Published on Sat,
തെക്ക് പടിഞ്ഞാറന്‍ ടുണീഷ്യന്‍ നഗരമായ സിദി ബൂസിദിലെ വഴിവാണിഭക്കാരന്‍ സ്വയം തീ കൊളുത്തി മരിച്ചത് താരതമ്യേന അപ്രധാനമായ സംഭവം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓരാ മണിക്കൂറിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ ഒന്നു മാത്രം. എന്നാല്‍, മുഹമ്മദ് ബൂ അസീസി എന്ന സാധാരണക്കാരനായ ആ അറബിയുടെ മരണം 2011 ലെ ഏറ്റവും ശക്തവും വ്യാപകവുമായ വിപ്ളവ പരമ്പരക്ക് തുടക്കമാവുകയായരുന്നു. അറബ് വസന്തമെന്നും മെഡിറ്ററേനിയന്‍ വിപ്ളവമെന്നും വിശേഷിപ്പിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രമായി സിദി ബൂസിദ് മാറുകയായരുന്നു. ബൂ അസീസീയുടെ മരണം സംഭവിച്ച് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോഴും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭ തീജ്വാലകള്‍ അണഞ്ഞിട്ടില്ല.
ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ വര്‍ഷങ്ങളായി പുകയുന്ന ഭരണ വിരുദ്ധ വികാരം നേരിട്ടുള്ള യുദ്ധമായി യുവാക്കള്‍ ഏറ്റെടുക്കുന്നതാണ് ലോകം കണ്ടത്. ടുണിഷ്യയില്‍ അത് രക്ത രഹിതമായിരുന്നെങ്കില്‍ ലിബിയയിലും ഈജിപ്തിലും യമനിലും രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.
അഭിപ്രായ സ്വാതന്ത്യവും തൊഴിലില്ലായ്മയുമാണ് ടുണീഷ്യന്‍ ജനതയെ തെരുവിലിറക്കിയത്. അത് ഒടുവില്‍ 23 വര്‍ഷം നിണ്ട സൈനുലാബിദീന്‍ ബിന്‍ അലിയുടെ ഏകാധിപത്യത്തിനെതിരായ സമരമായി മാറി. ജനകീയ മുന്നേറ്റം നേരിടാനാവാതെ ബിന്‍ അലി നാടുവിടുകയായിരുന്നു. എന്നാല്‍, അതോടൊപ്പം സ്വേഛാധിപത്യത്തിനെതരായ ജനകീയ പ്രക്ഷോഭവും അതിര്‍ത്തി കടന്നു. തൊട്ടടുത്ത രാജ്യമായ ഈജിപ്തായിരുന്നു അതിന്‍െറ അടുത്ത ഭൂമിക. 30 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഹുസ്നി മുബാറക്കിന്‍്റ വീഴ്ചയും ജനാധിപത്യത്തിന്‍െറ തിരിച്ചുവരവുമാണ് പിന്നീട് ലോകം കണ്ടത്.
മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റ തീരങ്ങളില്‍ വീശിയടിച്ച മുല്ലപ്പൂ കൊടുങ്കാറ്റ് കടല്‍ കടന്ന് സിറിയയിലേക്കും യമനിലേക്കും ബഹ്റൈനിലേക്കും ബാധിച്ചു. സിറിയ ഇപ്പോഴും എരിയുകയാണ്. യമനിലാകട്ടെ അബ്ദുല്ല അല്‍ സാലിഹ് അധികാരം ഒഴിയാന്‍ തയ്യാറാണെന്ന് പ്രക്ഷോഭകരുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. 1978 മുതല്‍ യമന്‍ സാലിഹിന്‍െറ ഭരണത്തിലാണ്.
ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ദയനീയ പതനത്തിന് ലോകം സാക്ഷിയായതും ടുണീഷ്യയില്‍ തുടങ്ങിയ അറബ് വസന്തത്തിന്‍െറ തുടര്‍ച്ചയായാണ്. ഏകാധിപതികള്‍ക്കെതിരായ ഈ പ്രതിഷേധ തീക്കാറ്റ് ഉത്തര ആഫ്രിക്കയിലും മധ്യ പൗരസ്ത്യ ദേശത്തും ഒതുങ്ങിയില്ല. ഗ്രീസിലും ഇപ്പോള്‍ റഷ്യയിലും ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ സമരങ്ങള്‍ അലയടിക്കുകയാണ്. ബൂ അസീസി തുടങ്ങിവെച്ച വിപ്ളവം വന്‍കരകള്‍ താണ്ടി അമേരിക്കയില്‍ വരെയെത്തി.സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ വിപ്ളവമാണിതെന്നും പറയാറുണ്ട്. ടുണീഷ്യന്‍ ജനതയടെ 30 ശതമാനവും ഫെയ്സ്ബുക്കില്‍ അംഗമായവരാണ്. ഫെയ്സ്ബുക്കും അല്‍ ജസീറ ടിവിയുമാണ് ഈജിപ്ത് വിപ്ളവം വിജയിപ്പിച്ചതെന്നും വിലയിരുത്തുന്നവരുമുണ്ട്. ഏതായാലും വസന്തത്തിന്‍റ ഇടിമുഴക്കം ലോകത്തെ ഇപ്പോഴും പ്രകമ്പനം കൊള്ളിക്കുകയാണ്. എല്ലാറ്റിനും നിമിത്തമായത് വഴിവാണിഭക്കാരന്‍െറ ആത്മാഹുതിയും
Tags:
അറബ് വസന്തം,
മാധ്യമം











Leave a comment