Published on Sun, 09/18/2011
.jpg)
ന്യൂയോര്‍ക്: അമേരിക്ക അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ച തരണം ചെയ്യുന്നതിനുള്ള സുപ്രധാന സൂത്രങ്ങളുമായി തോമസ് ഫ്രീഡ്മാന്െറ പുസ്തകം ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്തു. കോളമിസ്റ്റായ മൈക്കിള്‍ മണ്ടേല് ബോമിന്െറ സഹകരണത്തോടെയാണ് ഫ്രീഡ്മാന് തന്‍െറ സാമ്പത്തിക നവീകരണ ചിന്തകള്‍ വായനക്കാരുമായി പങ്കുവെക്കുന്നത്. ‘ദാറ്റ് യൂസ്ഡ് ബീ അസ്: അമേരിക്ക ഫെല്‍സ് ബിഹൈന്‍ഡ് ഇന്‍ ദ വേള്‍ഡ് ഇറ്റ്. ഇന്‍വെന്റഡ് ആന്‍ഡ് ഹൗ വീ കാന്‍ കം ബാക്’ എന്ന നീണ്ട ശീര്‍ഷകമാണ് പുസ്തകത്തിന് നല്കിയിരിക്കുന്നത്്.
സാമ്പത്തിക നേട്ടങ്ങളിലൂടെ വിജയഗാഥ രചിക്കാന്‍ ഒരു കാലത്ത് അമേരിക്കന്‍ നയ സമീപനങ്ങള്‍ വഴി സാധിച്ചിരുന്നു. പഴയ വിജയ ഫോര്‍മുല ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ തകര്‍ച്ചയുടെ ഹേതുവെന്ന് ഫ്രീഡ്മാന് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, ഭൗതിക സൗകര്യങ്ങള്‍, ഗവേഷണം എന്നീ രംഗത്തെ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍, കുടിയേറ്റക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ എന്നിവയാണ് അമേരിക്കയെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ പുനഃസ്ഥാപിക്കുന്ന നയപരിപാടികള്‍ നടപ്പാക്കണമെന്ന് ഫ്രീഡ് മാന്‍െറ പുസ്തകം അധികൃതരെ ആഹ്വാനം ചെയ്യുന്നു. രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ സാമ്പത്തിക പ്രശ്നത്തെ മൂര്ച്ഛിപ്പിക്കുന്നതായും ‘ദ വേള്‍ഡ് ഈസ് ഫ്ളാറ്റ്’ എന്ന കൃതിയിലൂടെ പ്രശസ്തനായ ഫ്രീഡ് മാന്‍ വിമര്‍ശിക്കുന്നു.

Tags:
അമേരിക്ക,
വാൾസ്ട്രീറ്റ്
Leave a comment