്ങളെ സമീപിക്കുന്നത്. എന്നാല്‍, അറബികള്‍ക്ക് ഇറാന്‍െറ കാര്യത്തില്‍ ലവലേശം വിശ്വാസമില്ല. ഇറാനില്‍നിന്നുള്ള തീര്‍ഥാടകരെ പരിശോധിച്ചാല്‍ മനസ്സിലാവും അവര്‍ റവലൂഷനറി ഗാര്‍ഡിന്‍െറ ഭാഗമാണെന്ന്. എന്തിന്, ഇറാനിയന്‍ കമ്പനികളുടെ കാര്യത്തില്‍ പോലും വിശ്വാസമില്ല; എന്നിട്ടല്ളേ എംബസിയുടെ കാര്യം? (അറബ് ന്യൂസ്-2011ഡിസംബര്‍ 3).
ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മേഖലയില്‍ ഇസ്രായേലും ഇറാനും ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. ഇസ്രായേലും ഇറാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ളെങ്കില്‍ അത്തരം ആയുധങ്ങള്‍ സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കേണ്ടിവന്നേക്കാമെന്നും അല്ളെങ്കില്‍ വരുംതലമുറയോട് നാം മറുപടി പറയേണ്ടിവരുമെന്നും സൗദിയുടെ മുന്‍ യു.എസ് അംബാസഡറും കിങ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിന്‍െറ തലവനുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന് റിയാദില്‍ ‘ദ ഗള്‍ഫ് ആന്‍ഡ് ദ ഗ്ളോബ് ’ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ബാഹ്യവെല്ലുവിളികളെ നേരിടുന്നതിനുള്ള ഒറ്റമൂലി ഒന്നിച്ച് ശക്തിയാര്‍ജിക്കുക എന്നതാണെന്ന് അദ്ദഹേം ഊന്നിപ്പറഞ്ഞു. ജി.സി.സിയെ ‘പരമാധികാര രാഷ്ട്രങ്ങളുടെ യൂനിയന്‍’ ആയി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ട മുന്‍ ഉപാധികളും തുര്‍ക്കി അല്‍ഫൈസല്‍ മുന്നോട്ടുവെച്ചു.‘ ഏകീകൃത അറേബ്യന്‍ ഉപവന്‍കര, തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍, ഏകീകൃത പട്ടാളം, പൊതു പ്രതിരോധ വ്യവസായം, ഏകീകൃത കറന്‍സി, ഏകീകൃത ഐ.ടി വ്യവസായം, പൊതു കരിക്കുലത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, ഏകീകൃത നീതിന്യായ വ്യവസ്ഥ’... മികച്ച ഗൃഹപാഠത്തിന് ശേഷമാവണം വിഷയത്തെ അദ്ദഹേം ആഴത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്‍െറ ശാക്തിക സന്തുലനം മാറിമറിയുന്നുണ്ടെന്നും ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും ജപ്പാനും റഷ്യന്‍ ഫെഡററേഷനുമൊക്കെ അധികാരത്തിലും പദവിയിലും വളരുകയാണെന്നും ഓര്‍മപ്പെടുത്താനും അദ്ദഹേം മറന്നില്ല.
പരസ്പര സഹകരണം എന്നതിനപ്പുറം, യൂറോപ്യന്‍ യൂനിയന്‍െറ മാതൃകയില്‍ ശക്തമായ രാഷ്ട്ര കൂട്ടായ്മയിലേക്ക് വളരുന്നതോടെ പൊതു വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനാവുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ ചിന്തിപ്പിച്ചത് സമീപകാല അനുഭവങ്ങള്‍ തന്നെയാണ്്. അംഗരാജ്യമായ ബഹ്റൈനില്‍ ഷിയാ വിഭാഗം തെരുവിലിറങ്ങിയപ്പോള്‍ അതിന്‍െറ പിന്നില്‍ അയല്‍ രാജ്യത്തിന്‍െറ കുത്സിത അജണ്ടയുണ്ടെന്നാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫ് പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികളുടെ കരങ്ങളാണെന്ന് അധികൃതര്‍ എടുത്തുകാട്ടി. ജി.സി.സിക്ക് പൊതുവായ പ്രതിരോധ സേന എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ജി.സി.സിയുടെ ശൈശവദശയിലുള്ള പൊതു മിലിട്ടറി വിങ് -പെനിന്‍സുല ഷീള്‍ഡ് ഫോഴ്സ് ബഹ്റൈനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ രംഗത്തിറങ്ങുന്നത്. ആറ് രാജ്യങ്ങളില്‍നിന്നുള്ള 10,000 ഭടന്മാരാണ് നിലവില്‍ ഈ വിങ്ങിലുള്ളത്. ഭാവിയിലേക്ക് ഈ സൈനികശേഷി മതിയാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് കുടുതല്‍ സൈനികക്കരുത്തുള്ള അറബ് രാജ്യങ്ങളെ കൂടി കൂട്ടായ്മയില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടതത്രെ. ജോര്‍ഡനെയും മൊറോക്കോയെയും ജി.സി.സിയില്‍ ഉള്‍പ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈജിപ്തും യമനും കൂട്ടായ്മയിലേക്ക് ഇന്നല്ളെങ്കില്‍ നാളെ വന്നുചേരുമെന്നാണ് കേള്‍ക്കുന്നത്.
ബാഹ്യ വെല്ലുവിളി മാത്രമല്ല; ആഭ്യന്തര യാഥാര്‍ഥ്യങ്ങളും ചുവരെഴുത്ത് വായിക്കാന്‍ ജി.സി.സി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. വസന്തമെന്നോ ശൈത്യമെന്നോ എന്ത് പേരിട്ടുവിളിച്ചാലും മാറ്റം അനിവാര്യമാണെന്നും പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും തൃണവല്‍ഗണിച്ച് ആര്‍ക്കും ഇനിമുന്നോട്ടുപോവാനാവില്ളെന്നും പ്രശസ്ത മാധ്യമ പ്രവര്ത്തകന് ഖാലിദ് അല്‍ മഈന പറയുമ്പോള്‍ അദ്ദഹേം കൈമാറാന്‍ ശ്രമിക്കുന്ന താക്കീത് മാറ്റങ്ങള്‍ക്കായി തെരുവിലിറങ്ങിയ ‘സോഷ്യല്നെറ്റ്വര്ക് ജനറേഷന്’ ദേശാതിരുകള്‍ക്കതീതമായ ഒരു പ്രതിഭാസത്തിന്‍െറ സന്തതികളാണെന്നതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴിലില്ലായ്മക്ക് അറുതികാണാനും സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും കലാ-കായിക മേഖലകളിലേക്ക് യുവതയുടെ ശ്രദ്ധ തിരിച്ചുവിടാനും വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന തിരക്കിലാണിന്ന്. അതിന്‍െറ പ്രത്യാഘാതമെന്നോണം വിദേശി തൊഴില്‍സേന പലതരത്തിലുള്ള ആശങ്കള്‍ക്ക് നടുവിലാണ്്. ഗള്‍ഫിന്‍െറ കവാടങ്ങള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെടില്ളെങ്കിലും, അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് അറുതി കുറിക്കപ്പെടാന്‍ പോവുകയാണെന്നും മടക്കയാത്രയുടെ ആരംഭം കുറിച്ചുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യത്തോട് ഇന്ത്യക്കാരടക്കമുള്ളവര്‍ സമരസപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ജി.സി.സി എന്ന സഹകരണ കൂട്ടായ്മയില്‍നിന്ന് ആറ് രാഷ്ട്രങ്ങളുടെ യൂനിയന്‍ എന്ന വിശാലമായ ആശയത്തിലേക്കുള്ള വഴിയില്‍ കടമ്പകള്‍ ഒട്ടനവധിയാണെങ്കിലും ലക്ഷ്യം കരഗതമാവുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു ബ്ളോക്കായിരിക്കും ഉദയം ചെയ്യക. 1940 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വേവഴി കൂട്ടിയിണക്കുന്ന ഈ രാജ്യങ്ങളെ വാണിജ്യ-വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒറ്റ രാഷ്ട്രീയ ശക്തിയായി മാറുന്നതോടെ ആര്‍ജിക്കുന്ന വിലപേശല്‍ശേഷി രാഷ്ട്രാന്തരീയ തലങ്ങളില്‍പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, തുര്‍ക്കിയുടേതില്‍നിന്നും ഇറാന്റേതില്‍നിന്നും ഭിന്നമായ മൂന്നാമതൊരു രാഷ്ട്രീയ പദ്ധതിയുടെ പിറവി മുസ്ലിം ലോകത്തിലെ നിര്‍ണായക വഴിത്തിരിവായേക്കാം. അപ്പോഴും, ജി.സി.സിയുടെ റിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്ന, രാഷ്ട്രീയ പരിഷ്കരണവും രാജ്യകാര്യത്തില്‍ പൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കുള്ള പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള ആന്തരിക ഘടനാമാറ്റങ്ങള്‍ തന്നെയാവും അടിസ്ഥാന രോഗപ്രതിവിധി.

ഐക്യരാഷ്ട്ര സഭ,
ബാൻ കി മൂൺ