Published on Sun, 08/07/2011 -

യു.എന്‍: സിറിയയില്‍ സിവിലിയന്മാര്ക്ക് നേരെ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബശ്ശാറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മൂണ്‍ യു.എന്നിന്റെ ഈ വിഷയത്തിലുള്ള നിലപാടറിയിച്ചത്. ഒരാഴ്ചക്കിടെ സിറിയയിലുണ്ടായ സൈനിക നടപടികളില്‍ 300ലധികം സിവിലിയന്മാര് കൊല്ലപ്പെട്ടതായി നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍, ആക്രമണങ്ങളില്‍ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടതായി ബശ്ശാര്‍ പറഞ്ഞപ്പോള്‍, താന്‍ എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും അപലപിക്കുന്നതായി മൂണ്‍ അറിയിച്ചു. നേരത്തെ, വാഗ്ദാനം ചെയ്ത ഭരണഘടനാ പരിഷ്കാരങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കണമെങ്കില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags:
ബശ്ശാറുൽ അസദ്,
സിറിയ
Leave a comment