Published on Mon, 06/20/2011
ബെയ്ജിങ്: പ്രത്യയശാസ്ത്ര തര്‍ക്കങ്ങളെ തുടര്‍ന്ന് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് യൂനിയന്‍ മോഡല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകവ്യാപകമായി കമ്യൂണിസത്തിലുണ്ടായ അപചയം അതിന്റെ തകര്‍ച്ചക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ടെന്നു വേണം വിലയിരുത്താന്‍. ഈ വര്‍ഷം 80ാം വാര്‍ഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി 60കളിലുണ്ടായ കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 62 വര്‍ഷമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരുന്നത്. 74 വര്‍ഷം നീണ്ട ഭരണത്തിനു ശേഷം 1991ലാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുണ്ടായത്. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചതും പാര്‍ട്ടി താഴെക്കിടയില്‍ പ്രവര്‍ത്തിക്കാത്തതും തകര്‍ച്ചയുടെ കാരണമായി വിലയിരുത്തപ്പെടുന്നു.

Tags:
കമ്മ്യൂണിസ്റ്റ് പാർട്ടി
Leave a comment