Published on Sat, 05/07/2011
ജറൂസലം: ഫലസ്തീന്‍ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടായത് ഫലസ്തീന്‍ അതോറിറ്റിക്ക് അവകാശപ്പെട്ട നികുതിവരുമാനം തടഞ്ഞുവെക്കാനുള്ള ന്യായമല്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇസ്രായേല്‍ പ്രധാന മന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ഐക്യത്തിനുള്ള യു.എന്‍ പിന്തുണ വ്യക്തമാക്കിയ മൂണ്‍ പുതിയ സാഹചര്യത്തില്‍ സമാധാന ഉടമ്പടിക്കായി ഇസ്രായേല്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കസ്റ്റംസ് നികുതി ഇനത്തില്‍ പിരിച്ച വന്‍തുക ഫലസ്തീന്‍ കൈമാറേണ്ടെന്ന് ഇസ്രായേല്‍ തീരുമാനിച്ചത്. ഫതഹ്-ഹമാസ് ഐക്യം സമാധാനത്തിന് കടുത്ത വെല്ലുവിളിയാണെന്ന നിലപാടിലാണ് ഇസ്രായേല്‍.

Leave a comment