Published on Sun, 06/19/2011 

സന്‍ആ: 33 വര്‍ഷമായി തുടരുന്ന അലി അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ യമനിലെ കലാകാരന്മാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ സന്‍ആയില്‍ പ്രക്ഷോഭകര്‍ സ്ഥാപിച്ച 'മാറ്റത്തിന്റെ ചത്വരത്തില്‍' കൂറ്റന്‍ തമ്പുകള്‍ സ്ഥാപിച്ച് യമനി കലാകാരന്മാരും എഴുത്തുകാരും ദിനേന ജനങ്ങളെ ആവേശഭരിതരാക്കുന്നു.
ഏകാധിപത്യ ഭരണത്തിന്റെ കാര്‍ക്കശ്യത്തിനെതിരായ പ്രതിരോധത്തിന്റെ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് ഫാദി അല്‍ ഹര്‍ബി ശ്രദ്ധാകേന്ദ്രമാകുന്നത്. വിപ്ലവം ആക്രമണം വഴിയേ സാക്ഷാത്കരിക്കാനാകൂ എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് പലരും. എന്നാല്‍, കലയിലൂടെ വിപ്ലവം യാഥാര്‍ഥ്യമാക്കാനാകുമെന്ന വിശ്വാസക്കാരാണ് അവര്‍ -ഫാദി പറയുന്നു.
കല ജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രധാനഘടകമാണെന്നാണ് 'വുമണ്‍ ഫ്രം യമന്‍' എന്ന ബ്ലോഗിലൂടെ പ്രശസ്തയായ അതിയഫ് വസീറിന്റെ അഭിപ്രായം. സന്‍ആയിലെ മാറ്റത്തിന്റെ ചത്വരത്തില്‍ ദിനേന നടക്കുന്ന കലാപ്രദര്‍ശനം വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment