Published on Sun, 08/14/2011 

സിഡ്‌നി: ആഗോള സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കൂടുതല്‍ ദുഷ്‌കരമായ ദിനങ്ങളാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോളിക്. കടബാധ്യത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയതോടെ ഭൂരിഭാഗം വികസിത രാജ്യങ്ങള്‍ക്കും ശ്വാസംവിടാന്‍പോലും കഴിഞ്ഞേക്കില്ല. പുതിയ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പല യൂറോപ്യന്‍ രാജ്യങ്ങളുടെയും കടപ്പത്രങ്ങള്‍ യു.എസ് കടപ്പത്രങ്ങള്‍ നേരിട്ടതിനേക്കാള്‍ ഏറെ നിലവാരം താഴ്ത്തല്‍ ഭീഷണിയിലാണ്. വ്യത്യസ്തമായ പുതിയ കൊടുങ്കാറ്റിന്റെ ആരംഭ ഘട്ടത്തിലാണ് നമ്മളിപ്പോള്‍. 2008ലെ പ്രതിസന്ധി പോലുള്ളതല്ല ഇപ്പോള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നടപ്പാക്കുക വഴി മാന്ദ്യം നേരിടാനുള്ള ഭൂരിഭാഗം വികസിത രാജ്യങ്ങളുടെയും ശേഷി ചോര്‍ന്നുകഴിഞ്ഞു.
അടുത്തിടെ ലണ്ടനിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ചെലവുചുരുക്കല്‍ നടപടികളില്‍നിന്ന് പിന്നാക്കം പോകരുതെന്ന് സോളിക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനോട് അഭ്യര്‍ഥിച്ചു. ചെലവുചുരുക്കല്‍ ഇപ്പോള്‍ ഏറെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയെ തുടര്‍ന്ന് ഫ്രാന്‍സിന്റെ കടപ്പത്രങ്ങളുടെ സുരക്ഷാ നിലവാരവും റേറ്റിങ് ഏജന്‍സികള്‍ കുറച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് ഗ്രീസില്‍ ആരംഭിച്ച വായ്പാ പ്രതിസന്ധിയെ പുതിയ തലത്തില്‍ എത്തിക്കുകയാണ്. ഗ്രീസിനു പുറമെ സ്‌പെയിനും ഇറ്റലിയും വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇത്തരമൊരു സാഹചര്യം യൂറോപ്പിലെ ഏകീകൃത നാണയമായ യൂറോയുടെ നിലനില്‍പും അപകടത്തിലാക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment