Published on Sat, 08/27/2011 ന്യൂയോര്‍ക്/ട്രിപളി: ലിബിയയില്‍ ജനാധിപത്യ ഭരണക്രമം നടപ്പാക്കുന്നതിനും രാജ്യത്ത് സ്ഥിരത കൈവരുത്തുന്നതിനും ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. അറബ്ലീഗ്, ആഫ്രിക്കന്‍ യൂനിയന്‍, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ്, യൂറോപ്യന്‍ യൂനിയന്‍ എന്നീ സംഘടനകളുടെ നേതാക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് ലിബിയന്‍ പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങളുടെ സഹായം മൂണ്‍ ആവശ്യപ്പെട്ടത്. ‘ലിബിയ നവീനവും നിര്‍ണായകവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത് അവിടെ സുതാര്യമായ ഭരണമാറ്റം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’-മൂണ്‍ പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം വേണ്ടത് വൈദ്യസഹായവും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള നടപടികളുമാണ്. അതിനുശേഷം, രാജ്യത്തെ പൊലീസ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ട സഹായങ്ങളും ലോകരാഷ്ട്രങ്ങള്‍ നല്‍കേണ്ടതുണ്ട് -മൂണ്‍ പറഞ്ഞു.
പ്രക്ഷോഭകരുടെ മുന്നേറ്റത്തില്‍ ആഫ്രിക്കന്‍ യൂനിയന്‍െറ നിലപാടില്‍ മൂണ്‍ ആശങ്ക പ്രകടിപ്പിച്ചു. നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലുമായി (എന്‍.ടി.സി) ആഫ്രിക്കന്‍ യൂനിയന്‍െറ ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരോധസമയത്ത് ലിബിയയുടെ മരവിപ്പിച്ച 150 കോടി ഡോളറിന്‍െറ ആസ്തി വിട്ടുനല്‍കാനുള്ള തീരുമാനത്തെ മൂണ്‍ സ്വാഗതം ചെയ്തു.
എന്നാല്‍, ലിബിയന്‍ സമാന്തര ഭരണസമിതിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിനെ(എന്‍.ടി.സി )പൂര്‍ണമായി അംഗീകരിക്കാന്‍ തയാറല്ളെന്ന് ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭകര്‍ ട്രിപളി പിടിച്ചടക്കിയശേഷം 40ലധികം രാജ്യങ്ങള്‍ എന്‍.ടി.സിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും ആഫ്രിക്കന്‍ യൂനിയന്‍ സമാന്തര സമിതിയെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഖദ്ദാഫിപക്ഷത്തെ ഉദ്യോഗസ്ഥരെയും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇടക്കാല ഭരണകൂടത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന് ഇത്യോപ്യയില്‍ നടന്ന സമ്മേളനത്തിനുശേഷം ആഫ്രിക്കന്‍ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയകളെ പിന്തുണക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
അതിനിടെ, പ്രക്ഷോഭകര്‍ തുനീഷ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഅ്സ് അജ്ദിര് പിടിച്ചടക്കി. വെള്ളിയാഴ്ച രാത്രിയോടെ ഇവിടെ പ്രവേശിച്ച നൂറോളം വിമത സൈനികര്‍ ഏറ്റുമുട്ടലൊന്നും കൂടാതെതന്നെ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്ന് തുനീഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തില്‍ കഴിഞ്ഞ ദിവസം രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. ഖദ്ദാഫി സൈന്യം സ്കഡ് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധപ്പുരകള്‍ക്കു നേരെ വിമതസേന ബോംബാക്രമണം നടത്തി. സിര്ത്തിനടുത്ത ബിന്‍ ജവാദ് നഗരത്തിലും വിമതസേന ബോംബാക്രമണം നടത്തി. എന്നാല്‍, പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായ ട്രിപളിയില്‍ ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ജല, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ദിവസങ്ങളായി താറുമാറായി കിടക്കുകയാണ്. നഗരത്തിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും മറ്റും ലഭ്യമല്ലാതായിരിക്കുന്നു.
അതേസമയം, ഖദ്ദാഫിക്കും കൂട്ടാളികള്‍ക്കുമായുള്ള തിരച്ചില്‍ വിമതസൈന്യം ശക്തമാക്കി. ഖദ്ദാഫിയെയും മക്കളെയും തങ്ങള്‍ വളഞ്ഞുകഴിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എന്‍.ടി.സിയുടെ നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അലാഗി പറഞ്ഞു. വിമത സൈന്യത്തിനൊപ്പം നാറ്റോ സേനയും ഖദ്ദാഫിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

Tags:
ഐക്യരാഷ്ട്ര സഭ,
ലിബിയ
Leave a comment