Published on Thu, 12/01/2011

അങ്കാറ: അറബ് ലീഗ് ഉപരോധം പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സിറിയക്കെതിരെ തുര്‍ക്കിയും ഉപരോധം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായിട്ടും രാജ്യത്ത് സൈനികാക്രമണം തുടരുന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ നടപടിയെ തുടര്‍ന്നാണ് സിറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി അഹമ്മദ് ദാവൂദോഗ്ലു പറഞ്ഞു.സിറിയയുമായി തുടരുന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പിന്‍വലിക്കുമെന്നും സിറിയയുടെ ആസ്തികള്‍ മരവിപ്പിക്കുമെന്നും അദ്ദേഹം അങ്കാറയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാമ്പത്തിക ഉപരോധത്തിന് പുറമെ, രാജ്യത്തേക്കുള്ള ആയുധ കയറ്റുമതിയും തുര്‍ക്കി അവസാനിപ്പിക്കും.സിറിയയില്‍ പുതിയ ജനകീയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ആ രാജ്യവുമായുള്ള മുഴുവന്‍ സഹകരണവും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപരോധം സിറിയയിലെ സിവിലിയന്മാരെ ബാധിക്കില്ളെന്ന് ദാവൂദോഗ്ലു വ്യക്തമാക്കി. സിറിയയിലേക്കുള്ള വൈദ്യൂതി, ജല വിതരണം തുടരും. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്‍െറ ഡമസ്കസിലേക്കുള്ള സര്‍വീസ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സിറിയയില്‍ സൈനികാക്രമണം രൂക്ഷമായ സമയങ്ങളിലെല്ലാം തുര്‍ക്കി ബശ്ശാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും സൈനികാക്രമണം തുടര്‍ന്നാല്‍ അതില്‍ തുര്‍ക്കി പ്രത്യക്ഷ ഇടപെടല്‍ നടത്തുമെന്ന് ദാവൂദോഗ്ലു പറഞ്ഞു.
സിറിയയില്‍ സൈനികാക്രമണം രൂക്ഷമായ സമയങ്ങളിലെല്ലാം തുര്‍ക്കി ബശ്ശാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും സൈനികാക്രമണം തുടര്‍ന്നാല്‍ അതില്‍ തുര്‍ക്കി പ്രത്യക്ഷ ഇടപെടല്‍ നടത്തുമെന്ന് ദാവൂദോഗ്ലു പറഞ്ഞു.

Leave a comment