Published on Thu, 12/01/2011
ലോസ് ആഞ്ജലസ്: അമേരിക്കയില്‍ കുത്തകവിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകരെ രണ്ടു നഗരത്തില്‍നിന്നുകൂടി ഒഴിപ്പിച്ചു. ലോസ് ആഞ്ജലസിലെ സിറ്റി ഹോള്‍ പാര്‍ക്ക്, ഫിലഡെല്‍ഫിയയിലെ മറ്റൊരു സമരകേന്ദ്രവുമാണ് കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ചത്. 1400 പൊലീസുകാരെത്തിയാണ് സിറ്റി ഹോള്‍ പാര്‍ക്കിലെ പ്രക്ഷോഭകരെ ഒഴിപ്പിച്ചത്. ഇവിടെ ഒഴിയാന്‍ വിസമ്മതിച്ച 300 പേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഫിലഡെല്‍ഫിയയില്‍ 50 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസമായി അവിടെ തമ്പടിച്ച പ്രക്ഷോഭകരോട് ഒഴിഞ്ഞുപോകാന്‍ കഴി ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ന്യൂയോര്‍ക്, ഓക്ലാന്‍ഡ്, ഡിട്രോയിറ്റ്, സെന്‍റ് ലൂയിസ് എന്നിവിടങ്ങളിലും അടുത്തിടെ പ്രക്ഷോഭക കേന്ദ്രങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.

Tags:
അമേരിക്ക,
മുതലാളിത്തം വീഴുന്നു
Leave a comment