Published on Tue, 06/14/2011 -

ബര്‍ലിന്‍: ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ ജനകീയ പ്രഷോഭം നടത്തുന്നവര്‍ രൂപം നല്‍കിയ സമാന്തര ഭരണസമിതിയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന് ജര്‍മനിയുടെ പിന്തുണ. ബെന്‍ഗാസിയിലെത്തിയ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗ്വിഡൊ വെസ്റ്റര്‍വെല്ലയാണ് സമിതിക്കുള്ള രാജ്യത്തിന്റെ പിന്തുണ അറിയിച്ചത്. 'ഞങ്ങള്‍ ഒരിക്കലും നിഷ്പക്ഷരല്ല. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പമാണ് ഞങ്ങളെന്നും'^സമാന്തര ഭരണസമിതിയുടെ വിദേശകാര്യ മന്ത്രി അലി അല്‍ ഇസാവിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു. സമാന്തര ഭരണസമിതിക്ക് കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a comment