Published on Sun, 10/02/2011
കറാക്കസ്: ലിബിയന്‍ മുന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിക്കും സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനും വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസിന്‍െറ പിന്തുണ. ഇരുവരെയും സഹോദരങ്ങള്‍ എന്നാണ് കഴിഞ്ഞദിവസം ചവെസ് വിശേഷിപ്പിച്ചത്.
ഖദ്ദാഫിയുടെ ജീവന്‍ രക്ഷിക്കണമെന്നാണ് തന്‍െറ പ്രാര്‍ഥന. അദ്ദേഹം എങ്ങോ പോയിമറഞ്ഞു. മരുഭൂമിയിലേക്ക് കടന്നിട്ടുണ്ടാകും -ചാവെസ് പറഞ്ഞു.
ലിബിയയില്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഖദ്ദാഫിക്ക് ചാവെസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലിബിയയിലെ എണ്ണയിലാണ് നാറ്റോ ലക്ഷ്യംവെച്ചിരിക്കുന്നതെന്നും ചാവെസ് ആരോപിക്കുന്നു. ലിബിയയിലെ നവ നേതൃത്വമായ ദേശീയ ഭരണമാറ്റ സമിതിയെ (എന്‍.ടി.സി) ചാവെസ് തള്ളിപ്പറഞ്ഞു.
യാങ്കികളോടും പാശ്ചാത്യ ശക്തികളോടും പൊരുതുന്ന അസദിനോട് വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചതായി ചാവെസ് അറിയിച്ചു. വെനിസ്വേല സിറിയന്‍ ജനതയോടും അസദിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ചാവെസ് അറിയിച്ചു.

ലിബിയയുടെ പുതുനേതൃത്വത്തിന് എതിരെ ചാവെസ്
Published on Fri, 09/30/2011

കറാക്കസ്: ലിബിയയിലെ കേണല്‍ ഖദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേക്ക് വരാനിരിക്കുന്ന പുതിയ നേതാക്കള്‍ക്കെതിരെ വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസ്. അമേരിക്കയുടെ പാവകളാണ് പുതിയ നേതാക്കളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.എസിലേക്ക് ലിബിയയുടെ പുതിയ പ്രതിനിധിയായി എത്തിയ ഇബ്രാഹീം ദുബ്ബാശിയെ അയച്ചത് യു.എസ് ഭരണകൂടമാണെന്നും അദ്ദേഹം ആരോപിച്ചു. ലിബിയന്‍ എണ്ണയുടെ നിയന്ത്രണമാണ് ആക്രമണത്തിലൂടെ നാറ്റോ ലക്ഷ്യമിടുന്നതെന്ന് ചാവെസ് ആരോപിച്ചു.

Leave a comment