Published on Mon, 12/19/2011 -
കൈറോ: സിറിയയില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ബശ്ശാര്‍ അല്‍ അസദിന്‍െറ ഭരണകൂടം അംഗീകരിച്ചു. സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ അല്‍ മഖ്ദാദും അറബ് ലീഗ് അസിസ്റ്റന്‍റ് സെക്രട്ടറി അഹമ്മദ് ബിന്‍ ഹില്ലിയുമാണ് തിങ്കളാഴ്ച കൈറോയില്‍ കരാര്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച്, അറബ് ലീഗിന്‍െറ നിരീക്ഷകരെ സിറിയയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം അനുവദിക്കും. നേരത്തേ, ഈ നിര്‍ദേശം സിറിയ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ്, അറബ് ലീഗ് സിറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്‍െറ സ്വയം നിര്‍ണയാവകാശത്തെ ഹനിക്കുന്നില്ളെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് സിറിയന്‍ വിദേശ കാര്യ മന്ത്രി വാലിദ് മുവാലം ഡമസ്കസില്‍ പറഞ്ഞു. നിരീക്ഷക സംഘത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, അറബ് ലീഗിന്‍െറ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബശ്ശാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.

Leave a comment