Published on Thu, 09/15/2011

തൂനിസ്: ജനകീയ പ്രക്ഷോഭത്തില്‍ ഏകാധിപത്യ ഭരണകൂടം കടപുഴകിയ തുനീഷ്യയില്‍ അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി റാഷിദ് ഗനൂശി നയിക്കുന്ന അന്നഹ്ദ പാര്‍ട്ടി പ്രോഗ്രാം വ്യക്തമാക്കി. 20 ശതമാനത്തിലേറെ വോട്ടുകള്‍ നേടി അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. സ്വേച്ഛാധിപത്യത്തിനു പകരം രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ ആധാരമാക്കിയുള്ള ജനാധിപത്യ വ്യവസ്ഥ നടപ്പാക്കുമെന്ന് 50 പേജ് വരുന്ന പ്രകടനപത്രിക വ്യക്തമാക്കി.അന്നഹ്ദ മതസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും അനുവദിക്കില്ളെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഗനൂശി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം, മതസ്വാതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയവ പാര്‍ട്ടി പ്രകടനപത്രികയില്‍ എടുത്തുപറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് വെട്ടിച്ചുരുക്കുമെന്നും പാര്‍ട്ടി പ്രോഗ്രാം വിശദീകരിച്ച ഗനൂശി വ്യക്തമാക്കി.
ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുകയാണ് അടുത്ത മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ലക്ഷ്യം.
ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുകയാണ് അടുത്ത മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ലക്ഷ്യം.

Leave a comment