Published on Tue, 05/31/2011
ലണ്ടന്‍: ആഗോള ഭക്ഷ്യ പ്രതിസന്ധി വികസ്വര രാജ്യങ്ങളില്‍ കലാപത്തിനുതന്നെ വഴിതെളിക്കുമെന്ന യു.എന്‍ നിരീക്ഷണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകം സ്ഥിരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്്. 98 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ഓരോ ദിവസവും ഏഴിലൊരാള്‍ എന്ന തോതില്‍ ദാരിദ്ര്യത്തിലേക്ക് മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരം.
വിലക്കയറ്റവും ക്രമാതീതമായ ജനസംഖ്യാ വര്‍ധനയുമായിരിക്കും ഭാവിയില്‍ ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയെന്ന് ഓക്‌സ്ഫാം പറയുന്നു. 1990ന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്്. ഇത്, വില 2030 ഓടെ 120 മുതല്‍ 180 ശതമാനം വരെ വര്‍ധിക്കുന്നതോടെ വരുമാനത്തിന്റെ 80 ശതമാനവും ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്ന ലോകത്തെ ഭൂരിഭാഗം ദരിദ്രരും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടിവരും. നിലവില്‍ ഭക്ഷ്യ പ്രതിസന്ധിയനുഭവിക്കുന്ന നാല് 'ഭക്ഷ്യ അരക്ഷിത കേന്ദ്രങ്ങ'ളെപ്പറ്റി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.ഗ്വാട്ടമാല, അസര്‍ബൈജാന്‍, പൂര്‍വാഫ്രിക്ക എന്നിവയാണ് മറ്റു സ്ഥലങ്ങള്‍.

Leave a comment