എം.പി. പരമേശ്വരന്‍
അമേരിക്കയിലെ സാധാരണക്കാര്‍ അളമുട്ടിയ അവസ്ഥയിലാണിപ്പോള്‍. ബ്രസീല്‍ കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഏറ്റവും അധികം സാമ്പത്തിക അസമത്വം ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കന്‍ ഐക്യനാടുകള്‍. നവലിബറലിസവും ഉദാരീകരണവും വികസ്വരരാജ്യങ്ങളെയെന്നപോലെ സമ്പന്നരാജ്യമായ അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു. ദരിദ്രവിഭാഗത്തിന്‍െറ കഷ്ടപ്പാടുകള്‍ക്ക് തെല്ളെങ്കിലും ശാന്തിനല്‍കിയിരുന്ന സാമൂഹികസുരക്ഷാനടപടികള്‍ ഓരോന്നോരോന്നായി പിന്‍വലിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തുവരുകയായിരുന്നു. കെയ്നീഷ്യന്‍ ക്ഷേമപ്രവര്‍ത്തനസിദ്ധാന്തത്തോട് അവര്‍ എന്നേ വിടപറഞ്ഞിരുന്നു. ‘വാഷിങ്ടണ്‍ സമവായം’ എന്ന പേരില്‍ അറിയപ്പെടുന്ന, സ്മിഥിയര്‍ ലിബറലിസത്തിന്‍െറ പുതിയ പതിപ്പ് - നവലിബറലിസം - സാമൂഹികസുരക്ഷാനടപടികള്‍ മാര്‍ക്കറ്റിനെ അലങ്കോലപ്പെടുത്തുമെന്നും അതിനാല്‍ പടിപടിയായി ഇല്ലാതാക്കണമെന്നും ശഠിച്ചു. അങ്ങനെ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, വാര്‍ധക്യം, തൊഴിലില്ലായ്മ മുതലായ രംഗങ്ങളില്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഗണ്യമായി വെട്ടിച്ചുരുക്കി. അതേസമയം, ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന സാമ്പത്തികമാന്ദ്യങ്ങളും വന്‍തോതിലുള്ള സ്കാമുകളും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും എല്ലാംകൂടി ഭൂരിപക്ഷംപേരുടെയും യഥാര്‍ഥ വരുമാനം ഗണ്യമായി കുറയുന്നതിനു കാരണമായി. എന്‍റോണ്‍ പൊളിഞ്ഞാലും ലെഹ്മന്‍ ബ്രദേഴ്സ് പൊളിഞ്ഞാലും ആരു പാപ്പരടിച്ചാലും നഷ്ടപ്പെടുന്നത് അവര്‍ക്കാര്‍ക്കുമല്ല. ദരിദ്രരുടെയും ഇടത്തരക്കാരുടെയും കൊച്ചുകൊച്ച് നിക്ഷേപങ്ങളാണ് തട്ടിയെടുക്കപ്പെടുന്നത്. ഇല്ലാത്തവനില്‍നിന്ന് ഉള്ളവനിലേക്കുള്ള സമ്പത്തിന്‍െറ പ്രവാഹം അനുസ്യൂതം തുടര്‍ന്നു; അസമത്വം തുടര്‍ച്ചയായി വര്‍ധിച്ചുവന്നു. ദാരിദ്ര്യത്തിന്‍െറ തീവ്രത തുടര്‍ച്ചയായി ശക്തിപ്പെട്ടു. സഹനസീമയുടെ നെല്ലിപ്പടി കാണാറായി. അവര്‍ പൊട്ടിത്തെറിച്ചു. യുവാക്കളും വൃദ്ധന്മാരും വിയറ്റ്നാം യോദ്ധാക്കളും സമത്വവാദികളും എല്ലാം പൊട്ടിത്തെറിച്ചു. ഏതാനും ആഴ്ചകളായി അവര്‍ പുകയുകയായിരുന്നു. അവസാനം അവര്‍ സമ്പത്തിന്‍െറ തലസ്ഥാനം - ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് കൈയേറി. പതിനായിരക്കണക്കിനാളുകള്‍. അവരെ ആട്ടിയോടിക്കാന്‍ ഗവണ്‍മെന്‍റ് കുരുമുളകുപൊടി ചാമ്പി. എന്നാല്‍, അവര്‍ പിന്മാറിയില്ല. വിയറ്റ്നാം യുദ്ധത്തിനെതിരായി ഉയര്‍ന്ന പ്രതിഷേധത്തെ ഓര്‍മിപ്പിക്കുമാറാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലും നൂറുകണക്കിനു മറ്റു പട്ടണങ്ങളിലും നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍. ഇതിന്‍െറ ശക്തി വര്‍ധിക്കുകയെയുള്ളൂ. വിയറ്റ്നാമിന്‍െറ കാര്യത്തില്‍ ഒരു വശത്ത് ധാര്‍മികരോഷവും മറുവശത്ത് തങ്ങള്‍ക്കുവേണ്ടപ്പെട്ടവരുടെ മരണവും ആണ് ആളുകളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇപ്പോഴാകട്ടെ സ്വന്തം നിലനില്‍പിന് നേരിട്ട ഭീഷണിയാണ് അവരെ കര്‍മനിരതരാക്കുന്നത്. യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിന് കഴിയുന്നില്ല, തൊഴിലില്ലായ്മ വര്‍ധിക്കുന്നു, വൃദ്ധര്‍ക്ക് ആഹാരവും രോഗചികിത്സയും വര്‍ധിച്ചതോതില്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു, വാണംപോലെ കുതിച്ചുയരുന്നു ചികിത്സാച്ചെലവ്, ജീവിതകാലം മുഴുവന്‍ പാര്‍പ്പിടത്തിന്‍െറ ഋണഭാരത്തില്‍ ഞെരിഞ്ഞമരുന്ന അവസ്ഥ- അറിയാതെതന്നെ അവര്‍ ആര്‍ത്തുവിളിച്ചു: ഈ വ്യവസ്ഥ മാറണം; ധനികരായ ഒരു ശതമാനത്തിനുവേണ്ടി നിലകൊള്ളുന്ന വ്യവസ്ഥയും സര്‍ക്കാറും മാറണം. 2000ത്തില്‍ ആരംഭിച്ച വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്‍െറ മുദ്രാവാക്യം, ‘‘മറ്റൊരു ലോകം സാധ്യമാണ്’’ എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ കുറച്ചുപേരുണ്ടായിരുന്നു. പക്ഷേ, കുറച്ചുപേര്‍ മാത്രം. ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ തങ്ങള്‍ അറിയാതെതന്നെ വിളിച്ചു: ഈ വ്യവസ്ഥ മാറണം, മറ്റൊന്നു വേണം.
എന്നാല്‍, ഈ ‘മറ്റൊന്ന്’ എന്താണ്? കൃത്യമായി നിര്‍വചിക്കാന്‍ അവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പിന്‍വലിച്ച ഏതാനും ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചാല്‍ - മുതലാളിവര്‍ഗത്തിന് അത് കഴിയും - ഇപ്പോഴത്തെ സമരത്തിന്‍െറ സേഫ്ടി വാല്‍വ് തുറക്കും. സമരവീര്യം ആവിയായിപ്പോകും. ഈ സാധ്യതയുണ്ട്. സാമൂഹിക-സാമ്പത്തികവ്യവസ്ഥ മാറിയാലല്ലാതെ യഥാര്‍ഥ മോചനം സാധ്യമല്ളെന്നു കരുതുന്നവരുടെ എണ്ണം കുറവാണ്. പക്ഷേ, വര്‍ധിച്ചുവരുന്നുണ്ട്.
ന്യൂയോര്‍ക് മാഗസിന്‍ നടത്തിയ ഒരു ചെറിയ അഭിപ്രായ സര്‍വേയില്‍ 37 ശതമാനം പേര്‍ പറഞ്ഞു: ‘‘മുതലാളിത്തം അടിസ്ഥാനപരമായിത്തന്നെ അധാര്‍മികമാണ്, അതിനെ രക്ഷപ്പെടുത്താനാകില്ല.’’ശരിയാണ്. 46 ശതമാനം പേര്‍, ‘‘മുതലാളിത്തത്തില്‍ അടിസ്ഥാനപരമായി തകരാറൊന്നുമില്ളെന്നും പക്ഷേ, നിയന്ത്രണം വേണം’’ എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുതലാളിത്തം മാനവവികാസത്തിന്‍െറ പരമോന്നതരൂപം ആണെന്നും, ‘ചരിത്രം’ ഇവിടെ അവസാനിച്ചിരിക്കുന്നുവെന്നും ഇനിയങ്ങോട്ട് വര്‍ത്തമാനമെയുള്ളൂ എന്നും പറഞ്ഞ്, നവലിബറലിസത്തിന്‍െറയും ഉദാരീകരണത്തിന്‍െറയും കൊടിക്കൂറകള്‍ ഉയര്‍ത്തിപ്പിടിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ ആഗോളീകരണത്തിന്‍േറതായ ജൈത്രയാത്ര ആരംഭിച്ചത് രണ്ടു പതിറ്റാണ്ടു മുമ്പു മാത്രമാണ്. ഈ ജൈത്രയാത്രയിലെ പടനായകന്മാര്‍, എന്‍റോണ്‍കാരും ലെഹ്മാന്‍ ബ്രദേഴ്സും മറ്റു കോര്‍പറേറ്റ് ഭീമന്മാരും ബാങ്കിങ് ഭീമന്മാരും പരമാവധി കള്ളമുതല്‍ കൈക്കലാക്കി കൈമലര്‍ത്തി: സ്വയം പാപ്പരായി പ്രഖ്യാപിച്ചു. അമേരിക്ക 1920കള്‍ക്കുശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണു. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ ജീവിതകാല സമ്പാദ്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടു; ദശലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; വിദ്യാര്‍ഥികള്‍ പഠിപ്പു മുഴുമിപ്പിക്കാന്‍ കഴിയാതെ പുറത്താക്കപ്പെട്ടു; തിരിച്ചടവുകള്‍ മുടക്കിയതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ വീടുകളില്‍നിന്ന് കുടിയിറക്കപ്പെട്ടു. എന്നാല്‍, വന്‍പണക്കാരെ രക്ഷിക്കാന്‍ ഗവണ്‍മെന്‍റുണ്ടായിരുന്നു. അവര്‍ക്ക് വമ്പിച്ച നികുതിയിളവുകള്‍ നല്‍കപ്പെട്ടു. സാധാരണക്കാര്‍ക്കുണ്ടായിരുന്ന സാമൂഹികസുരക്ഷാസംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടു; വൃദ്ധരുടെ ചികിത്സാസൗകര്യങ്ങള്‍ വെട്ടിക്കുറച്ചു, പെന്‍ഷന്‍ വെട്ടിക്കുറച്ചു. അങ്ങനെ സമൂഹത്തിലെ ഭൂരിപക്ഷം പേരെ (‘വാള്‍സ്ട്രീറ്റ് കൈയടക്കല്‍’ സമരക്കാര്‍ ഇവരെ ‘99 ശതമാനം’ എന്നും സമ്പന്നരെ ‘ഒരു ശതമാനം’ എന്നും വിളിക്കുന്നു) ‘99 ശതമാന’ക്കാരെ ദരിദ്രരാക്കിക്കൊണ്ട് ഒരു ശതമാനത്തിന്‍െറ സമ്പത്ത് വര്‍ധിക്കുന്നു. കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടിനുള്ളില്‍ ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം-അസമത്വം- എന്തെന്നില്ലാതെ വര്‍ധിച്ചു. അമേരിക്കക്കകത്തുമാത്രമല്ല ആഗോളതലത്തിലും സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടേയിരുന്നു. മുതലാളിത്തത്തിന്‍െറ മൗലികസ്വഭാവമാണ് തുടര്‍ച്ചയായ അസമത്വവര്‍ധന. മൂലധനത്തിന്‍െറ വളര്‍ച്ചക്ക് ആപേക്ഷികവും പലപ്പോഴും കേവലവുമായ ഈ അസമത്വവര്‍ധന അനിവാര്യമാണ്. തങ്ങളുടെ നാട് ജനാധിപത്യപരമല്ളെന്നും പണാധിപത്യപരമാണെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് തോന്നാന്‍ തുടങ്ങിയിട്ടുണ്ട്.

സ്വല്‍പം ചരിത്രം
ഈ തിരിച്ചറിവില്‍നിന്നും ഗതികെട്ട, അളമുട്ടിയ അവസ്ഥയില്‍നിന്നുമാണ് ഇന്ന്, അമേരിക്കയിലാകെ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ‘വാള്‍സ്ട്രീറ്റ്് കൈയടക്കുക’ എന്ന പ്രക്ഷോഭം രൂപംകൊണ്ടത്. ‘അഡ്ബസ്റ്റര്‍’ എന്ന കാനഡയിലെ ഒരു ആക്ടിവിസ്്റ്റ് ഗ്രൂപ്പ് ആണ് ഇതിനു വിത്തുപാകിയത്. അവരാണ്, മുഖ്യമായും ഇന്‍റര്‍നെറ്റ് വഴി, ആദ്യകാല സംഘാടനം നിര്‍വഹിച്ചതും ‘വാള്‍സ്ട്രീറ്റ് കൈയടക്കുക’ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയതും. വാള്‍സ്ട്രീറ്റിന്‍െറ - ബാങ്കര്‍മാരും ഷെയര്‍ബ്രോക്കര്‍മാരും കോര്‍പറേറ്റ് പ്രമാണിമാരുമായ ഒരു ശതമാനം പേരുടെ - അധികാരക്കുത്തക തകര്‍ക്കുക എന്നതാണ് അതിന്‍െറ അര്‍ഥം. അതിന്‍െറ പ്രതീകമായി വാള്‍സ്ട്രീറ്റും ചുറ്റുമുള്ള പ്രദേശങ്ങളും അധിനിവേശിക്കുക എന്ന പ്രായോഗികപ്രവര്‍ത്തനമാണ് - സമാധാനപരമായ പ്രതിഷേധം, നിയമനിഷേധം, അധിനിവേശം, പിക്കറ്റിങ്, പ്രകടനങ്ങള്‍, ഇന്‍റര്‍നെറ്റ് പ്രചാരണം മുതലായവയാണ് - അവര്‍ ആസൂത്രണംചെയ്തത്. അമേരിക്കന്‍ ഭരണഘടനയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ഇതിനായി തെരഞ്ഞെടുത്തത് എത്രയും അര്‍ഥഗര്‍ഭമാണ്. അത്യുന്നതം എന്ന് പ്രകീര്‍ത്തിക്കപ്പെട്ടതും ഏറ്റവും അധികം ദുരുപയോഗിക്കപ്പെട്ടതും ആയ ഒന്നാണ് അമേരിക്കന്‍ ഭരണഘടന. ‘അറബ് വസന്തം’ എന്ന പേരില്‍ വിഖ്യാതമായ, ഈജിപ്ത്, ടുനീഷ്യ, ലിബിയ, എന്നീ രാജ്യങ്ങളിലെ ജനകീയമുന്നേറ്റങ്ങളില്‍നിന്ന്, അവയുടെ വിജയങ്ങളില്‍നിന്ന്, ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘വാള്‍സ്ട്രീറ്റ് കൈയടക്കുക’ എന്ന പ്രക്ഷോഭപരിപാടി രൂപംകൊള്ളുന്നത്. ഇതിന്‍െറ കാതലായ ഡിമാന്‍ഡ് വളരെ ലഘുവാണ് ‘‘അമേരിക്കന്‍ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും പണത്തിന്‍െറ പിടിയില്‍നിന്ന്് മോചിപ്പിക്കുന്നതിനായി പ്രസിഡന്‍റിന്‍െറ ഒരു കമീഷന്‍ നിശ്ചയിക്കണം.’’ പ്രക്ഷോഭം മുന്നേറിയപ്പോള്‍ ലക്ഷ്യങ്ങളും വികസിച്ചുവന്നു. എന്നാല്‍ മര്‍മം, അമേരിക്കന്‍ രാഷ്ട്രീയത്തെ ശക്തരായ ആ ഒരു ശതമാനം അതിസമ്പന്നന്മാരില്‍നിന്ന് മോചിപ്പിക്കുക എന്നതുതന്നെ ആയിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണ്, 20 വയസ്സിനും 30 വയസ്സിനും ഇടക്കുള്ളവര്‍. പ്രായംകൂടിയവരുമുണ്ട്. പലരും അരാജകവാദികളാണ്. വ്യത്യസ്ത രാഷ്ട്രീയവീക്ഷണമുള്ളവരാണ്, വിവിധ മതക്കാരാണ്.
ന്യൂയോര്‍ക്കിലെ സുക്കോത്തി പാര്‍ക്ക് ആണ് സമരക്കാരുടെ കേന്ദ്രം. അത് സ്വകാര്യഭൂമിയാണ്. അതിനാല്‍, പരാതി കിട്ടിയാല്‍ മാത്രമേ പൊലീസുകാര്‍ക്ക് എന്തെങ്കിലും നടപടി എടുക്കാന്‍ കഴിയൂ.

സമരഗതി
സമരം ആരംഭിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളൂ. അതിനിടക്ക് സമാനസമരങ്ങള്‍ അമേരിക്കയില്‍ എമ്പാടും, നൂറോളം പട്ടണങ്ങളില്‍, ആരംഭിച്ചിരിക്കുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധസമരത്തിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ജനകീയ സമരമായി വളര്‍ന്നുകൊണ്ടിരിക്കയാണത്. ഇന്‍റര്‍നെറ്റാണ് മുഖ്യസംഘാടനോപകരണം എന്നു പറയാം. അതുപയോഗിക്കുന്നവരൊക്കെ സംഘാടകരാണ്, നേതാക്കളാണ്. ഒരു കേന്ദ്രീകൃതനേതൃത്വമോ സംഘടനയോ ഇല്ല. പലരും ഇതിനെ ഒരു മേന്മയായിക്കാണുന്നു. ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, അധ്യാപകര്‍ മുതലായവരുടെ സംഘടനാവിഭാഗങ്ങള്‍ ചെറിയതോതില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വലിയ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ഇപ്പോഴും പൂര്‍ണമായി സഹകരിക്കാന്‍ തുടങ്ങിയിട്ടില്ല. അതുപോലെ പ്രശ്നങ്ങളുടെ ആഴത്തിലേക്ക് വിരല്‍ചൂണ്ടുന്നില്ല ലക്ഷ്യങ്ങള്‍. മുതലാളിത്തം അവസാനിപ്പിക്കുക എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു മുദ്രാവാക്യമായി മാറിയിട്ടില്ല. ഇതൊക്കെ, ആത്യന്തികമായി ഈ സമരത്തെ പരാജയപ്പെടുത്തുമെന്ന് ചിലര്‍ ഭയപ്പെടുന്നു. എന്നാല്‍, ചിട്ടയായ മേല്‍കീഴ് സമ്പ്രദായത്തോടുകൂടിയ സംഘടിതപ്രസ്ഥാനങ്ങളെ പലരും ഭയപ്പെടുന്നു. അവരുടെ ഭയം അടിസ്ഥാനരഹിതമല്ല. പക്ഷേ, ഒരു കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. ഇത്രയും ശക്തമായ ഒരു ഭരണകൂടമുള്ള ഒരു രാജ്യത്ത് കീഴ്മേല്‍ ക്രമങ്ങളെ നിഷേധിച്ച്, അച്ചടക്കത്തെ നിഷേധിച്ച് ഒരു പരിവര്‍ത്തനം എങ്ങനെ സാധ്യമാകും? അതിനാവശ്യമായ അടവും തന്ത്രവുമൊന്നും അരാജകവാദികള്‍ക്കില്ല. അതേസമയം, ജനശത്രുക്കള്‍ക്ക്, ഒരു ശതമാനക്കാര്‍ക്ക് കൃത്യമായ തന്ത്രങ്ങളും അടവുകളും ഉണ്ട്. അവരെ തോല്‍പിക്കാന്‍ ആവശ്യമായ ശക്തി സംഭരിക്കണമെങ്കില്‍ വൈവിധ്യമാര്‍ന്ന പ്രതിഷേധസമരങ്ങള്‍ക്ക് ഒരു പൊതുദിശ ഉണ്ടായിരിക്കണം. എങ്കിലേ അവയുടെ ആകത്തുക, അംശങ്ങളെക്കാള്‍ കൂടുതലാകൂ. ഈ പൊതുദിശ നല്‍കുന്നതിനുള്ള ഉപാധിയാണ് പ്രത്യയശാസ്ത്രം. ആ പദം കേള്‍ക്കുമ്പോള്‍തന്നെ പലര്‍ക്കും പേടിയാണ്. സോഷ്യലിസവും കമ്യൂണിസവുമായി ബന്ധപ്പെടുത്തിക്കൊണ്ടു മാത്രമേ ആളുകള്‍ക്ക് ആ പദം മനസ്സിലാകൂ. കമ്യൂണിസത്തെ, അതെന്താണ് എന്ന് അറിയാതെ, അമേരിക്കയിലെ മുതലാളിത്തഗവണ്‍മെന്‍റ് നിരന്തരമായി നടത്തിക്കൊണ്ടിരുന്ന ആക്രമണാത്മകമായ ദുഷ്പ്രചാരണങ്ങള്‍ മാത്രം കേട്ടുവളര്‍ന്നിട്ടുള്ള ഒരു തലമുറക്ക് ആ പദം ഭയം ഉണ്ടാക്കിയെങ്കില്‍ അതില്‍ അദ്ഭുതപ്പടാനില്ല. അതേപോലെ കീഴ്മേല്‍ സംവിധാനത്തെ, അച്ചടക്കത്തെ, അങ്ങേയറ്റം ദുരുപയോഗം ചെയ്ത 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ അനുഭവവും ഇന്നത്തെ ഉല്‍പതിഷ്്ണുക്കളെ ആവേശംകൊള്ളിക്കുന്നവയല്ല. കൂടുതല്‍ സമഗ്രമായ ഒരു വീക്ഷണത്തിന്‍െറ ആവശ്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒറ്റക്കും തെറ്റക്കും ‘വര്‍ഗരഹിതസമൂഹം’ എന്ന ആശയം കേള്‍ക്കാം. എന്നാല്‍, അത്തരത്തിലുള്ള ഒരു വിപ്ളവം ഇന്ന് സമരക്കാരില്‍ ഭൂരിപക്ഷത്തിന്‍െറയും അജണ്ടയിലില്ല. ഒരു ശതമാനത്തിന്‍െറ, അവരുടെ പണത്തിന്‍െറ അധികാരശക്തി തകര്‍ക്കണമെങ്കില്‍, 99 ശതമാനത്തിന് തങ്ങളുടെ ജീവിതത്തിനുമേല്‍ അധികാരം ഉണ്ടാകണമെങ്കില്‍, മുതലാളിത്തത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞേ ഒക്കൂ. അതേസമയം 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ വരുത്താതെ നോക്കുകയും വേണം. അങ്ങനെയുള്ള ഒരു തലത്തിലേക്ക് ഉയരാന്‍ വേണ്ട അനുഭവങ്ങള്‍ ഏറ്റവും അധികം ഉള്ള നാടാണ് അമേരിക്കന്‍ ഐക്യനാടുകള്‍. തദ്ദേശീയമായി, പുതിയ തരത്തിലുള്ള സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനായി ഒട്ടേറെ പരീക്ഷണങ്ങള്‍ അവിടെ നടക്കുന്നുണ്ട്. തികച്ചും ജനാധിപത്യപരമായ തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് സാമൂഹികമായും സാമ്പത്തികമായുമുള്ള പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗണ്യമായ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്നതാണ്. എന്നാല്‍, ‘വാള്‍സ്ട്രീറ്റ് കൈയടക്കല്‍’ സമരത്തില്‍ പങ്കാളികളായ ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ അരോചകമാണ്; അവര്‍ തദ്ദേശ സമ്പദ്വ്യവസ്ഥ എന്ന ആശയവുമായി പരിചയപ്പെടാത്തവരാണ്.
ഈ സമരം അമേരിക്കയിലെ കോര്‍പറേറ്റ് ആധിപത്യത്തിന് ചെറിയൊരു ആഘാതം ഏല്‍പിച്ചേക്കാം. എന്നാല്‍, അതിനെ തകര്‍ക്കാന്‍ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. കാരണം, അതിന്‍െറ സ്ഥാനത്ത് രൂപംകൊള്ളേണ്ട വ്യവസ്ഥയെക്കുറിച്ച് കാര്യമായ വിചിന്തനങ്ങളൊന്നും നടന്നിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ അനുഭവത്തില്‍നിന്ന് പഠിക്കാന്‍ ശ്രമിച്ചവര്‍ ഇക്കൂട്ടത്തില്‍ അധികമൊന്നുമില്ല. ഗത്യന്തരമില്ലാത്ത അവസ്ഥ വന്നപ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാണിവ. ഇവക്ക് സര്‍ഗാത്മകമായ ഒരു ദിശ നല്‍കണമെങ്കില്‍ പ്രത്യയശാസ്ത്രപരമായ ഇന്‍പുട്ട് നല്‍കേണ്ടിയിരിക്കുന്നു. മൈക്കേല്‍ ഷുമാനെപ്പോലെ തദ്ദേശവത്കരണത്തിനുവേണ്ടി ശക്തമായി വാദിക്കുന്നവര്‍പോലും (ഗോയിങ് ലോക്കല്‍) മുതലാളിത്തവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടുമാത്രമാണ് പരിഹാരങ്ങള്‍ തേടുന്നത്.

കാലഹരണപ്പെട്ട വ്യവസ്ഥ
മുതലാളിത്തത്തിന്‍െറ കാലം കഴിഞ്ഞിരിക്കുന്നു. ഏറിക്കവിഞ്ഞാല്‍ ഏതാനും പതിറ്റാണ്ടുകള്‍കൂടി. അതിനുള്ളില്‍ അത് മാറി പുതിയൊരു വ്യവസ്ഥ കൊണ്ടുവരണം. അല്ളെങ്കില്‍ അത് താനെ മറ്റൊന്നായി മാറും- ബാര്‍ബറിസം അഥവാ കാടത്തം. 1972, 1992, 2002 ആണ്ടുകളില്‍ ക്ളബ് ഓഫ് റോം നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് അതാണ്. മാനവജാതി അതിന്‍െറ ചരിത്രപരമായ യാത്രാപഥത്തില്‍നിന്ന് ബോധപൂര്‍വം മാറിയില്ളെങ്കില്‍ ഒരു പാരിസ്ഥിതിക-സാമ്പത്തിക ദുരന്തം നിശ്ചയമാണ് എന്നത്രെ അവരുടെ നിഗമനം. അതാകട്ടെ അതിവിദൂരമല്ലതാനും. വിഭവശോഷണം, മാലിന്യവര്‍ധന, ഭക്ഷ്യക്ഷാമം എന്നിവയുടെയെല്ലാം ഫലമായി ലോകജനസംഖ്യ കുത്തനെ കുറയുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ സ്പീഷിസിന്‍െറ സ്വാഭാവികഗുണങ്ങളെല്ലാം നഷ്ടപ്പെടുന്നു, മൃഗസഹജവാസനകള്‍ മൂര്‍ച്ഛിക്കുന്നു, മത്സരം മൂര്‍ച്ഛിക്കുന്നു, സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂര്‍ച്ഛിക്കുന്നു. ഭൂമിയാകെ പലതവണ ചുട്ടുകരിക്കാന്‍ വേണ്ടത്ര ആണവായുധശേഖരങ്ങള്‍ ഉള്ള അവസ്ഥയില്‍ ഇത് പൂര്‍ണനാശത്തിലേക്കാണ് നയിക്കുക. മനുഷ്യജാതി നാമാവശേഷമായില്ളെങ്കില്‍പോലും അവശേഷിക്കുന്നവര്‍ മൃഗസമാനരായിമാറും; കാടന്മാരായി മാറും.
ചരിത്രപരമായ യാത്രാപഥത്തെപ്പറ്റിപറഞ്ഞല്ളോ. എന്താണതിന്‍െറ സവിശേഷത? വര്‍ധിച്ചുവരുന്നതോതില്‍ പ്രകൃതിയെ ചൂഷണംചെയ്തല്ലാതെ, ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനവും വിനിമയവും തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടല്ലാതെ മൂലധനത്തിന് വളരാന്‍ കഴിയില്ല, മുതലാളിത്തത്തിന് നിലനില്‍ക്കാന്‍ കഴിയില്ല. മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് - ആഹാര, വസ്ത്ര, പാര്‍പ്പിടാദികള്‍ക്കും ആരോഗ്യവിദ്യാഭ്യാസാദികള്‍ക്കും - പരിധിയുണ്ട് പരിധിയില്ലാതെ വര്‍ധിപ്പിക്കാന്‍ കഴിയുന്നത് പൊങ്ങച്ചവസ്തുക്കള്‍ക്കുള്ള ആര്‍ത്തിയാണ്. മാധ്യമങ്ങളുടെ സഹായത്തോടെ ഈ ആര്‍ത്തി വളര്‍ത്തുകയെന്നത് മുതലാളിത്തത്തിന്‍െറ നിലനില്‍പിന്‍െറതന്നെ പ്രശ്നമാണ്. എന്നാല്‍, ഭൂമിയിലുള്ള വിഭവങ്ങള്‍ക്ക് പരിധിയുണ്ട്. എടുക്കുന്തോറും ബാക്കിയുള്ളതിന്‍െറ അളവ് കുറയുന്നു. എടുക്കുന്ന നിരക്കാകട്ടെ കൂടിക്കൂടിവരുകയാണുതാനും. ഈ നിരക്കിനും ഒരു പരിധിയുണ്ട്. ഇന്ന് പെട്രോളിയം, പ്രകൃതിവാതകങ്ങള്‍, പല ലോഹങ്ങള്‍ മുതലായവയുടെ വാര്‍ഷികഉല്‍പാദന നിരക്ക് ഉച്ചിയിലെത്തിയിരിക്കുന്നു. വരുന്ന 10-15 കൊല്ലം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ പെട്രോളിയത്തിന്‍െറ വാര്‍ഷികഉല്‍പാദനനിരക്ക് കുറയാന്‍ തുടങ്ങും. ഡിമാന്‍ഡാകട്ടെ വര്‍ധിച്ചുകൊണ്ടുമിരിക്കും. 2040 ആകുമ്പോഴേക്കും ഉല്‍പാദനനിരക്ക് ഇന്നത്തേതിന്‍െറ നാലില്‍ ഒന്നായി കുറയുമെന്നാണ് ഒരു മതിപ്പുകണക്ക്. പല ലോഹങ്ങളും ഏതാനും പതിറ്റാണ്ടിനുള്ളില്‍ തീരുന്നതാണ്.
ഡിമാന്‍ഡ് ഇന്നത്തെ നിരക്കില്‍ പിടിച്ചുനിര്‍ത്തിയാല്‍പോലും മിക്കവയും മൂന്നു നാലു പതിറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്നതാണ്. ഡിമാന്‍ഡ് വര്‍ധിക്കുന്ന മുറക്ക് കൂടുതല്‍ വേഗത്തിലും. ഈ പദാര്‍ഥങ്ങളുടെ വില കണ്ടമാനം കുതിച്ചുയരുകയെന്നത് സ്വാഭാവികമാണ്. ഗുരുതരമായ ഒരു അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു. പെട്രോള്‍ വിലവര്‍ധനയെക്കുറിച്ച് പരാതിപ്പെട്ടിട്ട് കാര്യമില്ല. ലഭ്യതയില്‍ കൂടുതല്‍ ഡിമാന്‍ഡുള്ളവക്ക് കരിഞ്ചന്ത ഉണ്ടാവുക സാധാരണമാണ്. നമ്മുടെ മണലിന്‍െറ കഥ നമുക്കറിയാം.
പെട്രോളിയവും കല്‍ക്കരിയും കത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു. അത് ഹരിതഗൃഹവാതകമാണ്. അന്തരീക്ഷത്തില്‍ അത് ഈട്ടംകൂടുന്നു. ആഗോളതാപനത്തിനും കാലാവസ്ഥാമാറ്റത്തിനും കാരണമാകുന്നു. കൃഷി കൂടുതല്‍ കൂടുതല്‍ ചൂതാട്ടമായി മാറുന്നു. ഉല്‍പാദനം കുറയുന്നു. ഭക്ഷ്യലഭ്യത കുറയുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ ശാസ്ത്രത്തിന്‍െറ കൈയില്‍ ഒരു മാന്ത്രികവടിയുമില്ല. വേണ്ട വടി-മാന്ത്രികവടിയല്ല, സാമൂഹികവടി എന്നു വേണമെങ്കില്‍ പറയാം- കിടക്കുന്നത് രാഷ്ട്രീയത്തിന്‍െറ കൈയിലാണ്. വളര്‍ച്ചയുടെ പരിമിതി തിരിച്ചറിഞ്ഞ, ആവശ്യത്തെയും ആര്‍ത്തിയെയും വേര്‍തിരിച്ചറിഞ്ഞ, പണാധിപത്യത്തിനുപകരം ജനാധിപത്യത്തെ ആദരിക്കുന്ന, ഭാവിതലമുറകളോട് നീതിപുലര്‍ത്തണം എന്നു കരുതുന്ന, മത്സരത്തിനു പകരം സഹകരണത്തില്‍ അധിഷ്ഠിതമായ, സ്വന്തമാക്കുന്നതിനുപകരം പങ്കുവെക്കാന്‍ തയാറായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതമായ രാഷ്ട്രീയത്തിന്‍െറ കൈയിലാണ് മാറ്റത്തിന്‍െറ സാമൂഹികവടി ഇരിക്കുന്നത്. ഈ പുതിയ സമൂഹത്തിന്‍െറ സൃഷ്ടിക്കാവശ്യമായ മിനിമം അറിവ് ഇന്ന് ശാസ്ത്രത്തിന്‍െറ കൈയില്‍ ഉണ്ട്. മാലിന്യങ്ങളെ സമ്പത്താക്കി മാറ്റി, പുനഃചംക്രമണത്തിലൂടെ പുതുക്കാനാകാത്ത വിഭവങ്ങളുടെ ആവശ്യം കുറച്ചുകൊണ്ടുവരാന്‍ ഈ അറിവ് സഹായിക്കും. കാറ്റ്, ജലം, സൂര്യന്‍ എന്നിവയില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിച്ച്, കല്‍ക്കരിയുടെയും എണ്ണയുടെയും ഡിമാന്‍ഡ് കുറയ്ക്കുന്നതിന് ഈ അറിവ് സഹായിക്കും. വ്യാപകമായ ഫലവൃക്ഷക്കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിര്‍മാണപദാര്‍ഥങ്ങള്‍ നല്‍കുന്നതിനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നതിനും ഒക്കെ ഈ അറിവ് സഹായിക്കും. എന്നാല്‍, അടിസ്ഥാനപരമായ മാറ്റം നടക്കേണ്ടത് രാഷ്ട്രീയത്തിലും സംസ്കാരത്തിലുമാണ്. വിശിഷ്യാ സമ്പന്നരാഷ്ട്രങ്ങളുടെ രാഷ്ട്രീയത്തിലും സംസ്കാരത്തിലും.
സമൂഹം ഉല്‍പാദിപ്പിക്കുന്ന ചരക്കുകളെ മൂന്നായി തരംതിരിക്കാം. ക്ഷേമമൂല്യമുള്ളവ, പൊങ്ങച്ചമൂല്യംമാത്രമുള്ളവ, ദ്രോഹമൂല്യമുള്ളവ (മയക്കുമരുന്നുകള്‍, ബോംബുകള്‍, മിസൈലുകള്‍...). രണ്ടും മൂന്നും തരത്തില്‍പെട്ടവ വര്‍ധിച്ച തോതില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടല്ലാതെ, ഹരിതഗൃഹവാതകവിസര്‍ജനം വര്‍ധിപ്പിച്ചുകൊണ്ടല്ലാതെ മുതലാളിത്തത്തിന് നിലനില്‍ക്കാനാകില്ല. ഹരിതഗൃഹവാതകവിസര്‍ജനം പടിപടിയായി കുറയ്ക്കണമെന്ന ക്യോട്ടോ പ്രോട്ടോക്കോള്‍ നിര്‍ദേശത്തെ അമേരിക്കക്കും സമ്പന്നരാജ്യങ്ങള്‍ക്കും നടപ്പാക്കാന്‍ പറ്റാത്തതിനും, കോപന്‍ഹേഗനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്തതിനും കാരണം ഇതാണ്. എന്നാല്‍, അവര്‍ തങ്ങളുടെ വിസര്‍ജനം കുറച്ചുകുറച്ച് കൊണ്ടുവരുകയെന്നത് നമ്മുടെയും മാനവരാശിയുടെ ആകെത്തന്നെയും ആവശ്യമാണ്. അവര്‍ അത് ചെയ്തില്ളെങ്കില്‍ അതിന്‍െറ പ്രത്യാഘാതം നമ്മെയാണ് അധികം ബാധിക്കുക. അമേരിക്കയില്‍ ഒരു സാംസ്കാരിക-രാഷ്ട്രീയവിപ്ളവം നടക്കുകയെന്നത് മാനവജാതിയുടെ നിലനില്‍പിന്നുതന്നെ ആവശ്യമാണ്. കൂട്ടത്തില്‍ അവരുടെയും.

സാമൂഹികവിപ്ളവം
സാമൂഹികവിപ്ളവത്തെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കുന്നത് ഉല്‍പതിഷ്ണുക്കളും ഇടതുപക്ഷക്കാരുമാണ്. ചിലര്‍ കാള്‍ മാര്‍ക്സിനെ ചൊല്ലി ആണയിടുന്നു. എന്നാല്‍, മാര്‍ക്സ് പറഞ്ഞതിനു വിപരീതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ചരിത്രാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്സ് പറയുകയുണ്ടായി: ‘‘പുതിയ ഒരു സമൂഹം രൂപംകൊള്ളുന്നത് പഴയ സമൂഹത്തിന്‍െറ ഗര്‍ഭപാത്രത്തിലാണ്. അവിടെകിടന്ന് അത് വളര്‍ന്നുവലുതാവുകയും അവസാനം ആ ഗര്‍ഭപാത്രം ഭേദിച്ച് അത് പുറത്തുവരുകയും ചെയ്യുന്നു.’’ നാടുവാഴിവ്യവസ്ഥക്കുള്ളില്‍ അങ്ങിങ്ങായി രൂപംകൊണ്ട ബൂര്‍ഷ്വാസി അതിനുള്ളില്‍തന്നെ വളരുകയും കൂടിച്ചേര്‍ന്ന് ശക്തിപ്രാപിക്കുകയും അവസാനം അധികാരം കൈയാളുകയും ചെയ്തു. സോഷ്യലിസം- പുതിയ സമൂഹം- രൂപംകൊള്ളേണ്ടത് മുതലാളിത്ത സമൂഹത്തിനുള്ളില്‍ ആണ്. അല്ലാതെ ആദ്യം മുതലാളിത്തസമൂഹത്തെ തകര്‍ത്ത് ഒരു സോഷ്യലിസ്റ്റ് (?) ഭരണകൂടം സ്ഥാപിച്ച്, പതുക്കപ്പതുക്കെ മുകളില്‍നിന്ന് സോഷ്യലിസത്തെ കെട്ടിഇറക്കുകയല്ല വേണ്ടത്. നിര്‍ഭാഗ്യവശാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലമായിരിക്കാം, 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് വിപ്ളവങ്ങള്‍ എല്ലാംതന്നെ ആരംഭിക്കുന്നത് മുകളില്‍നിന്നാണ്. ചുറ്റുപാടുമുള്ള സോഷ്യലിസ്റ്റ്്വിരുദ്ധശക്തികളുടെ ഭീഷണി നേരിടാനും അതേസമയം, യഥാര്‍ഥ സോഷ്യലിസ്റ്റ്് സമൂഹം വളര്‍ത്തിക്കൊണ്ടുവരാനും അവര്‍ക്ക് കഴിഞ്ഞില്ല. 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ്് പരീക്ഷണങ്ങള്‍, അങ്ങനെ, പരാജയപ്പെട്ടു. അതിന്‍െറ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചുകൊണ്ട് 21ാം നൂറ്റാണ്ടിലെ സോഷ്യലിസം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. കേന്ദ്രഭരണാധികാരം കൈയാളിക്കൊണ്ടല്ല ഈ നിര്‍മാണം ആരംഭിക്കുന്നത്. മറിച്ച്, തദ്ദേശീയമായി വര്‍ധിച്ചതോതില്‍ സോഷ്യലിസ്റ്റ്് സ്വഭാവത്തോടുകൂടിയ, സമൂഹങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നുകൊണ്ടാണ് ഇതാരംഭിക്കുന്നത്. എന്താണ് ഈ സോഷ്യലിസ്റ്റ്് സ്വഭാവങ്ങള്‍?

21ാം നൂറ്റാല്‍ിലെ
സോഷ്യലിസം
ഇതിനെ ലാക്ഷണീകരിക്കുന്ന സ്വഭാവങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം:
(1) വിഭവങ്ങളുടെയും ഉല്‍പാദനത്തിന്‍െറയും ഉല്‍പന്നത്തിന്‍െറയും മേല്‍ വര്‍ധിച്ചുവരുന്ന സാമൂഹികനിയന്ത്രണം: ഇത് ഗവണ്‍മെന്‍റിന്‍െറ നിയന്ത്രണമല്ല. സമൂഹത്തിന്‍െറ നിയന്ത്രണമാണ്. ഉദാഹരണത്തിന്, കേരളത്തില്‍ ഭൂമി തരിശിടുന്നതിന്‍െറ യും ഊഹക്കച്ചവടത്തിനായി കെട്ടിടങ്ങള്‍ കെട്ടുന്നതിന്‍െറയും അതിനായി വര്‍ധിച്ച തോതില്‍ മണലും കളിമണ്ണും വാരി പുഴയെയും പാടത്തെയും നശിപ്പിക്കുന്നതിന്‍െറയും മേലുള്ള തദ്ദേശീയസമൂഹത്തിന്‍െറ നിയന്ത്രണം; കാതികൂടത്ത് ജലമലിനീകരണം നടത്തുന്ന ഓസിന്‍ ഫാക്ടറിയുടെയും ആലുവാ പ്രദേശത്തെ ആകെ മലിനപ്പെടുത്തുന്ന വ്യവസായങ്ങളുടെയും നടത്തിപ്പിന്‍െറ മേലുള്ള നിയന്ത്രണം; 6-7 കൊല്ലംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ മുളകള്‍ വെട്ടിയെടുക്കാതെ പൂക്കാന്‍ വിട്ടുകൊടുത്ത് നശിപ്പിക്കുന്ന വനംവകുപ്പിന്‍െറമേലുള്ള ജനകീയ നിയന്ത്രണം - ഇതൊക്കെയാണ് ഇതില്‍ വരുന്നത്.
(2) ഉല്‍പാദകരുടെ കൂട്ടായ്മകളുടെ നെറ്റ്വര്‍ക് രൂപത്തിലുള്ള ഒരു ഉല്‍പാദനരീതി. ഇവിടെ ഉല്‍പാദകര്‍ക്കിടയിലുള്ള ബന്ധം തിരശ്ചീനമാണ്. കീഴ്മേല്‍ അല്ല. സാങ്കേതികപ്രക്രിയകളില്‍ ഒരു തരത്തിലുള്ള പൂര്‍വ-പശ്ചാത്ബന്ധങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍, ഉല്‍പാദനപ്രവര്‍ത്തനത്തിലുള്ള ബന്ധം തിരശ്ചീനമായിരിക്കും. ഗാന്ധിജി പറഞ്ഞ ‘സാഗരവലയങ്ങള്‍’പോലെ.
(3) വൈവിധ്യത്തിന്‍െറ അംഗീകാരം: സമൂഹത്തില്‍ നിരവധി വര്‍ഗങ്ങള്‍ ഉണ്ടെന്നും അവക്ക് വ്യത്യസ്തപ്രശ്നങ്ങളും താല്‍പര്യങ്ങളും ഉണ്ടാകാമെന്നും ഉള്ള വസ്തുതയുടെ അംഗീകാരം: അത് സാധ്യമാക്കുന്ന സഹിഷ്ണുത.
(4) പൗരസമൂഹത്തിനുള്ള പ്രാധാന്യം: ഈ മാറ്റങ്ങള്‍ വരുത്തുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നേതൃത്വപരമായ ഒരു പങ്കുണ്ടെങ്കിലും വ്യത്യസ്തമാതൃകയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പൗരസമൂഹങ്ങള്‍ക്കും തുല്യപ്രാധാന്യം ഉണ്ടെന്നതിന്‍െറ അംഗീകാരം.
(5) ആഴത്തിലുള്ള ജനാധിപത്യം: എല്ലാ സര്‍വാധിപത്യങ്ങള്‍ക്കും എതിരായിരിക്കും അത്. എല്ലാ പൗരന്മാരും സമൂഹത്തിന്‍െറ നടത്തിപ്പില്‍ പങ്കാളികളായിരിക്കണം. ഇതിനാകട്ടെ സമൂഹം ചെറുതായിരിക്കണം. തദ്ദേശീയമായി ശക്തമായിരിക്കണം. സ്വയംപര്യാപ്തതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കണം.
കേരളത്തിലെ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും ഗ്രാമസഭകളും ഒക്കെ ഈ ദിശയില്‍ സമൂഹത്തെ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഉപകരണങ്ങളായിരുന്നു. ഇടതുപക്ഷപ്പാര്‍ട്ടികളെങ്കിലും ഈ സന്ദര്‍ഭം ഉപയോഗിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കാരണം, അവയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. സോഷ്യലിസം മുകളില്‍നിന്ന് കെട്ടിയിറക്കേണ്ട ഒന്നാണ്; കീഴ്മേല്‍ ബന്ധങ്ങള്‍ അനിവാര്യവും പലപ്പോഴും അഭിലഷണീയവും ആണ്, വൈവിധ്യത്തെ അംഗീകരിക്കുന്നില്ല, ഒരൊറ്റ തൊഴിലാളി വര്‍ഗമേ ഉള്ളൂ എന്നൊക്കെയുള്ള നിലപാട്; പൗരസമൂഹത്തെ രാഷ്ട്രീയസമൂഹത്തിന്‍െറയും ജനങ്ങളുടെയും ശത്രുവായി കാണുന്നത്; സര്‍വാധിപത്യത്തിലും കേന്ദ്രീകരണത്തിലുമുള്ള ഊന്നല്‍; ആര്‍ത്തിയെയും സംവര്‍ഗത്തിന്‍െറയും തദ്ദേശീയ സ്വയംപര്യാപ്തത എന്ന ആശയത്തിന്‍െറയും നിരാസം; വന്‍കിട ഉല്‍പാദനത്തോടും വന്‍നഗരങ്ങളോടും ഒക്കെയുള്ള പ്രേമം...ഇതൊക്കെ ആയിരുന്നു ഈ കാഴ്ചപ്പാടിന്‍െറ പ്രധാന ഘടകങ്ങള്‍.

തളരാന്‍ പാടില്ല
അമേരിക്കയില്‍ സാമൂഹികവിപ്ളവം നടക്കുകയെന്നത് ലോകത്തിന്‍െറ ആവശ്യമാണ്. കാരണം, വിപ്ളവം നടന്നില്ളെങ്കില്‍ അമേരിക്ക ലോകത്തെ നശിപ്പിക്കും - വിഭവശോഷണത്തിലൂടെയും മാലിന്യവര്‍ധനയിലൂടെയും യുദ്ധങ്ങളിലൂടെയും. അതിനാല്‍ സെപ്റ്റംബര്‍ 17ന് ആരംഭിച്ച ‘വാള്‍ സ്ട്രീറ്റ് കൈയടക്കല്‍’ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്. അത് തളരാന്‍ അനുവദിക്കരുത്. അതിന് സൈദ്ധാന്തികവും പ്രായോഗികവും ആയ എല്ലാ സഹായങ്ങളും നല്‍കണം. തദ്ദേശസമ്പദ്വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നത്, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത്, അമേരിക്കക്കാരുടെ വികസനസങ്കല്‍പത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് - ഇങ്ങനെ പലതും നമുക്ക് ചെയ്യാന്‍ കഴിയും. അവരുടെ സമരം നമ്മുടെ സമരംകൂടിയാണ്.
l

Leave a comment