Published on Sun, 09/04/2011
വാഷിങ്ടണ്‍: യു.എന്‍ അംഗീകാരത്തിനായുള്ള ഫലസ്തീന്‍ അധികൃതരുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ യു.എസ് പുതിയ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി, നേരത്തേ നിര്‍ത്തിവെച്ച, ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഒബാമ ഭരണകൂടം മുന്‍കൈയെടുക്കുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമാധാന ചര്‍ച്ചയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ രാഷ്ട്ര പദവിക്കായുള്ള ശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാനാണ് യു.എസ് നീക്കം.
നേരത്തേ, രക്ഷാസമിതിയില്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ഫലസ്തീന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് യു.എസ് പറഞ്ഞിരുന്നു.
എന്നാല്‍, ഇത് യു.എസിന് കൂടുതല്‍ വിമര്‍ശങ്ങളേല്‍ക്കേണ്ടി വരുമെന്നതിനാല്‍ എങ്ങനെയെങ്കിലും അംഗത്വത്തിനുള്ള ശ്രമങ്ങളില്‍നിന്ന് ഫലസ്തീനെ പിന്തിരിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനും ഫലസ്തീനെ ്പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Leave a comment