Published on Mon, 10/03/2011

വാഷിങ്ടണ്‍: അറബ് ലോകത്ത് ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടവെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്. എന്നാല്‍, ഇസ്രായേലിന്‍െറ സൈനിക ശക്തി നിലനിര്‍ത്തുന്നതിന് സഹായിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അറബ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇസ്രായേലിനെ സംബന്ധിച്ച് ഗുണകരമല്ല. ഇത് രാജ്യം കൂടുതല്‍ ഒറ്റപ്പെടുന്നതിനാണ് കാരണമാകുക. മേഖലയില്‍ ഇസ്രായേലിന്‍െറ സൈനിക മേധാവിത്വം നിലനില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും പ്രതിരോധ മന്ത്രി യഹൂദ് ബറാക്കുമായും പനേറ്റ കൂടിക്കാഴ്ച നടത്തും. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു.

Leave a comment