Published on Thu, 09/15/2011

യുനൈറ്റഡ് നേഷന്‍സ്: യുവജനങ്ങളുടെ ജനാധിപത്യ മുറവിളി മാനിക്കാന്‍ തയാറാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ യുവജനങ്ങള്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി പ്രക്ഷോഭം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് മൂണിന്‍െറ പ്രസ്താവന. ലോക ജനസംഖ്യയില്‍ കാല്‍ഭാഗവും പത്തിനും 24നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണെന്നും മെച്ചപ്പെട്ട ജീവിതത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി അവര്‍ ഉയര്‍ത്തുന്ന ശബ്ദം അവഗണിക്കാന്‍ പാടില്ളെന്നും മൂണ്‍ ഉണര്‍ത്തി.ലോക ജനസംഖ്യ അടുത്ത മാസം 700 കോടി എന്ന നാഴികക്കല്ല് താണ്ടുകയാണ്. ഈ സന്ദര്‍ഭത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീകള്‍ക്കെതിരായ ഹിംസകള്‍ തടയല്‍ എന്നിവക്ക് ഊന്നല്‍ നല്‍കണമെന്നും മൂണ്‍ ആഹ്വാനം ചെയ്തു.
അറബ്‌നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ -മൂണ്‍
Published on Sat, 08/13/2011
യു.എന്‍: അറബ് നാടുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ജനാധിപത്യരീതിയിലേക്കുള്ള ഭരണമാറ്റ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രണ്ടാമതും യു.എന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ ക്രമം വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്തിലെയും തുനീഷ്യയിലെയും ഭരണമാറ്റ പ്രക്രിയകള്‍ക്കു വേണ്ട സഹായം വാഗ്ദാനം ചെയ്ത മൂണ്‍ ലിബിയന്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് യു.എന്‍ നേതൃത്വം നല്‍കുമെന്നും പറഞ്ഞു. ആഗോളതലത്തില്‍തന്നെ വിവിധ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളായിരിക്കും ഈ സമയത്ത് യു.എന്നിന് ഏറ്റെടുക്കാനുള്ള ഏറ്റവുംവലിയ വെല്ലുവിളി. മൂന്നാംലോക രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ദാരിദ്ര്യനിര്‍മാര്‍ജനം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment